രചന – കൃഷ
വാ മക്കളെ ഇരിക്ക്…
ഋഷിയും ധ്വനിയും ചെയർ നീക്കിയിട്ട് ഇരുന്നു…
ഇതെന്താമ്മേ ഒരു സന്ധ്യക്കുള്ളതുണ്ടാക്കിയിട്ടുണ്ടല്ലോ ധ്വനി ഡയനിങ് ടേബിളിൽ നിരത്തി വെച്ചിരിക്കുന്ന വിഭവങ്ങൾ കണ്ട് ചോദിച്ചു…
അതെ… ഞങ്ങടെ മക്കൾ വിരുന്നു വന്ന ദിവസമല്ലേ… എല്ലാം ഉണ്ടാക്കിയിട്ടുണ്ട്… പിന്നെ ഋഷി മോന് ഇഷ്ട്ടമുള്ളത് എന്തൊക്കെയാണെന്ന് അമ്മക്കറിയില്ല എന്നാലും അമ്മ ഒരുവിതമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്… പിന്നെ മോന് ബീഫ് വഴറ്റിയത് ഒത്തിരി ഇഷ്ടമാണെന്ന് സരസ്വതി ചേച്ചി പറഞ്ഞുള്ള അറിവുണ്ട്… അതമ്മ ഉണ്ടാക്കിയിട്ടുണ്ട്… സരസ്വതി ചേച്ചി ഉണ്ടാക്കുന്നത് പോലെ വന്നുകാണില്ലായിരിക്കാം… പിന്നെ വേറെ എന്തേലും ഉണ്ടങ്കിൽ പറഞ്ഞാൽ മതി അമ്മ രാത്രിക്ക് ഉണ്ടാക്കാം…
അയ്യോ അമ്മേ… ഞാൻ എന്ത് കറി കൂട്ടിയും തിന്നോളം… എനിക്കങ്ങനെ പ്രേത്യേകിച്ച് ഇഷ്ടമൊന്നുമില്ല… അമ്മ എന്താണോ ഉണ്ടാക്കിയത് അത് തന്നെ ധാരാളം…
രണ്ട് പേർക്കും സതിയും രാജീവും കൂടി വിളമ്പികൊടുത്തു…
നിങ്ങളും ഇരിക്ക്… നമ്മുക്ക് ഒരുമിച്ചിരുന്നു കഴിക്കാം… ഋഷിയാണ്…
ഞങ്ങൾ നിങ്ങള് കഴിച്ചു കഴിഞ്ഞിട്ട് കഴിക്കാം… മക്കള് കഴിക്ക്… രാജീവാണ്
അത് വേണ്ടാ… നമുക്ക് ഒരുമിച്ചിരുന്നു കഴിക്കാം… നിങ്ങളിവിടെ ഇരുന്നേ…അതും പറഞ്ഞ് ധ്വനി അവരെ പിടിച്ചിരുത്തി…
മമ്… ഇനി ഞാൻ നിങ്ങൾക്ക് വിളമ്പി തരാം… ധ്വനി എണീറ്റ് ഇരുവർക്കും വിളമ്പി കൊടുത്തു… ഋഷി ധ്വനിക്ക് അവൾടെ അച്ഛനമ്മയോടുള്ള സ്നേഹം നോക്കി കാണുവായിരുന്നു… രാജീവും സതിയും നിറഞ്ഞ പുഞ്ചിരിയോടെ ധ്വനിയെ നോക്കി ഇരുക്കുവായിരുന്നു…
ഫുടൊക്കെ കഴിച്ച് കഴിഞ്ഞ് രാജീവിനോട് സംസാരിച്ച് ഹാളിലെ സോഫയിൽ ഇരിക്കുവായിരുന്നു ഋഷി… ധ്വനി സതിയുടെ കൂടെ അടുക്കളയിൽ എല്ലാം എടുത്ത് വെക്കാൻ സഹായിക്കുവായിരുന്നു…
______________________________
ഋഷി ബെഡിലേക്ക് ചാഞ്ഞിരുന്ന് കണ്ണുകളടച്ചു ഹെഡ് ഫോണിൽ പാട്ടും കേട്ടിരിക്കുമ്പോൾ ആണ് ഫോൺ റിങ് ചെയ്തത്… ഋഷി കണ്ണുകൾ തുറന്ന് ഫോണിലേക്ക് നോക്കിയപ്പോൾ സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ട് പുഞ്ചിരിയോടെ കാതിൽ നിന്നും ഹെഡ് സെറ്റ് മാറ്റി ഫോൺ അറ്റന്റ് ചെയ്ത് ബാൽക്കാണിയിലേക്ക് പോയി…
ഹലോ… ദിയാ…
എവിടെയാണ് എന്റെ ദേവേട്ടൻ?
ഞാൻ പറഞ്ഞില്ലായിരുന്നോ ഇന്ന് ധ്വനിയുടെ വീട്ടിൽ വിരുന്ന് വരുന്ന കാര്യം…
ഓ… ഞാനത് മറന്നു… എന്നിട്ട് അവിടത്തെ വിശേഷം പറ… കേൾക്കട്ടെ…
അങ്ങനെ എടുത്ത് പറയാനൊന്നുമില്ല… ഞാൻ എല്ലാ കാര്യവും നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ… ആ പഴയ സ്നേഹം തന്നെയാ ഇവിടെയുള്ളവർക്ക്… നല്ലവര്… സ്നേഹിക്കാൻ മാത്രം അറിയാവുന്നവർ… ആ അച്ഛന്റെയും അമ്മയുടെയും മോൾടെയും പരസ്പര സ്നേഹം കാണുമ്പോൾ കൊതി വന്ന് പോകും… ദിയ… ഹലോ..
ആമ്… ഞാൻ കേൾക്കുന്നുണ്ട് ദേവേട്ടാ…
ഞാൻ അവരെക്കുറിച്ച് പറഞ്ഞപ്പോൾ നിനക്ക് ഫീൽ ആയോ… i am sorry… ഞാൻ പറഞ്ഞപ്പോൾ ആ ഒരു…
അത് സാരമില്ല ദേവേട്ടാ… അല്ല മിസിസ് ഋഷി ദേവ് എന്ത്യേ?
അവള് താഴെ അമ്മയുടെ കൂടെ ഉണ്ട്…
പിന്നെ ഓരോന്നും സംസാരിച്ച് ആ കാൾ കട്ടാക്കി ഋഷി അകത്തേക്ക് വന്ന് ബെഡിലേക്കിരുന്നതും ഡോർ തുറന്ന് ധ്വനി റൂമിലേക്ക് വന്നതും ഒരുമിച്ചായിരുന്നു… ധ്വനി ഋഷിക്കടുത്തേക്ക് വന്നിരുന്നതും ഋഷി അവൾടെ മടിയിലേക്ക് തല വെച്ച് കിടന്നു…
നീ എത്ര ഭാഗ്യവതിയാ ഭാര്യേ അവൾടെ വിരലുകൾ തഴുകി കൊണ്ട് അവൻ പറഞ്ഞു…
അതേല്ലോ ഞാൻ ഭാഗ്യവതിയാണ്… സ്നേഹം കൊണ്ട് മൂടുന്ന രണ്ടച്ഛനമ്മമാർ… പിന്നെ…..
പിന്നെ…?
പിന്നെ…. പിന്നെ എന്താ… അത് തന്നെ… ധ്വനി ചിരി അടക്കി പിടിച്ചു പറഞ്ഞു…
ധ്വനിയുടെ പറച്ചില് കേട്ട് ഋഷി സ്പോട്ടിൽ ചാടി എണീറ്റ് ധ്വനിയെ തുറുക്കനെ നോക്കി…
പിന്നെ ഞാനോ?
ഓ… സോറി സോറി സോറി… ഞാൻ മറന്നു പിന്നെ ഋഷിയുമുണ്ടേ… പറയുമ്പോളും ചിരി പൊട്ടാതിരിക്കാൻ അവൾ പാടുപെട്ടു…
മറന്നന്നോ… അതും പറഞ്ഞ് ഋഷി അവളെ ബെഡിലേക്ക് തള്ളിയിട്ട് എണീക്കാൻ ആഞ്ഞതും ധ്വനി വേഗം അവന്റെ കൈയ്യിൽ പിടിച്ചിരുത്തി…
ഹാ… പിണങ്ങി പോകുവാ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ എന്റെ കേട്ടിയോനെ… അവര് എന്നെ സ്നേഹിക്കുന്നതിനിരാട്ടിയായി എന്റെ ഋഷി എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിഞ്ഞൂടെ… ഈ സ്നേഹം എനിക്ക് കിട്ടാൻ വേണ്ടിയല്ലേ ഞാൻ പുറകെ നടന്നിട്ടുള്ളതും… ഞാൻ ഭാഗ്യവതിയാണ് ഋഷി എന്തുകൊണ്ടും ഞാൻ ഭാഗ്യവതിയാ… എന്റെ അച്ഛനെയും അമ്മയെയും കൂടാതെ എന്നെ ഒത്തിരി സ്നേഹിക്കുന്ന സരസ്വാതിയമ്മയും ചന്ദ്രച്ഛനും പിന്നെ എല്ലാത്തിനുമുപരി പ്രാണനെ പോലെ പ്രേണയിക്കുന്ന എന്റെ ഋഷിയും… ഈ ലോകത്ത് ഏറ്റവും വലിയ ഭാഗ്യവതി ഞാനാണെന്ന് തോന്നി പോകുവാ… ധ്വനി പറഞ്ഞത് കേട്ട് ഋഷിയുടെ ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടു…
ഹോ… ചിരിച്ചല്ലോ… ഇങ്ങനൊരു കള്ള തിരുമാലി… അതെ ഈ കുശുമ്പ് കുറച്ച് കുറക്കുന്നത് നന്നായിരിക്കും…
അത് ബുദ്ധിമുട്ടായിരിക്കും എന്റെ ഭാര്യേ… നിന്റെ സ്നേഹത്തിനും നിന്റെ സന്തോഷത്തിനും നിന്റെ പ്രണയത്തിനും നിന്റെ അവകാശത്തിനും അങ്ങനെ എല്ലാത്തിനും ഞാൻ മാത്രം മതി…
ആഹാ…. പിന്നെ എന്തിനാ ഇപ്പോ അങ്ങനൊരു ചോദ്യം ചോദിച്ചേ?
അതോ… അത് ചോദിക്കാൻ തോന്നി… ചോദിച്ചു… അത്രയും പറഞ്ഞ് ഋഷി ധ്വനിയെ ബെഡിലേക്ക് മറിച്ച് അവൾടെ മാറിൽ മുഖം ചേർത്ത് കിടന്നു… പെട്ടന്നായത് കൊണ്ട് ധ്വനി ഒന്ന് പൊള്ളി പിടഞ്ഞു… പിന്നെ പുഞ്ചിരിച്ചോണ്ട് ആ മുടിയിഴകളിൽ മേല്ലേ തലോടിയതും ഋഷി ഒന്നൂടെ പറ്റിച്ചേർന്ന് ആ കിടപ്പങ്ങനെ കിടന്നു…
കണ്ണ് തുറക്കുമ്പോൾ തന്റെ മാറിൽ പറ്റിച്ചേർന്നു കിടക്കുവായിരുന്നു ഋഷി… അവൾ പുഞ്ചിരിച്ച് മുടിയിഴകൾ സൈഡിലേക്കൊതുക്കി മാറ്റി ഒന്ന് മുത്തി ഋഷിയെ ഉണർത്താതെ എണീറ്റു… ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം നാല് കഴിഞ്ഞു…
ഈശ്വരാ സമയം ഇത്രയായോ… ഋഷിയുടെ കൂടെ കിടന്ന് എപ്പോഴാ ഞാനും മയങ്ങി പോയി… ധ്വനി എണീറ്റ് പോയി മുഖം കഴുകി നേരെ താഴേക്ക് ചെന്നു. അടുക്കളയിലേക്ക് കയറിയില്ല അതിന് മുന്നേ നല്ല മൊരിഞ്ഞ പരിപ്പുവടയുടെ മണം നാസികയിലേക്ക് തുളഞ്ഞു കയറി… ധ്വനി ഒറ്റ ഓട്ടത്തിൽ അടുക്കളയിലെത്തി…
ആഹാ എണീറ്റോ?
പാത്രത്തിൽ ചൂട് പാറിക്കൊണ്ടിരിക്കുന്ന ഒരു പരിപ്പുവട എടുത്ത് ഒരു പീസ് കടിച്ചെടുത്തു കൊണ്ട് സതിയെ നോക്കി ചിരിച്ചു കൊടുത്തു…
ഋഷി മോൻ എണീറ്റോ?
ഇല്ല… ആള് നല്ല ഉറക്കാ… അച്ഛാ എന്ത്യേ അമ്മ?
രാജീവേട്ടൻ ഇപ്പോ വാരാമെന്നും പറഞ്ഞ് പുറത്തേക്ക് പോയി…
ആണോ… ധ്വനി അതും പറഞ്ഞ് പാത്രത്തിൽ നിന്നും ഒരു പരിപ്പുവട കൂടി കൈയ്യിലെടുത്ത് ഹാളിലേക്ക് ചെന്ന് ടിവി ഓൺ ചെയ്ത് കൊച്ച് ടിവി കാണാൻ തുടങ്ങി…
നിങ്ങൾ ആ വലിയ കുന്ന് കാണുന്നുണ്ടോ? ഡോറ ആണേ…
ലോണ്ടേ നിങ്ങടെ പുറകില്… ധ്വനി
എന്റെ ഈശ്വരാ കേട്ടിച്ചുവിട്ടിട്ടും ഈ പെണ്ണിന്റെ കൊച്ച് ടിവി കാഴ്ച നിന്നില്ലല്ലോ? സതി നെഞ്ചത്തു കൈ വെച്ച് പറഞ്ഞത് കേട്ട് ധ്വനി അവരെ നോക്കി കുഞ്ഞനം കുത്തി കാട്ടി…
ദേ… പെണ്ണേ… ഇവിടെയിരുന്നു കൊച്ച് ടിവി കണ്ടോണ്ടിരിക്കാതെ ഋഷി മോനേ വിളിച്ചുണർത്തി കൊണ്ടുവാ… മോന് ചായ കൊടുക്കട്ടെ… ചെല്ല്…
ഓ… ഒരു മോനും അമ്മയും വന്നേക്കുന്നു… ഹും… അതും പറഞ്ഞ് ധ്വനി കൈയ്യിലുണ്ടായിരുന്ന അവശേഷിച്ച പരിപ്പുവട കഷ്ണം വായിലിട്ട് റൂമിലേക്ക് പോയി… അവള് പോകുന്നത് നോക്കി ചിരിച്ചോണ്ട് സതി വീണ്ടും അടുക്കലിയിലേക്ക് പോയി…
ശോ… ഈ അമ്മ എന്റെ ഡോറ കാണാൻ സമ്മതിച്ചില്ല… അല്ല കല്യാണം കഴിഞ്ഞന്നും വെച്ച് കൊച്ച് ടിവി കണ്ടാൽ എന്താ കുഴപ്പം ഹും… ഇന്ത്യൻ ഭരണഘടന അനുസരിച്ചു ആർട്ടിക്കിൾ എന്തോ പ്രകാരം ഇതിനൊക്കെയുള്ള അവകാശം ഉണ്ട്… ഇതൊന്നും അമ്മക്കറിയില്ലേ… ഇതും പറഞ്ഞ് ചെന്നാൽ അമ്മ ചിലപ്പോ ചൂലെടുക്കും കേട്ടിയതാണെന്നോ എന്റെ കേട്ടിയോനുണ്ടന്നോ നോക്കില്ല… ധ്വനി ഓരോന്നും പിറുപിറുത് റൂമിലേക്ക് വന്നപ്പോൾ ഋഷി ബെഡിൽ ഇല്ലായിരുന്നു… ബാത്ത് റൂമിൽ നിന്നും വെള്ളം വീഴുന്ന സൗണ്ട് കേട്ടു…
ധ്വനി ബെഡിൽ കിടന്ന ബെഡ്ഷീറ്റൊക്കെ ഒന്ന് നേരെ ഇട്ടോണ്ടിരുന്നപ്പോൾ ഋഷി പുറകിൽ നിന്ന് അവളെ വട്ടം ചുറ്റി പിടിച്ചു…
എന്തായിരുന്നു താഴെ അമ്മയും മോളും കൂടെ പ്രശ്നം…?
ഈശ്വരാ ഋഷി എല്ലാം കേട്ടോ… നാണം കേട്ട്… ധ്വനി മനസ്സിൽ വിചാരിച്ചു…
അ… അത്.. പിന്നെ ഒന്നുല്ല ഋഷി… അമ്മ ഋഷിയെ എണീപ്പിച്ചു കൊണ്ട് വരാൻ പറയുവായിരുന്നു…
ആണോ… അപ്പോ കൊച്ചു ടിവി യുടെ കാര്യം പറയുന്നത് കേട്ടല്ലോ?
സ്…. കേട്ടല്ലേ… എല്ലാം കേട്ടിട്ടാണോ ഈ ചോത്യം…. അതും പറഞ്ഞ് ധ്വനി ഋഷിക്ക് നേരെ തിരിഞ്ഞു… അതെ ഞാൻ കൊച്ചു ടിവി കാണുന്ന കാര്യം നമ്മള് തിരിച്ച് ചെല്ലുമ്പോൾ അവരോട് പറയരുതേ…അവരുടെ അടുത്ത് എനിക്കൊരു ഇമേജുണ്ട് അത് കളയിക്കരുത്… ഇതറിഞ്ഞാൽ എല്ലാം തീരും… പ്ലീച്… കൊച്ചു കുഞ്ഞിനെ പോലെ പറയുന്നത് കേട്ടപ്പോൾ ഋഷിക്ക് ചിരിയും അതിലുപരി വാത്സല്യവും തോന്നിപ്പോയി…
ഒക്കെ… ശെരി… ഞാൻ ഈ കാര്യം പറയില്ല… പകരം എനിക്കെന്ത് തരും..? മമ് അവൾടെ മുഖത്ത് പാറി വീണ മുടിയിഴകൾ ഒതുക്കി വെച്ച് ഒരു കള്ള ചിരിയോടെ ഋഷി ചോദിച്ചു…
ഞാൻ എന്ത് തരാനാ..?
നീ… അവൻ എന്തോ പറയാൻ വന്നതും ധ്വനിയുടെ ചുണ്ടിൽ പറ്റിയിരിക്കുന്ന പരിപ്പുവടയുടെ തരി ഋഷിയുടെ ശ്രെദ്ധയിൽ പെട്ടു… നീ തരണ്ട ഞാൻ എടുത്തോളാം… അതും പറഞ്ഞ് ധ്വനിയെ ഋഷിയിലേക്കടുപ്പിച്ച് അവൾടെ ചുണ്ടിൽ പറ്റിയ തരി അവന്റെ ചുണ്ടുകൾ കൊണ്ട് ഒപ്പി വായിലാക്കി…
മമ് തൽക്കാലത്തേക്ക് ഞാൻ ഇതിൽ അഡ്ജസ്റ്റ് ചെയ്യുവാണ്… ഇനി എങ്ങാനും എനിക്ക് വരോട് പറയണമെന്ന് തോന്നിയാൽ…
തോ… തോന്നിയാൽ??
തോന്നിയാൽ ഞാൻ ഇതുപോലെ എന്തേലും എന്റെ ഭാര്യയുടെ കൈയ്യിന്ന് ഈടാക്കും…
ധ്വനി അവനെ ചുണ്ട് കൂർപ്പിച്ചു നോക്കി…
മോള് കടി ഇരന്നു മേടിക്കാനാണോ ചുണ്ട് ഇങ്ങനെ കൂർപ്പിച്ചു പിടിച്ചേക്കുന്നെ.??
പോടാ… പട്ടി കാർക്കോടക… ധ്വനി ദേഷിച്ചു കൊണ്ട് പുറത്തേക്ക് നടന്ന് ഡോറിനരികെ എത്തിയതും തിരിഞ്ഞു നോക്കി…
അതെ പരിപ്പുവടയും ചായയും വേണമെങ്കിൽ വാ… ഇല്ലങ്കിൽ അതും കൂടി എന്റെ വൈറ്റിലാക്കും ഞാൻ… അതും പറഞ്ഞ് ചുണ്ട് കോട്ടി കാണിച്ച് ധ്വനി റൂം വിട്ടു പോയി…
ഇങ്ങനൊരു പെണ്ണ്…. ഋഷി സ്വയം പറഞ്ഞ് ചിരിച്ച് താഴേക്ക് നടന്നു.
________________________________
കത്തിച്ചു വെച്ച നിലവിളക്കിന് മുന്നിലിരുന്ന് സന്ധ്യാ നാമം ചൊല്ലുവാണ് ധ്വനിയും സതിയും… ഉമ്മറത്തെ തൂണിൽ ചാരി ഇരിക്കുവാണ് രാജീവ് ഒപ്പം ഋഷിയുമുണ്ട്…
വെളിച്ചത്തെ മറച്ച് ഇരുട്ട് പടരാൻ തുടങ്ങിയിരുന്നു… വിളക്കിന് മുന്നിൽ കണ്ണുകളടച്ചു കൊണ്ട് സതിയുടെ കൂടെ ഇരുന്ന് സന്ധ്യാ നാമം ചൊല്ലുന്ന ധ്വനിയെ ഇമ വെട്ടാതെ നോക്കിയിരിക്കുവായിരുന്നു ഋഷി… സന്ധ്യാ നാമം ചൊല്ലി കഴിഞ്ഞ് എല്ലാവരും എണീറ്റ് വിളക്കിൽ തൊട്ട് തൊഴുത് ഉമ്മറത്തിരുന്നു… ധ്വനി ഋഷിയുടെ അടുക്കലിരുന്ന് തോളിൽ തല ചായ്ച്ചു…
ആമ് മക്കളെ നാളെ രാവിലെ നിങ്ങൾ അമ്പലത്തിൽ പോയെന്നു തൊഴണം… സതിയാണ്
അത് കേട്ടതും ധ്വനി ആവേശത്തോടെ സമ്മതിച്ചു… പിന്നെ അങ്ങോട്ട് നാല് കൂടി നീണ്ട സംസാരമായിരുന്നു… തമാശയും ചിരിയും നിറഞ്ഞ… അതിൽ കൂടുതലും ധ്വനിയെ കുറിച്ചായിരുന്നു അവൾടെ കുഞ്ഞിലത്തെ കാര്യങ്ങൾ വാശിയും കുറുമ്പും ഓരോരോ കുരുത്തക്കേടുകളുമായിരുന്നു…. ഋഷി എല്ലാം കൗതുകത്തോടെ കേട്ടിരുന്നു…
__________________________________
പിറ്റേന്ന് രാവിലെ അമ്പലത്തിൽ പോകാൻ വേണ്ടി ഇരുവരും ഒരുങ്ങി ഇറങ്ങി…
ധ്വനി തവിട്ട് നിറത്തിലെ ബ്ലൗസും അതെ നിറത്തിലെ കരയുള്ള സെറ്റും മുണ്ടും ആയിരുന്നു ഉടുത്തിരുന്നത്.. മുടി വെറുതെ കൊതി കെട്ടി ചെറിയൊരു വട്ടപ്പൊട്ടും പൊട്ടും കണ്ണിൽ കരിമഷിയും തൊട്ട് നുള്ള് സിന്തൂരവും സീമന്ത രേഖയിൽ തൊട്ടിട്ടുണ്ട്.
ഋഷി ഒരു ലൈറ്റ് നീല നിറത്തിലെ ഷർട്ടും വെള്ള മുണ്ടുമായിരുന്നു വേഷം…
ഇരുവരും താഴെ വന്നപ്പോൾ അവരെ കാത്ത് സതിയും രാജീവും നിപ്പുണ്ടായിരുന്നു…
ഞങ്ങള് പോയിട്ട് വരാവേ… ധ്വനിയാണ്…
മമ്… ചെല്ല്.. ആമ് പിന്നെ ഋഷിമോനെ ഈ പെണ്ണ് അവിടത്തെ ആൽത്തറയും അമ്പലക്കുളവും കണ്ട് കഴിഞ്ഞാൽ പിന്നെ പോരാൻ താമസമാണ്… ഇതിന്റെ വാക്ക് കേട്ട് അധിക നേരം അവിടെ നിക്കണ്ടാട്ടോ… തൊഴുത്തിറങ്ങിയാൽ വേഗം കൂട്ടികൊണ്ട് പോന്നേക്ക്… സതിയാണ്…
ഋഷി ധ്വനിയെ നോക്കിയൊന്നു ചിരിച്ചു ധ്വനിയാണേൽ സതിയെ കൊഞ്ഞനം കുത്തുന്ന തിരക്കിലും…
ഞാൻ നോക്കിക്കോളാം അമ്മേ…
ഋഷി കാറിനടുത്തേക്ക് നടക്കാനൊരുങ്ങിയതും ധ്വനി അവനെ തടഞ്ഞു…
നമുക്ക് നടന്നു പോകാം ഋഷി… പാടവരമ്പത് കൂടെ…
അതൊന്നും വേണ്ട… അവിടം മുഴുവൻ ചെളിഞ്ഞു കിടക്കുവാ… ഡ്രസിലൊക്കെ ചെളിയാകും… സതി
സതി പറഞ്ഞതും ധ്വനിയുടെ മുഖം മങ്ങി… ഋഷിക്ക് അവൾടെ മുഖം കണ്ടപ്പോൾ പാവം തോന്നി…
അത് സാരമില്ലമ്മേ… ഞാനും പാടവരമ്പത് കൂടെ ഇത് വരെ പോയിട്ടില്ല… അതികം ദൂരമില്ലല്ലോ.. ഞങ്ങൾ നടന്നു പൊക്കോളാം… ഋഷി പറഞ്ഞത് കേട്ടപ്പോൾ ധ്വനിയുടെ മുഖം വിടർന്നു അത് കണ്ടപ്പോൾ ഋഷി അവളെ നോക്കി കണ്ണു ചിമ്മി കാണിച്ചു…
ഈ പെണ്ണിന്റെ കാര്യം…
അവര് നടന്നാണെങ്കിൽ പോയിട്ട് വരട്ടെ സതി… നിങ്ങള് ചെല്ല് മക്കളെ പോയി തൊഴുതിട്ട് വാ…
അവര് യാത്ര പറഞ്ഞ് നടന്നു നീങ്ങുന്ന ഋഷിയെയും ധ്വനിയെയും നോക്കി നിറഞ്ഞ പുഞ്ചിരിയോടെ നോക്കി നിന്നു…
തുടരും……

by