രചന – മാതു
ഇവൾക്ക് ഇതു എന്ത് പറ്റി അവൻ മനസിൽ ഓർത്തു .ഡോ തനിക്കു ആ അഴിഞ്ഞാട്ടക്കാരി പുട്ടി വണ്ടിയോട് പ്രേമമാ അല്ലെ ലച്ചൂ വീണ്ടും അവനിലേക്ക് അടുത്ത് . ..
ലച്ചൂ…….. കണ്ണൻ അവളെ നീട്ടി വിളിച്ചു . നിനക്ക് എന്താ നാഗ വല്ലി കൂടിയോ ഇങ്ങനെ കിടന്നു ഒച്ച എടുക്കാൻ . ആ പൂച്ച കണ്ണു ഉരുട്ടി എന്നെ പേടിപ്പിക്കുന്നോ അവൻ ചോദിച്ചു . ..
ഒ നിങ്ങളു അപ്പൊ സുരേഷ് ഗോപി യാണോ എന്നെ ലച്ചൂ ന്നു നീട്ടി വിളിക്കാൻ അവള് ഇടുപ്പിൽ കൈ കുത്തി ചോദിച്ചു . ….
അല്ല നീ വിഷയം മാറ്റാൻ ഒന്നും നോക്കണ്ട എന്താ ഞാൻ മാളു നോട് മിണ്ടിയാൽ കുഴപ്പം അവൻ ചോദിച്ചു . അതു ഒന്നും ഇല്ല നിങ്ങൾക്ക് മരുന്ന് കഴിക്കണ്ടേ . ഞാൻ മരുന്ന് എടുത്തു തരാം അതു പറഞ്ഞു . അവള് അവനുള്ള മരുന്ന് എടുത്തു കൊടുത്തു . .
ആ സമയം കണ്ണൻ അവളെ തന്നെ നോക്കി ഇരിക്കുവായിരുന്നു . അഴിച്ചിട്ട മുടിയും . ചുവന്ന കളറിലെ ഒരു സാരി യും . നെറ്റിയിലെ കുറിയും . മുക്കിൽ തിളങ്ങുന്ന വെണ്ണ കല്ല് മൂക്കുത്തി യും . എല്ലാം അവളെ വളരെ അധികം സുന്ദരി ആക്കിയതായ് അവനു തോന്നി . ….
പക്ഷെ അവളുടെ ഒഴിഞ്ഞ കഴുത്തും ഒഴിഞ്ഞ സീമന്ത രേഖ യും അവനിൽ വല്ലാത്ത നോവ് ഉളവാക്കി . മ് എന്താ എന്നെ ഇങ്ങനെ നോക്കുന്നെ അവന്റെ നോട്ടം കണ്ടോണ്ട് അവള് ചോദിച്ചു . ഹ്ഹ്മ് ഒന്നും ഇല്ലാന്ന് അവൻ ചുമലനാക്കി കാണിച്ചു . അവള് അവനെ നോക്കി ഒന്നും ഇരുത്തി മൂളി എന്നിട്ട് അവിടെ നിന്നും പോയ് . ..
ദിവസങ്ങൾ കൊഴിഞ്ഞു പോയ് . അതിന്റെ ഇടക്ക് ലച്ചൂ നെ എല്ലാവരും കോളേജിൽ പോകാൻ നിർബന്ധിച്ചു എങ്കിലും . കണ്ണന് എല്ലാം പൂർണ്ണ മായും ബേധം ആയിട്ടേ അവള് പോകുന്നുള്ളന്നു പറഞ്ഞു .. .
കണ്ണന് ഒരു വിതം ബേധം മായി തുടങ്ങി . ഒറ്റക്ക് വീടിനുളിൽ അവൻ നടക്കാൻ തുടങ്ങി. ഒരു കാലിന് പൊട്ടല് ഉള്ളത് കൊണ്ട് ഏന്തി വലിഞ്ഞാണ് നടക്കുന്നത് .. പതിയെ എല്ലാം റെഡി ആയിക്കോളും എന്ന് ഡോക്ടർ പറഞ്ഞു . …
രാത്രി യിൽ ബാൽക്കണിയിൽ മാനത്തെ അമ്പിളി കിറിനെ നോക്കി ലച്ചൂ നിൽക്കുവായിരുന്നു . ദൂരെ നക്ഷത്രകൂട്ടങ്ങൾ അവളെ നോക്കി കണ്ണു ചിമ്മി .. ……
കണ്ണൻ അവള് നിൽക്കുന്നിടത് ഏന്തി വലിഞ്ഞു ചേന്നു . നീ ഇവിടെ നിൽക്കുവായിരുന്നോ മുറിയിൽ ഒന്നും കണ്ടില്ല അവൻ ചോദിച്ചു . ..
അവള് അവനെ നോക്കി മനോഹരമായി പുഞ്ചിരി ച്ചു . അവളുടെ നുണ കുഴി വിരിഞ്ഞു . മുത്തു പോലെ ഉള്ള വെളുത്ത പല്ല് കൾ നിലവത്തു തിളങ്ങി . അവൻ കണ്ണിമ്മ വെട്ടാതെ അവളെ തന്നെ നോക്കി നിന്നു . ..
അവൻ ആദ്യം മായി ആണ് അവള് ഇത്ര മനോഹരമായി പുഞ്ചിരി കുന്നത് കാണുന്നത് . ദേ ഇങ്ങോട്ട് വന്നെ എന്ത് ഭംഗി യാ ആകാശം കാണാൻ അവള് പറഞ്ഞു. നിനക്ക് അത്ര ക്കു ഇഷ്ട്ടം മയോ ഈ രാവു അവൻ ചോദിച്ചു . മ് പിന്നെ ചന്ദ്രനെ യും താരക കൂട്ടങ്ങളെയും ആർക്കാ ഇഷ്ട്ട മാകാതെ . …
അവള് പറഞ്ഞു . ഒരു മിനിറ്റെ ഞാൻ ഇപ്പൊ വരാം അതു പറഞ്ഞു അവൻ പെട്ടന്ന് അകത്തേക്ക് പോയി . ഏയ് നിങ്ങള് ഇതു വയ്യാത്ത കാല് കൊണ്ട് ഇതു എവിടെ പോകുവാ . അവള് ചോദിച്ചു . ഞാൻ ഇപ്പൊ വരാം അവൻ അകത്തു നിന്നും വിളിച്ചു പറഞ്ഞു. …
തിരികെ അവൻ ക്യാൻ വാസും കളർ കൂട്ടും മായി ഏന്തി വലിഞ്ഞു വന്നു . അയ്യോ ഇതു എന്ത് ഈ കാണിക്കുന്നേ ഈ വയ്യാത്ത കാല് വെച്ചോണ്ട് ഇതൊക്കെ എന്തിനാ പൊക്കിക്കൊണ്ട് വന്നെ . എന്നോടു പറഞ്ഞാൽ ഞാൻ എടുത്തു തെരില്ലായിരുന്നോ. അവള് ചോദിച്ചു . …
അതൊന്നും സാരം ഇല്ല ഇപ്പൊ ഞാൻ ഒരു കാര്യം ചെയ്യാൻ പോകുവാ നീ ഒന്ന് സഹകരിക്കണം . എ എന്ത് 🙄 അവള് അവനെ നോക്കി ഒന്ന് പരുങ്ങി . ഞാൻ അത്തര കാരി ഒന്നും അല്ല അവള് പറഞ്ഞു . …
….
എ നീ എന്താ ഉദേശിച്ചേ 🙄മ് എനിക്കു എല്ലാം മനസിൽ ആകുന്നുണ്ട് 😉. എന്നാൽ കേട്ടോ ഞാനും അത്തര കാരൻ നഹീഹെ അവൻ പറഞ്ഞു . ഇപ്പൊ ഞാൻ ഒരു ചിത്രം ഈ ക്യാൻവാസിൽ പകർത്താൻ പോകുവാ . അതിനു നീ സഹരിക്കണം എന്നാ പറഞ്ഞെ അവൻ ഒരു കണ്ണിറുക്കി പറഞ്ഞു . ..
.
എന്റെ ചിത്രം വരയ്ക്കാൻ പോകുവാണോ അവള് ചോദിച്ചു . എന്നാല് പെട്ടന്ന് വരച്ചോ ഞാൻ ദേ ഞാൻ ഇങ്ങെനെ ചിരിച്ചോണ്ട് നിൽക്കുന്നത് അവള് പറഞ്ഞു . അയ്യടാ നല്ല അഴകായിട്ടുണ്ട് ഒരു മാതിരി പശു കാലിത്തീറ്റയുടെ പരസ്യത്തിന് നിൽക്കുന്ന ചിരിച്ചോണ്ട് നിൽക്കുന്ന പോലെ ഉണ്ട് അവൻ പറഞ്ഞു . .
അയ്യടാ ഇയാള് വലിയ കാമദേവൻ വന്നേക്കുന്നു അവള് പുച്ഛിചോണ്ട് പറഞ്ഞു . അതെ ഇനി അതിന്റെ പേരിൽ പിണങ്ങണ്ട . നീ ഞാൻ പറയുന്നത് പോലെ നിന്നാൽ മതി അവൻ പറഞ്ഞു . .
ശെരി എങ്ങനെ യാ നില്കേണ്ടെന്നു പറഞ്ഞു തന്നാൽ മതി ഞാൻ റെഡി അവള് പറഞ്ഞു . നീ കൂടുതൽ ഒന്നും ചെയ്യണ്ട ആ ചന്ദ്രനെയും താരക കൂട്ടങ്ങളെയും നോക്കി നിന്നാൽ മതി അവൻ പറഞ്ഞു . പിന്നെ പുഞ്ചിരി ക്കാൻ മറക്കരുത് . കേട്ടോ ആ നുണ കുഴി തെളിഞ്ഞു കാണണം അവൻ പറഞ്ഞു . ..
അവള് തല കുലിക്കി സമ്മതിച്ചു അവൻ പറഞ്ഞ പോലെ തന്നെ അവള് നിന്നു . അവൻ അവളെ അത് പോലെ തന്നെ ക്യാൻ വാസിൽ പകർത്തി . കൂടെ നക്ഷത്രങ്ങളും താരക കൂട്ടങ്ങളെയും അവൻ പകർത്തി. …
അതിനു അവൻ മിഴിവോടെ നിറങ്ങൾ ചലിച്ചു അവന്റെ പ്രണയത്തിന്റെ നിറം . മാനത്തെ താരക കൂട്ടങ്ങൾ അവരെ നോക്കി ഒരു പോലെ കാണു ചിമ്മി . ഒരു ഇളം കാറ്റു അവർക്ക് കുളിരേകാൻ പതിയെ അവരുടെ അടുത്ത് കൂടി കടന്നു പോയ് . .
ഫിനിഷ് അവൻ അവളെ നോക്കി പറഞ്ഞു . എന്തിയെ എന്റെ ചിത്രം നിങ്ങള് വരച്ചോ കാണിച്ചേ അവള് ആകാംഷ യോടെ ചോദിച്ചു . അവൻ അതു അവളെ കാണിക്കാതെ നെഞ്ചോടു അടക്കി പിടിച്ചു . ..
കാണിക്ക് എനിക്കു കൊതി ആകുന്നു . അവള് പറഞ്ഞു . ആദ്യം നീ കണ്ണടക്കു എന്നാലേ ഞാൻ കാണിക്കു അവൻ പറഞ്ഞു . ശെരി അവള് കണ്ണു അടച്ചു കുറച്ചു നിമിഷം കഴിഞ്ഞു കഴിഞ്ഞു അവൻ അവളോട് കണ്ണു തുറക്കാൻ പറഞ്ഞു . ..
അവള് ആകാംഷ യോടെ കണ്ണു തുറന്നു എന്നാൽ മുന്നിൽ കണ്ട ചിത്രം കണ്ടു അവള് ദേഷ്യം തൽ ചുണ്ട് കൂർപ്പിച്ചു . അവൻ അതു കണ്ട് പൊട്ടി ചിരിച്ചു . …
തുടരും

by