The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അർച്ചന
ചേട്ട ഞാൻ നോക്കിയിട്ടൊന്നും കണ്ടില്ല…എന്നും പറഞ്ഞു…ആവണി എണീറ്റു മാറി….
ആഹ്..കാണില്ല…നിയൊന്നും…അതേങ്ങനാ എടുക്കാൻ മാത്രമല്ലേ ചുള്ളാപ്പ് ഉള്ളു അത് തരാൻ ഇല്ലലോ…മാറ് അങ്ങോട്ടു…എന്നും പറഞ്ഞു…അലോക്…അവിടെ നിലത്തായി കിടന്ന പേന അങ് എടുത്തു…
കണ്ടോ ഇപ്പൊ പെന എന്നും പറഞ്ഞു അലോക് ആ പേന എടുത്തു ആവണിയ്ക് നേരെ കാട്ടി…
ശെടാ എന്നിട്ടു ഞാൻ നോക്കിയിട്ട് കണ്ടില്ലെരുന്നല്ലോ…(ആവണി
അതിനു മര്യാദിയ്ക്ക് നോക്കണം…ഇത്..വേണം വേണ്ടാതെ…നോക്കിയിട്ടാ..കാണത്തെ എന്നും പറഞ്ഞു…അലോക് തിരിഞ്ഞതും….കണ്ടത് എന്തോ ഓർത്തു നഖവും കടിച്ചു നിൽക്കുന്ന താലി കെട്ടിയ മുതലിനെ അപ്പോഴാണ് അവൻ…അവളുടെ വേഷവും ശ്രെദ്ധിയ്ക്കുന്നത്….
ഒറ്റ നോട്ടമേ കണ്ടുള്ളൂ…….
പിന്നെ ഒരു അലർച്ച ആയിരുന്നു….
ടി…………
വിളി കേട്ടതും എന്തോ ആലോചനയിൽ ആയിരുന്ന സാക്ഷി ഞെട്ടി…തിരിഞ്ഞു നോക്കുമ്പോൾ കണ്ടത്…ദുർവാസാവ് ആവാൻ പഠിയ്ക്കുന്ന സാദനത്തിനെ….
ഇങ്ങേരു ഇതെന്തിനാ ഇങ്ങനെ വിറയ്ക്കുന്നെ……സാക്ഷി ആത്മ
എന്ത് കോലം ആടി ഇത്….നിനക്ക് ഒരു തുണി എടുത്തു ഉടുത്തോടെ….ഇവളെ കൂടി പാഴി കളയാൻ…ആവണിയെ ചൂണ്ടിക്കാട്ടി പറഞ്ഞതും…
അതിനു താൻ എന്തിനാ ഇങ്ങനെ ചൂട് ആവുന്നത്….ഈ പറയുന്നത് കേട്ടാൽ തോന്നും ഞാൻ ഇവിടെ തുണി ഇല്ലാതെ നിൽക്കുവാണെന്നു….താൻ നോക്കേടോ…ഞാനെ മറയ്ക്കേണ്ടത് എല്ലാം മറച്ചിട്ടുണ്ട്….സാക്ഷിയും വിട്ടു കൊടുത്തില്ല..
നിന്നോടൊന്നും പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല….
ദേ…ഇനി ഇവളെ കൂടി ഒന്നും പടിപ്പിയ്ക്കരുത്…പറഞ്ഞേക്കാം…..(അലോക്
അല്ലെങ്കിൽ അവൾക്ക് ഒന്നും അറിയാതെ ഇരിയ്ക്കുവാണ്….. അവൾ ആവണിയെ നോക്കി മനസിൽ പറഞ്ഞു…
അവളെ ഒന്നു ദഹിപ്പിച്ചു നോക്കി അലോക് പുറത്തേയ്ക്ക് പോയി….
നാണോം ഇല്ല മാനോം ഇല്ല…അലവലാതി…ഇതിനെയൊക്കെ കെട്ടിയ നേരത്ത്….എന്നും. പറഞ്ഞു പിറുപിറുത്തു അലോക് മുറിയിലേയ്ക്ക് പോയി…
അലോക് പോയി എന്നുറപ്പ് ആയതും…..
എന്തോന്ന് കോലം ആടി…നിനക്കൊരു തുണി എടുത്തു ഉടുത്തോടാരുന്നോ…. ചേട്ടൻ എന്ത് വിചാരിച്ചു കാണും….ആവണി അവളെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു…
ഞാൻ മനപ്പൂർവം അങ്ങേരുടെ മുന്നിൽ വന്നു നിന്നതൊന്നും..അല്ല..
നിന്നോട് ഞാൻ പറഞ്ഞത് അല്ലെടി കോപ്പേ എനിയ്ക്കൊരു ഡ്രെസ്സ് തരാൻ…
നി ഇവിടെ അരിച്ചു പറക്കാൻ തുടങ്ങിയപ്പോഴും ചോദിച്ചത് അല്ലെ….അപ്പൊ നി പറഞ്ഞു എന്റെ ഡ്രെസ്സിനെക്കാൾ വലുതാ….നി നോക്കുന്നത് എന്നു….പിന്നെ എന്നെ കുറ്റം പറയുന്നോ….
മാറ് അങ്ങോട്ടു ഞാൻ എടുത്തോലാം….എന്നും പറഞ്ഞു സാക്ഷി ആവണിയെ മാറ്റി…അലമാരയിൽ നിന്നും…അവളുടെ…ഡ്രെസ്സ് എടുത്തു ഇട്ടു….
ഇത് നേരത്തെ അങ് ചെയ്ത പോരായിരുന്നോ….(ആവണി
വോ…ആ സമയം ഇതു തോന്നിയില്ല…എന്നും പറഞ്ഞു…അവൾ കട്ടിലിലേയ്ക്ക്കിടക്കാൻ ഭാവിച്ചതും….
നി..ഇത് എങ്ങോട്ടാ….(ആവണി
ഉറങ്ങാൻ….(സാക്ഷി കോട്ടുവായും ഇട്ടു പറഞ്ഞതും…
അപ്പോ ചേട്ടന്റെ കൂടെയോ…….(ആവണി
അതെന്താ ഇത്രയും നാളും നിന്റെ ചേട്ടൻ ഒറ്റയ്ക്ക് അല്ലെ കിടന്നത്….ഇനിയും അങ്ങനെ കിടന്നോളും…എന്നും പറഞ്ഞു സാക്ഷി ബെഡിൽ കയറി തലവഴി പുതപ്പ് മൂടിയതും മൂട്ടിൽ ഒരു അടി കിട്ടിയതും ഒത്തായിരുന്നു…
നോക്കുമ്പോൾ അമ്മായി……
ടി…പോയി അവന്റെ മുറിയിൽ കിടന്നെ…..(ശോഭന
എന്തിനാ……സാക്ഷി….കൊഞ്ചലോടെ ചോദിച്ചതും
..
വോ…ഇനി അത് ഞാൻ പറഞ്ഞു തരാം….പോ..
പോയി അവന്റെ മുറിയിൽ കിടക്ക്….ശോഭന പറഞ്ഞതും….സാക്ഷി വേണം വേണ്ടാത്ത പോലെ അവിടന്ന് അങ് എണീറ്റു….
ഒന്നുകൂടി നിഷ്‌കു ആയി നോക്കി എങ്കിലും അതൊന്നും അവിടെ ഏറ്റില്ല… അവസാനം അവള് ചവിട്ടി തുള്ളി….പുറത്തേയ്ക്ക് ഇറങ്ങിയതും…ആവണി ചിരി ഉള്ളിൽ അടക്കി…
സാക്ഷി പോകുന്നതും നോക്കി…ബാക്കി ജനങ്ങൾ…താഴെ നിന്നു….
വീട് കത്തിയ്ക്കുവോ…ആവോ….(ആവണി…
വല്ല ഉറക്ക ഗുളികയും പാലിൽ കലക്കി കൊടുത്തു വിടാരുന്നു..ശോഭനെ…രാധേവ് പറഞ്ഞതും…
ആ പറഞ്ഞതും ശെരി ആയിരുന്നു…(ശോഭന
3ഉം…ഒരോ ഡയലോഗ് വീതം അവളുടെ പോക്ക് നോക്കി പറഞ്ഞു…
സാക്ഷി അലോകിന്റെ മുറിയ്ക്ക്…പുറത്തു ചെന്നു നിന്നു……അടച്ചിട്ട വാതിലിൽ ഒന്നു തട്ടി….
ആദ്യത്തെ പ്രാവശ്യം..തട്ടിയിട്ടും കതക് തുറക്കാതെ രണ്ടാമത്തെ പ്രാവശ്യവും തട്ടി….
മൂന്നാമത് തട്ടാൻ ഭാവിച്ചപ്പോ… കതക് തുറന്നു….
പുറത്തു സാക്ഷിയെ കണ്ടതും…അലോക് ഒന്നു സംശയിച്ചു….
ഉം..എന്താ….അലോക് ചോദിച്ചതും…
അവൾ അത് കേൾക്കാത്ത ഭാവത്തിൽ…അകത്തെയ്ക്ക് കയറി…
ടി….എങ്ങോട്ട ഈ ഇടിച്ചു കയറി…പോകുന്നത്….അലോക് തന്നെ വക വെയ്ക്കാതെ കയറി പോകുന്ന സാക്ഷിയെ നോക്കി കലിപ്പിൽ പറഞ്ഞു…
അമ്മായി പറഞ്ഞു ഇവിടെ കിടക്കാൻ….കെട്ടൊക്കെ കഴിഞ്ഞത് അല്ലെ…സാക്ഷി പുച്ഛത്തോടെ പറഞ്ഞു…
ആണോ….
അമ്മ അങ്ങനെ പനതും പണയും…. അതുകേട്ട് മോള്..ഇങ്ങോട്ടു എഴുന്നള്ളണ്ട…… കേട്ടോടി….
ഇറങ്ങി പോടി എന്റെ മുറിയിൽ നിന്ന്….(അലോക്
അങ്ങനെ ഇറക്കി വിടാൻ അല്ല… ഇങ്ങോട്ടു അവളെ കെറ്റിയത്….അവള് ഈ മുറിയിൽ തന്നെ കിടക്കും…ഇവരുടെ സംസാരം..കേട്ട്…ശോഭന പറഞ്ഞു..
എന്താ..അമ്മേ…
ഇപ്പഴേ..എന്റെ മുറി കൊടുക്കാൻ..പറഞ്ഞാൽ….എങ്ങനാ….(അലോക്
പിന്നെ എപ്പോ പറയണം…..അവള് ഇനി നിന്റെ മുറിയിലാ കിടക്കുന്നത്…ഇനി അതിൽ മാറ്റം..ഇല്ല….
കഥകടച്ചിച്ചു കിടക്കാൻ നോക്ക്..രണ്ടും..രാധേവ് കൂടി തറപ്പിച്ചു പറഞ്ഞതും…അലോക് ചാടി തുള്ളി കതക് വലിച്ചടച്ചു….
വീടൊന്നു കുലുങ്ങിയോ ആവോ……
അലോക്. കതകും അടച്ചു…കലിപ്പിൽ മുഷ്ടിയും ചുരുട്ടി തിരിഞ്ഞതും കണ്ടു…കട്ടിലിൽ കിടക്കുന്ന മുതലിനെ…..
ഇറങ്ങടി…ഇത് എന്റെ ബെഡാ… അമ്മ ഈ റൂം ഷെയർ ചെയ്യാനെ പറഞ്ഞുള്ളു….അല്ലാതെ എന്റെ കട്ടിലിൽ കിടക്കാൻ പറഞ്ഞില്ല….അലോക് ചൂടായതും…സാക്ഷി..ഇതൊക്കെ വേറെ ആരോടെങ്കിലും പറ എന്ന രീതിയിൽ തലയിൽ കൂടി പുതപ്പ് എടുത്തു മൂടി….
ആഹാ..നല്ല മണം…
ഇങ്ങേരു വിരിപ്പൊക്കെ എന്നും കഴുകും എന്നു തോന്നുന്നു…സാക്ഷി അല്ലുവിന്റെ വിരിപ്പ് മണത്തു നോക്കി സ്വന്തം വിരിപ്പിനെ ഓർത്തു കൊണ്ട് പറഞ്ഞു….
നിനക്ക് കട്ടിലിൽ കിടന്നാലെ ഉറക്കം വരൂ അല്ലെ…കാണിച്ചു തരാം…നി ഇനി ഒരിയ്ക്കലും എന്റെ കട്ടിലിൽ കിടക്കില്ല…മോളെ…എന്നും പറഞ്ഞു..എന്തൊക്കെയോ..ചിന്തിച്ചു ഉറപ്പിച്ചു കൊണ്ട്….അലോക് ചുണ്ടിൽ ഒരു പുഞ്ചിരി ഓടെ….ദേഹത്തെ ഷർട്ട് മാറ്റി….മീശ ഒന്നു പിരിച്ചു വെച്ചു….
ചെയ്യുന്നത് തെണ്ടിതരം ആണെന്ന് അറിയാം…എന്നാലും ഈ മരുതയെ ഓടിയ്ക്കാൻ ഇതല്ലാതെ വേറെ വഴി ഞാൻ കാണുന്നില്ല…എന്നു മനസിൽ പറഞ്ഞു….അവളുടെ അടുത്തേയ്ക്ക് ചെന്നു…..
കുറച്ചു നേരം കഴിഞ്ഞും അതിന്റെ അനക്കം ഒന്നും ഇല്ലെന്നു അറിഞ്ഞു…മുഗത്തെ പുതപ്പ് മാറ്റി…നോക്കാൻ ഭാവിച്ചതും…അവളുടെ വയറിൽ കൂടി…പുതപ്പിന് പുറത്തുകൂടി…ഒരു കൈ ഇഴയുന്നത് അറിൻഞ്ഞതും…അവള്…ഞെട്ടി…മുഗത്തെ പുതപ്പ് മാറ്റി നോക്കിയതും…കണ്ടത് കള്ള ചിരിയോടെ….അവളുടെ അടുത്തു കിടന്നു…അവളെ തന്നെ നോക്കുന്ന അലോകിനെ ആണ്…..
അവളുടെ നോട്ടം കണ്ടതും ഐഡിയ ഫലിച്ച പോലെ….അവൻ..ഒന്നു കൂടി അവളോട് ചേർന്നു കിടന്നു…മുഗത്തു പതിഞ്ഞു കിടന്ന…നനഞ്ഞ മുടി..അവൻ ചൂണ്ടു വിരലാൽ വകഞ്ഞു… മാറ്റി…..
പെട്ടന്നുള്ള അലോകിന്റെ പ്രവൃത്തി കണ്ടതും സാക്ഷി ഒന്നു ഞെട്ടി…
എന്റെ കട്ടിലിൽ കിടക്കുന്ന എന്തും ഞാൻ പിടിയ്ക്കും…എന്തായാലും കെട്ടിയല്ലോ… അതുകൊണ്ട് കുഴപ്പം ഇല്ല…അലോക് ചിരിയോടെ പറഞ്ഞു…
ഓഹോ..മോൻ my ബോസ് കളിയ്ക്കുവാ…ഇപ്പൊ ശെരിയാക്കി തരാട്ടോ….എന്നു മനസിൽ പറഞ്ഞു…സാക്ഷി…ചിരിയോടെ അവനോട് ചേർന്നു കിടന്നു…നെഞ്ചിൽ തല വെച്ചു കിടന്നു….
ഞെട്ടി ഞെട്ടി..അലോക് അടപടലം ഞെട്ടി…
ചെറുതായി വിറയൽ ഉണ്ടോ ആവോ…
ഏട്ട…….. സാക്ഷി കൊഞ്ചലോടെ വിളിച്ചു…അവന്റെ രോമാവൃതമായ നെഞ്ചിൽ ചൂണ്ടു വിരൽ കൊണ്ട് ഒന്നു ചുഴറ്റി…
ദൈവമേ ഇ…ഇവൾ ഇത് എന്താ ചെയ്യുന്നേ…
ഇതിപ്പോ ഞാൻ പുറത്തു പോകേണ്ടി വരുവോ….എന്നും മനസിൽ പറഞ്ഞു നെറ്റിയിൽ നിന്നും ഒഴുകി ഇറങ്ങിയ വിയർപ്പ് കൈ കൊണ്ട് തുടച്ചു…
എന്താ ചേട്ട…വിയർക്കണെ… സാക്ഷി മുഗം ഉയർത്തി അവന്റെ മുഗത്തേയ്ക്ക് മുഖം അടുപ്പിച്ചു ചോദിച്ചതും….
നി..നി…ആള് ശെരിയല്ല…
മാറി പോടി പരട്ടെ…..അലോക് വിറയലിൽ നിന്നും കലിപ്പായി…
ഞാനോ…ആള് ശെരിയല്ലത്തെ…
പ്…ഭാ….
താനല്ലെടോ….എന്നെ കയറി പിടിച്ചത്…എന്നിട്ടു എനിയ്ക്കിട്ടു വെയ്ക്കുന്നോ…
മോൻ എന്താ കരുതിയത്…സിനിമയിൽ കാണുന്ന പോലെ വന്നു കയറി പിടിച്ചാൽ… എണീറ്റു പോകും എന്നോ…ദേ..സ് കഴുത്തിൽ തൻകെട്ടിയതാ ഈ കിടക്കുന്നെ ഇനി എനിയ്ക്കൊരു കൊച്ചുണ്ടായാലും അത്. തന്റെ മണ്ടയ്ക്ക് തന്നെ വരും…പിന്നെയാ ഇത്..
ഹും അങ്ങേരുടെ ഒരു ഐഡിയ…നാറി…എന്നും പറഞ്ഞു..അവള് പുതപ്പും എടുത്തു തിരിഞ്ഞു കിടന്നു തലവഴി പുതപ്പ് മൂടി..
ഇവളെ യൊക്കെ….
ശെ…ആകെ നാണം കെട്ടു…ഇവള്…ഇനി എന്നെ പിടിച്ചു വല്ലതും ചെയ്യുവോ… ആവോ…
ഇവളുടെ മുന്നിൽ ഇനി ഇമ്മാതിരി ഐഡിയ എടുത്താൽ…ശെരി ആവില്ല…പഴയ പടിയകണക്ക്….
കിടക്കുന്ന കിടപ്പ് കണ്ടില്ലേ ശവം…ഒരു ചവിട്ടു വെച്ചു കൊടുത്താലോ….അലോക് മനസിൽ പറഞ്ഞതും…
ചവിട്ടി ഇടാനാണ് ഉദ്ദേശം എങ്കിൽ…സാറിന്റെ തല പൊട്ടും….സാക്ഷി അതിനു ഉത്തരം എന്നോണം പറഞ്ഞു…
കാലത്തി…മനസിൽ വിചാരിയ്ക്കുന്നതും ചൂണ്ടി എടുത്തോളും…
ഇങ്ങോട്ട് എടടി എന്റെ വിരിപ്പ്….
അവള് മൂടി പൊതച്ചു കിടന്നെ ഉറങ്ങു….എന്നും പറഞ്ഞു..അലോക്..മറു സൈഡിൽ നിന്നും വിരിപ്പ് വലിച്ചു പിടിച്ചു….
സാക്ഷി…മറു വശത്തു നിന്നും….
നമ്മടെ കന്നാസും കടലാസും…പുതപ്പിന് വേണ്ടി പിടി കൂടുന്ന പോലെ..
അവസാനം…പുതപ്പ് കീറാതെ ഇരുന്നാൽ മതി….
രാവിലെ…അലാറം അടിയ്ക്കുന്നത് കേട്ടാണ്…. സാക്ഷി കണ്ണു തുറന്നത്….
ഇത് ആരാ അലാറം പിടിച്ചു വെച്ചത്….എന്നും പറഞ്ഞു…ചെവിരണ്ടും തലയണ കൊണ്ട് പൊത്തി പിടിച്ചു…വീണ്ടും കിടന്നു….
കുറച്ചു കഴിഞ്ഞതും…അത് ഓഫ് ആയി…
ടി…എണീറ്റെ………അലോക് അവളെ തട്ടി വിളിയ്ക്കാൻ തുടങ്ങി…
ഉം…..എന്നും പറഞ്ഞു അവൾ ഒന്നു ഞരങ്ങി..
എണീയക്കാൻ….അലോക് സൗണ്ട് എടുത്തതും…അവൾ ഞെട്ടി എനീട്ടിരുന്നു…..
പാതി ബോധത്തിൽ അവനെ ഒന്നു നോക്കി….പിന്നെ ക്ലോക്കിലേയ്ക്കും….സമയം 4 അര…
ഇങ്ങേർക്ക് പ്രാന്ത് ആണോ ഈ വെളുപ്പാൻ കാലത്ത്…
എന്താ……..സാക്ഷി. കോട്ടു വാ ഇട്ടോണ്ട് പറഞ്ഞു…
പോയി…ഫ്രഷ് ആവ്…എന്നിട്ട് ബുക്കും എടുത്തു അപ്പുറത്തെ മുറിയിലേയ്ക്ക് വാ…..എന്നും പറഞ്ഞു അലോക് പുറത്തേയ്ക്ക് ഇറങ്ങാൻ തുടങ്ങിയതും…സാക്ഷി കണ്ണും അടച്ചു കൊണ്ട് ബെഡിലേയ്ക്ക്കിടക്കാൻ ഭാവിച്ചു….
ടി…………
ഇത്തവണത്തെ അലർച്ച കുറച്ചു കൂടുതൽ ആയത് കൊണ്ട്…സാക്ഷിയുടെ വന്ന ഉറക്കവും പോയി…
അലോകിനെ നോക്കി പ്രാകി കൊണ്ട്…സാക്ഷി എണീറ്റു ഫ്രഷ് ആവാൻ പോയി….
മുഖവും കഴുകി…കയ്യിൽ കിട്ടിയ…ഒരു ബുക്കും എടുത്തു….നേരെ പുറത്തേയ്ക്ക് വെച്ചു പിടിച്ചു…..
അലോക് പറഞ്ഞ മുറിയിൽ ചെന്നു കയറിയതും കണ്ടു….പാതി ഉറക്കത്തിൽ ഇരിയ്ക്കുന്ന ചങ്കിനെ…
ഹോ..ഇപ്പഴ സമാധാനം ആയത്….എന്നു മനസിൽ പറഞ്ഞു അകത്തേയ്ക്ക്. കയറി….
അലോക് അവള് വന്നതും ബുക്കിൽ നിന്നും തലയുയർത്തി…അവളെ ഒന്നു നോക്കി വീണ്ടും ബുക്കിലേയ്ക്ക് തന്നെ കുമ്പിട്ടു….
സാക്ഷി ആവണിയുടെ അടുത്തു പോയി ഇരുന്നു….
നി കാണും എന്നു ഉറപ്പായിരുന്നു…മോളെ..
എന്തയാലും ഇനി അങ്ങോട്ടു നമുക്ക് ഒരുമിച്ചു അനുഭവിയ്ക്കാം…ആവണി ഒരു കോട്ടുവാ ഇട്ട് പറഞ്ഞതും…സാക്ഷിയ്ക്കും വന്നു കോട്ടു വാ…
ഉറങ്ങാൻ ആണെങ്കിൽ വേറെ സ്ഥലം നോക്കണം….ഇവിടെ വന്നാൽ മര്യാദിയ്ക്ക് ഇരുന്നു പടിച്ചോണം…..
രണ്ടും കൊണ്ടു വന്ന ബുക്ക് ഇങ്ങോട്ടെടുക്ക് …എന്നും പറഞ്ഞു…അലോക് രണ്ടിന്റെയും കയ്യിൽ ഇരുന്ന ബുക്ക് അങ് വേടിച്ചു……ഒന്നു ഓടിച്ചു നോക്കി….അത് തിരിച്ചു കൊടുത്തു….
എന്നിട്ട് ഒരു ബുക്ക് എടുത്തു പടിപ്പിയ്ക്കാൻ തുടങ്ങി….
രണ്ടും വേറെ ഏതോ ലോകത്ത് എന്ന പോലെ…കേട്ടൊണ്ടും…
ഹും…എന്റെ വീട്ടുകാർ ഈ സംരംഭം എങ്ങനെ എങ്കിലും അറിഞ്ഞിരുന്നേൽ…എന്റെ കാര്യം…ദേ ഇവളെ പോലെ ആദ്യമേ തോലഞ്ഞേനെ… പാവം..ആവണി..കൊല്ലം കൊറേ ആയിക്കാണും…..സാക്ഷി മനസിൽ പറഞ്ഞതും….
സാക്ഷി……………അലോക് അലറിയതും അവള് ഞെട്ടി….അലോകിനെ നോക്കി…
നിനക്ക്…സ്വപ്നം കാണാൻ അല്ല ഞാൻ ക്ലാസ്സ് എടുക്കുന്നത്…എപ്പോ പടിപ്പിയ്ക്കാൻ തുടങ്ങിയാലും….ഒന്നുകിൽ ഉറക്കം..അല്ലെങ്കിൽ വേറെ എന്തെങ്കിലും ജോലി….
ഞാൻ നിന്നെ കെട്ടി എന്നു വെച്ചു…ഇതിലൊന്നും മാറ്റം വരുത്താൻ പറ്റില്ല…..(അലോക്
പറയുന്ന കേട്ടാൽ തോന്നും ഇതുവരെ ഭയങ്കര മാറ്റം ആയിരുന്നു എന്ന്….സാക്ഷി ആത്മ
മനസിലായോ…എന്നു…അലോക്ക്. കുറച്ചു ഉറക്കെ ചോദിച്ചതും…..സാക്ഷി നിഷ്‌കു ആയി തലയാട്ടി….
എന്തുവാടാ…രാവിലെ തന്നെ……കല്യാണം കഴിഞ്ഞാലും..നിനക്കൊന്നും ഉറക്കവും ഇല്ലേ….രാധേവ്…ഒന്നു മൂരി നിവർന്ന് കൊണ്ട്…ചെന്നു ചോദിച്ചതും….
മനുഷ്യ……ഇഞ്ഞു പോരെ…
അവൻ പടിപ്പിയ്ക്കുന്ന സമയത്തു ചെന്നു കയറുക ആണെങ്കിൽ ചിലപ്പോ അച്ഛൻ എന്ന കാര്യം അവൻ അങ് മറക്കും….താഴെ നിന്നും ശോഭന വിളിച്ചു പറഞ്ഞതും…രാധേവ് നൈസ് ആയിട്ടു ഒന്നു ഇളിച്ചു കാട്ടി…അവിടെന്നു അങ് വലിഞ്ഞു….
അച്ഛൻ പോയത് അറിഞ്ഞതും….
വായി നോക്കാതെ ഇരുന്നു പടിയ്ക്കേടി… അലോക് പറഞ്ഞതും..രണ്ടും ബുക്കും തുറന്നു പിടിച്ചു അതിലേയ്ക്ക് നോക്കി ഇരുന്നു….
അലോക് രണ്ടിനെയും വീക്ഷിച്ചും…..
പഠിത്തം എല്ലാം കഴിഞ്ഞതും ഒരു നേരം ആയി…
പിന്നെ വൈകാതെ തന്നെ രണ്ടും…റെഡി ആയി…ഇറങ്ങി…..
അവരെ രണ്ടിനെയും എന്നും പോണ സമയത്തിന് മുന്നേ തന്നെ റെഡിയായി കണ്ടതും….
ശോഭനെ ഇന്ന് കാക്ക മലർന്നു പറക്കും….കാണാത്ത കാഴ്ചകൾ പലതും കാണുന്നുണ്ട് കേട്ടോ….(രാധേവ്
അതെന്താ മനുഷ്യ…(ശോഭന
അതെന്താ മനുഷ്യ……(ശോഭന
അല്ല…നമ്മുടെ മകളും മരുമോളും…കുളിച്ചു നനച്ചു വ്രിത്തി ആയി നിൽക്കുന്നു…അതുകൊണ്ട് ചോദിച്ചതാ….രാധേവ് …പറഞ്ഞു….
പാവം..കുട്ടികൾ…അടപടലം മാറി…പോയി..
എന്നും പറഞ്ഞു കയ്യിലിരുപ്പിന് മാറ്റം ഒന്നും ഇല്ല….
താലിയും സിന്ദൂരവും ഒന്നും പ്രദർശന വസ്തു ആക്കണ്ട…എന്നു ഓർഡർ കിട്ടിയതു കൊണ്ട്…സാക്ഷി അതിനു വേണ്ടി മിനക്കെട്ടില്ല…..
അവൻ പറഞ്ഞു എങ്കിലും താലി അഴിച്ചു മാറ്റിയില്ല…
ആവണിയും സാക്ഷിയും പഴയ പോലെ തന്നെ കോളേജിലേക്ക് വിട്ടു….പിറകെ അലോകും….
രണ്ടുപേരെയും വിരുന്നിനു ക്ഷേണിയ്ക്കാൻ പ്ലാൻ ചെയ്തു എങ്കിലും…..അലോക് അതു മുടക്കി…എല്ലാം എല്ലാരും അറിഞ്ഞിട്ടു മതി എന്നാ ശാസനം…പാവം വീട്ടുകാർ…
അവനെ ചതിച്ചതിനുള്ള പണി….അത്രയേ ഉള്ളു…..
കൃത്യ സമയത്തു തന്നെ രണ്ടും കോളേജിൽ എത്തി…
ക്ലസിലേയ്ക്ക് പോകുന്നതിനു മുന്നേ രണ്ടും കൂടി just ഒന്നു സ്റ്റാഫ് റൂമിലേയ്ക്ക് തലയ്ക്കിട്ടു നോക്കി….
ആളെ കാണുന്നില്ലല്ലോ….അവിടെ മുഴുവൻ കണ്ണോടിച്ചു കൊണ്ട് പരസ്പരം ചോദിച്ചതും….
രണ്ടിനും ഇവിടെ എന്താ പരിപാടി……എഹ്…..
പിറകിൽ നിന്നും ആ ഗനഗംഭീരം ആയ ശബ്ദം കേട്ടതും….രണ്ടും ഞെട്ടി പിടഞ്ഞു..തിരിഞ്ഞു നോക്കി….
ഇതേതാടി…മുതല്…സാക്ഷി…ആവണിയെ തോണ്ടി…വന്ന മുതലിനെ നോക്കി ചോദിച്ചതും….
അവളുടെ അനക്കം ഒന്നും കേൾക്കുന്നില്ല….
നോക്കുമ്പോൾ…അവളുടെ ഉള്ളിലെ കോഴി എല്ലാം ചിറകു വിരിച്ചു നിൽക്കുന്നു…
ഈശ്വരാ… ഏതവൾക്ക് വിധിച്ചത് ആണോ…ആവോ….ആവണി..സ്വപ്നത്തിൽ എന്ന പോലെ അയാളെ മുഖത്തോട്ടു നോക്കി #✍ തുടർക്കഥ സ്വപ്നത്തിൽ എന്ന പോലെ പറഞ്ഞതും…..
what………?
ങേ…….(ആവണി…..
nothing….. ഞാ..ഞങ്ങൾ…അ… ലോക് …അലോക് സർ നെ കാണാൻ….ഇവൾക്ക് എന്തെരോ ഡൗട്ട്……
അപ്പൊ ഞങ്ങള് പോട്ടെ….ഇങ്ങോട്ടു വാടി…എന്നും പറഞ്ഞു..സ്റ്റാച്യു കണക്ക് നിന്ന അവളേ…പിടിച്ചു വലിച്ചു പോകാൻ ഭവിച്ചതും അലോക് അങ്ങോട്ടേക്ക് വന്നതും ഒത്തായിരുന്നു…
ടി….നിന്റെ ചേട്ടൻ……സാക്ഷി അപ്പോഴും ബ്ലിങ് എന്നും പറഞ്ഞു നിൽക്കുന്ന മുതലിനെ തോണ്ടി….
എ.. ന്.. ന്താ…..(ആവണി
നിന്റെ ചേട്ടനേടി…കോപ്പേ……എന്നും പറഞ്ഞു…അവളുടെ കാലിൽ ഒരു ചവിട്ടു കൊടുത്തതും…അവൾ നോർമൽ ആയി…..
അപ്പോഴേയ്ക്കും അലോക് അവർക്ക് അടുത്തേയ്ക്ക് എത്തിയിരുന്നു…
നിങ്ങള് രണ്ടും എന്താ ഇവിടെ…….അലോക് ആവണിയെയും സാക്ഷിയെയും നോക്കി ചോദിച്ചതും….
അത്..ചേട്ട…ഞങ്ങൾ…ആവണി എന്ത് പറയണം എന്നറിയാതെ വിക്കി…..
wait…wait… ഇതാണോ നിന്റെ പെങ്ങൾ…. അയാൾ ചോദിച്ചു…..
ഓഹ്…അത് ഞാൻ മറന്നു….ടാ…. ഈ നിൽക്കുന്ന മുതലാ…എന്റെ അനിയത്തി….ആവണി…പിന്നെ ഈ കൂടെ നിൽക്കുന്നത്…..എന്റെ…….അമ്മാവന്റെ മകൾ…..സാക്ഷി….
ഓഹ്…മുറപ്പെണ്ണ് അല്ലെ….
ഹായ്….iam… ഇമ്രാൻ….നിങ്ങടെ പുതിയ ടീച്ചർ ആണ്….
“നഷ്ട സ്വപ്നങ്ങളെ നിങ്ങളെനിയ്ക്കൊരു ”
എന്നൊരു പാട്ട് അവന്റെ പേരു കേട്ടതും ആവണിയുടെ മനസിൽ വിരിഞ്ഞു….
അവളുടെ നില്പും ഭാവവും കണ്ടതും സാക്ഷിയ്ക്ക് ചിരി പൊട്ടി….
എന്നിട്ടു പയ്യെ അവളുടെ അടുത്തേയ്ക്ക് ചെന്നു…..
ബാഗ്രൗണ്ട് മ്യൂസിക്ക്…….സാക്ഷി…ഇളിച്ചോണ്ട് ചോദിച്ചതും…ആവണി നൈസ് ആയി ഒന്നു തലയാട്ടി….
ഉം..ഉം…..സാക്ഷി ഒന്നു മൂളി….എന്നിട്ടു നേരെ നിന്നു…
ഉം…രണ്ടു പേരും ക്ലസ്സിൽ പോ….
ഒന്നതെ ഒന്നും പടിയ്ക്കില്ല….ക്ലാസ്സിലെങ്കിലും കയറി ഇരി……അലോക് പറഞ്ഞതും
.
പോയി..പോയി ഇമേജ് ഫുൾ പോയി…സാക്ഷിയും ആവണിയും ഒരുപോലെ മനസിൽ പറഞ്ഞു……നേരെ ക്ലസിലേയ്ക്ക് വിട്ടു…
എന്തിനാട…ഇങ്ങനെ…പാവം.പിള്ളേര്…നിനക്ക് ഈ ദേഷ്യം ഒന്നു കുറച്ചൂടെ……ഇമ്രാൻ…ചോദിച്ചതും
ഉം..ഉം…പാവം..പിള്ളേര്….
ആ രണ്ടെന്നതിനെ അല്ലെ കണ്ടുളൂ….മൊത്തം 3 ഉണ്ട്…
നി കേട്ടിട്ടില്ലേ 3 എണ്ണം കൂടിയ 3ജി എന്നു…അതാ…സംഭവം..അതിൽ ഏറ്റവും പ്രേശ്നമാ…ഇപ്പൊ ആവണിയുടെ കൂടെ നിന്ന മുതൽ…..അലോക് പുച്ഛത്തോടെ പറഞ്ഞതും…
ഏയ്… അങ്ങനെ തോന്നുന്നില്ല….നിന്റെ അമ്മാവന്റെ മകൾ…ഇല്ലേ…എന്താ കുട്ടിയുടെ പേര്…..
സാക്ഷി….അലോക് സംശയത്തോടെ പറഞ്ഞതും…
ഉം…she is very nice…. എന്നും പറഞ്ഞു ഇമ്രാൻ ഓഫീസിലേക്കു പോയി….അലോക് ആണെങ്കി..എന്തോ പോയ എന്തിനെയോ കണക്കും…
ഇതേസമയം..ആ.രണ്ടെണ്ണം ബാക്കി ഉള്ള…സദനത്തിനോട്…. പുതിയ ആളിന്റെ കാര്യം പറയുക ആയിരുന്നു….ആവണിയ്ക്കോ കിട്ടിയില്ല…അവൾക്കെങ്കിലും സെറ്റ് ആകട്ടെ എന്നു കരുതി…പൊക്കി അടിയ്ക്കുന്നുണ്ട്….
അവളാണെങ്കിൽ…..അതും ഇവിടെ വേറെ ആർക്കെങ്കിലും ഉള്ളതാ എന്ന മട്ടിലും….
തുടരും…