പ്രിയേ.. പ്രാണനെ : ഭാഗം 102

രചന : ജിഫ്ന നിസാർ

ഏറെ നേരം പുറത്തെ ഇരുട്ടിലേക്ക് നോക്കിയാ വരാന്തയിലേ ബെഞ്ചിലിരിക്കുമ്പോഴും ആദിയുടെ മനസ്സിനൽപ്പം പോലും ആശ്വാസം കിട്ടിയില്ല.
ഓർക്കുമ്പോൾ കൂടുതൽ ആഴത്തിൽ ആളി പടരുന്നൊരു തീ ജ്വാല പോലെ പ്രിയ അവന്റെ മനസ്സിൽ എരിഞ്ഞു..ഇനിയീ ഇഷ്ടത്തിന്റെ ഭാരം തന്നെയൊരുപാട് വേദനിപ്പിക്കുമെന്ന് അവനുറപ്പുണ്ടായിരുന്നു.ആദ്യമായി പ്രണയം തോന്നിയ ഒരുവൾ..അടിയുണ്ടാക്കി അടിയുണ്ടാക്കി ഒടുവിൽ നീയവളെ സ്നേഹിച്ചു പോകും ആദി.. ന്ന് സഞ്ജു പറയുമ്പോഴൊക്കെയും ചിരിച്ചു തള്ളിയിരുന്നു.
പക്ഷേയിപ്പോ.. സ്നേഹമല്ല.. ഉയിരോളം അവളെ സ്നേഹിക്കുന്നു.. മോഹിക്കുന്നു.

അവൾക്ക് മുന്നിലത് സഹായം മാത്രം.. സിമ്പതി മാത്രം.അതിൽപരം എന്ത് അപമാനമാണ് ഇനിയെനിക്ക് വരാനുള്ളതെന്ന് അവന്റെ പ്രണയം ഹൃദയം പൊടിഞ്ഞു കൊണ്ട് ചോദിച്ചു.ഒരു ഇടവഴിയിലും അവൾക്കായി താൻ കാത്ത് നിന്നിട്ടില്ല..ഒരു വരി പോലും അവൾക്കായ് പ്രണയലേഖനമെഴുതിയിട്ടില്ല..സത്യമാണ്..പക്ഷേ എന്നോ എപ്പഴോ അറിയാതെ അവളോട് തോന്നിയ ഇഷ്ടം… അത് താൻ പ്രകടിപ്പിച്ചത് ഒരിക്കൽ പോലും മനസ്സിലായിട്ടില്ലെന്ന് അവളുടെ പ്രവർത്തികളും വാക്കുകളും തെളിയിക്കുമ്പോൾ ശെരിക്കും തോറ്റു പോയത് താനല്ലേ..?

പറയണമായിരുന്നു.. കേൾക്കാൻ കൊതിച്ചവൾ കാത്തിരുന്ന ഏതെങ്കിലും നിമിഷമത് തുറന്നു പറയണമായിരുന്നു.തെറ്റായിരുന്നു..സ്നേഹശൂന്യതയിൽ ജീവിച്ചവന് അതൊന്നും അറിയില്ലായിരുന്നു..
പലപ്പോഴും അവളിൽ നിന്നും… അവളുടെ നോക്കിലും വാക്കിലും തുളുമ്പി നിൽക്കുന്ന തന്നോടുള്ള പ്രണയത്തെ അവളും തേടി കണ്ട് പിടിക്കുമെന്ന് കരുതിയതാണ് തെറ്റ്..ആദി അസ്വസ്ഥയോടെ നെറ്റി തടവി…ആദി…അകത്തു നിന്നും മാഷ് വിളിക്കുന്നത് കേട്ടതും അവൻ വിളി കേട്ട് കൊണ്ട് എഴുന്നേറ്റു.അകത്തേക്ക് നടക്കുമ്പോൾ ഉടുത്തിരുന്ന മുണ്ടോന്നുയർത്തി മുഖം അമർത്തി തുടച്ചിരുന്നു..

“ഇന്നിവിടെ കഴിക്കാനൊന്നും വേണ്ടേ ആർക്കും..?”
ശാസന പോലെ മാഷ് ചോദിക്കുമ്പോൾ ആദിയൊന്ന് തലയാട്ടി.സമയം ഒൻപതു കഴിഞ്ഞു..”
മാഷ് ഓർമ്മിപ്പിച്ചപ്പോഴും അവനൊന്നും മിണ്ടിയില്ല.”എന്താടാ.. ഭാര്യയുടെ തലവേദന നിനക്കും പകർന്നോ?”കുഞ്ഞൊരു ചിരിയോടെ മാഷ് ചോദിച്ചത് കേട്ടതും.. ആദി വേറുതെയൊന്ന് ചിരിക്കുക മാത്രം ചെയ്തു.അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ട്പ്രിയ എഴുന്നേറ്റേന്ന് അവനുറപ്പായി.”മുത്തച്ഛൻ കഴിച്ച് തുടങ്ങിക്കോളൂ.. ഞാൻ.. ഞാനൊന്ന് കുളിച്ചു വരാം..”അത് പറഞ്ഞു കൊണ്ട് ആദി അവന്റെ മുറിയിലേക്ക് കയറി പോയി”മ്മ്.. പെട്ടന്ന് കുളിച്ചിട്ട് വാ.. നീ വന്നിട്ടേ കഴിക്കുന്നുള്ളു ”

മാഷൊന്ന് മൂളിയതും ആദി മുറിയിലേക്ക് പോയി…
പെട്ടന്ന് തന്നെ കുളിച്ചിറങ്ങി അവൻ വരുമ്പോഴും മാഷും പ്രിയയും കാത്തിരിപ്പുണ്ട്..മാഷ് ചോദിക്കുന്നതിന് മാത്രം മറുപടി പറയുന്ന പ്രിയയുടെ മങ്ങിയ മുഖം കാണുമ്പോൾ കാരണമില്ലാത്തൊരു നോവ്അവനെപൊതിഞ്ഞുനിന്നിരുന്നു.”എത്രയൊക്കെ വേണ്ടന്ന് പറഞ്ഞാലും നിന്റെ കണ്ണിലെനിക്ക് എന്നെ കാണാം കൃഷ്ണ.. തത്കാലം നിന്നെ സ്നേഹിക്കാൻ… മോഹിക്കാൻ എനിക്കാ തിളക്കം മതി.. ഇത്തിരി കാത്തിരുന്നിട്ടായാലും നിന്നെയെനിക്ക് വേണം… മറ്റാർക്കും വിട്ട് കൊടുക്കാതെ പൊതിഞ്ഞു പിടിക്കാൻ എന്റെ ഹൃദയം തുടിക്കുന്നു…”അവളെ നോക്കിയിരിക്കുമ്പോൾ അവന്റെ മനസ്സ് മൊഴിയുന്നുണ്ടായിരുന്നു..

അതേ സമയം… ആ മൗനം കൊണ്ട് തന്നെ അവർക്ക് രണ്ടു പേർക്കുമിടയിലെന്തോ പ്രശ്നമുണ്ടെന്നും.. തന്നോടത് അവരായിട്ട് പറഞ്ഞാൽ മാത്രം അതിലേക്ക് ഇടപെടാം എന്നും കരുതിയ മാഷ് രണ്ട് പേരോടും ഒന്നും ചോദിച്ചതുമില്ല..ഭക്ഷണം കഴിഞ്ഞതും അടുക്കളയിൽ അവൾക്കൊപ്പം സഹായിക്കാൻ ചെന്നെങ്കിലും ആദിയോ അവളോ ഒന്നും പരസ്പരം പറഞ്ഞില്ല..
പ്രിയ പെട്ടന്ന് തന്നെ പോയി കിടന്നെങ്കിലും… സഞ്ജുവിന്റെ കാര്യമോർത്തിട്ട് ആദിക്കൊരു സമാധാനം കിട്ടിയില്ല..പുറത്തേക്കിറങ്ങി അവനെയൊന്ന് വിളിച്ചു നോക്കിയെങ്കിലും സഞ്ജു ഫോണെടുത്തില്ല..ആദിയുടെ ചിന്തകൾ നാല് പാടും ചിതറിയോടി..

അന്നൊരുപ്പാട് വൈകി അവൻ മുറിയിലേക്ക് ചെല്ലുമ്പോൾ ആ വൈകലും അവന്റെ അവഗണനയാണെന്നുള്ള വേദനയോടെ തന്നെ.. പ്രിയ ഉറങ്ങി പോയിരുന്നു..മുറിയിലേക്ക് ഇരുട്ടിൽ കണ്ണ് മിഴിച്ചു കിടക്കുമ്പോഴൊക്കെയും ആദിയെ ഹൃദയത്തിന്റെ ചിന്തകളുടെ ഭാരം ശ്വാസം മുട്ടിച്ചത് കൊണ്ട് തന്നെ… അന്നവൻ ഉറങ്ങിയതും വളരെ വൈകിയാണ്…

❣️❣️

“അവൻ.. അവൻ നമ്മുടെ കാലനാണ് മക്കളെ?”

മാളവികയുടെ മുഴച്ചു പൊന്തി നിൽക്കുന്ന നെറ്റിയിൽ ചൂടുള്ള തുണി വെച്ച് കൊടുത്തു കൊണ്ട് സുജ പറഞ്ഞു.അടുപ്പിലേക്ക് നീട്ടി വീണ്ടുമാ ചുരുട്ടി പിടിച്ച തുണി ചൂടാക്കി നെറ്റിയിൽ അമർത്തുമ്പോൾ മാളു വേദന കൊണ്ട് പിടയുന്നുണ്ട്.നിന്നെക്കാൾ പതിവ്രത ചമഞ്ഞ ഒരുത്തിയെ നാട്ടുകാർ പിടിച്ചു കെട്ടിച്ചത് എന്റെ കണ്മുന്നിൽ വെച്ചിട്ടാണേടി ഊളെ.. അപ്പഴാ ബോംബയിൽ കണ്ടവന്മാർക്കൊപ്പം കിടന്നു മടുത്തിട്ട് ഓടി വന്നവളുടെ വീറ്.. അനൂപിനോട് ഇടയാൻ നിൽക്കല്ലേ.. കളി ഞാൻ പഠിപ്പിക്കും. ഇന്നോളം നീ കണ്ട ഉണക്കാന്മാരെ പോലല്ല… ഞാൻ..”

ചുവരിലേക്ക് ഊക്കിൽ തള്ളി കൊണ്ടവൻ പറഞ്ഞു തീർത്ത വാക്കുകൾ ഇടനെഞ്ചിൽ അതിനേക്കാൾ ആഴത്തിൽ മുറിവായിരിക്കുന്നു..
താൻ തിരിച്ചു വന്നിട്ട് വളരെ കുറച്ചു ദിവസങ്ങൾ മാത്രമായിട്ടൊള്ളു..അപ്പോഴേക്കും ഈ നീചനെ സഹിച്ചും ക്ഷമിച്ചും മടുത്തിരിക്കുന്നു.അവളപ്പോഴും അമ്മയെയും സഹോദരിമാരെയും ഓർത്തു.താനിറങ്ങി പോയന്ന് മുതൽ സഹിക്കാൻ കഴിയാത്ത നോവിന്റെ ഭാരവും പേറി ഇവനെ പോലൊരാളുടെ ചെയ്തികളിൽ മനം മടുത്തു കൊണ്ട് അവരെത്ര വേദനിച്ചു കാണും?ആ ഓർമയിൽ തന്നെ അവളൊന്നു പിടഞ്ഞു. നെറ്റ്‌യിൽ പടരുന്ന വേദന പിന്നെ അവളാരിഞ്ഞതെ ഇല്ലായിരുന്നു..എല്ലാം നോക്കി ഒരു പ്രതിമ പോലിരിക്കുന്ന പത്മയെ നോക്കുമ്പോൾ വീണ്ടും വീണ്ടുമവളുടെ നെഞ്ച് നീറി പുകഞ്ഞു..

❤️❤️

“ഇതായിരുന്നില്ലല്ലോ മോളെ നമ്മളന്നു പോയെടുത്ത സാരി..”ഓടിട്ടോറിയത്തിൽ നിന്നും തിരികെ വീട്ടിലെത്തി ഡ്രസ്സ്‌ മാറി വരുന്ന നീതുവിനോട്… അവൾ മാറിയിട്ട കല്യാണസാരി ചൂണ്ടി ജയശ്രീ ചോദിച്ചു.ചാരുവാണ് അവളുടെ അഴിച്ചു മാറ്റിയ സാരി വൃത്തിയായി പുറത്തെ അയയിൽ വിരിച്ചിട്ടത്..”അല്ലമ്മേ.. അത് ഞാനും രാജീവും പോയി മാറ്റിയെടുത്തിരുന്നു. വീട്ടിലെത്തി നോക്കിയപ്പോ ആ കളർ എനിക്കത്ര ചേരുന്നതായി തോന്നിയില്ല “നീതു ചെറിയൊരു ചിരിയോടെ പറഞ്ഞു.പക്ഷേ ജയശ്രീയുടെ മുഖം ഞൊടിയിട കൊണ്ട് കറുത്ത് പോയി.എന്നിട്ടത് നീയെന്തെ അത് പറഞ്ഞില്ല..?”മുഖത്തെ മാറ്റം സ്വരത്തിലും പ്രകടമായതോടെ പിള്ളേർക്ക് ഭക്ഷണമെടുത്തു കൊടുത്തു കൊണ്ടവിടെ നിന്നിരുന്ന ചാരു ഭയത്തോടെ അമ്മയെ നോക്കി.

“അതൊക്കെ എന്തിനാ അമ്മാ എല്ലാരോടും പറയുന്നേ… എന്റെ കല്യാണഡ്രസ്സ്‌ എന്റെ ചോയ്സല്ലേ.. ഞാനല്ലേ അത് ഇഷ്ടപെടേണ്ടതും സെലക്ട് ചെയ്യേണ്ടതും…”തീർത്തും സ്വഭാവികമായി നീതുവത് ചോദിക്കുമ്പോൾ ജയശ്രീ അടി കിട്ടിയത് പോലെ വിളറി പോയിരുന്നു.വീണ്ടും അമ്മയെന്തെങ്കിലും പറയുമോ എന്നോർത്ത് ചാരു വേവലാതിയോടെയാണ് നിൽക്കുന്നത്.പക്ഷേ ജയശ്രീ വെട്ടിതിരിഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോവുകയാണ്ചാരുവിന്റെ ഹസ്ബൻഡ് തിരികെ പോയതെന്തേ…?നീതു പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ ചാരുവിനോട് ചിരിയോടെ ചോദിച്ചു.
“ഒന്നും.. ഒന്നുല്ല ഏട്ടത്തി..അഭിയേട്ടന് നാളെ ജോലിക്ക് പോണ്ടതല്ലേ.. മിനിഞ്ഞാന്ന് മുതൽ ലീവാണ്.. അത് കൊണ്ട് നാളെ ഏതായാലും പോയെ പറ്റൂ.. ഇവിടുന്ന് ഓഫീസിൽ പോകുന്നത് ബുദ്ധിമുട്ടായത് കൊണ്ടാണ്..”ചാരു ചിരിയോടെ പറഞ്ഞു.

നീതുവൊന്ന് തലയാട്ടി കൊണ്ട് അവിടെയിരുന്ന കുട്ടികളോട് ഓരോന്നും പറഞ്ഞു കൊണ്ട് അവർക്കൊപ്പം തന്നെ കൂടി..വലിയ സംസാരങ്ങളൊന്നും ഇല്ലങ്കിലും വിചാരിച്ചത്ര ജാഡയൊന്നും അവൾക്കില്ലെന്ന് ആ കുറച്ചു സമയം കൊണ്ട് തന്നെ ചാരു മനസ്സിലാക്കി.വല്ല്യ ജാഡക്കാരിയാണെന്ന് തോന്നുന്നു”എന്നുള്ളതായിരുന്നു ജയശ്രീ നീതുവിനെ വിശേഷിപ്പിച്ചിരുന്നത്.അവർ വീട്ടുകാർ മാത്രമായിരുന്നു അന്നവിടെ ഉണ്ടായിരുന്നത്..തലേന്ന് വന്നവരെല്ലാം വീട്ടിലേക്ക് വന്നയുടനെ തന്നെ തിരികെ പോയിരുന്നു.
രാജീവ് വന്നയുടനെ വീട്ടിലുള്ള ചടങ്ങുകളെല്ലാം തീർന്നേന്ന് കണ്ടതും രക്ഷപെട്ടു പോയതാണ്..

ഒൻപത് മണിയോടെയാണ് പിന്നെയവൻ തിരികെ വന്നത്.. അവൻ വരുവോളം നീതു ചാരുവിന്റെയും
മക്കളുടെയും കൂടെ തന്നെയിരുന്നു.അതിനിടയിൽ അവളുടെ ഡാഡിയും മമ്മിയും വിളിക്കുന്നതും അവൾ സന്തോഷത്തോടെ അവരോട് സംസാരിക്കുന്നതുമെല്ലാം ചാരു കൗതുകത്തോടെ നോക്കിയിരുന്നു.ഏതോ കൂട്ടുകാരോട് പറയുന്നത് പോലാണ് അവളുടെ സംസാരം മുഴുവനും..
യാതൊരു ഫോർമാലിറ്റികളുമില്ല..ചാരുവിനെ സംബന്ധിച്ച് അതൊരു കൗതുകം തന്നെയായിരുന്നു.
കല്യാണം കഴിഞ്ഞ് യാത്ര പറയുമ്പോൾ പോലും അമ്മയോന്ന് ചേർത്ത് പിടിച്ചിട്ടില്ലെന്ന് ചാരു അപ്പോഴാണ് നോവോടെ ഓർത്തത്.

താൻ മാത്രമല്ല.ഇന്ദുവിനെയും ഇന്ന് അങ്ങനെ തന്നെയാണ് അമ്മ യാത്രയാക്കിയത്.ഡാഡിയെയും മമ്മിയെയും ഇറുകെ കെട്ടിപിടിച്ചു ആ കവിളിൽ അമർത്തി ഉമ്മ വെച്ച് കൊണ്ടാണ് നീതു കാറിലേക്ക് കയറിയിരുന്നത്.അതൊക്കെ കണ്മുന്നിൽ കണ്ടപ്പോൾ കൗതുകം തന്നെയാണ് തോന്നിയത്.പിന്നെയാ രീതികളോട് പൊരുത്തപ്പെട്ടത് കൊണ്ട് വലിയൊരു സങ്കടമൊന്നും തോന്നിയില്ല..രാജീവ് തിരികെ വന്നതും ജയശ്രീ വീണ്ടും അടുക്കളയിൽ പ്രതീക്ഷ്യപ്പെട്ടു.
വന്നിട്ടിട്ടുണ്ടാക്കിയ ചൂടുള്ള ഭക്ഷണങ്ങളോരോന്നും ജയശ്രീ പാത്രത്തിലെക്ക് പകർത്തി..
ആരും പറയാതെ തന്നെ… ചാരുവിനോപ്പം നീതുവും അതെല്ലാം ഹാളിലെ മേശയിലെക്കെടുത്തു വെക്കാൻ സഹായിച്ചു..

എല്ലാവരും ഒരുമിച്ചാണ് കഴിക്കാനിരുന്നത്..”രാജീവ് എവിടെ പോയതായിരുന്നു..?”അവനരുകിൽ വന്നിരിക്കുന്നതിമിടെ നീതുവിന്റെ ചോദ്യം കേട്ടതും അവൻ ഞെട്ടി കൊണ്ട് ജയശ്രീയെ ആണ് നോക്കിയത്.ഇന്ന് തന്നെ അമ്മയൊന്നും പറയരുതേ എന്നവൻ മനസ്സുരുകി പ്രാർത്ഥിച്ചു.കാരണം ജയശ്രീയുടെ മുഖം അത്രമാത്രം വലിഞ്ഞു മുറുകി പോയിരുന്നു.”ഞാൻ… എനിക്കൊരാളെ കാണാനുണ്ടായിരുന്നു “ജയശ്രീയെ പാളി നോക്കിയിട്ട് തന്നെയാണ് രാജീവ് ഉത്തരം പറഞ്ഞതും…പക്ഷേ കഴിക്കുന്നതിനിടെ തന്നെ അവന്റെ ഫോണിലെക്കൊരു കോൾ വന്നു..

ദേവൻ കോളിങ്….അത് കണ്ട മാത്രയിൽ രാജീവ് വിളറി പോയിരുന്നു..ഞാനിപ്പോ വരാമെന്നു പറഞ്ഞു കൊണ്ടവൻ കൈ പോലും കഴുകാൻ നിൽക്കാതെ പുറത്തേക്കിറങ്ങി പോയി..നിമിഷങ്ങൾക്കുള്ളിൽ അവന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടതും ജയശ്രീയും ചാരുവും മുരളിയുമൊന്ന് പരസ്പരം നോകുന്നത് കണ്ടെങ്കിലും നീതു ഒന്നും പറഞ്ഞില്ല..പക്ഷേ അന്നവൾ ഏറെ നേരം കാത്തിരുന്നു മുഷിഞ്ഞു കൊണ്ടുറങ്ങി പോയതിന് ശേഷമാണ് രാജീവ് വന്നു കയറിയത്….

❣️❣️

“തന്റെ കൂട്ടുകാരി എന്തായാലും ലക്കിയാണ് കേട്ടോ ഇന്ദു..”വൈഷ്ണവ് പറയുന്നത് കേട്ടതും ഇന്ദു അവനെ നോക്കി ചിരിച്ചു”അത് വൈഷ്ണവേട്ടന് എങ്ങനെ മനസ്സിലായി..?”അവൾ കിടക്കയിലിരുന്നു കൊണ്ടവനോട് പതിയെ ചോദിച്ചു.മുടി ചീകിയൊതുക്കി ഒന്നൂടെ കണ്ണാടിയിലേക്ക് നോക്കിയിട്ട് അവനും അവൾക്കരികിൽ വന്നിരുന്നു.
“അതിത്ര ചോദിക്കാൻ എന്തിരിക്കുന്നു.. ആ ചെക്കന്റെ കണ്ണിൽ അപ്പാടെ നിറച്ചു വെച്ചിരിക്കുന്നതെല്ലാം കൃഷ്ണപ്രിയയോടുള്ള സ്നേഹമാണല്ലോ… ലൈഫിൽ അതിനേക്കാൾ ലക്കി വേറെന്താണ്…വൈഷ്ണവ് അവളെ നോക്കി കണ്ണ് ചിമ്മി.പക്ഷേ രണ്ടാളും ഇപ്പോഴും സെറ്റായിട്ടില്ല..
“ഇന്ദു കുഞ്ഞൊരു സങ്കടത്തോടെ പറയുമ്പോൾ വൈഷ്ണവ് അവളുടെ കൈ പിടിച്ചെടുത്തു..ഇന്ദു വിറയലോടെ കൈ പിൻവലിച്ചു കുറച്ചു നീങ്ങിയിരിക്കാൻ ശ്രമിച്ചെങ്കിലും അവനൊരു കള്ളചിരിയോടെ പിടി മുറുക്കുകയാണ് ചെയ്തത്.

“എന്ന് കൂട്ടുകാരി തന്നോട് പറഞ്ഞോ?”പതിയെ അവളുടെ വിരലുകൾ നിവർത്തിയും മടക്കിയും തലോടിയും അവൻ ചോദിക്കുമ്പോൾ ഇന്ദു ഇല്ലെന്ന് തലയാട്ടി.”പിന്നെങ്ങനെ നീയറിഞ്ഞു..?”
അവനവളുടെ അരികിലേക്ക് നീങ്ങിയിരുന്നു ചോദിച്ചു.
ഇന്ദു പിടച്ചിലോടെ നീങ്ങും മുൻപേ വൈഷ്ണവിന്റെ കൈകൾ അവളെചേർത്ത്പിടിച്ചിരുന്നു.”പറയടോ…?അവൻ ചിരിയോടെ അവളെ നോക്കി.”അത്.. അതെനിക്കങ്ങനെ തോന്നി..ഇന്ദു വിക്കി കൊണ്ട് പറഞ്ഞു.”ഓഹോ.. അങ്ങനൊരു അറിവൊക്കെയുണ്ടോ എന്റെ പെണ്ണിന്…?”
കളിയാക്കി ചിരിച്ചു കൊണ്ടവൻ ചോദിക്കുമ്പോൾ അവളാകെ കുളിർന്നു പോയി..”പോ.. ഞാൻ മിണ്ടൂല…”അവൾ അവനെ തള്ളി മാറ്റി പരിഭവം പറഞ്ഞു.

“പക്ഷേ ഞാൻ മിണ്ടുവല്ലോ.. എനിക്കിന്ന് കൊതി തീരെ എന്റെ പെണ്ണിനോട് മിണ്ടണമല്ലോ … ഫോണിൽ കൂടി നിന്റെ കൊഞ്ചൽ കേൾക്കുമ്പോ ഞാനെത്ര കൊതിച്ചിട്ടുണ്ടെന്നോ ഈ നിമിഷം. നിന്റെ കൊഞ്ചലും കുറുമ്പും എന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചിരുന്നു ആസ്വദിക്കാൻ…”അത്രമേൽ ആർദ്രമായിരുന്നു അവന്റെ സ്വരം..”കൂട്ടുകാരിയെ ഓർത്തിനി സങ്കടമൊന്നും വേണ്ട കേട്ടോ.. പരസ്പരം തുറന്നു പറയാത്തൊരു വലിയ ഇഷ്ടത്തിന്റെ ഭാരം രണ്ടു പേരുടെയും ചങ്കിൽ കടയുന്നുണ്ട്.. അത്… അത് സഹിക്കാൻ വയ്യാതാവുന്ന ഏതെങ്കിലും ഒരു നിമിഷം ആ ഭാരത്തിന്റെ കെട്ട് പൊട്ടും.. തമ്മിലുള്ള ഇഷ്ടത്തിന്റെ ആഴം അവരറിയുകയും ചെയ്യും…ഡോണ്ട് വറി..”അവളുടെ കണ്ണിലേക്ക് നോക്കി.. മൃദുവായി പറയുന്നവനെ നോക്കെ അവൻ പറഞ്ഞത് കേട്ടുള്ള ആഹ്ലാദം അടക്കാൻ കഴിയാതെ ഇന്ദു അവനെ ഇറുകെ പുണർന്നു..കുഞ്ഞൊരു ചിരിയോടെ അവളുടെ നെറുകയിലൊന്നുമ്മ വെച്ച് കൊണ്ട് അവനും അവളെ തന്നെലെക്കടക്കി പിടിച്ചു…

💞💞

ഒരുപ്പാട് നാളുകൾക്ക് ശേഷം അന്ന് വീണ്ടും മൂടിക്കെട്ടിയ മനസ്സോടെയാണ് പ്രിയ ഉറങ്ങി എഴുന്നേറ്റത്.മനസ്സിന്റെ ക്ഷീണം ശരീരവും ഏറ്റടുത്തത് പോലെ.. ഒന്നിനും തോന്നാത്തൊരു ആലസ്യം അവളെ ചുഴിഞ്ഞു നിന്നിരുന്നു.ഏതൊരവസ്ഥയിലും ജോഗിംഗ് മുടങ്ങാതെ കൊണ്ട് പോയിരുന്ന ആദിയും അന്ന് ശീലങ്ങൾ മറന്നത് പോലെ കിടന്നുറങ്ങി..
അരികിൽ കമ്ഴ്ന്നു കിടന്നുറങ്ങുന്നവനെ നോക്കുമ്പോൾ വീണ്ടും അവളുടെ ഉള്ള് നീറി…
എങ്ങനെയാണ് ആദിയേട്ടാ ഞാനിനി നിങ്ങളിൽ നിന്നിറങ്ങി തിരികെ നടക്കേണ്ടത്..?എന്നെ പോലും മറന്നത് പോലായിരുന്നു ഞാൻ നിങ്ങളെ സ്നേഹിച്ചു പോയത്..നിങ്ങളില്ലായ്മയിലെ ശൂന്യത എന്നെയിപ്പോ എത്രമാത്രം ഭയപ്പെടുത്തുന്നുവെന്ന് നിങ്ങൾക്കറിയാമോ?

അവനെ നോക്കി കിടക്കവേ അവൾ മൂകമായി ചോദിക്കുന്നുണ്ടായിരുന്നു ..കൊതി തീരാത്തത് പോലെ പിന്നെയും ഏറെനേരം അവനെ കണ്ണിമവെട്ടാതെ നോക്കി കിടന്നിട്ടാണ് അവളെഴുന്നേറ്റു പോയത്..പ്രിയ വാതിൽ കടന്നിറങ്ങിയതിന് ശേഷമാണ് ആദി കണ്ണ് തുറന്നിട്ട്‌ ശ്വാസമെടുത്തത്.
അവൾ പോയ വഴിയേ മുഖം മാത്രം ചെരിച്ചു നോക്കിയവന്റെ കണ്ണിലും കഴിഞ്ഞു പോയ നിമിഷങ്ങളിലെ വേദന കല്ലിച്ചു കിടപ്പുണ്ട്..അവളുടെ തലയിണ വലിച്ചു നീക്കി അതിനെ പുണർന്നു കിടക്കുമ്പോൾ… പുറത്ത് ചാടാൻ വിടാത്തൊരു നോവവനെയും ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു..

❣️❣️

ആദി ഏർപ്പാട് ചെയ്ത സെർവന്റ് രാവിലെ എട്ടു മണിയോടെ വരും…രമണിയെക്കാൾ ചെറുപ്പമാണ്..
നല്ല വൃത്തിക്കും വെടിപ്പിനും പുറമെ അനാവശ്യമായ സംസാരങ്ങളൊന്നുമില്ല എന്നതാണ് ഏറെ ആശ്വാസം..എന്നാൽ ഗിയർ പിടിച്ചു നടക്കുന്നുമില്ല..
ഏതോ ഏജൻസിയിൽ നിന്നുമാണ് അവരെ അങ്ങോട്ട് നിയമിക്കുന്നത്. അതിനാൽ തന്നെ വിശ്വാസിക്കുകയും ചെയ്യാം.കുളിയും ചായ കുടിയുമെല്ലാം കഴിഞ്ഞതും പ്രിയ പിന്നൊന്നും ചെയ്യാനില്ലാത്തത് പോലെ മുൻവശത്തെ വരാന്തയിൽ വന്നിരുന്നു..പോരുമ്പോൾ ഫോണും കയ്യിലെടുത്തു..
മാഷ് നടക്കാനിറങ്ങിയതാണ്.. ആദി എഴുന്നേറ്റതുമില്ല.ഏറെ നേരം എന്തൊക്കെയോ ഓർത്തോണ്ടിരുന്നവൾ പെട്ടന്നാണ് സഞ്ജു വന്നില്ലല്ലോ എന്നോർത്തത്.ഫോണെടുത്തു കൊണ്ടവൾ അവന്റെ നമ്പർ ഡയൽ ചെയ്തു…

‘ ❣️❣️
സിസ് കാളിങ്…സഞ്ജു ഫോണെടുക്കുമ്പോൾ അവന്റെ കൈ വിറക്കുന്നുണ്ടായിരുന്നു.അടഞ്ഞു പോയ ശബ്ദമൊന്നു ശെരിയാക്കിയിട്ടാണ് അവൻ ഹലോ പറഞ്ഞത്.പക്ഷേ അവന്റെ ശബ്ദം കേട്ട മാത്രയിൽ പ്രിയക്ക് കരച്ചിൽ വന്നിരുന്നു.അതിനാൽ തന്നെ വിങ്ങിയ ആ ഹലോ കേട്ടതും അവനൊരു നിമിഷം നിശബ്ദനായി.ആദി… ആദിയെല്ലാം പറഞ്ഞോ പെങ്ങളെ..?”ഹൃദയവേദനയോടെ നന്ദുവിന്റെ കാര്യമാണ് അവൻ ഉദ്ദേശിച്ചതെങ്കിൽ… ആദി തന്നോട് തോന്നിയ ഇഷ്ടകേടിനെ കുറിച്ചാണ് സഞ്ജു പറയുന്നതെന്നാണ് പ്രിയ മനസ്സിലാക്കിയത്..”മ്മ്…”കണ്ണീരോടെ തന്നെ അവളൊന്നു മൂളി.

“സാരമില്ല പെങ്ങളെ… ചിലതെല്ലാം ഒരുമിക്കാനുള്ളതല്ല.. ഓർത്തോർത്തു നീറാനുള്ളതാ.. മോഹിക്കാനെ വിധിയുള്ളു… വേണമെന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ..?”അത് പറയുമ്പോൾ നന്ദുവിന്റെ കുസൃതിനിറഞ്ഞ മുഖം അവനുള്ളിൽകൊളുത്തിവലിക്കുന്നുണ്ടായിരുന്നു..”പക്ഷേ.. കുറച്ചു മുന്നേ സഞ്ജു.. ഇതിപ്പോ സഹിക്കാൻ വയ്യ..”അവൾക്കുള്ളിൽ ആദിയുടെ മുഖവും വേദനിപ്പിച്ചു..സാരമില്ല.. വിട്ടേക്ക്.. അതിനി മനസ്സിലിട്ട് വെറുതെ നീറേണ്ട.. എനിക്കിന്ന് ഓഫീസിൽ നേരത്തേ പോണം.. അത് കൊണ്ട് അങ്ങോട്ട്‌ വരുന്നില്ല കേട്ടോ… വെക്കുവാണെ ”
ചങ്കിലൊരു കരച്ചിൽ വിങ്ങിയതും സഞ്ജു ധൃതിയിൽ ഫോൺ കട്ട് ചെയ്തു…

💞💞

ആദി… “നടക്കാനിറങ്ങിയ മാഷ് തിരികെ വന്നിട്ടുറക്കെ വിളിക്കുമ്പോൾ മുഖം തുടച്ചു കൊണ്ടവൻ മുറിയിൽ നിന്നിറങ്ങി വന്നുനീ ഇപ്പൊ എണീക്കുവാണോ..?”അവനെ കണ്ടതും മാഷ് ചോദിച്ചു.”മ്മ്… ഉറങ്ങി പോയി മുത്തച്ഛ”മാഷിന്റെ വിളി കേട്ടിട്ടാവും..അങ്ങോട്ടിറങ്ങി വന്ന പ്രിയയെ നോക്കി അവൻ അലസമായി പറഞ്ഞു..എടാ.. നന്ദുമോളുടെ കല്യാണമാണ് നാളെയെന്ന്.. ബാലനിപ്പോ വിളിച്ചു പറഞ്ഞതാ.. നീ അറിഞ്ഞായിരുന്നോ..?”മാഷ് ആദിയെ നോക്കി വെപ്രാളത്തോടെ ചോദിച്ചു.പ്രിയയും ഞെട്ടി തരിച്ചു പോയിരുന്നു..”മ്മ്… എന്നോടിന്നലേ തന്നെ സഞ്ജു പറഞ്ഞു..”ആദി അവരെ രണ്ടു പേരെയും മാറി മാറി നോക്കി പതിയെ പറഞ്ഞു.”ഇവർക്കിത് എന്തിന്റെ കേടാ.. ആ ചെറുക്കൻമരിച്ചിട്ട്..ദിവസങ്ങളായുള്ളു.. അപ്പോഴേക്കും ഒരു കല്യാണം ന്നൊക്കെ പറയുമ്പോ… എല്ലാം ഓർക്കണ്ടേ…ഇതെന്താ കുട്ടിക്കളി വല്ലതുമാണോ..ആ കുട്ടിയുടെ മാനസികവസ്ഥയൊന്നു നേരെയാവാൻ കൂടി സമയം കൊടുക്കാതെ… ച്ചെ…”

മാഷ് അസഹ്യതയോടെ തലയൊന്നു കുടഞ്ഞിട്ട് അവിടെയുള്ള കസേരയിലേക്കിരുന്നു.”അതിനിതൊരു കല്യാണമല്ലല്ലോ മുത്തച്ഛ.. അസ്സൽ കച്ചവടമല്ലേ പറഞ്ഞുറപ്പിക്കുന്നത്.. ആ പാവം പെണ്ണിനെ ബലിയാടാക്കി കളയുവല്ലേ…?”ആദി രോഷത്തോടെ കയ്യിലുള്ള തോർത്ത്‌ ടേബിളിലേക്കിട്ട് കൊണ്ട് പറഞ്ഞു.”സഞ്ജു.. അവനെന്താ പറഞ്ഞത്?”
പ്രിയ അവനരികിലേക്ക് ചെന്നിട്ട് നോവോടെ ചോദിച്ചു.രാവിലെ അവനെ വിളിച്ചപ്പോൾ അവൻ പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും അവൾക്കുള്ളിലേക്ക് തികട്ടി വരുന്നുണ്ടായിരുന്നു.
എത്ര നോവ് സഹിച്ചു കൊണ്ടാണ് അവൻ തന്നോട് സംസാരിച്ചതെന്നോർക്കുമ്പോൾ അവൾക്കുള്ളം വിങ്ങി…

“അവൻ.. അവനെന്തു പറയാൻ.. ഉള്ളിൽ അവളോടുള്ള ഇഷ്ടം മുഴുവനും അടക്കി വെച്ചിട്ട് നീറുവാ അവനും.. അവളുടെ അച്ഛൻ കണ്ട് പിടിച്ചതല്ലേ അത് നടക്കട്ടെ ന്ന്… അപ്പഴും അവൻ… അവന്റെ വേദനയെ കുറിച്ചവൻ ഓർക്കുന്നില്ല…”ആദിയുടെ മുഖം വീണ്ടും ചുവന്നു വിങ്ങി.പല്ല് കടിച്ചു കൊണ്ടവൻ തിരികെ മുറിയിലേക്ക് തന്നെ കയറി പോയി..മാഷിനെയൊന്നു നോക്കിയിട്ട് അവന് പിറകെ ധൃതിയിൽ അവളും പോയി.”നമ്മളിനി… നമ്മളിനി എന്താ ആദിയേട്ടാ ചെയ്യാ…?”പ്രിയ മറ്റൊന്നുമോർക്കാതെ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് വെപ്രാളത്തോടെ ചോദിച്ചു.

“ഇനി… എനിക്കറിയില്ല കൃഷ്ണ.. എനിക്കവനെ കാണാൻ വയ്യ.. ഇന്നലെ എന്നോട് സംസാരിക്കുമ്പോ അവൻ… അവനത്രേം തകർന്ന് പോയിരുന്നു.. ആ സങ്കടവുംദേഷ്യവുമൊക്കെ..വല്ലാത്തൊരവസ്ഥയിലാണ് ഞാനിന്നലെ ഇങ്ങോട്ട് വന്നു കയറിയത്..”ആദി നെറ്റി തടവി..എന്നിട്ടെന്തേ… എന്നോട് പറഞ്ഞില്ല.. ഇതൊന്നും.?”പ്രിയ അവനെ നോക്കി നെറ്റി ചുളിച്ചു.”മ്മ്.. ബെസ്റ്റ്.. ഇതെല്ലാം കൂടി പറയാനുള്ള അവസ്ഥയിലായിരുന്നല്ലോ നീയിന്നലെ.. ല്ലേ?”
ആദി നടുവിന് കൈ കൊടുത്തു കൊണ്ടവളെ നോക്കി കണ്ണുരുട്ടി..ഉള്ളിൽ പറയാൻ കൊതിച്ചു വന്നത് തന്നെ മനുഷ്യനെ പറയാൻ സമ്മതിച്ചില്ല.. അവളുടെയൊരു ഒടുക്കത്തെ കണ്ണീരും കൊണ്ട്.അപ്പഴാ..”ആദി അവൾ കേൾക്കാതെ പറഞ്ഞു കൊണ്ട് മെല്ലെ തല തടവി മുഖം തിരിച്ചു.അത് വിട്.. ഇനിയെന്ത് ചെയ്യും… ആ കല്യാണം നടന്നാ….”പ്രിയ വീണ്ടും വേവലാതിയോടെ അവനെ നോക്കി.

“സംശയമെന്ത്… അവളുടെ ലൈഫ് പോയി കിട്ടും.. കൂട്ടത്തിൽ നിന്റെ ആങ്ങളയും മാനസ മൈനേ പാടേണ്ടി വരും..ആദി പ്രിയയെ നോക്കി ചുണ്ട് കോട്ടി”അതില്ലാതാക്കാനുള്ള വഴിയല്ലേ ഞാനിപ്പോ നിങ്ങളോട് ചോദിച്ചത്..?”പ്രിയ അവനെ ചിറഞ്ഞു നോക്കി.”പിന്നെ.. നീ ചോദിക്കുമ്പോൾ വഴി എടുത്തു തരാൻ എന്റെ കയ്യിലെവിടുന്നാ..”ആദി അവളെ നോക്കിയോന്ന് കണ്ണുരുട്ടി കാണിച്ചിട്ട് കിടക്കയിൽ പോയിരുന്നു.പ്രിയ അവനെ നോക്കി പല്ല് കടിച്ചു..പിന്നെ നഖം കടിച്ചു കൊണ്ട് ചുവരിൽ ചാരി..

“നമ്മുക്കാ കല്യാണം മുടക്കിയാലോ ആദിയേട്ടാ… ആ ചെക്കനെയും അപ്പനെയും പോയെന്നു കണ്ടിട്ട് സഞ്ജുവിന്റെ കാര്യം പറഞ്ഞാലോ..?”
ഒരുപാട് നേരത്തെ ആലോചനക്ക് ശേഷം.. പ്രിയ ആവേശത്തിൽ അവനരികിൽ വന്നിരുന്നിട്ട് ചോദിക്കുമ്പോൾ അവനവളെ ചിറഞ്ഞു നോക്കി.”ഇതാണോ നീ ഇത്രേം ഗഹനമായിരുന്ന് ആലോചിച്ചുണ്ടാക്കിയത്.. കഷ്ടം..”ആദി മുഖം ചുളിച്ചു..ഇതിനെന്നാ കുഴപ്പം..?പ്രിയ അവനെ ദേഷ്യത്തോടെ നോക്കി.ഏയ്.. ഒരു കുഴപ്പവുമില്ല…”ആദി പുച്ഛത്തോടെ അവളെ നോക്കി.ഐഡിയ ആലോചിച്ചിക്കുമ്പോഴെങ്കിലും നിനക്ക് കൊറച്ചു സ്റ്റാൻഡേർഡ് ആയിക്കൂടെ കൃഷ്ണ…”

“എങ്കിൽ പിന്നെ ആദിയേട്ടൻ പറ.. നല്ലൊരു ഐഡിയ.. സ്റ്റാന്റെറേർഡ് ഒട്ടും കുറക്കണ്ട…”
പ്രിയ അവനെയും പുച്ഛത്തോടെ നോക്കി.ഇതൊന്നും നടക്കില്ല കൃഷ്ണ.. പറയുന്ന നമ്മൾക്ക് കൊറച്ചു അടിയും ചീത്ത പേരും കൂടി കിട്ടും എന്നതല്ലാതെ പ്രതേകിച്ചു ഒന്നും ഉണ്ടാവില്ല “അൽപ്പനേരത്തിനു ശേഷം ആദി പതിയെ പറഞ്ഞു.”അടിയും ചീത്തയുമൊക്കെ കിട്ടിക്കോട്ടേ ആദിയേട്ടാ.. അവര് രണ്ടാളും ഇപ്പഴും പരസ്പരം സ്നേഹിക്കുന്നുണ്ട്.. അവര് പിരിയാതിരിക്കാൻ.. സഞ്ജുവിന് അവനാഗ്രഹിക്കുന്നത് പോലെ നല്ലൊരു ജീവിതം കിട്ടാൻ.. ഞാനത് സഹിക്കാനൊരുക്കമാണ് പ്രിയ അവന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.ആദി ഒരു നിമിഷം അവളെ കണ്ണെടുക്കാതെ നോക്കിയിരുന്നു.

“ഞാനും.. പക്ഷേ.. പക്ഷേ അത് കൊണ്ടൊന്നും കാര്യമില്ല കൃഷ്ണ.. സഞ്ജു പോലും സമ്മതിച്ചു തരില്ല. നന്ദുവിനു അവളുടെ പപ്പാ കണ്ടു പിടിച്ച ചെക്കനാണ്.. അത് തന്നെ മതിയെന്ന് അവനും… പപ്പാ അവസാനമായി ആഗ്രഹിക്കുന്നത് എന്നൊരു സെന്റിമെൻസ് കൊണ്ട് നന്ദുവും തമ്മിലുള്ള അവരുടെ ഇഷ്ടം അവഗണിക്കുമ്പോൾ നമ്മൾക്ക് പിന്നെന്ത് ചെയ്യാൻ കഴിയും..?”
ആദി നിരാശയിൽ പറയുന്നത് കേട്ടതും പ്രിയ നോവോടെ അവനെ നോക്കി.”ഇനി… ഇനിയൊന്നും ചെയ്യാനില്ലന്നോ…?”അവനെ നോക്കി പ്രിയ പതിയെ ചോദിച്ചു..അങ്ങനല്ല… നമ്മൾക്കിനി ഒന്നും ചെയ്യാനില്ല.. പക്ഷേ.. പക്ഷേ ചിലതെല്ലാം… വിധിയെന്നരണ്ടക്ഷരത്തെആശ്രയിച്ചിരിക്കും..കേട്ടിട്ടില്ലേ നീ.. മിറാക്കിൾ എന്നൊന്ന്…സഞ്ജുവിന്റെ കണ്ണിൽ ഞാൻ കണ്ട സ്നേഹം ആത്മാർത്ഥമാണെങ്കിൽ… നന്ദു അവനെ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നുവെങ്കിൽ…… “ആദി പാതിയിൽ നിർത്തി പ്രിയയെ നോക്കി..

…തുടരും…
ഓൻ പറഞ്ഞത് തന്നെ എനിക്കും പറയാനൊള്ളൂ..
മിറാക്കിൾ വല്ലതും…. 😌കണ്ണിൽ പതിഞ്ഞതിനേക്കാൾ ഹൃദയത്തിൽ പതിഞ്ഞു പോയാൽ.. മറക്കാൻ പോയിട്ട്… മറന്നെന്ന് അഭിനയിക്കാൻ കൂടി കഴിയില്ല.ഞാൻ ഗ്യാരണ്ടി ഇജ്ജാതി ചീത്തയൊന്നും മനുഷ്യനെ വിളിക്കരുത് കേട്ടോ.. എനിക്കങ്ങു ചങ്കടം വന്നു പോയി..
ആ ദേഷ്യത്തിനു ഇന്നിടുന്നില്ല എന്നങ്ങു കരുതിയതാ.. ഞാൻ 😡ഞാനിന്ന് നിങ്ങളോടും… ന്റെ ചെക്കനിന്ന് ആ അഹങ്കാരി പെണ്ണിനോടും മിണ്ടില്ലെന്നു കരുതിയിരുന്നതാ…പക്ഷേ ന്തേയ്യും.. സ്നേഹിക്കുന്നവരെ കണ്ണും പൂട്ടി ചീത്ത പറയുന്ന നിങ്ങളുടെ പരട്ട മനസ്സല്ലല്ലോ ഞങ്ങൾക്കുള്ളത്.. ഓനെ ഞാനല്ലേ സ്നേഹിക്കാൻ പഠിപ്പിച്ചത്… പിന്നെ അയിനും കൂടിയുള്ള ചീത്ത വാങ്ങിക്കാൻ എനിക്ക് വയ്യെന്ന് തോന്നിയിട്ട് ഇട്ടതാ.. ഭയം വേണ്ട..ജാഗ്രത മതി എന്നല്ലേ 😎

സ്നേഹത്തോടെ jiff❣️

Leave a Reply