The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കണ്ണന്റെ മാത്രം
രണ്ട് ദിവസങ്ങൾക്കു ശേഷം
ചേട്ടായി…….
വൈകിട്ട് എന്തോ എമർജൻസി വന്ന് ഹോസ്പിറ്റലിലേക്ക് പോയ എബി പെട്ടന്ന് കയറി വന്ന് ഡേവിയെ വിളിക്കുന്നത് കേട്ടതും എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് ആയി. എല്ലാവരും കൂടി നോക്കുന്നത് കണ്ടപ്പോൾ ആണ് വിളിയുടെ ശബ്ദം ഇത്തിരി കൂടി പോയി എന്ന് അവന് മനസിലായത്. അതോടെ അവൻ ഒന്ന് പരുങ്ങി..
എന്താടാ.. ഡേവി അവനോട് ചോദിച്ചു.
ഒരുനിമിഷം എബി എങ്ങനെ ഇത് പറയും എന്നാലോചിച്ച് നിന്നു.
നീ എന്താടാ ആലോചിച്ച് നിൽക്കുന്നത് കാര്യം പറയ്… ജോൺ പറഞ്ഞു.
അതുപിന്നെ എന്നെ ഇത്തിരി നേരത്തേ ജിതൻ വിളിച്ചിരുന്നു.ചേട്ടായിനെ വിളിച്ചിട്ട് കിട്ടിയില്ല എന്നാ പറഞ്ഞത്.
ആര് നമ്മുടെ കമ്പനി അഡ്വക്കേറ്റോ.. ജെയിംസ് ചോദിച്ചു
മ്മ്..എബി ഒന്ന് മൂളി.
എന്റെ മൊബൈൽ റൂമിൽ ആണ്. അതാവും വിളിച്ചിട്ട് കിട്ടാതിരുന്നത്. നീ കാര്യം പറയ്.. എന്തിനാ അവൻ വിളിച്ചത്… ഡേവി പറഞ്ഞു.
ചേട്ടായി അവൻ ഒരു ന്യൂസ് അറിഞ്ഞു അതൊന്ന് പറയാൻ വേണ്ടി വിളിച്ചതാണ്. അതു നമ്മുടെ ജാനിമോളുടെ കസ്റ്റഡിക്ക് വേണ്ടി ആൻസി ലീഗിലി മൂവ് ചെയ്യുന്നുണ്ട് എന്ന്. കേസ് രജിസ്റ്റർ ആയിട്ടുണ്ട് എന്നാ അറിവ്… ജെനിയുടെ കൈയിൽ ഇരിക്കുന്ന ജാനിമോളെ ഒന്ന് നോക്കികൊണ്ട് എബി പറഞ്ഞു.
എബി പറഞ്ഞത് കേട്ടതും എല്ലാവരും ഞെട്ടിപ്പോയി. ജെനി പേടിയോടെ കുഞ്ഞിനെ മുറുകെ പിടിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു.
പക്ഷേ.. അന്ന് അവർ കുഞ്ഞിൽ അവകാശം ഇല്ല എന്ന് എഴുതി തന്നിരുന്നില്ലേ പിന്നെ കേസ് കൊടുത്താലും കാര്യം ഉണ്ടോ.. ജോൺ ചോദിച്ചു.
അറിയില്ല അപ്പേ.. ചേട്ടായി എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്. അവര് കേസിനു പോയാൽ പ്രശ്നം ആണോ.. എബി മുഷ്ടി ചുരുട്ടി തന്റെ ദേഷ്യം കണ്ട്രോൾ ചെയ്ത് നിൽക്കുന്ന ഡേവിയോടായി ചോദിച്ചു.
ഡേവി അങ്ങനെ ഒരു കേസിനു അവർ പോയാൽ എന്തേലും കാര്യം ഉണ്ടോ.. ജെയിംസ് ചോദിച്ചു.
ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട് എളേപ്പാ. അവൾ കുഞ്ഞിന്റെ അമ്മ എന്ന അധികാരം വച്ച് അവൾക്ക് വേണ്ടി കേസ് കൊടുക്കാം. പ്രത്യേകിച്ച് മോള് ഒരു പെൺകുഞ്ഞ് ആയതുകൊണ്ട് അവൾക്ക് പ്രയോരിറ്റി കൂടും… ഡേവി പറഞ്ഞു. അവൻ ജെനിയെ നോക്കിയപ്പോൾ ആകെ കണ്ണൊക്കെ നിറഞ്ഞൊഴുകി നിൽക്കുന്നുണ്ട് ആള്. ജെനി കരയുന്നത് കണ്ടിട്ട് അവളുടെ കൈയിൽ ഇരിക്കുന്ന ജാനിമോളും വിതുമ്പി തുടങ്ങിയിട്ടുണ്ട്. അവൻ വേഗം അവരുടെ അടുത്തേക്ക് പോയി.
ജെനി കരയാതെ. ദേ നോക്കിയേ നീ കരയുന്നത് കണ്ടിട്ട് കുഞ്ഞും കരയുന്നത് കണ്ടില്ലേ. ആർക്കും നമ്മൾ നമ്മുടെ കുഞ്ഞിനെ വിട്ടുകൊടുക്കില്ല. അവൾ എല്ലാകാലത്തും നമ്മളുടെ മകൾ തന്നെ ആയിരിക്കും. വേറെ ആർക്കും അവളിൽ അവകാശം ഉണ്ടാവില്ല. അത് അങ്ങനെ ആക്കാൻ ഏതറ്റം വരെയും ഞാൻ പോകും. എന്തും ഞാൻ ചെയ്യും. നീ വിഷമിക്കണ്ട.
എന്നാലും ഇച്ചായാ നമ്മുടെ കുഞ്ഞിനെ കോടതിയിൽ ഒക്കെ കയറ്റുക എന്ന് വച്ചാൽ അതും ഇത്രേം ചെറിയ പ്രായത്തിൽ..
കോടതിയിൽ ഒന്നും കയറ്റേണ്ടി വരില്ല. ഇത് എന്നെ തകർക്കാൻ അവർ ഒരു വഴി കണ്ടതാവും. മിക്കവാറും എന്റെ വിളി പ്രതീക്ഷിച്ച് ഇരിക്കുന്നുണ്ടാവും. ഞാൻ വിളിച്ചാൽ അവർ അവരുടെ ആവശ്യങ്ങൾ പറയും. അതു കൊടുത്താൽ അവർ വന്ന വഴിയെ പൊക്കോളും. അല്ലാതെ കുഞ്ഞിനെ കോടതിയിൽ ഒന്നും കയറ്റേണ്ടി വരില്ല. പോരെ. ഇനിയും നിന്റെ സംശയം മാറിയില്ലെങ്കിൽ ഞാൻ അവളെ വിളിക്കാം. അപ്പൊ അവൾ പറയുന്നത് നിനക്ക് നേരിട്ട് കേൾക്കാലോ… അതുംപറഞ്ഞു ഡേവി ഫോൺ എടുത്ത് ആൻസിയുടെ നമ്പർ ഡയൽ ചെയ്യ്തു.
ഈ സമയം ഡേവിയുടെ വിളി പ്രതീക്ഷിച്ച് ഇരുപ്പായിരുന്നു ആൽഫ്രഡും കൂട്ടരും. ആൽവിയുടെ വീട്ടിൽ ആണ് അവർ ഇരിക്കുന്നത്.
അവൻ വിളിക്കില്ലേ ചേട്ടായി.. ആൽവി ചോദിച്ചു.
അവൻ വിളിക്കും. എന്തായാലും വിളിക്കും. അവന് അവന്റെ കുഞ്ഞ് അത്രയും പ്രിയപ്പെട്ടതാണ്. അതുകൊണ്ട് അതിനെ അവന് നഷ്ടപെടുന്ന ഒരു അവസ്ഥ അവന് സങ്കൽപ്പിക്കാൻ പോലും പറ്റില്ല. ഞാൻ അവിടെ ഉണ്ടായിരുന്ന രണ്ട് മാസം കണ്ടറിഞ്ഞതാണ് അവന് ആ കുഞ്ഞിനോട് ഉള്ള ഇഷ്ടം. അതിന് ഇത്തിരി പാല് കിട്ടാൻ എന്നോട് കേണിട്ടുണ്ട് അവൻ.. ഹും.. ആൽവി ചോദിച്ചതിന് ആൻസി ആണ് മറുപടി പറഞ്ഞത്. അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞ ഒരു ചിരി ഉണ്ടായിരുന്നു.
അവൾ അത് പറഞ്ഞു തീരലും അവളുടെ ഫോൺ അടിച്ചതും ഒരുമിച്ചായിരുന്നു. അവൾ ഫോൺ പൊക്കി കാട്ടി ഇപ്പൊ എങ്ങനെ ഉണ്ട് എന്ന രീതിയിൽ അവരെ നോക്കി. എന്നിട്ട് ഫോൺ എടുത്ത് ചെവിയിലേക്ക് വച്ചു.
പറയ് ഡേവിഡ്. എന്താണ് നിനക്ക് വേണ്ടത്.
എനിക്ക് എന്താണ് വേണ്ടത് എന്ന് നിനക്കും അറിയാം എനിക്കും അറിയാം. അതുകൊണ്ട് ആവശ്യമില്ലാത്ത സംസാരങ്ങൾക്ക് എനിക്ക് താൽപ്പര്യം ഇല്ല. ഇപ്പൊനിനക്ക് എന്താ ആവശ്യം. ഈ കേസ് കൊണ്ട് നീ എന്ത് ലാഭം ആണ് പ്രതീക്ഷിക്കുന്നത്.
എന്താ ഡേവിഡ് നീ ഇങ്ങനെ സംസാരിക്കുന്നത്. ഞാൻ നമ്മുടെ കുഞ്ഞിനോടുള്ള സ്നേഹത്തിന്റെ പുറത്ത് അല്ലേ ഇങ്ങനെ ഒരു കേസിന് പോയത്. അല്ലാതെ എനിക്ക് ഒന്നും വേണ്ട എന്റെ കുഞ്ഞിനെ അല്ലാതെ… ആൻസി ദൈന്യതയോടെ പറഞ്ഞു. ആൻസി പറഞ്ഞു നിർത്തിയിട്ടും
ഡേവിഡിന്റെ സൈഡിൽ നിന്നും മറുപടി ഇല്ല എന്ന് കണ്ടതും അവൾ പൊട്ടി ചിരിച്ചു.
ഞാൻ ഇങ്ങനെ ഒക്കെ പറയും എന്ന് നീ കരുതിയോ. എനിക്ക് അന്നും ഇന്നും ആ സാധനത്തിനോട് ഒരു മമതയും തോന്നിയിട്ടില്ല. പിന്നെ എന്റെ ഇപ്പോഴത്തെ ആവശ്യം നിന്നെ തകർക്കുക എന്നതാണ് അതിന് എനിക്ക് ആവശ്യമുള്ളൊരു തുറുപ്പ് ചീട്ട് മാത്രം ആണ് ആ കുഞ്ഞ്.
ആൻസിയുടെ സംസാരം സ്പീക്കറിൽ കൂടെ കേട്ട കൊട്ടാരത്തിൽ തറവാട്ടിലെ എല്ലാവർക്കും ആ നിമിഷം അവളെ കൊല്ലാനുള്ള ദേഷ്യം വന്നു. എന്തിന് അധികം ദേഷ്യം വരാത്ത ജെനിക്ക് വരെ അവളോട് വെറുപ്പ് തോന്നി. ഇങ്ങനെയും പെണ്ണുങ്ങളോ എന്നാണ് ജെനി അപ്പൊ ചിന്തിച്ചത്.
എനിക്കറിയാം ആൻസി നിനക്ക് എന്റെ കുഞ്ഞിനോട് ഒരു താൽപ്പര്യവും ഇല്ല എന്ന്. അതാണ് ഞാൻ ആദ്യമേ നിന്റെ ആവശ്യം എന്താണെന്ന് ചോദിച്ചത്..
അത് ഫോണിലൂടെ പറയാൻ ഉള്ളതല്ല ഡേവിഡ്. നേരിട്ട് പറയണം..
ശരി ഞാൻ എങ്ങോട്ട് വരണം. ഡേവി ചോദിച്ചു.
നീ എങ്ങോട്ടും വരണ്ട. ഞാൻ വന്നോളാം കൊട്ടാരത്തിൽ തറവാട്ടിലേക്ക്. നിന്റെ വീട്ടുകാരുടെ മുന്നിൽ വച്ച് നമുക്ക് സംസാരിക്കാം. ഞാൻ നാളെ ഒരു പത്തുമണി കഴിയുമ്പോൾ അങ്ങോട്ട് വരും. നിന്റെ വീട്ടുകാർ മുഴുവൻ ഉണ്ടായിരിക്കണം അവിടെ. ആൻസി പറഞ്ഞു.
ഉണ്ടാവും.. ഡേവി അത്ര മാത്രം പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്യ്തു.
കട്ട് ആയ ഫോണും പിടിച്ച് ആൻസി ഒരു പുച്ഛചിരിയോടെ നിന്നു.
എന്തിനാ ആൻസി നമ്മൾ അങ്ങോട്ട് ചെല്ലാം എന്ന് പറഞ്ഞത്. അവനെ നമ്മൾ വിളിച്ചിടത്തേക്ക് വരുത്തുന്നത് അല്ലേ നല്ലത്… ആൽഫി ഇഷ്ടക്കേടോടെ ചോദിച്ചു.
അവനെ എനിക്ക് അവന്റെ വീട്ടുകാരുടെ മുന്നിൽ വച്ച് നാണം കെടുത്തണം. അവനെ ദൈവം പോലെ കാണുന്ന അവന്റെ അനിയന്മാർ കാണണം അവൻ എന്റെ മുന്നിൽ കേഴുന്നത്. എന്നെ അവർ അപമാനിച്ചതിന് അവന്റെ അനിയന്മാർക്ക് ഉള്ള ശിക്ഷ അതാണ്… ആൻസി ക്രൂരമായ ചിരിയോടെ പറഞ്ഞു.
മ്മ്.. എങ്കിൽ നാളെ രാവിലെ വരാം ഞാൻ… ആൽഫി അത് പറഞ്ഞുകൊണ്ട് എഴുന്നേറ്റു പുറത്തേക്ക് പോയി.
………..
അവളുടെ ആവശ്യം കുഞ്ഞല്ല എന്നുള്ളത് ഇപ്പൊ നിനക്ക് മനസിലായില്ലേ.. ഡേവി ജെനിയോട് ചോദിച്ചു.
അതിന് ജെനി ഒന്ന് മൂളി.
എല്ലാവരോടും കൂടി ഒരു കാര്യം പറയാം. നാളെ അവൾ വന്ന് എന്ത് പ്രകോപനപരമായി എന്ത് പറഞ്ഞാലും പ്രതികരിക്കേണ്ട. അവൾക്കുള്ള മറുപടി ഞാൻ കൊടുത്തുകൊള്ളാം… കേട്ടല്ലോ..
അതിന് എല്ലാവരും സമ്മതിച്ചു.
…………………
ചിറയത്തു അത്താഴത്തിന് ശേഷം ആനിയമ്മ പാത്രം കഴുകുകയായിരുന്നു. വല്യമ്മച്ചിയും അടുത്ത് തന്നെ ഉണ്ട്.
അല്ല ആനി ഇനിയിപ്പോ പുതിയ ഒരാളെ നോക്കണ്ടേ സഹായത്തിന്. മുൻപ് ഉണ്ടായിരുന്നവൾ ഇനി വരുന്നില്ല എന്ന് വിളിച്ചു പറഞ്ഞില്ലേ..
മ്മ്.. അവളുടെ മോൾടെ പ്രസവവും കാര്യങ്ങളും ഒക്കെ അല്ലേ. ഇനിയിപ്പോ അത് ഒക്കെ കഴിയാതെ അവളെ പ്രതീക്ഷിക്കണ്ട. ഞാൻ ഇച്ചായനോട് പറഞ്ഞിട്ടുണ്ട്. നാളെയോ മറ്റന്നാളോ ആയിട്ട് പുതിയ ആള് വരും എന്നാ ഇച്ചായൻ പറഞ്ഞത്.
ആ സമയത്താണ് സോഫി അവൾ കഴിച്ച പാത്രവും കൊണ്ട് വന്നത്. അവൾ അത് അവിടെ കൊണ്ട് വച്ചിട്ട് പുറത്തേക്ക് പോകാൻ നിന്നതും വല്യമ്മച്ചി അവളെ വിളിച്ചു.
ഒന്ന് നിന്നേ നീ..
എന്താ.. സോഫി ചോദിച്ചു.
ഇവിടെ നിന്റെ വേലക്കാര് വല്ലവരും ഉണ്ടോ നീ കഴിച്ച പാത്രം ഒക്കെ കഴുകി വെക്കാൻ.. വല്യമ്മച്ചി ഗൗരവത്തോടെ ചോദിച്ചു.
അതുപിന്നെ അവര് ചെയ്യണ്ടല്ലോ എന്തായാലും അതിന്റെ കൂടെ ഈ ഒരു പാത്രം അല്ലേ.. സോഫി ആനിയെ കാട്ടികൊണ്ട് വല്യമ്മച്ചിയോട് പറഞ്ഞു.
ഓഹ്.. ഒരു പാത്രം ഉള്ളൂ എന്ന വിഷമം ആണോ നിനക്ക്. എങ്കിൽ ശരി. ആനി നീ ഇങ്ങ് പൊന്നേ. ബാക്കി പാത്രം ഇവള് കഴുകിക്കോളും..
എനിക്ക് പറ്റില്ല. ഞാൻ നിങ്ങടെ അടിമപ്പണി ചെയ്യാൻ ഇവിടത്തെ വേലക്കാരി ഒന്നും അല്ല. ഇവിടത്തെ മോന്റെ ഭാര്യ ആണ്…
അപ്പൊ ഇവൾ ഇവിടത്തെ വേലക്കാരി ആയിട്ടാണോ ഇതൊക്കെ ചെയ്യുന്നത്. പോയി കഴുക് അതൊക്കെ. ചെല്ല്..
എനിക്ക് പറ്റില്ല.. സോഫി ദേഷ്യത്തോടെ പറഞ്ഞു..
പ്ഫാ.. ചെന്ന് കഴുകെടി… വല്യമ്മച്ചി ദേഷ്യത്തോടെ അവളോട് അലറി.
സോഫി വേഗം ആനിയമ്മയെ മാറ്റി പാത്രങ്ങൾ ഓരോന്നായി കഴുകാൻ തുടങ്ങി.
അവൾക്ക് നല്ല രീതിയിൽ പറഞ്ഞാൽ അനുസരിക്കാൻ വയ്യ. ഞാൻ ഒന്ന് നോക്കട്ടെ നിന്നെ നന്നാക്കാൻ പറ്റുമോ എന്ന്… നാളെ രാവിലെ 6 മണി എന്ന സമയം ഉണ്ടെങ്കിൽ നീ ഇവിടെ അടുക്കളയിൽ ഉണ്ടാവണം. ഇല്ല അത് പറ്റില്ല എന്നാണെങ്കിൽ ഇറങ്ങാം നിങ്ങൾക്ക് ഈ വീട്ടിൽ നിന്ന്.. വല്യമ്മച്ചി സോഫിയോടായി പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി. അവളെ ഒന്ന് നോക്കികൊണ്ട് ആനിയമ്മയും പിന്നാലെ പോയി.
സോഫിക്ക് അവളുടെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയുന്നുണ്ടായില്ല. അവൾ തന്റെ ദേഷ്യം മുഴുവൻ കൈയിൽ ഉള്ള പാത്രങ്ങളിൽ തീർത്തുകൊണ്ടിരുന്നു.
……………..
ഡേവി കിടക്കാനായി ചെല്ലുമ്പോൾ മോളെ ഉറക്കി കെടുത്തി എന്തോ ആലോചിച്ചുകൊണ്ടിരിക്കുന്ന ജെനിയെ ആണ് കാണുന്നത്. ഡേവി അവളുടെ അടുത്തേക്ക് ചെന്ന് അവളെ ചേർത്തു പിടിച്ചു..
എന്നിട്ട് ചോദിച്ചു.
എന്താ എന്റെ കൊച്ച് ഈ ചിന്തിച്ചു കൂട്ടുന്നത്… ഏഹ്ഹ്
അത് ഒന്നൂല്ല്യ.. ഇച്ചായാ.. ഞാൻ വെറുതെ ഓരോന്നും..
എന്റെ പെണ്ണിന് എന്നെ വിശ്വാസം ഇല്ലേ. ഞാൻ പറഞ്ഞില്ലേ മോളെ നമ്മുടെ കുഞ്ഞ് എന്നും നമ്മുടെ തന്നെ ആയിരിക്കും. ആരൊക്കെ അവളിൽ അവകാശം പറഞ്ഞു വന്നാലും അവളെ നമ്മൾ വിട്ടുകൊടുക്കില്ല.. അതിന് എന്തൊക്കെ ചെയ്യണോ അതൊക്കെ നിന്റെ ഇച്ചായൻ ചെയ്തോളാം..
അറിയാം ഇച്ചായാ.. എന്നാലും എന്തോ ഒരു ടെൻഷൻ. ഒരു നിമിഷം പോലും മോളെ പിരിഞ്ഞ് ജീവിക്കാൻ ഇനി എനിക്ക് കഴിയില്ല…
ഓഹ് അപ്പൊ മോളെ മാത്രേ പിരിയാൻ പറ്റാത്തത്തുള്ളൂ അല്ലേ.. ഡേവി അവളുടെ മൂട് മാറ്റാൻ എന്നോണം കുസൃതിയോടെ പറഞ്ഞു.
അങ്ങനെ അല്ല.. എനിക്ക് ഇച്ചായനേം പിരിഞ്ഞിരിക്കാൻ പറ്റില്ല… അവൾ അവന് വിഷമമായി എന്ന് കരുതി വെപ്രാളത്തിൽ പറഞ്ഞു.
ആണോ അപ്പൊ എന്റെ കൊച്ചിന് എന്നെ പിരിഞ്ഞിരിക്കാൻ പറ്റില്ല അല്ലേ. അത്രേം ഇഷ്ടമാണോ എന്നെ.. അവൻ ഒരു കുസൃതി ചിരിയോടെ അവളോട് ചോദിച്ചു.
അപ്പോഴാണ് താൻ വെപ്രാളത്തിൽ എന്താ പറഞ്ഞത് എന്ന ബോധം വന്നത്. അതോടെ അവൾക്ക് പരിഭ്രമം കൂടി.
അങ്ങ.. അങ്ങനെ അല്ല.. ഞാൻ.. എനിക്ക്.. ജെനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു.
എന്തിനാ എന്റെ പെണ്ണേ ഇത്രേം ടെൻഷൻ. നിന്റെ ഇച്ചായൻ അല്ലേ. എന്നോട് എന്തും പറഞ്ഞൂടെ നിനക്ക്. അതിന് എന്തിനാ ഈ വിക്കൽ ഒക്കെ..ചെല്ല് പോയി ഫ്രഷ് ആയി വാ. എന്നിട്ട് നമുക്ക് കിടക്കണ്ടേ. നാളെ ചിലരെ ഒക്കെ ഓടിച്ചു വിടേണ്ടതല്ലേ.. നമുക്ക് ഉറങ്ങാൻ നോക്കാം..
ശരി ഇച്ചായാ.. ജെനി അതും പറഞ്ഞ് ബാത്‌റൂമിലേക്ക് പോയി.
അതുവരെ ചിരിയോടെ ഇരുന്ന ഡേവിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു വന്നു. അവൻ പല്ലുകടിച്ചുകൊണ്ട് പറഞ്ഞു.
ആൻസി നിന്റെ തകർച്ചക്ക് ആണ് നീ നാളെ തിരി തെളിക്കാൻ പോകുന്നത്.. ഡേവിയുടെ മുഖത്ത് പുച്ഛം നിറഞ്ഞു.
……..
പിറ്റേന്ന് ആൻസിയെ പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു കൊട്ടാരത്തിൽ തറവാട്ടിൽ എല്ലാവരും. അവൾ പറഞ്ഞതുപോലെ എല്ലാവരും അവിടെ തന്നെ ഉണ്ടായിരുന്നു..
പത്തുമണി കഴിഞ്ഞതും രണ്ട് കാറിലായി അവർ മൂന്നുപേരും കൊട്ടാരത്തിൽ തറവാട്ടിൽ എത്തി.
ഒരു കാറിൽ ആൽഫിയും മറ്റൊരു കാറിൽ ആൻസിയും ആൽവിയും വന്നിറങ്ങി.
തുറന്ന് മലർന്നിട്ട റൂമിന്റെ ഉള്ളിലേക്ക് ആൻസിയും ആൽവിയും കയറി. ആൽഫിയും കൊല്ലിങ് ബെൽ ഒന്ന് അടിച്ചുകൊണ്ട് ഉള്ളിലേക്ക് കയറി.
അവര് ഉള്ളിലേക്ക് കയറിയതും കാണുന്നത് എല്ലാവരും സോഫയിൽ ഇരിക്കുന്നതാണ്.
ആഹാ എല്ലാവർക്കും പറഞ്ഞാൽ അനുസരിക്കാൻ ഒരു മടിയും ഇല്ല അല്ലേ… ആൻസി അവിടെ ഉള്ള എല്ലാവരെയും നോക്കി പുച്ഛിച്ചുകൊണ്ട് ഒന്ന് ചിരിച്ചു..
എന്താ നിന്റെ ആവശ്യം അത് പറയ് ആദ്യം… ഡേവി പറഞ്ഞു നിർത്തുമ്പോഴേക്കും ആൻസി പറഞ്ഞു.
എന്റെ ഒരേഒരു ആവശ്യം നിന്നെ തകർക്കുക എന്നതാണ് ഡേവിഡ്. നീ എന്റെ മുന്നിൽ കേഴണം… അതാണ് എന്റെ ലക്‌ഷ്യം.
ആവശ്യമില്ലാത്ത സംസാരങ്ങൾക്ക് എനിക്ക് താൽപ്പര്യം ഇല്ല ആൻസി. ഈ കേസ് പിൻവലിക്കാനുള്ള ഡിമാൻഡ് എന്താണ്. ഇനിയൊരിക്കലും കുഞ്ഞിൽ അവകാശം പറഞ്ഞ് നീ വരരുത്. അതിന് എന്താ നിനക്ക് വേണ്ടതെങ്കിൽ ഞാൻ തരും നിന്റെ ആവശ്യം ന്യായമാണെങ്കിൽ.
ന്യായമല്ലെങ്കിലും നീ തരും ഡേവിഡ്. അല്ലെങ്കിൽ ഈ ചെറിയ പ്രായത്തിൽ തന്നെ ഈ കുഞ്ഞ് കോടതി കയറി ഇറങ്ങേണ്ടി വരും.
മ്മ്.. പറയ്..
എന്റെ ഒന്നാമത്തെ ഡിമാൻഡ് ദേ ആൽഫ്രഡ് പറയും. ആൻസി ആൽഫിയെ കാട്ടികൊണ്ട് പറഞ്ഞു.
ഒന്നുമില്ല ഡേവിഡ് നിന്റെ കമ്പനിക്ക് കിട്ടിയിട്ടുള്ള ആ 300 കോടിയുടെ ഇന്റർനാഷണൽ പ്രൊജക്റ്റ് ഇല്ലേ അത് എനിക്ക് വേണം. നീ നശിപ്പിച്ച ഞങ്ങളുടെ കമ്പനി തിരിച്ച് പിടിക്കാൻ ഇത് ഞങ്ങൾക്ക് വേണം..
സമ്മതം.. ആൽഫി പറഞ്ഞു കഴിയുമ്പോഴേക്കും ഡേവി പറഞ്ഞു.
കൊട്ടാരത്തിൽക്കാർ എല്ലാവരും ഡേവിയെ ഞെട്ടി നോക്കി. കാരണം ആ പ്രോജെക്ടിനു വേണ്ടി ഡേവി എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാം.
അടുത്തത് വളരെ ചെറിയ ഒരു ആവശ്യം ആണ്… ആൻസി ഡേവിയെ നോക്കി പറഞ്ഞു.
ഡേവി എന്താ എന്ന നിലയിൽ അവളെ നോക്കി.
നീയും നിന്റെ പുതിയ ഭാര്യയും എന്നെ അപമാനിച്ച നിന്റെ വീട്ടുക്കാരെ മുഴുവൻ സാക്ഷിയാക്കി എന്റെ കാലിൽ വീണ് മാപ്പ് പറയണം..
ആൻസിയുടെ ആവശ്യം കേട്ടതും കൊട്ടാരത്തിൽക്കാർ എല്ലാവർക്കും അവളോട് വെറുപ്പും ദേഷ്യവും തോന്നി…
സമ്മതം.. ഡേവി ഒരു ഭാവമാറ്റവും ഇല്ലാതെ പറഞ്ഞു. എല്ലാവരും ഞെട്ടിക്കൊണ്ട് ഡേവിയെ നോക്കി. എന്തോ പറയാൻ തുടങ്ങിയ എബിയെ ജോൺ കണ്ണുകൊണ്ട് തടുത്തു…
ആ എങ്കിൽ ആ കർമ്മം അങ്ങോട്ട് ആദ്യം നടന്നോട്ടെ അല്ലേ ആൽവി.
പിന്നെ അല്ലാതെ ഒറ്റയാനെ പോലെ നടക്കുന്ന ഡേവി ഒരാളുടെ കാല് പിടിക്കാ.. അതും തന്റെ ശത്രു ആയ ഒരുപെണ്ണിന്റെ. ഇതിലും വലിയ തോൽവി ഒന്നും ഇയാളുടെ ജീവിതത്തിൽ ഇനി സംഭവിക്കാൻ ഇല്ല.
ഡേവി അവര് പറയുന്നത് ഒന്നും ശ്രദ്ധിക്കാതെ ജെനിയുടെ കൈയും പിടിച്ച് ആൻസിയുടെ മുന്നിൽ ആയി ചെന്നു നിന്നുകൊണ്ട് പറഞ്ഞു
ആൻസി ഞാൻ നീ പറഞ്ഞത് മുഴുവൻ ചെയ്യാം.. പക്ഷേ…