19/04/2026

അവൾ : ഭാഗം 53

രചന – അക്ഷര

ഇവൾ എന്റെ കയ്യിൽ നിന്നും വാങ്ങിക്കും …. !
ഈ ചായ എന്റെ ജീവിതത്തിലെ  വലിയ ഒരു വില്ലനാണെന്നാണ് തോന്നുന്നത് …. !

എന്ന് പറഞ്ഞ് ഗൗരിയെ നോക്കി പുഞ്ചിരിച്ച ശേഷം എൽവിസ്   പുറത്തേക്ക് പോയി……
********
ഗൗരി ചായയുമായി എൽവിസിന്റെ അരികിലേക്ക്  വന്നു….
എൽവിസ് അവളെ നോക്കി…..
ഒരു ചിരിയോടെ ചായ വാങ്ങി കുടിച്ചു…

ഗൗരി ഒന്ന്  പുഞ്ചിരിച്ച ശേഷം കിച്ചണിലേക്ക്  നടന്നു .  തിരികെ വന്ന ശേഷം ചോദിച്ചു

ഇച്ചായാ…..

എൽവിസ് അവളുടെ കണ്ണുകളിലേക്ക് നോക്കി….

അവൾ  എൽവിസിന്റെ കണ്ണുകളെ നേരിടുന്നുണ്ടായിരുന്നില്ല

അതുകണ്ട എൽവിസ്  അവളെ  ഇടുപ്പിലൂടെ പിടിച്ചു തന്നോട് അടുപ്പിച്ചു കൊണ്ട് ചോദിച്ചു….

“എന്താ മോളേ  … “അയാളുടെ ശബ്ദത്തിൽ സാധാരണയിൽ കൂടുതൽ  അവളോടുള്ള  അടുപ്പം ഉണ്ടായിരുന്നു… അയാളുടെ ശ്വാസഗതിയിൽ തന്നെ വ്യത്യസം ഉള്ളതായി അവൾക്ക് തോന്നി..

ഇതിനകം തന്നെ  എൽവിസ് തന്റെ വിരൽ കൊണ്ട് അവളുടെ മുഖത്തേക്ക് വീണു  കിടന്നിരുന്ന  ഈറൻ മുടിയെ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വച്ചു….

“നമ്മൾ എപ്പോഴാ  പോകുന്നത്…. !”ഗൗരി ചോദിച്ചു…

എൽവിസ്  മറുപടി പറഞ്ഞില്ല…  .

ഗൗരിയെ ആദ്യമായി കാണുന്നത്  പോലെ  അയാൾ  അവളുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു….

“ഇച്ചായാ…. “ഗൗരി വീണ്ടും വിളിച്ചു

മം…

“നമ്മൾ എപ്പോഴാ തിരിച്ചു പോകുന്നത്…. ! വീണ്ടും  ഗൗരി ചോദ്യം  ആവർത്തിച്ചു…

അതിനും എൽവിസിന്  മറുപടി ഉണ്ടായിരുന്നില്ല  …. വീണ്ടും തന്റെ കലാപരിപാടികൾ തുടർന്നു…

എൽവിസിന്റെ ശ്രദ്ധ തന്നിലേക്ക് മാത്രമാണെന്ന് മനസിലായ ഗൗരി നാണത്തോടെ പുഞ്ചിരിച്ചു…. നാണത്താൽ അവളുടെ തല താഴ്ന്നിരുന്നു….

അല്പനേരം കഴിഞ്ഞ്  എൽവിസ്  തന്റെ ചൂണ്ട് വിരൽ  കൊണ്ട് അവളുടെ താടി ഉയർത്തിയ ശേഷം  ചോദിച്ചു….

“നീ എന്തിനാ എന്നെ വിളിച്ചത്…  !”

“നമ്മൾ എപ്പോഴാ തിരിച്ചു പോകുന്നതെന്ന്… !”
ഗൗരി ചോദ്യം ആവർത്തിച്ചു…

“ഇന്ന് എന്തായാലും ഇല്ല……മോളേ..!”
എൽവിസ് ഒരു കുസൃതിച്ചിരിയോടെ തുടർന്നു…

“ഒന്നാമത്തെ കാര്യം എനിക്ക് നിന്നെ  ഇത്പോലെ ഇനി എന്റെ കയ്യിൽ  കിട്ടില്ല…!”

“എന്റെ അവസ്ഥ  നീ  ഒന്ന് മനസിലാക്ക്….. എത്ര നാളായി ഞാൻ….. !”
അയാൾ മുഴുവിപ്പിച്ചില്ല…..
ഗൗരി നാണത്തോടെ പുഞ്ചിരിച്ചു

“അല്ലെങ്കിലും നിനക്ക് എന്നേക്കാൾ സ്നേഹം എന്റെ വീട്ടുകാരോടാണല്ലോ …..  ! എൽവിസ് പരിഭവിച്ചു…

“പിന്നെ അടുത്തത്  ദാ ഇത് … !എൽവിസ് അവളുടെ ചുണ്ടിലെ മുറിഞ്ഞ  ഭാഗത്ത്‌  തൊട്ടു കൊണ്ട് പറഞ്ഞു.. ….

എൽവിസ് തുടർന്നു….

“നല്ല വിളഞ്ഞ വിത്തുകളാ അവിടെ  ഉള്ളത് … ! അവര് നിന്നെ ബാക്കി വച്ചേക്കുമോ..!.
ഇനി നിന്നെ   വെറുതെ വിട്ടാലും  എന്നെയോ…!
അനിയൻമാരുടെ മുന്നിൽ നിന്റെ ഈ പാവം ഇച്ചായനെ നാണം കെടുത്തണോടീ…..!
ഗൗരി അത് കേട്ട് പുഞ്ചിരിച്ചു…

ഒന്നുല്ലെങ്കിലും അവരുടെയൊക്കെ വല്യേട്ടൻ അല്ലെടീ  ഞാൻ… ! എന്റെ കയ്യിലിരുപ്പ് ഇതാണെന്നറിഞ്ഞാൽ…. ഞാൻ എങ്ങനെ അവരുടെ മുഖത്തു നോക്കും   …… !അതുകേട്ട് ഗൗരിക്ക് ചിരിയാണ് വന്നത്….

ഗൗരിയുടെ  ചുണ്ടുകളെ തലോടി കൊണ്ട് പറഞ്ഞു….
അതുകൊണ്ട് 3, 4 ദിവസം കഴിയട്ടെ…. !

“അതുവരെ  നിന്നെ ഞാൻ  ബോർ  അടിപ്പിക്കാതെ  നോക്കികൊള്ളാം… ! …. .!

അയാൾ കുസൃതിയായി ചിരിച്ചു..

“ചാച്ചനോട് എന്ത് പറയും…. “ഗൗരിയാണ്..

എൽവിസ്  അവളുടെ തോളിൽ കയ്യിട്ട് കൊണ്ട് പറഞ്ഞു…

“നിന്റെ ചാച്ചനും അപ്പച്ചന്മാരും അമ്മച്ചിമാരും ഒക്കെ  അവിടെതന്നെയുണ്ട് ….  അതൊക്കെ ഞാൻ deal ചെയ്തോളാം…!”

ഗൗരി പിന്നൊന്നും പറഞ്ഞില്ല മൗനമായി പുഞ്ചിരിച്ചു….

“മം….. പിന്നെ നിനക്കിന്ന് എവിടെയെങ്കിലും പോകാൻ ആഗ്രഹം ഉണ്ടോ…എന്നാൽ പറ ഞാൻ  കൊണ്ടുപോകാം….!”

അവൾ പുഞ്ചിരിച്ചുകൊണ്ട്  വേണ്ടാന്നു തലയാട്ടി….

“എനിക്കും ഇന്ന് നിന്നെ പുറത്ത് വിടാൻ വല്യ താല്പര്യം ഒന്നുമില്ല  … ! പിന്നെ ചോദിച്ചന്നെ ഉളളൂ…. എൽവിസ് കുസൃതിയോടെ പറഞ്ഞു….

“അപ്പൊ പിന്നെ തുടങ്ങുകയല്ലേ…..”

“എന്ത്…. !”അവൾ നാണത്തോടെ തുറിച്ചു നോക്കികൊണ്ട്‌ ചോദിച്ചു….

“കുറച്ചു നാൾ നീ കഷ്ടപ്പെടും  മോളേ  …. !അത് പറഞ്ഞു അയാൾ കുസൃതിയായി  ചിരിച്ചു…. ഗൗരി നാണത്തോടെ തല താഴ്‌ത്തി…

എൽവിസ് മെല്ലെ അവളുടെ  കഴുത്തിനെ  മറഞ്ഞു കിടന്ന  മുടികളെ മാറ്റി  കൊണ്ട്  അവളുടെ മറുകിലേക്കു നോക്കി…

താൻ അത് സ്വന്തമാക്കിയതിന്റെ പാടുകൾ അവളുടെ ശരീരത്തിൽ  അവശേഷിച്ചിരുന്നു….

അതിൽ ഒന്ന് നോക്കിയ ശേഷം എൽവിസ് പെട്ടെന്ന്  ഗൗരിയുടെ മുഖത്തേക്ക് നോക്കി കുസൃതിയോടെ ചിരിച്ചു ….ഗൗരി നാണത്താൽ  കുതിർന്നു നിന്നു….

അയാൾ അവളുടെ ചുണ്ടുകളെ തലോടികൊണ്ട്  തുടർന്നു..

” നിന്നെ അവർ മറച്ചു പിടിച്ചത് നന്നായി….! അല്ലെങ്കിൽ ഈ പാവം ഇച്ചായന്‌ നിന്നെ കിട്ടുമായിരുന്നോ…. !

ഈ സുന്ദരി കുട്ടിയെ ഏതെങ്കിലും തമ്പുരാക്കൻ മാര്  കൊത്തി കൊണ്ട് പോവില്ലേ….. ! ഗൗരി പുഞ്ചിരിച്ചു ….  അത്കണ്ട് അയാളുടെ കണ്ണുകൾ ഒന്നുകൂടി തിളങ്ങി…..

അയാൾ അവളെ ചേർത്ത് പിടിച്ചു…

താൻ അടുത്തു നിൽകുമ്പോൾ എൽവിസിന്റെ  ഹാർട്ട്‌ ബീറ്റ് കൂടിവരുന്നത് അവൾ അറിഞ്ഞു…

നാണത്താൽ അവൾ തന്റെ മുഖം കുനിച്ചു..

അയാളുടെ ശ്വാസ ഗതി ഉയർന്നിരുന്നു ..
അയാൾ വീണ്ടും അവളെ  ഇടുപ്പിൽ പിടിച്ചു ഞെരിച്ചുകൊണ്ട്  അടുപ്പിച്ചു….

എൽവിസിന്റെ  കണ്ണിൽ നിന്നും അവളോട് അയാൾക്ക്  തോന്നുന്ന വികാരം അവൾ മനസിലാക്കിയിരുന്നു…..

അവൾക്ക് എൽവിസിന്റെ കണ്ണുകളെ നേരിടാനായില്ല … അവൾ തന്റെ കണ്ണുകളെ അയാളിൽ നിന്നും മാറ്റി… എൽവിസ്  അവളുടെ കഴുത്തിലേക്ക് തന്റെ മുഖം പൂഴ്ത്തി കൊണ്ട് ഗൗരിയെ തന്നിലേക്ക് അലിയിച്ച് ചേർക്കും പോലെ    അവളെ ഗാഢമായി പുണർന്നു  തുടങ്ങി …  എൽവിസിന്റെ കൈ പിടിയിൽ…
ഗൗരിക്ക് തന്റെ  എല്ലുകൾ നുറുങ്ങുന്ന പോലെ തോന്നി…. അവൾ എൽവിസിനെ മുറുകെ പിടിച്ചു….

അവൾ  എൽവിസിൽ അലിഞ്ഞു തുടങ്ങിയിരുന്നു.. .
കുറച്ചു കഴിഞ്ഞു തന്നിൽ നിന്നും അടർത്തി മാറ്റി കൊണ്ട്
എൽവിസ് അവളുടെ മുഖത്തേക്ക് നോക്കി….

താൻ ആയിരുന്നു അവളുടെ  കണ്ണുകൾ നിറയെ….താൻ അല്ലാതെ അവൾക്ക് മറ്റൊരു ലോകം ഇല്ലന്ന് ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നു… …..

അയാൾ അവളെ തന്റെ കൈകളിൽ കോരി എടുത്ത് ബെഡിലേക്കു നടന്നു…

****************
അങ്ങനെ രണ്ട്  ദിവസം കഴിഞ്ഞു…  മനസില്ലാമനസോടെ എൽവിസ് ഗൗരിയേയും    കൊണ്ട് തറവാട്ടിൽ  തിരിച്ചെത്തി….

അവരെ കണ്ട ഉടനെ അബിയ ഓടി അവരുടെ അടുത്തേക്ക് വന്നു. …എന്നിട്ട് ഗൗരിയോട് പറഞ്ഞു…

ഇച്ചേച്ചി ഇച്ചായനെ കിട്ടിയപ്പോ ഞങ്ങളെയൊക്കെ മറന്നോ……..  !
എനിക്ക് എന്തെല്ലാം പറയാൻ ഉണ്ടെന്നോ…! പെട്ടെന്ന് ഫ്രഷ് ആയിട്ട് വാ…. !
ഗൗരി എൽവിസിനെ   നോക്കി….
എൽവിസിന് ദേഷ്യം വരുന്നുണ്ടായിരുന്നു….  അതുകണ്ട് ഗൗരി പുഞ്ചിരിച്ചു………..

റൂമിൽ എത്തിയ ശേഷം വാതിൽ അടച്ചിട്ട്   എൽവിസ്‌  ഗൗരിയെ ചുറ്റി പിടിച്ചു…
എന്നിട്ട് അവളുടെ തലമുടി പിന്നിൽ നിന്നും മാറ്റിയ ശേഷം പിന്കഴുത്തിൽ ഉമ്മ വച്ചുകൊണ്ട് അവളെ തിരിച്ചു നിർത്തി..

“ദേ… മോളേ ഇങ്ങ് വന്നതൊക്കെ കൊള്ളാം…. !
എനിക്ക് ആവശ്യമുള്ളത് സമയാസമയം  കിട്ടിയില്ലെങ്കിൽ….. ! ഈ ഇച്ചായന്റെ തനി സ്വഭാവം നീ കാണും……!”

അയാൾ മീശ പിരിച്ചു കൊണ്ട് പറഞ്ഞു…..ഗൗരി നാണത്തോടെ പുഞ്ചിരിച്ചു…

അപ്പോഴേക്കും ആരോ വന്ന്  വാതിലിൽ മുട്ടി…

“വന്നോളും രസം കൊല്ലികൾ ഇവിടെ വന്നാൽ ഇതാണ് പ്രശ്നം …. !

അതിനും  ഗൗരിക്ക്  പുഞ്ചിരിയായിരുന്നു മറുപടി.. ..

വാതിൽ തുറന്നപ്പോൾ എമിയാണ്….

എന്താടീ…. ! എൽവിസ് അല്പം ശബ്ദം ഉയർത്തി ചോദിച്ചു…

“അതിന് ഇച്ചായനെ ആരാ തിരക്കിയത്…!”

“ഇച്ചേച്ചിയെ കാണാനാ ഞാൻ വന്നത്   ….!”  .. എമി കുസൃതിയോടെ പറഞ്ഞു…..

“ഇച്ചേച്ചി ഒന്ന് എന്നോടൊപ്പം വരുമോ  ….. !’
എമി ചോദിച്ചു…. ഗൗരി സമ്മതം മൂളി എന്നിട്ട് അവളുടെ  പിന്നിലായി നടന്നു….

കുറച്ചു മുന്നോട്ട് പോയ ശേഷം ഗൗരി  എൽവിസിനെ  തിരിഞ്ഞു  നോക്കി…..

അയാളുടെ മുഖത്തെ  നിരാശ അവൾക്ക് വായിച്ചെടുക്കാമായിരുന്നു…. അത് കണ്ട് ഗൗരി  പുഞ്ചിരിച്ചു…

അവർ പോയി കഴിഞ്ഞു എൽവിസ് സ്വയം പറഞ്ഞു….”ആശിച്ചു മോഹിച്ചു  കിട്ടിയ  പെണ്ണാ …. അതിനെ ഒന്ന് നേരെ  അടുത്ത് കിട്ടാൻ ഇനി പറ്റില്ലല്ലോ….!

” നിനക്ക് വച്ചിട്ടുണ്ട് മോളേ എമി ഞാൻ…..! നിനക്ക് ആ അഡോണിസിനെ കെട്ടണമല്ലേ …. !ശെരിയാക്കി തരാം…. ഞാൻ. !ഇത്രയും കാലം അവൾക്ക് ഒരു ഇച്ചേച്ചിയും വേണ്ടായിരുന്നു…. !”

പാലയ്ക്കൽ തറവാട്ടിലെ മൂത്ത മരുമോളായത് കൊണ്ട് തന്നെ എല്ലാവരും ഗൗരിയെ സ്നേഹം കൊണ്ട് മൂടാൻ തുടങ്ങി…. എല്ലാകാര്യത്തിനും  ഓരോരുത്തരും ഗൗരിയെ വിളിച്ചു…

അത് കണ്ട് നമ്മുടെ ഇച്ചായന് ചെറിയ ഒരു അസൂയ തുടങ്ങിയോ എന്ന് ഒരു സംശയം….ഭാര്യയെ അടുത്ത് കിട്ടുന്നില്ല….! അടുക്കളയിലേക്ക്  ചെന്നാൽ അമ്മച്ചി മാര്…!.പുറത്തേക്കു പോയാൽ അപ്പച്ചന്മാരും അനിയൻ മാരും….. !

ഗൗരിയാണെങ്കിൽ ഇതുവരെ ലഭിക്കാത്ത സ്നേഹം മുഴുവൻ ആസ്വദിച്ചു നടക്കുകയാണ്…മുറിയിലേക്ക് പകൽ സമയങ്ങളിൽ അവളെ  കിട്ടാറേ ഇല്ല…
ഒന്ന് രണ്ട്  ദിവസങ്ങൾ എൽവിസ് എങ്ങനെയും  തള്ളിനീക്കി…

ഒരു ദിവസം പതിവ് പോലെ ഗൗരി രാവിലെ എഴുന്നേറ്റു കുളിച്ചു റെഡി ആയി കണ്ണാടിയുടെ മുന്നിലേക്ക് വന്നു…..

അപ്പോഴേക്കും നമ്മുടെ ഇച്ചായനും എഴുന്നേറ്റിരുന്നു…. സാധാരണ  പോലെ ഇച്ചായൻ ഇപ്പൊ  വർക്ക്‌ ഔട്ട്‌ ഒന്നും ചെയ്യാറില്ല….

നേരം വെളുക്കുന്ന വരെ മൂടി പുതച്ചു  ഉറങ്ങും…..

ഗൗരി കുളി കഴിഞ്ഞ്  കണ്ണാടിയുടെ മുന്നിൽ നില്കുന്നത് കണ്ട് അയാൾ അടുത്തേക്ക് വന്നു… അവളെ ചുറ്റി പിടിച്ചു കഴുത്തിൽ മുഖം പൂഴ്ത്തി… അവളുടെ സുഗന്ധം എൽവിസിനെ മത്തു പിടിപ്പിക്കുന്നുണ്ടായിരുന്നു..

“ഇന്ന് നേരത്തെ എണീറ്റൊ ഇച്ചാ… ഞാൻ ചായ കൊണ്ട് തരട്ടെ … !”

“ഞാൻ ചായ കുടി നിർത്തി…. !” എൽവിസ് അല്പം ശബ്ദം ഉയർത്തി കൊണ്ട്  പറഞ്ഞു…. ഗൗരി ചിരിച്ചു പോയി

” നീ ഇപ്പൊ പോയാൽ പിന്നെ  വൈകിട്ട് അല്ലേ എന്നെ ഓർക്കൂ  …. അതുകൊണ്ട് കയ്യോടെ പിടിച്ചു നിർത്തിയതല്ലേ..!.”

അത് പറഞ്ഞു കൊണ്ട് അവളുടെ ഇടുപ്പിൽ  നന്നായി പിടി  മുറുക്കി തന്നോട് അടിപ്പിച്ചു കൊണ്ട് അവളുടെ സുഗന്ധത്തെ തന്നിലേക്ക് ആവാഹിക്കാൻ നോക്കി …..അവൾക്ക് വേദനിക്കുന്നുണ്ടായിരുന്നു….. അതിന്റെ അസ്വസ്ഥത അവൾ കാണിച്ചു….

അത് മനസിലായത് കൊണ്ടാവണം അയാൾ കൈ അയച്ച ശേഷം  ഇടുപ്പിലെ സാരി കുറച്ച് താഴ്‌ത്തി  നോക്കി….  തന്റെ വിരൽ പാടുകൾ കൊണ്ട് അവിടെ നന്നായി ചുവന്നിട്ടുണ്ടായിരുന്നു… താൻ പലപ്പോഴായി  ഞെരിച്ചു പിടിച്ചതാണ് ….

എൽവിസ് ഗൗരിയെ നോക്കി…
ഗൗരിക്ക് എൽവിസിനെ നോക്കാൻ കഴിഞ്ഞില്ല അവൾ നാണത്തോടെ തന്റെ നോട്ടം മാറ്റി….
എൽവിസ് പതിയെ അവിടെ തലോടികൊണ്ട് അവളെ ചുറ്റിപിടിച്ച്‌  തന്നോട് അടുപ്പിച്ചു കൊണ്ട് പറഞ്ഞു …

“ഞാൻ എന്ത് ചെയ്യാനാ മോളേ… നിന്നെ ഇങ്ങനെ കാണുമ്പോൾ എന്റെ കണ്ട്രോൾ പോകും…ഞാൻ പോലും അറിയില്ല എന്തൊക്കെയാ ചെയ്യുന്നതെന്ന്… .!

ഞാൻ ഒന്ന് തൊട്ടാൽ  തന്നെ ചുവന്നു പോകുന്ന ശരീരമാണെന്നു ഞാൻ ഓർക്കില്ല… !
ഞാൻ ഒരുപാട്  നിയന്ത്രിക്കുന്നുണ്ട് എന്നെ…  പക്ഷെ പറ്റുന്നില്ല… നിന്നെ കാണുമ്പോൾ  ഞാൻ എല്ലാം മറന്നുപോകും…. അതുകൊണ്ട്
നീ ഇത് കുറച്ച് സഹിച്ചേ പറ്റൂ  …… പിന്നെ എല്ലാം  ശീലമായി കൊള്ളും …. !അയാൾ അവളെ നോക്കി  കുസൃതിയോടെ പറഞ്ഞു…

ഗൗരി  എൽവിസിനെ തുറിച്ചു  നോക്കി

ദേ….. ഇപ്പൊ തന്നെ എന്റെ കാര്യം കഷ്ടത്തിലാ.. !
ഗൗരി ചിരിച്ചു പോയി …..

“ഇതിന് ഒരു പോം വഴിയുണ്ടാക്കണം … …. !”
“നമുക്ക് ഒരു യാത്ര പോകാം…. !”

“എവിടെക്കാ ഇച്ചാ…..”

“ആംസ്റ്റർഡാമിലേക്ക്…..!”
എൽവിസ് അവളുടെ തോളിൽ ചുംബിച്ചു കൊണ്ട്  പറഞ്ഞു…
നമ്മുടെ ആദ്യത്തെ ഹണിമൂൺ ട്രിപ്പ്………എന്താ.. !”

ഗൗരി നാണത്തോടെ നിന്നു….

എന്റെ ഒരു ഫ്രണ്ട് അവിടെ സെറ്റിൽഡാണ് …! അവൻ എല്ലാം ശെരിയാക്കും …  എന്റെ ഗൗരിയെ എനിക്ക് മാത്രമായി വേണം…കുറച്ചു ദിവസത്തേക്ക്   ! കുറച്ച് ദിവസം നീ എന്നെ മാത്രം ശ്രദ്ധിച്ചാൽ മതി…! എന്നെ മാത്രം ഈ സ്നേഹം കൊണ്ട് മൂടിയാൽ  മതി…!.മറ്റാർക്കും സ്നേഹം പകുത്തു കൊടുക്കണ്ട കേട്ടോ …. എനിക്ക് മതിയാവോളം നിന്റെ ഈ സ്നേഹം കട്ടെടുക്കണം എന്താ…   പറ്റില്ലേ…. !അയാൾ കുസൃതിചിരിയോടെ ചോദിച്ചു… ഗൗരി നാണത്തോടെ തല കുനിച്ചു….

“അതിന് പാസ്പോർട്ട്‌ വേണ്ടേ ഇച്ചാ … !”
തൽക്കാലത്തേക്ക് നിനക്ക് വേണ്ട  പാസ്പോര്ട് ഒക്കെ ഞാൻ എടുത്തിട്ടുണ്ട് മോളേ…. ആവശ്യം എന്റെയല്ലേ… !
ഗൗരി പുഞ്ചിരിച്ചു….

അപ്പൊ ആൽവിനെയും അബിയെയും ഒക്കെ വരുന്നുണ്ടോ…. അന്ന് പറഞ്ഞില്ലേ അവരോട് ട്രിപ്പ്‌ പോകാമെന്ന്… !

“അല്ലെടീ അവര് മാത്രമാക്കുന്നതെന്തിന്…. എന്നാപ്പിന്നെ നീ അപ്പച്ചൻ മാരെയും അമ്മച്ചിമാരേയും ചാച്ചനെയും ഒക്കെ വിളിച്ചോ… !”
എൽവിസ്  ദേഷ്യത്തിൽ  പറഞ്ഞു….

“ഹണിമൂണിന് കൊണ്ട് പോകാൻ പറ്റിയ ബെസ്റ്റ് ടീംസ് … !”

ഞാനും എന്റെയീ  തമ്പുരാട്ടിയും  മാത്രം….. ഒരു മൂന്ന് നാലു ദിവസം… എന്താ….. !

അമ്മച്ചിയോടു എന്താ  പറയുക..

ഓ… പിന്നെ  അമ്മച്ചിക്ക്  ഇതൊന്നും അറിയാത്തതല്ലേ … !

അല്ലെങ്കിൽ ഒരു വഴിയുണ്ട്….എൽവിസ് കുറച്ച് കുസൃതിയോടെ  പറഞ്ഞു….

എന്താ ഇച്ചാ….

പോയിട്ട് വരുമ്പോൾ ഒരു കുഞ്ഞ് എൽവിസിനെയോ  ഗൗരിയേയോ കൊടുക്കാമെന്നു പറ….!

ഗൗരി എൽവിസിനെ തുറിച്ചു നോക്കി

അവളെ നോക്കി മീശ പിരിച്ചു കൊണ്ടായാൾ പറഞ്ഞു….

താമസിക്കില്ല മോളേ….. അത്… !
അത് ഞാൻ നിനക്ക് ഉറപ്പ് തരാം… !
ഗൗരി നാണത്തോടെ പുഞ്ചിരിച്ചു….

അപ്പൊ ഇന്ന് വൈകിട്ട് ഇവിടന്നു തിരിക്കും….ആദ്യം delhi… പിന്നെ അവിടന്ന് ബാക്കി  എന്താ…

ഗൗരി പുഞ്ചിരിച്ചു..

പിള്ളേർക്ക് ചില പരിഭവങ്ങളോക്കെ  ഉണ്ടായെങ്കിലും ഇച്ചായന്റെയും ഇച്ചേച്ചിയുടെയും ഹണിമൂൺ ആയത് കൊണ്ട് ആരും കൂടെ ചെല്ലണമെന്ന് വലിയ ബലം പിടിച്ചില്ല….

എൽവിസ് ഗൗരിയേയും കൂട്ടി എയർപോർട്ടിൽ എത്തി… അതിന് ശേഷം baggage ഒക്കെ  സ്കാൻ ചെയ്തു  നേരെ പാസ്പോർട്ടും കൊണ്ട് എമിഗ്രേഷൻ കൌണ്ടരിൽ പോയി എമിഗ്രേഷൻ ക്ലീറെൻസസും സെക്യൂരിറ്റി ക്ലിയർൻസും  ചില്ലറ ഫോര്മാലിറ്റി ഒക്കെ കഴിഞ്ഞു ഫ്ലൈറ്റ് ബോർഡ് ചെയ്തു… അതിന് ഉള്ളിലേക്ക് എന്റർ ചെയ്ത ശേഷം അവർ ഡൽഹിയിലേക്ക്  യാത്ര തിരിച്ചു…..

ബോർഡിങ് pass നോക്കി സീറ്റ്‌ നമ്പർ ഉറപ്പിച്ചു… രണ്ടുപേരും അടുത്ത സീറ്റുകളിൽ…. എന്തായാലും ഗൗരിക്ക് വിൻഡോ സീറ്റ്  ആയിരിക്കുമല്ലോ….. ഗൗരിക്ക് എല്ലാം പുതിയ അനുഭവം ആണ്…. എൽവിസിന് യാത്രയേക്കാൾ  കൗതുകം കൂടുതൽ തന്റെ  ഗൗരിയെയായിരുന്നു.. എൽവിസ് ഗൗരിയുടെ കയ്യിൽ മുറുകെ പിടിച്ചു…. ഗൗരി തിരിച്ചും….ടേക്ക് ഓഫ്‌ ന് മുൻപേ സീറ്റ്‌ ബെൽറ്റ്‌ ഇട്ടു… എല്ലാം എൽവിസ് തന്നെയാണ് ചെയ്തു കൊടുക്കുന്നത്  ….. ടേക്ക് ഓഫ്‌ സമയത്ത് ഗൗരി കണ്ണടച്ചു കൊണ്ട് എൽവിസിന്റെ കയ്യിൽ മുറുകെ പിടിച്ചു…  അങ്ങനെ ഫ്ലൈറ്റ് ഉയർന്നു പൊങ്ങി…. ഗൗരി എൽവിസിന്റെ തോളിലേക്ക് ചാരി കിടന്നു…അവൾ വിന്ഡോയിലൂടെ പുറത്തേക്കു നോക്കി പഞ്ഞി കേട്ട് പോലുള്ള വെള്ളിമേഘങ്ങൾ… അതില്ലാതെ സ്ഥലങ്ങളിൽ വിദൂരമായ കാഴ്ചകൾ..!വെള്ളി മേഘങ്ങൾക്കിടയിലൂടെ അവർ യാത്ര തിരിച്ചു…ഡൽഹിയിൽ എത്തി അവിടെ നിന്നും
സ്വപ്‌നതുല്യമായ ആംസ്റ്റർഡാമിലേക്ക്…. !

അവിടെ എയർപോർട്ടിൽ  അവരെ സ്വീകരിക്കാൻ ഒരു മലയാളീ കുടുംബം തന്നെ  ഉണ്ടായിരുന്നു….. അവിടത്തെ ഫോര്മാലിറ്റി ഒക്കെ കഴിഞ്ഞു അവർ പുറത്തേക്ക് ഇറങ്ങി… എൽവിസിനെ കണ്ട ഉടനെ അയാൾ അടുത്തേക്ക് വന്നു….

എൽവിസിന്റെ അതേ പ്രായം തോന്നിക്കുന്ന ആൾ….

“ടാ ഇച്ചായാ…. … എത്ര നാളെയടാ  കണ്ടിട്ട്…! ”

“എന്നാലും ഇപ്പോഴെങ്കിലും നീ എന്നെ ഒന്ന്  ഓർത്തല്ലോ….!”

എൽവിസ് പുഞ്ചിരിച്ചു…. എന്നിട്ട് ഗൗരിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു

“ഇത് ഗൗരി…. എന്റെ…. വൈഫ്‌ ആണ്…!!.

ഗൗരിയുടെ മുഖം പെട്ടന്ന് തെളിഞ്ഞു എൽവിസ് അങ്ങനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞപ്പോൾ…. വല്ലാത്തൊരു സുരക്ഷിതത്വവും തോന്നി…

“ഗൗരി ഇത് എന്റെ ഫ്രണ്ട് മിലൻ .. ഞങ്ങൾ ഒരുമിച്ച് പഠിച്ചതാ…!”. ഗൗരി അയാളെ നോക്കി പുഞ്ചിരിച്ചു…..ആയാളും

ഗൗരിയുടെ നിൽപ്പും ഭാവവും  കണ്ട് അയാൾ എൽവിസിനോട് ചോദിച്ചു…

എങ്ങനെ കിട്ടിയടാ ഈ പാവത്തിനെ…. നിന്റെ ഒരു range വച്ചു ഞാൻ ഇങ്ങനെയല്ല പ്രതീക്ഷിച്ചത്….. !

പെങ്ങളെ  ഇവൻ എന്ത് വില്ലനായിരുന്നെന്നറിയാമോ കോളേജിൽ പഠിക്കുമ്പോൾ … ഞങ്ങളുടെ കൂട്ടത്തിൽ ആകെയുള്ള ഒരിച്ചായൻ… !
പെൺപിള്ളേരുടെ ഹോട്ട്  ഹാൻസം  സ്റ്റാർ… പക്ഷെ ഇവന് ഒരു ഒറ്റയെണ്ണത്തിനെ  ഇഷ്ടപ്പെടില്ല…… അന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട് ഇവന്റെ തലയിൽ വരച്ചത് എന്റെ തലയിലായിരുന്നെങ്കിൽ എന്ന്… !

മിലൻ ചിരിച്ചു കൊണ്ട് പറഞ്ഞു….
അതുകേട്ട് ഗൗരിയും പുഞ്ചിരിച്ചു….

“വാ നമുക്ക് പോകാം..!  അയാൾ അവരെ കാറിലേക്ക് കയറ്റി കുറച്ച് ദൂരമുള്ള   ഒരു കോട്ടേജിനുള്ളിലേക്ക്  കൊണ്ട് പോയി…

ഇത് ഞങ്ങടെ തന്നെ ഗെസ്റ് ഹൌസാ…
അപ്പുറത്ത് ആണ്  ഞങ്ങൾ താമസിക്കുന്നത്…

ആദ്യം ഞങ്ങളുടെ കൂടെ താമസിപ്പിക്കാമെന്ന കരുതിയത് വേണ്ട അത് ഇവന് ഒരു ഡിസ്റ്റർബ് ആയാലോ….. എൽവിസിനെ തട്ടി കൊണ്ട് മിലൻ പറഞ്ഞു… എൽവിസ് ചിരിച്ചു…

നാളെ പരിചയപ്പെടാം …നിങ്ങൾ റസ്റ്റ്‌ എടുക്ക്…അത് പറഞ്ഞ ശേഷം  അയാൾ പുറത്തേക്കു പോയി….

ഗൗരിക്ക് തണുക്കുന്നുണ്ടായിരുന്നു…
സാരിക്കിടയിലൂടെ തണുപ്പ് കയറുന്നുണ്ടായിരുന്നു….  അസഹനീയമായ തണുപ്പ് ഉള്ള പോലെ തോന്നിയവൾക്ക്…
എൽവിസിന് അത് മനസിലായി… അയാൾ ബാഗ് ഒക്കെ വച്ചിട്ട് അവളെ വന്ന് ചുറ്റിപിടിച്ചു… ….
മോൾക്ക്‌ തണുക്കുന്നുണ്ടോ…
മം…
ചുമ്മാതല്ല നീ പച്ചില മാത്രമല്ലെ തിന്നുന്നത്  അതുകൊണ്ടാ….
ഗൗരി പുഞ്ചിരിച്ചു….
ക്ഷീണം ഉണ്ടോ…
ഇല്ലെന്ന് തലയാട്ടി….
അത് കൊണ്ടല്ലേ ഫ്ലൈറ്റിൽ വന്നത്….
കുളിക്കുന്നില്ലേ…
മം
എന്നാൽ പോയിട്ട് വാ… അകത്തു ഹോട്ട്  വാട്ടർ കിട്ടും
ഗൗരി ബാത്‌റൂമിനകത്തേക്കു പോയി….
കുറച്ച് കഴിഞ്ഞു പുറത്തിറങ്ങി…
ശേഷം എൽവിസ് ഫ്രഷ് ആകാനായി കയറി…. തിരിച്ചു വന്നപ്പോൾ ഗൗരി തണുപ്പ് കൊണ്ട് കൈകൾ തമ്മിൽ കൂട്ടിയുരസുകയാണ്….
അത് കണ്ട് എൽവിസ് ചിരിച്ചു  …..
തനിക്ക് വേറെ ഒരു ഡ്രെസ്സും കൂടി വാങ്ങാൻ ഉള്ളതായിരുന്നല്ലേ… ഗൗരി പുഞ്ചിരിച്ചു…..
സാരമില്ല കേട്ടോ ഞാൻ തണുപ്പ് മാറ്റിത്തരാം…എൽവിസ് കുസൃതിയോടെ പറഞ്ഞു…  ഗൗരി എൽവിസിനെ തുറിച്ചു നോക്കി…..
….
എൽവിസ് പെട്ടന്ന്  തന്റെ ഷർട്ട് മാറ്റിയ ശേഷം ചുറ്റിനും  ഒരു പുതപ്പ് മൂടി തന്നോട് അടുപ്പിച്ചുകൊണ്ട് അവളെ  പൊതിഞ്ഞു പിടിച്ചു…

എന്താ ഇപ്പൊ  തണുപ്പ് മാറിയോ… എൽവിസ് ചോദിച്ചത് കേട്ട്
അവൾ നാണം കൊണ്ട് പൊതിയപെട്ടു…അവൾ തല താഴ്ത്തി…
എൽവിസിനും തണുപ്പ് ഏൽക്കാൻ തുടങ്ങി

അയാൾ അവളിലൂടെ   പടർന്നു കയറാൻ തുടങ്ങിയിരുന്നു ….ഗൗരി എൽവിസിനെ മുറുകെ പിടിച്ചു…  തണുപ്പ് കൂടി വരുന്നതിനനുസരിച്  അയാൾ അവളെ പുണർന്നു കൊണ്ടിരുന്നു…
ഗൗരി പതിവ് പോലെ രാവിലെ തന്നെ  എഴുന്നേറ്റു…. എന്നത്തേയും പോലെ തന്നെ എൽവിസിന്റെ നെഞ്ചിൽ തല വച്ചാണ്  ഉറങ്ങിയത്… രാവിലെ പുതപ്പ് കൊണ്ട് ശരീരത്തെ മറച്ചു കൊണ്ട് സാരിയുമായി ബാത്‌റൂമിലേക്ക് കയറി…. തിരിച്ചു  ഇറങ്ങിയപ്പോഴും എൽവിസ് ഉണർന്നിട്ടുണ്ടായിരുന്നില്ല….
അവൾ ചെന്ന് എൽവിസിനെ തട്ടി  വിളിച്ചു….
അയാൾ അവളെയും എടുത്തു കൊണ്ട് കട്ടിലിലേക്ക് ഉരുണ്ടു…..എന്നിട്ട് പൊതിഞ്ഞു പിടിച്ചു കിടക്കാൻ തുടങ്ങി
എന്താ ഇച്ചാ ഇത് … വിട്ടേ
അയ്യടി വിടാനല്ല ഇങ്ങോട്ട് കൊണ്ട് വന്നത്…
എനിക്ക് തണുക്കുന്നേടീ…. ഗൗരി ചിരിച്ചു… ഇവിടെ കിടന്നോ….

തുടരും…