രചന – കൃഷ്ണ
എടി ദുഷ്ട്ടെ നീ എന്ത് പരിപാടിയാടി ചെയ്തെ…
നടന്നു നീങ്ങേ ജാനു ചോദിച്ചു…
ഞാൻ എന്ത് ചെയ്ത്…? (ആര്യ )
അത് ശെരി ഒന്നുമറിയാത്ത പോലെ…
ആ താന്തോന്നി വന്നപ്പോൾ നീ എന്തിനാ മാറി കൊടുത്തെ… (ജാനു )
ആമ്… ബെസ്റ്റ്… ഞാൻ മാറി കൊടുത്തതൊന്നുമല്ല… കക്ഷി എന്നെ തോണ്ടി വിളിച്ച് മിണ്ടാതെ എണീറ്റ് എതിർവശത്തെ സീറ്റിലേക്ക് ചൂണ്ടി കാണിച്ച് പോയിരിക്കാൻ പറഞ്ഞതാണ്… നിന്റെ കാര്യത്തിൽ ഹർഷേട്ടന്റെ സ്വഭാവം നന്നായി അറിയാവുന്ന കൊണ്ട് ഞാൻ അപ്പോ തന്നെ എണീറ്റു… എണീക്കുന്നതിന് മുന്നേ കൂടി നോക്കിയപ്പോൾ മോള് പാട്ടിൽ മുഴുകി പുറത്തേക്ക് നോക്കി ഇരിപ്പായിരുന്നു…
ആര്യ പറഞ്ഞു നിർത്തി…
ജാനു പിന്നെ കൂടുതലൊന്നും പറയാൻ പോയില്ല…
എടി പെണ്ണേ ഞാനൊന്ന് ചോദിച്ചോട്ടെ… നിനക്ക് ഹർഷേട്ടനോട് ഇത്രയ്ക്ക് ദേഷ്യം തോന്നാൻ മാത്രമെന്താ…? ആളറിയാതെ നിന്റെ ഏട്ടനെ തല്ലിയെന്നത് ശെരിയ… അല്ലാതെ പിള്ളിക്കാരന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റുണ്ടായോ… ഇല്ലല്ലോ…
ആര്യ അവസാനം പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ജാനൂന് ഇന്നലത്തെ സംഭവം മനസിലേക്ക് വന്നു…
അച്ചുനെ നല്ലവനാക്കി പറയുന്നത് കേട്ട് ജാനുന്റെ നാക്ക് തരിച്ചെങ്കിലും ഒന്നും തുറന്ന് പറഞ്ഞില്ല…
നിന്നെ ഹർഷേട്ടൻ ഒത്തിരി ഇഷ്ടപ്പെടുന്നുണ്ട് ജാനു… ഞാനും എന്നും സാക്ഷിയല്ലേ… നീ എന്തിനാ ആ പാവത്തിനെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ… നീ…
ആര്യ നിർത്ത്… നീ ആ താന്തോന്നിയെ കുറിച്ച് എന്നോടൊന്നും പറയണമെന്നില്ല… കേൾക്കാൻ എനിക്ക് താൽപ്പര്യവുമില്ല…
അല്ല എനിക്കൊരു സംശയം…നീ ശെരിക്കും എന്റെ ഫ്രണ്ട് ആണോ അതോ ആ താന്തോന്നിയുടെയോ…? ഒരു ഹർഷേട്ടൻ… ഹർഷേട്ടനല്ല താന്തോന്നി അസൽ താന്തോന്നി… അതാ അവന് പറ്റിയ പേര്…
ജാനു കലിപ്പിച്ചു കൊണ്ട് പറഞ്ഞു…
മോളെ ജാനു നിനക്കൊരു കാര്യമറിയോ… നമ്മൾ ഏറ്റവും കൂടുതൽ വെറുക്കുന്ന ആളായിരിക്കും പിന്നീടൊരു ദിവസം നമ്മുടെ ജീവിതത്തിൽ എല്ലാമായി മാറുന്നത്…
ഇതൊരു സത്യമാണ്… ഇപ്പോ നിനക്ക് ഹർഷേട്ടനെ കാണുന്നതെ ദേഷ്യമാണ് വെറുപ്പാണ് ശല്യമാണെന്നൊക്കെ പറയുന്നില്ലേ… നീ നോക്കിക്കോ ജാനു ഈ പറഞ്ഞതൊക്കെ ഒരു ദിവസം നീ മാറ്റി പറയും… ആ നിമിഷം ഈ ലോകത്ത് മറ്റെന്തിനെക്കാളും നീ ഇഷ്ടപ്പെടുന്നത് ഹർഷേട്ടനെയായിരിക്കും…
കഴിഞ്ഞാ…
ജാനു ആര്യക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു…
ഇല്ല… പക്ഷേ നിർത്തുവാ… എനിക്ക് എന്റെ ജീവൻ കൂടി നോക്കണ്ടേ…
ജാനുന്റെ ചോദ്യവും ഒപ്പം നോട്ടവും കൂടിയായതും ആര്യ അതും പറഞ്ഞ് നൈസ് ആയി മുന്നോട്ട് നീങ്ങി…
പിന്നെ ഈ ലോകത്ത് മറ്റാരെ ഇഷ്ടപ്പെട്ടാലും ആ താന്തോന്നിയെ ഇഷ്ടപ്പെടില്ല…
ജാനു മനസ്സിൽ പറഞ്ഞ് കൊണ്ട് നടന്നു നീങ്ങി…
……………………………
നിങ്ങളെ നേരിട്ടൊന്ന് കാണണമെന്ന് കരുതിയിരിക്കുവായിരുന്നു…
എന്തേ ഇനിയും തല്ലാനാണോ… കാർത്തിക്ക് ചിരിയാലെയാണ് അച്ചൂനോട് ചോദിച്ചത്…
ഏയ്… നോ നോ… ആക്ച്വലി നിങ്ങളോട് സോറി പറയാനാ ഞാൻ…
എനിക്ക് അറിയില്ലായിരുന്നു ഇയ്യാൾ ജനനിയുടെ ബ്രദറായിരുന്നെന്ന്… അന്ന് ആളറിയാതെ നിങ്ങടെ കൂടെ അവളെ കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റിയില്ല… ദേഷ്യത്തിന്റെ പുറത്ത് ഇയ്യാളെ ഉപദ്രവിച്ചു… ഐ ആം റിയലി സോറി…
കാർത്തിക്ക് ചെറു പുഞ്ചിരിയോടെ അച്ചുനെ നോക്കി നിക്കെയാണ്… അന്ന് വേറിപൂണ്ട് നിന്ന കക്ഷി തന്നെയാണോ തന്റെ മുന്നിൽ നിക്കുന്നതെന്നു തോന്നി പോയി അവന്…
അത്രയ്ക്ക് ശാന്തവും വളരെ മാന്യവുമായിട്ടായിരുന്നു അച്ചു സംസാരിച്ചത്…
അത് സാരമില്ലടോ… അതൊക്കെ ഞാൻ അപ്പോഴേ വിട്ടു…
അന്ന് ജനനി എന്നോട് എല്ലാം പറഞ്ഞിരുന്നു… അവളെ പിറകെ നടന്ന് ശല്യം ചെയ്യുന്ന ഈ താന്തോന്നിയെ കുറിച്ച്…
ജനനി എന്നെ ഒരു ശല്യമായിട്ടായിരിക്കും കാണുന്നേ… പക്ഷേ അവൾ എന്റെ പ്രാണനാ…
പറയുമ്പോൾ അച്ചുന്റെ വാക്കുകൾ ഉറച്ചിരുന്നു…
തനിക്ക് എന്റെ പെങ്ങളെ അത്രയ്ക്കിഷ്ട്ടമാണോ…?
കാർത്തിക്ക് ചോദിച്ചു.
വാക്കുകൾ കൊണ്ട് പൂർണ്ണമാക്കാൻ കഴിയാത്തത്ര…
………………………….
ആമ് ജാനൂട്ടി… ഇന്ന് ഞാൻ നിന്റെ താന്തോന്നി ചെക്കനെ കണ്ടിരുന്നു…
അത്താഴം കഴിക്കാനിരിക്കെ കാർത്തിക്ക് ജാനുനോട് പറഞ്ഞു…
എന്റെ താന്തോന്നിയോ… ദേ ഏട്ടാ ഞാൻ പറഞ്ഞിരുന്നു അങ്ങനൊരു സംസാരം വേണ്ടന്ന്… എന്റെ താന്തോന്നി പോലും… ഹും…
കാർത്തിക്ക് പറഞ്ഞത് ഇഷ്ടപ്പെടാതെ ജാനു ലേശം കടുപ്പിച്ചു കൊണ്ട് പറഞ്ഞു…
ജാനു പറഞ്ഞത് കേട്ട് കാർത്തിക്ക് ചിരിച്ചു…
മമ്… എന്താ ഏട്ടൻ ചിരിക്കുന്നേ…?
ഏയ് ഒന്നുല്ല… കാർത്തിക്ക് പറഞ്ഞു…
അല്ല ഏട്ടനെ കണ്ടിട്ട് എന്ത് പറഞ്ഞു ആ താന്തോന്നി…?
അന്ന് ചെയ്ത് പോയ തെറ്റിന് സോറി പറഞ്ഞു… അന്ന് കണ്ട കക്ഷിയെ ആയിരുന്നില്ല ഇന്ന്… പിന്നെ കുറച്ച് നേരം സംസാരിച്ചു… ആ ചെറിയ നിമിഷം കൊണ്ട് എനിക്ക് മനസിലായി ആ താന്തോന്നി ചെക്കന്റെ മനസ്…
അത് പറയുമ്പോൾ കാർത്തിക്കിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നിരുന്നു…
അപ്പോ ആ താന്തോന്നി ഏട്ടനെയും മയക്കി വശത്താക്കിയോ…
ജാനു പറഞ്ഞത് കേട്ട് കാർത്തിക്ക് അവളെ നോക്കിയതേയുള്ളു…
അപ്പോഴും അവന്റെ ചുണ്ടിൽ മായാതെ പുഞ്ചിരി നിലനിന്നു…
മനസ്സിൽ അച്ചു ഇന്ന് അവനോട് പറഞ്ഞ കാര്യങ്ങൾ ഓർത്ത്…
……………………………
റെയിലിൽ കൈ ഊന്നി മുന്നോട്ട് നോട്ടം കൊടുത്ത് നിക്കുവാണ് അച്ചു…
തോളിൽ കര സ്പർശമറിഞ്ഞതും അച്ചു മുഖം ചരിച്ചു നോക്കി… ദേവനാണ്.
അപ്പേടെ മോൻ എന്തോ ആലോചനയിലാണെന്ന് തോന്നുന്നു…?
ദേവൻ ചോദിച്ചത് കേട്ട് അച്ചുന്റെ ചുണ്ടിന്റെ കോണിൽ പുഞ്ചിരി തത്തി…
എന്താ അച്ചു…?
അച്ചുന്റെ ചിരി കണ്ട് ദേവൻ ചോദിച്ചു…
അപ്പേ… ഞാനൊരു കാര്യം ആവശ്യപ്പെട്ടാൽ എനിക്കത് സാധിച്ചു തരുവോ…?
എന്താ അച്ചു ഇത്… ഇന്നേ വരെ നീ പറഞ്ഞ എന്തെങ്കിലും കാര്യം അപ്പ പറ്റില്ലാന്ന് പറഞ്ഞിട്ടുണ്ടോ… മമ്…
എന്താ കാര്യം… എന്റെ മോൻ പറയ്…
കാര്യം ഞാൻ പറയാം… ഇപ്പോഴല്ല…
അച്ചു പറഞ്ഞു…
അപ്പോ എന്തോ വലിയ കാര്യ സാധ്യത ആണല്ലോ…?
അച്ചു പറഞ്ഞത് കേട്ട് ദേവൻ ചോദിച്ചു…
അതേല്ലോ…
അച്ചു ദേവനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു…
………………………………..
ആ താന്തോന്നി എന്ത് പറഞ്ഞാണോ എന്റെ ഏട്ടനെ മയക്കിയിരിക്കുന്നേ… ഇന്ന് എന്തായിരുന്നു ഏട്ടന്റെ സംസാരം…
എന്റെ ഏട്ടനൊരു പാവമായത് കൊണ്ട് ആ താന്തോന്നി പറഞ്ഞതൊക്കെ കേട്ട് വിശ്വസിച്ചു കാണും…
ജാനു കട്ടിലിൽ കിടന്ന് സ്വയം പറഞ്ഞു കൂട്ടുവാണ്…
ആര്യയായിരുന്നു ആ കോർഷേട്ടനെ കുറിച്ച് പൊക്കിയടിച്ചോണ്ടിരുന്നത്…
ഇന്ന് പറഞ്ഞത് കേട്ടില്ലേ…
ഞാൻ ആ താന്തോന്നിയെ പ്രേണയിക്കുമെന്ന്… ഹും… ഒരിക്കലും നടക്കാൻ പോണില്ല…
ഈശ്വരാ അവൾ പറഞ്ഞത് ഒരിക്കലും നടക്കരുതെ…
ജാനു സ്വയം കേർവിച്ചു പറഞ്ഞ് കൊണ്ട് തിരിഞ്ഞു കിടന്നു…
തുടരും…

by