രചന – ദേവാംശി ദേവ
അതല്ല രഞ്ജു…
അവൾക്ക് വേറൊരു ഇഷ്ടമുണ്ട്..”
നിധി പറഞ്ഞതും രഞ്ജു നിവിയെ കൂർപ്പിച്ചു നോക്കി..
നിവി പേടിയോടെ നിധിയുടെ പിന്നിൽ ഒളിച്ചു..
നിധിയെകാളും രഞ്ജുവിനെയായിരുന്നു അവൾക്ക് പേടി..
കുഞ്ഞിലെ മുതൽ നിധി കൂൾ ആയിരുന്നു..
രഞ്ജു സ്ട്രിക്റ്റും..
“ആരാ നിവി അത്..”
രഞ്ജു ദേഷ്യത്തോടെ അവളെ നോക്കി..
“രഞ്ജു നീ അവളോട് ദേഷ്യപ്പെടല്ലേ..
അവളിപ്പോ തന്നെ നന്നായി പേടിച്ചിട്ടുണ്ട്..”
അനു പറഞ്ഞു
“പ്രേമിക്കാൻ നേരത്ത് ഇവൾക്ക് ഈ പേടിയൊന്നും ഇല്ലായിരുന്നല്ലോ ഏടത്തി..”
രഞ്ജു,നിധിയുടെ പുറകിൽ നിന്ന നിവിയുടെ മുന്നിലേക്ക് കയറി നിന്നു..
“നീ പഠിക്കാനാണോ..പ്രേമിക്കാനാണോ രാവിലെ ഇവിടെ നിന്ന് ഇറങ്ങുന്നത്..”
“ടാ..രഞ്ജു..”
“ഏട്ടൻ മിണ്ടാതിരിക്ക് ..എനിക്ക് സംസാരിക്കേണ്ടത് ഇവളോടാ..
നിവി….ഞാൻ ചോദിച്ചത് കേട്ടില്ലേ..”
“ഏട്ടനും പഠിക്കുന്ന സമയത്ത് പ്രണയിച്ചിട്ടില്ലേ…”
നിധിയുടെ പുറകിൽ നിന്ന് തല കുനിച്ച് ശബ്ദം താഴ്ത്തി അവൾ ചോദിച്ചു..
“അതേടി..ഞാനും പ്രണയിച്ചിട്ടുണ്ട്..
അതിന്റെ പേരിൽ ഈ നിമിഷവും ഉരുകി തീരുന്നുണ്ട് ഞാൻ..
ആ അവസ്‌ഥ നന്നായി അറിയാവുന്നത് കൊണ്ടാ നിന്നോട് ഞാൻ ചോദിച്ചത്..
നീ തിരിച്ച് എന്നെ ചോദ്യം ചെയ്യാൻ മാത്രം വളർന്നെന്ന് ഞാൻ അറിഞ്ഞില്ല”
നിധിയുടെ പുറകിൽ നിന്നും അവളെ വലിച്ച് മുന്നിലേക്ക് നിർത്തി ദേഷ്യത്തോടെ പറഞ്ഞു..
“രഞ്ജു…”
അനു അവന്റെ കൈയ്യിൽ മുറുകെ പിടിച്ചു..
അവൻ അനുവിന്റെ കൈ തട്ടി മാറ്റി ദേഷ്യത്തോടെ വാതിലും വലിച്ചടച്ച് പുറത്തേക്ക് പോയി..
“നീ എന്ന നിവി ഇങ്ങനെയൊക്കെ സംസാരിക്കാൻ പഠിച്ചത്..
ഏട്ടന്മാരെകാളും വലുതാണ് നീ എന്ന് തോന്നി തുടങ്ങിയോ..
നീ ഇപ്പൊ പറഞ്ഞത് അവന് എന്ത് വിഷമം ആയികാണും എന്ന് അറിയോ..”
“സോറി ഏടത്തി..”
“സോറി ഞങ്ങളോട് അല്ല മോളെ..
അവനോടാണ് പറയേണ്ടത്..”
നിധി അവളുടെ മുടിയിൽ തലോടികൊണ്ട് പറഞ്ഞു..
“ഞാൻ.. ഞാൻ പറയാം ഏട്ടാ..”
കരഞ്ഞുകൊണ്ട് നിവി രഞ്ജുവിന്റെ റൂമിലേക്ക് നടന്നു…
വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ രഞ്ജു റൂമിൽ ഉണ്ടായിരുന്നില്ല..
അവൾ ബിൽക്കണിയിലേക്ക് ചെന്നു..
കൈയിൽ എരിയുന്ന സിഗരറ്റുമായി രഞ്ജു അവിടെ ഉണ്ടായിരുന്നു..
“ഏ.. ഏട്ടാ..”
നിവിയുടെ വിളികേട്ട് അവൻ തിരിഞ്ഞു നോക്കി..
അവന്റെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല..
നിവി,രഞ്ജുവിന്റെ നെഞ്ചിലേക്ക് വീണ് പൊട്ടി കരഞ്ഞു..
“സോറി..സോറി ഏട്ടാ
ഞാൻ അറിയാതെ..അറിയാതെ പറഞ്ഞു പോയതാ..സോറി ഏട്ടാ..”
അവളുടെ കണ്ണുനീർ അവന്റെ ഷർട്ട് നനച്ചു..
രഞ്ജു കൈയിലിരുന്ന സിഗരറ്റ് ദൂരേക്ക് വലിച്ചെറിഞ്ഞ് അവളെ ചേർത്ത് പിടിച്ചു..
“പോട്ടെ…മോള് കരയല്ലേ”
“ഏട്ടന് എന്നോട് ദേഷ്യം തോന്നല്ലേ..”
“ദേഷ്യോ..എന്തിന്..
ഏട്ടന് മോളുടെ ഭാവിയെ പറ്റിയുള്ള ടെൻഷൻ മാത്രമേയുള്ളു..
ഈ പ്രായത്തിൽ എല്ലാവർക്കും ഓപ്പോസിറ്റ് സെക്സിനോട് ചില അട്രാക്ഷൻസ് തോന്നും…
അതിനെ പ്രണയം എന്ന് തെറ്റിദ്ധരിക്കുന്നത് ഈ പ്രായത്തിന്റെ പ്രശ്നം ആണ് മോളെ..
അത് തിരിച്ചറിയുമ്പോഴേക്കും ജീവിതം കൈവിട്ട് പോയികഴിയും..”
രഞ്ജു അവളെ അവനിൽ നിന്നും അടർത്തി മാറ്റി കണ്ണുകൾ തുടച്ചു കൊടുത്തു..
“പറ.. എന്താ അവന്റെ പേര്..
എന്ത് ചെയ്യുവാ..”
“റയാൻ..MBA കഴിഞ്ഞ് ബിസ്നെസ് ആണ്..”
“എങ്ങനെയാ പരിചയം..”
“എന്റെ fb ഫ്രണ്ട് ആയിരുന്നു..”
രഞ്ജു അവളെ രൂക്ഷമായി നോക്കി..
“റയാൻ നല്ലവനാ ഏട്ടാ..
എന്നെ ഒരുപാട് ഇഷ്ടം ആണ്..
പാവമാ അവൻ..”
“ഞങ്ങളെയൊക്കെ അറിയോ അവന്..”
“മീനു ഏടത്തിയെ ഒഴിച്ച് ബാക്കിയുള്ളവരുടെ ഫോട്ടോ കണ്ടിട്ടുണ്ട്..”
“അതെന്താ മീനുവിനെ കാണിക്കാത്തത്..”
“അത്..ഏട്ടന്റെ കല്യാണത്തിന് വരാമെന്ന് പറഞ്ഞിട്ട് വന്നില്ല..
അതുകൊണ്ടാ ഞാൻ ഏടത്തിയുടെ ഫോട്ടോ കാണിച്ചു കൊടുക്കാത്തത്.”
നിവിയുടെ മറുപടികേട്ട് അവനൊന്ന് പുഞ്ചിരിച്ചു..
“ഏട്ടാ…അച്ഛൻ..”
“എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല…നമുക്ക് സംസാരിക്കാം..
പക്ഷെ മോള് ഏട്ടനൊരു വാക്ക് തരണം.”
എന്താന്നുള്ള അർത്ഥത്തിൽ അവൾ അവനെ നോക്കി..
“മോൾക്ക് ഏറ്റവും ബെസ്റ്റ് തരണം എന്നാണ് ഞങ്ങളുടെ ആഗ്രഹം..
റയാനെ കുറിച്ച് ഞങ്ങൾ അന്വേഷിക്കും..
എന്തെങ്കിലും പ്രശ്നം ഞങ്ങൾക്ക് തോന്നിയാൽ ഞങ്ങൾ പറയുന്നത് മോള് അനുസരിക്കണം.”
“എനിക്ക് അറിയാം ഏട്ടാ..
അച്ഛനെയും അമ്മയെയും ഏട്ടന്മാരെയും വിഷമിപ്പിച്ച് എനിക്കൊന്നും വേണ്ട..”
കണ്ണ് നിറച്ചുകൊണ്ട അവൾ പറഞ്ഞു..
രഞ്ജു അവളെ തന്നോട് ചേർത്തു പിടിച്ചു..
************
“എന്റെ ഈശ്വര..എന്തൊക്കെയാ ഞാൻ ഈ കേൾക്കുന്നത്..
കുടുംബത്തിന്റെ മാനം കളയാനാണോ നിവി നീ പഠിക്കാൻ പോകുന്നത്..
ഇങ്ങനെയൊരു ബന്ധത്തിൽ പോയി പെടുംമുന്നേ നിനക്ക് ഞങ്ങളെ കുറിച്ച് ഓർത്തൂടായിരുന്നോ..
അതോ നിനക്ക് വേണ്ടി ജീവിക്കുന്ന ഞങ്ങൾ നിനക്ക് ആരും അല്ലെന്ന് തോന്നിയോ..”
“അമ്മ..പ്ലീസ്..
ഇങ്ങനെ കരഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കല്ലേ.”
“ഞാനാണോ നിധി ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്..ശരിയാണ്..
എല്ലാം എന്റെ തെറ്റ് തന്നെയാ..
മക്കളെ തല്ലി വളർത്താത്തതിന്റെ കുഴപ്പമാ ഇതൊക്കെ..
ഒരുത്തൻ ഒരു പെണ്ണിന്റെ പേരും പറഞ്ഞ് കുറച്ചൊന്നും അല്ല എന്നെ വിഷമിപ്പിച്ചത്..”
“അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ അമ്മേ.”
ചിത്ര പറയുന്നത് കേട്ട രഞ്ജുവിന്റെ മുഖം മാറിയത് കണ്ട് അനു പറഞ്ഞു..
“എന്ത് കഴിഞ്ഞെന്ന അനു..
മീനുമോളെ ഇന്നും ഇവന് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല..
അതുകൊണ്ടാ ആ കൊച്ചിനെ ഇവിടെ നിൽക്കാൻ സമ്മതിക്കാതെ ഹോസ്റ്റലിലേക്ക് കൊണ്ട് ആക്കിയത്..”
“അത് അങ്ങനെയൊന്നും അല്ല അമ്മേ..”
“വേണ്ട രഞ്ജു..ഞാൻ നിന്റെ അമ്മയാണ്..എന്നോട് നീ കള്ളം പറയേണ്ട.. നീയും മീനുവും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് എനിക്ക് അറിയാം..”
അവർ പറഞ്ഞത് ശരിയാണോ എന്നറിയാനായി എല്ലാവരും രഞ്ജുവിന്റെ മുഖത്ത് തന്നെ നോക്കി ഇരുന്നു..
രഞ്ജു സോഫയിൽ ഇരുന്ന ചിത്രയുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു..
നിറഞ്ഞൊഴുകിയ അവരുടെ കണ്ണുകൾ തുടച്ചു കൊടുത്തു..
“അമ്മ…
അമ്മ പറഞ്ഞത് ശരിയാണ്..
അഞ്ചനയുടെ പേരിൽ ഞാൻ അമ്മയെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്..
മീനുവും ഞാനുമായി ചില പൊരുത്തക്കേടുകളും ഉണ്ട്..
പക്ഷെ ഒരു വാക്ക് ഞാൻ അമ്മക്ക് തരാം..
ഇപ്പൊ എന്റെ മനസ്സിൽ അഞ്ജന ഇല്ല.
മീനാക്ഷിയെ എനിക്ക് വേണ്ടി എന്റെ അമ്മ കണ്ടെത്തിയതല്ലേ..
ഒരിക്കലും ഞാൻ അവളെ കൈവിടില്ല..
ഞാനും അവളും ഞങ്ങളുടെ കുഞ്ഞുങ്ങളുമായി അമ്മയുടെ കൂടെ തന്നെ ഉണ്ടാകും.”
രഞ്ജുവിന്റെ വാക്കുകൾ കേട്ട് കണ്ണുനീരിനിടയിലും ചിത്രയൊന്ന് പുഞ്ചിരിച്ചു..
വാത്സല്യത്തോടെ അവന്റെ മുടിയിൽ തലോടി..
എന്തിനാണ് താൻ അമ്മക്ക് അങ്ങനെയൊരു വാക്ക് കൊടുത്തതെന്ന് അവന് അറിയില്ലായിരുന്നു..
മീനു ഒരിക്കലും തന്നോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് അറിഞ്ഞിട്ടും അവളെ താൻ പ്രണയിക്കുന്നില്ല എന്ന് അവളോടും സ്വന്തം മനസാക്ഷിയോടും നൂറ് വട്ടം പറഞ്ഞിട്ടും എന്തിനാണ് അങ്ങനെയൊരു വാക്ക് കൊടുത്തതെന്ന് അവന് അറിയില്ലായിരുന്നു..
അതിനെ പറ്റി ആ നിമിഷം അവൻ ചിന്തിച്ചതും ഇല്ല..
“നിവി..”
ബാലകൃഷ്ണൻ വിളിച്ചപ്പോ പേടിയോടെ അവൾ നിധിയുടെ കൈയിൽ മുറുകെ പിടിച്ചു..
“ജാതി,മതം ,ജാതകം ഒന്നും എനിക്ക് പ്രശ്നം അല്ല.. അല്ലെങ്കിൽ അതിലും വലുത് എനിക്കെന്റെ മക്കളുടെ ഇഷ്ടമാണ്..
പക്ഷെ ആ ഇഷ്ടം നാളെ അവരുടെ കണ്ണുനീർ കാണാനിടവരുതെന്ന് എനിക്ക് നിർബന്ധമാണ്..
റയാനോട് ഫാമിലിയുമായി സൺഡേ ഇങ്ങോട്ടേക്ക് വരാൻ പറയണം..
അത് കഴിഞ്ഞ് തീരുമാനിക്കാം ബാക്കി..”
എല്ലാവരും സന്തോഷത്തോടെ അയാളെ നോക്കി..
നിവിക്ക് ഇത്ര പെട്ടെന്ന് അച്ഛൻ സമ്മതിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
***************
“ഹാലോ ഭർത്തു..”
കാർ പാർക്ക് ചെയ്ത് സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോൾ ആണ് പുറകിൽ നിന്നും പതിഞ്ഞ ശബ്ദത്തിൽ രഞ്ജുവിനെ മീനു വിളിച്ചത് …
അവൻ വേഗം ഞെട്ടി തിരിഞ്ഞ് നോക്കി..
തൊട്ട് പിന്നിൽ അവൾ..
അവൻ ചുറ്റും നോക്കി അവൾ വിളിച്ചത് ആരും കെട്ടില്ലെന്ന് ഉറപ്പുവരുത്തി..
“എന്താണ് നിരഞ്ജൻ സാറേ..ആകെയൊരു പരവേഷം..
എന്നെ പേടിയുണ്ടോ..”
“നിന്നെ പേടിക്കാൻ നീ ആരാടി കളളിയം കാട്ട് നീലിയോ..”
“അതുക്കും മേലയാ..”
“ആണോ..എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ..”
അവനവളെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു..
“സാറ് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്..സമയം പോലെ ഞാൻ തനിക്ക് അറിയിച്ചു തരുന്നുണ്ട്..”
“ചേട്ടൻ കാത്തിരിക്കും..മോള് ചേട്ടനെ പറ്റിക്കരുത്..”
താടിയൊന്ന് തടവി കള്ളചിരിയോടെ രഞ്ജു പറഞ്ഞു..
“മീനു..”
അവളെന്തെങ്കിലും പറയുന്നതിന് മുൻപ് വിശ്വാസിന്റെ വിളി വന്നു..
“വാ ഇങ്ങോട്ട്..”
അവൻ ദേഷ്യത്തോടെ പാഞ്ഞു വന്ന് അവളുടെ കൈ പിടിച്ച് തിരികെ നടന്നു..
അവനോടൊപ്പം പോകുമ്പോഴും മീനു തിരിഞ്ഞ് രഞ്ജുവിനെ നോക്കി സൈറ്റടിച്ചു…
അത് അവന്റെ ചുണ്ടുകളിലൊരു പുഞ്ചിരി വിരിയിച്ചു..
തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ തന്നെ നോക്കി നിൽക്കുന്ന വിദ്യയെയാണ് രഞ്ജുകാണുന്നത്..
അവളുടെ മുഖത്തെ ദേഷ്യം അവൻ പെട്ടെന്ന് തിരിച്ചറിഞ്ഞു..എങ്കിലും അവന്റെ ചുണ്ടിലെ ചിരി മാഞ്ഞില്ല.
“സാറിന് മീനാക്ഷിയോട് ദേഷ്യം ഒന്നും ഇല്ലേ..”
“എന്തിന്.
അവൾ ചെയ്ത തെറ്റിനുള്ള ശിക്ഷ ഞാൻ കൊടുത്തു കഴിഞ്ഞു..
പിന്നെ എന്തിന് അവളോട് ദേഷ്യം കാണിക്കണം..”
“എന്തായാലും അവളിപ്പോ സാറിനോട് ഒരുപാട് സംസാരിക്കാൻ വരുന്നുണ്ട്.”
“അതിനെന്താ.ഞാൻ അവളുടെ ടീച്ചറും അവളെന്റെ സ്റ്റുഡന്റും അല്ലെ..”
“പക്ഷെ ഇതൊന്നും വിശ്വാസിന് ഇഷ്ടപ്പെടുന്നില്ല..ഇപ്പൊ തന്നെ കണ്ടില്ലേ…ഇതുമാത്രം അല്ല പലപ്പോഴും അവൻ സാറിനെ പകയോടെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
അവന്റെ സ്വഭാവം അറിയാലോ..
നമ്മളായിട്ട് വെറുതെ എന്തിനാ..”
“എക്സാം അടുത്ത തിരക്കിനിടയിലും ഇതൊക്കെ ശ്രെദ്ധിക്കാൻ വിദ്യക്ക് സമയം കിട്ടുന്നുണ്ടോ..”
“അല്ല…. ഞാൻ…കണ്ടപ്പോ…വെറുതെ.. പറഞ്ഞതാ…”
രഞ്ജുവിന്റെ ചോദ്യം കേട്ട് അവളൊന്ന് പതറി..
അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് മുന്നോട്ട് നടന്നു..
********
“മീനു കൂടി വേണം ആയിരുന്നു..
അവളെ വല്ലാതെ മിസ് ചെയ്യുന്നു അല്ലെ നിവി..”
നിവിയുടെ മുടിയിലേക്ക് മുല്ലപ്പൂ ചൂടികൊണ്ട് അനു പറഞ്ഞു..
“ഞാൻ വിളിച്ചതാ…
സെമിനാർ പ്രെസെന്റഷന് പ്രിപേർ ചെയ്യാനുള്ളതുകൊണ്ടാ ഈ ആഴച്ച വരുന്നില്ലെന്ന് പറഞ്ഞത്..
റയാനെ കുറിച്ച് ഒരുപാട് കാര്യങ്ങൽ ചോദിച്ചു..ഫോട്ടോ അയച്ചു തരട്ടെ എന്ന് ചോദിച്ചപ്പോ വേണ്ട നേരിട്ട് കണ്ടോളാം എന്ന് പറഞ്ഞു..
റയാനും മീനുവേടത്തിയെ കണ്ടിട്ടില്ല..
ഇനി രണ്ടുപേരും നേരിട്ട് കാണട്ടെ..”
സംസാരിച്ചുകൊണ്ടിരിക്കുമ്പോളാണ് മുറ്റത്ത് കാറിന്റെ ശബ്ദം കേട്ടത്..
രണ്ടുപേരും വേഗം ജനലിനടുത്തക്ക് ഓടി..
റയാനെയും കുടുംബത്തെയും സ്വീകരിക്കാൻ അനുവും നിവിയും ഒഴിച്ച് ബാക്കിയെല്ലാവരും ഉമ്മറത്തേക്ക് വന്നു..
ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങിയ സുന്ദരനായ ചെറുപ്പക്കാരനെ എല്ലാവരും സന്തോഷത്തോടെ നോക്കി..
എന്നാൽ രഞ്ജുവിന്റെ മനസ്സ് മാത്രം അസ്വസ്ഥമായിരുന്നു…
അവന് റയാനെ എവിടെയോ കണ്ടത് പോലെ തോന്നി..
തുടരും

by