The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സെലുനിസു
വാതിൽ ചാരി കൊണ്ട് മുറിക്ക് പുറത്തേക്കിറങ്ങി…
മുറിയിലെ ടേബിളിൽ ഇരുന്ന ഫോൺ ബെൽ കേട്ടതും ലച്ചു ഉറക്ക ചടവോടെ പതിയെ കണ്ണുകൾ തുറന്നു നോക്കി.. ഫോൺ ആണെന്ന് മനസ്സിലായതും അവൾ പെട്ടന്ന് എഴുന്നേറ്റ് എടുത്ത് നോക്കിയതും അതിൽ ഹരിയേട്ടൻ എന്ന പേര് കണ്ടവൾ പെട്ടന്ന് കാൾ അറ്റന്റ് ചെയ്തു….
ഹലോ….
ലച്ചൂ….
ഹാ….ഹരിയേട്ടൻ ഉറങ്ങിയില്ലേ…
മ്മ്… എണീറ്റു… പോവാനുള്ള ടൈം ആയികൊണ്ടിരിക്കുവല്ലേ…. ഇവിടുന്ന് അഞ്ചരക്ക് ഇറങ്ങണം…. അഞ്ചു മണി ആവാറായിപ്പോ….
അയ്യോ…. ഞാൻ സമയം നോക്കിയില്ല ഹരിയേട്ടാ…. ഇന്നലെ നമ്മൾ എപ്പളാ ഇങ്ങോട്ട് വന്നേ… എനിക്ക് ഒന്നും ഓർമ കിട്ടുന്നില്ല…
ആ… നിനക്ക് ഓർമ കാണില്ല…. എന്തുറക്കവായിരുന്നു…. അവിടുന്ന് നിന്നെ എടുത്ത് റൂമിലെത്തിച്ചപ്പോഴേക്കും എന്റെ നടു പോയി…..കാണുന്ന പോലൊന്നും അല്ല… എന്ത് വെയിറ്റ് ആടി നീ….
ഹരിയേട്ടനോട് ആര് പറഞ്ഞു എടുക്കാൻ… എന്നെ ഒന്ന് വിളിച്ചൂടായിരുന്നോ….
നീ ഉറങ്ങുന്നത് കണ്ടപ്പൊ വിളിക്കാൻ തോന്നിയില്ലാ….അതാ…
ലച്ചൂ….
മ്മ്…
വിളി കേൾക്ക് പെണ്ണേ….
എന്തോ……. മതിയോ….
മ്മ് മതി… എനിക്കൊരു ചായ ഇട്ട് കൊണ്ട് തരാവോ….
വേണോ.
മ്മ്… വേണം…
ഇപ്പൊ കൊണ്ട് വരാട്ടോ…. എന്നും പറഞ്ഞവൾ ഫോൺ കട്ട് ചെയ്ത് തലയണയുടെ അടിയിലേക്ക് വെച്ചു കൊണ്ട് ഫ്രഷ് ആവാനായി ബാത്‌റൂമിലേക്ക് കയറി…
അടുക്കളയിലേക്ക് കയറി ഏലക്ക ചേർത്ത് ചായയും ഉണ്ടാക്കിയവൾ അവന്റെ റൂമിലേക്ക് വിട്ടു….
ഹരിയേട്ടാ….എന്ന് വിളിച്ചവൾ വാതിലിൽ തട്ടിയതും
ഡോർ ലോക്ക് അല്ല… കയറി വാ… എന്നകത്തു നിന്ന് മറുപടി കേട്ടതും അവൾ ഡോർ തുറന്ന് അകത്തേക്ക് കയറി…..
ആഹാ… കുളിയൊക്കെ കഴിഞ്ഞോ……
മ്മ് … അമ്മ എണീറ്റോ….
ഇല്ലാ….
ചായ ദാ ഹരിയേട്ടാ…. ഞാൻ വല്ലതും കഴിക്കാൻ ഉണ്ടാക്കട്ടെ എന്നും പറഞ്ഞവൾ ചായ ടേബിളിലേക്ക് വെച്ച് പോവാൻ ഒരുങ്ങിയതും അവനവളുടെ കയ്യിൽ പിടിച്ചു……
എനിക്കൊന്നും വേണ്ട ലച്ചൂ…. നീ ഇങ്ങനെ എപ്പഴും അടുത്തുണ്ടായ മതി. പോവാനേ തോന്നുന്നില്ലെടി… ഈ ഒരു അവസ്ഥയിൽ ഞാൻ അങ്ങോട്ട് ചെന്നാൽ എനിക്ക് പഠിക്കാൻ കഴിയോ..പോവാതിരുന്നാലോ…
ഇന്നലെ എന്നെ സമാധാനിപ്പിച്ച ആളല്ലേ ഹരിയേട്ടൻ…. ഈ ഒരു സങ്കടമൊക്കെ അവിടെത്തി ഫ്രണ്ട്സിനെ കാണുമ്പോ മാറിക്കോളും….നല്ലത് പോലെ പഠിച്ച് പരീക്ഷയൊക്കെ എഴുതി പെട്ടന്ന് വരണം… ഞാൻ കാത്തിരിക്കും… എന്നവൾ പറഞ്ഞതും അവനൊന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ മുഖം കൈകളിൽ എടുത്തു…
ലച്ചൂ….
എന്തോ….
ഞാൻ….ഞാൻ…. ഒന്ന് എന്നും പറഞ്ഞവൻ ദയനീയഭാവത്തോടെ അവളുടെ ചുണ്ടിലേക്ക് നോക്കിയതും അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി…..
പ്ലീസ്…..
വേണ്ട ഹരിയേട്ടാ….കല്ല്യാണത്തിന് മുൻപേ ഇതൊന്നും ശരിയല്ല….എന്നവൾ പറഞ്ഞതും അവന്റെ മുഖമൊന്ന് വാടി…. അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ടവൻ അവളിൽ നിന്ന് വിട്ടു നിന്നതും അവന്റെ മുഖത്തേ സങ്കടം അവളിലേക്കും പടർന്നിരുന്നു…. പൊടുന്നനെ അവളവനെ തന്നിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ട് അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചതും കണ്ണുകൾ മിഴിച്ചവനവളെ നോക്കി…അവളൊരു ചിരിയോടെ അവന് കൺചിമ്മി കാണിച്ചതും അവനവളുടെ അധരങ്ങളിലേക്ക് ചേക്കേറി…….
ശ്വാസം വിലങ്ങിയതും അവനവളിൽ നിന്ന് വിട്ടു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി…. കണ്ണ് ചിമ്മി ശ്വാസം ആഞ്ഞെടുക്കുന്നുണ്ട്… അത് കണ്ട് അവനൊന്ന് ചിരിച്ചു കൊണ്ട് അവളുടെ മിഴികളിൽ ഉമ്മ വെച്ചതും അവൾ കണ്ണ് തുറന്നവനെ നോക്കി……
വേദനിച്ചോ…..
മ്മ്ഹും…. ഇല്ലാ….
എന്നാ ഒന്നൂടെ എന്നും പറഞ്ഞവൻ അവളെ നോക്കി കള്ള ചിരി ചിരിച്ചതും അവളവന്റെ നെഞ്ചിനിട്ടൊരു കുത്ത് കൊടുത്ത് ആ നെഞ്ചിലേക്ക് ചാഞ്ഞു…..
ഹരിയേട്ടാ…
മ്മ്…
സങ്കടപ്പെടല്ലേ..
ഇല്ലാ…. ഇപ്പൊ ഓക്കേ ആയി..ഒരു എനർജി കിട്ടി.. എന്നും പറഞ്ഞവൻ അവളുടെ ചുണ്ടിലേക്ക് നോക്കിയതും അവൾ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വെച്ചു….
അച്ചോടാ… എന്റെ ലച്ചൂസിന് നാണം വന്നോ….
പോ… ഹരിയേട്ടാ.. കളിയാക്കാതെ…എന്നവൾ പറഞ്ഞതും ഒന്ന് ചിരിച്ചു കൊണ്ടവൻ അവളെ ഇറുക്കി പിടിച്ചു….
ഹരിയേട്ടാ…
എന്തുവാടി…
എത്തിയാ ഉടനെ വിളിക്കില്ലേ….
വിളിക്കാലോ….
മ്മ്….
ലച്ചൂ…
ആ….
ആരെന്തു പറഞ്ഞാലും സങ്കടപ്പെടരുത്…. കരഞ്ഞോണ്ടിരിക്കേം ചെയ്യരുത്. ബോറടിക്കുവാണേൽ മിനീടെ അടുത്ത് പോയിരുന്നോണം… ഫോണിന്റെ കാര്യത്തിൽ നിനക്ക് ടെൻഷൻ വേണ്ടാ കിച്ചുവിനോടും ശ്രീയോടും ഞാൻ പറഞ്ഞിട്ടുണ്ട്…. മുകളിലേക്ക് നിങ്ങൾ മൂന്ന് പേരും അല്ലേ വരത്തൊള്ളൂ അപ്പൊ അത് പ്രശ്നമില്ല….എന്തെങ്കിലും സംശയം ഉണ്ടെങ്കിലും അവരോട് ചോദിച്ചാ മതി…
മ്മ്…ശരി…
എന്നാ താഴെക്കിറങ്ങാം…….സമയം ആയി തുടങ്ങി.. അമ്മ ചിലപ്പോ ഞാൻ ഉണർന്നില്ലെന്ന് കരുതി ഇങ്ങോട്ട് വരാൻ സാധ്യതയുണ്ട്….എന്നവൻ പറഞ്ഞതും അവളവന്റെ നെഞ്ചിൽ നിന്ന് അകന്ന് നിന്നുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി..
മ്മ്… എന്താടി….
ഒന്നൂല്ല.. ചുമ്മാ എന്നും പറഞ്ഞവൾ മിഴികൾ നിറച്ചു കൊണ്ട് അവന്റെ കാലിൽ കയറി നിന്ന് കൊണ്ട് അവന്റെ നെറ്റിയിലും കവിളിലും ചുണ്ടുകൾ ചേർത്തതും അവനൊരു ചിരിയോടെ കൺചിമ്മി അത് സ്വീകരിച്ചു…
ഞാൻ പൊക്കോട്ടേ…
പോവാൻ നേരം ദേ ഈ മിഴികളിങ്ങനെ നിറഞ്ഞു നിൽക്കരുത്….
മ്മ്… ഇല്ലാ…അയ്യോ… ഹരിയേട്ടൻ ചായ കുടിച്ചില്ലല്ലോ… അതിപ്പൊ തണുത്തു കാണും…. ഞാൻ ചൂടാക്കി തരാം…
വേണ്ട…… ഇത് മതി… ഞാൻ കുടിച്ചോളാം. നീ താഴേക്ക് പൊക്കോ….അമ്മ ഉണർന്നില്ലെങ്കിൽ ഒന്ന് വിളിച്ചേക്ക്…
മ്മ്… ശരി… എന്നും പറഞ്ഞവൾ അവനെ ഒന്നൂടെ നോക്കിയൊന്ന് പുറത്തേക്കിറങ്ങി….
താഴേക്ക് ചെന്നപ്പോഴേക്കും മാലു എണീറ്റിരുന്നു…
ഡീ…. ഹരിക്കുട്ടൻ എണീറ്റോ..
ആ…. ഞാൻ ചായ ഇട്ട് കൊടുത്തിട്ടുണ്ട്… അമ്മായി എണീറ്റോന്ന് ചോദിച്ചിരുന്നു…എന്നും പറഞ്ഞവൾ അടുക്കളയിലേക്ക് പോയി….
ഹരി…. എന്തെങ്കിലും കഴിച്ചിട്ട് പോടാ…
വേണ്ടാഞ്ഞിട്ടാ അമ്മ….
നീ ഇങ്ങനെ ഒന്നും കഴിക്കാതെ പോയാ… എനിക്കതൊരു സങ്കടമാവും…
ഞാൻ ചായ കുടിച്ചു… ഇപ്പൊ അത് മതി… കഴിക്കാൻ തോന്നുന്നില്ല…അതോണ്ടാ..ഇനി പോകും വഴി എന്തേലും വാങ്ങിക്കോളാം…. എവിടെ കിച്ചുവും ശ്രീയും എഴുന്നേറ്റില്ലേ…
എഴുന്നേറ്റു ഹരിയേട്ടാ… എന്നും പറഞ്ഞവർ കോണിപ്പടി ഇറങ്ങി വന്നതും അവൻ അവരുടെ അടുത്തേക്ക് ചെന്നു…
പോയിട്ട് വരാം…. എന്നും പറഞ്ഞവൻ ലച്ചുവിനെ ഇടം കണ്ണിട്ട് നോക്കി അവരോട് നോക്കിക്കോണേ എന്ന് പതിയെ പറഞ്ഞതും
അവരൊരു ചിരിയോടെ അവന് ഓക്കേ എന്ന് പറഞ്ഞു തബ്സപ്പ് കാണിച്ചു…
ദാസ് വന്നതും മാലുവിനെ കെട്ടിപിടിച്ചവൻ കവിളിൽ ഒരുമ്മയും കൊടുത്ത് ബാക്കി എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് ഉമ്മറത്തേക്കിറങ്ങി…വണ്ടിയിൽ കയറി ലച്ചുവിനെ ഒന്നൂടെ തിരിഞ്ഞു നോക്കി പോവാണെന്നു കണ്ണ് കൊണ്ട് കാണിച്ചതും അവൾ ചെറുങ്ങനെ ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി..
ബൈക്ക് ഗേറ്റ് കടന്നു പോയതും അവൾ ചുണ്ട് കടിച്ചു പിടിച്ചു തികട്ടി വന്ന കരച്ചിലിനെ നിയന്ത്രിച്ചു….
ഈ ചെക്കനിതു എന്ത് പറ്റിയോ ആവോ…. ഹോസ്‌റ്റലിൽ നിന്ന് പഠിക്കാണെന്ന് ഒക്കെ പറഞ്ഞു തുള്ളി ചാടി നടന്നവനാ…. ഇപ്പോ ദേ അറുക്കാൻ കൊണ്ട് പോവുന്ന പോലെയാ മുഖം ഇരിക്കുന്നത്….
ശരിയാ മാലു നീ പറഞ്ഞത്… അവൻ ആദ്യമായിട്ടന്ന് പോയ ദിവസം ഇപ്പഴും എനിക്ക് ഓർമയുണ്ട്…എന്തൊരു സന്തോഷമായിരുന്നു…. എന്ന് ശാരു കൂടെ പറഞ്ഞതും കിച്ചുവും ശ്രീയും ലച്ചുവിനെ ഒന്ന് നോക്കി… തലയും താഴ്ത്തി പിടിച്ചു നിക്കുവാണ്….
ഏട്ടാ…. അവനവിടെ കുഴപ്പൊന്നും ഇല്ലായിരിക്കും അല്ലേ….
ഏയ് ഇല്ലെടി.ഞാൻ അവന്റെ കോളേജിൽ വിളിച്ചിരുന്നു… അവിടെ ഒരു പ്രശ്നവുമില്ല .. അവൻ കുറച്ച് ദിവസം കൂടി ഇവിടെ ഉണ്ടാവും എന്ന് കരുതിയിരുന്നതല്ലേ പെട്ടന്ന് പോകുന്നതിന്റെ സങ്കടമാ. അതവിടെ ചെന്ന് ഫ്രണ്ട്സിനെയൊക്കെ കാണുമ്പോ ശരിയാവും… നീ ഇനി അത് ആലോചിച്ചു ടെൻഷൻ ആവണ്ടാ…. വാ വന്നു ചായ കുടിക്ക് എല്ലാരും… എന്നും പറഞ്ഞു മാധവൻ അടുക്കള ഭാഗത്തേക്ക് പോയതും കിച്ചുവും ശ്രീയും ലച്ചുവും ഒഴികെ എല്ലാവരും മാധവനൊപ്പം നടന്നു…..
ലച്ചു ചേച്ചി വിഷമിക്കണ്ട… ഹരിയേട്ടൻ പരീക്ഷ കഴിഞ്ഞാൽ വരുവല്ലോ…വാ ചായ കുടിക്കാം…
എനിക്കിപ്പൊ വേണ്ട മക്കളെ നിങ്ങൾ പോയി കുടിച്ചോ….എന്നും പറഞ്ഞോണ്ടവൾ മുകളിലേക്ക് കയറി പോയതും കിച്ചുവും ശ്രീയും സങ്കടത്തോടെ പരസ്പരം നോക്കി നിന്നു…
ഹരി….
എന്താടാ… ഒന്നും മിണ്ടാതിരിക്കുന്നത്.
ദാസപ്പാ.എന്റെ ലച്ചൂ….. അവളെ കാണാൻ തോന്നുവാടാ…പിരിഞ്ഞിരിക്കാൻ പറ്റണില്ലാ… അത്രക്ക് അവൾ മനസ്സിൽ വേരുറച്ചിട്ടുണ്ട്…ഇനി എന്നാ എനിക്ക് ഇങ്ങോട്ട് വരാൻ പറ്റാ എന്നറിയില്ല…
സങ്കടപ്പെടാതിരിക്ക് ഹരി….നീ ഇങ്ങോട്ട് വരാൻ ലേറ്റ് ആവുകയാണെങ്കിൽ അവളേം കൊണ്ട് ഞാൻ അങ്ങോട്ട് എത്തിക്കോളാം പോരെ….
അതൊക്കെ നടക്കാത്ത കാര്യവാ ദാസാ…
നടക്കില്ലെന്ന് ആര് പറഞ്ഞു.. വെറുതെയാണോ ലച്ചുവിനെ ഞാൻ പഠിപ്പിക്കുന്ന കോളേജിൽ ചേർക്കാൻ പറഞ്ഞത്…നിനക്ക് കാണണമെന്ന് തോന്നുമ്പോ നീ വിളിച്ചോ…. വല്ല സ്റ്റഡി കാര്യോം പറഞ്ഞു അവളെ ഞാൻ വീട്ടീന്ന് ഇറക്കിക്കോളാം….. അല്ലെങ്കി നിനക്ക് തോന്നുമ്പോ അടുത്ത സസ്പെൻഷനും വാങ്ങി ഇങ് പോരെന്നെ..
അല്ല പിന്നെ… ഏറി വന്നാൽ ഒരു മാസം. അത് കഴിഞ്ഞാ നീ ഇങ് വരില്ലേ…
എന്നാലും…ഒരു മാസം ന്നൊക്കെ പറയുമ്പോ അത് കുറച്ച് ലോങ്ങ് ആയില്ലേടാ…. അമ്മാവനോട് എന്തെങ്കിലും പറഞ്ഞു അവളെ ബാംഗ്ലൂരിൽ ചേർത്താൽ മതിയായിരുന്നു….
അഹ്…. എന്നാ പിന്നെ എനിക്ക് പുറത്തേക്കിറങ്ങാൻ പറ്റാത്ത അവസ്ഥയായിരിക്കും….
അതെന്താ….
അല്ല…. പുറത്തിറങ്ങുമ്പോ നാട്ടുകാര് പറയില്ലേ… കല്ല്യാണം കഴിയുന്നതിനു മുൻപ് കൊച്ചിനെ ഉണ്ടാക്കിയവന്റെ കൂട്ടുക്കാരൻ ദേ പോണൂന്ന്….എന്ന് പറഞ്ഞോണ്ട് ദാസ് ചിരിച്ചതും
പോടാ…. പട്ടി….എന്നും വിളിച്ചോണ്ട് ഹരിയും ചിരിച്ചു പോയിരുന്നു…
ഡാ… ദാസപ്പാ….
എന്തോ…
എന്റെ ലച്ചൂനെ നോക്കിക്കോണേ….
എന്റെ ദേവി…. വല്ലാത്തൊരു ലച്ചു… നിനക്ക് വേറൊന്നും പറയാനില്ലേ…കൊച്ച് കുട്ടിയൊന്നും അല്ലല്ലോ അവള്….
പാവല്ലേടാ അവള്….. നിന്നോടല്ലേ എനിക്ക് പറയാൻ പറ്റൂ…
മ്മ്…. ശരി ശരി…ഞാൻ നോക്കിക്കോളാം…എന്നവൻ പറഞ്ഞതും ഹരി അവന്റെ തോളിലൊന്ന് പിടി മുറുക്കി….പിന്നീട് പല കാര്യങ്ങളും സംസാരിച്ചവർ റെയിൽവേ സ്റ്റേഷനിൽ എത്തി…. ബൈക്ക് പാർക്ക് ചെയ്തവർ ടിക്കറ്റ് എടുത്തോണ്ട് അകത്തേക്ക് കയറി….
ഡാ…. നീ ഒന്നും കഴിച്ചില്ലല്ലോ…
ഒന്നും വേണ്ടെടാ….വിശപ്പില്ല….
എന്നാ ഒരു ചായ കുടിക്കാം…. എന്നും പറഞ്ഞു ദാസ് നിർബന്ധിച്ചു അവനെ അടുത്തുള്ള കടയിലേക്ക് കൂട്ടി കൊണ്ട് പോയി….
ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും ട്രെയിൻ എത്തിയിരുന്നു…. ദാസിനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞവൻ അവന്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങി ട്രെയിനിന് അകത്തേക്ക് കയറി….
സീറ്റിൽ പോയിരുന്നു കൊണ്ടവൻ ഫോൺ എടുത്ത് ലോക്ക് തുറന്നതും ലച്ചുവിന്റെ മുഖം തെളിഞ്ഞു വന്നു…. ഒരു ചിരിയോടെ അതിലൊന്ന് തലോടി കൊണ്ടവനവൾക്ക് കാൾ ചെയ്തു….
മുറിയിലെ ടേബിളിൽ തല വെച്ച് ഫോണിലേക്കും നോക്കി കിടക്കുവായിരുന്നു ലച്ചൂ….. മിഴികളിൽ നിന്ന് കണ്ണ് നീർ ടേബിളിലേക്ക് ഇറ്റ് വീണു കൊണ്ടിരിക്കുന്നുണ്ട്….പെട്ടന്ന് ഫോൺ റിങ് ചെയ്തതും അവൾ കണ്ണ് തുടച്ചു ഒരു ചിരിയോടെ അത് എടുത്തു അറ്റന്റ് ചെയ്തു……
ഹരിയേട്ടാ….
ലച്ചൂ…. എന്തെടുക്കുവാ…
ഒന്നൂല്ല…. ചുമ്മാ മുറിയിൽ ഇരിക്കുവായിരുന്നു….
കരയുവായിരുന്നോ നീ..
ഇല്ല…. ഹരിയേട്ടാ….
കളളം പറയണ്ട. കരഞ്ഞിട്ടുണ്ടെന്ന് നിന്നെ ശബ്ദം കേട്ടാൽ അറിയാം…. ഞാൻ പെട്ടന്ന് വരാംട്ടോ..
മ്മ്….
ഭക്ഷണം കഴിച്ചോ നീ….
ഇല്ലാ…. ഹരിയേട്ടൻ കഴിച്ചില്ലല്ലോ…
ഞാൻ കഴിച്ചെടി….
കള്ളം…
അല്ലെടി പെണ്ണേ.. ദാസ് കൊണ്ട് പോയി കഴിപ്പിച്ചു…..
ട്രെയിൻ വന്നോ…
ആ….വന്നു…. കയറി ഇരിക്കുവാ….നീ ചെന്ന് ഭക്ഷണം കഴിച്ചേ…..
കഴിച്ചോളാം…..കുറച്ച് കഴിഞ്ഞോട്ടെ…
പറ്റില്ല… ചെല്ല് കഴിച്ചിട്ട് എനിക്കൊരു മെസ്സേജ് വിട്ടേക്കണം…. ഞാൻ വെക്കുവാ…. എത്തിയിട്ട് വിളിക്കാം….
ഹരിയേട്ടാ….
മ്മ്…
സങ്കടപ്പെട്ടിരിക്കല്ലേ….
ഇല്ലാ…… ഓക്കേ എന്നാ വെച്ചേക്ക് എന്നവൻ പറഞ്ഞതും അവളൊന്ന് മൂളി കൊണ്ട് ഫോൺ കട്ട് ചെയ്തതും വാട്സാപ്പിൽ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു….. എടുത്തു നോക്കിയപ്പോൾ ഹരിയുടെ ഒരു പിക് ആയിരുന്നു…. അവൾ കിസ്സിന്റെ ഒരു സ്മൈലി വിട്ടതും അവൻ പോയി ഫുഡ് കഴിക്കെടി എന്ന് മെസ്സേജ് ഇട്ടതും അവളൊന്ന് ചിരിച്ചു കൊണ്ട് ഓക്കേ എന്ന് ടൈപ് ചെയ്ത് ഫോൺ തലയണക്ക് കീഴേ വെച്ച് കൊണ്ട് താഴേക്കിറങ്ങി…..
തുടരും