The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന:അഞ്ചു തങ്കച്ചൻ
അഴിച്ചു വിടെടാ… ചന്ദ്രശേഖരൻ അയാളോട് പറഞ്ഞു.ഇപ്പോൾ വിടാം മുതലാളീ… എന്നാലും ആരാ ഇത് ചെയ്തത്?ആ ഗുപ്തനാ.. അയാൾ ഇവിടെ എത്തിയോ?ഉം.. കാർത്തുവിനെ രക്ഷിക്കാൻ വന്നതാ അവൻ എന്നിട്ടോ..അതിന് ആ കിഴവനും പെണ്ണും എവിടെയാണെന്ന് ആർക്കറിയാം.അവർ ഇവിടെ ഇല്ലേ?അതെല്ലേടാ മണ്ടാ ഞാൻ പറഞ്ഞത്, അവരെ കാണുന്നില്ലെന്ന്.നീ കൂടുതൽ പ്രസംഗിക്കാൻ നിൽക്കാതെ ഈ കെട്ടഴിക്കെടാ..അഴിക്കാൻ പറ്റുന്നില്ല മുതലാളീ…എന്നിട്ട് ഗുപ്തൻ എവിടെ മുതലാളീ ? അയാൾ ചുറ്റിലും നോക്കി.അവൻ പോയിട്ട് കുറേ നേരമായി.
ഇതെന്തൊരു കെട്ടാ അവൻ കെട്ടിയത്.അയാൾ ആ കെട്ടഴിക്കാൻ പറ്റാതെ പിറുപിറുത്തു.
വാക്കത്തി വണ്ടിയിൽ ഉണ്ട് എടുത്ത് കെട്ട് അറുക്കാം അല്ലാതെ പറ്റില്ല. അയാൾ പിക്കപ്പിന്റെ അടുത്തേക്ക് ചെന്നു..പെട്ടന്നാണ് പിക്കപ്പിന്റെ ബാക്കിൽ പറ്റിപ്പിടിച്ചിരിക്കുന്ന രക്തം അയാൾ കണ്ടത്.
അയാൾ ശ്രദ്ധയോടെ പിക്കപ്പിന്റെ ബാക്ക് ഭാഗം നോക്കി.ശരിയാണ് അകത്ത് രക്തം പടർന്നു കിടപ്പുണ്ട്.ഒരുൾക്കിടിലത്തോടെ അയാൾ തിരിച്ചറിഞ്ഞു.കാർത്തുവും കറുപ്പനും രക്ഷപ്പെട്ടത് ഈ വണ്ടിയിലാണ്.മുതലാളിയോട് അത് പറഞ്ഞാൽ, അവരെ താൻ രക്ഷിച്ചതാണെന്നെ വിചാരിക്കൂ..
അവന്മാരും മുതലാളിയും ചേർന്ന് തന്നെ വകവരുത്തും ഉറപ്പാണ്.
തന്റെ നിരപരാദിത്തം അവർ മനസിലാക്കില്ല.
അയാളുടെ ഉള്ളിലൂടെ പല വിധചിന്തകൾ കടന്നു പോയി.ഒരു മാർഗ്ഗമേ ഉള്ളൂ രക്ഷപെടാൻ
മുതലാളിയെയും അവന്മാരെയും അങ്ങ് തീർക്കുക. എന്നിട്ട് ആ കുറ്റം ഗുപ്തന്റെ തലയിൽ കെട്ടിവയ്ക്കുക. അല്ലാതെ രക്ഷപ്പെടാൻ മറ്റ് മാർഗ്ഗമില്ല.അയാൾ പിക്കപ്പിൽ നിന്നും മൂർച്ചയേറിയ വാക്കത്തി പുറത്തെടുത്തു.അതുമായി അയാൾ അവരുടെ അടിത്തേക്ക് ചെന്നു..ഒറ്റ വെട്ടിനു തീരണം…പെട്ടന്നാണ് അയാൾ മുറ്റത്ത് കിടക്കുന്ന റിവോൾവർ ശ്രെദ്ദിച്ചത് അയാൾ അത് കൈയിലെടുത്തു.നീ എന്നാ നോക്കി നിൽക്കുവാടാ വേഗം വാടാ… വന്ന് ഈ കെട്ടഴിക്ക്. ചന്ദ്രശേഖരൻ ആജ്ഞാപിച്ചു.
ദാ… വരുന്നു.അയാളുടെ കൈയിലിരുന്ന റിവോൾവർ നാല് വട്ടം ശബ്ദിച്ചു.ചന്ദ്രശേഖരനും മൂന്ന് കൂട്ടാളികളും മരിച്ചു എന്നുറപ്പായപ്പോൾ. അയാൾക്ക് ആശ്വാസം തോന്നി.താനിവിടെ വന്നിട്ടില്ല, താനിവരെ അറിയുകയും ഇല്ല.ഇനി എന്ത് ചെയ്യണം. ആലോചനയോടെ അയാൾ അവിടെ ഇരുന്നു.ആരുമറിയാതെ അഗാധമായ കൊക്കയിൽ തള്ളിയാലോ??അതാണ് നല്ലത്.ചന്ദ്രശേഖരനെ കാണാതായത്തിന് കേസ് ഉണ്ടായാലും ഗുപ്തനെ മാത്രേ സംശയിക്കൂ…പെട്ടന്നാണ് ഒരു ഞരക്കം പോലെ അകത്തുനിന്ന് അയാൾ കേട്ടത്.അയാൾ ഒറ്റക്കുതിപ്പിന് അകത്തേക്ക് ചെന്നു.പൂട്ടിയിട്ടിരിക്കുന്ന മുറിയിൽ നിന്നാണ് ശബ്‌ദം കേട്ടത്.അയാൾ വാതിൽ തുറന്നു.
അകത്ത് ഒരു സ്ത്രീ ചരിഞ്ഞു കിടപ്പുണ്ട്.അയാൾ പതിയെ അവരെ തിരിച്ചു കിടത്തി.ഇത്… ഇത്… മുതലാളിയുടെ മകൾ അല്ലേ, അതെ ഇത് മകൾ തന്നെയാണ്.ഇനി എന്ത് ചെയ്യും?ഇവരെ കൂടെ അങ്ങ് തട്ടിയാലോ??അയാൾ ചിന്തിച്ചു.അയാൾ അവളെ ഒന്ന് നോക്കി..വേണ്ട.ഇത്രയും സൗന്ദര്യമുള്ള, സമ്പത്തിനുടമയായ ഇവരെ അങ്ങനങ്ങു അവസാനിപ്പിക്കുന്നത് മണ്ടത്തരമാണ്.വെള്ളം… വെള്ളം… അവൾ ഞരങ്ങി.അയാൾ പോയി വേഗം വെള്ളം എടുത്തുകൊടുത്തു.പതിയെ അവളെ താങ്ങി പിടിച്ച് എഴുന്നേൽപ്പിച്ചിരുത്തി.ഡാഡി എവിടെ?
അവൾ തളർച്ചയോടെ ചോദിച്ചു.അയാൾ… ആ ഗുപ്തൻ എല്ലാരേയും കൊന്നിട്ട് കടന്നു കളഞ്ഞു.അവൾ തരിച്ചിരുന്നു.എന്നെ മുതലാളി മദ്യം വാങ്ങാൻ പറഞ്ഞയച്ചതാ. ഞാൻ വരുമ്പോൾ എല്ലാവരെയും കൊന്നിട്ടിരിക്കുന്നതാ കണ്ടത്. ആ കാർത്തുവിനെയും കറുപ്പനെയും രക്ഷിച്ചു കൊണ്ട് ഗുപ്തൻ പോയി.അയാൾ ദുഃഖം അഭിനയിച്ചു.
അവൾ മിഴികൾ ഉയർത്തി അയാളെ നോക്കി.
എവിടെയാ എന്റെ ഡാഡി, എനിക്കൊന്നു കാണണം.വാ… അയാൾ അവളുടെ കൈ പിടിച്ചു.
ചന്ദ്രശേഖരനും മൂന്ന് കൂട്ടാളികളും വെടിയേറ്റ് കിടക്കുന്നതു കണ്ടതും അവൾ ഇടറിപ്പോയി.
അവൾ അയാളെ മുറുകെ പിടിച്ചു.
അയാൾ അവളെ പിടിച്ച് അവിടെ ഇരുത്തി.അവൾ അയാളെ നോക്കി,അവളുടെ കണ്ണുകളിൽ അഗ്നി എരിയുന്നുണ്ടെന്ന് അയാൾക്ക് തോന്നി.നിങ്ങൾക്ക് എന്റെ കൂടെ നിൽക്കാൻ പറ്റുമോ?
അവൾ ചോദിച്ചു.എന്തിന്??എനിക്ക് ആ ഗുപ്തനെ കൊല്ലണം, ദാ.. എന്റെ കൈകൊണ്ട് എനിക്കവനെ അവസാനിപ്പിക്കണം. അവനെ മാത്രമല്ല അവളെയും കൊല്ലണം.എന്റെ ഡാഡിയുടെ ജീവനെടുത്ത അവനെ ഞാൻ വെറുതെ വിടില്ല.നമുക്ക് പോലീസിൽ അറിയിക്കാം. അയാൾ പറഞ്ഞു.വേണ്ട… ആരും അറിയണ്ട.അല്ലെങ്കിലും ആരും അറിയില്ല മോളേ.. അയാൾ മനസ്സിൽ പറഞ്ഞു.എന്തിനും ഏതിനും നിങ്ങൾ എന്റെ കൂടെ ഉണ്ടാവില്ലേ അവൾ ചോദിച്ചു.
കൂടെ നിന്നാൽ എന്താ എനിക്ക് പ്രയോജനം?എത്ര പണം വേണം നിനക്ക് പറ. എത്രവേണമെങ്കിലും ഈ സാന്ദ്ര നിനക്ക് തരും.എനിക്ക് പണം വേണ്ട.പിന്നെ…എന്നെ നിങ്ങൾ വിവാഹം ചെയ്യുമോ?അങ്ങനെയെങ്കിൽ ചാകും വരെ എന്തിനും ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടാകും.അവൾ ഒന്നാലോചിച്ചു.ശരി… അങ്ങനെയെങ്കിൽ അങ്ങനെ. പക്ഷെ അവൻ ചത്തുകഴിഞ്ഞിട്ടേ ഞാൻ നിങ്ങളുടേതാകൂ…അത് മതി. അവനെ വകവരുത്തുന്ന കാര്യം ഞാൻ ഏറ്റു.ഇപ്പോൾ നമ്മൾ എന്ത് ചെയ്യണം? അയാൾ ചോദിച്ചു.ആദ്യം ഇവരുടെ ശരീരങ്ങൾ നശിപ്പിക്കണം.
അപ്പുറത്ത് കാർത്തുവിനും കറുപ്പനുമായി ഞങ്ങൾ കുഴി എടുത്തിരുന്നു അത് മതി ഇവർക്ക്.
അയാൾ അവരെ ഓരോരുത്തരെയായി എടുത്തുകൊണ്ടു വന്ന് കുഴിക്കരുകിൽ കിടത്തി.സാന്ദ്ര ചന്ദ്രശേഖരന്റെ നെറ്റിൽ ചുംബിച്ചു.
ഡാഡി… ഞാൻ അവനോടു പകരം ചോദിക്കും.
അവനെ എന്റെ കൈകൊണ്ടു ഞാൻ തീർക്കും. ഇത് ഞാൻ ഡാഡിക്കു തരുന്ന വാക്കാണ്.അയാൾ അവരുടെ ശരീരങ്ങൾ കുഴിച്ചു മൂടി.ആദ്യം നമ്മൾ എന്ത് ചെയ്യും?ഹോസ്പിറ്റൽ റെക്കോർഡ്സിൽ കറുപ്പന്റെ അഡ്രെസ്സ് ഉണ്ട്. നിങ്ങൾ ആദ്യം പോയി അത് നോക്കി അഡ്രെസ്സ് കണ്ടുപിടിക്കണം.
അതിന് അവർ അവിടേക്ക് പോകാൻ വഴിയില്ല, ഗുപ്തൻ മറ്റെവിടേക്കെങ്കിലും അവരെ മാറ്റും.
അറിയാം.. പക്ഷെ എന്നെങ്കിലും ഒരിക്കൽ അവർ അവിടെ ചെല്ലാതെ ഇരിക്കില്ല.ഉം…നിങ്ങൾ വേഗം ഹോസ്പിറ്റലിൽ എത്തു. അവിടെ എത്തിയിട്ട് എന്ത് വേണമെന്ന് ഞാൻ പറയാം.നിങ്ങളുടെ ഫോൺ നമ്പർ പറയൂ…ഞാൻ വിളിച്ചോളാം. അവൾ പറഞ്ഞു.
അയാൾ പറഞ്ഞ് കൊടുത്ത ഫോൺ നമ്പർ, അവൾ ചന്ദ്രശേഖരന്റെ താഴെ വീണ് കിടക്കുന്ന ഫോൺ എടുത്ത് അതിൽ സേവ് ചെയ്തു.എന്താ നിങ്ങളുടെ പേര് അവൾ ചോദിച്ചു.രാജു. അയാൾ പറഞ്ഞു.
എങ്കിൽ ഇനി വൈകണ്ട രാജു പോയിട്ട് വരൂ..അയാൾ വണ്ടിയെടുത്ത് റോഡിലേക്കിറങ്ങി.
ഇവൾ കൊള്ളാമല്ലോ, ഉം… നോക്കാം.
മോളേ… നിനക്കറിയില്ല ഈ രാജുവിനെ.
നീ ഒരു ഗുപ്തനെയും കണ്ട് പിടിക്കില്ല.
ഇനിയുള്ള കാലം നീ അടങ്ങി ഒതുങ്ങി എന്റെ ഭാര്യ ആയി ജീവിച്ചോ അതാ നിനക്ക് നല്ലത്.തല്ക്കാലം
ഞാൻ നീ പറയുന്നത് അനുസരിക്കാം. ഒരു കേസും എനിക്ക് എതിരെ വരാൻ പാടില്ല അതിന് നീ ഒരു തുറുപ്പുചീട്ടാണ്.
************
അടുത്ത ദിവസം, കറുപ്പന്റെ കുടിയിൽ ഒരു ചിത കത്തിയെരിയുകയായിരുന്നു.അവിടുള്ളവർ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് അവരുടെ ആചാരപ്രകാരം നിലത്തിരുന്നു.ഹൊ… എന്നാലും കഷ്ടമായി പോയി കേട്ടോ..മറ്റ് ചിലർ പിറുപിറുത്തു.
***********
തുടരും.