22/04/2026

നിനക്കായ് : ഭാഗം 25

രചന – കൃഷ്ണ

ഇന്നേക്ക് രണ്ട് ദിവസമായി ധ്വനി വീട്ടിൽ പോയി നിന്നിട്ട്… വിളിച്ചാൽ ഫോണെടുക്കില്ലന്നുറപ്പായത് കൊണ്ട് അതിന് മുതിർന്നില്ല… എന്നാൽ അവളെ ഒരു നോക്ക് കാണാതെ ഈ രണ്ട് ദിവസം പിടിച്ചു നിന്നതെങ്ങനെയെന്ന് എനിക്കുപോലുമറിയില്ല… രണ്ട് ദിവസം രണ്ട് വർഷം പോലെ തോന്നി… ഇനിയും പിടിച്ചു നിൽക്കാൻ പറ്റില്ല… എനിക്ക് എന്റെ പെണ്ണിനോട് എല്ലാം പറയണം…എനിക്ക് എന്റെ ധ്വനിയെ പഴയത് പോലെ വേണം… ആ കുറുമ്പ് നിറഞ്ഞ എന്നെ പ്രാണനെക്കാളേറെ സ്നേഹിക്കുന്ന എന്റെ ധ്വനിയായി… ഋഷി ഓരോന്നും പുലമ്പി ഗ്ലാസിൽ ഒഴിച്ച് വെച്ച മദ്യം ഒറ്റവലിക്ക് കുടിച്ചു…

മനസ്സിൽ ചെറിയാലേ ആ കരിമഷി കണ്ണുകൾ കൊണ്ട് കുറുമ്പോടെ നോക്കുന്ന ധ്വനിയുടെ മുഖം തെളിഞ്ഞു വന്നു…

ഞാൻ നിനക്കരികിലേക്ക് വരുവാണ് ധ്വനി… ഇനിയും പറ്റില്ല…
ഋഷി ഇരുന്നിടത് നിന്നും എണീറ്റു… സമയം പത്തു മണി കഴിഞ്ഞിരുന്നു…ഋഷി ബാൽക്കണി വഴി താഴേക്കിറങ്ങി കാറുമെടുത്ത് നേരെ ധ്വനിയുടെ വീട്ടിലേക്ക് പറപ്പിച്ചു…

ഇതെ സമയം ധ്വനിയുടെ വീട്ടിൽ,

ഞാൻ അവിടന്ന് വന്നട്ടിപ്പോൾ രണ്ട് ദിവസമായി… എന്നെ ഒന്ന് വന്ന് കണ്ടുടെ വേണ്ട ഒന്ന് ഫോൺ വിളിക്കാൻ പാടില്ലായിരുന്നോ… ദേഷ്യം കൊണ്ട് അന്ന് ഒന്നും കേൾക്കാൻ കൂട്ടക്കില്ലെന്നുള്ളത് ശെരിയ.. എന്നും പറഞ്ഞ് ഇങ്ങനെയാണോ…ആ മുഖമൊന്നു കാണാതെ ശബ്‌ദം കേൾക്കാതെ എന്തിന് ആ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കാൻ പറ്റാഞ്ഞിട്ട് ശ്വാസം മുട്ടും പോലെ… ഇതൊന്നും ആ മനുഷ്യനറിയണ്ടല്ലോ…എന്നെ വല്ലവൾമാർക്ക് വേണ്ടി തല്ലണതിനും വഴക്കു പറയുന്നതിനും ഒരു കുഴപ്പവുമില്ല… അപ്പോഴത്തെ ദേഷ്യത്തിന് ഒന്നും നോക്കാതെ എടുത്തുചാടി ഇങ്ങോട്ടേക്ക് പൊന്നു… ഇപ്പോ തോന്നുന്നു വരണ്ടിയിരുന്നില്ലന്ന്… അവിടെ നിന്ന് പ്രതികാരം ചെയ്താൽ മതിയായിരുന്നു… അതാകുമ്പോൾ എപ്പോഴും കൺമുന്നിൽ കണുകയും ചെയ്യാമായിരുന്നു പ്രേതികരവും നടത്താമായിരുന്നു… ധ്വനി ഓരോന്നും ചിന്തിച്ച് കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു… അവസാനം കട്ടിലിൽ നിന്നുമെണീറ്റ് നേരെ ബാൽക്കണിയിലേക്ക് പോയി… നല്ല തണുത്ത കാറ്റ് ശരീരത്തിലൂടെ തഴുകി പോയപ്പോൾ കുളിരു നിറച്ചു… മനസ് വല്ലാതെ തുടികൊട്ടികൊണ്ടിരുന്നു. ഋഷിയെ കാണാൻ മനസ് കൊതിച്ചു… ആകാശത്ത് പൂർണ്ണചന്ദ്രന് ചുറ്റും ഒത്തിരി കുഞ്ഞു നക്ഷത്രങ്ങളും കൂട്ടുണ്ട്… അവ എന്നെ നോക്കി ചിമ്മി തിളങ്ങുന്നു… പെട്ടന്ന് ഹൃദയം പടപടാന്ന് മിടിക്കാൻ തുടങ്ങി… തന്റെ പ്രാണന്റെ സാമിഭ്യം അനുഭവപ്പെട്ടു…
ധ്വനി ചുറ്റും കണ്ണോടിച്ചു… എങ്കിൽ താനല്ലാതെ മറ്റാരും അവിടെയില്ലായിരുന്നു… ധ്വനി തിരിച്ച് റൂമിലേക്ക് വന്ന് കട്ടിലിലേക്ക് കിടന്ന്…
കുറെ കഴിഞ്ഞതും മുഖത്ത് ഒരു കരസ്പർശം തോന്നി ധ്വനി കണ്ണുകൾ മേല്ലേ തുറന്നതും തനിക്ക് തൊട്ടരികിൽ കിടക്കുന്ന ഋഷിയെ കണ്ടതും ശെരിക്കും ഞെട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ… സ്പോട്ടിൽ തന്നെ ചാടി എണീറ്റു…

ഋ… ഋഷി… നിങ്ങളെന്താ ഇവിടെ? ഇതെങ്ങനെ അകത്ത് കയറി?

ഋഷി എണീറ്റ് ധ്വനിക്കരികിലേക്ക് നീങ്ങിയിരുന്നു…

എന്റെ ഭാര്യേ കാണാൻ… ബാൽക്കണി വഴി കയറി. പറയുമ്പോൾ നാക്ക് കുഴയുന്നുണ്ടായിരുന്നു… മദ്യത്തിന്റെ മണം ധ്വനിയുടെ മൂക്കിലേക്ക് തുളച്ചു കയറി… അവൾ മുഖം ചുളിച്ച് മൂക്കിന് മേൽ കൈ വെച്ച് ഋഷിയെ നോക്കി…

ഋഷി കുടിച്ചിട്ടുണ്ടോ?

കുറച്ച്… എനിക്ക് പറ്റുന്നില്ല ഭാര്യേ… നീയില്ലാതെ ഒരു നിമിഷം പോലും എന്നെക്കൊണ്ട് പറ്റുന്നില്ല… ഈ രണ്ട് ദിവസം എങ്ങനെയാ തള്ളി നീക്കിയതെന്ന് എനിക്കെ അറിയൂ… നിന്റെ കളിയും ചിരിയും കുറുമ്പും നിന്റെ പ്രെസെൻസും ഇല്ലാതെ ഞാൻ ചത്ത് ജീവിക്കുവായിരുന്നു… ഒരു തെറ്റു ധാരണയുടെ പേരിലാ നിയെന്നെ അകറ്റുന്നത്… എന്താണ് സംഭവമെന്ന് ഞാൻ പറയാൻ ശ്രെമിച്ചങ്കിലും നീ കേൾക്കാൻ കൂട്ടാക്കിയില്ല… നിന്റെ ഋഷി ഒരിക്കലും മറ്റൊരു പെണ്ണിനെ വേറൊരു കണ്ണു കൊണ്ട് കണ്ടട്ടില്ല… എന്റെ ഹൃദയത്തിൽ നിനക്ക് മാത്രമേ സ്ഥാനമുള്ളു അത് അങ്ങനെ തന്നെയായിരിക്കും എന്റെ ശ്വാസം നിലയ്ക്കും വരെ… നീ എന്നെ ഇങ്ങനെ അകറ്റി നിർത്തുമ്പോൾ സഹിക്കുന്നില്ലടി ചങ്ക് പൊട്ടിപ്പോകും പോലെ… എന്നെ നീയൊന്ന് മനസിലാക്ക് ഭാര്യേ… എനിക്ക് നീയില്ലാതെ പറ്റില്ല എന്നെ മനസിലാക്ക് എന്നെ അകറ്റി നിർത്തല്ലേ… നാക്ക് കുഴഞ്ഞു കൊണ്ട് അത്രയും പറഞ്ഞ് ഋഷി മയങ്ങി ധ്വനിയുടെ മടിയിലേക്ക് വീണു…

ഋഷിയുടെ വാക്കുകൾ കേട്ട് ധ്വനിയുടെ കണ്ണുകൾ നിറഞ്ഞു… ചെയ്ത് തെറ്റായിപ്പോയെന്നവളുടെ മനസാക്ഷി പറഞ്ഞു കൊണ്ടിരുന്നു… എന്റെ പ്രെസെൻസ് ഇല്ലായ്മ ഋഷിയെ ഇത്രമാത്രം വേദനിപ്പിച്ചോ… ഓർത്തപ്പോൾ ചങ്ക് പൊടിഞ്ഞു… ധ്വനി തന്റെ മടിയിൽ കിടക്കുന്ന ഋഷിയെ നോക്കി ഒരു കൊച്ചു കുഞ്ഞിട്ടെ നിഷ്‌ക്കളങ്കതയായിരുന്നു ആ മുഖത്ത് തെളിഞ്ഞിരുന്നത്… പാവം തോന്നി… ഒരിക്കെ ഞാൻ പുറകെ നടന്നപ്പോൾ ദേഷിച്ച് ആട്ടിയോടിച്ച ഋഷിയല്ല തന്റെ മടിയിൽ കിടക്കുന്നത് തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ഋഷിയാണ്…
ധ്വനി ഋഷിയെ മടിയിൽ നിന്നും മേല്ലേ പിടിച്ച് ബെഡിലേക്ക് നേരെ കിടത്തി ഋഷിക്കരികിൽ കൈകുത്തി ആ മുഖത്തേക്ക് നോക്കി കിടന്നു… അവൾ അവന്റെ നെറ്റിയിലേക്ക് വീണു കിടന്ന കുഞ്ഞ് മുടിയിഴകളെ മടിയൊതുക്കി ആ നെറ്റിയിൽ മുത്തി… പെട്ടന്ന് ഋഷി ചെറിയ ഞെരുക്കത്തോടെ ധ്വനിയുടെ മാറിലേക്ക് പറ്റിച്ചേർന്ന് അവളെ ചുട്ടിപ്പിടിച്ചു കിടന്നു… കുഞ്ഞ് തന്റെ അമ്മയുടെ മാറിൽ ചൂട് പറ്റിക്കിടക്കും പോലെ ഋഷി ധ്വനിയുടെ മാറിൽ പറ്റിച്ചേർന്നു കിടന്നു… ധ്വനി അവനെ ചേർത്തു പിടിച്ച് മുടിയിഴയിൽ തഴുകി…

എനിക്ക് നീയില്ലാതെ പറ്റില്ല ഭാര്യേ… ആ മയക്കത്തിൽ പുലമ്പിക്കൊണ്ടിരുന്നു… അത് കേട്ടതും ധ്വനി ഋഷിയെ ഒന്നൂടെ ചേർത്ത് പിടിച്ച് ആ നെറ്റിയിൽ അമർത്തി ചുമ്പിച്ചു…

ഇല്ലാട്ടോ… ഞാൻ എന്റെ ഋഷിയെ ഒറ്റക്കാക്കില്ല… എന്നും കൂടെ തന്നെ കാണും… പക്ഷേ എനിക്കറിയണം ആ പെണ്ണിന് ഋഷിയുമായി എന്താ ബന്ധമെന്ന്… അവളെ പറഞ്ഞപ്പോൾ ഋഷിക്ക് വേദനിച്ചങ്കിൽ അവൾ ഋഷിക്ക് അത്രക്കും പ്രിയപ്പെട്ടതാണ്… അവൾ ഋഷിയുടെ ആരാണെന്ന് ഋഷിയുമായി എന്താ ബന്ധമെന്നും എന്നെന്നോട് പറയുന്നോ അത് വരെ അതികം അടുപ്പം കാണിക്കില്ല… എന്റെ ചെറിയൊരു പ്രതികാരം… ഋഷിയുടെ മുഖത്ത് നോക്കി കുറുമ്പും പരിഭവവും സങ്കടവും നിറച്ചവൾ പറഞ്ഞ് ഋഷിയെ ചേർത്തുപിടിച്ചു കിടന്നു…

വാതിലിൽ തട്ടുന്ന ശബ്‍തം കേട്ടാണ് ധ്വനി ഉറക്കത്തിൽ നിന്നുമുണർന്നത്… തന്റെ മാറിൽ ചേർന്നുകിടക്കുന്ന ഋഷിയെ പുഞ്ചിരിയോടെ നോക്കി അവനെ ഉണർത്താതെ മാറ്റി കിടത്തി എണീറ്റ് പോയി കതക് തുറന്നു… സതിയായിരുന്നു..
ധ്വനി ഒന്ന് പതറി… വേറൊന്നുമല്ല ഋഷി ഇന്നലെ രാത്രി ലേക്ക് കേട്ട് മതിലും ചാടി വന്നതൊന്നും ഇവർക്കറിയില്ലല്ലോ… ഞാൻ അതും ഓർക്കാതെ വന്ന് കതകും തുറന്നു…

എ…എന്താമ്മേ?

ഋഷി മോൻ വന്നോ? അമ്മ ചോദിച്ചത് കേട്ട് ഞാൻ ഞെട്ടി… അമ്മ എങ്ങനെ ഋഷി വന്ന കാര്യം അറിഞ്ഞു എന്നായിരുന്നു എന്റെ ചിന്ത…

അ.. ആമ്… വ.. വന്നു..

ഗേറ്റിന് പുറത്ത് കാറ് കിടക്കുന്നത് കണ്ടു… അതെന്താ മോൻ കാറ്‌ ഗേറ്റിന് പുറത്തിട്ടത്?

അതമ്മേ ശബ്‌ദം കേട്ട് നിങ്ങൾ എനിക്കുമെന്ന് കരുതിയ…

അത് സാരമില്ലായിരുന്നല്ലോ… അല്ല മോൻ എപ്പോഴാ ഇന്നലെ വന്നത്?

അ.. അത് കുറെ താമസിച്ചാ വന്നത്…

ആമ്… എന്ന മോള് പോയി ഫ്രഷായി താഴേക്ക് വാ… മോനുള്ള ചായ ഞാൻ ഇട്ട് വെച്ചേക്കാം… അതും പറഞ്ഞ് അമ്മ പോയി… ഞാൻ വേഗം വാതിലടച്ച് നെഞ്ചത്തു കൈ വെച്ച് ശ്വാസം വലിച്ച് വിട്ട് ബെഡിൽ സുഗമായി കിടന്നുറങ്ങുന്ന ഋഷിയേലേക്ക് നോട്ടം കൊടുത്തു…

കിടക്കണ കിടപ്പ് കണ്ട… പാതിരാത്രിക്ക് മതിലും ചാടി വന്നു കിടക്കുവാ… അമ്മയോട് എങ്ങനെയാ പറഞ്ഞൊപ്പിച്ചതെന്ന് എനിക്ക് മാത്രമേ അറിയൂ… കാർക്കോടക്കൻ…. ഋഷിയെ നോക്കി അതും പറഞ്ഞ് നേരെ ബാത്ത് റൂമിലേക്ക് കയറി… ഫ്രഷായി ഇറങ്ങിയപ്പോളും ഋഷി നല്ലയുറക്കമാണ്… ധ്വനി നനവാർന്ന മുടി ടർക്കി കൊണ്ട് കേട്ടി വെച്ച് കണ്ണാടിക്ക് മുന്നിൽ വന്നു നിന്നതും അവൾടെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു… ഫോണെടുത്തു നോക്കിയപ്പോൾ സരസ്വതിയമ്മയായിരുന്നു…ധ്വനി കാൾ അറ്റന്റ് ചെയ്തു ചെവിയോടടുപ്പിച്ചു.

ഹലോ അമ്മേ… എന്താമ്മേ രാവിലെ തന്നെ വിളി?

മോളെ ഋഷി അവിടെയുണ്ടോ? രാവിലെ ചെക്കന് ചായയും കൊണ്ട് ചെന്നപ്പോൾ റൂമിൽ കാണാനില്ല… പോർച്ചിൽ അവന്റെ കാറും കാണാനില്ല… ഫോണിലേക്ക് വിളിച്ചപ്പോൾ ഫോൺ റൂമിൽ തന്നെ കിടക്കുവായിരുന്നു… അങ്ങോട്ട് വന്നോ എന്നറിയാനാ അമ്മ ഈ രാവിലെ തന്നെ വിളിച്ചത്…

ഋഷി ഇവിടെയുണ്ട് അമ്മേ… ഇന്നലെ രാത്രി വന്നു മഹാൻ…

ഹോ സമാധാനം… മനുഷ്യനെ ഒരു നിമിഷം കൊണ്ട് പേടിപ്പിച്ചു ചെക്കൻ ഇന്നിങ്ങോട്ട് വരട്ടെ ഞാൻ കാണിച്ച് കൊടുക്കുന്നുണ്ട്… ആ പിന്നെ മോളെപ്പോഴാ ഇങ്ങട് വരുന്നത്… രണ്ട് ദിവസായില്ലേ… അമ്മക്ക് എന്റെ മോളെ കാണാഞ്ഞിട്ട് ഒരു സുഖവുമില്ല… ഇന്ന് ഋഷി മോന്റെ കൂടെ പോന്നേക്ക്… അവിടെ നിക്കുന്നത് കൊണ്ട് അമ്മയ്ക്ക് കുഴപ്പമിണ്ടായിട്ടല്ല… എന്നാലും അമ്മക്കൊരു വിഷമം…

ഞാൻ വരാമ്മേ…
പിന്നെ കുറച്ച് നേരം സംസാരിച്ച് കാൾ കട്ടാക്കി താഴേക്ക് ചെന്ന് ഋഷിക്ക് ചായയും കൊണ്ട് റൂമിലേക്ക് വന്നപ്പോൾ ആള് കട്ടിലിന്റെ ഹെർഡ്‌ ബോഡിലേക്ക് ചാരി ഇരിക്കുവായിരുന്നു തലക്ക് കൈ വെച്ചാണ് ഇരിക്കുന്നത്…. ധ്വനിയെ കണ്ടതും തലയിൽ പിടിച്ചിരുന്ന കൈ മാറ്റി… ധ്വനി ഋഷിക്കരികിലേക്ക് നടന്നടുത്ത് കൈയ്യിലെ ചായ അവന് നേരെ നീട്ടി…

മമ്.. ഇന്നാ ചായ കുടിക്ക് ഇന്നലെ ലെവലില്ലാതെ വന്നതല്ലേ അതിന്റെ നല്ല ക്ഷിണം കാണും…

ഋഷി അവൾ പറഞ്ഞത് കേട്ട് ചെറുതായ് ഒന്ന് ചമ്മി അവൾ നീട്ടിയ ചായ കപ്പ് മേടിച്ച് ചുണ്ടോടാടുപ്പിച്ച് ഒരു കവിളിൽ കുടിച്ചു… ധ്വനി ഋഷിയെ ഒന്നിരുത്തി നോക്കി നേരെ കണ്ണാടിക്ക് മുന്നിലേക്ക് പോയി നിന്ന് മുടിയിൽ കെട്ടിയിരുന്ന ടർക്കി അഴിച്ച് മുടി കൊതി കേട്ടി ഋഷിക്ക് നേരെ തിരിഞ്ഞു.

ചായ കുടിച്ച് വേഗം പോയി ഫ്രഷായി വാ… മുഖത്ത് ഗൗരവം ഫിറ്റ്‌ ചെയ്ത് അതും പറഞ്ഞ് ധ്വനി റൂം വിട്ടു പോയി… ഋഷി ധ്വനി പോയിടവും നോക്കി ആ ഇരിപ്പിരുന്നു…

ഇന്നലെ ഓവറായി കഴിച്ച് ആ സമയത്ത് ഒന്നും നോക്കാതെ നേരെ ഇങ്ങോട്ട് പോന്നതാ… ലേക്കും ലെവലും കേട്ട് എന്താണാവോ പറഞ്ഞതെന്നും ഓർമ്മയില്ല… ആമ് എന്റെ ഭാര്യല്ലേ… കുഴപ്പമൊന്നും ഉണ്ടാകില്ല… ഇനി ഉണ്ടാകുവോ.. ഏയ്… വഴിയില്ല… ഋഷി ഓരോന്നും ചിന്തിച്ച് ചായ കപ്പ് ടേബിളിലേക്ക് വെച്ച് എണീറ്റ് നേരെ ബാത്ത് റൂമിലേക്ക് കയറി…

ഋഷി ഫ്രഷായി ഇറങ്ങി വന്നപ്പോൾ ധ്വനി പാക്കിങ്ങിലായിരുന്നു…

നമ്മളിന്ന് തന്നെ വീട്ടിലേക്ക് തിരിക്കും… വേഗം റെഡിയായി വാ ബ്രേക്ക് ഫാസ്റ്റ് കഴിക്കാം… അത്രയും പറഞ്ഞ് ധ്വനി ഷെൽഫിൽ നിന്നും ഒരു സാരിയുമെടുത്ത് ഡ്രസിങ് റൂമിലേക്ക് കയറി…

ധ്വനിയുടെ വാക്കുകൾ കേട്ട് ആച്ചര്യപ്പെട്ട് നിക്കുവായിരുന്നു ഋഷി… അവളെ എങ്ങനെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നോർത്ത് നിന്ന ഋഷിക്ക് ധ്വനി പറഞ്ഞത് കേട്ടപ്പോൾ മനസ്സിൽ കുളിർ മഴ പെയ്തിറങ്ങിയ അനുഭൂതിയായിരുന്നു…

തുടരും…