രചന – ആയിഷ അക്ബർ
പിറ്റേന്ന് വൈകുന്നേരമാണ് ആ ടാക്സി കാർ അപ്രതീക്ഷിതമായി ആ വീടിന്റെ മുറ്റത്ത് വന്നു നിന്നത്……..
ഉമ്മറത്തിരിന്നു കണക്കുകളെല്ലാം നോക്കുക യായിരുന്ന ഗോപിയും ജയനും ഒരു പോലെ ഒന്നു തല തിരിച്ചു….
മുറ്റത്തേക്ക് വെച്ച ആ കാലുകൾ കണ്ട് ഇരുവരും ഒരു പോലെ ഞെട്ടി…….
മഹാദേവൻ…….
അവരിരുവരും മനസ്സിൽ പറഞ്ഞു……
എന്താണളിയന്മാര് ഭൂതത്തിനെ കണ്ട പോലെ നോക്കുന്നത്…..
അതും ചോദിച്ചു കൊണ്ടയാൾ മനോഹരമായ പുഞ്ചിരിയോടെ അങ്ങോട്ട് കയറുമ്പോഴാണ് അവർ രണ്ട് പേരും സ്വബോധത്തിലേക്ക് വന്നത്……
ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് നിന്നേ കണ്ടതിന്റെ ഞെട്ടലിലാണ് ദേവാ..
കയറ്……
ഗോപിയും ജയനും ഒരേ പുഞ്ചിരിയോടെ അയാളെ കെട്ടി പിടിച്ചു…….
അമ്മേ…..പത്മേ…… ശോഭേ….. സുകന്യേ……..
എല്ലാവരും ഒന്നിങ്ങോട്ട് വന്നേ…..
ജയൻ അകത്തേക്ക് നോക്കി വിളിച്ചു…… അകത്തു നിന്നും ഓരോരുത്തരായി പുറത്തേക്ക് വന്നു……
ശോഭയും സുകന്യയും ഒരു പുഞ്ചിരി മഹാദേവന് നൽകിയെങ്കിൽ പത്മ അയാളെ കണ്ട ഞെട്ടലിലായിരുന്നു…..
എന്തേ….. പത്മ കുഞ് സർപ്രൈസ്ഡ് ആയോ…
അതും ചോദിച്ചയാൾ ഏറെ സ്നേഹത്തോടെ അവരെ ചേർത്ത് പിടിച്ചു….
എന്നാൽ പത്മയുടെ ഉള്ളിലെ ഉരുക്കമെന്തെന്ന് ജയനും ഗോപിക്കും വ്യക്തമായിരുന്നു..
അർജുന്റെ കാര്യം അയാളറിയുമോ എന്ന പേടി തന്നെയായിരുന്നു…
ആ ദേവാ… നീയെന്താ ഒരു മുന്നറിയിപ്പുമില്ലാതെ….
അതും ചോദിച് മംഗലത്തമ്മ അകത്തു നിന്ന് വന്നതും ദേവൻ വേഗം അവരുടെ കാലിലേക്ക് വീണ് അനുഗ്രഹം വാങ്ങി….
ഇവിടേക്ക് വരാൻ എനിക്ക് മുന്നറിയിപ്പിന്റെ ആവശ്യമുണ്ടോ അമ്മേ….
ദേവൻ അതും പറഞ്ഞോന്നു പുഞ്ചിരിച്ചു….
കേട്ടോ അമ്മേ….പത്മ കൊച് ആകെ ഇവിടെ വന്നു ആകെ മെലിഞ്ഞു….
ഞാനെങ്ങനെ നോക്കി കൊണ്ടിരുന്നതാ…..
അല്പം ഒഴിഞ്ഞു മാറി നിൽക്കുന്ന പത്മയെ നോക്കി ദേവൻ വീണ്ടുമത് പറയുമ്പോൾ പത്മ അയാളെ നോക്കിയൊന്ന് കണ്ണുരുട്ടുന്നതോടൊപ്പം അവരുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞിരുന്നു….
നീയവളെ പൊന്ന് പോലെ നോക്കുന്നുണ്ടെന്ന ആശ്വാസത്തിലാ ഞങ്ങളിത്രയും പേര് ഇവിടെയിരിക്കുന്നത്….
ദേവൻ പറഞ്ഞതിനോട് ഏറെ ആത്മാർത്ഥമായി മംഗലത്തമ്മ മറുപടി കൊടുത്തു….
അപ്പോഴേക്കും പത്മയുടെ മുഖത്തെ പിരി മുറുക്കങ്ങളെല്ലാം ഒരു വശത്തേക്ക് നീങ്ങി പ്പോയിരുന്നു……
അതങ്ങനെയാ….. എത്ര ദേഷ്യപ്പെട്ടു നിൽക്കുകയാണെങ്കിലും അതെല്ലാം നീക്കാനുള്ള കഴിവ് ദേവേട്ടനുണ്ട്…..
എല്ലാവരോടും സ്നേഹം മാത്രം…..
എപ്പോഴും പുഞ്ചിരിച്ചു കൊണ്ട് തമാശകൾ മാത്രം പറയുന്ന പ്രകൃതം……
സ്നേഹം മനസ്സിലൊതുക്കി വെക്കാതെ പ്രകടമാക്കും…… ആരോടായാലും…..
അത് കൊണ്ട് തന്നേ എല്ലാവർക്കും ദേവേട്ടൻ അങ്ങേയറ്റം പ്രിയപ്പെട്ടവനാണ്…..
എന്നാൽ അർജുന്റെ കാര്യമറിയുമ്പോൾ ദേവേട്ടൻ എങ്ങനെ പ്രതികരിക്കുമെന്നോർത് തനിക്ക് നല്ല ഭയമുണ്ട്…..
പെട്ടെന്നു ദേഷ്യം വരാത്ത ആളുകൾ ദേഷ്യപ്പെട്ടാൽ എങ്ങനെയിരിക്കുമെന്ന് ഊഹിക്കാൻ പോലും പറ്റില്ല….
ഈ ഇരുപത്തിയേട്ട് വരഷങ്ങൾക്കിടയിൽ മൂന്ന് തവണയേ അങ്ങേരു ദേഷ്യപ്പെട്ടു ഞാൻ കണ്ടിട്ടുള്ളു……
അത് മൂന്നും തന്നോടായിരുന്നില്ല എങ്കിൽ കൂടി താൻ കരഞ്ഞു പോയ സന്ദർഭങ്ങൾ……..
ആദ്യമായി ഈ തറവാടും ഇവിടെയുള്ളവരും അവരുടെ ദേഷ്യം കാണുക തന്നെ ചെയ്യും…..
പത്മയുടെ ഉള്ളൊന്ന് നീറി…..
എവിടെ….. അർജുനെവിടെ……
അവൻ മുകളിലാവും ഞാൻ വിളിക്കാം……
അതും പറഞ് സുകന്യ പോയതിനു പിറകെ ശോഭയും അടുക്കളയിലേക്ക് വലിഞ്ഞു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അജു…….
ഒരു ചെറു മയക്കത്തിലായിരുന്ന അർജുൻ സുകന്യ വിളിച്ചതും കണ്ണുകൾ പതിയേ തുറന്നു…..
പെട്ടെന്ന് താഴേക്ക് വാ….
നിന്റെ അച്ഛൻ വന്നിട്ടുണ്ട്…..
സുകന്യ അത് പറഞ്ഞതും കമിഴ്ന്നു കിടക്കുക യായിരുന്ന അർജുൻ പെട്ടെന്നൊന്നു തലയുയർത്തി……
ഏഹ്……
ദേവൻ വന്നിട്ടുണ്ടെന്ന്…. വേഗം താഴേക്ക് ചെല്ല്….
അവനത് ചോദിച്ചതും സുകന്യ ഒന്ന് കൂടി ആവർത്തിച്ചു കൊണ്ട് താഴേക്ക് നടന്നു……
അർജുൻ വേഗം എഴുന്നേറ്റ് മുഖം കഴുകി മുടിയൊന്ന് വെള്ളം കൊണ്ട് തടവി ശെരിയാക്കി താഴേക്ക് നടന്നു……
അവൻ ഉമ്മറത്തെത്തുമ്പോൾ അവിടെ എല്ലാവരുടെയും കൂടെയിരുന്നു സംസാരിക്കുന്ന അച്ഛനെയാണ് കാണുന്നത്……
അവനേ കണ്ടതും ദേവന്റെ കണ്ണുകളൊന്ന് വിടർന്നു…..
ഹേയ് മാൻ……
എവിടെയായിരുന്നു….
കുറച്ച് ദിവസങ്ങളായി നോ പ്രോപ്പർ ഫോൺ കാൾസ്……..മെസ്സേജസ്…..
ബാംഗ്ലൂരിൽ പഠിക്കുന്ന സമയത്ത് പോലും ഇതൊക്കൂണ്ടായിരുന്നു….
കേരളത്തിൽ എത്തിയപ്പോഴാണോ താൻ ബിസി ആയത്…….
ദേവൻ അതും പറഞ് കൊണ്ട് അവന് നേരെ നടന്നു വന്നു അവനേ ദീർഘമായോന്ന് കെട്ടി പിടിച്ചു…….
സാധാരണ അവരുടെ സ്നേഹം കാണുമ്പോൾ മനസ്സ് തണുക്കുന്ന പത്മയുടെ മനസ്സിന്നു ഉരുകുകയായിരുന്നു……
ദേവൻ അവന്റെ കവിളിലും നെറ്റിയിലുമെല്ലാം ചുംബിച്ചു…..
അർജുൻ തിരിച്ചും…..
നീ ഒന്ന് കൂടി ഹൈറ്റ് വെച്ചോടാ……
ഏയ്….. അച്ഛനൊന്ന് കൂടി പൊക്കം കുറഞ്ഞതാവും….
ഡാഹ്…. ഡാഹ്…..
അവരുടെ തമാശകളിലും ചിരികളിലും പടരാൻ പോകുന്ന ഒരു അകൽച്ചയെ പത്മ മുൻകൂട്ടി കണ്ടു……
അപ്പോഴേക്കും ശോഭയും സുകന്യയും ചായയും പലഹാരങ്ങളുമായി വന്നു…..
ഇത് അരുണിന്റെ കുട്ടിയാ ദേവാ…..
താര അങ്ങോട്ട് വന്നതും സുകന്യ പരിചയപ്പെടുത്തി…..
ആണോ….. നിങ്ങളുടെ മാര്യേജ് ഞങ്ങൾക്ക് മിസ്സ് ആയി….. വരണമെന്നു വിചാരിച്ചതാ…….
അപ്പോഴേക്കും ഒരു തിരക്കിൽ പെട്ടു…..
മോളേ പേരെന്താ……
ദേവൻ സ്നേഹത്തോടെ അവളോട് വിശേഷങ്ങൾ ചോദിച്ചു…..
അല്ലെങ്കിലും ദേവേട്ടൻ അങ്ങനെയാണ്…..
പെൺകുട്ടികളെന്ന് വെച്ചാൽ വല്യ കാര്യമാണ്….
അർജുൻ ദേവന്റെ അപ്പൂറത്തായി തിണ്ണയിലിരിക്കുന്നുണ്ട്….
എല്ലാവരുടെയും സംസാരങ്ങളിൽ നിന്ന് ഉൾവലിഞ്ഞിരിക്കുന്ന അവനേ ദേവൻ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…
നേരം അല്പം കൂടി നീങ്ങിയപ്പോഴാണ് അഞ്ജലി അങ്ങോട്ട് വരുന്നത്…..
ഉമ്മറത്തു നിന്നുള്ള പരിചിതമല്ലാത്ത സംസാരം കേട്ടതും അവളൊരു നിമിഷം ഒന്ന് നിന്നു…..
അപ്പോഴേക്കും ആരും കാണും മുമ്പേ ദേവൻ അവളെ വ്യക്തമായി കണ്ടിരുന്നു……
കണ്ട് പരിചയമില്ലാത്ത അയാളെ അവൾ നോക്കുന്നതോടൊപ്പം ദേവനും അവളെ നോക്കി…..
ഏതാ ഈ കുട്ടി…..
ദേവൻ അത് ചോദിച്ചതും ഒരു നിമിഷം എല്ലാവരുടെയും കണ്ണുകൾ അവളിലേക്ക് നീങ്ങി……
വാ മോളേ….
കയറണോ വേണ്ടയോ എന്ന അർത്ഥത്തിൽ തിണ്ണയിൽ നിൽക്കുക യായിരുന്ന അവളെ ദേവൻ വിളിച്ചതും അവൾ പതിയേ അകത്തേക്ക് കയറി നിന്നു…..
ഏതാ ഈ കുട്ടി…..
ദേവൻ ചോദ്യം ആവർത്തിക്കുമ്പോൾ എല്ലാവരും ഒരു ഞെട്ടലോടെ അങ്ങനെ നിന്നു…..
പത്മക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു……..
അത്….. അപ്പൊ പത്മ ഒന്നും പറഞ്ഞില്ലേ……
ഗോപി ഇടയിൽ കയറിയത് ചോദിച്ചതും പത്മ ഗോപിയെ ഞെട്ടലോടെ നോക്കി………
ഇവിടുത്തെ ജോലിക്കായിരുന്നു അവളുടേ അമ്മ…..
അമ്മ മരിച്ചപ്പോൾ ഇവളോറ്റക്കായി…..അപ്പൊ അമ്മ ഇങ്ങോട്ട് കൊണ്ട് വന്നതാ…… വേറെ സ്വന്തമെന്ന് പറയാൻ ആരുമില്ല…..
പഠിക്കാൻ പോകുന്നുണ്ടവൾ…..
ഈ കൊല്ലം കൂടി കഴിഞ്ഞാൽ കഴിയും…..
ഗോപി ഭാവ ഭേതങ്ങളൊന്നുമില്ലാത്തെ അത്രയും പറഞ് നിർത്തിയതും ആരും ഒന്നും മിണ്ടിയില്ല…..
അയാൾ പറഞ്ഞതെല്ലാം ശെരിയാണല്ലോ ….
മുഴുവൻ പറഞ്ഞില്ലെന്നു മാത്രം……
അഞ്ജലി ബാഗിന്റെ വള്ളിയിൽ വിരലുകൾ കൊണ്ട് തെരുപ്പിടിച്ചു അങ്ങനെ നിൽക്കുക യാണ്…….
ആരാണെന്നറിയില്ലെങ്കിലും ഇവിടെ ഏറെ വേണ്ടപ്പെട്ട ഒരാളാണെന്ന് അഞ്‌ജലിക്ക് മനസ്സിലായി….
അതിലേറെ ഞങ്ങൾ തമ്മിൽ നടന്ന ആ വിവാഹം അറിയാൻ പാടില്ലാത്ത ഒരാളുമാണെന്ന്…….
ഗോപി പറഞ് നിർത്തിയതും ദേവന്റെ മുഖത്തൊരു സഹതാപം പരന്നു…….
അയാൾ പതിയേ എഴുന്നേറ്റു അഞ്‌ജലിക്കരികിലേക്ക് നടന്നു ….
എന്താ മോൾടെ പേര്…..
അ….ഞ്ജലി……
അവൾ പതിയേ പറഞ്ഞതും അയാൾ അവളുടെ
മുടിയിലൊന്ന് തലോടി….
ഏറെ സ്നേഹത്തോടെ…..
പെട്ടെന്നുള്ള പ്രവർത്തിയായതിനാൽ അവളെ പോലെ അവിടെയുള്ള എല്ലാവരും ഞെട്ടിയിരുന്നു……
സഹതാപത്തിന്റെ നോട്ടത്തിലേറെ ആ കണ്ണുകളിൽ അതിയായ വാത്സല്യം കണ്ടത് കൊണ്ട് തന്നെ അവൾ പെട്ടെന്നു അനുഗ്രഹത്തിനായെന്ന വണ്ണം അയാളുടെ കാലിലേക്ക് കുനിഞ്ഞു….
ആരെന്ന് പോലുമറിയാത്ത ആ ആളിൽ താൻ കണ്ടത് ഒരച്ഛന്റെ വാത്സല്യം മാത്രമായിരുന്നു……
ഏയ്…. എഴുന്നേൽക്ക്…. നന്നായിരിക്കട്ടെ…..
എപ്പോഴും സന്തോഷമായിരിക്കണം…
അതും പറഞ് മഹാദേവൻ അവളെ പിടിച്ചുയർത്തി…..
അപ്പോഴേക്കും അവളുടേ കണ്ണുകൾ നിറയുമോയെന്ന ഭയത്തിൽ അവൾ വേഗം അകത്തേക്ക് പോയി……
പാവം…. നല്ലൊരു കുട്ടി….
അവൾ പോയതും ദേവൻ അതും കൂടി കൂട്ടി ചേർക്കുമ്പോൾ അവിടെയുള്ള എല്ലാവരുടെയും മുഖം ഒരു പോലെ മങ്ങി പ്പോയിരുന്നു……
മുത്തശ്ശിയും അർജുനും മാത്രം ഒരു പുഞ്ചിരിയോടെ ആ രംഗം നോക്കി കണ്ടു…..
നല്ല കുട്ടി തന്നെയാ ദേവാ അവള്….. ഒരു പാവം…..
മുത്തശ്ശി ദേവന്റെ വാക്കിനോട് അതും കൂടി കൂട്ടി ചേർത്തു….
പെൺകുട്ടികളെന്ന് വെച്ചാൽ തന്നെ ദേവേട്ടന് വല്ലാത്തൊരു പ്രിയമാണെന്ന് പത്മ ഓർത്തു….
അതും കൂടാതെ അനാഥയാണെന്ന് കൂടിയുള്ള സഹതാപവും ചേർന്നായിരിക്കാം അവളെ ദേവേട്ടൻ അത്രയേറെ അനുകമ്പയോടെ ചേർത്ത് നിർത്തിയത്…..
എന്നാൽ അത് മകൻ താലി കെട്ടി കൊണ്ട് വന്ന പെണ്ണാണെന്ന് അറിയുമ്പോൾ ആളെങ്ങനെ പ്രതികരിക്കും……
അതും ഒരു വാക്ക് പോലും അറിയിക്കാതെ ..
ഇത്രയും ആളുകൾ തന്നിൽ നിന്നും ആ സത്യം മറച്ചു വെച്ചെന്ന് അറിയുമ്പോൾ…..
തന്നെയൊരു വിഡ്ഢിയാക്കിയെന്ന് അവർക്ക് തോന്നില്ലേ……
ദേവേട്ടൻ പോകും വരെ എന്തും സംഭവിക്കാം……
പത്മക്ക് ശ്വാസം വിലങ്ങുന്നത് പോലെ തോന്നി ………
(തുടരും)

by