രചന – പൂർണ്ണിമ വിനീത്
ബാംഗ്ലൂർ നഗരം ഉണർന്നു വരുന്നേയുള്ളൂ….
ഭദ്ര തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഒരു കോഫീ കപ്പുമായി നിൽക്കുന്നുണ്ട്…
നല്ല നീളമുള്ള മുടി വിടർത്തിയിട് ഒരു ബ്ലാക്ക് കുർത്തയും ഓഫ് വൈറ്റ് പലസോയും ആണ് വേഷം… കാറ്റിൽ അവളുടെ മുടി പാറിപറക്കുന്നുണ്ട്…
കൈയിൽ ഒരു റിങ് കാതിൽ ഒരു കുഞ്ഞു കമ്മൽ.. ഒരു വൈറ്റ് സ്റ്റോൺ മൂക്കുത്തി..സൂര്യ കിരണങ്ങൾ അതിൽ തട്ടുമ്പോ വജ്രം പോലെ തിളങ്ങുന്നുണ്ട്.. അത് അവളുടെ മുഖത്തിന് ഏറെ ഭംഗി കൂട്ടിയിരുന്നു…
ഹലോ ഭദ്ര കുട്ടി സ്വപ്നം കണ്ട് കഴിഞ്ഞോ….
പുറകിൽ നിന്നും വീണയുടെ ചോദ്യമാണ് അവളെ ചിന്തകളിൽനിന്നും ഉണർത്തിയത്….
ഭദ്ര അവളെ നോക്കി ചിരിച്ചു….
ഹാവു എന്താ ഈ കാണാനേ… ഭദ്ര കുട്ടി ചിരിക്കേ… അവൾ ഭദ്രയെ കളിയാക്കിക്കൊണ്ട് പറഞ്ഞു….
അതിനു ഭദ്ര അവളെ ഒന്നു കോർപ്പിച്ചു നോക്കി..
എന്നെ നോക്കണ്ട.. നീ ബാംഗ്ലൂർ വന്നിട്ട് ഒരു മാസം ആയി… എന്നിട്ടും നിന്റെ മുഖത്ത് ഇങ്ങനെ ഒരു ചിരി എനിക്ക് കാണാൻ പറ്റീട്ടില്ല…
നിനക്ക് എല്ലാം അറിയുന്നതാലേ വീണ..ഭദ്ര അവളെ നോക്കി
അറിയാം അതുകൊണ്ടല്ലേ ഞാൻ നിന്റെ കൂടെ ഇങ്ങനെ നിക്കണേ…നീ എന്നും ചിരിച് കാണാനാ എനിക്ക് ഇഷ്ടം…
അഹ് അതൊക്കെ പോട്ടെ നിനക്ക് ഇന്ന് സാലറി കിട്ടിലെ…
ഭദ്ര ഒന്ന് മൂളി കൊണ്ട് അവളെ ഒന്ന് നോക്കി…
അപ്പോ ഇന്ന് നിന്റെ ചിലവാണ് ട്ടോ… വീണ കളിയോടെ പറഞ്ഞു…
എന്റെ വീണകൊച്ചിന് എന്താ വേണ്ടത്…
അതൊക്കെ നമുക് മാളിൽ ചെന്ന് തീരുമാനികാം അപ്പോ നോ പറയരുത്… ഡീൽ ആണോ
അഹ് ഡീൽ എന്റെ പൊന്നോ.. ഭദ്ര ചിരിച്ചുകൊണ്ട് അവളുടെ മുറിയിലേക് പോയി…..
അവൾ പോവുന്നത് നോക്കി ഒരു നെടുവീർപ്പോടെ വീണ നോക്കി നിന്നു….എനിക്കറിയാം ഭദ്ര നീ എത്ര ചിരിച്ചാലും അതിനു പിന്നിൽ നെഞ്ചിൽ സൂചി കുത്തുന്ന വേദന നീ അനുഭവിക്കുണ്ട് എന്ന്…..
ഭദ്ര കുളിച് ഫ്രഷ് ആയി ഒരു പീച് കളർ കുർത്തയും ബ്ലാക്ക് കളർ ലെഗ്ഗിൻസും ഇട്ടു.. ചമയങ്ങൾ ഒന്നും ഇല്ല.. ഒരു കറുത്ത പൊട്ടും മുടിയിൽ ഒരു ക്രബും ഇട്ടു.. തന്റെ ബാഗും എടുത്തു ഭദ്ര പുറത്തേക് ഇറങ്ങി… അപ്പോഴേക്കും വീണയും റെഡി ആയി വന്നിരുന്നു…
രണ്ടാളും സംസാരിച്ചു ലിഫ്റ്റ് ഇറങ്ങി വീണയുടെ സ്കൂട്ടിയിൽ ഓഫീസലേക് പുറപ്പെട്ടു….
വീണയും ഭദ്രയും ഒരേ ഓഫീസിൽ ആണ് വർക്ക് ചെയുന്നത്…വീണ ഭദ്രയുടെ സ്കൂൾമേറ്റ് കൂടെ ആണ്.. ഭദ്ര കോളേജ് നാട്ടിൽ ചെയ്തപ്പോ വീണ ബാംഗ്ലൂർ ആണ് ചെയ്തത്….
ഓഫ്‌സിൽ എത്തിയതും ഭദ്രയും വീണയും പഞ്ച് ചെയ്തു ലിഫ്റ്റലിൽ കയറി ഫ്ലോർ 5 യിൽ പ്രെസ്സ് ചെയ്തു .. രണ്ടാളും ഒരേ ഫ്ലോറിൽ ആണ് വർക്ക് ചെയുന്നത്..
വീണ ഞാൻ ഒന്ന് രഘു സാറേ കണ്ടിട്ട് വരാം.. ഭദ്ര പറഞ്ഞുകൊണ്ട് രഘു റം, മാനേജിങ് ഡയറക്ടർ എന്നു എഴുതിയ കേബിനീൽ നോക്ക് ചെയ്തു…
യീസ് കം ഇൻ
ഉള്ളിൽ നിന്നും പെർമിഷൻ കിട്ടിയപ്പോ ഭദ്ര വേഗം ഉള്ളിലേക്കു പ്രവേശിച്ചു…
അവിടെ ഇരിക്കുന്ന ആളെ കണ്ടതും ഭദ്ര തരിച്ചു നിന്നു…
തുടരും…..

by