The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – വൈദേഹി വൈഗ
“കുളക്കടവിലേക്കാണോ ദേവേട്ടാ “അവിടേക്കു തന്നെ ആകുമെന്ന് അറിഞ്ഞിട്ടും ഞാൻ ചോദിച്ചു…. “മ്മ്.. അതെ… ഇവിടെ വന്നാൽ.. എനിക്ക് കുളക്കടവിൽ കുറച്ചു നേരം ഇരിക്കാതെ പോവാൻ പറ്റില്ലല്ലോ… അവളെ എന്റേത് ആക്കിയതും എന്നിൽ നിന്നും തട്ടിയെടുത്തതും ഈ കുളക്കടവ് ആയിരുന്നല്ലോ… “ദേവേട്ടന് നന്ദേച്ചിയെ നഷ്ട്ടപ്പെട്ടിട്ട് അഞ്ചകൊല്ലം കഴിഞ്ഞിരിക്കുന്നു.. എങ്കിലും ആ ഷോക്കിൽ നിന്ന് ദേവേട്ടൻ ഇത് വരെ കരകയറിയിട്ടില്ല…നാട്ടുകാരും വീട്ടുകാരും അംഗീകരിച്ച ഒരു പ്രണയം ആയിരുന്നു അവരുടേത്… എന്നാൽ അതിനു ആയുസ്സ് ഇല്ലാരുന്നുഇവിടെ അമ്പലക്കുളത്തിൽ വീണായിരുന്നു മരിച്ചത്…. ആത്മഹത്യാ ആണോ അതോ തെന്നി വീണതാണോന്ന് ആർക്കും അറിയില്ല…. അതിനു ശേഷം ദേവേട്ടൻ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു.. ആരോടും മിണ്ടില്ല.. വീടിനു പുറത്തിറങ്ങില്ല.. പിന്നെ ഒന്ന് രണ്ടു വർഷം എടുത്തു അത് കുറച്ചെങ്കിലും ഒന്ന് മാറി കിട്ടാൻ…
“ദേവേട്ടാ… എത്ര സമയായി ഈ ഇരിപ്പ് തുടങ്ങിയിട്ട്… നമ്മൾക്ക് പോയാലോ… “”മ്മ് പോവാം… “ദേവേട്ടനോപ്പം ഞാൻ എണീറ്റു നടന്നു….”മനയ്ക്കലെ കുട്ടി എപ്പഴാ എത്തിയെ…. “തല ഉയർത്തി നോക്കിയപ്പോ ശാന്തേടത്തി ആയിരുന്നു . “ഇന്നലെ വൈകീട്ട് എത്തി ശാന്തേടത്തി…. “”അല്ല… നീ എന്തിനാ മോളെ ഇല്ലത്തെ ഈ ദേവനോടൊപ്പം ഇങ്ങനെ നടക്കുന്നേ… നിന്റെ ജീവിതം കൂടെ ഇല്ലാതാവാനോ… “”ശാന്തേടത്തി….. “ദയനീയമായി ഞാൻ അവരെ ഒന്ന് നോക്കി…. ആരോട് എന്താ പറയണ്ടേന്ന് അറിയില്ല… ആർക്കും ഇവരോട് പറഞ്ഞു ജയിക്കാനും പറ്റില്ല.. വല്ലാത്തൊരു ജന്മം തന്നെ”അല്ല ദേവാ.. ഒരു പെണ്കൊച്ചിനെ ഇല്ലാതാക്കിയത് പോരേ നിനക്ക്.. ഇനി ഇതിന്റെ ജീവനും എടുക്കണോ…. ” ദേവേട്ടന്റെ മുഖത്തു നോക്കി ഇങ്ങനൊക്കെ പറയാൻ ഈ സ്ത്രീക്ക് ഇങ്ങനെ കഴിയുന്നു….അവരെ തറപ്പിച്ചൊന്നു നോക്കിട്ടു ദേവേട്ടൻ വേഗം നടന്നു… പിറകെ ഞാനും ചെന്നു…
“ദേവേട്ടാ.. ന്തിനാ അവര് പറഞ്ഞതൊക്കെയും കയ്യും കെട്ടി കേട്ടു നിന്നത്.. നല്ല നാലു വർത്തമാനം പറയാഞ്ഞില്ലേ… ദേവേട്ടൻ പ്രതികരിക്കാത്തിടത്ത് ഞാൻ എങ്ങനെയാ പറയുവാ….. “”ഒന്നും വേണ്ട യാമി… ഞാൻ വല്ലതും പറഞ്ഞാ അതവർക്ക് താങ്ങാൻ പറ്റീന്നു വരില്ല.. പിന്നെ ഇതൊക്കെ കേൾക്കാൻ ഞാൻ ബാധ്യസ്ഥൻ ആടോ… “”മ്മ്… “പിന്നെന്തോ എനിക്കൊന്നും പറയാൻ തോന്നിയില്ല… ദേവേട്ടനൊപ്പവും പാട വരമ്പിലൂടെ ഇങ്ങനെ നടന്നു…. “ദേവേട്ടാ… ഇപ്പൊ എഴുതാറില്ലേ… “”മ്മ് ഇടക്ക്… “”ഇത് വരെ എഴുതിയതൊക്കെ എനിക്കൊന്നു വായിക്കാൻ തരണം ട്ടോ…””മ്മ്.. ആലോചിക്കാം…. “”അല്ല ജോലിക്കൊന്നും നോക്കുന്നില്ലേ… “”സമായാവട്ടെ.. നോക്കാം… ഇനിയെപ്പഴാ…. “ഇങ്ങേരെന്താ ആ കാര്യത്തിന് മാത്രം ഉത്തരം പറയത്തേ… അതെങ്ങനെയാ.. ആൾക്കാരുടെ ഇടയിലേക്ക് പോകുന്നത് ഇപ്പൊ അലര്ജി ആണല്ലോ….
“നീ എന്ത് ആലോചിച്ചു നിൽക്കുവാ.. തോട് കടക്കുന്നില്ലേ… “ശരിയാണല്ലോ… വയലിന് കുറുകെയുള്ള തോട് ചാടിക്കടക്കണം അപ്പുറം എത്താൻ… ഈശ്വരാ.. ഇതിപ്പോ എങ്ങനെയാ ഒന്ന് ചാടുവാ.. അതും ഈ പാവാടയും വച്ചോണ്ട്…”എന്താടി… “അല്ലാ.. ഈ തോട്…””തോടിനെന്താ….? “”അല്ലാ.. ഈ പാവാടാ…. “”പാവാടയോ…. “”അതേയ്… എന്റെ കയ്യൊന്ന് പിടിക്കുവോ… ഈ പാവാടയും വച്ചോണ്ട് എനിക്ക് ചാടി കടക്കാൻ പറ്റില്ല്യാ… “”അപ്പൊ നീ വരുമ്പോൾ എങ്ങനെയാ കടന്നേ… നീന്തിയിട്ടു ആണോ… “”അത് പിന്നെ.. ദേവേട്ടനെ ദൂരത്തു കണ്ടപ്പോ… പെട്ടന്ന് ഒരാവേശത്തിനു ചാടി പോയതാ… വെള്ളത്തിൽ വീഴാതിരുന്നത് ഭാഗ്യം…… “”സഹായിക്കാതിരിക്കാൻ പറ്റില്ലല്ലോ… കൈ ഇങ് നീട്ട്… “ദേവേട്ടന്റെ കൈ പിടിച്ചു തോട് കടന്നപ്പോൾ എന്റെ മനസ്സിൽ പൊട്ടിയ ലഡൂവിന്റെ കണക്കെടുക്കാൻ ഞാൻ മറന്നു പോയി…
“ദേവേട്ടാ…. “”എന്തിനാ നീയിങ്ങനെ വിളിച്ചോണ്ടിരിക്കണേ… “”അതേയ്.. ഏട്ടനെന്താ എന്നേ ഇഷ്ട്ടപ്പെട്ടാൽ…? “”ഒരായിരം തവണ അതിനുള്ള മറുപടി നിനക്ക് ഞാൻ തന്നു കഴിഞ്ഞു… നീ ഒന്ന് പോയേ… “”പോവാം.. അതിനു മുന്നേ ഒരു കാര്യം പറയാൻ ണ്ട് എനിക്ക്… “”മ്മ് ന്താ…”കുറച്ചു സീരിയസ് ആണു.. ..തുടരും..