രചന – ഇഷ ജാൻവി
അമ്മേ ഇത് ആണ് നന്ദന…. എന്ന ഹരി ഏട്ടൻ പറഞ്ഞപ്പോൾ ആണ് ഞാൻ അവരെ ശെരിക്കും കണ്ടത് ഹരി ഏട്ടന്റെ അമ്മയെയും കണ്ടപ്പോൾ ഞാൻ ഞെട്ടി പോയി അതുപോലെ തന്നെ ഹരി ഏട്ടന്റെ അമ്മയുടെ മുഖത്തു അതെ ഞെട്ടൽ ഞാൻ കണ്ടു…. ഞാനും ഹരി ഏട്ടന്റെ അമ്മയും മുഖത്തോട് മുഖം നോക്കി നിന്നു…. മോളായിരുന്നോ ഇവന്റെ പി എ…. എന്ന ചോദിച്ചു കൊണ്ട് അമ്മ എന്റെ അടുത്തേക്ക് വന്നു…. മോളെ ഒരിക്കൽ കൂടി കാണണം എന്ന ഞാൻ ആഗ്രഹിച്ചിരുന്നു…. പക്ഷേ ഇവന്റെ കൂടെ മോളെ കാണുമെന്നു തീരെ കരുതിയില്ല…. എന്ന സർ നെ ചൂണ്ടി അമ്മ പറഞ്ഞു…. അമ്മ പറയുന്നതിനൊക്കെ ഞാൻ ചിരിച്ചു കൊടുത്തു…. എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു പക്ഷേ ഉറക്കം അതിനൊന്നും സമ്മതിച്ചില്ല…. ആരെങ്കിലും ഒരു റൂം കാണിച്ചു തന്നിരുന്നെങ്കിൽ…. എന്ന ഞാൻ ആശിച്ചു പോയി…. അമ്മ ഈ പറയുന്നതൊക്കെ കേട്ടിട്ട് ഹരി ഏട്ടൻ കിളി പോയ പോലുള്ള അവസ്ഥയിൽ നിൽക്കുന്നുണ്ട്…. ആ മറ്റേ പെണ്ണും അതെ അവസ്ഥയിൽ ആണ് ഉള്ളത്…. നിങ്ങൾക്കും ഒന്നും മനസിലായില്ല അല്ലേ…. ദേ ഇപ്പൊ മനസിലാക്കി തരാം…….. അമ്മക്ക് നന്ദയെ നേരത്തെ പരിചയം ഉണ്ടോ…. എന്ന സർ ചോദിച്ചപ്പോൾ അമ്മ എന്റെ കവിളിൽ ഒന്ന് തലോടിയിട്ട് പറഞ്ഞു തുടങ്ങി….
നിനക്ക് ഓർമയില്ലേ അന്ന് നമ്മൾ കണ്ണൂരിലെ ഒരു അമ്പലത്തിൽ പോയപ്പോൾ അച്ഛമ്മ തല കറങ്ങി വീഴാൻ പോയപ്പോൾ ഒരു കുട്ടി വന്ന പിടിച്ചു എന്ന പറഞ്ഞില്ലേ…. ആ കുട്ടി ആണ് നന്ദ…. ഞങ്ങൾ രണ്ടു പേരും നന്ദയായത നന്നായി…. അതുകൊണ്ടല്ലേ അമ്മ നന്ദേന്ന വിളിച്ചപ്പോ ഞാൻ കേട്ടില്ലെങ്കിലും എൻറെ ഈ മോള് കേട്ടല്ലോ…. ഹരി ഏട്ടൻ എന്നെ തന്നെ നോക്കി നിൽക്കുകയാ…. ഞാൻ എന്താ വല്ല അത്ഭുത ജീവി ആണോ ഇങ്ങനെ നോക്കാൻ…. ആന്റി (ഹരി ഏട്ടന്റെ അമ്മയെ ഞാൻ ആന്റിന്ന് വിളിക്കാം അതല്ലേ അതിന്റെ ഒരു ശെരി ) അതൊന്നും മറന്നില്ലേ…. മറക്കാനോ നല്ല കഥ ആ നിമിഷം മോള് വന്ന പിടിച്ചില്ലായിരുന്നെങ്കിൽ അമ്മ നിലത്തു വീണേനെ…. അമ്മേ ഇത് പകൽ അല്ല രാത്രി 2 മണി ആണ് നാളെ വിശദമായി പരിചയപെട്ടോ ഇപ്പൊ ഒന്ന് അകത്തേക്ക് കയറ്റുമോ…. ഓ ഞാൻ ആ കാര്യമേ മറന്നു മോളെ പെട്ടെന്ന് കണ്ട സന്തോഷത്തിൽ അകത്തേക്ക് ക്ഷണിക്കാൻ മറന്നു പോയി സോറി മോളെ…. അതൊന്നും കുഴപ്പമില്ല ആന്റി…. എന്ന പറഞ്ഞു ഞാൻ ഒന്ന് ചിരിച്ചു ☺☺…. എന്നാൽ വാ എന്ന പറഞ്ഞു ആന്റി എന്റെ കൈ പിടിച്ചു അകത്തേക്ക് കയറ്റി….
ആ പെണ്ണിന് ഇതൊന്നും തീരെ പിടിക്കുന്നില്ല എന്ന അവളെ മുഖം കാണുമ്പോൾ മനസ്സിലാകുന്നുണ്ട്…. എന്നെ നോക്കി പല്ല് കടിക്കുകയാണ്…. നിങ്ങൾ എന്തെങ്കിലും കഴിച്ചിരുന്നോ…. ആ ആന്റി ഞങ്ങൾ കഴിച്ചിട്ടാണ് വരുന്നത്…. അമ്മേ ഞാൻ കിടക്കട്ടെ…….. അമ്മ ഇവൾക്ക് റൂം കാണിച്ചു കൊടുത്തേക്ക്…. ഇല്ലെങ്കിൽ അവൾ ഇപ്പൊ ഉറങ്ങി വീഴും…. എന്ന പറഞ്ഞു ഹരി ഏട്ടൻ ഒരേ ചിരി…. ഞാൻ കണ്ണുരുട്ടി നോക്കിയപ്പോൾ ഹരി ഏട്ടൻ മുകളിലേക്ക് poyi…. വലിയ വീട് ആണ് പക്ഷേ എനിക്ക് ഇപ്പൊ അതൊന്നും ശ്രദ്ധിക്കാൻ തോന്നുന്നില്ല ഒന്ന് കിടന്നാൽ മതി എന്നായിരുന്നു…. മോളെ വാ ഞാൻ റൂം കാണിച്ചു തരാം എന്ന പറഞ്ഞു ആന്റി എന്നെയും കൂട്ടി മുകളിലേക്ക് പോയി…. കൂടെ മറ്റേ പെണ്ണും ഉണ്ട്…. ആന്റി മുത്തശ്ശി എവിടെ…. അമ്മ നേരത്തെ ഉറങ്ങി മോളെ കുറെ മരുന്ന് കുടിക്കുന്നത് ആണ് അതുകൊണ്ട് വേഗം കിടന്നു…. ആന്റി എന്നെ ഒരു മുറിയിലേക്ക് കൊണ്ട് പോയി…. മോളെ നീ ഇവിടെ കിടന്നോ ഫ്രഷ് ആകുന്നുണ്ടെങ്കിൽ ആയിക്കോ യാത്ര ചെയ്ത് വന്നത് അല്ലേ…. ഫ്രഷ് ആകാനോ ഈ നട്ട പാതിരക്കൊ എനിക്ക് ഒന്നും വയ്യ…. എന്ന പറയണം എന്ന ഉണ്ടായിരുന്നു പക്ഷേ എന്ത് ചെയ്യാം എന്റെ കൂതറ സ്വഭാവം ഇവിടെ എടുക്കാൻ കഴിയില്ലല്ലോ…. ആ ആന്റി ഫ്രഷ് ആയിട്ടേ കിടക്കാൻ കഴിയൂ ഇല്ലെങ്കിൽ ഉറക്കം വരില്ല കുറെ യാത്ര ചെയ്തത് അല്ലേ…. 😉😉😉😉
ദാവണി ആണോ മോളെ മീറ്റിംഗിന് ഉടുത്തത…. അത് പിന്നെ സർ നോട് ചോദിച്ചപ്പോൾ ഏത് ഇട്ടാലും കുഴപ്പമില്ല എന്ന പറഞ്ഞു…. രാവിലെ അമ്പലത്തിൽ പോയത് കൊണ്ട് ഉടുത്തതാ…. ആ എന്നാ മോള് റൂം അടച്ചു കിടന്നോ എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിച്ചോ ഞാൻ താഴെ ഉള്ള റൂമിൽ ഉണ്ടാവും…. അല്ലെങ്കിൽ ധാ അതാണ് ഹരിയുടെ റൂം എന്റെ റൂമിന്റെ ഓപ്പോസിറ് റൂം ചൂണ്ടിയിട്ട് പറഞ്ഞു അവനെ വിളിച്ചാലും മതി…. ഞാൻ ആ എന്ന പറഞ്ഞു തലയാട്ടി…. ഹരിയുടെ അടുത്തുള്ള റൂം എന്റേതാണ്…. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി എന്തിനാ വെറുതെ ഹരിയെ ഡിസ്റ്റർബ് ചെയുന്നെ…. ആ മറ്റേ പെണ്ണ് ആണ് ഇപ്പൊ പറഞ്ഞെ…. ഇവള് ആരാ ഇനി സാറിന്റെ അനിയത്തി ആണോ ഏയ്യ് സാറിന് അമ്മയും അച്ഛമ്മയും മാത്രമേ ഉള്ളു എന്ന പറഞ്ഞിന്…. അപ്പൊ പിന്നെ ഇത് ആരാ…. ഞാൻ ഇങ്ങനെ ആലോചിച്ചു നിൽക്കുമ്പോൾ ആണ് ആന്റി പറഞ്ഞെ…. ആ മോളെ ഇവളെ പരിചയപെട്ടില്ലല്ലോ ഇത് അപർണ അപ്പു ന്ന് വിളിക്കും എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ മോളാണ്…. എന്ന ആ പെണ്ണിന്റെ കയ്യിൽ പിടിച്ചിട്ട് ആന്റി പറഞ്ഞു…. ഞാൻ അവൾക്ക് ഒരു പുഞ്ചിരി കൊടുത്തു….
അവൾ പുച്ഛിച്ചു മുഖം തിരിച്ചു…. ഓ ഒരു ജാഡക്കാരി…. ഞാൻ അപ്പോഴാണ് അവളെ ശ്രദ്ധിച്ചത് ഓട് ത്രീ ഫോർതും ബനിയനും ആണ് വേഷം…. എന്നാ മോള് കിടന്നോ…. മാറി ഇടാൻ ഡ്രസ്സ് വേറെ ഇല്ലേ…. ആ ആന്റി ഞാൻ വീട്ടിൽ നിന്ന് വരുമ്പോ ഡ്രസ്സ് എടുത്തിനായിരുന്നു…. ഓക്കേ ഗുഡ് ന്യ്റ്റ് മോളെ…. ഗുഡ് ന്യ്റ്റ് ആന്റി ന്ന് പറഞ്ഞു ഞാൻ ഡോർ ക്ലോസ് ചെയ്തു…. ബെഡ് കാണുമ്പോൾ കിടക്കാൻ തോനുന്നു വേണ്ട ഇനി ഏതായാലും ഒന്ന് ഫ്രഷ് ആയിട്ട് കിടക്കാം…. ഞാൻ ആ റൂം ഒന്ന് നിരീക്ഷിച്ചു വലിയ റൂം ഒരു സൈഡിൽ ചെറിയ ടേബിൾ അതിൽ ഒരു ഫ്ലവർ vase പിന്നെ ഒരു ഷെൽഫ് ഞാൻ എന്റെ ബാഗ് അവിടെ വച്ചിട്ട് ഫ്രഷ് ആകാൻ പോയി…. കുളിച് വന്നപ്പോൾ പ്രതേക സുഖം തന്നെ ഇപ്പൊ ക്ഷീണം ഒന്നുമില്ല…. പക്ഷേ നല്ല ഉറക്കക്ഷീണം ഉണ്ട്…. അതുകൊണ്ട് ഞാൻ വേഗം കിടന്ന് ഉറങ്ങി 😴😴😴😴😴😴😴😴….
വീട്ടിലേക്ക് വന്നത് നല്ല സന്തോഷത്തോടെ ആയിരുന്നു…. പക്ഷേ aa സന്തോഷം തല്ലി കെടുത്താൻ ആ നായിന്റെ മോള് അവിടെ ഉണ്ടായിരുന്നു അത് ആരാണ് എന്ന അല്ലേ…. ഞാൻ വീട്ടിൽ കേറാൻ പോയപ്പോൾ എന്നെ കെട്ടിപിടിചില്ലേ ആ അവൾ തന്നെ അപർണ എന്ന അപ്പു…. അമ്മേടെ ബെസ്റ്റ് ഫ്രണ്ടിന്റെ മോളാണ്…. പക്ഷേ എനിക്ക് അവളെ കണ്ണ് എടുത്താൽ കണ്ടുട എന്നെ കാണുമ്പോൾ ഒലിപ്പിച്ചു വരാൻ തുടങ്ങും…. അമ്മക്ക് അറിയാം എനിക്ക് അവളെ ഇഷ്ടം അല്ല എന്ന…. കാരണവും അമ്മക്ക് അറിയാം…. നിങ്ങൾക്ക് അറിയില്ലല്ലോ ഞാൻ പറഞ്ഞു തരാം…. ആദ്യമൊക്കെ എനിക്ക് അവളെ ഭയങ്കര ഇഷ്ടം ആയിരുന്നു നിങ്ങൾ തെറ്റിദ്ധരിക്കേണ്ട അനിയത്തി കുട്ടിയെ പോലെ ആയിരുന്നു എനിക്ക് അവൾ…. ഇവിടെ വന്നാൽ എപ്പോഴും എന്റെ പിന്നാലെ ആയിരിക്കും…. വലുതായിട്ടും അവൾക്ക് ഒരു മാറ്റവുമില്ല എന്റെ പിന്നാലെ ചുറ്റി തിരിഞ്ഞ് നടക്കും….
പക്ഷേ അവൾക്ക് എന്നോടുള്ള പെരുമാറ്റത്തിൽ എനിക്ക് സംശയം തോന്നിയിരുന്നു അമ്മയോട് പറഞ്ഞപ്പോൾ…….. അമ്മ പറഞ്ഞു അവൾക്ക് ഏട്ടൻമാർ ഒന്നുമില്ലല്ലോ അതിന്റെ ഒരു ഫ്രീഡം നിന്റെ അടുത്ത എടുക്കുന്നത് ആയിരിക്കും എന്നാണ് അമ്മ പറഞ്ഞത്…. ഞാനും അത് ശെരി വച്ചു…. വെക്കേഷൻ ആയാൽ അവൾ എപ്പോഴും എന്റെ വീട്ടിൽ ആയിരിക്കും…. എനിക്ക് പിന്നെ ബിസിനസ് തിരക്ക് ആയതുകൊണ്ട് രാവിലെ പോയാൽ രാത്രി മാത്രേ വരൂ…. ഒരു ദിവസം രാത്രി ഞാൻ എന്റെ റൂമിലേക്ക് വന്നപ്പോൾ കണ്ടത്…. എന്റെ ബെഡിൽ കിടക്കുന്ന അവളെ ആ അപ്പുവിനെ ആണ്…. എന്റെ റൂമിൽ അമ്മയും അച്ഛമ്മയും അല്ലാതെ വേറെ ആര് കയറുന്നതും എനിക്ക് ഇഷ്ടല്ല…. അപ്പോഴാണ് അവൾ എന്റെ ബെഡിൽ കിടക്കുന്നത്…. ദേഷ്യം വന്ന അവൾക്ക് ഇട്ട് ഒന്ന് കൊടുക്കാൻ ആണ് തോന്നിയത് പക്ഷേ വേണ്ട എന്ന വിചാരിച്ചു കാരണം ഞങ്ങളുടെ അഥിതി അല്ലേ അവൾ…. അപ്പു നീ എന്താ ഇവിടെ വന്നു കിടക്കുന്നത്…. എഴുന്നേറ്റ് നിന്റെ റൂമിൽ പോയി കിടക്ക…. ഓ ഹരി ഏട്ടനെ എന്റെ പേരൊക്കെ ഓർമ ഇണ്ടല്ലേ…. എനിക്ക് മറവി രോഗം ഒന്നും ബാധിചിട്ടില്ല…. പിന്നെ എന്തിനാ ഹരി നീ എന്നെ ഇങ്ങനെ അവോയ്ഡ് ചെയുന്നെ…. ഹരി ഏട്ടാന്ന് തികച്ച വിളിക്കാത്തവൾ ഹരി എന്ന വിളിച്ചപ്പോൾ ഞാൻ ഞെട്ടി….
എന്താ ഹരി നീ ഇങ്ങനെ നോക്കുന്നെ ഹരി ഏട്ടൻ എന്ന വിളിക്കുന്ന ഞാൻ എന്തിനാ ഹരി എന്ന വിളിക്കുന്നത് എന്ന ആലോചിക്കുകയാണോ…. എന്നാൽ അധികം ആലോചിക്കേണ്ട ഞാൻ തന്നെ പറയാം…. ഏട്ടാ എന്ന വിളിക്കുമ്പോ എന്തോ പോലെ ഹരി എന്നെ അനിയത്തിയായി കാണുന്നത് പോലെ…. നീ എന്റെ അനിയത്തി തന്നെ അല്ലേ…. No…….. പ്ലീസ് ഞാൻ അനിയത്തി ആണെന്ന് മാത്രം പറയരുത് എനിക്ക് ഹരിയെ ഇഷ്ടമാണ് എന്റെ ജീവനെകാൾ ഏറെ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്…. നീ ഒന്ന് മനസിലാക്ക ഹരി…. എന്ന പറഞ്ഞു അവൾ എന്നെ കെട്ടിപ്പിടിച്ചു…. നിനക്ക് എന്താ ഭ്രാന്ത് പിടിച്ചോ അപർണ നീ എന്തൊക്കെയാ ഈ പറയുന്നത്…. കൈ എടുക്ക് അപർണ…. ഇല്ലാ നീ എന്നെ സ്നേഹിക്കുന്നു എന്ന പറ ഹരി…. ഞാൻ അവളുടെ കൈ മാറ്റാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു പക്ഷേ അവൾ വിടുന്നു ലക്ഷണം ഇല്ല…. അവസാനം എന്റെ മുഴുവൻ ശക്തിയും എടുത്ത് ഞാൻ അവളെ തള്ളി അവൾ നേരെ ബെഡിൽ പോയി വീണു…. ഹരി ഇനി നിന്റെ മനസ്സിൽ ആരെങ്കിലും ഇണ്ടോ എങ്കിൽ നീ അവളെ മറന്നേക്ക് എന്നിട്ട് എന്നെ സ്നേഹിക്കാൻ തുടങ്ങണം….
ഡീ മതി നിർത്ത കുറെ സമയം ആയി നിന്റെ തോന്നിവാസം ഞാൻ കേട്ട് നിൽക്കുന്നു നിർത്തികൊ ഇല്ലെങ്കിൽ ഞാൻ എന്താ ചെയ്യാ എന്ന എനിക്ക് അറിയില്ല എന്ന പറഞ്ഞു ഞാൻ അവളുടെ കഴുത്തിൽ പിടിച്ചു അവൾ ശ്വാസം വിടാൻ ബുദ്ധിമുട്ട് കണ്ടപ്പോൾ ഞാൻ കൈ വിട്ടു…. ഇനി നിന്നെ ഇവിടെ കണ്ടാൽ പുന്നാര മോളെ എന്താ ചെയുന്നെ എന്ന എനിക്ക് തന്നെ അറിയില്ല…. ഇറങ്ങി പോടി ഇവിടുന്ന്…. അവൾ അവിടെ കിടന്ന് ചുമക്കുന്നുണ്ട്…. അവളെ കണ്ടോണ്ട് നിൽക്കുമ്പോൾ എനിക്ക് ദേഷ്യം കൂടി കൂടി വരികയാ…. ഞാൻ മുഷ്ടി ചുരുട്ടി വീണ്ടും അവൾക്ക് ഒന്ന് കൊടുക്കാൻ പോകുമ്പോൾ ആണ് അമ്മയെ കണ്ടത്…. അമ്മ എല്ലാം കേട്ടു എന്ന എനിക്ക് മനസിലായി…. പക്ഷേ അമ്മ അകത്തേക്ക് വരുന്നില്ല അവിടെ തന്നെ നിൽക്കുകയാ…. അവളെ നോക്കിയപ്പോൾ എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു….
ഹരി ഞാൻ ഇപ്പോൾ പോവുകയാ പക്ഷേ നീ നോക്കിക്കോ നീ എനിക്കുള്ളതാ എന്റേത് മാത്രം അത് മറ്റാർക്കും വിട്ട് കൊടുക്കില്ല ഞാൻ ഇനി അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അവൾ പിന്നെ ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാവില്ല ഇത് അപർണയാ പറയുന്നേ…. എന്തൊക്കെയോ അവളോട് പറയണം എന്നുണ്ടായിരുന്നു പക്ഷേ വേണ്ട ഞാൻ പറയുന്നതിനെകാൾ കൂടുതൽ എന്റെ കൈ ആയിരിക്കും പ്രവർത്തിക്കുക…. അതുകൊണ്ട് ഞാൻ എന്നെ തന്നെ കണ്ട്രോൾ ചെയ്തു…. എന്നിട്ട് അവളെ പുച്ഛിച്ചു മുഖം തിരിച്ചു…. അവൾ എന്റെ റൂമിൽ നിന്ന് ഇറങ്ങിയ ഉടനെ അമ്മ അകത്തേക്ക് കയറി അവൾ അമ്മയെ കണ്ടില്ല…. അമ്മ വന്ന ഉടനെ വാതിൽ അടച്ചു…. അമ്മേ ഞാൻ…. ഒന്നും പറയണ്ട ഞാൻ എല്ലാം കേട്ടു…. പക്ഷേ മോനെ എടുത്ത് ചാടി ഒന്നും ചെയ്യരുത്…. നിനക്ക് അറിയാലോ എന്റെ അടുത്ത കൂട്ടുകാരി ആണ് രാഗിണി അവളുടെ മകൾ ആണ് അപർണ…. ഈ ഒരു പ്രശ്നത്തിന്റെ പേരിൽ ഞങ്ങളുടെ സൗഹൃദം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല….
പക്ഷേ അമ്മേ ഞാൻ എന്താ ചെയ്യാ…. മോനെ നീ അവളെ പറഞ്ഞു മനസിലാക്കണം…. എനിക്ക് ഈ കാര്യം അറിയാം എന്ന ഒരിക്കലും അവൾ അറിയരുത് അത് അവൾക്ക് നമ്മൾ തന്നെ വഴി ഒരുക്കി കൊടുക്കുന്നത് പോലെ ആണ് നിനക്ക് ഞാൻ പറയുന്നത് മനസിലാവുന്നുണ്ടോ…. മ്മ്…….. അതിന് ശേഷം അവളെ ഞാൻ കാണുന്നത് ഇപ്പോഴാ…. നമ്മൾ കഥ പറഞ്ഞു എവിടെയോ എത്തി അല്ലേ…. എന്നാ നമ്മക്ക് തിരിച്ചു വരാം…. നന്ദയെ അമ്മക്ക് നേരത്തെ പരിചയമുള്ളത് പോലെ ഉള്ള സംസാരം കേട്ടിട്ട് ഞാൻ അത്ഭുതപ്പെട്ടു…. പിന്നീട് അമ്മ പറയുന്നത് കേട്ടിട്ട് എനിക്ക് സന്തോഷമായി…….. അന്ന് അമ്പലത്തിൽ കണ്ട നന്ദയെ കുറിച് പറയാനേ അമ്മയ്ക്കും അച്ഛമ്മക്കും സമയം ഉണ്ടായിരുന്നുള്ളു അന്നേരം ഞാൻ അത് കാര്യമായി എടുത്തില്ല…. അവളെ പോലത്തെ കുട്ടി ആണ് ഹരിക്ക് ചേർന്നത്…. എന്ന അന്ന് അച്ഛമ്മ പറഞ്ഞിരുന്നു…. ഹിഹി എന്താ അല്ലേ………. അമ്മ എന്തൊക്കെയോ അവളോട് സംസാരിക്കുന്നുണ്ടായിരുന്നു…. അവൾക്ക് ഉറക്കം വരുന്നുണ്ട് എന്ന അവളുടെ മുഖം കണ്ടപ്പോൾ മനസിലായി അതാ ഞാൻ അവൾക്ക് മുറി കാണിച്ച കൊടുക്കാൻ പറഞ്ഞിട്ട് അകത്തേക്ക് പോയി…. നല്ല ക്ഷീണം ഉള്ളത് കൊണ്ട് ഫ്രഷ് ആയ ഉടനെ കിടന്നു…
രാവിലെ 7 മണിക്കുള്ള അലാറം കെട്ടിട്ടാണ് എഴുന്നേറ്റത് ലേറ്റ് ആയത് കൊണ്ട് ഇന്ന് ജോഗിങ്ന് പോകേണ്ടന്ന വെച്ച് എക്‌സൈസ് ചെയ്യാൻ തുടങ്ങി…. എക്‌സൈസ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ആരോ എന്നെ നോക്കുന്നത പോലെ തോന്നിയത്…. ഞാൻ തിരിഞ്ഞു സൈഡിലേക്ക് നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന അപർണയെ ആണ് കണ്ടത് അവളെ കണ്ട ഉടനെ എനിക്ക് കലിപ്പ് കേറി ഞാൻ അവിടുന്ന് നേരെ എന്റെ റൂമിലേക്ക് പോയി അവൾ എന്റെ പിന്നാലെ വന്ന എന്റെ മുന്നിൽ കേറി നിന്നു…. ഹരി എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്…. എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല…. ഹരി പ്ലീസ് എനിക്ക് പറയാനുള്ളത് കേട്ടിട്ട് നീ പോയാൽ മതി…. നിനക്ക് എന്താ പറയാനുള്ളത് എന്ന വച്ചാൽ പറഞ്ഞു തുലക്ക്…. ഹരി ആരാ അവൾ…. ആര്…….. ഇന്നലെ നിന്റെ കൂടെ വന്ന ആ പെണ്ണ്…….. അവൾ എന്റെ പി എ ആണ്…….. പി എ മാത്രം ആണോ അതോ വല്ല സെറ്റ് അപ്പും ആണോ…….. ട്ടേ…….. വേറെ ഒന്നുമല്ല ഞാൻ അവൾക്ക് ഇട്ട് ഒന്ന് പൊട്ടിച്ചത്…….. ഡി നീ എന്താ വിചാരിച്ചേ നീ പറയുന്നത് ഒക്കെ കേട്ട് ഞാൻ നിൽക്കുമെന്നോ. എങ്കിലേ നിനക്ക് തെറ്റി നീ എവിടെ വരെ പോകും എന്ന വിചാരിച്ചാണ് ഞാൻ ക്ഷമിച്ചു നിന്നത് പക്ഷേ നീ അവസാനം പറഞ്ഞത് അത് ഞാൻ ഒരിക്കലും ക്ഷമിക്കില്ല…. ഇതൊക്കെ കേട്ട് അവൾ കവിളിൽ കൈ വെച്ച എന്നെ രൂക്ഷമായി നോക്കുകയാ….
നിന്റെ നോട്ടം കണ്ടു പേടിക്കുന്നവൻ ഒന്നുമല്ല ഞാൻ…. പിന്നെ നീ നേരത്തെ ചോദിച്ചതിന് ഉത്തരം വേണ്ടേ……. അവൾ എന്റെ പി എ മാത്രം ആണോ എന്ന എന്നാൽ നീ കേട്ടോ അവൾ പി എ മാത്രം അല്ല ഞാൻ കെട്ടാൻ പോകുന്ന പെണ്ണ് എന്റെ പെണ്ണ്…. കേട്ടോടി….. മോനെ നന്ദ മോള് ഇനിയും എഴുന്നേറ്റില്ലേ എന്ന ചോദിച്ചു കൊണ്ട് അമ്മ വന്നു രാവിലെ എഴുന്നേൽക്കുന്ന ശീലം ഒന്നും ഇണ്ടാവില്ല…. അവളുടെ കോലം കണ്ടാൽ അറിയില്ലേ വല്ല പട്ടി കാട്ടിലും ജനിച്ചത് ആയിരിക്കും…. ഞാൻ അവളോട് രണ്ടക്ഷരം പറയാൻ തുടങ്ങുമ്പോഴേക്കും അമ്മ പറഞ്ഞു…. ഇന്നലെ നേരം വൈകി കിടന്നത് കൊണ്ടായിരിക്കും…. അമ്മ അത് പറഞ്ഞു കഴിഞ്ഞതും അവൾ ഡോർ തുറന്നതും ഒരുമിച്ചാണ്…. പെണ്ണിന്റെ മുഖം ഒക്കെ എന്തോ പോലെ ഉണ്ട് അവൾക്ക് എന്തോ വയ്യായിക ഉണ്ടെന്ന് തോനുന്നു…. ആ മോള് എഴുന്നേറ്റോ എന്ന ചോദിച്ചു അമ്മ അവളുടെ അടുത്തേക്ക് പോയി…….. അവൾ ഞങ്ങളുടെ അടുത്തേക്ക നടന്നു വരാൻ തുടങ്ങിയതും…. അവൾ താഴേക്ക് നിലം പതിച്ചു…
നന്ദ ഞങ്ങളുടെ അടുത്തേക്ക് നടന്നു വരാൻ തുടങ്ങിയതും നിലത്തു വീണതും ഒരുമിച്ചായിരുന്നു ഒരു നിമിഷം എന്ത് ചെയ്യണം എന്ന അറിയാതെ ഞാൻ തരിച്ചു നിന്ന് പോയി…. ഹരി ഡോക്ടറെ വിളിക്ക് എന്ന അമ്മ പറഞ്ഞപ്പോൾ ആണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്…….. അമ്മ നിലത്തു ഇരുന്ന് അവളുടെ തല എടുത്ത് മടിയിൽ വച്ചിട്ട് മോളെ മോളെ എന്ന വിളിക്കുന്നുണ്ട് പക്ഷേ അവൾക്ക് ഒരനക്കവും ഇല്ല…… ഞാൻ വേഗം അവളുടെ അടുത്ത പോയി പക്ഷേ എന്ത് ചെയ്യേണം എന്ന എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല…. ഹരി….. മോൾക്ക് നല്ല പനിയുണ്ട് ചിലപ്പോൾ അതായിരിക്കും തലചുറ്റി വീണത് എന്തായാലും നീ ഡോക്ടറെ വിളിച്ചിട്ട് വേഗം വരാൻ പറ അതിന് മുന്നേ നീ മോളെ ഒന്ന് എടുത്ത് ബെഡിൽ കിടത്ത ഈ ടൈൽസിൽ അധിക സമയം കിടന്നാൽ തന്നെ തണുപ്പ് കൂടുകയേ ഉള്ളു അമ്മ പറഞ്ഞപ്പോൾ തന്നെ ഞാൻ അവളെ എടുത്ത് ബെഡിൽ കിടത്തി…..
മോനെ നീ ഇവിടെ തന്നെ ഇരിക്ക് ഞാൻ താഴെ പോയിട്ട് വേഗം വരാം…. അമ്മ പോയി എന്ന ഉറപ്പ് വരുത്തിയതിനു ശേഷം ഞാൻ മെല്ലെ അവളുടെ തലയിൽ തലോടി എന്തോ എന്റെ പെണ്ണ് ഇങ്ങനെ കിടക്കുന്നത് കണ്ടിട്ട് പിടക്കുന്നതെ എന്റെ നെഞ്ചാണ്…. ഞാൻ കുറച്ച് വെള്ളം എടുത്ത് അവളുടെ മുഖത്തു കുടഞ്ഞു ചെറിയ ഒരു അനക്കമുണ്ട് കണ്ണ് തുറക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ കഴിയുന്നില്ല ആ ചിലപ്പോൾ അമ്മ പറഞ്ഞതുപോലെ പനി കൊണ്ടായിരിക്കും തല കറങ്ങി വീണത്…. ഞാൻ അവളുടെ കൈ എടുത്ത് എന്റെ കൈകളിൽ വച്ചു ഞാൻ പോലും അറിയാതെ എന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു എന്റെ മനസ്സും അത് ആഗ്രഹിച്ചിരുന്നു…… ഇത് പോലെ ആയിരുന്നില്ല പെണ്ണെ ഞാൻ ആഗ്രഹിച്ചത് നിന്റെ അനുവാദത്തോടെ ആ നെറ്റിയിൽ ചുണ്ട് ചേർക്കണം എന്നായിരുന്നു പക്ഷേ…. ആ പ്രശ്നമില്ല എന്തായാലും നീ എന്റെ പെണ്ണ് തന്നെ അല്ലേ…. അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് ഞാൻ ഡോക്ടറെ വിളിക്കാൻ തിരിഞ്ഞപ്പോൾ ആണ് ഞാൻ പറഞ്ഞതിന് മറ്റൊരു കേൾവിക്കാരി കൂടി ഉണ്ടെന്ന് ഞാൻ അറിഞ്ഞത് വേറെ ആരുമല്ല അപർണ ആണ് അവൾ എന്നെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് താഴേക്ക് പോയി….
ഞാൻ ഡോക്ടറെ വിളിച്ചു വേഗം തന്നെ വരാൻ പറഞ്ഞു ഫാമിലി ഡോക്ടർ ആയതുകൊണ്ട് പ്രശ്നമില്ല എപ്പോ വിളിച്ചാലും ആള് വരും…. ഞാൻ ഫോൺ ചെയ്ത് കഴിഞ്ഞ് തിരികെ റൂമിൽ എത്തിയപ്പോൾ അമ്മ നന്ദയുടെ നെറ്റിയിൽ തുണി നനച്ചിടുകയായിരുന്നു…. നല്ല പനി ആണ് മോനെ നോക്കിയേ എത്ര പെട്ടെന്ന് ആണ് ഈ തുണി ഉണങ്ങിയത് എന്ന ഡോക്ടർ ഇപ്പൊ വരുമോ…. ആഹ് ഡോക്ടർ ഇപ്പൊ എത്തും അമ്മേ ഞാൻ ഒന്ന് പോയി ഫ്രഷ് ആവട്ടെ…. നിനക്ക് ഇന്ന് ഓഫിസിൽ പോകേണ്ടേ…. ആ പോകണം ഇന്നലെ പോയില്ലല്ലോ അവിടുത്തെ അവസ്ഥ അവിടെ ചെന്നാൽ മാത്രേ അറിയൂ…. ആ എന്നാ നീ വേഗം റെഡി ആകു…. അവളുടെ അടുത്ത നിന്ന് പോകാൻ മനസില്ല പക്ഷേ പോയല്ലേ പറ്റു ഞാൻ കുളിച് റെഡി ആയി അവളുടെ റൂമിൽ പോയപ്പോൾ ഡോക്ടർ അവളെ പരിശോദിക്കുന്നുണ്ട്…. ഡോക്ടർ ഇപ്പൊ എങ്ങനെ ഉണ്ട്…. ഇപ്പൊ കുഴപ്പം ഒന്നുമില്ല പ്രഷർ കുറഞ്ഞത് കൊണ്ട് ആണ് തല ചുറ്റി വീണത് പിന്നെ പനിയും അതിന്റെ ക്ഷീണവും ആകാം…. അല്ല ഡോക്ടർ പെട്ടെന്ന് പനി വരാൻ എന്താ കാരണം….
ഇന്നലെ രാത്രി വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ…. യാത്ര ചെയ്തത് കൊണ്ടായിരിക്കാം അമ്മ പറഞ്ഞു നിങ്ങൾ രാത്രി ആണ് എത്തിയത് എന്ന…. ആ…….. മെഡിസിൻ കൃത്യ സമയത്ത് കൊടുക്കണം ഇപ്പൊ ഒരു ഇൻജെക്ഷൻ അടിച്ചത് കൊണ്ട് കുറച്ച് സമയം കഴിഞ്ഞാലേ എഴുന്നേൽക്കു കഞ്ഞി കൊടുത്താൽ മതി കട്ടി ഉള്ള ആഹാരം ഒന്നും കൊടുക്കണ്ട പിന്നെ 2 ഡേയ്‌സ് നല്ല പോലെ റസ്റ്റ് വേണം എന്നാലേ ആള് ഓക്കേ ആകു…. ആ അത് ഞാൻ ശ്രദ്ധിച്ചോളാം ഡോക്ടറെ അമ്മ ആണ്…. ഓക്കേ എന്നാ ഡോക്ടർ വാ ഞാൻ ഡ്രോപ്പ് ചെയ്യാം…. വേണ്ട ഞാൻ കാർ എടുത്തിട്ട് ആണ് വന്നത്…. മോനെ ഭക്ഷണം കഴിച്ചിട്ട് പോ ജാനു ഏച്ചി എല്ലാം തയ്യാറാക്കിയിട്ടുണ്ട് ജാനു ചേച്ചിയെ അടുക്കളയിൽ അമ്മക്ക് ഒരു സഹായത്തിനു വേണ്ടി വച്ചതാ…. ഹരി ഞാൻ വരണോ എടുത്ത് തരാൻ…. വേണ്ട അമ്മ അമ്മ അവളുടെ അടുത്ത ഇരുന്നോ ഞാൻ കഴിച്ചിട്ട് ഓഫീസിൽ പോട്ടെ അമ്മക്ക് ഒരു പുഞ്ചിരി കൊടുത്തിട്ട് ഞാൻ അവളെ ഒന്ന് നോക്കി നല്ല ഉറക്കത്തിലാണ്….
ഞാൻ താഴെ പോയി ഫുഡ് കഴിച് നേരെ ഓഫീസിലേക്ക് പോയി…. ഇന്ന് അല്ലെങ്കിൽ തന്നെ ലേറ്റ് ആയി അതിന്റെ ഇടക്ക് ആണ് ബ്ലോക്കും എല്ലാം കൂടി ഇന്ന് ഒരു മോശം ദിവസം ആണെന്ന് തോനുന്നു ഓഫീസിൽ പോയപ്പോൾ എല്ലാവരും എത്തിയിട്ടുണ്ട് എല്ലാവരും എന്നെ ഒരുമാതിരി നോട്ടം നോക്കുന്നു അടക്കി പിടിച്ച സംസാരവും അത് കണ്ടപ്പോഴേ കലിപ്പ് കേറി ഒന്നും പറയാതെ എന്റെ ക്യാബിനിലേക്ക് പോയി….. ക്യാബിനിൽ കേറാൻ തുടങ്ങിയപ്പോഴാണ് നോട്ടീസ് ബോർഡ് കണ്ണിൽ പെട്ടത് അതിന്റെ മുന്നിൽ കുറച്ച് സ്റ്റാഫ്‌സും ഉണ്ടായിരുന്നു ഞാൻ അറിയാതെ എന്താണ് നോട്ടീസ് ബോർഡിൽ ഉള്ളത് എന്ന വിചാരിച്ച ഞാനും അവിടേക്ക് പോയി…. നോട്ടീസ് ബോർഡ് കണ്ടപ്പോൾ ശെരിക്കും എന്റെ നിയന്ത്രണം വിട്ടു പോയി…. കലിപ്പ് കേറി അവിടെ ഉണ്ടായിരുന്ന ഫ്ലവർ vase താഴെ ഇട്ടു…….. തുടരും…. അഭിപ്രായം അറിയിക്കണേ.

by