The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന :ശ്രീകാർത്തിക
രണ്ടു ദിവസത്തിന് ശേഷം രാവിലെ ചേതന് ഒരു കൊറിയർ വന്നു.. അത് വാങ്ങി തുറന്നുനോക്കിയ അവന്റെ മിഴികൾ ഒന്ന് തിളങ്ങി.. അതെ നിമിഷം തന്നെ അവന്റെ ഫോൺ റിങ് ചെയ്തു..”ഹലോ.. സാർ… അയച്ചത് കിട്ടിയില്ലേ??””Yes.. ഗുഡ് ജോബ്.. Cash അക്കൗണ്ടിൽ ഇടുന്നതായിരിക്കും..”
“ഓക്കേ സാർ..”ഫോൺ കട്ട് ചെയ്തപ്പോഴും അവന്റെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു.. ഇരയെ കുടുക്കിയ ചിരി…”അല്ല സന്തോഷത്തിൽ ആണല്ലോ.. എന്തുപറ്റി ചേതാ??””അതെ നിവേദ്.. ഞാൻ വളരെ സന്തോഷത്തിലാണ്… കാര്യം പറയാം നീ വാ.. അലക്സിനെയും വിളിക്ക്..””ശരി.. ഇപ്പോൾ വിളിക്കാം ”
🥀🥀🥀🥀🥀🥀🥀🥀🥀🥀
രാവിലെ ചായ കുടിക്കുമ്പോഴാണ് ലിനുവിന് അജിത്തിന്റെ കോൾ വന്നത്..”ഹലോ… എന്താ ജിത്തു ??””ലിനു നീ അർജന്റ് ആയിട്ട് മുംബൈ എത്തണം..””എന്താടാ?? എന്തുപറ്റി??””ലിനു അത്.. നമ്മൾ ലാസ്റ്റ് സൈൻ ചെയ്ത ഡീലിൽ എന്തോ പ്രശ്നം.. നീ തന്നെ വരണം എന്ന് അവർ വല്ലാതെ കടും പിടിത്തം..””ഈ സമയത്ത് ഞാൻ എന്ത് ചെയ്യും??””നീ ജസ്റ്റ് അവരെ ഒന്ന് മീറ്റ് ചെയ്തിട്ട് പോ.. ബാക്കി ഞാൻ നോക്കിക്കോളാം..””ശരി.. ഋതുനെയും ദേവയെയും എറണാകുളത്തു റിച്ചുന്റെ അടുത്തു വിട്ടിട്ട് ഞാൻ വരാം..”ഓക്കേ.. അതുനോക്കി ഞാൻ മീറ്റിംങ് അറേഞ്ച് ചെയ്യാം ”
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
അന്ന് ഉച്ചയോടെ എല്ലാരോടും പറഞ്ഞു ലിനു ഋതുവിനെയും ദേവയെയും കൂട്ടി എറണാകുളത്തേക്ക് തിരിച്ചു.. സന്ധ്യയോടെ അവിടെ എത്തി റിച്ചുവിനോടും വിക്കിയോടും കാര്യങ്ങൾ പറഞ്ഞു രാത്രിക്കുള്ള ഫ്ലൈറ്റിൽ അവൻ മുംബൈയിലേക്ക് തിരിച്ചു…ദേവയെ എറണാകുളത്തുള്ള ഓഫീസിലേക്ക് മാറ്റിയെങ്കിലും ഒരു ദിവസം കഴിഞ്ഞു ജോയിൻ ചെയ്താൽ മതിയെന്ന് റിച്ചു പറഞ്ഞു…
രണ്ടു ദിവസം കഴിഞ്ഞാൽ പ്രാക്റ്റീസ് തുടങ്ങുന്നത് കൊണ്ട് തന്നെ ഋതുവും ഓഫീസിൽ പോയില്ല.. അവർ രണ്ടുപേരും പോകാതിരുന്നതുകൊണ്ട് തനുവും മടിച്ചു… പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ട് റിച്ചുവും വിക്കിയും രാവിലെ ഓഫീസിലേക്ക് തിരിച്ചു…
അവർ ഓഫീസിലേക്ക് ഇറങ്ങി കുറച്ചു കഴിഞ്ഞു മൂന്നു പേരും ഒന്ന് കറങ്ങി വരാൻ തീരുമാനിച്ചു..
റെഡിയായി കാറിൽ മൂന്നുപേരും മാളിലേക്കാണ് ആദ്യം പോയത്.. കുറച്ചു ഡ്രസ്സ് എടുത്ത് ഫുഡ് കഴിച്ചു അവിടെ നിന്നും ഇറങ്ങി…പാല് വാങ്ങാൻ തൊട്ടടുത്ത കടയിൽ കയറിയ തനുവിനെ കാത്തുനില്ക്കുകയാണ് മറ്റു രണ്ടുപേരും…. പാല് വാങ്ങി റോഡ് ക്രോസ്സ് ചെയ്യുന്ന തനുവിന്റെ അടുത്തേക്ക് പെട്ടെന്നാണ് ഒരു ലോറി വന്നത്.. എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുന്നേ അവളെ ആ ലോറി ഇടിച്ചു തെറുപ്പിച്ചിരുന്നു..”തനു ചേച്ചി..”
“തനു…..” ആ വിളിയോടെ ഋതു ബോധം മറഞ്ഞു അവിടെ വീഴാൻ പോയതും ദേവ അവളെ താങ്ങി പിടിച്ചു.. കരഞ്ഞു…”ഋതു ചേച്ചി….കണ്ണു തുറക്ക്..”റോഡിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന തനുവിനെയും കൈയ്യിൽ ബോധം മറഞ്ഞു കിടക്കുന്ന ഋതുവിനെയും കണ്ട ദേവ ഒരു നിമിഷം പകച്ചു നിന്നു.. കരഞ്ഞുകൊണ്ട് ലോറി നോക്കിയപ്പോൾ അവൾ കണ്ടു വിജയ ചിരി ചിരിക്കുന്ന ചേതനെ… സമയം കളയാതെ കിട്ടിയ വണ്ടിയിൽ തനുവിനെയും ഋതുവിനെയും ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ അവൾക്ക് മുന്നിൽ ഉണ്ടായിരുന്നത് തനുവിന്റെ ജീവൻ രക്ഷിക്കുക എന്നതായിരുന്നു.. കൂടാതെ ചേതനോടുള്ള പകയും…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഓഫീസിൽ ഫയൽ ചെക്ക് ചെയ്യുമ്പോഴാണ് റിച്ചുവിന് ദേവയുടെ കോൾ വരുന്നത്.”ആ ദേവ.. പറഞ്ഞോ..””ഏട്ടാ..” അവളുടെ കരഞ്ഞുകൊണ്ടുള്ള വിളിയിൽ അവന് എന്തോ സംശയം തോന്നി…”എന്താടാ??എന്തുപറ്റി “”ഏട്ടൻ സിറ്റി ഹോസ്പിറ്റലിലേക്ക് ഒന്ന് വരുമോ??””ഹോസ്പിറ്റലിൽ എന്താടാ?
ഋതുവും തനുവും എവിടെ??””അവർ ഇവിടെ ഉണ്ട്…വേഗം വാ… വിക്കിയേട്ടനെയും കൂട്ടണം..”ഇങ്ങനൊക്കെയോ കരച്ചിലടക്കി അവൾ പറഞ്ഞു. പെട്ടെന്ന് പറഞ്ഞാൽ അവർക്ക് അത് ഉൾക്കൊള്ളാൻ കഴിയില്ല എന്ന് ദേവയ്ക്ക് ഇതിനോടകം മനസിലായതാണ്…”ഞങ്ങൾ.. ഞങ്ങൾ ഉടനെ വരാം..”കോൾ കട്ടാക്കി വിക്കിയെയും കൂട്ടി ഹോസ്പിറ്റലിലേക്ക് ഇറങ്ങുമ്പോൾ റിച്ചുവിൽ ഒരു ഭയം നിറഞ്ഞിരുന്നു…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഹോസ്പിറ്റലിൽ icu നു മുന്നിൽ രണ്ടു കൈകളും തലക്ക് തങ്ങി ഇരിക്കുകയാണ് ദേവ.. കരയുന്നതിനാൽ ശരീരം മുഴുവൻവിറക്കുന്നുണ്ട്.. തനുവിനെ ഉള്ളിലേക്ക് കയറ്റിട്ട് കുറച്ചു സമയമായി.. ഋതുനെ ക്യാഷ്വാലിറ്റിയിൽ ഡ്രിപ് ഇട്ട് കിടത്തിട്ടുണ്ട്.. ബിപി കുറഞ്ഞതാണെന്ന് പരിശോധിച്ച ഡോക്ടർ പറഞ്ഞു…ഹോസ്പിറ്റലിൽ കയറി ഉള്ളിലേക്ക് നടന്ന അവർ കണ്ടത് കരയുന്ന ദേവയെയാണ്..”ദേവ.. മോളെ എന്താ?? എന്തുപറ്റി?? അവർ രണ്ടുപേരും എവിടെ??”തല ഉയർത്തി നോക്കിയ ദേവ പെട്ടെന്ന് റിച്ചുവിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു… ശേഷം icu ലേക്ക് വിരൽ ചൂണ്ടി… അവളെ വിക്കിയുടെ അടുത്തേക്ക് നിർത്തി അവൻ icu ഡോറിന്റെ അടുത്തേക്ക് നടന്നു…
അവളുടെ കരച്ചിലിൽ വിക്കിക്ക് ഒരു കാര്യം ഉറപ്പായിരുന്നു ഋതു അല്ലെങ്കിൽ തനു ആർക്കോ എന്തോ പറ്റിട്ടുണ്ടെന്ന്…റിച്ചു ഡോറിന്റെ അടുത്തെത്തിയതും ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു…
ഡോക്ടറെ കണ്ട ദേവ പരിസരം മറന്ന് അവിടേക്ക് ഓടി…”ഡോക്ടർ.. തനുയേച്ചിക്ക് എങ്ങനുണ്ട്?? ”
ഇതു കേട്ട റിച്ചു ഉരുവിട്ടത് തനു എന്ന പേര് മാത്രമായിരുന്നു.. അറിയാതെ കണ്ണു നിറഞ്ഞു… വിക്കി അവന്റെ ഷോൾഡറിലൂടെ കൈയിട്ട് തന്നിലേക്ക് ചേർത്തു നിർത്തി… ഡോക്ടറുടെ ശബ്ദമാണ് അവനെ തിരിച്ചു കൊണ്ടുവന്നത്..
“തലയ്ക്കു ആഴത്തിലുള്ള മുറിവുണ്ട്… കൈക്കും കാലിനും പൊട്ടലും .. ബ്ലഡ് വളരെയധികം പോയതുകൊണ്ടും തലയ്ക്കു മുറിവുള്ളതുകൊണ്ടും ഇരുപത്തിനാലു മണിക്കൂർ കഴിയാതെ ഒന്നും പറയാൻ കഴിയില്ല.. ”
ദേവ നിലത്തേക്ക് ഇരുന്നു മുട്ടുകാലിൽ മുഖമമർത്തി കരഞ്ഞു.. റിച്ചു വിക്കിയുടെ കൈ തട്ടി മാറ്റി എങ്ങോട്ടെന്നില്ലാതെ നടന്നു… നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു വിക്കി ദേവയെ എഴുനേൽപ്പിച്ചു.. ഇതുവരെ ഉണ്ടായ ക്ഷീണവുംസങ്കടവും അവളെ തളർത്തിയിരുന്നു .. ഒരു റൂം എടുത്ത് വിക്കി ദേവയെ അവിടെയാക്കി.. കൂട്ടിനു ഒരു നഴ്സിനെയും.. ഋതുവിന്റെ കാര്യങ്ങൾ നഴ്സിനോട് തിരക്കാനും അവൻ മറന്നില്ല…താൻ കൂടെ തളർന്നാൽ ശരിയാവില്ല എന്നതുകൊണ്ട് തന്റെ സങ്കടങ്ങൾ അവൻ ഉള്ളിൽ ഒതുക്കി റിച്ചുവിനെ തിരഞ്ഞു നടന്നു..കുറച്ചു നടന്നപ്പോൾ കണ്ടു ഏതോ ലോകത്തെന്നപോലെ പുറത്തേക്ക് നോക്കി നിൽക്കുന്ന റിച്ചുവിനെ.. പുറകിൽ പോയി നിന്നതും റിച്ചു അവനെ കെട്ടിപിടിച്ചതും ഒന്നിച്ചായിരുന്നു…”വിക്കി.. എന്റെ തനു?””റിച്ചു.. അവൾക്ക് ഒന്നും പറ്റിയിട്ടില്ല… പറ്റുകയും ഇല്ല.. നിനക്ക് വിശ്വാസം ഇല്ലേ?? ഇപ്പോൾ നമ്മൾ തളർന്നാൽ എങ്ങനാടാ??”
“എന്നാലും… എന്റെ പെണ്ണ് അവിടെ icu വിൽ.. ഒരു പൊറലുപോലും ഏൽക്കാതെ എത്രയും നാൾ ഞാൻ കൊണ്ട് നടന്നിട്ട് എന്റെ കണ്ണ് ഒന്ന് തെറ്റിയപ്പോൾ..””മതി.. വിഷമിക്കേണ്ടെന്ന് ഞാൻ പറയില്ല.. പക്ഷെ അവൾ പറയാറുള്ളത് മറന്നുപോകരുത്.. തളർന്നാൽ തോൽക്കുന്നത് അവളാണ്.. ഉള്ളിൽ കിടക്കുന്നത് നമ്മുടെ തനു ആണെടാ.. പുലികുട്ടി.. അവൾ തിരിച്ചു വരും..””വരും.. എന്റെ തനുവിന് അങ്ങനെ എന്നെ വിട്ട്…നിന്നെവിട്ട്.. ഋതുവിനെ വിട്ട്..പോകാൻ കഴിയില്ല… ഋതു.. ഋതു എവിടെ?? ഒരു നിമിഷം ഞാൻ എന്റെ ഋതുവിനെ മറന്നല്ലോ എന്റെ കർത്താവേ..””നീ എന്താടാ ഈ പറയുന്നേ..അവൾ ഓക്കേ ആണ്.. ബോധം മറഞ്ഞു വീണു.. ഇപ്പോൾ ഡ്രിപ് ഇട്ടു കിടത്തിയിക്കുകയാണ്… ”
എന്തൊക്കെയോ പറഞ്ഞു വിക്കി റിച്ചുവിനെ ഒരുവിധം ഓക്കേയാക്കി.. വിഷമങ്ങൾ ഉള്ളിൽ ഒതുക്കി അവർ icu വിന് പുറത്ത് കാവലിരുന്നു… ലിനുവിനെ വിക്കി വിളിച്ചു പറഞ്ഞു.. വീട്ടിൽ ആരേയും ഇപ്പോൾ അറിയിക്കേണ്ട എന്നത് ലിനുവിന്റെ തീരുമാനമായിരുന്നു… ഒപ്പം എത്രയും പെട്ടെന്ന്അവൻഎത്തുംഎന്നും..കുറച്ചുകഴിഞ്ഞപ്പോഴാണ് റിച്ചുവിന് ഒരു unknown നമ്പറിൽ നിന്നും കോൾ വരുന്നത്..അവൻ കോൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു..”ഹലോ റെസ്റ്റിൻ… എങ്ങനുണ്ട് എന്റെ സമ്മാനം “”ചേതൻ…””ഹ.. മനസ്സിലാക്കി കളഞ്ഞല്ലോ.. തന്റെ പെണ്ണിന് ഇപ്പോഴും ജീവനുണ്ടോ??””യൂ.. അപ്പോൾ നീയാണല്ലേ എന്റെ പെണ്ണിനെ.. വിടില്ലടാ നിന്നെ ഞാൻ..”
“തിളക്കാതെടാ… നിങ്ങളൊക്കെ കൂടി എന്നോട് കാണിച്ചതിന് ഇത്രയെങ്കിലും ഞാൻ തരണ്ടേ?? അവൾ താനിയ.. അവൾക്ക് ഞാൻ വിധിച്ച ശിക്ഷയാണ് മരണം… എന്നെ ചതിച്ചതിനു.. സ്നേഹിച്ചാതായിരുന്നു ഞാൻ അവളെ പക്ഷെ അവൾ..””നിർത്തഡോ നീ… അവളെ ഒരു മരണത്തിനും ഞാൻ വിട്ടു കൊടുക്കില്ല… പിന്നെ നിന്റെ ജീവൻ അതിന് ഇനി ആയുസ്സ് കുറവാണു..””ഹഹഹ.. കൊള്ളാം.. ഒരുത്തി മരണത്തിനു മുന്നിൽ നിൽക്കുന്നു… മറ്റൊരുത്തിയുടെ മാനസിക നില എന്താണെന്ന് പോയി നോക്ക്.. വേറൊരുത്തി കൂടെ ഉണ്ട് അവൾക്കുള്ളത് ഞാൻ കൊടുക്കും വൈകാതെ..”
കോൾ കട്ടായത്തും റിച്ചു ഋതുവിന്റെ അടുത്തേക്ക് നടന്നു.. ഉണർന്ന് എന്തൊക്കെയോ പതം പറഞ്ഞു കരയുകയാണവൾ… ഇടയ്ക്ക് ഒന്നും മിണ്ടാതെ ബെഡിന്റെ സൈഡിലേക്ക് ഒതുങ്ങി ഇരിക്കുന്നുണ്ട്.. ആരെയും അവൾ അടുപ്പിക്കുന്നില്ല… ദേവ കാണാൻ കഴിയാതെ വിക്കിയുടെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു കരയുകയാണ്… വിക്കിയുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ട്… അവൻ ഒരിക്കൽ കൂടി ഋതുവിനെ നോക്കി… അടുത്തേക്ക് നടന്നു”ഋതു… മോളെ… ” അവന്റെ കൈ തട്ടി മാറ്റി അവൾ എങ്ങോട്ടോ നോക്കി…”തനു.. എന്റെ തനു എവിടെ?? ഞാൻ… ഞാൻ കാരണം… എന്റെ തനു.. ഞാനും പോകുവാ… എന്റെ തനൂന്റെ അടുത്തേക്ക്…” പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റു ഓടി… മറ്റുള്ളവർ ആ പ്രവർത്തിയിൽ പകച്ചു നിന്നു..
തുടരും..
ഞാൻ നാടുവിട്ടതായി അറിയിക്കുന്നു 🚶🏼♀️
🦋SRee