23/04/2026

അഗ്നിമിത്ര: ഭാഗം 2

രചന : റിസ്വാന നിസ്വം

“അപ്പൂ.. എന്താടോ ഇങ്ങനെ നോക്കി നിൽക്കുന്നെ ആരെയാ നോക്കുന്നത്” എന്നും പറഞ്ഞ് പുറകിൽ ഒരു തട്ട് കിട്ടിയപ്പോ തിരിഞ്ഞ് നോക്കി..”ഹാ.. ഗിരീ താനായിരുന്നോ.. നീ എവിടായിരുന്നു ഇന്നലെ, കണ്ടില്ലല്ലോ.. സീനിയേർസ് വന്ന് എന്നെ പൊരിക്കായിരുന്നു..”അപ്പുവിന്റെ ചെറിയമ്മാവന്റെ മകനാണ് ഗിരി.. ‘ഗിരിപ്രസാദ് വർമ'”ഞാൻ നിന്നെ കണ്ടിരുന്നു.. കോളേജ് ആകുമ്പോ അതൊക്കെ ഉണ്ടാകും, എഞ്ചിനിയർ കോളേജും കൂടി ആകുമ്പോൾ പറയുകേം വേണ്ട.. ഞാൻ വന്നപ്പോ എന്നെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ലല്ലോ അപ്പൊ നീയും ഒന്ന് അനുഭവിക്കട്ടെ എന്ന് കരുതി..”

“ആഹാ.. ബെസ്റ്റ് എന്തൊരു സ്നേഹം..””അതൊക്കെ തമാശയല്ലെ.. ഇവിടന്നൊക്കെ പോയി കുറച്ച് കഴിഞ്ഞാൽ ഇതൊക്കെ ഓർത്ത് ചിരിക്കാൻ ഉള്ളതല്ലെ.. രണ്ടൂസം കഴിയട്ടെ നിന്നെ പരിചയപ്പെടുത്തുണ്ട് എല്ലാർക്കും””ഓ.. വേണ്ടമ്പ്രാ.. അടിയൻ ഇവിടെ അടങ്ങി ഒതുങ്ങി കഴിഞ്ഞ് കൂടിക്കോളാം..” “ഹ ഹാ.. നീയല്ലെ അടങ്ങി കഴിഞ്ഞ് കൂടുന്ന ആള്, എനിക്കറിഞ്ഞുടെ നിന്നെ.. അതൊക്കെ അവിടെ നിക്കട്ടെ നീ ആരെയാ ഇത്ര കാര്യായിട്ട് വായിനോക്കി നിക്കുന്നത്..”വായി നോക്കി നിക്കല്ലെടാ.. നീ ആ തട്ടം ചുറ്റി കെട്ടിയ കുട്ടിയെ കണ്ടോ..”

ഏത്.. ആ റെഡ് കളർ ഷാൾ ഇട്ട മൊഞ്ചത്തിയോ..”ആ.. അതുതന്നെ.. എങ്ങനെയുണ്ട് ആള്.. എടാ ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കോ എനിക്കറിയില്ല.. ആ കുട്ടി എന്റെ സ്വപ്നത്തിൽ വരാറുണ്ട്..”എന്തോന്ന്… നീ ഇതിന് മുമ്പ് ആ കുട്ടിയെ കണ്ടിട്ടുണ്ടോ.. എന്താ കുട്ടീടെ പേര്..””പേരൊന്നും എനിക്കറിയില്ല.. ഞാൻ നേരിട്ട് കണ്ടിട്ടില്ല.. പക്ഷേ എന്റെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്..”സ്വപ്നത്തിൽ കണ്ടിട്ടുണ്ട് ല്ലേ.. ആക്ചുവലി എന്താ ഉദ്ദേശം.. നിനക്ക് സ്വപ്നം കണാൻ വല്ല്യഛന്റെ വീട്ടിൽ ഒരു മുതലുണ്ടല്ലോ.. അതിനെ നീ സ്വപ്നത്തിൽ കാണൽ പോയിട്ട് ഓർക്കാറുണ്ടോ? ശരിയാക്കിത്തരാം..”

“ഓ പിന്നേ.. നീയൊന്ന് പോടാ.. അങ്ങനെ ആണെങ്കിൽ എനിക്ക് നിന്റെ വീട്ടിലും സ്വപ്നം കാണാൻ ഒരു മുതലുണ്ടല്ലോ.. എന്താ ഞാൻ ആ മൊതലിനെ സ്വപ്നം കണ്ടോട്ടെ?””എന്റെ പൊന്നോ നമിച്ച്.. നീ അത് വിട്.. ഈ വിഷയത്തിലേക്ക് വാ..””ടാ.. ഞാൻ കള്ളം പറയുകയല്ല.. സത്യാ പറഞ്ഞത്.. അവളുടെ കണ്ണുകൾ, മൂക്ക്, അധരങ്ങൾ, മുട്ടോളമെത്തുന്ന കേശദാര എല്ലാം ഞാൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്.. നീ വീട്ടിൽ വാ ഞാൻ നിനക്ക് എന്റെ ഡ്രോയിങ് ബുക്ക് കാണിച്ച് തരണ്ട്.. സ്വപ്നത്തിൽ കണ്ട് ഞാൻ വരച്ചത്.. അപ്പോ നീ വിശ്വസിക്കുമല്ലോ..”

“ആദ്യം നീ കാണിച്ച് താ.. എന്നിട്ട് വിശ്വസിക്കാം…””സമ്മതം.. പക്ഷേ അതുവരെ നീയായിട്ട് ആരോടും പറയരുത്..””ഓകെ.. അതല്ല എന്നാലും നീ അവളെ എങ്ങനെ സ്വപ്നം കാണും”
“അറിയില്ല.. പക്ഷേ മുണ്ടും നേരിയതൊക്കെ എടുത്ത് പൊട്ട് തൊട്ട്, കയ്യിൽ പ്രസാദവുമായി നിൽക്കുന്നതായിരുന്നു ഞാൻ കണ്ടിരുന്നത്.. എന്നിട്ട് നേരിട്ട് കണ്ടപ്പോ തികച്ചും വ്യത്യസ്തമായി, ഷാൾ ഒക്കെ ഇട്ട് ഒരു ഉമ്മച്ചി കുട്ടി””ഇപ്പൊ എനിക്കും ഒരാഗ്രഹം.. നീ എന്തായാലും അവളെ സ്വപ്നം കാണുന്നുണ്ടല്ലോ, ഞാനായിട്ട് എന്തിനാ കുറക്കുന്നത്, ഞാനും അവളെ സ്വപ്നം കണ്ട് കളയാം.. എങ്ങനുണ്ട് ഐഡിയ” അയ്യ.. നീ ചെല്ല് ..ചെല്ല്.., ഞാനും ക്ലാസിൽ പോകട്ടെ”

“ഒക്കെ ശരിടാ, ഞാൻ പിന്നെ വരാം””ഉം.. ഇങ്ങട്ട് ബുദ്ധിമുട്ടി വരണം എന്നില്ല.. ഞാൻ അങ്ങോട്ടും വരണ്ട്””ഓ.. ഓ.. ശരി”ഗിരി പോയതിന് ശേഷം അപ്പു ക്ലാസിലേക്ക് കയറിയപ്പോൾ, പരിചയപ്പെടലെല്ലാം കഴിഞ്ഞ് അവളവിടെ ഇരിക്കായിരുന്നു.”ഹായ്..””ഹായ്.. എല്ലാവരേം പരിചയപ്പെട്ട് കഴിഞ്ഞോ..”‘ഓ കഴിഞ്ഞു.. ഇനി താനും കൂടി ഉണ്ട്..””എങ്കിൽ ഞാൻ പരിചയപ്പെടുത്താം.. ഞാൻ ‘അപർണ’.. ‘അപർണ കിഷോർ വർമ’ വീട്ടിൽ എല്ലാവരും ‘അപ്പൂ’ന്ന് വിളിക്കും..””അപ്പു.. കൊള്ളാം നൈസ് നൈം.. ഞാനും ഇനി അങ്ങനെ വിളിക്കൂ..””ഓ.. ആയിക്കോട്ടേ.. സന്തോഷം.ഞാൻ ‘ഫസീല’.. ‘ഫസീല ഷാജഹാൻ’ എന്നെ ഇഷ്ടമുള്ളവർ ‘ഫസി’ എന്ന് വിളിക്കും”

“നൈസ് റ്റു മീറ്റ് യു.. ഫസി”‘താങ്ക്യു അപ്പു.. അല്ല വർമമാർ ആകുമ്പോൾ തമ്പുരാക്കൻമാർ ആകു മല്ലൊ.. അപ്പൊ, അപ്പു തമ്പുരാട്ടി..””ഹ ഹ.. ഹ.. അത്രക്ക് അങ്ങട് ഓവറാക്കേണ്ട.. വിരോധല്ല്യച്ചാ അപ്പൂന്ന് വിളിച്ചാൽ മതി..””ഒരു വിരോധുല്ല്യ… അടിയൻ അപ്പൂന്ന് വിളിച്ചോളാം തമ്പുരാട്ടി..”ഹ ഹ ഹ.. മതി മതി..”അപ്പൂ.. നീ ഇത് വരെ ആരോടാ സംസാരിച്ചിരുന്നത്.. ആരാത്.. സീനിയേർസ് ആണോ.. വല്ല റാഗിങ്ങിനും വന്നതായിരുന്നോ..?””സീനിയർ ഒക്കെ തന്നെ ആണ്.. പക്ഷേ റാഗിങ്ങിന് വന്നതല്ല.. അത് ചെറിയമ്മാവന്റെ മകൻ ആണ്.. ‘ഗിരി’ ‘ഗിരി പ്രസാദ് വർമ’..”

“ഓ.. അപ്പൊ നിന്റെ മുറചെക്കൻ ആണ്”ആ.. അങ്ങനേം പറയാം.. അല്ല അത് പറയുമ്പോൾ എന്താ നിനക്കൊരു സങ്കടം പോലെ..””ഓ.. എനിക്ക് എന്ത് സങ്കടം.. ഒരു ചുള്ളൻ ചെക്കനെ പരിചയപ്പെടാൻ ഉള്ള അവസരം ഞാനായിട്ട് കളഞ്ഞല്ലോ എന്നോർക്കുമ്പോൾ ഒരു വിമ്മിഷ്ടം.. അത്രൊള്ളൂ..””ഹി ഹി.. ഹീ… നിനക്കത് വേണം.. ഞാൻ പരിചയപ്പെടാൻ വന്നപ്പോൾ വല്യ ജാഡ കാട്ടി, മറ്റുള്ളവരെ പരിചയപ്പെടാൻ പോയിട്ടല്ലെ.. അനുഭവിക്ക്.. കുറച്ച് വിമ്മിഷ്ട്ടപ്പെട്..””നീ അങ്ങനെയൊന്നും പറയണ്ട.. വേണമെങ്കിൽ ഒരു മാസം കൊണ്ട് ഞാൻ അവനെ കറക്കിയെടുക്കും..”

“ചതിക്കല്ലെ മോളേ.. അല്ലെങ്കിൽ തന്നെ വല്ല്യമ്മാവന്റെ മകനാണ് ആ സ്ഥാനം എന്നും പറഞ്ഞ് അവൻ ഒഴിഞ്ഞ് മാറി കൊണ്ടിരിക്കാണ്.. എനിക്കാണേൽ ഗിരിയോടാണ് താൽപര്യം.. അതിന്റെ ഇടേൽ നീ കൂടെ കയറി വരരുത്, അപേക്ഷയാണ്..”
“തമ്പുരാട്ടി കുട്ടി അങ്ങനെ വഴിക്ക് വാ.. എനിക്ക് നിന്റെ വർമ ചെക്കനെയൊന്നും വേണ്ട.. ഈ ‘ലൈല’ക്ക് വേണ്ടി ആകാശത്തൂന്ന് ഒരു ‘മജ്നൂ’നെ പടച്ചോൻ ഇറക്കിയിട്ടുണ്ടാകും.. എനിക്ക് അവനെ മതി..””ഹാ.. ‘ലൈലാ മജ്നൂ’ കഥകൾ ഞാനും കേട്ടിട്ടുണ്ട്.. അങ്ങനൊരു മജ്നു നിന്റെ കനവിലെങ്ങാനും ഉണ്ടോ..”

“ഇത് വരെ എന്തായാലും ഇല്ല.. എന്റെ മജ്നു വരും വരാതിരിക്കില്ല.. എന്നിട്ട് ഞങ്ങൾ പ്രണയിക്കും ഹുസുസുൽ ജമാലിനെയും ബദറുൽ മുനീറിനെയും പോലെ ഗാഢമായി പ്രണയിക്കും.., ഞങ്ങളുടെ പ്രണയത്തിൽ ഏവരും എന്തിന്, ദൈവത്തിനും പ്രപഞ്ചത്തിനും അസൂയ തോന്നും വിധം പ്രണയിക്കും.. ഞങ്ങളുടെ പ്രണയ കാവ്യത്തെ ചരിത്ര പ്രസിദ്ധമാക്കി മാറ്റും..” അത് പറയുമ്പോൾ അവളുടെ മിഴികൾ വിടരുന്നതും, ജ്വലനത്തിന്റെ ത്രീവത വർദ്ധിക്കുന്നതും ഒരു അൽഭുത പ്രതിഭാസം പോലെ അപ്പു ഉറ്റ് നോക്കി കൊണ്ടിരുന്നു.”ഓഹോ അത്രക്ക് ഒക്കെ വേണോ.. എന്തായാലും നിന്റെ സ്വപ്നം സഫലമാക്കാൻ നമുക്ക് പ്രാർത്ഥിക്കാം..”

————————————-

ക്ലാസ് കഴിയുന്നതിന് മുന്നേ, ഇവൾ തന്റെ സ്വപ്നത്തിൽ വരാറുണ്ടെന്ന് പറയണോ വേണ്ടയോ എന്ന് അപ്പു കുറേ ആലോജിച്ചു.. അവസാനം വീട്ടിൽ എത്തിയിട്ട് ഉചിതമായ തീരുമാനം എടുക്കാം എന്ന് ഉദ്ദേശിച്ച്, ഒന്നും പറയാതെ അവരുടെ ആദ്യ ദിവസം അവർ പിരിഞ്ഞു.

******************
വീട്ടിലെത്തിയ അപ്പുവിന്റെ ഉൻമേശവും സന്തോഷവും തിരക്കിയ അമ്മക്കും മുത്തശ്ശിക്കും, അവൾ, താൻ സ്വപ്നം കാണുന്ന മിഴികളുടെ ഉടമയെ കണ്ടെത്തിയ വിവരം അറിയിച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവർക്കും ആകെ അങ്കലാപ്പായി.. അവൾ സ്വപ്നം കണ്ടത് തമ്പുരാട്ടി കുട്ടിയെ, പക്ഷേ നേരിട്ട് കണ്ടത് ഒരു ഉമ്മച്ചി കുട്ടിയെ..അന്ന് രാത്രി അപ്പു, അവൾ നിത്യവും കാണുന്ന കോവിലകവും, ശിവ പ്രതിഷ്ഠയുള്ള, ദീപങ്ങളാൽ തെളിഞ്ഞ് നിൽക്കുന്ന ചുറ്റമ്പലം, അവിടെ നിന്നുയർന്ന് വരുന്ന ശംഖൊലി, നിറയെ താമര വിരിഞ്ഞ് നിൽക്കുന്ന വലിയ ഒരു കുളവും, ആൽത്തറയും, ഭീമാകാരമായ പുറ്റുള്ള സർപ്പക്കാവ്, നല്ല വീതിയും വലിപ്പവുമുള്ള തുളസി തറ, ഒരാൾ പൊക്കത്തിലുള്ള നിലവിളക്ക്,തുളസി കതിർ കൊണ്ട് മാല കെട്ടിയ സ്വർണ്ണത്തിന്റെ വലിയൊരു കൃഷ്ണ വിഗ്രഹമുള്ള പൂജാമുറി,പിന്നെ തന്റെ കൂട്ടുകാരിയുടെ മുഖമുള്ള, മരതക പച്ച മൂക്കുത്തി അണിഞ്ഞ തമ്പുരാട്ടി, കഴിഞ്ഞ തവണത്തെ കുടുംബ സംഗമത്തിന് കണ്ട് മറന്ന ചില മുഖങ്ങൾ, ചോര വിതറിയ നടുമുറ്റം എല്ലാം അവ്യക്തമായി കണ്ട് കൊണ്ടിരുന്നു..

പെട്ടന്നൊരു നിലവിളി കേട്ട് അവൾ ഞെട്ടിയുണർന്നു. ഏയർ കണ്ടീഷൻ ഓണായിരുന്നിട്ടും അവൾ വിയർത്തു കുളിച്ചിരുന്നു, വിയർപ്പ് കണങ്ങൾ ഉറ്റുന്ന തൊണ്ട കുഴി, വറ്റിവരണ്ടു ദാഹിച്ചു.. ബെഡ് ലാംമ്പ് തെളിയിച്ച്, മെല്ലെ എഴുന്നേറ്റ് മേശ പുറത്ത് വച്ചിരുന്ന ഗ്ലാസിന്റെ ജഗ്ഗിൽ നിന്നും, വെള്ളം നേരെ വായിലേക്കൊഴിച്ച് കുടിച്ചു..

തുടരും