23/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 01

രചന – ഷംസിയ ഫൈസൽ

”ദച്ചൂ..ദേ നിന്‍റെ പഴയ കാമുകന്‍,,

കോളേജ് വിട്ട് ബസ് സ്റ്റോപ്പിലേക്കുള്ള നടത്തതിനിടയില്‍ ഉറ്റ സുഹൃത്ത് കൃഷ്ണയുടെ വാക്കുകള്‍ കേട്ട ദക്ഷ ഇടിയേറ്റ പോലെ ഒന്ന് നിന്നു

കൃഷ്ണ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയതും ദക്ഷയുടെ ശരീരത്തിലൂടെ ഒരു മിന്നല്‍ പിളര്‍പ്പ് പാഞ്ഞ് പോയി

ബസ് സ്റ്റോപ്പിനടുത്തായി നില്‍ക്കുന്ന അഭിനന്ദിനെ കണ്ടതും കൃഷ്ണയുടെ കൈപിടിച്ചവള്‍ ഒരു മറവിലേക്ക് മാറിനിന്നു

”എന്താടീ..,
അഭിനന്ദിനെ പാളിനോക്കുന്ന ദക്ഷയുടെ തലക്കിട്ടൊരു കൊട്ടു കൊടുത്ത് കൃഷ്ണ ചോദിച്ചു

”എടീ കൃഷ്ണ എനിക്കാകെ പേടിയാകുന്നു.,
ലണ്ടനിലുള്ള അവനെങ്ങനെ ഇവിടെ എത്തിയെ?

ദക്ഷ പേടിയോടെ നഖം കടിച്ചു

”അവന്‍ രണ്ട് വര്‍ഷം മുമ്പ് തേച്ചിട്ട് പോയ കാമുകിയോട് നന്ദിപറയാന്‍ ഫ്ലൈറ്റ് വിളിച്ച് വന്നതാടീ..,,
പേടിക്കണ്ട ചോക്ലേറ്റ് കൊണ്ട് വന്നില്ലെങ്കിലും നിനക്ക് രണ്ട് തേപ്പ് പെട്ടി അവന്‍ കൊണ്ട് വന്നിരിക്കും.,

കൃഷ്ണ ദക്ഷയെ നോക്കി ചിരികടിച്ച് പിടിച്ച് പറഞ്ഞു

”തേപ്പ് പെട്ടി നിന്‍റെ വല്ല്യമ്മക്ക് കൊണ്ട് കൊടുക്ക്.,
മനുഷ്യനിവിടെ തീ തിന്നാണ്.,,

ദക്ഷ ബസ് സ്റ്റോപ്പിന്‍റെ അങ്ങോട്ട് ഒന്ന് കൂടെ ഒളിഞ്ഞ് നോക്കി

അഭിനന്ദിന്‍റെ ആരെയോ കാത്തുള്ള നില്‍പ് കണ്ടതും അവളെ ധൈര്യം ചോര്‍ന്നൊലിക്കുന്ന പോലെ തോന്നി

”കൃഷ്ണ നിന്‍റെ ഷോള്‍ ഇങ് തന്നെ.,

ദക്ഷ കൃഷ്ണയുടെ ചുരിദാറിന്‍റെ ഷോള്‍ എടുത്ത് തലയിലൂടെ ഇട്ടു
എന്നിട്ട് ബാഗില്‍ കൈ പരതി

മാസ്ക് കൈയ്യില്‍ തടഞ്ഞതും അതെടുത്ത് മുഖത്ത് വെച്ചു

”ഇപ്പോ എന്നെ കണ്ടാല്‍ ഞാനാണെന്ന് പറയില്ലല്ലോ.?

ദക്ഷ കണ്ണ് വിടര്‍ത്തി ചോദിച്ചു

”എന്തോന്ന്.,
എനിക്ക് മനസ്സിലാകുന്നുണ്ട്.,

കൃഷ്ണ പുച്ഛത്തോടെ പറഞ്ഞു

”അതല്ല പോത്തെ പുറത്തൂന്നുള്ള ആരെങ്കിലും കണ്ടാല്‍ മനസ്സിലാകൂലല്ലോ.,
എന്നെ കണ്ടാലിപ്പോ ഒരു ഉമ്മച്ചി കുട്ടിയെ പോലെ ഇല്ലെ.,,

ദക്ഷ വീണ്ടും ചോദിച്ചതും കൃഷ്ണ അവളെ ഒന്ന് മൊത്തത്തില്‍ നോക്കി പൊട്ടിചിരിച്ചു

”ചിരിക്കാതെ പറയടീ കുരുപ്പെ.,

ദക്ഷ കൃഷ്ണയെ ചിറഞ്ഞ് നോക്കി

”നിന്‍റെ കോലം നീ തന്നെ നോക്ക്
കീറിയ പാന്‍റും സ്ലീവ്ലെസ്സ് ടീഷര്‍ട്ടും അതിലേക്ക് ഹിജാബ് ചുറ്റി മാസ്കിട്ടപ്പോ ഒരു വെറൈറ്റി ഉമ്മച്ചി കുട്ടി ആയിട്ടുണ്ട്.,,

കൃഷ്ണ വീണ്ടും പൊട്ടിചിരിച്ചതും ദക്ഷ നിരാശയോടെ മാസ്ക് താഴ്ത്തി

പിന്നെ പെട്ടന്ന് കൃഷ്ണയെ നോക്കി ചിരിച്ചു

”എന്താടീ നോക്കുന്നെ.,
ഞാനിട്ട ചുരിദാറ് ഒന്നും ഊരിതരാന്‍ പറഞ്ഞേക്കല്ലെ.

കൃഷ്ണ കൈകൂപ്പിയതും ദക്ഷ ഒന്ന് ചമ്മി ചിരിച്ചു

പിന്നെ ഷോള്‍ കൊണ്ട് തലമറക്കുന്നതോടൊപ്പം അവളെ നഗ്നമായ കൈയ്യും കൂടെ മറച്ച് മാസ്ക് കയറ്റിയിട്ടു

”നമുക്ക് വേഗം പോകാം.,
ഇനിയും നിന്നാല്‍ ബസ് പോകും.,

ദക്ഷ പറഞ്ഞതും കൃഷ്ണ അവളെ കൈ പിടിച്ച് മുന്നോട്ട് നടന്നു

”നീ മുമ്പില്‍ പൊക്കോ.,
ഞാന്‍ പുറകില്‍ വന്നോളാം.,
നിന്‍റെ കൂടെ ഞാന്‍ എന്തൊക്കെ വേഷം കെട്ടി വന്നാലും അവന് മനസ്സിലാകും.,,

”അതേ അതേ അഞ്ച് വര്‍ഷം പ്രണയിച്ച് നടന്നതല്ലെ.
നിന്‍റെ ശ്വാസം വരെ അവന് മനപാഠമായിരിക്കും.,,

കൃഷ്ണയുടെ ചിരിയോടെയുള്ള വാക്കുകള്‍ കേട്ട് ദക്ഷയുടെ നെഞ്ചില്‍ ഒരു കല്ല് കയറ്റി വെച്ച ഭാരം പോലെ തോന്നി
എന്തിനെന്നറിയാതെ കണ്ണ് നിറഞ്ഞ് വന്നു

”അയ്യോ..,,ഞാനെന്‍റെ ദച്ചൂട്ടിയെ സങ്കടപ്പെടുത്താന്‍ പറഞ്ഞതല്ല ആ ഫ്ലോയില്‍ വന്ന് പോയതാ.,
കരയണ്ട അവന്‍ പോയാ അവന്‍റെ അനിയന്‍ അതും അല്ലെങ്കില്‍ എന്‍റെ ചേട്ടനെ കെട്ടിക്കോ.,
എനിക്ക് നൂര്‍ വെട്ടം സമ്മതം.,

കൃഷ്ണ അവളെ കവിളില്‍ പിച്ചി

”നിന്‍റെ ചേട്ടന്‍ ഒന്ന് കെട്ടിയതല്ലെ.,
ഇനി അങ്ങേരെ രണ്ടാം ഭാര്യ ആകാനൊന്നും എന്നെ കിട്ടില്ല.,
നീ നടന്നെ ബസില്‍ കയറുന്ന വരെ എന്നെ മൈന്‍റ് ചെയ്യരുത്.,
പിന്നൊരു കാര്യം നന്ദു നിന്നോട് എന്നെ ചോദിച്ചാല്‍ ഇപ്പോ കാണാറില്ലെന്ന് പറഞ്ഞേക്കണം.,

ദക്ഷ കൃഷ്ണയെ പറഞ്ഞയച്ച് കുറച്ച് കഴിഞ്ഞ് അവളും ബസ് സ്റ്റോപ്പിലേക്ക് നടന്നു

ബസ് സ്റ്റോപ്പിന്‍റെ സൈഡിലായി നില്‍ക്കുന്ന അഭിനന്ദിന്‍റെ മുന്നിലൂടെ പോയപ്പോ അറിയാതെ അവനെ ഒന്ന് നോക്കി

രണ്ട് വര്‍ഷം കൊണ്ടവന് ഒരുപാട് മാറ്റമുള്ള പോലെ തോന്നിയവള്‍ക്ക്

എപ്പോയും ക്ലീന്‍ ഷേവ് ചെയ്ത് നടക്കുന്നവന്‍ ഇപ്പോ താടിയൊക്കെ വെച്ചിട്ടുണ്ട്

കണ്ണട വെച്ചാല്‍ ബുജി ലുക്കാണെന്ന് പറഞ്ഞ് ലെന്‍സ് വെച്ചിരുന്ന ആളിപ്പോ കണ്ണടവെച്ചേക്കുന്നു

വെട്ടി ഒതുക്കി വെക്കുന്ന മുടി ഇപ്പോ കളറടിച്ച് നെറ്റിയിലേക്ക് വീണ് കിടപ്പുണ്ട്.,

താന്‍ കൂടെയില്ലെങ്കിലും അവനൊത്തിരി ഹാപ്പിയാണെന്ന് തോന്നിയവള്‍ക്ക്

ബസ് സ്റ്റോപ്പില്‍ കൃഷ്ണയുടെ ബാക്കിലായി പോയിനിന്നു

ഇടക്കിടെ അറിയാതെ അവനിലേക്ക് മിഴി പോയികൊണ്ടിരുന്നു

ഒന്ന് നിശ്വസിച്ചവള്‍ സ്വയം മനസ്സില്‍ ശാസിച്ച് നോട്ടം മാറ്റി

അല്‍പം കഴിഞ്ഞതും കൃഷ്ണയുടെ അടുത്ത് വന്ന് നില്‍ക്കുന്നവനെ കണ്ട് അവളെ നെഞ്ചൊന്ന് കാളി

”ഹായ് കൃഷ്ണ.,എന്നെ മനസ്സിലായോ.,

”അയ്യോ ആരിത് നന്ദു ചേട്ടനോ.,
ഇതെപ്പോ വന്നു ലണ്ടനീന്ന്.,
ആളാകെ മാറിപോയല്ലോ.,

കൃഷ്ണ ഇത് വരെ കണ്ടിട്ടില്ലെന്ന ഭാവത്തോടെ അഭിനന്ദിനോട് ചോദിച്ചു

”ഞാനിന്ന് മോണിംങ് എത്തിയെ ഒള്ളു.,
സുഖല്ലെ തനിക്ക്.,,

അഭിനന്ദിന്‍റെ ചിരിയോടെയുള്ള സംസാരം കേള്‍ക്കുന്നുണ്ടെങ്കിലും ദക്ഷ മുഖം ഉയര്‍ത്തി നോക്കാനെ പോയില്ല.,

തന്‍റെ മുന്നിലാണവന്‍ നില്‍ക്കുന്നതെന്ന സത്യം അവളെ മനസ്സിലേക്ക് വരും തോറും ദക്ഷയുടെ നെഞ്ചിടിപ്പ് കൂടി വന്നു

”പിന്നെ കൃഷ്ണ.,
ഞാനൊരു കാര്യം ചോദിച്ചോട്ടെ?.,
ദച്ചൂ..,,
അവളിന്ന് വന്നില്ലെ തന്‍റെ കൂടെ കണ്ടില്ലല്ലോ.,,

അവനൊന്ന് മടിച്ച് ചോദിച്ചതും ദക്ഷ അവന്‍റെ മുഖത്തേക്കൊന്ന് നോക്കി
എന്തെന്നറിയാതെ അവളെ കണ്ണ് നിറഞ്ഞ് വന്നു

”ദച്ചുവോ.,
ദച്ചു അവള് കോളേജ് മാറി പോയല്ലോ.,
ഞാനിപ്പോ കാണാറെ ഇല്ല.,
വിളിച്ചാലും കിട്ടാറില്ല.,,

കൃഷ്ണ പതര്‍ച്ചയോടെ മറുപടി കൊടുക്കുന്നുണ്ടെങ്കിലും കണ്ണ് ചിമ്മാതെ ദക്ഷ അഭിനന്ദിനെ നോക്കി കൊണ്ടിരിക്കാണ്

പെട്ടന്നവന്‍ അവളെ നേരെ നോക്കിയതും ദക്ഷ വേഗം തലവെട്ടിച്ച് അവിടെന്ന് മാറിനിന്നു

കണ്ണില്‍ ഉരുണ്ട് കൂടിയ കണ്ണുനീരില്‍ നിന്നൊരു തുള്ളി കവിളിലൂടെ ഒലിച്ച് മാസ്കില്‍ വന്ന് നിന്നു

ബസ് വന്നതും കൃഷ്ണ കയറിയോന്ന് പോലും നോക്കാതെ ബസിലേക്കവള്‍ ഒാടി കയറി

തിരക്കേറിയ ബസ്സില്‍ ഒരു കമ്പിയില്‍ ചാരി അതില്‍ ചുറ്റിപിടിച്ച് കണ്ണടച്ച് നിന്നു

”ദച്ചൂ…,,,

ബസ് അവിടെന്ന് നീങ്ങി തുടങ്ങിയതും തിക്കി തരക്കി കൃഷ്ണയും അവളെ അടുത്ത് വന്ന് നിന്നു

”ദച്ചൂ..,,നന്ദു എന്നോട് സംസാരിച്ചെടി നിന്നെ കാണാഞ്ഞിട്ട് തിരക്കിയവന്‍,,

കൃഷ്ണ നടന്നത് പറയാന്‍ നിന്നതും ദക്ഷ കൈ ഉയര്‍ത്തി അവളെ തടഞ്ഞു

”ഞാനെല്ലാം കേട്ടു.,,

അവള്‍ തലയിലൂടെ ഇട്ട ഷോള്‍ അഴിച്ച് കൃഷ്ണയുടെ തോളില്‍ വെച്ച് കൊടുത്ത് മാസ്ക്കെടുത്ത് ബാഗില്‍ വെച്ചു

അവളെ മാനസികാവസ്ഥ മനസ്സിലാക്കി കൊണ്ട് കൃഷ്ണ പിന്നൊന്നും മിണ്ടിയില്ല
അപ്പോയേക്കും നല്ല മഴ പെയ്ത് തുടങ്ങിയിരുന്നു

”ദച്ചൂ..,,ഞാനിറങ്ങാണ്.,നീ കുട എടുത്തിട്ടില്ലെ.,,

കൃഷ്ണയുടെ സ്റ്റോപ്പെത്തിയതും അവള്‍ ഇറങ്ങാന്‍ നിന്നു

”ആ..ഹ്.,നീ ഇറങ്ങിക്കോ നാളെ കാണാം ബായ്.,,

കൃഷ്ണ ഇറങ്ങി പോയതും ദച്ചു നിര്‍വികാരത്തോടെ പുറത്ത് ആര്‍ത്തിരമ്പി പെയ്യുന്ന മഴയിലേക്ക് നോട്ടം മാറ്റി

അവളെ മനസ്സിപ്പോ ശൂന്യമാണ്.
മുന്നോട്ടെന്ത് ചെയ്യും എന്നറിയാന്‍ പറ്റാത്ത നിസ്സഹായവസ്ഥ

എത്രനാള്‍ നന്ദുവില്‍ നിന്ന് ഒളിച്ച് നടക്കും
ഒന്നിനും മറുപടിയില്ലാതെ മനസ്സ് മരവിച്ച് പോയിരിക്കുന്നു

അവളെ സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയതും പെട്ടന്നിറങ്ങി സ്റ്റോപ്പിലേക്ക് ഒാടി കയറി

ബാഗില്‍ നിന്ന് കുട എടുത്ത് നിവര്‍ത്തി മുന്നോട്ട് നടന്നു

കുറച്ച് നടന്നതും അവള്‍ റോഡ് ക്രോസ് ചെയ്ത് ചെറിയ ടാറിട്ട് റോഡിലേക്ക് കയറി

ഇതിലൂടെ പത്ത് മിനിറ്റ് കൂടെ നടന്നാലെ അവളെ വീട്ടിലെത്താന്‍ പറ്റൂ

മഴയുടെ ശക്തി അല്പം കുറഞ്ഞെങ്കിലും ഇടവിടാതെ പെയ്യുന്നുണ്ട്

ഇടക്കിടെ വരുന്ന ഇടിമിന്നലൊന്നും അവളെ ഭയപ്പെടുത്തിയതെയില്ല

ഏതോ ചിന്തയില്‍ മുന്നോട്ട് നടന്നതും പുറകില്‍ നിന്നൊരു വണ്ടിയുടെ ഹോണടി കേട്ടവള്‍ സൈഡിലേക്ക് മാറിനിന്നു

തന്‍റെ അടുത്തായി ബ്രേക്കിട്ട് നിന്ന വെള്ള ഫോര്ച്യൂണര്‍ കാര്‍ കണ്ടവള്‍ നെറ്റിചുളിച്ചതിനുള്ളിലേക്ക് നോക്കി

ഡ്രൈവിംങ് സീറ്റില്‍ കൂളിംങ് ഗ്ലാസും വെച്ച് മുന്നോട്ട് നോക്കി നില്‍ക്കുന്ന അഭിനന്ദിനെ കണ്ട് അവളെ നെഞ്ചൊന്ന് കൊള്ളിയാല്‍ മിന്നി

തന്‍റെ ശരീരം തളര്‍ന്ന് പോകുന്ന പോലെ.

ഭൂമി തനിക്ക് മുന്നില്‍ കറങ്ങുന്ന പോലെ തോന്നിയവള്‍ക്ക്

കുട കൈയ്യില്‍ നിന്ന് ഊര്‍ന്ന് വീണു.,

വീണ് പോകുമെന്ന് തോന്നിയതും അവള്‍ അടുത്തുള്ള മരത്തില്‍ ആശ്രയത്തിനെന്നോണം ചാരി നിന്നു

*(തുടരും..)

ഇഷ്ടപ്പെട്ടാല്‍ സപ്പോര്‍ട്ട് ചെയ്യണെ,