17/04/2026

നീർമാതളം പൂത്തപ്പോൾ : ഭാഗം 04

രചന – ലക്ഷ്മി ലച്ചു

ഏതാ അമ്മേ ഈ വീട്.

നീ എന്തിനാ ആദി ഇങ്ങനെ ടെൻഷൻ ആകുന്നേ ….നീ വാടാ മോനെ.

ടെൻഷൻ അല്ല അച്ഛാ എന്തോ പോലെ.

ആഹാ അതിനു ഞങ്ങൾ ടെൻഷൻ എന്നാ പറയുന്നേ.

പോ അച്ഛാ കളിയാക്കാതെ.

അപ്പോഴേക്കും വീടിനു അകത്തു നിന്നും ആ വീട്ടില്ലേ കാരണവർ എന്നു തോന്നിക്കുന്ന ഒരാൾ ഇറങ്ങി വന്നു.

എന്താ അവിടെ തന്നെ നിൽക്കുന്നത്. ഇങ്ങോട്ടു കയറി വരിക. കാത്തിരിക്കാൻ തുടങ്ങിയിട്ടു കുറച്ചു ആയി.

ഞങ്ങളുടെ തെറ്റു അല്ല മധുവെട്ടാ. ദേ ഇവനെ ഉറക്കത്തിൽ നിന്നും ഉണർത്താൻ പെട്ട പാട് എനിക്കു മാത്രമേ അറിയൂ. ( രുക്മിണി അമ്മ കുട്ടി ചേർത്തു. )

വീടിന്റെ ഉള്ളിലേക്ക് കയറിയപ്പോഴേ കർപ്പുറത്തിന്റെ ഗന്ധം എന്റെ മുക്കില്ലേക് തുളച്ചു കയറി.ഒരു അമ്പലത്തിൽ കയറിയ ഫീൽ.

നിങ്ങൾ ഇരിക് …
അതും പറഞ്ഞു. അദ്ദേഹം അകത്തേക്കു പോയി.
തിരികെ ഭാര്യയും ആയിട്ടാണ് വന്നതു. അവരുടെ കൈയിൽ ഞങ്ങൾക്കു ആയിട്ടുള്ള ചായയും പലഹാരങ്ങളും ഉണ്ടായിരുന്നു.

മോനെ ആദി ഇതു അമ്മേടെ കുട്ടുകരിയാണ്. അമ്മേടെ കൂടെ ഒന്നിച്ചു പഠിച്ചതാ.

അതു മാത്രമല്ല മോന്റെ അമ്മയുടെ വീടിന്റെ അടുത്തായിരുന്നു എന്റെയും വീട്.
( രുക്മിണി അമ്മയുടെ കുട്ടുകാരി ഇടക്കു കയറി പറഞ്ഞു. )

നീ മോളേ ഒന്നു വിളിക്കു സീതേ… എന്റെ മോൻ ഒന്നു കാണട്ടെ അവളെ.

പെണ്ണിന്റെ അമ്മയുടെ പേര് കിട്ടി സീത ആദി മനസിൽ പറഞ്ഞു.

ഇപ്പോൾ വിളിക്കവേ….
( അതും പറഞ്ഞു അവർ അകത്തേക്കു പോയി.)

തിരികെ അവർ വന്നത് മകളുടെ കൈയ്യും പിടിച്ച് ആയിരുന്നു.

തരക്കേടില്ലാത്ത ഒരു പെൺകുട്ടി. സാരിയായിരുന്നു അവളുടെ വേഷം.

എങ്കിലും അവളിൽ ശാലീനത നിറഞ്ഞ നിന്നില്ല .മോഡേൺ രീതിയിലുള്ള മേക്കപ്പ് വാരിക്കോരി ഇട്ടിട്ടുണ്ട്. ഓറഞ്ച് കളർ ലിപ്സ്റ്റിക് അവളുടെ ഉള്ള ഭംഗി മൊത്തവും ഇല്ലാതാക്കിയത് പോലെ എനിക്ക് തോന്നി. എന്തുകൊണ്ടും ഋതു ആണ് ഇവളെക്കാൾ ബെറ്റർ .

എന്താണ് പേര് ? ( ഞാൻ പെൺകുട്ടിയോട് ആയി ചോദിച്ചു )

അനഘ എന്ന അവൾ മറുപടി തന്നു

എന്തു ചെയ്യുന്നു ?
എന്ന് എന്റെ അടുത്ത ചോദ്യം

ബാംഗ്ലൂരിൽ ഫാഷൻ ഡിസൈനിങ് ചെയ്യുന്നു ( അവൾ മറുപടി പറഞ്ഞു.)

ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാമെന്ന് അവളുടെ അച്ഛൻ മധു ചോദിച്ചപ്പോൾ എനിക്കൊന്നും സംസാരിക്കാൻ ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.

എങ്കിൽ മോള് അകത്തേക്ക് പൊയ്ക്കൊള്ളു
( അവളുടെ അച്ഛൻ പറഞ്ഞു )

അൽപം നേരം കൂടി അവിടെ ചിലവിട്ടതിനുശേഷം ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.

യാത്രയിലുടനീളം ഞാൻ ഒന്നും തന്നെ സംസാരിച്ചില്ല

ആദി നിനക്ക് കുട്ടിയെ ഇഷ്ടമായോ ?

എനിക്ക് ഇഷ്ടമായില്ലെങ്കിലും അമ്മയ്ക്ക് ഇഷ്ടമായി കാണുമല്ലോ ?
അമ്മയുടെ ഫ്രണ്ടിന്റെ മകൾ അല്ലേ ?

അതെന്താ നീ അങ്ങനെ പറഞ്ഞെ ?ഒരിക്കലും ഞാൻ ആരെയും നിന്റെ തലയിൽ അടിച്ചേൽപ്പിക്കില്ല. എനിക്ക് 100% ഉറപ്പുണ്ട് ഇതു നല്ല ബന്ധം ആണെന്ന് .ഞങ്ങൾക്കു പെൺകുട്ടിയെ നന്നായി ബോധിച്ചു . ഞങ്ങൾ ഈ വിവാഹം നടത്താൻ തീരുമാനിച്ചു. നീ പോകും മുമ്പ് ഈ വിവാഹം നടത്തണം എന്ന് എനിക്ക് ആഗ്രഹമുണ്ട്.

വീട്ടിലെത്തിയപ്പോൾ എന്റെ പൊന്നോമന പെങ്ങൾ ആരതിയും ഭർത്താവും ഞങ്ങളുടെ അപ്പുകുട്ടനും വീട്ടിൽ ഉണ്ടായിരുന്നു.

അവനിപ്പോൾ മൂന്ന് വയസ്സ് ആയതേയുള്ളൂ. ആരതിയുടെ കല്യാണത്തിന് പോലും ഞാൻ നാട്ടിലേക്ക് വന്നിരുന്നില്ല .അത്രയ്ക്ക് ഈ നാട് ഞാൻ വെറുത്തു പോയിരുന്നു.

എന്താടീ നിന്റെ മുഖം കടന്നൽ കുത്തിയ പോലെ ഇരിക്കുന്നേ.

ആദി ഏട്ടൻ വരുന്ന കാര്യം എന്നോട് ഒന്നും പറഞ്ഞില്ലല്ലോ ? എന്നെ വിളിച്ച് എത്ര നേരം സംസാരിച്ചു. എന്നോടൊന്നും പറഞ്ഞിരുന്നെങ്കിൽ….

പറഞ്ഞിരുന്നെങ്കിൽ നീ ഫ്ലൈറ്റും ആയി വരുമായിരുന്നു അല്ലേ ?

ചിലപ്പോൾ ഫൈറ്റ് ആയിട്ട് വന്നേനെ. എന്നാലും എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ മിണ്ടണ്ട പോ…..

ഓ മിണ്ടുന്നില്ല .നിനക്ക് ഞാൻ കൊണ്ടു വന്ന സാധനങ്ങളൊക്കെ ഇനി ആർക്കാ ഞാൻ കൊടുക്കുക. ആ ഇവിടെ ഇരിക്കട്ടെ ആരെങ്കിലും വരുമായിരിക്കും അവർക്ക് പെറുക്കി കൊടുക്കാം.

അയ്യടാ മോനേ എനിക്ക് കൊണ്ടുവന്നതിൽ ഒരു മിഠായി പോലും മറ്റൊരാൾക്ക് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല.

നീ കൊള്ളാലോ ആളു എന്നെ വേണ്ട പക്ഷേ ഞാൻ കൊണ്ടുവന്ന സാധനങ്ങൾ എല്ലാം വേണം അല്ലെടി.

ആരാ പറഞ്ഞേ എനിക്ക് എന്റെ ആദി ഏട്ടനെ വേണ്ടാന്ന് .നീ എന്റെ പൊന്നേട്ടൻ അല്ലേ മുത്തേ…

സോപ്പിടാൻ നീ കഴിഞ്ഞേ ഉള്ളു ഈ ലോകത്ത് വേറെ ആരും

ഞാൻ വിഷ്ണു അളിയന്റെ അടുത്തേക്ക് നടന്നു.

ഇത്രനാളായിട്ടും ഫോണിലൂടെ മാത്രമേ എനിക്ക് അളിയനുമായി പരിചയമുണ്ടായിരുന്നുള്ളൂ .

നേരിട്ട് കാണുന്നത് ഇതാദ്യമാണ്.

സുഖമാണോ അളിയാ ?

ഇങ്ങനെയൊക്കെ പോകുന്നു.

അളിയന് സുഖമല്ലേ ?

അതിന് ഞാൻ ഒരു ചിരി മാത്രമേ വിഷ്‌ണു അളിയന് കൊടുത്തുള്ളൂ.

അപ്പോഴേക്കും അമ്മയും ആരതിയും ചെറിയൊരു ഉച്ചയൂണ് ഒരുക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.

പെട്ടെന്നുതന്നെ അപ്പുക്കുട്ടനെ ഞാനെന്റെ കൈക്കലാക്കി .

ഇപ്പോൾ അവനു വിഷ്ണു അളിയനെകാൾ ഇഷ്ടം എന്നെയാണ് .

എന്റെ മുറിയിലാകെ മിഠായി കവറുകളാണ്. ഇതെല്ലാം അപ്പുകുട്ടനെ സോപ്പിടാൻ വേണ്ടി ഞാൻ എടുത്തു കൊടുത്തതാണ് .

ഞാൻ വിചാരിച്ച പോലെ അല്ല അവൻ ഒറ്റയിരിപ്പിന് അതൊക്കെ അകത്താക്കി.

അപ്പോഴേക്കും ആരതി വന്നു ഊണുകഴിക്കാനായി എന്നെ വിളിച്ചു. ഞാൻ അപ്പുക്കുട്ടനെയും എടുത്ത് കോണിപ്പടി ഇറങ്ങി താഴേക്ക് പോയി.

എനിക്കിഷ്ടമുള്ള എല്ലാ വിഭവങ്ങളും രണ്ടുപേരും ചേർന്ന് ഒരുക്കിയിരുന്നു.

വയറുനിറയെ എല്ലാം വെട്ടിവിഴുങ്ങി.

കുറെ വർഷങ്ങൾക്കുശേഷം ശേഷം മനസ്സും വയറും നിറഞ്ഞു ഇന്നാണ് ആഹാരം കഴിച്ചത്

കൈയ്യൊക്കെ കഴുകി വന്നതിനുശേഷം പുറത്തെ തേൻവരിക്ക പ്ലാവിന്റെ ചുവട്ടിൽ രണ്ട് കസേരയിട്ട് ഞാനും അളിയനുമായി ഓരോ കാര്യമൊക്കെ പറഞ്ഞിരുന്നു.

അവസാനം വിവാഹമെന്ന ടോപ്പിക് അളിയൻ എടുത്തിട്ടു. ഇന്ന് കണ്ട പെൺകുട്ടിയുടെ കാര്യമൊക്കെ അമ്മ അളിയനോട് പറഞ്ഞിരുന്നു.

വല്ലാത്ത ക്ഷീണം അളിയാ ഞാനൊന്നു കിടക്കട്ടെ ….

അതും പറഞ്ഞു അവിടെനിന്നും ഞാൻ എസ്കേപ്പ് ആയി .

റൂമിൽ കയറി വാതിലടച്ചു കട്ടിലിലേക്ക് വീഴുമ്പോൾ മനസ്സു മുഴുവൻ മാഞ്ഞു തുടങ്ങിയ കുറെ ഓർമ്മകൾ മാത്രമായിരുന്നു.

ഒരിക്കലും ആ ഓർമ്മകൾ ഒന്നും പൊടിതട്ടിയെടുക്കാൻ എനിക്കിനി കഴിയില്ല എന്നറിഞ്ഞിട്ടും വീണ്ടും എന്റെ മനസ്സിലേക്ക് ഓരോന്ന് തികട്ടി വന്നു.

ശക്തിയായി വാതിലിൽ ഇടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത് .

വാതിൽ തുറന്നു നോക്കിയപ്പോൾ ആരതി..

ഇതെന്തു ഉറക്കമാ ചേട്ടാ ?എത്രനേരമായി വിളിക്കുവാണെന്ന് അറിയാമോ. എപ്പോൾ ഉറങ്ങാൻ കിടന്ന ആളാ മണി 6 കഴിഞ്ഞു.

വിളക്ക് കത്തിക്കാൻ സമയമായി .ഇനി എന്റെ മോൻ രാത്രി ഉറങ്ങിയാൽ മതി. ഇപ്പോൾ താഴേക്ക് വാ.

അതും പറഞ്ഞു ആരതി എന്റെ കൈയ്യിൽ പിടിച്ച് താഴേക്ക് വലിച്ചുകൊണ്ടുപോയി.

മുഖമൊക്കെ കഴുകി വന്നപ്പോൾ അമ്മ നല്ല ചൂട് ചായയും പഴംപൊരിയും എന്റെ മുമ്പിലേക്ക് നീക്കിവെച്ചു. അത് കഴിച്ചു കഴിഞ്ഞു ഒരു കുളിയും പാസാക്കി ഞാൻ മേലേടത്തെക്ക് നടന്നു .

ഞാൻ കൊണ്ടുവന്ന സാധനങ്ങളിൽ നിന്ന് കുറച്ച് അവിടുത്തേക്ക് വേണ്ടി കൈയ്യിൽ കരുതി.

ഞാൻ ചെല്ലുമ്പോൾ അമ്മയും ശ്രീയും ഋതുവും ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു.

എന്നെ കണ്ടപ്പോൾ തന്നെ ഋതു അകത്തേക്ക് പോയി.

അമ്മയോടും ശ്രീയോടും ഓരോന്നും പറഞ്ഞു ഇരുന്നപ്പോഴേക്കും ഋതു ചായയും ചക്കവറ്റാലും കൊണ്ടു വന്നു.

ഞാൻ എന്റെ കൈയ്യിൽ കരുതിയ കവർ ഋതുവിനെ നൽകി.

അവൾ അതും ആയി വാതിൽപ്പടിയിൽ ചാരി നിന്നു.

ഞാൻ എല്ലാവരോടുമായി ഇന്ന് പെണ്ണ് കാണാൻ പോയ കാര്യം പറഞ്ഞു .അത് പറയുമ്പോഴും എന്റെ നെഞ്ചിൽ വല്ലാത്തൊരു നീറ്റൽ അനുഭവപ്പെടുന്നതായി എനിക്ക് തോന്നി.

എന്റെ കുട്ടിക്ക് നല്ലതുമാത്രമേ ദേവി വരത്തുള്ളൂ. അത്രയ്ക്ക് നല്ല മനസ്സാണ് എന്റെ മോനു. ( ദേവേകിയമ്മ പറഞ്ഞു )

ദേവി എന്റെ പ്രാർത്ഥന കേട്ടിരുന്നെങ്കിൽ എന്റെ ജീവിതം ഇങ്ങനെ ആവില്ലായിരുന്നു അമ്മേ.

അതെന്താ മോനേ അങ്ങനെ പറഞ്ഞേ ? അങ്ങനെയൊന്നും പറയാൻ പാടില്ല. ചിലപ്പോൾ വാരിക്കോരി തരുന്ന ദേവിക്ക് ഇതൊക്കെ ഇഷ്ടപ്പെട്ടെന്ന് വരില്ല.

ദൈവത്തെ ഒക്കെ പണ്ടേ തള്ളിക്കളഞ്ഞതാണ് അമ്മേ. ഈ പ്രപഞ്ചത്തിൽ അങ്ങനെയൊരു ശക്തി ഉണ്ടായിരുന്നെങ്കിൽ എന്റെ ജീവിതം ഇങ്ങനെ ആവില്ലായിരുന്നു.

എന്റെ നിസാരമായ ആ ആഗ്രഹം നടന്നേനെ.

എന്നാൽ ഞാൻ ഇറങ്ങുവാ അമ്മേ. നേരം ഇരുട്ടി. അതും പറഞ്ഞ് ആദി നടന്നു നീങ്ങി .അപ്പോഴും അവന്റെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കഴിഞ്ഞു പോയ കാലത്തെ ഓർത്ത്.

ഋതു പെട്ടെന്ന് എന്റെ ഒരു ഷർട്ട് ഇങ്ങു എടുത്തെ.

ഈ രാത്രി നീ എവിടെ പോകുവാ ശ്രീക്കുട്ടാ.

അപ്പോഴേക്കും ഋതു ഷർട്ടും ആയി വന്നു. അതു ശ്രീകുട്ടന്റെ കൈയിൽ കൊടുത്തു.

ഞാൻ ഇപ്പോൾ വരാം അമ്മേ. അവനോട് ഒരു കാര്യം പറയാനുണ്ട് പറഞ്ഞിട്ടും പെട്ടെന്ന് ഇങ്ങു പോരാം. അതും പറഞ്ഞു ശ്രീക്കുട്ടൻ ഷർട്ടിന്റെ ബട്ടൻസ് പോലും ഇടാതെ ആദിക്ക് പുറകെ ഓടി

 

( തുടരും )