രചന – കൃഷ്ണ
രണ്ടും പോണതൊക്കെ കൊള്ളാം ആറ് മണിക്ക് മുന്നേ ഹോസ്റ്റൽ ഗേറ്റ് കേറിയിരിക്കണം… അല്ലേൽ വാർഡൻ ഉറഞ്ഞു തുള്ളും പറഞ്ഞേക്കാം… (നിമിഷ )
ഓ… അതൊക്കെ വന്നോളാം നിമിഷേച്ചി… (മാധു )
അല്ല നിമിഷേച്ചിക്കും ഞങ്ങടെ കൂടെ വരാൻ പാടില്ലേ… ഇവിടെ റൂമിൽ ഒറ്റരിക്കുന്നതിനേക്കാ നല്ലതാ… (ആതി )
ഏയ്… ഞാനില്ല… നിങ്ങള് പോയിട്ട് വാ… (നിമിഷ )
എന്നാ ഓക്കേ… അപ്പോ ഞങ്ങ പോയിട്ട് കറങ്ങിയടിച്ചിട്ട് വരാം… (മാധു )
സൂക്ഷിച്ചൊക്കെ പോണേ പരിചയമില്ലാത്ത സ്ഥലം കൂടിയാ… (നിമിഷ )
ഓ.. ശെരി…
നിമിഷയോട് പറഞ്ഞ് രണ്ടും ഇറങ്ങി…
ഇന്ന് ഓഫ് ഡേ ആയതു കൊണ്ട് രണ്ടും കൂടെ ഒന്ന് കറങ്ങാൻ ഇറങ്ങിയതാ…
കുന്തം… ഇതിപ്പോ ഇവിടെ വടി വിഴുങ്ങിയ കണക്കെ നിക്കാൻ തുടങ്ങിയിട്ട് സമയം കുറച്ചായല്ലോ… ഒരൊറ്റ ബസും വന്നില്ല…(ആതി )
വല്ല ബൈക്കിനും കൈ കാണിച്ച് ലിഫ്റ്റടിക്കായിരുന്നു…
നിന്ന് മടുത്ത് മാധു പറഞ്ഞു…
മാധു രണ്ട് ബൈക്ക് വരുന്നുണ്ട്… ഒന്ന് കൈ കാണിച്ച് നോക്കിയാലോ… നിർത്തിയാൽ ഭാഗ്യം ഇല്ലേൽ പ്ലിങ്ങി…
ആതി പറഞ്ഞതും മാധു ശെരി വെച്ചു…
ബൈക്ക് അടുത്തെത്താനും ആതി കുറച്ച് മുന്നോട്ട് കേറി നിന്ന് കൈ കാണിച്ചു…
കാണിച്ചത് മാത്രം മിച്ചം ബൈക്ക് രണ്ടും നിർത്താതെ അവരെ പാസ്സ് ചെയ്ത് പോയി എന്ന് പറയാൻ പറ്റില്ല രണ്ട് ബൈക്കും കുറച്ച് മുന്നോട്ട് കേറ്റി നിർത്തി… ബൈക്ക് നിർത്തിയത് കണ്ട് രണ്ടും കൂടെ അവർക്കടുത്തേക്ക് വന്നു…
ആതി എന്തേലും ചോദിക്കും മുന്നേ രണ്ടാളും
ഹെൽമെറ്റ് ഊരിയതും ആതിയും മാധുവും ഞെട്ടി…
എങ്ങോട്ടാ രണ്ടും കൂടി…? (ജിത്തു )
അത് പിന്നെ ഞങ്ങൾ ഇന്ന് ഓഫ് ഡേ ആയത് കൊണ്ട് ഒന്ന് പുറത്ത് പോകാൻ…
ആതി പറഞ്ഞു…
അത് ശെരി… ഞങ്ങളും ചുമ്മാ ഒന്ന് കറങ്ങാൻ വേണ്ടിയിറങ്ങിയതാ… എന്നാ പിന്നെ നമുക്ക് ഒരുമിച്ച് ഈ ഡേ സ്‌പെന്റ് ചെയ്യാം… നീ എന്ത് പറയുന്നു ദിച്ചു… (ജിത്തു )
ദിക്ഷിക്ക് നോക്കിയത് ആതിയെ ആയിരുന്നു…
ഇതിപ്പോ ഏത് നേരത്താണോ കൈ കാണിക്കാൻ തോന്നിയെ എന്ന അവസ്ഥയിലാണ്…
ദിക്ഷിക്കിനെ കണ്ടിട്ടാണെൽ ആതിക്ക് ഇന്നലെ ക്യാന്റീനിൽ വെച്ചുണ്ടായതാണ് മനസിലേക്ക് വരുന്നത്… മാധുവിന്റെയും മറിച്ചല്ലായിരുന്നു…
ആതിക്ക് ദിക്ഷിക്കിന്റെ കൂടെ കേറാൻ താൽപ്പര്യം ഇല്ല… മാധുന് ജിത്തുന്റെ കൂടെയും…
എടി ആതി ഇനിപ്പോ എന്താ ചെയ്യാ… ഞാൻ ആ അന്യന്റെ കൂടെ പോകില്ല… (മാധു )
ഈ കലിപ്പന്റെ കൂടെ പോകാൻ ഞാനുമില്ല… (ആതി )
അപ്പോ എന്താ ചെയ്യാ… (മാധു )
നീ കലിപ്പന്റെ കൂടെ കേറിക്കോ ഞാൻ ജിത്തുവേട്ടന്റെ കൂടെ കേറാം…
ഇതൊക്കെ അവര് മാത്രം കേൾക്കെയാണ് ചർച്ചിക്കുന്നേ…
എന്താ രണ്ടും കൂടെ പിറുപിറുപ്പ്… ഞങ്ങടെ കൂടെ വരാൻ താൽപ്പര്യമില്ലേ… (ജിത്തു )
ഏയ് അങ്ങനെയൊന്നുമില്ല… (ആതി )
എന്നാ പിന്നെ എന്തിനാ ഇങ്ങനെ നിന്ന് ടൈം കളയുന്നെ വാ… (ജിത്തു )
ജിത്തു പറഞ്ഞതും ആതിയും മാധുവും പരസ്പരം നോക്കി മാധു ദിക്ഷിക്കിനടുക്കലും ആതി ജിത്തൂനടുക്കലും വന്നു നിന്നു…
ദിച്ചുവേട്ട… ദിച്ചുവേട്ടന് വിരോധമില്ലേൽ ഞാൻ ഏട്ടന്റെ കൂടെ കേറിക്കോട്ടെ… (മാധു )
ദിക്ഷിക്ക് ജിത്തുനെയൊന്ന് നോക്കി മാധുന് നേരെ തിരിഞ്ഞ് പുഞ്ചിരിയോടെ തലയാട്ടി…
അത് കാണേണ്ട താമസം മാധു ദിക്ഷിക്കിന്റെ കൂടെ കേറി ജിത്തുനെയൊന്ന് പാളി നോക്കി…
ജിത്തു മാധുനെ നോക്കി പുച്ഛിച്ച് ആതിക്ക് നേരെ തിരിഞ്ഞു…
കേറ് ആതി… ജിത്തു പറഞ്ഞതും ആതി അവന്റെ കൂടെ കേറി…
അപ്പോഴേക്കും ദിക്ഷിക്കിന്റെ ബുള്ളറ്റ് മുന്നോട്ട് കുതിച്ചിരുന്നു…
തൊട്ട് പിറകെ ജിത്തുവും വെച്ചു പിടിച്ചു…
ജിത്തുവേട്ടന്റെ കൂടെ മാധു കേറാതിരുന്നതിൽ ഫീൽ ആയോ…?
ആതി ചോതിച്ചു…
ഏയ്… എന്തിന്… അവൾ എന്റെ കൂടെ കേറില്ലന്ന് എനിക്കുറപ്പായിരുന്നു… അല്ല ആതിയെന്താ അങ്ങനെ ചോദിച്ചേ…? (ജിത്തു )
ജിത്തു കാമുകന്റെ കാര്യം മാധു പറഞ്ഞിരുന്നു… അത് കൊണ്ട് ചോദിച്ചതാ… (ആതി )
ആതി പറഞ്ഞത് കേട്ട് ജിത്തു ചിരിച്ചു…
അവൾ പറഞ്ഞിരുന്നല്ലേ…? (ജിത്തു )
മമ് മമ്… ആതി മൂളി…
അവൾടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമില്ല… (ജിത്തു )
ജിത്തുവേട്ടൻ സീരിയസ് ആയിട്ട് തന്നെയാണോ…? (ആതി )
അതെ മോളെ… ആ നാക്കാലിയെ അങ്ങ് ഇഷ്ട്ടപെട്ടു പോയി… (ജിത്തു )
എങ്കിൽ ജിത്തുവേട്ടന് കട്ട സപ്പോർട്ടായി ഞാനുണ്ടാകും… നമുക്ക് നോക്കാന്നേ…
_________________________
നാല് പേരും നേരെ പോയത് സപ്ന മൂവി ഹൗസിലേക്കായിരുന്നു… തീയേറ്ററിനുള്ളിൽ അതികം ആളുകൾ ഇല്ലായിരുന്നു…
ആതിയും മാധുവും പോപ്കോണും വായിലാക്കി മൂവിയിൽ മുഴുകി ഇരിക്കുവാണ്…
അവർക്ക് തൊട്ട് പിന്നിലെ സീറ്റിൽ ദിക്ഷിക്കും ജിത്തുവും…
മാധു ഞാൻ ഒന്ന് വാഷ് റൂം വരെ പോയി വരാം…
ഇന്റർവേൽ ആയതും ആതി മാധുനോട് പറഞ്ഞ് എണീറ്റു…
ഞാൻ വരണോ ആതി… (മാധു )
വേണ്ട… ഞാൻ പോയി വേഗം വരാം… അതും പറഞ്ഞ് ആതി പുറത്തേക്കിറങ്ങി… ആതി പോകുന്നത് കണ്ട് ദിക്ഷിക്ക് സീറ്റിൽ നിന്നെണീറ്റു…
നീ ഇതെങ്ങോട്ടാ ദിച്ചു…? (ജിത്തു )
ഇപ്പോ വരാം… അത്രയും പറഞ്ഞ് ദിക്ഷിക്ക് പുറത്തേക്ക് നടന്നു… ദിക്ഷിക്ക് പോകുന്നത് കണ്ട് ജിത്തു ചിരിച്ചു പോയി…
ജിത്തുവിന്റെ കണ്ണുകൾ തൊട്ട് മുന്നിലെ സീറ്റിൽ ഇരിക്കുന്ന മാധുവിലേക്ക് നീണ്ടു… അവൻ ഇരുന്നിടത് നിന്നുമെണീറ്റ് അവൾക്കടുക്കൽ വന്നിരുന്നു… മാധു ഫോണിൽ എന്തോ നോക്കിയിരിക്കുവായിരുന്നു…
നീ ഇത്ര പെട്ടന്ന് പോയി വന്നോ…? ഫോണിലേക്ക് നോട്ടം കൊടുത്ത് കൊണ്ടായിരുന്നു മാധുന്റെ ചോദ്യം…
ആതിയാണെന്ന് കരുതിയാണ് ഇരിക്കുന്നെ…
ജിത്തു മിണ്ടിയില്ല… മാധുനെ തന്നെ നോക്കിയിരിക്കുവാണ്…
പോപ്കോൺ വായിലിട്ട് ഫോണിലേക്ക് നോക്കിയിരിക്കുന്നവളെ ചെറു പുഞ്ചിരിയോടെ അതിലുപരി പ്രണയാർഥമായി നോക്കി ഇരിക്കുവാണ്…
ഓരോ പോപ്കോണായി വായിലിടെ മാധു ഒരു പോപ്പ്കോൺ ആതിയാണെന്ന് കരുതി ജിത്തുന് നേരെ നീട്ടി…
ജിത്തു മാധുനെയും അവൾടെ കൈയ്യിലെ പോപ്പ്കോണിലേക്കും മാറി മാറി നോക്കി…
ജിത്തു മാധുനെ നോക്കി കൊണ്ട് തന്നെ പോപ്പ്കോൺ വായിലാക്കി…
മാധു… പ്രണയാർദ്രമായി ജിത്തു വിളിച്ചു…
ജിത്തുവിന്റെ ശബ്‌ദം കേട്ട് മാധു ഞെട്ടി മുഖം ചരിച്ച് നോക്കിയതും തൊട്ടരികിൽ ഇരിക്കുന്നു ജിത്തു…
നി… നിങ്ങളോ…? മാധു വിറയലോടെ ചോദിച്ചു…
ജിത്തു മാധുവിന്റെ കണ്ണുകളിൽ പ്രണയത്തോടെ നോക്കി…
എ… എൻ…
ശൂ… ഡോണ്ട് ടോക്ക്…
മാധു പറഞ്ഞ് മുഴുവപ്പിക്കും മുന്നേ ജിത്തു തടഞ്ഞു…
ഇന്നലെ ഞാൻ നിനക്കടുക്കൽ എന്റെ മനസ് തുറന്നിരുന്നു… നീ എന്നിൽ അത്രയും പതിഞ്ഞത് കൊണ്ടാണ്…
മാധു ഒരു നിമിഷം വേറൊരു ലോകത്തെന്ന പോലെയായി… ആ കണ്ണുകളിലെ വശ്യതയിൽ ലയിച്ചിരുന്നു പോയി…
ജിത്തുവിന്റെ കണ്ണുകൾ മാധുന്റെ ചുണ്ടുകളിൽ പതിഞ്ഞു… വിറയ്ക്കുന്ന ഇളം ചുണ്ടിൽ അവന്റെ കണ്ണുകൾ തറഞ്ഞു…
ഏതോ പ്രേരണയിൽ ജിത്തുവിന്റെ മുഖം അവളിലേക്ക് അടുത്തു വന്നു…
പെട്ടന്ന് സ്വബോതം വീണ്ടെടുത്ത പോലെ മാധു മുഖം തിരിച്ചു…
അപ്പോഴാ ജിത്തുനും അവൻ എന്താ ചെയ്യാൻ പോയതെന്ന് ഓർമ്മ വന്നത്…
ച്ചേ…
ജിത്തു നെറ്റിയുഴിഞ്ഞു മാധുനെ ഒന്ന് നോക്കി…
വാഷ് റൂമിൽ പോയി തിരികെ വന്ന ആതി ഈ കാഴ്ചയാണ് കാണുന്നത്… അവൾ രണ്ടിനെയും നോക്കി നൈസ് ആയി തൊട്ട് പിറകിലെ സീറ്റിൽ പോയിരുന്നു…
ആതി സീറ്റിലേക്ക് ചാരിയിരുന്നതും പെട്ടന്നെന്തോ ഓർത്ത പോലെ ചുറ്റുമോന്ന് കണ്ണോടിച്ചു…
കലിപ്പനെവിടെ പോയി… ഇവിടെ കാണാനില്ലല്ലോ… ഇനി പോയോ…
അല്ല ഞാൻ എന്തിനാ അതൊക്കെ ചിന്തിക്കുന്നേ…
ചോദ്യവും ഉത്തരവും സ്വയം കണ്ടെത്തി സീറ്റിലേക്ക് ചാരിയിരുന്നു…
ഇന്റർവെൽലിനു ശേഷം സെക്കന്റ് പാർട്ട് തുടങ്ങി…
ആതി മൂവിയിൽ മുഴുകി… പെട്ടന്ന് മുന്നിലേക്ക് എന്തോ നീണ്ടു വന്ന് സ്‌ക്രീനിൽ നിന്ന് നോട്ടം മാറ്റി നോക്കിയതും പോപ്പ്കോൺ പാക്ക് ആയിരുന്നു… അത് നീട്ടിയ ആളിലേക്ക് നോക്കിയതും സ്റ്റക്കായി ഇരുന്നു പോയി…
മമ്… നിനക്കായ് മേടിച്ചതാ…
ദിക്ഷിക്ക് പറഞ്ഞത് കേട്ടിട്ടും അതെ ഇരിപ്പ് തന്നെ…
ആതിയുടെ ഇരിപ്പ് കണ്ട് ദിക്ഷിക്ക് തന്നെ പോപ്പ്കോൺ പാക്ക് അവൾടെ കൈയ്യിലേക്ക് വെച്ച് കൊടുത്ത് സീറ്റിലേക്ക് ചാരി സ്ക്രീനിലേക്ക് നോട്ടം കൊടുത്തിരുന്നു…
ആതി കൈയ്യിലെ പോപ്പ്കോണിലേക്കും ദിക്ഷിക്കിനെയും മാറി മാറി നോക്കി…
ആതി നോക്കുന്നത് മനസിലാക്കി ദിക്ഷിക്ക്
മുഖം ചരിച് അവളെ നോക്കി ചോദ്യ ഭാവത്തിൽ പുരികമുയർത്തി…
ആതി അപ്പോ തന്നെ ദിക്ഷിക്കിൽ നിന്ന് നോട്ടം മാറ്റി നേരെ നോക്കിയിരുന്നു…
അത് കണ്ട് ദിക്ഷിക്കിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…
(ഇന്റർവെൽ വന്നതും പെണ്ണ് ഒറ്റയ്ക്ക് പോകുന്നത് കണ്ട് പിറകെ പോയത്… അവൾ പോലും കാണാതെ അവൾക്ക് പിന്നാലെ…
മൂവി ഹാളിലേക്ക് തിരിച് വരെ സ്നാക്ക്സ് ബാറിന് മുന്നിൽ നിക്കുന്നത് കണ്ട് ആൾക്കൂട്ടമായത് കൊണ്ട് പെണ്ണ് തിരികെ പോകുന്നത് കണ്ട് അവൾ പോകുന്നത് നോക്കി ചെറു ചിരിയാലേ സ്നാക്ക്സ് ബാറിലേക്ക് തിരിഞ്ഞ് പോപ്പ്കോൺ പാക്ക് മേടിച്ചു…
ഇവിടെ വന്ന് ആൾക്ക് നേരെ പോപ്കോൺ നീട്ടിയതും മുഖത്തെ എക്സ്പ്രഷൻ കണ്ട് ചിരി വന്നു…)
ആതി പിന്നെ ദിക്ഷിക്കിന് നേരെ നോക്കിയില്ല… കൈയ്യിലെ പോപ്പ്കോൺ വായിലിട്ട് മൂവിയിൽ മുഴുകി…
മൂവിയിലെ റൊമാന്റിക് സോങ് എത്തിയതും ദിക്ഷിക്കിന്റെ നോട്ടം ആതിയിലേക്ക് നീണ്ടു…
പാട്ടിനോത്ത് ചുണ്ട് ചലിപ്പിച്ച് ആസ്വദിച്ചു കാണുന്നവളെ കൗതുകത്തോടെ നോക്കി കണ്ടു…
വാ പൂട്ടാതെ സംസാരിക്കാറുണ്ടായിരുന്ന പെണ്ണായിരുന്നു… ഇന്നലെ അങ്ങനെ ചോദിച്ചപ്പോൾ ചുമ്മാ ഒന്ന് പറഞ്ഞതായിരുന്നു… പിന്നെ നോട്ടം പോയിട്ട് വാ പോലും തുറന്നിട്ടില്ല… ദിക്ഷിക്ക് ചിരിയാലേ ഓർത്ത് പോയി… എങ്കിലും ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഈ കാന്താരിയോട് എന്തോ ഉള്ളത് പോലെ… ഉത്തരമില്ലാത്തൊരനുഭൂതി…
______________________
“പേരറിയാത്ത നൊമ്പരത്തെ പ്രണയമെന്നാരോ വിളിച്ചു…”
വരച്ചു പൂർത്തിയായ ചിത്രത്തിന് താഴെ മാളു എഴുതി പിടിപ്പിച്ചു…
ആ ചിത്രത്തിനു മേലെ വേദനയോടെ വിരലോടിച്ചു…
നിച്ചുവിന്റെ പടമായിരുന്നു…
ഈ മനസ്സിൽ മറ്റൊരുവൾ ഉണ്ടന്ന് ചിന്തിക്കാൻ കൂടി പറ്റണില്ല നിച്ചുവേട്ടാ എനിക്ക്…
സഹിക്കാനാകുന്നില്ല… നെഞ്ച് പൊട്ടിപോകും പോലെ…
മാളൂന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… കവിളിലൂടെ ചാല് തീർത്തോഴുകിയ കണ്ണുനീർ ഇറ്റ് നിച്ചുവിന്റെ പടത്തിലേക്ക് വീണു…
……………..
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… ജിത്തുവേട്ടനും DK യുടെയും കൂടെ ഇന്ന് നിങ്ങൾ സ്‌പെന്റ് ചെയ്തന്നോ…? (നിമിഷ )
ആതി ഇന്നത്തെ കാര്യം പറഞ്ഞത് കേട്ടതിന്റെയാ…
അതെ… ഇതിനിപ്പോ ഇത്രയും ആചാര്യപ്പെടാൻ എന്താ നിമിഷേച്ചി… (ആതി )
ആചര്യപ്പെടാതെ പിന്നെ… ഗേൾസിനടുക്കൽ അങ്ങനെ ക്ലോസ് റിലേഷൻ വെക്കാത്ത കക്ഷികൾ നിങ്ങടെ കൂടെ ഈ ഡേ സ്‌പെന്റ് ചെയ്തന്ന് പറയുമ്പോൾ സംതിങ് ഫിഷി…
നിമിഷ പറഞ്ഞത് കേട്ട് മാധുന്റെ ഉള്ളൊന്ന് ഞെട്ടി… തീയേറ്ററിൽ വെച്ച് നടന്നത് മനസിലേക്ക് തെളിഞ്ഞു…
മാധുന്റെ മുഖത്തെ എക്സ്പ്രഷൻ കണ്ടിട്ട് എന്തോ ഉള്ളത് പോലെ…? (നിമിഷ )
എ.. ഏയ്… എ… എന്ത് ഒന്നുല്ല… നി.. നിമിഷേച്ചിയുടെ തോന്നലായിരിക്കും… മാധു ഒരു വിധം പറഞ്ഞൊപ്പിച്ച് ആതിയെ ഒന്ന് പാളി നോക്കി…
എന്റടി പെണ്ണേ നിന്റെ മുഖത്തെ ഭാവം കണ്ട് ഞാൻ ചോദിച്ചന്നേയുള്ളു… (നിമിഷ )
ആമ് രണ്ടിനോടും ഞാനൊരു കാര്യം പറയാൻ മറന്നു… നാളെ ഞാൻ വീട്ടിലേക്ക് പോകും…
നാളെ കഴിഞ്ഞ് കോളേജില്ലേ… നിമിഷേച്ചിക്കന്നാൽ ഇന്ന് പോകാൻ പാടില്ലായിരുന്നോ…? (ആതി )
പോകാനൊന്നും പ്ലാനില്ലായിരുന്നടാ… ഇന്ന് വീട്ടീന്ന് വിളിച്ചിട്ടുണ്ടായിരുന്നു… നാളെ അങ്ങ് ചെല്ലണമെന്ന് പറഞ്ഞ്… (നിമിഷ )
മൂന്നാളും സംസാരിച്ചിരിക്കെ മാധുന്റെ ഫോൺ റിങ് ചെയ്തു… നോക്കിയപ്പോൾ
Unknown numper… മാധു എടുക്കാൻ പോയില്ല… കാൾ കട്ടാക്കി…
വീണ്ടും കാൾ വന്നതും മാധു സംശയത്തോടെ കാൾ അറ്റന്റ് ചെയ്തു…
മറു തലയ്ക്കലെ ആൾടെ ശബ്‌ദം കേട്ടതും മാധു ഞെട്ടി…
തുടരും…

by