രചന – റോസാ തോമസ്
അന്നുച്ച കഴിഞ്ഞപ്പോൾ കുറഞ്ഞെന്നു പറഞ്ഞു അന്ന സന്ധ്യയുടെ കൂടെ പോയി. ക്ഷീണമുണ്ട്..എന്നാലും ഇവിടെ വരെ വന്നിട്ട് പ്രോഗ്രാമിൽ പങ്കെടുത്തില്ലെങ്കിൽ മോശമല്ലേ.. അവിടെ പോയി ഇരുന്നാൽ മതിലോനോർത്ത് അന്ന പോയി.. വൈകിട്ട് ആയപ്പോൾ വീണ്ടും ചെറിയ പനിയുണ്ട്… ഒന്നു മേല് കഴുകിയാൽ കുറയും എന്നു പറഞ്ഞ് അവൾ കുളിക്കാൻ കയറി… ആ സമയത്ത് ജീനയും ശ്രുതിയും വിളിച്ചതു കൊണ്ട് സന്ധ്യ അവളുമാരോട് കത്തി അടിക്കാൻ തുടങ്ങി.. അങ്ങനെ ആദ്യമായിട്ട് ഡോക്ടേഴ്സ് മീറ്റിനു വന്ന അന്നക്ക് പനിപിടിച്ചേ.. ജീന വിളിച്ചു കൂവി.. ഉം.. ഉച്ച കഴിഞ്ഞിട്ട് പോകണ്ട റസ്റ്റ് എടുക്കു.. എന്ന് അവളോട് പറഞ്ഞതാ…കേട്ടില്ല അതുകൊണ്ട് പിന്നെയും ചെറിയ പനിയുണ്ട്… പിന്നെ നമ്മുടെ മഞ്ഞുമല ടാബ്ലെറ്റും ഒക്കെ കൊണ്ടുവന്നു ഭയങ്കര കെയർ ആണ്…
പെണ്ണുങ്ങളുടെ മുഖത്ത് പോലും നോക്കാത്ത മനുഷ്യനായിരുന്നു.. അത് വെറും ജാഡയാ.. അങ്ങേര് നല്ല മനുഷ്യനാടീ.. ഞാനന്ന് അവളുടെ ഹോസ്പിറ്റൽ പോയപ്പോ കണ്ടതല്ലേ.. അന്നും ഭയങ്കര കെയറിങ് ആയിരുന്നു..ജീന പറഞ്ഞു. ഇവിടെ പെൺകോഴികളെല്ലാം ഒന്നു മിണ്ടാൻ ഒക്കെ ശ്രമിക്കുന്നുണ്ട്.. എവിടെ.. അങ്ങേര് കണ്ട ഭാവം പോലും നടിക്കില്ല.. അതാണ് എനിക്ക് സംശയം…. ഈ അന്നയുടെ അടുത്ത് മാത്രമുള്ള കെയറിങ്.. അല്ലാ…നിങ്ങൾ എന്താ പെട്ടെന്ന് സൈലന്റ് ആയി പോയേ… എന്താ മിണ്ടാത്തത്.. സന്ധ്യ ചോദിച്ചു. എന്റെ ജീന…. നീ എന്താ ഈ കണ്ണുരുട്ടി കാണിക്കുന്നത്…വാ തുറന്നു പറയെന്റെ ജീന.. ഓ.. ഇവളെ കൊണ്ട്…. ടി.. പുറകിലോട്ട് നോക്കടി.. എന്നുള്ള അർത്ഥത്തിൽ ജീന കൈകൊണ്ട് കാണിച്ചു..ശ്ശോ.. ഈ പൊട്ടിക്ക് മനസിലാവുന്നില്ലല്ലൊ..പുറകിൽ എബിൻ ഡോക്ടർ വന്നു നിൽക്കുകയാണ്.. ഹായ്.. എബിൻ ഡോക്ടർ.. ഞാൻ ജീനയാണ് കേട്ടോ… അന്ന് ഹോസ്പിറ്റലിൽ വന്നു കണ്ടിരുന്നു.. ഓർമ്മയുണ്ടോ.. ഒരു നിവർത്തിയും ഇല്ലെന്ന് കണ്ടപ്പോൾ ജീന വാ തുറന്നു സംസാരിക്കാൻ തുടങ്ങി..
അപ്പോഴാണ് സന്ധ്യയ്ക്ക് ക്ലിക്ക് ആയത്.. അവൾ തിരിഞ്ഞു നോക്കിയപ്പോൾ വാതിൽക്കൽ ഡോക്ടർ എബിൻ.. 😆 ഓർമയുണ്ടല്ലോ… എബിൻ ജിനയോടു പുഞ്ചിരിച്ചു. അപ്പോ ശരി പിന്നെ വിളിക്കാം. .എന്ന് പറഞ്ഞ് ജീനയും ശ്രുതിയും കോൾ കട്ടാക്കി രക്ഷപ്പെട്ടു.. പന്നികള്… വെച്ചിട്ടുണ്ടെടി… ഈ അന്നയെങ്കിലും ഒന്ന് വന്നിരുന്നെങ്കിൽ… സന്ധ്യ ആത്മഗദം പറഞ്ഞു. അല്ല.. അതുപിന്നെ… ഇവിടെ…. ത്തെ…വിശേഷങ്ങൾ പറയുകയായിരുന്നു… സന്ധ്യ വിക്കി.. ഉം.. ഞാൻ കേട്ടു.. ആരാ.. ഈ.. മഞ്ഞുമല… അല്ല.. അതു പിന്നെ.. ഞാനാണോ… അ.. അതു പിന്നെ… അതുപിന്നെ… അതെ.. 😔 ഓഹോ… ആരാ ഈ പേര് ഇട്ടതു.. ആരോ ഒരാൾ.. എന്താ… ശരിക്കും..ഞാൻ സത്യത്തിൽ.. ഡോക്ടറെ നേരത്തെ കണ്ടിട്ടുണ്ട്.. എന്തായാലും കയ്യിന്ന് പോയി..ഇനി നേരിട്ട് പറയാം.. ഡോക്ടർ ഇരിക്ക്.. ഹോ.. ഏതു നേരത്താണോ ഇവിടെ വരാൻ തോന്നിയത്.. സന്ധ്യാ ആത്മ.. ഓഹ്.. വേണ്ട.. താൻ പറയ്യ്.. മുൻപ് സ്കൂളിൽ പഠിച്ചപ്പോൾ കലോത്സവത്തിൽ വെച്ച് കണ്ടിട്ടുണ്ട്..
അന്ന് കുറെ പെൺപിള്ളാർ കൂടി ഇട്ട പേരാണ്… ആരാണ് പേര് ഇട്ടതെന്ന് കൃത്യമായി അറിയില്ല.. സത്യമായിട്ടും എനിക്ക് അറിയില്ല.. ഉം.. എന്നിട്ട്…. എബിൻ പൊട്ടി വന്ന ചിരി മറച്ചുപിടിച്ചുകൊണ്ട് ഗൗരവം നടിച്ചു പറഞ്ഞു. പിന്നെ കഴിഞ്ഞ പ്രാവശ്യം ഡോക്ടർസ് മീറ്റിൽ ഞാനും ഉണ്ടായിരുന്നു.. അതുകഴിഞ്ഞ് ആ വിശേഷങ്ങൾ ഒക്കെ ഇവളുമാരോട് ചെന്ന് പറഞ്ഞപ്പോൾ….ചുമ്മാ മഞ്ഞമല..ന്നൊക്കെ പറഞ്ഞു പരിചയപ്പെടുത്തി ..🤭 അത്രേയുള്ളൂ… ഉം… ശരി… ഇനി നിന്ന് വിയർക്കണ്ട.. അന്ന വരുമ്പോൾ ഈ അച്ചാർ കൊടുത്തേക്ക്.. വൈകിട്ട് നോൺ വെജ് ആണ് തരുന്നതെന്ന് തോന്നുന്നു.. പനി ആയതുകൊണ്ട് കഴിക്കാൻ പാടായിരിക്കും.. അതുകൊണ്ടാ.. ആ.. ഇതാ ഞാൻ പറഞ്ഞുത്.. യ്യോ.. പോയില്ലാരുന്നല്ലൊ..🤭 ഉം.. ശരി.. രാത്രി എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്ക്.. എന്നുപറഞ്ഞ് എബിൻ പോയപ്പോൾ സന്ധ്യ ശ്വാസം വലിച്ചു വിട്ടു. പെട്ടെന്ന് അന്ന ഇറങ്ങി വന്നു. എടി… കുലദ്രോഹീ.. എന്തൊക്കെയാടി നീ വിളിച്ചു പറഞ്ഞത്.. അന്ന സന്ധ്യയോട് ചോദിച്ചു…
എല്ലാം കേട്ടല്ലേ.. ഉം… കേട്ടു.. പേടിച്ചിട്ട് ഇറങ്ങി വരാഞ്ഞതാ… ഓ.. ഇവളെക്കൊണ്ട്..ശ്ശോ.. ഇനി എന്തുചെയ്യും… എബിൻ ഡോക്ടർ എന്തു വിചാരിച്ചിട്ടുണ്ടാവും.. വേറെ രക്ഷയില്ലാത്തതുകൊണ്ട് സന്ധ്യ അച്ചാർ അവളുടെ നേരെ നീട്ടി..😄 ഓഹ്… അന്ന സ്വയം തലക്കടിച്ചു. ആ ഇതാ ഞാൻ പറഞ്ഞത്.. മിണ്ടരുത്… അത് പോട്ടെടി.. സാരമില്ല.. ഒരു അബദ്ധം പറ്റിപ്പോയി..അയാൾ എല്ലാം കേട്ടുപോയെടി..ഡോർ തുറന്നു കിടന്നത് ഞാൻ ഓർത്തില്ല… അയാൾ ഒരു മാന്യൻ ആയോണ്ട് കേറി വന്നില്ല… പക്ഷെ വാതിൽക്കൽ നിന്നു എല്ലാം കേട്ടു.. 😜അതുകൊണ്ടാ തുറന്നു പറഞ്ഞത്.. അതിനു വേറൊന്നും പറഞ്ഞില്ലല്ലോ.. വാ..നല്ല കുട്ടിയല്ലേ.. വാ.. നമുക്ക് കഞ്ഞി കുടിക്കാം.. എന്ന് സന്ധ്യ പറഞ്ഞപ്പോൾ അന്ന ചിരിച്ചു കൊണ്ട് സമ്മതിച്ചു. ഹായ്.. നല്ല അച്ചാർ… ഇത്.. മഞ്ഞുമലയുടെ അമ്മ ഇട്ടതായിരിക്കും അല്ലേ.. ഓഹ്.. മഞ്ഞമല എന്നൊരു പേരിനി മിണ്ടി പോയെക്കല്ല്.. ഓഹ്… സോറി ടി.. എന്നാലും അയാൾക്ക് നിന്നോട് എന്തോ ഒരു ഇതുണ്ട്.. അതെനിക്ക് ഉറപ്പാ… നിനക്ക് എപ്പോഴെങ്കിലും അയാളുടെ സംസാരത്തിൽ നിന്നോ മറ്റോ അങ്ങനെ തോന്നിയിട്ടുണ്ടോ.. അന്നാ ഒരു നിമിഷം ആലോചിച്ചു..
എല്ലാം പറഞ്ഞാലോ.. അല്ലേൽ.. വേണ്ട.. ഇവളുമാര് കളിയാക്കി കൊല്ലും.. മാത്രമല്ല ഇവളുമാരോട് പറയാത്തതിനും കിട്ടും.. അതുകൊണ്ട് വേണ്ട.. അല്ല നീ എന്താ ആലോചിക്കുന്നത്.. സന്ധ്യ ചോദിച്ചു. ഒന്നുമില്ലടി.. അപ്പോ എന്തോ ഉണ്ട്.. എന്താടി.. ടി.. അത്.. നി.. അവളുമാരോട് പറയല്ലേ.. അതെന്താ അങ്ങനെ.. നമ്മളുടെ ഇടയിൽ അങ്ങനൊന്നുമില്ലല്ലോ.. അല്ല.. അതല്ല.. ഇപ്പോൾ നീ ഒന്നും പറയല്ല്..അവിടെ ചെന്നിട്ട് വേണേൽ പറഞ്ഞോ.. ശരി..എന്നാ പറ.. കഞ്ഞി കുടിച്ചിട്ട് കൈ കഴുകി വന്നിട്ട് പറഞ്ഞപോരെ .. ആ അഅതുമതി.. കഞ്ഞി കുടിച്ചു എണീറ്റപ്പോൾ അന്ന അവളോട് എല്ലാം പറഞ്ഞു… ആദ്യം എബിൻ ഫിറ്റായി വന്നപ്പോൾ പേപ്പറിൽ എഴുതിക്കൊടുത്തതും അടുത്ത പ്രാവശ്യം കണ്ണുനീർ തുടച്ചു കൊടുത്തതും എല്ലാം.. അമ്പട ഭയങ്കര.. എന്നാലും ഫിറ്റായി കഴിയുമ്പോൾ ഇങ്ങനെയൊക്കെ ആൾക്കാർ ചെയ്യുമോ.. ആ എനിക്കറിയില്ല…ഞാൻ ആദ്യമായിട്ടാണ് കാണുന്നത്… ഇത് ശരിക്കും ലവ് തന്നെയാടി..
നല്ല ഒന്നാന്തരം ലവ്..ഫിറ്റായപ്പോൾ ആണ് ഉള്ളിൽ ഉള്ളത് പുറത്ത് വന്നത് എന്നു മാത്രം…..സന്ധ്യ പറഞ്ഞു. ടി.. അതല്ല.. ആദ്യത്തെ സംഭവം ശരിയാണ്.. പക്ഷേ അതിനുശേഷം ഞാൻ ആരാണെന്നു അറിഞ്ഞത് തൊട്ട് ഒരു മാറ്റമുണ്ട്.. അത് ചിലപ്പോൾ നിനക്ക് തോന്നുന്നതായിരിക്കും. അതിനുമുമ്പും ഡോക്ടർ തുറന്നു പറയുകയോ ഒന്ന് ചിരിക്ക പോലും ചെയ്തിട്ടില്ലല്ലോ.. അതൊക്ക ശരി തന്നെ.. ആദ്യത്തെ സംഭവം നടന്നതിനു ശേഷം എന്തോ ഒരു വ്യത്യാസമുണ്ട്…അത് എനിക്ക് മനസ്സിലായത് ആണ് … പിന്നെ അന്ന് വന്നു കണ്ണുനീർ തുടച്ചപ്പോൾ മുൻപ് കണ്ട ഒരു ഭാവം അല്ലായിരുന്നു.. കരയുന്നത് കണ്ടപ്പോൾ എന്തൊ ഒരു ഭയങ്കര വിഷമം. അങ്ങനെയാ എനിക്ക് ഫീൽ ചെയ്തെ.. മാത്രമല്ല… ഈ പ്രണയം ഒന്നും.. ശരിയാവില്ല ടി..എനിക്ക് പേടിയാ.. ഇതിനിപ്പോ പേടിക്കാൻ ഒന്നുമില്ല.. എബിൻ ഡോക്ടർ നിങ്ങൾക്ക് എല്ലാവർക്കും നന്നായി അറിയാവുന്നത് അല്ലേ..പിന്നെ എനിക്ക് തോന്നുന്നത് ആനി ആന്റിക്കും പ്രോബ്ലം ഒന്നുമില്ലായിരിക്കും…
അതൊക്ക ആണ്.. പക്ഷേ വേണ്ട… അമ്മ അറിഞ്ഞാൽ..ഇഷ്ടായില്ലെങ്കിൽ എങ്കിൽ പിന്നെ നീ ആന്റി ആന്റിയോട് പറ…. വീട്ടുകാർ അറിഞ്ഞു പ്രേമിക്കുന്നത് ഒരു സുഖമാടി…. എന്നെപ്പോലെ.. യ്യോ.. എനിക്ക് പേടിയാ…അതൊക്ക പോട്ടെ..വാ..നമുക്ക് കിടക്കാം..എനിക്ക് നല്ല ക്ഷീണമുണ്ട്.. എന്ന് പറഞ്ഞ് ഉറക്കം നടിച്ചു അന്ന കിടന്നെങ്കിലും അവൾക്ക് ഉറങ്ങാൻ പറ്റിയില്ല.. എബിന്റെ മുഖം അവളുടെ ഉള്ളിൽ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു.. എത്ര ശ്രമിച്ചിട്ടും പറിച്ചു മാറ്റാൻ പറ്റാത്തത് പോലെ.. ഇനി ഇതായിരിക്കുമോ പ്രണയം.. അവൾ കിടന്നുകൊണ്ട് ആലോചിച്ചു പതിയെ മയക്കത്തിലേക്ക് വീണു.
പിറ്റേദിവസം ആയപ്പോഴേക്കും പനി കുറഞ്ഞു.. പനി കുറഞ്ഞു കഴിഞ്ഞപ്പോൾ അവൾ ആനിയെ വിളിച്ച് പനിയുടെ കാര്യമെല്ലാം പറഞ്ഞു.. പനി ഉള്ളപ്പോൾ പറഞ്ഞാൽ പേടിച്ചുപോവും എന്ന് കരുതിയാണ് പറയാഞ്ഞതെന്നും പറഞ്ഞു … ആനിയുടെ കുറച്ചു വഴക്ക് അന്നയ്ക്ക് കിട്ടി.. എന്നാലും കുഴപ്പമില്ലാ… പനി ഉണ്ടെന്ന് പറയുമ്പോൾ അമ്മ പേടിച്ചു പോവും എന്ന് കരുതി. വൈകിട്ട് എബിന്റെ കൂടെ പോരെ എന്ന് അമ്മ പറഞ്ഞു.. അമ്മ ബിസിയായിരുന്നു..അതുകൊണ്ട്… എബിന്റെ ഒരു സ്പീച്ച് ഉണ്ടായിരുന്നു ഉച്ചകഴിഞ്ഞ്.. അതിമനോഹരമായ സ്പീച്ച്.. നാലുമണി ആയപ്പോഴേക്കും പ്രോഗ്രാം കഴിഞ്ഞ് എല്ലാവരും ഇറങ്ങി.. സന്ധ്യയോട് യാത്ര പറഞ്ഞു അന്നയും എബിനൊപ്പം യാത്രതിരിച്ചു. അന്നയ്ക്ക് എബിനൊപ്പം കാറിൽ ഇരുന്നപ്പോൾ ഒരു വീർപ്പുമുട്ടൽ തോന്നി….
ആൾ ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു ഇരിക്കുകയാണ്.. അവളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയെന്നോണം എബിൻ മ്യൂസിക് പ്ലേ ചെയ്തു.. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണം കേട്ടോ.. ഏയ്.. ഐ ആം ഓക്കേ.. പിന്നെ ഇന്നലെ…. പറയാൻ വന്നിട്ട് അവൾ നിർത്തി കളഞ്ഞു.. ഇന്നലെ… അല്ലാ.. അതു… ഇന്നലെ… അവളുമാർ… വെറുത..തമാശയ്ക്കാണ്..സീരിയസ് ആയിട്ട് എടുക്കല്ലേ.. ഓക്കേ.. ഫൈൻ.. അവൾ പിന്നെ ഒന്നും സംസാരിക്കാൻ ധൈര്യപ്പെട്ടില്ല.. പാട്ട് കേട്ടുകൊണ്ടിരുന്നു.. പുഞ്ചിരി തഞ്ചും ചുണ്ടിലൊരോമൽ കൊഞ്ചൽ കുളിരെ.. കനവിലോരോമൽ കുളിരേ ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്തു ഇവൾ എനിക്കെന്തേ… പ്രിയങ്കരി ഓ….നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി ആ ഗാനം ഒഴുകിയെത്തിയപ്പോൾ രണ്ടുപേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. എബിൻ പെട്ടെന്ന് എന്തോ ഓർത്ത് വീണ്ടും ഗൗരവത്തിലായി.. അന്ന പതിയെ എബിനെ ഒന്ന് പാളി നോക്കി.. തന്റെ മനസ്സ് കൈവിട്ടുപോകുന്നതായി അവൾക്ക് തോന്നി.. എബിന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ അവൾ വീണ്ടും പുറത്തേക്ക് തിരിഞ്ഞിരുന്നു..
പൂക്കളോ പുലരിയോ പ്രണയചന്ദ്രികയോ ചന്ദനക്കാറ്റോ താരകത്തെല്ലോ ദേവതമ്പുരുവോ ആരിവൾക്കേകി സ്നേഹമുഖം ആരിവൾക്കേകി പ്രിയമൊഴുകും വീണയിൽ തുളുമ്പുമി ജീവസംഗീതം മൗനം മൗന സംഗീതം അന്നയുടെ കണ്ണുകൾ വീണ്ടും എബിന്റെ മുഖത്തെത്തി.. അവിടെ വീണ്ടും ഗൗരവമാണ്.. അത് കണ്ടപ്പോൾ ഒരു ചെറിയ വിഷമം തോന്നിയവൾക്ക്.. അവൾ വീണ്ടും പുറത്തേക്ക് നോക്കി സംഗീതത്തിൽ മുഴുകി.. തീരമോ തരംഗമോ രാഗസാഗരമോ ആതിരതെന്നലോ താരകളോ ഇടയ മുരളികയോ ആരെനിക്കേകി ഈ മധുരം ആരെനിക്കേകി പൊൻകനവിൽ വിടരുമീ പൂവിലെ തീരാ മധുരം എന്നും മായാമധുരം (കടപ്പാട് ) വീണ്ടും അന്ന ഒന്നുകൂടി നോക്കി പ്രതീക്ഷയോടെ..ആ നിമിഷം എബിനും തിരിഞ്ഞു നോക്കി… അപ്പോൾ ആ മുഖത്ത് ഗൗരവം ഇല്ലായിരുന്നു.. വേറെ എന്തോ ഒരു ഭാവം.. അന്നക്ക് വിശക്കുന്നുണ്ടെങ്കിൽ പറയണം കേട്ടോ..എവിടെയെങ്കിലും നമുക്ക് ഫുഡ് കഴിക്കാം.. വേണ്ട… ഡോക്ടർ… അതു പറയുമ്പോൾ അവളുടെ വാക്കുകളിൽ എന്തോ ഒരു സങ്കടം ഉണ്ടായിരുന്നു…
താൻ ഓക്കേയാണോ… എബിൻ പെട്ടെന്ന് ചോദിച്ചു.. അതെ.. ഒരു കാര്യം ചോദിച്ചോട്ടെ… അന്ന ചോദിച്ചു.. ചോദിക്കൂ… ഡ്രിങ്ക്‌സ് കഴിക്കാറുണ്ടല്ലേ… വല്ലപ്പോഴും… അതു കേട്ടപ്പോൾ എബിൻ ഒന്ന് ഞെട്ടി.. വണ്ടി ചെറുതായി പാളാൻ തുടങ്ങി.. അവൻ പെട്ടെന്ന് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു വണ്ടി കൺട്രോൾ ചെയ്തു.. ഓഹ്.. സോറി..ഞാൻ വെറുതെ..അന്ന പറഞ്ഞു. കുഴപ്പമില്ല.. ഞാൻ ചോദിക്കാൻ വന്നത് ചോദിച്ചോളു.. അത്… ഫിറ്റായി കഴിഞ്ഞാൽ പിന്നെ പറയുന്നതൊന്നും ഓർമ്മ ഉണ്ടാവില്ല അല്ലേ… അവളെ ഒന്ന് ചമ്മി നോക്കിയതായിരുന്നു അവന്റെ മറുപടി.. അന്ന്…അന്ന് ഒരു ദിവസം ഫിറ്റായി വന്നത് ഓർമ്മയുണ്ടോ.. എന്റടുത്തും വന്നിരുന്നു.. ഓഹ്.. സോറി.. ഡ്രിങ്ക്സ് അടിച്ചു കഴിഞ്ഞാൽ പിന്നെ എന്താ പറഞ്ഞതെന്ന് ഓർമ്മയുണ്ടാവില്ല.. ഞാൻ തന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ.. ഇല്ല.. പിന്നെന്താ അങ്ങനെ ചോദിച്ചേ.. ഏയ് ഒന്നുമില്ല…അന്നൊരു പാട്ട് പാടി തന്നിരുന്നു…അതാ.. ഓഹ്.. സോറി..ഇനി ആവർത്തിക്കില്ല.. പിന്നെ.. അന്ന് വന്ന് എന്തിനാ എന്റെ കണ്ണുനീർ തുടച്ചു തന്നത്.. അത് താൻ പെട്ടെന്ന് കരയുന്നത് കണ്ടപ്പോൾ..
അപ്പൊ ഡ്രിങ്ക്സ് കഴിച്ചിട്ടുള്ള കാര്യങ്ങൾ ഓർമ്മയുണ്ടല്ലേ… ഓഹ്.. എടൊ.. അത്.. സോറി…അത് പിന്നെ ഡ്രിങ്ക്സ് കഴിച്ചു കഴിയുമ്പോ ചിലതൊക്കെ വിളിച്ചു പറയും..നിഷേധിക്കുന്നില്ല.. പിന്നെ ചമ്മല് കാരണം മറന്നുപോയെന്ന് പറയുന്നതേയുള്ളൂ.. സച്ചിക്ക് പോലും ഇതുവരെ മനസ്സിലായിട്ടില്ല ഓർമ്മയുണ്ടെന്ന്..തന്നോട് ഞാൻ.. തന്നെ ഞാൻ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ.. ഉണ്ടെന്നറിയാം.. സോറി..ഇനി ഒരിക്കലും എന്റെ അടുത്ത് നിന്ന് ഒരു ശല്യം ഉണ്ടാവില്ല… അന്ന് കണ്ണുനീർ തുടച്ചു തന്നത്… താനെന്തോ…. സങ്കടപ്പെട്ടിരുന്നത്..കണ്ടപ്പോൾ..വിഷമം തോന്നിയിട്ടാ…വേറൊന്നുമില്ല.. കുറച്ചുനിമിഷം രണ്ടുപേരും ഒന്നും മിണ്ടിയില്ല…. പെട്ടെന്ന് എബിന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി.. തനിക്ക് പറ്റുമെങ്കിൽ കോൾ ലൗഡ് സ്പീക്കർ ഇട്ടു തരുമോ.. ഡ്രൈവിംഗ് ചെയ്യുന്നത് കൊണ്ടാ.. പപ്പയാണ് വിളിക്കുന്നത്.. അവൾ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ട് കൊടുത്തു. ഹലോ.. മോനെ.. എന്താ പപ്പാ.. മോനേ നീ എത്താറായോ.. എത്തിക്കൊണ്ടിരിക്കുന്നു പപ്പാ.. കുറച്ചുകൂടി ഉണ്ട്.. മോനെ നീ നേരെ ഹോസ്പിറ്റലിലേക്ക് വാട്ടോ.. ഒരു ചെറിയ പ്രശ്നമുണ്ട്..സുമി ആത്മഹത്യയ്ക്ക് ശ്രമിച്ചു..പറഞ്ഞതും കോൾ കട്ടായി.. എബിന്റെ കാർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു… തുടരും…
