19/04/2026

ഗൗരി : ഭാഗം 05

രചന – നന്ദ നന്ദിത

നനഞ്ഞൊട്ടിയ സാരിയിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി അവന്… മഴയുടെ തണുപ്പിൽ അവളുടെ ചുണ്ടുകൾ വിറകൊള്ളുന്നു… ഇടിയും മിന്നലും അവളെ വല്ലാതെ ഭയപ്പെടുത്തിയെന്ന് അവളുടെ മുഖത്ത് നിന്നും വ്യക്തമായിരുന്നു… ഇടി വെട്ടുമ്പോൾ അവൾ ചെവി പൊത്തി കണ്ണുകൾ ഇറുക്കി അടച്ചു.ഒരാശ്രയം എന്ന വണ്ണം അവളെ ബാലനെ നോക്കി… അതറിഞ്ഞിട്ടാവണം ബാലൻ അവളുടെ അരികിലേക്ക് ചേർന്നു നിന്നു… ഒരു കൈകൊണ്ടവളെ ചുറ്റി പിടിച്ചു. അവളുടെ ഇരുകൈകളും അവനെ ചുറ്റിപിടിച്ചു നെഞ്ചോരം ചേർന്നു നിന്നു. “മഴ കുറച്ചു കുറഞ്ഞിട്ടുണ്ട്… നമുക്ക് പോകാടോ…” ബാലന്റെ ചോദ്യം കേട്ട് അവളുടെ കൈകൾ മെല്ലെ അയഞ്ഞു. “ഉം..” “മഴ പൊടിയണുണ്ട്… സാരില്യ… മ്മക്ക് പതിയെ പോവാം… ഇരുട്ട് മൂടി.. എത്ര നേരംന്നുവെച്ച ഇവിടെ ഇങ്ങനെ നില്ക്കാ..??” അതും പറഞ്ഞു, ബാലൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. ഗൗരി പതിയെ കേറി ഇരുന്നു… അവളുടെ കൈകൾ ബാലന്റെ തോളിൽ അമർന്നു. പടിപ്പുര കടന്നതും കണ്ടു, അംബികമ്മ നോക്കി നിൽക്കുന്നത്.. “ന്താ കുട്ടിയോളെ വൈകിയേ… പേടിച്ചു പോയി…??” “ഭയങ്കര മഴയാരുന്നു അമ്മേ… ഞങ്ങൾ മഴമാറാൻ കാക്കുവായിരുന്നു…” ഗൗരി പറഞ്ഞു. “ന്റെ ദേവി… നനഞ്ഞു കുളിച്ചുലോ,രണ്ട് പേരും തല തൂവർത്തിയെ പോയി… വല്ല പനി പിടികുട്ടോ…” അംബികമ്മ പറഞ്ഞത് കേട്ട്… ഗൗരിയും ബാലനും അകത്തേക്ക് പോയി.

“ഗൗരി…. ഗൗരി….” ബാലന്റെ തിടുക്കപെട്ടുള്ള വിളി കേട്ട്, ഗൗരി മുറിയിലേക്ക് ഓടിയെത്തി. “ന്താ ബാലേട്ടാ… വിളിച്ചുവോ ന്നേ…?”. “ടോ… ന്നെ സ്റ്റേഷനിൽ നിന്ന് വിളിച്ചിരുന്നു. തന്റെ നഷ്ടപെട്ട ബാഗ് തിരികെ കിട്ടി… ” “ആണോ…”സന്തോഷം കൊണ്ടവളുടെ കണ്ണുകൾ വിടരുന്നത് ബാലൻ നോക്കി നിന്നു. “ഒക്കെ പോയെന്ന് കരുതിയതാ ബാലേട്ടാ… താങ്ക്സ്… ” “നമ്മൾ തമ്മിലെന്തിനാ ഗൗരി ഫോർമാലിറ്റീസ്…” “സമയം ഒത്തിരിയായി,കഴിച്ചിട്ട് കിടക്കാം നാളെ രാവിലെ സ്റ്റേക്ഷനിൽ പോകണം… ” ഗൗരി ബാലനോട് പറഞ്ഞു…. “ഉം…താൻ ഭക്ഷണം എടുത്ത് വെക്ക്… പിന്നെ, അമ്മയോട് അതേപ്പറ്റി ഒന്നും പറയണ്ട കേട്ടോ…” “ഉം…” ഗൗരി അടുക്കളയിലേക്ക് നടന്നു. “ബാലേട്ടാ വരൂ…ഭക്ഷണം എടുത്ത് വച്ചു…” കാണാഞ്ഞിട്ട് അവൾ വീണ്ടും വിളിച്ചു “ദാ..വരണു..” “അമ്മേ… നാളെ ഗൗരിയേം കൊണ്ട് വെളിയിലൊന്ന് പോണം…” “എവിടേക്കാ കുട്ട്യേ…?” “അങ്ങനെ കാര്യായിട്ട് ഒന്നുല്യ… ” “ഉം പോയിട്ട് വാ… രണ്ടുപേരും…” “അവരെവിടേലും പോകുന്നേന് നീയെന്തിനാ അംബികേ ചോദ്യം ചെയ്യണേ…? കുട്ട്യോള് അവരുടെ ഇഷ്ടത്തിന് പോയിട്ട് വരട്ടെ…” മാധവൻ അംബികയോട് പറഞ്ഞു…

“ഏയ് അങ്ങനെ കാര്യമായിട്ടൊന്നുല്ല ഒന്നുല്ല അച്ഛാ… ” “എപ്പഴാ ഇറങ്ങാ…” “ഒൻപതരയാകുമ്പോഴേക്കും ഇറങ്ങണം..” “എവിടെ പോയിട്ടാണെലും നേരത്തെ ഇങ്ങ് എത്തിയേക്കണം… ” “ഉം…” ഭക്ഷണം കഴിച്ച് ബാലൻ മുറിയിലേക്ക് വരുമ്പോഴേക്കും കിടക്കയൊക്കെ കുടഞ്ഞു വിരിക്കുന്നുണ്ടായിരുന്നു ഗൗരി… “ടോ… തനിക്ക് എന്ത് പറ്റി ഒരു മൂകത…?” “ഏയ്…. ഒന്നുല്യ…!! അമ്മയോട് അങ്ങനെ പറഞ്ഞത് വിഷമായോ…? “ഏയ്… ഒന്നില്ല ബാലേട്ടാ… ” “ഉണ്ടായ സന്തോഷം ഒക്കെ എവിടെ പോയെ….?” ബാലൻ വിടാൻ ഉദ്ദേശമില്ലായിരുന്നു… എനിക്ക് ഉറക്കം വരണു. ഞാൻ ഉറങ്ങിക്കോട്ടെ…? ഉം കിടന്നോളൂ … ജനാലകൾ കുറ്റിയിട്ട് ഗൗരി വന്നു തറയിൽ വിരിച്ച പായിലേക്ക് കിടന്നു. ലൈറ്റ് ഓഫ് ചെയ്തു ബാലനും കട്ടിലിലേക്ക് കിടന്നു.. നിശബ്ദമായ മുറി…. ഏങ്ങി കരയുന്ന ശബ്ദം കേട്ടാണ് ബാലൻ ഞെട്ടിയുണർന്നത്.. എഴുന്നേറ്റു ടേബിൾ ലാമ്പ് തെളിയിച്ചു. ഭിത്തിയിലേക്ക് ചാരിയിരുന്നു കരയുന്ന ഗൗരിയെയാണ് അവൻ കണ്ടത്…

“ടോ… താനെന്തിനാ കരയുന്നെ…?? ബാലൻ അവളുടെ അടുത്തേക്ക് ചെന്നു.. “എന്തേലും ഒന്ന് പറ ഗൗരി…!!” അവൻ വീണ്ടും വീണ്ടും നിർബന്ധിച്ചു… “ഏയ് ഒന്നുല്ല ബാലേട്ടാ… ഈ വീടും ഇവിടുള്ളോരുടെ സ്നേഹം ഒക്കെ കാണുമ്പോ ന്റേം വീട് ഞാൻ ഓർത്ത് പോയ്‌..” “ഏയ്… താൻ വിഷമിക്കല്ലേ… “സമാധാനിപ്പിക്കാൻ ബാലൻ അവളോട് പറഞ്ഞു. “ദേവൂന്റെ കല്യാണം കഴിയണ വരെ താനെന്നെ ഹെല്പ് ചെയ്തേ പറ്റു ഗൗരി… ഇതൊക്കെ കള്ളമാണെന്നറിഞ്ഞാ അവളിനിയും…!!” ഏറെ വിഷമത്തോടെ ബാലൻ പറഞ്ഞു നിർത്തി. “ബാലേട്ടൻ വിഷമിക്കരുത് ഞാൻ കൂടെ കാണും…!!” “എനിക്ക് അത് മതിയെടോ…. താൻ വിഷമിക്കുകയൊന്നും വേണ്ട.. എന്തുണ്ടെങ്കിലും എന്നോട് പറയാൻ മടിക്കുകയും അരുത്…” “ഉം…” “കിടന്നോളൂട്ടോ… ” റൂമിലെ ലൈറ്റ് അണച്ച് വീണ്ടും കട്ടിലിലേക്ക് ബാലൻ കിടന്നു.. ദേവൂന്റെ കല്യാണം ഒന്ന് കഴിഞ്ഞോട്ടെ അത് കഴിഞ്ഞ് വേണം ന്റെ ഗൗരി കുട്ടീടെ വീട്ടിലേക്ക് ചെല്ലാൻ. നിക്കിവളെ തരുവോ ന്ന് ചോയ്ച്ചോണ്ട്… ആ ഇരുട്ടിലും പുഞ്ചിരിച്ചുകൊണ്ട് ബാലൻ തലവഴി പുതച്ച് കിടന്നു.

“അമ്മേ ഞങ്ങൾ പോയിട്ട് വരാട്ടോ…” ബൈക്ക് സ്റ്റാർട്ട്‌ ചെയ്തുകൊണ്ട് ബാലൻ അംബികയോട് പറഞ്ഞു “ഉം…പോയ്‌ വാ മക്കളെ..” “ഗൗരി വാ… കയറൂ…” ബാലന്റെ തോളിൽ കൈ അമർത്തി ഗൗരി ബൈക്കിലേക്ക് കയറിയിരുന്നു… ‌ബൈക്ക് പോലിസ് സ്റ്റേഷന്റെ പാർക്കിങ്ങിലേക് വച്ച് ഇരുവരും സ്റ്റേഷനിലേക്ക് നടന്നു. “താനിവിടെ ഇരിക്ക് ഞാൻ ചോദിച്ചിട്ട് വരാം…” “ഉം…പോയിട്ട് വാ..” ബാലൻ കാര്യങ്ങൾ അവിടുള്ളൊരു പോലീസുകാരനോട് പറഞ്ഞു.. “കുറച്ചു നേരം വെയിറ്റ് ചെയ്യൂട്ടോ.. സാർ വരാൻ കുറച്ചു വൈകും…” അയാളുടെ മറുപടി കേട്ട് ബാലൻ ഗൗരി ഇരുന്നിടത്തേക്ക് വന്നു. “എന്ത അവര് പറഞ്ഞെ…?” ഗൗരി അവനോ തിരക്കി. “എസ് ഐ വരാൻ കുറച്ചു വൈകും.. ഇവിടിരിക്കാൻ പറഞ്ഞു.” കുറേ നേരം കഴിഞ്ഞപ്പോ പോലീസ് യൂണിഫോമിൽ ഒരാൾ ബാലാന്റെയും ഗൗരിയുടെയും അടുത്തേക്ക് നടന്നെത്തി. “ആഹാ…ഇതാര് സാജനോ…?” പെട്ടെന്നെഴുന്നേറ്റ് ബാലൻ സാജന് നേരെ കൈ നീട്ടി. ഷേക്ക്‌ ഹാൻഡ് ചെയ്യുമ്പോഴാണ് യൂണിഫോമിന്റെ പോക്കറ്റിന് മുകളിലെ SI സാജൻ പൗലോസ് എന്നാ പേര് ശരിക്കും ശ്രദ്ധിച്ചത്..

“ഓഹ് സോറി… ” “ഹാ എന്താടോ…ബാല പെട്ടെന്ന് സോറിയൊക്ക…?” “സർ നെ പെട്ടന്ന് കണ്ടത് കൊണ്ടു…” “സർ ഓ… ഒന്ന് പോടാ… ഈ യൂണിഫോം ഇട്ടാലും… ഞാൻ നിന്റെയാ പഴയ സാജൻ തന്നെയാ… ഇനി പറ എന്താ വിശേഷം…?” “ഒരു ബാഗ് മിസ്സിംഗ്‌ ആയിട്ടുണ്ടായിരുന്നു…” “ഓഹ് അത് തന്റെ വൈഫിന്റെ ആയിരുന്നോ..? “ഉവ്വ്…” “അതിവിടെ ഇരിപ്പുണ്ട്. പരാതി എഴുതിയതിന്റ കോപ്പി കയ്യിലുണ്ടല്ലോ ല്ലേ…?” “ഉണ്ട്… ” “അതവിടെ കോൺസ്റ്റബിളിന്റെ കയ്യിൽ കൊടുത്തിട്ട് ഓഫീസിലേക്ക് വാട്ടോ…” അതുംപറഞ്ഞു സാജൻ ഉള്ളിലേക്ക് പോയ്‌. സാജന്റെ മേശക്ക് മുകളിൽ തന്നെ ഗൗരിയുടെ ബാഗ് ഇരിപ്പുണ്ടായിരുന്നു. അത് കണ്ടപ്പോഴാണ് ഗൗരിക്ക് സമാധാനാമായത്. “ബാലൻ ഇരിക്ക്…” സാജൻ പറഞ്ഞു… “കോഫിയോ മറ്റോ…?” “ഏയ് ഒന്നും വേണ്ട…!!” “ഉം.. പറ എന്തൊക്കെയുണ്ട് വിശേഷങ്ങളൊക്കെ…?” “വിശേഷമായിട്ട് ഒന്നുല്യ സുഖയിട്ട് ഇരിക്കുന്നു…” കുശല സംഭക്ഷണങ്ങൾക്കിടയിൽ ബാലൻ പറഞ്ഞു.

“ഇതല്ലേ ബാഗ്…? അതിൽ നിന്ന് വല്ലോം നഷ്ടപ്പെട്ടിട്ടുണ്ടോന്ന് നോക്കൂട്ടോ… ” “ഉം…”ഗൗരി തലയാട്ടി ബാഗിന്റെ സിബ്ബ് തുറന്നവൾ ആദ്യം നോക്കിയത് തന്റെ സർട്ടിഫിക്കേറ്റ് അടങ്ങിയ ഫയൽ ആയിരുന്നു. എല്ലാം കൃത്യമായി പരിശോധിച്ചു ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഗൗരിക്ക് ബോധ്യമായി. “സാർ എല്ലാം ഉണ്ട് ട്ടൊ… ” “നന്നായി ചെക്ക് ചെയ്തല്ലോ ല്ലേ…?” “ഉവ്വ് സാർ…എല്ലാമുണ്ട്.. ” ഓഹ് ഞാൻ വിട്ടുപോയി ബാല വൈഫിന്റെ പേരെന്താ..? “ഗൗരി…!!” “എന്താടോ കല്യാണക്കാര്യമൊന്നും അറിയിക്കഞ്ഞെ…?” “അതൊക്കെ വളരെ പെട്ടെന്നായോണ്ട് ആരെയും അറിയിക്കാൻ പറ്റിയില്യ… ഞങ്ങളെങ്കി ഇറങ്ങട്ടെ… ” “ആഹ് ശരി… വെളിയിൽ സൈൻ ചെയ്തിട്ട് പൊയ്ക്കോളൂട്ടോ…” ” ശരി… ” സാജനോട് യാത്ര പറഞ്ഞവർ പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങി. യാത്രയിലുടനീളം സന്തോഷവതിയായിരുന്നു ഗൗരി. “ഒത്തിരി നന്ദിയുണ്ട് ബാലേട്ടാ… ” “ഞാനിപ്പോ എന്താ ബാലേട്ടന് തരിക…? ന്റെ കയ്യിലൊന്നുല്ലല്ലോ…” “നിക്ക് ഒന്നും വേണ്ടടോ… തന്റെ സന്തോഷത്തിൽ പങ്ക് ചേരാൻ കഴിഞ്ഞല്ലോ അത് തന്നെ ധാരാളം…”

ഊണ് കഴിഞ്ഞു, ബാലൻ കട്ടിലിൽ വെറുതെ കിടന്നു. അപ്പോഴേക്കും ഗൗരി യും മുറിയിലേക്ക് വന്നിരുന്നു… അവൾ ഉണങ്ങിയ തുണികൾ മടക്കി അലമാരയിലേക്ക് വെച്ചു, മേശയിൽ വെച്ചിരുന്ന പുസ്തകങ്ങൾ ഒക്കെ അടുക്കി ഷെൽഫിലേക്ക് വെച്ചു. “ന്തോരം സമ്മാനങ്ങളാ… ഏട്ടന് കിട്ടിയേക്കണേ…” അവൾ ഓരോന്നിലും വിരലുകൾ ഓടിച്ചു… അത് കേട്ടതും അവൻ പതിയെ അവൾ നിൽക്കുന്ന വശത്തേക്ക് തിരിഞ്ഞു, തലയ്ക്കു കയ്കൊടുത്തു കിടന്നു. “നികും കിട്ടിയിരുന്നു… പഠിക്കുമ്പോൾ ഒത്തിരി സമ്മാനങ്ങൾ… ഒരു അദ്ധ്യാപിക ആവണം എന്നായിരുന്നു ന്റെ ആഗ്രഹം… ഹാ വിധി പോലെ അല്ലേ വരുള്ളൂ…”അവൾ നെടുവീർപ്പിട്ടു “താൻ ഏതു വരെ പഠിച്ചു..?” ബാലന്റെ ചോദ്യം കേട്ട് ഗൗരി അവനെ നോക്കി പുഞ്ചിരിച്ചു. +2കഴിഞ്ഞു B A ക്ക് ചേർന്നതാ… ഫസ്റ്റ് ഇയർ എക്സാം എഴുതി… പിന്നീട്… പോകാൻ പറ്റിയില്ല…. “അവൾ നെടുവീർപ്പിട്ടു. “ന്തേ പിന്നെ പഠിക്കാഞ്ഞേ…??” “അതൊക്കെ വല്യ കഥയാ ബാലേട്ടാ… ഞൻ ഓർക്കാൻ ഇഷ്ടപെടാത്ത അദ്ധ്യായങ്ങൾ…” അവൾ പുഞ്ചിരിച്ചു… പക്ഷെ ആ പുഞ്ചിരിയിലും ഒരു വേദന യുള്ളത് അവൻ അറിഞ്ഞു… പിന്നീട് അതിനെ കുറിച്ചൊന്നും അവളോട് ബാലൻ ചോദിച്ചില്ല.

“Today we are going to discuss about Shakespeare’s Macbeth. Without doubt, Shakespeare enjoys a unique place in not just English literature but also in world literature. In this block, you have the opportunity to study one of the greatest plays of Shakespeare. There are a largenumber of issues that crop up in Macbeth..” “സാന്ദ്ര..!!” ബാലന്റെ അലർച്ചയിൽ ഒരു നിമിഷം ക്ലാസ്സ്‌ നിശബ്ദമായി… “താൻ പഠിക്കാൻ ആണോ.. അതോ സ്വപ്നം കാണാൻ ആണോ ക്ലാസ്സിൽ വരുന്നത്…?? ഒരു നിമിഷം, ബാലന്റെ ചോദ്യത്തിൽ സാന്ദ്ര പരുങ്ങി… “സോറി സർ….ഞാൻ…” “ന്റെ ക്ലാസ്സിൽ ഇരിക്കുന്നതിനു എന്തേലും ബുദ്ധിമുട്ട് ഉണ്ടേൽ.. പുറത്തേക്ക് പോകാം… Otherwise, ഇവിടെ ഇരിക്കണമെങ്കിൽ ക്ലാസ്സിൽ ശ്രെദ്ധിക്കണം…” അവളെ വഴക്ക് പറഞ്ഞു… ബാലൻ ക്ലാസ്സ്‌ കണ്ടിന്യൂ ചെയ്തു പീരിയഡ് അവസാനിച്ചതും, ബാലൻ തന്റെ ടെസ്റ്റും ആയി പുറത്തേക്ക് ഇറങ്ങി…

പിന്നീട് എന്തോ ഓർത്തതുപോലെ തിരികെ വന്നു “സാന്ദ്ര…!!ഒന്ന് വന്നേ…” ക്ലാസ്സിന്റെ വാതിലിൽ നിന്ന് നിന്നു ബാലൻ അവളെ വിളിച്ചു. അത് കേട്ടതും സാന്ദ്ര വേഗം വെളിയിലേക്ക് ഇറങ്ങി വന്നു അവർ ഒരുമിച്ചു വരാന്തയിലൂടെ നടന്നു “സാന്ദ്ര…!!എന്താ തനിക്ക് പറ്റിയത്…?? കുറച്ചു നാളായി ഞാൻ ശ്രെദ്ധിക്കുന്നു…എന്റെ ക്ലാസ്സിലെ ഏറ്റവും മിടുക്കി ആയ പഠിക്കുന്ന കുട്ടി താൻ ആണ്…പക്ഷെ ഇപ്പോൾ താൻ പഠിത്തതിന്റെ കാര്യത്തിൽ ഒട്ടും ശ്രെദ്ധിക്കുന്നില്ലാ…?? What happend to u..?? “സർ… ഞാൻ… അത്…” സാന്ദ്ര ഒരു നിമിഷം നിന്നു. പതിയെ ബാലന്റെ അഭിമുഖമായി നിന്നു… “sir … I’m totally confused … I do not know what’s happening to me…ഞാൻ ഒത്തിരി തവണ ആലോചിച്ചു…സർ ക്ലാസ്സെടുക്കുമ്പോൾ എനിക്ക് കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല… പഠിക്കാൻ ടെക്സ്റ്റ്‌ തുറന്നാൽ കണ്മുന്നിൽ സർ ന്റെ മുഖം മാത്രം… സർനോട് ഇതെങ്ങനെ പറയും എന്ന് എനിക്ക് അറിയില്ല…but… ഇനിയും പറയാതിരുന്നാൽ… എനിക്ക് പറ്റില്ല… I love u sir… Love u lot…!!” (തുടരും )