രചന – വൈദേഹി ദേഹി
നീ മാത്രം ❤️ 63
താഴെ നിന്നു നിർത്താതെ ഉള്ള ഹോൺ അടി കേട്ടാണ് നവി ബാൽക്കണിയിൽ വന്നു താഴേക്ക് നോക്കിയത്…അപ്പോഴാണ് മുകളിൽ നിൽക്കുന്ന നവിയെ ആരു കണ്ടത്… നവിയേട്ടാ…നന്ദുച്ചേച്ചി എന്തിയേ… നന്ദു അങ്ങോട്ട് വന്നല്ലോ…നീ വരുവെന്നും പറഞ്ഞു അവൾ കുറച്ചു മുന്നേ ആണല്ലോ അങ്ങോട്ട് വന്നേ… ഇല്ലല്ലോ ഏട്ടാ… ഞാൻ ദാ കുറെ നേരം അവിടെ വെയിറ്റ് ചെയ്തു… അവിടെ കാണാഞ്ഞിട്ട് ഞാനാ ജംഗ്ഷനിലും നോക്കി… അവിടെങ്ങും കണ്ടില്ല… അവളുടെ പറച്ചിൽ കേട്ടതും നവിക്ക് അപകടം മണത്തു… അവനു കാലുകൾ തളരുന്നത് പോലെ തോന്നി… ന്… നീയെന്നാ വീട്ടിലേക്ക് പൊയ്ക്കോ… അവൾ ചിലപ്പോ വേറെ എങ്ങോട്ടേലും പോയി കാണും… അവനതും പറഞ്ഞു വേഗം പുറത്തേക്കോടി…ആരുവിനു ഒന്നും മനസ്സിലായില്ല… അവൾ തിരികെ വണ്ടിയെടുത്തു പോയി… നവി ഗോപികയോട് കാര്യങ്ങൾ പറഞ്ഞു വേഗം ഫോണിൽ വരുണിനെ വിളിച്ചുകൊണ്ടു കാർ എടുത്തു അങ്ങോട്ടേക്ക് പോയി…
റൂമിലിരുന്ന് പബ്ജി കളിച്ചു കൊണ്ടിരിക്കുവാരുന്നു ദേവിയും വിനുവും… പെട്ടന്നാണ് കാറ്റ് പോലെ വരുണാ മുറിയിലേക്ക് കയറി വന്നത്… ദേവിയും വിനുവും ഞെട്ടി നോക്കി… അവന്റെ മുഖം കണ്ടപ്പോഴേ അവർക്ക് മനസ്സിലായി എന്തോ സീരിയസ് കാര്യം ഉണ്ടെന്ന്… എന്താ ഏട്ടാ… ദേവി ചോദിച്ചു…വിനുവും കാര്യം അറിയാതെ അവനെ നോക്കി… അവളെവിടെ… ആ ശ്രുതി… ശ്രുതി രാവിലെ ഏതോ ഫ്രണ്ടിനെ കാണാൻ ഉണ്ടെന്ന് പറഞ്ഞു പോയി… എന്താ ഏട്ടാ… അത്…നന്ദുനെ കാണാനില്ല… അവൻ പറഞ്ഞതും ദേവിയും വിനുവും ഞെട്ടി പോയി… ക്… കാണാനില്ലെന്നോ…ഏട്ടനിതെന്തുവാ ഈ പറയുന്നേ… അവളെവിടെ പോകാനാ… വിനു പറഞ്ഞു… അറിയില്ല… ഞാൻ…ഞാനും നവിയും കൂടെ പോയൊന്നു അന്വേഷിക്കട്ടെ… അതും പറഞ്ഞു വരുൺ പുറത്തേക്ക് പോകാൻ ഒരുങ്ങിയതും ദേവിയും വിനുവും പിറകിനു ഓടി… ഞങ്ങളും വരുന്നുണ്ട് ഏട്ടാ… മ്മ്മ്… വാ… തല്ക്കാലം ഇവിടെ ആരോടും പറയണ്ട… അതും പറഞ്ഞവർ വേഗം താഴേക്ക് ചെന്നു കാറിൽ കയറി വണ്ടി മുന്നോട്ടെടുത്തു…
മുഖത്തേക്കാരോ ശക്തമായി വെള്ളം തളിച്ചപ്പോഴാണ് നന്ദു പതിയെ കണ്ണുകൾ ചിമ്മി തുറന്നത്…പതിയെ കണ്ണിലേക്ക് വെളിച്ചം ഇരച്ചെത്തിയതും അവൾ കണ്ണുകൾ മുറുകെ അടച്ചു… തന്നെ ആരൊക്കെയോ ചേർന്ന് കാറിലേക്ക് വലിച്ചു കയറ്റിയതും എന്തോ ഒരു സ്പ്രെ മുഖത്തേക്കടിച്ചതും ഒക്കെ ഓർമയിലേക്ക് വന്നതും അവൾ പെട്ടന്ന് കണ്ണുകൾ വലിച്ചു തുറന്നു…തൊട്ടു മുന്നിൽ ആരോ നിൽക്കുന്നപോലെ അവൾക്ക് തോന്നിയെങ്കിലും വെളിച്ചം കാരണം അതാരാന്ന് അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല…അയാൾ പതിയെ ഒരു സൈഡിലേക്ക് നീങ്ങി നിന്നു… പതിയെ അവൾക്ക് അയാളുടെ മുഖം വ്യക്തമായെങ്കിലും അതാരാന്ന് അവൾക്ക് മനസ്സിലായില്ല… എങ്കിലും എവിടെയോ കണ്ടു മറന്ന പോലെ… പെട്ടന്ന് അയാളുടെ മുഖം അവളുടെ ഓർമയിലേക്കോടിയെത്തി… ന്… നിരഞ്ജൻ… ചേട്ടൻ… അവൾ പതിയെ പറഞ്ഞു… ആഹാ…നന്ദുകൊച്ചിന് അപ്പൊ എന്നെ ഓർമ ഉണ്ടല്ലോ… അവനതും പറഞ്ഞു ചിരിച്ചുകൊണ്ട് അവളുടെ അടുത്തുള്ള കസേരയിലേക്ക് ഇരുന്നു…
എന്നെ… എന്നെ നിങ്ങൾ എന്തിനാ പിടിച്ചോണ്ട് വന്നേ… എന്നെ അഴിച്ചു വിട്… എനിക്ക് പോണം… അവൾ അതും പറഞ്ഞുകൊണ്ട് കെട്ടിയിട്ടിരിക്കുന്ന കൈകൾ അഴിക്കാൻ ശ്രെമിച്ചു… പറ്റാത്ത പണിക്ക് നിൽക്കണോ മോളെ… നീയെത്ര കിടന്ന് വലിച്ചാലും അത് അഴിയില്ല… അത് അഴിയണമെങ്കിൽ അത് കെട്ടിയ ആള് തന്നെ വരണം… നിരഞ്ജൻ പറഞ്ഞു… പ്ലീസ്…ചേട്ടൻ എന്തിനാ എന്നെ പിടിച്ചോണ്ട് വന്നേ… ഞാൻ എന്ത് തെറ്റാ ചേട്ടനോട് ചെയ്തേ… നന്ദു കരഞ്ഞുകൊണ്ട് നിരഞ്ജനോട് ചോദിച്ചതും അവനൊന്നു ചിരിച്ചു… അത് ഞാൻ പറഞ്ഞു തന്നാൽ മതിയോ… ആരുടെയോ സൗണ്ട് കേട്ടതും നന്ദു അങ്ങോട്ടേക്ക് നോക്കി… അവിടെ നിൽക്കുന്ന ആളെ കണ്ടതും അവളുടെ സർവ്വ നാഡികളും തളരുന്നത് പോലെ അവൾക്ക് തോന്നി… ശിവ… അവൾ പോലും അറിയാതെ ആ പേര് അവളുടെ നാവിൽ വന്നു… അവളുടെ പറച്ചിൽ കേട്ടതും അവനൊന്നു ചിരിച്ചു… നീ… നീയാണോ എന്നെ ഇവിടെ പിടിച്ചോണ്ട് വന്നേ… ഹാ… എന്താ നന്ദുമോളെ ഇത്… കെട്ടാൻ പോകുന്നവനെ നീയെന്നൊക്കെ ആണോ വിളിക്കുന്നെ…അല്ലേടാ… പിന്നല്ലാതെ… ശിവ ഒരു പരിഹാസത്തോടെ അവൾക്ക് മുന്നിലേക്ക് വന്നിരുന്നു കൊണ്ടു പറഞ്ഞു…
എന്നെ ഒന്ന് അഴിച്ചു വിട്…നിനക്കെന്താ വേണ്ടേ… അവളുടെ ഉറക്കെയുള്ള പറച്ചിൽ കേട്ടതും അവന്റെ മുഖത്തെ ചിരി പതിയെ മാഞ്ഞു… പകരം അവിടെ ദേഷ്യം നിറഞ്ഞു… അവൻ പെട്ടന്ന് ചാടി എണീറ്റവളുടെ മുടിക്ക് കുത്തി പിടിച്ചു… അആഹ്… നന്ദു വേദന കൊണ്ടലറി വിളിച്ചു… എന്നോട് ശബ്ദം ഉയർത്തുന്നോടി **** മോളെ… നീയും നിന്റെ മറ്റവനും ഒക്കെ എന്താടി വിചാരിച്ചേ… ഈ ശിവ വെറും ***** ആന്നോ… അവനതും പറഞ്ഞു അവളുടെ മുടിയിൽ നിന്നു വിട്ടു… അല്ലേലും കെട്ടാൻ പോകുന്നവനെ അല്ലേടാ നീയെന്ന് വിളിക്കാൻ പാടില്ലാത്തെ… നിന്നെ ഇവൾക്ക് വിളിക്കാല്ലോ അല്ലേ… നിരഞ്ജൻ ഒരു പരിഹാസത്തോടെ അവളുടെ മുഖത്ത് നോക്കികൊണ്ട് പറഞ്ഞതും അതിലെ അർഥം മനസ്സിലാക്കിയ നന്ദു ഞെട്ടി ശിവയെ നോക്കി…അവളുടെ നോട്ടം കണ്ടതും ശിവ അവൾക്കു നേരെ തിരിഞ്ഞു… അവന്റെ കണ്ണിലെ അഗ്നി കണ്ടതും നന്ദു ഭയന്ന് പോയി…അടുത്ത നിമിഷം അവന്റെ കൈകൾ അവളുടെ മുഖത്ത് പതിഞ്ഞു…കണ്ണിൽ ഇരുട്ടു കയറുന്നത് പോലെ തോന്നി അവൾക്ക്…വായിൽ ഉപ്പുരസം നിറഞ്ഞു… ചുണ്ട് പൊട്ടി ചോര വന്നു…
അവൻ വീണ്ടും അവളുടെ മുടിക്ക് കുത്തി പിടിച്ചതും നന്ദു കരഞ്ഞുപോയി… ശെരിയല്ലെടി അവൻ പറഞ്ഞത്… ഈ നടക്കാൻ പോകുന്ന കല്യാണം ഞാനും നീയുമായിട്ടുള്ളത് അല്ലല്ലോ… നീയും ആ വരുണും ആയിട്ടുള്ളതല്ലേ… അല്ലേന്ന്… ഒന്നൂടെ മുറുക്കി പിടിച്ചുകൊണ്ടവൻ അലറിയതും അവൾ അറിയാതെ തലയാട്ടി പോയി…അവൻ ഒരു പുച്ഛത്തോടെ അവളുടെ മുടിയിലുള്ള പിടി വിട്ടു… നീയൊക്കെ എന്താടി കരുതിയത്… ഈ ശിവ വെറും ഉ***ൻ ആന്നോ… അതും പറഞ്ഞവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു അവളുടെ മുഖം അവനു നേരെ ആക്കി… ഞാൻ ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്നാരിക്കും നീ വിചാരിക്കുന്നെ… അവൻ അവളുടെ കവിളിലുള്ള പിടി വിട്ടതും അവളുടെ വായിൽ നിന്നു ചോര പുറത്തേക്ക് വന്നു… പറഞ്ഞതല്ലേടി ഞാൻ… നിനക്ക് ചുറ്റും എന്റെ കണ്ണുകളാന്നു… നീയെന്താ വിചാരിച്ചേ… ഞാൻ തമാശ പറയുവാന്നോ… ശിവ അത് പറഞ്ഞതും നിരഞ്ജൻ ഒരു ചിരിയോടെ നന്ദുവിനെ നോക്കി… നിനക്കറിയണ്ടേ ഞാൻ എങ്ങനെയാ എല്ലാം അറിഞ്ഞതെന്ന്… ശിവ ചോദിച്ചതും നന്ദു പതിയെ മുഖം ഉയർത്തി അവനെ നോക്കി…
പെട്ടന്നാണ് അവിടെക്കാരോ വരുന്നത് പോലെ അവൾക്ക് തോന്നിയത്… ശിവയും നിരഞ്ജനും ഒരു ചിരിയോടെ വന്നയാളെ നോക്കി… പതിയെ വന്നയാളുടെ മുഖം വ്യക്തം ആയതും നന്ദു ഞെട്ടി പോയി… ശ്രുതി… നന്ദു പറഞ്ഞതും ശിവയും നിരഞ്ജനും നന്ദുനെ നോക്കി ഒരു പുച്ഛച്ചിരി ചിരിച്ചു…നന്ദുവിനപ്പോഴും തന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റുന്നുണ്ടാരുന്നില്ല…അപ്പോഴേക്കും ശ്രുതി അവളുടെ മുന്നിലെത്തി…അവൾ കുനിഞ്ഞു ആ ചെയറിലേക്ക് കൈകൾ ഊന്നി നിന്നു…അവളുടെ ചുണ്ടുകളിലും ഉണ്ടാരുന്നു ഒരു പരിഹാസചിരി… നീ? എന്താ നന്ദൂ… നീയെന്നെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ലല്ലേ… എന്റെ പൊന്നു ശ്രുതീ… എല്ലാരും കൂടെ ഇങ്ങനെ ഈ സർപ്രൈസസ് എല്ലാം ഒരുമിച്ചങ്ങു പൊട്ടിച്ചാലെങ്ങനാ… കൊച്ചിന് ആകെ കൺഫ്യൂഷൻ ആയി പോകില്ലേ… നിരഞ്ജൻ അത് പറഞ്ഞതും ശ്രുതി ഒന്ന് ചിരിച്ചു… അപ്പൊ നീ… നീയാണല്ലേ… ആ വീഡിയോസ്…പിന്നെ… പിന്നെയാ ഫോട്ടോസ്… ഒക്കെ… നീയാണല്ലേ… ഹാ…ഒന്ന് ശ്വാസം വിട്ടു വിട്ടു ചോദിക്കെന്റെ നന്ദൂ… ഇന്ന് നിനക്കുള്ള എല്ലാ ഉത്തരങ്ങളും തന്നിട്ടേ ഞാൻ ഇവിടുന്നു പോകു… അതും പറഞ്ഞു ശ്രുതി അവളുടെ തൊട്ട് അപ്പുറത്തായി ഇരുന്നു…
ശിവയും നിരഞ്ജനും കൈകൾ കെട്ടി ഒരു ചിരിയോടെ അവിടെ നിന്നു… ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം…അതേല്ലോ… ഞാൻ തന്നെ ആണ് നീ പറഞ്ഞ പോലെ ദേവിയുടേം നവിയേട്ടന്റേം ആ കിസ്സിങ് വീഡിയോ എടുത്തത്… നിശ്ചയത്തിന്റെ തലേന്ന് രാത്രി നവിയേട്ടൻ ആ മതില് ചാടി വരുന്നത് ഞാൻ മുകളിൽ നിന്നു കണ്ടിരുന്നു… അതു കാണാത്തത് പോലെ ഞാൻ ഫോണിൽ നോക്കി അവിടെ ഇരുന്നതാ…ഞാൻ അവിടെ ഇരിക്കുന്നത് കണ്ട് നവിയേട്ടൻ ആ വിനുനെ അവിടെ കാവൽ നിർത്തി… ഒരു കാര്യോം ഇല്ലാരുന്നു… അവനവിടെ ഇരുന്നു ഉറങ്ങുകേം ചെയ്തു…ഞാൻ പതിയെ ഇപ്പുറത്തെ സൈഡിൽ കൂടി ആ റൂമിന്റെ ജനലിന്റെ അരികിൽ ചെന്നു…ഭാഗ്യത്തിന് അത് കുറ്റി ഇട്ടിട്ടില്ലാരുന്നു… അതുകൊണ്ട് അതു പതിയെ തുറന്നു ആ വീഡിയോസ് എനിക്ക് എടുക്കാൻ പറ്റി… അപ്പൊ… അപ്പൊ ആ ഫോട്ടോസ്… അതും നീ… നന്ദുവിന്റെ ശബ്ദം ഇടറിപ്പോയി… ഏയ്… ദേവിയുടെ ആ ഫോട്ടോസ്… അത് ഞാനെടുത്തതൊന്നും അല്ല കേട്ടോ…അവളറിയാതെ അങ്ങനത്തെ അവളുടെ കുറച്ചു ഫോട്ടോസ് എടുക്കാൻ ശിവ പറഞ്ഞപ്പോ എടുക്കാൻ എനിക്കൊരു മടിയും ഇല്ലാരുന്നു…
പക്ഷെ ദേ ഇവൻ… ഈ നിരഞ്ജൻ അതിനു സമ്മതിച്ചില്ല… അവനു അമ്മേം അനിയത്തിയും ഒക്കെ ഉള്ളതാണ് പോലും… അതുകൊണ്ട് അതൊക്കെ ഞങ്ങൾ മോർഫ് ചെയ്തതാ… അവളൊരു ചിരിയോടെ പറഞ്ഞു… ഛീ… നീയൊക്കെ ഒരു പെണ്ണാണോ ഡീ… നന്ദു അലറി കൊണ്ടു ചോദിച്ചു…പെട്ടന്ന് ശ്രുതിയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു… അവിടെ പക നിറഞ്ഞു… പിന്നെ? പിന്നെ ഞാൻ എന്ത് വേണമെടി… കുഞ്ഞുനാൾ മുതൽ സ്നേഹിക്കുന്ന പുരുഷൻ വേറൊരാൾക്ക് സ്വന്തം ആവാൻ പോകുന്നു എന്നറിയുമ്പോ ഞാൻ പിന്നെ ചുമ്മാതിരിക്കണോ… നന്ദു സംശയത്തോടെ അവളെ നോക്കി… ശ്രുതി പതിയെ എണീറ്റു…എന്നിട്ട് പതിയെ ജനലിന്റെ അവിടേക്ക് പോയി നിന്നു… കുഞ്ഞുനാൾ മുതൽ എന്റെ അമ്മയുടെ വായിൽ നിന്നു കേട്ടു തുടങ്ങിയതാ ഞാൻ നീ വരുണിനുള്ളതാന്ന്…കുഞ്ഞിലേ ഉള്ള വരുണേട്ടന്റെ സ്നേഹം… കരുതൽ… എല്ലാം കൂടെ കണ്ടും കേട്ടും ഞാനുമത് വിശ്വസിച്ചു പോയി…വളർന്നു കഴിഞ്ഞപ്പോഴാ എനിക്ക് മനസ്സിലായത്… അയാൾക്ക് ഞാൻ ദേവിയെ പോലെ ഒരു സഹോദരി മാത്രമാരുന്നെന്ന്… അതിനേക്കാൾ എന്നെ ഭ്രാന്ത് പിടിപ്പിച്ചത് അയാൾ നിന്നെ സ്നേഹിക്കുന്നുണ്ടന്നതാരുന്നു…
അതും പറഞ്ഞവൾ തിരിഞ്ഞു നന്ദുനെ നോക്കി… ഞാൻ ഇഷ്ടമാന്നു പറഞ്ഞു ചെന്നാൽ വരുണേട്ടന് എന്നോട് ദേഷ്യം ആവുമെന്നും എന്നിൽ നിന്നും അകലുമെന്നും എനിക്ക് മനസ്സിലായി…അതുകൊണ്ട്… അതുകൊണ്ട് മാത്രം ഞാൻ ഒന്നും അറിയാത്ത പോലെ അഭിനയിച്ചു… പിടിച്ചു നിന്നു… ആയിടക്കാണ് ഞാൻ ഈ ശിവയുടെ സിസ്റ്റർ ശില്പയെ പരിചയപ്പെടുന്നത്… എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ കസിൻ ആരുന്നു അവൾ…അവിടെ വെച്ചാണ് ശിവ എന്നേ കാണുന്നത്… പണ്ട് ദേവിയുടെയും നിന്റെയും ഒക്കെ കൂടെ ഇടക്ക് എന്നെ കണ്ടുള്ള ഓർമയുടെ പുറത്ത് ഞങ്ങൾ പരിചയപ്പെട്ടു…അങ്ങനെയാണ് നീയും ശിവയും തമ്മിലുള്ള ഇഷ്യൂസ് ഞാൻ അറിയുന്നത്… അതും പറഞ്ഞവൾ നന്ദുവിന്റെ മുന്നിലേക്ക് കൈകുത്തി നിന്നു… നീ കേട്ടിട്ടില്ലേ… ശത്രുവിന്റെ ശത്രു മിത്രം എന്ന്…അതുതന്നെ… എന്റെ ശത്രു ആണ് നീ… നിന്റെ ശത്രു ശിവ… അപ്പൊ പിന്നെ എന്റെ മിത്രം ശിവ അല്ലേ… പിന്നെ ഞങ്ങൾ ഒരു മ്യുച്വൽ അണ്ടർസ്റ്റാൻഡിങ്ങിൽ അങ്ങ് പോകാൻ തീരുമാനിച്ചു… എനിക്ക് വരുണേട്ടനെ വേണം… ശിവക്ക് നിന്നെയും…അതിനായുള്ള പ്ലാനിങ്ങ് ഞങ്ങൾ തുടങ്ങി… അതിനിടക്കാണ് ദേവിക്ക് നേരെ ഈ ശിവ ഒരു കൊട്ടെഷൻ കൊടുത്തത്… അവളത് പറഞ്ഞതും നന്ദു ഒന്നും മനസിലാവാതെ ശ്രുതിയേം ശിവയേം മാറി മാറി നോക്കി…
അതു കണ്ടതും ശിവ ഒരു ചിരിയോടെ അവളുടെ അടുത്തുള്ള കസേരയിലേക്കിരുന്നു… ഓർമയില്ലേടി അന്ന് അമ്പലത്തിൽ വെച്ച് ദേവിയെ തട്ടിക്കൊണ്ടു പോകാൻ നോക്കിയത്… അതെന്റെ ആളുകൾ ആരുന്നു… പക്ഷെ അവളെങ്ങനോ അവരുടെ കയ്യിന്ന് രക്ഷപെട്ടു…അതോടെ പുറമെ നിന്നു അവളെ ആക്രമിക്കാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് മനസ്സിലായി… പോരാത്തേന് ആ വരുൺ ഏത് നേരോം ഒരു നിഴലു പോലെ അവളുടെ പിറകിന് നടക്കാൻ തുടങ്ങി… അങ്ങനെയാണ് ഇവളെ… ഈ ശ്രുതിയെ ഞാൻ നന്ദ്യാരത്തേക്ക് പറഞ്ഞു വിട്ടത്… ബാക്കി എല്ലാം ഞങ്ങളുടെ പ്ലാനിങ്ങ് പോലെ തന്നെ നടന്നു… ഫോട്ടോസിന്റെ കൂടെ അവളുടേം അവന്റേം വീഡിയോസും കിട്ടി… അതു വഴി നിന്നെ ഭീഷണിപ്പെടുത്തി വിവാഹവും തീരുമാനിച്ചു…എല്ലാം… എല്ലാം ഞങ്ങൾ വിചാരിച്ച പോലെ തന്നെ നടന്നു…അല്ല… നടന്നെന്ന് ഞങ്ങൾ വിശ്വസിച്ചു…വിശ്വസിപ്പിച്ചു നീയൊക്കെ…എല്ലാം ഞങ്ങൾ പ്ലാൻ ചെയ്ത പോലെ എന്ന് കരുതിയിരിക്കുമ്പോഴാണ് ശ്രുതി ആ തള്ളയുടെ മുറിയിൽ നിന്നു നിന്റെയും വരുണിന്റെയും ജാതകകുറിപ്പടി കണ്ടത്…നിങ്ങളുടെ നാൾ പൊരുത്തം കുറിച്ച് ഞങ്ങളോട് പറഞ്ഞ അതേ ദിവസത്തിലേക്ക് മുഹൂർത്തം കുറിച്ചിരിക്കുന്നു…കൂട്ടത്തിൽ അവന്റെ തള്ളേം തന്തേം കൂടി കെട്ടിയെടുത്തപ്പോഴേ ഞങ്ങൾക്ക് ചതി മണത്തു…
എല്ലാരും കൂടെ അറിഞ്ഞുകൊണ്ടുള്ള കളി ആണെന്ന് ഞങ്ങൾക്ക് മനസ്സിലായി… അപ്പൊ പിന്നെ എങ്ങനാ മോളെ ഞങ്ങൾ അടങ്ങി ഇരിക്കുന്നെ… അവൻ പറഞ്ഞു നിർത്തിയതും അവൾ ഒന്ന് ഉമിനീരിറക്കി… അപ്പൊ അറിയാൻ ഉള്ളതെല്ലാം അറിഞ്ഞല്ലോ… ഇനി അപ്പൊ നമുക്ക് കാര്യത്തിലേക്ക് കടക്കാം… അല്ലേടാ ശിവാ… നിരഞ്ജൻ ശിവയെ നോക്കി പറഞ്ഞതും നന്ദു അവരെ മാറി മാറി നോക്കി… ഹാ… എന്തുവാ കാര്യം എന്നു നമ്മുടെ കൊച്ചിനോടൂടെ പറഞ്ഞു കൊടുക്കെന്റെ നിരഞ്ചാ… കണ്ടില്ലേ അവളാകെ വണ്ടർ അടിച്ചു ഇരിക്കുന്നെ… ശ്രുതി ഒരു ചിരിയോടെ പറഞ്ഞു… അതു കേട്ട് നിരഞ്ജനെന്തോ പറയാൻ വന്നതും ശിവ കൈപൊക്കി തടഞ്ഞു…എന്നിട്ട് അവനെ ഒന്ന് നോക്കി… ഞാൻ പറഞ്ഞോളാം… അതും പറഞ്ഞവൻ നന്ദുനെ നോക്കി…എന്നിട്ട് അവൾക്ക് നേരെ ആഞ്ഞു കൊണ്ട് പറഞ്ഞു… ഇന്ന്…ഇപ്പൊ…ഇവിടെ വെച്ച് നമ്മുടെ കല്യാണം… ……………….. തുടരും……………..
നീ മാത്രം ❤️ 64
ഇന്ന്…ഇപ്പൊ…ഇവിടെ വെച്ച് നമ്മുടെ കല്യാണം… അവന്റെ വാക്കുകൾ കേട്ടതും ആകെ തളർന്നു പോകുന്ന പോലെ അവൾക്കു തോന്നി… അവളൊന്നു കണ്ണുകൾ മുറുകെ പൂട്ടി… വരുണിന്റെ മുഖം മനസ്സിലേക്ക് വന്നതും അവൾ പോലും അറിയാതെ അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു… നിരഞ്ജനും ശ്രുതിയും കാര്യം മനസിലാവാതെ പരസ്പരം നോക്കി… നന്ദു കണ്ണുകൾ പതിയെ തുറന്നു…എന്നിട്ട് ആത്മവിശ്വാസത്തോടെ ശിവയെ നോക്കി… എന്റെ കഴുത്തിൽ നീ താലി കെട്ടുമെന്നത് നിന്റെ വെറും വ്യാമോഹം മാത്രമാ… എന്റെ ശരീരത്തിൽ ഒരിറ്റ് ജീവൻ ബാക്കി ഉണ്ടെങ്കിൽ നീ എന്റെ കഴുത്തിൽ താലി കെട്ടാൻ ഞാൻ സമ്മതിക്കില്ല… വാശിയോടെ ഉള്ള അവളുടെ പറച്ചിൽ കേട്ടതും ശിവ മുന്നോട്ട് ആഞ്ഞു അവളുടെ കവിളിൽ കുത്തി പിടിച്ചു… എങ്കിൽ നിന്നെ കൊന്നിട്ടായാലും ആ ശവത്തിൽ ഞാൻ താലി കെട്ടുമെടി പുല്ലേ… ഓഹ്… അതൊക്കെ വല്യ മെനക്കേടല്ലേ ശിവ സാറേ… ആരുടെയോ സൗണ്ട് കേട്ടതും ശിവ പെട്ടന്ന് അവളുടെ മേലുള്ള പിടി വിട്ടു…
നിരഞ്ജനും ശ്രുതിയും ഞെട്ടി തിരിഞ്ഞു നോക്കി… അവിടെ നിൽക്കുന്ന ആളുകളെ കണ്ടതും ശ്രുതിയുടെ കണ്ണിൽ ഇരുട്ട് കേറുന്നത് പോലെ അവൾക്ക് തോന്നി…തൊണ്ട വറ്റി വരണ്ടു… നന്ദു മുഖം ഉയർത്തി നോക്കി… അവളൊരു ചിരിയോടെ ഉറക്കെ വിളിച്ചു… വരുണേട്ടാ… ശിവ തിരിഞ്ഞു നോക്കി…ആ ബിൽഡിങ്ങിന്റെ എൻട്രൻസിന്റെ അവിടെ കയ്യും കെട്ടി നിൽക്കുന്നു വരുൺ… തൊട്ടപ്പുറത്തു നവിയും… അവർക്ക് പിന്നിലായി ദേവിയും വിനുവും…എല്ലാവരുടെയും നോട്ടം ഒരു നിമിഷം നന്ദുവിലേക്കായി… മുഖമാകെ അടി കൊണ്ട പാടും ചോരയും ആയി ഇരിക്കുന്ന അവളെ കണ്ടതും വരുണിന്റെ മുഖം വലിഞ്ഞു മുറുകി… അവൻ ഒരു നിമിഷം കണ്ണുകൾ അടച്ചു…നവിയുടെ അവസ്ഥയും മറിച്ചാരുന്നില്ല…ദേവിയും വിനുവും ദേഷ്യത്തോടെ ശ്രുതിയെ നോക്കി…അവരുടെ നോട്ടം കണ്ടതും അവൾക്ക് എങ്ങോട്ടേലും ഓടി പോയാൽ മതിയെന്ന് തോന്നി… ആഹാ… എത്തിയല്ലോ ഇവളുടെ രക്ഷകർ… ശിവ വരുണിന് നേരെ നിന്നു കൊണ്ടു ഒരു പുച്ഛത്തോടെ പറഞ്ഞതും വരുണും നവിയും ചിരിച്ചുകൊണ്ട് അവനടുത്തേക്ക് വന്നു…
ശിവ നിരഞ്ജനെ നോക്കി ഒന്നു കണ്ണുകാണിച്ചതും അവൻ മനസ്സിലായി എന്ന പോലെ തലയാട്ടികൊണ്ട് പുറത്തേക്ക് ആരെയോ നോക്കി… ഹാ… അങ്ങനെ കൂട്ടാളികളെ തിരക്കാൻ നിക്കണ്ട നിരഞ്ചൻ ചേട്ടാ… അവരൊക്കെ ദേ ഈ ചേട്ടന്മാരുടെ ചവിട്ട് കൊണ്ടു പാണ്ടിലോറി കേറിയ തവളെ പോലെ വെളിയിൽ കിടപ്പുണ്ട്… വിനു ആക്കിയ ഒരു ചിരിയോടെ നിരഞ്ജനോട് പറഞ്ഞതും അവൻ ശിവയെ ഒന്ന് നോക്കി… ഓഹ് അപ്പൊ ചേട്ടന്മാർ തുനിഞ്ഞിറങ്ങിയതാണ്… അല്ലേ… പിന്നല്ലാതെ… നീയിങ്ങനെ എടിപിടി എന്നൊക്കെ കെട്ടാൻ മുട്ടി നിൽക്കുമ്പോ പിന്നെ ഞങ്ങൾ തുനിഞ്ഞിറങ്ങണ്ടേ മോനെ ശിവാ… നവി പറഞ്ഞു… ദേവൂ… വരുൺ തല ഒന്ന് ചെരിച്ചു നന്ദുവിൽ നിന്നു നോട്ടം മാറ്റാതെ തന്നെ പിറകിൽ നിന്ന ദേവിയെ വിളിച്ചു… എന്താ ഏട്ടാ… പോയി നന്ദൂനെ അഴിച്ചു വിട്… അവനത് പറഞ്ഞതും അവൾ നന്ദുവിന്റെ അടുത്തേക്ക് ചെന്നു… അപ്പോഴേക്കും ശ്രുതി അവൾക്ക് മുന്നിലേക്ക് കേറി നിന്നു… പറ്റില്ല… അവളത് പറഞ്ഞതും ദേവി കൈകൾ കെട്ടി അവളെ അടിമുടി ഒന്ന് നോക്കി…എന്നിട്ട് കൈ വീശി അവളുടെ ഇടത്തെ കവിളിൽ ഒന്ന് കൊടുത്തു…അടിയുടെ ശക്തിയിൽ അവൾ താഴേക്ക് വീണു…
ആഹ്… ആഹാ ഇപ്പൊ അപശ്രുതി ശെരിക്കും കേട്ട് തുടങ്ങി… അപ്പുറത്തു നിന്ന വിനു ചിരിച്ചുകൊണ്ട് പറഞ്ഞു… ഇനി പറ്റുവല്ലോ…എന്നാ ചാച്ചി അങ്ങോട്ട് മാറി കിടക്ക്… നിനക്ക് ബാക്കി ഉള്ളത് ഞാൻ ഉടനെ തരാം… ഒന്ന് വെയിറ്റ് ചെയ്യേ… അതും പറഞ്ഞു കൊണ്ടു ദേവി അവളെ സൈഡിലോട്ട് പിടിച്ചു തള്ളി…നന്ദുവിന്റെ കൈകൾ അഴിക്കാൻ വന്നപ്പോഴേക്കും ശിവ അവളെ പിടിച്ചു മാറ്റാനായി തിരിഞ്ഞതും ആരുടെയോ ചവിട്ടേറ്റവൻ തെറിച്ചു വീണു…താഴേക്ക് വീണ ശിവ എഴുന്നേൽക്കും മുന്നേ വരുൺ വന്നവന്റെ കൊളറിൽ പൊക്കി എഴുന്നേൽപ്പിച്ചു…തടയാൻ വന്ന നിരഞ്ജന്റെയും അകത്തൂന്ന് വന്ന ഒന്നു രണ്ട് ഗുണ്ടകളുടെയും കാര്യം നവിക്കു വിട്ടു… ദേവി ആ സമയം കൊണ്ടു നന്ദുവിന്റെ കൈയ്യുടെ കെട്ടഴിച്ചു മാറ്റി… നന്ദു പൊട്ടി കരഞ്ഞുകൊണ്ട് ദേവിയെ കെട്ടിപ്പിടിച്ചു… ഏയ്… പോട്ടെടി… ഞങ്ങളിങ്ങു വന്നില്ലേ… ദേവി അവളുടെ മുഖത്തെ ചോരയും കണ്ണുനീരും തുടച്ചുകൊണ്ട് പറഞ്ഞു… എന്നിട്ട് പതിയെ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു… അപ്പോഴാണ് ശ്രുതി അവിടുന്ന് എഴുന്നേൽക്കുന്നത് വിനു കണ്ടത്… അവൻ പെട്ടന്ന് വന്നു അവളെ പിടിച്ചെഴുന്നേൽപ്പിച്ചു… വ്… വിനു… പ്ലീസ്… ഞാൻ… അവളെന്തോ പറയാൻ വന്നതും അവൻ കൈവീശി അവളുടെ രണ്ടു കവിളിലും ഓരോന്ന് കൊടുത്തു…
ആഹ്… അവൾ പിന്നെയും താഴെ വീണു… അവൻ താഴേക്ക് ഇരുന്നതും അടുത്ത അടിക്കാന്നു കരുതി അവൾ ചുരുണ്ടു പോയി… നിനക്ക് പണ്ട് തൊട്ടേ ഒന്ന് തരണം എന്ന് ഞാൻ വിചാരിച്ചിരുന്നതാ… അവന്റെ പറച്ചിൽ കേട്ടതും കവിളുകൾ രണ്ടും പൊത്തി ശ്രുതി അവനെ ഒന്ന് നോക്കി… ദേവിയും നന്ദുവും പരസ്പരം നോക്കി… അതെന്താ… ദേവി ചോദിച്ചതും വിനു ഇടത്തെ തോൾ ചെരിച്ചു നമ്മുടെ ലാലേട്ടൻ സ്റ്റൈലിൽ പറഞ്ഞു… എന്തോ… എനിക്ക് ഇഷ്ടമല്ല ഇവളെ… അവന്റെ പറച്ചിൽ കേട്ടതും ദേവിയും നന്ദുവും ചിരിച്ചുപോയി… നവിയുടെ അടികൊണ്ട് ഗുണ്ടകൾ എല്ലാം അവശരായി… നിരഞ്ചനെയും ഒതുക്കി ഒരു മൂലക്ക് ഇട്ട് നവി ശിവക്ക് നേരെ തിരിഞ്ഞു… അപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടും കൊടുത്തും ശിവയും വരുണും മുന്നേറുകയായിരുന്നു… പിറകീന്ന് നവി അവനെ ചവിട്ടിയതും ശിവ മുന്നിലേക്ക് വീണു പോയി…വരുൺ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു…അപ്പോഴേക്കും അവൻ അവശനായിരുന്നു എങ്കിലും അവന്റെ കണ്ണുകളിൽ അവരോടുള്ള പക തെളിഞ്ഞു നിന്നു… ഓരോ തവണയും നിന്റെ നോട്ടം എന്റെ പെണ്ണിന്റെ മേലെ വീഴുമ്പോഴും വേണ്ടാ വേണ്ടാന്ന് വെച്ചിട്ടേ ഉള്ളൂ ഞങ്ങൾ…അതു നിന്നെ പേടിച്ചിട്ടൊന്നുമല്ല… വെറുതെ ഞങ്ങളായിട്ട് തുടക്കം ഇടണ്ടന്ന് വെച്ചു…നിന്നെ പോലെ വെറും തറ വേലകളുമായിട്ട് ഇറങ്ങിയാൽ പിന്നെ നീയും ഞങ്ങളും തമ്മിൽ എന്താ വ്യത്യാസം… വരുൺ അതും പറഞ്ഞു അവനെ പുറകോട്ട് തള്ളിയതും നവി അവനെ പിടിച്ചു നിർത്തി…
പക്ഷെ നമ്മുടെ സൗഹൃദം പുതുക്കാൻ വേണ്ടതൊക്കെ ഞങ്ങൾ ചെയ്തു വെച്ചിട്ടുണ്ട് കേട്ടോ… അവനത് പറഞ്ഞതും ശിവ സംശയത്തോടെ അവനെ ഒന്ന് നോക്കി… പെട്ടന്നാണ് ശിവയുടെ ഫോൺ റിങ് ചെയ്തത്…അവൻ ഫോൺ എടുത്തു നോക്കി… “SHILPA CALLING’ ദാ… നിനക്കുള്ള കാൾ ആണ്… എടുക്ക് എടുക്ക്… നവി ഒരു ചിരിയോടെ അതു പറഞ്ഞതും ശിവ വെപ്രാളപ്പെട്ടു കാൾ അറ്റൻഡ് ചെയ്തു… ഹ്… ഹലോ… ഏട്ടാ…ഏട്ടൻ ഇതെവിടെയാ…ഞാൻ എത്ര നേരമായി ട്രൈ ചെയ്യുകയാ…ഇവിടെ… നമ്മുടെ വീട്ടിലാകെ റെയ്ഡ് നടക്കുവാ…ഇവിടെ മാത്രമല്ല ഡാഡിടെ ഓഫീസിലും… നമ്മുടെ മറ്റു കമ്പനികളിലും ഒക്കെ…എന്തൊക്കെയോ അവർ പിടിച്ചെടുത്തു എന്നൊക്കെ പറയുന്നേട്ടാ… ഞങ്ങളാകെ പേടിച്ചിരിക്കുവാ… ഡാഡിയെ അവർ കൊണ്ടുപോയി ഏട്ടാ… കരഞ്ഞു കൊണ്ടുള്ള ശിൽപയുടെ പറച്ചിൽ കേട്ടതും കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് ശിവ അറിഞ്ഞു…വരുൺ പെട്ടന്ന് അവന്റെ കൈയിലെ ഫോൺ പിടിച്ചു വാങ്ങി… ശിവ കത്തുന്ന കണ്ണുകളോടെ അവനെ നോക്കി… അപ്പൊ എങ്ങനാ… ഡാഡിക്കും സണ്ണിനും ഒക്കെ ഇനി ശിഷ്ടകാലം അങ്ങ് മുംബൈയിൽ ജയിലിൽ സുഖിച്ചു കഴിയാം…ഇനി എന്തോ വേണം… വരുൺ ഒരു ചിരിയോടെ അവനെ നോക്കി പറഞ്ഞു… അല്ലേടാ… പിന്നല്ലാതെ… വരുൺ അവനെ വിട്ട് കുറച്ചങ്ങോട്ട് മാറി കിടക്കുന്ന ശ്രുതിയെ ഒന്ന് നോക്കി… അവന്റെ നോട്ടം കണ്ടതും അവളൊന്നു ഭയന്നു…
ഒന്നൂടെ താങ്ങാനുള്ള ശേഷി കൊച്ചിനില്ലേ… നിന്നെ ഞാൻ തൊടില്ല… തൊട്ടാൽ എന്റെ കൈ പുഴുക്കും… അത്രക്ക് നികൃഷ്ട ജന്മവാ നീ… മേലിൽ എന്റെ കണ്മുന്നിൽ പോലും വന്നേക്കരുത്… കത്തുന്ന കണ്ണുകളോടെ വരുൺ പറഞ്ഞതും ശ്രുതി മുഖം പൊത്തി കരഞ്ഞു…അവളിൽ നിന്നും മുഖമുയർത്തിയ വരുൺ കാണുന്നത് അവനെ തന്നെ നോക്കികൊണ്ട് നിൽക്കുന്ന നന്ദൂനെയാണ്… അവൻ ഒരു ചിരിയോടെ രണ്ടു കൈകളും അവൾക്കു നേരെ വിടർത്തി… നന്ദു കരഞ്ഞു കൊണ്ടു ഓടി വന്നവനെ കെട്ടിപ്പിടിച്ചു… വരുൺ ഒരു ചിരിയോടെ അവളെ പൊതിഞ്ഞു പിടിച്ചു അവളുടെ തലയിൽ താടി മുട്ടിച്ചു നിന്നു…ശ്രുതിയും ശിവയും ആ കാഴ്ച കാണാൻ വയ്യാതെ കണ്ണുകൾ ഇറുക്കി അടച്ചു… ദേവി അതിശയത്തോടെ വാ പൊളിച്ചുകൊണ്ട് നവിയെ നോക്കിയതും അവൻ ചുണ്ടുകൊണ്ട് ഉമ്മ കൊടുക്കുന്ന പോലെ കാണിച്ചിട്ട് അവളെ കണ്ണടച്ച് കാണിച്ചു…അവൾ പെട്ടന്ന് വാ അടച്ചു… അയ്യേ… മ്ലേച്ചൻ… അവൾ അതും പറഞ്ഞു വിനുനെ നോക്കിയതും അവനുണ്ട് വായും പൊളിച്ചു നിൽക്കുന്നു…
ആഹ്… സെയിം റിയാക്ഷൻ… ശിവ മുഷ്ടി ചുരുട്ടി പിടിച്ചു…അപ്പോഴാണ് താഴെ ഒരു കത്തി കിടക്കുന്നത് അവൻ കണ്ടത്…ആരും അവനെ ശ്രെദ്ധിക്കുന്നില്ലെന്ന് കണ്ടതും അവൻ ഒരു പുച്ഛചിരിയോടെ പതിയെ കുനിഞ്ഞു അതു കൈക്കലാക്കി… അടുത്ത നിമിഷം മുന്നിൽ നിന്ന നവിയെ ഒറ്റ തള്ളിനു താഴെ ഇട്ടു കൊണ്ടു അവിടെ നിന്ന ദേവിയെ കൈയിൽ പിടിച്ചവൻ അവനിലേക്ക് അടുപ്പിച്ചു അവളുടെ കഴുത്തിലേക്കാ കത്തി വെച്ചു… ഒരു നിമിഷം വേണ്ടി വന്നു അവർക്കൊക്കെ എന്താ നടന്നതെന്ന് മനസ്സിലാക്കാൻ… നോ…. വരുണും നവിയും മുന്നോട്ട് വന്നതും ശിവ ഒന്നൂടെ ആ കത്തി അവളുടെ കഴുത്തിൽ അമർത്തി…അവളുടെ കഴുത്തിൽ ചോര പൊടിഞ്ഞു… ആഹ്… വ്… വേണ്ട ശിവാ… അവളെ… അവളെയൊന്നും ചെയ്യരുത്… നവി മുന്നോട്ട് വന്നുകൊണ്ടു പറഞ്ഞു…
മുന്നോട്ട് വന്നാൽ നിന്റെ ഒക്കെ മുന്നിൽ കിടന്ന് ഇവള് പിടഞ്ഞു ചാവും… നീയൊക്കെ എന്താടാ കരുതിയെ… ഈ ശിവയെ പെട്ടന്നങ്ങ് തോൽപ്പിച്ചു കളയാന്നോ… എന്തായാലും ഞാൻ ജയിലിൽ പോകുവാ… നീയൊക്കെ അങ്ങനെ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടിട്ട് എനിക്ക് പോകാൻ പറ്റില്ലല്ലോ… അവൻ വല്ലാത്തൊരു ചിരിയോടെ പറഞ്ഞു…നന്ദുവും വിനുവും ഭയത്തോടെ പരസ്പരം നോക്കി…ശ്രുതി ഒരു ചിരിയോടെ പതുക്കെ താഴേന്നു എണീറ്റു അവരെ നോക്കി ഒരു പുച്ഛച്ചിരി ചിരിച്ചു… പെട്ടന്നാണ് തന്റെ തലയിൽ എന്തോ പോയിന്റ് ചെയ്‌തെക്കുന്നത് പോലെ ശിവക്ക് തോന്നിയത്… അവൻ പതിയെ സൈഡിലോട്ട് നോക്കിയതും ഒരു ഗൺ കണ്ടു… പക്ഷെ പിറകിൽ നിൽക്കുന്ന ആളെ കാണാൻ കഴിയുന്നുണ്ടാരുന്നില്ല… നിരഞ്ജൻ… ശ്രുതി വിശ്വസിക്കാനാവാതെ അതു പറഞ്ഞതും ശിവ ഞെട്ടി… നന്ദുവും വിനുവും അന്തംവിട്ട് നോക്കി നിന്നു… വരുണിന്റേം നവിയുടെയും മുഖത്തെ ഭയം മാറി അവിടെ ഒരു ചിരി വിടരുന്നത് ശിവ കണ്ടു… അവൻ പതിയെ സൈഡിലേക്ക് നോക്കിയതും പിറകിൽ നിന്നും നിരഞ്ജൻ ഒരു ചിരിയോടെ അവന്റെ സൈഡിലേക്ക് നീങ്ങി നിന്നു… നിരഞ്ചാ… നീ… ശിവ പറഞ്ഞു… നോ… വെറും നിരഞ്ജൻ അല്ല… നിരഞ്ജൻ കുമാർ I.P.S, ഡെപ്യൂട്ടി കമ്മീഷണർ ഓഫ് ആന്റി ന*ർക്കോട്ടിക്സ് ബ്യൂറോ… …………….. തുടരും……………

by