രചന – ആതിര
അതിരാവിലെ തന്നെ കോളിങ്ങ് ബെല്ലിന്റെ ശബ്‌ദം കേട്ടണ് ഗീതു ഉണർന്നത്.അവൾ കൈയ്യെത്തിച്ച് ഫോണിൽ നോക്കി..4.30.. “ഇതാരാ ഈ നേരത്ത്..??..”മുടി വാരി കെട്ടിയവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് പോയി കതക് തുറന്നു..നാല് ചെറുപ്പക്കാർ..രണ്ട് ആണും രണ്ട് പെണ്ണും..4 പേരും ജീൻസും ടീഷർട്ടും ആണ് ധരിച്ചിരിക്കുന്നത്..വലിയബാഗ് പുറത്ത് ഇട്ടിട്ടുണ്ട്.. “ആരാ…????” “ഇതല്ലേ കാവ്യയുടെ വീട്..ഞങ്ങൾ കാവ്യയുടെ ഫ്രണ്ട്‌സ് ആണ്…ബാംഗ്ലൂരുള്ള..” “കയറി ഇരിക്കൂ..” അത്രയും പറഞ്ഞവൾ റൂമിലേക്ക് ഓടി കാവ്യയെ തട്ടി വിളിച്ചു.. “ചേച്ചി..ചേച്ചി..” “എന്നതാടി നിനക്ക്..ബാക്കുയുള്ളവനെ ഉറങ്ങാനും സമ്മതിക്കില്ലേ..ദേ എനിക്ക് ദേഷ്യം വന്നാലുണ്ടല്ലോ..ഗീതു നീ പോകാൻ നോക്ക്…നാശം..” “ചേച്ചി,ചേച്ചീടെ ഫ്രണ്ട്‌സ് വന്നിട്ടുണ്ട്..ഹാളിൽ ഇരിക്കുവാണ്…” കേൾക്കേണ്ട താമസം കാവ്യ എഴുനേറ്റ് ഹാളിലേക്ക് എത്തി..എല്ലാരേം കണ്ട സന്തോഷം ആ മുഖത്ത് നിന്നും വായിച്ച് എടുക്കാം.. “ജസ്റ്റ് 5 മിനിറ്റ്.. ഇപ്പൊ വരാം” കാവ്യ ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു..ഗീതു അപ്പോഴേക്കും ചായക്ക് പാല് സ്റ്റവിൽ വെച്ചിട്ട് പോയി പല്ലുതേച്ച് മുഖം കഴുകി മുടിയൊതുക്കി കെട്ടി വന്നു..
തിളച്ച പാലിലേക്ക് തേയിലയും രണ്ട് ഏലക്കയും ഇട്ട് ചായ അരിച്ച് ഒരു മൊന്തയിലൊഴിച്ചു വെച്ചു.. ഹാളിൽ കാവ്യ എല്ലാരോടും സംസാരിക്കുന്നത് കേൾക്കാം.. സുമിത്രയും പ്രസാദും അങ്ങോട്ടേക്ക് വന്നു..അവരെ കണ്ടതും എല്ലാരും എഴുനേറ്റ് നിന്നു.. “അച്ഛാ ..ഇതാ ഞാൻ പറഞ്ഞ ഫ്രണ്ട്‌സ്..ഇത് നീന..ഇത് സേറ.. ഇവൻ നോയൽ ..ഇത് വിവേക്..” എല്ലാരേം നോക്കി പ്രസാദ് ചിരിച്ചുകാണിച്ചു.. “മക്കള് ചായ കുടിച്ചോ..എനിക്കും സുമിത്രയ്ക്കും രാവിലെ തന്നെ അമ്പത്തിൽ പോകണം നിർമ്മാല്യം തൊഴാൻ..ഇന്ന് കൊടിയേറ്റല്ലേ..ഗീതു നീ വരുന്നുണ്ടോ..????” “ഉണ്ട്..കൊച്ചച്ഛാ..ഞാൻ ചായ ഇവർക്ക് കൊടുത്തിട്ട് വേഗം കുളിക്കാം..” “അതൊക്കെ കാവ്യ ചെയ്തോളും..നീ വേഗം പോയി കുളിച്ച് റെഡി ആക്..”(പ്രസാദ്) “ഹമ്മ്..ഞാൻ നോക്കിക്കോളാം ഇവരുടെ കാര്യം..”(കാവ്യ) “അങ്കിൾ..ഞങ്ങൾ അമ്പലത്തിൽ ഒക്കെ കയറുന്നത്കൊണ്ട് വല്ല പ്രോബ്ലം ഉണ്ടോ..???”(സേറ) കൂട്ടത്തിൽ അവളും നോയലും ക്രിസ്ത്യാനികൾ ആണ്… “എന്ത് പ്രോബ്ലെം മോളെ..അമ്പലത്തിൽ അങ്ങനെ വേർത്തിരിവൊന്നും ഇല്ല..നിങ്ങൾക്കെല്ലാവർക്കും വരാം..തൊഴാം,ചടങ്ങുകൾ ഒക്കെ കാണുകേം ചെയ്യാം..”
“ഓഹ്..ഗ്രേറ്റ്.. താങ്ക്സ് അങ്കിൾ..”(സേറ) “നിങ്ങളിരിക്ക് ഞാൻ ചായ എടുക്കാം..”(കാവ്യ) അവർ സംസാരിക്കാൻ തുടങ്ങിയതും ഗീതു പോയി റെഡി ആയി സുമിത്രയ്ക്കും പ്രസാദിനുമൊപ്പം അമ്പലത്തിലേക്ക് ഇറങ്ങി..ദേവിയും ലതയും അപ്പോഴേക്കും എഴുനേറ്റ് ഹാളിലേക്ക് വന്നു… “അച്ഛാ ..നീനയും സേറയും ഉത്സവം കഴിയണവരെ ഇവിടേക്കാണും..” “അപ്പൊ ഈ കുട്ടികളോ..???(വിവേകും നോയലും) “ഇവന്മാർ ഹോട്ടലിൽ റൂം എടുത്തിട്ടുണ്ട്…” “അപ്പൊ ശെരി മകളെ..ഞങ്ങൾ ഇറങ്ങുവാ..നിങ്ങൾ കുറച്ച് കഴിയുമ്പോൾ അങ്ങോട്ടേക്ക് വാ..” “Ok.. അങ്കിൾ..” ഹാളിലേക്ക് വരികയായിരുന്ന സിദ്ധു അപ്പൊഴാണ് അവരെ കണ്ടത്… മനസ്സിലാകാത്തതിനാൽ അവൻ കാവ്യയോട് ആരെന്ന് പുരികം പൊക്കി ചോദിച്ചു.. “ന്റെ ഫ്രണ്ട്‌സ് ആണ് സിദ്ധു..(അവൾ ചിലപ്പോഴൊക്കെ സിദ്ധുനെ ‘സിദ്ധുവേട്ടാ’ന്നും ‘ടാ’ ന്നും പേരും ഒക്കെ വിളിക്കാറുണ്ട്) “ഹലോ..I’m സിദ്ധാർത്ഥ്.. you can call me സിദ്ധു..” അവൻ എല്ലാരേം പരിചയപ്പെട്ടു.. വിവേകും നോയലും ചായകുടിച്ചശേഷം ഹോട്ടലിലേക്ക് പോയി..സേറയും നീനയും കാവ്യയുടെ കൂടെ റൂമിലേക്കും.. രണ്ടുപേരും കട്ടിലിൽ കിടന്ന് ഉറക്കം പാസാക്കിയപ്പോഴേക്കും കാവ്യ കുളിച്ച് വന്നു.. “മതി രണ്ടും പോയി കുളിച്ചേ.. ഹാളിന്റെ അവിടുള്ള ബാത്‌റൂമിൽ ഒരാൾ കുളിച്ചോ..ഈ മുറിയിലെ ബാത്‌റൂമിൽ ഒരാൾക്കും കുളിക്കാം..”
“അല്ല..നിങ്ങളിത് ഇപ്പൊ വന്നു..???” അമ്പത്തിൽ ഇരുന്ന് വിളക്കൊക്കെ തുടച്ച് വൃത്തിയാക്കുന്ന ഗീതുവിനെക്കണ്ട് അങ്ങോട്ട് വന്നതാണ് അമ്മുവും ആനന്ദും.. “ഇപ്പോ എത്തിയതെ ഉള്ളൂ..”(അമ്മു) “രണ്ടും ഒരുമിച്ചിങ്ങ് പോന്നോ..??” “ഇല്ലടി..ഇവളെ എനിക്ക് വഴീന്ന് കിട്ടിയതാ..” “എങ്കിൽ നിങ്ങള് പോയി തൊഴുത്തിട്ട് വാ..” “ഞാൻ തൊഴുത്തിട്ട് വരട്ടെ..എന്നിട്ട് നമുക്ക് രണ്ടാൾക്കും ചേർന്ന് ഈ വിളക്കൊക്കെ വൃത്തിയാക്കാം..(അമ്മു) “ശരിയെടി” “കാവ്യ..ടി നമ്മൾ എങ്ങാനെയാ അമ്പത്തിൽ പോകുന്നേ..??ടാക്സി വല്ലോം ഉണ്ടോ..??(നീന) “ടാക്സിയോ..!!എന്തിന്..???”നടക്കാനുള്ള ദൂരമേ ഉള്ളൂ…ഇന്ന് നമുക്ക് കുറച്ച് നടക്കാം..നോക്കി നിൽക്കാതെ വാ..” മൂന്ന് പേരും പതിയെ നടന്നു തുടങ്ങി..സിറ്റിലൈഫിലെ ബഹളങ്ങളിൽനിന്നെല്ലാം ഒഴിഞ്ഞ് ശാന്തമായൊരു അന്തരീക്ഷം എല്ലാവർക്കും നന്നേ ഇഷ്ടപ്പെട്ടു.. “ടി..നമുക്ക് ഒരു ദിവസം സെറ്റും മുണ്ടും ഉടുക്കണം..പക്ഷേ ബ്ലൗസ് ഇല്ലല്ലോ..”(നീന) “രണ്ട് മൂന്ന് ദിവസം കഴിഞ്ഞാൽ താലം ഉണ്ട്..നമ്മുക്ക് ബ്ലൗസ് തയ്പ്പിക്കാം..ദേവിയപ്പച്ചീം ലതപ്പച്ചീം ഒക്കെ ഉള്ളകൊണ്ട് ഉടുപ്പിച്ച് തരും..എനിക്ക് പിന്നെ തന്നെ ഉടുക്കാനാ ഇഷ്ടം..”(കാവ്യ)
“അപ്പോ അത് ഡീൽ ആയി..ശരിക്കും എന്ത് രാസാല്ലേ..കൂൾ ആൻഡ് കാമ് പ്ലേയ്‌സ്..” “അതൊക്കെ തന്നെ ..ബട്ട് സിറ്റി ലൈഫ് തന്നാ എനിക്ക് കൂടുതൽ ഇഷ്ടം..ഇവിടെ എപ്പോഴും കുറെ റൂൾസ് ആൻഡ് വൃത്തികെട്ട സദാചാരങ്ങൾ ഒക്കെയാണ്.. ആം ടോട്ടലി ഫെഡ് അപ്പ് വിത്ത് തോസ് ആറ്റിട്യൂഡ്സ്..” “എനിവേ ..നിന്റെ വീട്ടിൽ രാവിലെ കണ്ട സിദ്ധു ,ആ ഹൻസം മാൻ ആരാണ്..??” “ദേവിയപ്പച്ചീടെ മോൻ..അച്ഛന്റെ കസിൻ സിസ്റ്ററാണ് ദേവിയപ്പച്ചി..എന്താ മോളെ നീനെ ഒരിളക്കം.. വേണ്ട കെട്ടോ..നിങ്ങൾ ഉദ്ദേശിക്കുന്ന ടൈപ്പ് അല്ല..ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല..” “ഏയ് ..ഇങ്ങനെ മസിലും പെരുപ്പിച്ച് വെളുത്ത് തുടുത്ത് നിൽക്കണ കണ്ടപ്പോ ജസ്റ്റ് ഒരു ഇൻഫാക്ച്ച്വേഷൻ..ദാറ്‌സ് ഇറ്റ്.. ഒരു ദർശനസുഖം..” “അതേ അതേ..ചുള്ളൻ ചെക്കനാണ്.”(സേറ) “നീ ഒത്തിരി പറയണ്ട..ഇതെങ്ങാനും നിന്റെ നോയൽ അറിഞ്ഞാൽ മോളെ നീ തീർന്ന്..”(കാവ്യ) നോയലും സേറയും പ്രണയത്തിലാണ്.. രണ്ടുപേരും ബാൻഗ്ലൂർ സെറ്റൽഡ് മലയാളീസ് ആണ്..സേറയും നീനയും കാവ്യയും ഒരുമിച്ചാണ് വർക്ക് ചെയ്യുന്നത്..നോയലും വരുണും ഐ.റ്റി. പ്രൊഫഷണൽസും.. “ഞാൻ ചുമ്മ പറഞ്ഞതല്ലേ..നിക്ക് ന്റെ നോയലിച്ചായൻ മതിയെ..”(സേറ) “മതി..മതി..നടക്ക് വേഗം..”
“മോളെ ഗീതു..ഈ പയ്യനെ നിനക്കു മനസ്സിലായോ..?? അമ്മൂം ഗീതൂം ഇരിക്കുന്നടുത്തേക്ക് വന്ന പ്രസാദ് ചോദിച്ചു.. അന്ന് ഫോണിൽ കണ്ട ചെറുപ്പക്കാരൻ ആണെന്ന് അവൾക്ക് മനസിലായി.. ഫോട്ടോയിൽ കാണുന്നതിനെക്കാൾ ഭംഗിയുണ്ട് നേരിട്ട് കാണാൻ.. നീലക്കരയുള്ള മുണ്ടും അതിന് ചേർന്ന് ഷാർട്ടുമാണ് ധരിച്ചിരിക്കുന്നത്..ഗീതു അയാൾക്ക് നേരെ ഒന്നു പുഞ്ചിരിച്ചു.തിരിച്ച് അയാളും പുഞ്ചിരിക്കാൻ മറന്നില്ല.. “മോള്.. അരുണുമായിട്ട് സംസാരിക്ക്.. ഞാൻ അങ്ങോട്ട് ചെല്ലട്ടെ..” “ഗീതു ഞാൻ ഇപ്പൊ വരാമേ..” അമ്മു അവർക്ക് സംസാരിക്കാനായി മാറികൊടുത്തു.. “ഗീതുന്നല്ലേ പേര്..ഞാൻ അരുൺ..ബാക്കി ഡീറ്റൈൽസ് ഒക്കെ അറിഞ്ഞുകാണുമല്ലോ..ഉടനെ ലീവു കിട്ടുമെന്ന് കരുതിയില്ല..ബട്ട് അമ്മക്കൊരു ഹെല്ത്ത് ഇഷ്യൂ..പെട്ടന്ന് വരേണ്ടി വന്നു..ഇപ്പൊ ഓക്കെ യാണ്..വീട് കുറച്ച് ദൂരെയാണേലും ഞങ്ങളുടെ കുടുംബക്ഷേത്രവും ഇത് തന്നെയാണ്.. ഞാൻ മാത്രം സംസാരിച്ച് ഗീതുന് ബോറടിക്കുന്നുണ്ടാവും..അല്ലേ..?? “ഇല്ല.. അങ്ങനെയൊന്നും ഇല്ല.. പറഞ്ഞോ..”
“നിക്ക് ഗീതുനെ ഫോട്ടോ കണ്ടപ്പോഴേ ഇഷ്ടായി..ഇപ്പൊ നേരിട്ട് കണ്ടപ്പോഴും.. ഈ ഉത്സവം ഒക്കെ കഴിഞ്ഞ് അങ്ങ് വീട്ടിലേക്ക് വരുന്നുണ്ട് ഒഫീഷ്യൽ ആയി പെണ്ണ് ചോദിക്കാൻ..എന്നെ ഇഷ്ടായൊന്നു അന്ന് പറഞഞ്ഞാൽ മതി..ഒരു പോസിറ്റീവ് റിപ്ലൈ തന്നെ ഞാൻ പ്രതീക്ഷിക്കുവാട്ടോ..അപ്പൊ ശെരി ഞാൻ പോകുവാ..ബൈ” അയാൾ പോയി കഴിഞ്ഞ് അമ്മു അങ്ങോട്ട് വന്നു.. “ഗീതു …ഞാൻ എല്ലാം കേട്ടു…നല്ലയാളാണെന്നാ തോന്നുന്നെ… നിന്നെ കണ്ട് ഇഷ്ടായിന്നല്ലേ പറഞ്ഞത്…കാണാനും കൊള്ളാം.. നമ്മളെ ഒരുതരത്തിലും ഇഷ്ടാവില്ലാത്തൊരേ മനസ്സിൽ കൊണ്ട് നടന്ന് വിഷമിക്കുന്നതിലും നല്ലതല്ലേ.. അല്ല നീയെന്താ ഒന്നും മിണ്ടാത്തെ..നിനക്ക് ഇഷ്ടായില്ലേടി..??” “എനിക്ക് പ്രത്യേകം ഇഷ്ടം ഒന്നും ഇല്ലമ്മൂ..വേണ്ടാത്തതൊക്കെ മനസ്സീന്ന് മായ്ക്കുവാ ഞാൻ..കൊച്ഛച്ചനനും ചിറ്റയ്ക്കും ഈ ബന്ധം ഇഷ്ടായാൽ എനിക്കും സമ്മതമാണ്..” “ഗുഡ് ഗേൾ..അരുണന്നല്ലേ പേര് പറഞ്ഞത്..??” “ഹ് മ്മ്..” ” ‘ഗീതിക അരുൺ’..ഹ്മ്മ് ചേർച്ചയുണ്ട്.. ചേർച്ചയുണ്ട്..” (തുടരും)

by