രചന: ശ്രീ കാർത്തിക
രാവിലെ എഴുന്നേറ്റ ഋതു പിന്നീട് മായയുടെ കൂടെ ഡാൻസിന്റെ കാര്യങ്ങളുമായി തിരക്കിലായിരുന്നു… അതുകൊണ്ട് തന്നെ അവളെ ആർക്കും കണ്ട് സംസാരിക്കാൻ കഴിഞ്ഞില്ല.. വൈകുന്നേരം നാലുമണിക്ക് തുടങ്ങുന്ന പരിപാടിയിലേക്ക് ഉച്ചയോടെ ആളുകൾ എത്തിതുടങ്ങി.. ടിക്കറ്റ് വെച്ചുള്ള പരിപാടി ആയതിനാൽ വരുന്ന ആളുകൾ വേഗം തന്നെ അവരവരുടെ സീറ്റുകൾ കണ്ടുപിടിച്ച് അവിടെ ഇരുന്നു..ദേവയും തനുവും സ്റ്റേജിനു എതിരായി മുകളിൽ ഉള്ള സീറ്റിലാണ് ഇരുന്നത്.. അവർക്ക് ഇരുവശത്തുമായി റിച്ചുവും വിക്കിയും… ലിനു പിന്നെ മുന്നിൽ തന്നെ ഇരുന്നു… പ്രോഗ്രാം ഉള്ളതുകൊണ്ട് തന്നെ ചേതൻ അതിന്റെ പ്രാക്ടിസിലായിരുന്നു…
നാലുമണിയുടെ ഉദ്ഘാടനത്തോടെ പ്രോഗ്രാം തുടങ്ങി… ഏകദേശം രാത്രി എട്ടുമണിയോടെ ഋതുവിന്റെയും മായയുടെയും ഡാൻസിന്റെ അന്നോൺസ്‌മെന്റ് വന്നു….നിമിഷങ്ങൾക്കകം ചുറ്റുമുള്ള ലൈറ്റുകൾ ഓഫായി… അവിടെ ചിലങ്കയുടെ താളംമുഴങ്ങി…🎶”ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമംനികുഞ്ജങ്ങൾ കുളിർപാട്ടിൽ പകർന്നാടും നേരംഎന്നോടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടിഇഷ്ടമെന്നോടേറെയെന്നായ് മന്ത്രവേണുവോതിമന്ദഹാസപുഷ്പം ചൂടും സാന്ദ്രചുംബനമേകുംസുന്ദരാംഗരാഗം തേടും ഹൃദയഗീതം മൂളുംമന്ദമന്ദം എന്നെ പുല്‍കും ഭാവഗാനം പോലെശാരദേന്ദുപൂകും രാവില്‍ സോമതീരം പൂകും
ആടുവാന്‍ മറന്നുപോയ പൊന്‍മയൂരമാകും
പാടുവാന്‍ മറന്നുപോയ ഇന്ദ്രവീണയാകും…
എന്റെ മോഹകഞ്ചുകങ്ങള്‍ അഴിഞ്ഞൂര്‍ന്നു വീഴും
കൃഷ്ണ നിന്‍ വനമാലയായ് ഞാന്‍ ചേര്‍ന്നു ചേര്‍ന്നുറങ്ങുംഎന്റെ രാവിന്‍ മായാലോകം സ്നേഹലോലമാകുംഎന്റെ മൗനമഞ്ജീരങ്ങൾ വികാരാര്‍ദ്രമാകുംഎന്നെ മാത്രം എന്നെ മാത്രം ആരുവന്നുണര്‍ത്തിഎന്നെ മാത്രം എന്നെ മാത്രം ഏതു കൈ തലോടി..🎶രാത്രിയുടെ മനോഹാരിതയിൽ ചുറ്റുമുള്ള ലൈറ്റുകളുടെ അകമ്പടിയോടെ ഡാൻസ് ചെയ്യുന്ന ഋതുവിനെ ലിനു കണ്ണിമ ചിമ്മാതെ നോക്കി നിന്നു… റിച്ചുവും വിക്കിയും തനുവും ദേവയും അവളെ ആദ്യമായി കാണുന്നതുപോലെ നോക്കി..അത്രയും മനോഹരമായിരുന്നു അവളുടെ ചുവടുകൾ… നൃത്തിൽ സ്വയം മറന്ന് ചുവടുകൾ വയ്ക്കുന്ന അവളിലായിരുന്നു അവിടെയുള്ള എല്ലാരുടെയും കണ്ണുകൾ…
എന്നാൽ എല്ലാർക്കും പിന്നിലായി നിന്നവന്റെ കണ്ണുകളിൽ പകയായിരുന്നു… . ഇത്രയും നാൾ അവൾ തന്നെ കബളിപ്പിച്ചു ജീവിക്കുകയായിരുന്നു എന്ന അറിവ് അവന്റെ ദേഷ്യത്തിന്റെയാക്കം കൂട്ടി… ഡാൻസ് കഴിഞ്ഞതൊ അവൾ അവിടെ നിന്നും ഇറങ്ങിയതൊ അവൻ അറിഞ്ഞില്ല… ഉള്ളിൽ അവളെ നശിപ്പിക്കാനുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നു അവൻ..”ചേത.. നീ എന്താ ഇവിടെ നിൽക്കുന്നേ?? വാ..”അവൻ ഒന്ന് ഞെട്ടി…
“എന്താടാ എന്തുപറ്റി?? എന്തെങ്കിലും പ്രശ്നമുണ്ടോ??””അലക്സ്… ഇപ്പോൾ കഴിഞ്ഞ ഡാൻസ് കണ്ടിരുന്നോ??”
“ആ.. ആ പെൺകുട്ടി എത്ര മനോഹരമായിട്ട കളിച്ചത്… എല്ലാവരും അഭിനന്ദനങ്ങൾ കൊണ്ട് മൂടുന്നുണ്ട്.. അല്ല നീ എന്താ അങ്ങനെ ചോദിച്ചേ??
“ഒന്നും ഇല്ല.. ഞാൻ ഇപ്പോൾ വരാം..””നീ എവിടെ പോകുകയാ???””ഞാൻ ആ നൃത്തകാരിയെ ഒന്ന് അഭിനന്ദിച്ചു വരാം..”…..
ചേതൻ നടക്കുമ്പോൾ കണ്ടു കുറച്ചകലെയായി എല്ലാരുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന ഋതുവിനെ.. അവളുടെ മുഖത്തുള്ള ചിരി അവനിലെ പകയെ ഒന്നുകൂടി കൂട്ടി… തന്നെ കാണുമ്പോഴുള്ള അവളുടെ അവസ്ഥ ആലോചിച്ചു ചേതൻ ഉള്ളിൽ ചിരിച്ചു…. ആളുകളെ വകഞ്ഞുമാറ്റി അവൻ അവളുടെ മുന്നിലായി വന്നു നിന്നു..
കുറച്ചകലെയായി ഈ ദൃശ്യം കണ്ടുകൊണ്ട് ലിനുവും റിച്ചുവും വിക്കിയും…. ദേവയും തനുവും ആരുടേയും കണ്ണിൽ പെടാതെ ഒരു തൂണിനു പുറകിലായി മറഞ്ഞു നിന്നു…തന്റെ മുന്നിൽ നിൽക്കുന്ന ചേതനെ ഋതു ഒന്ന് നോക്കി.. ഉള്ളിലെവിടെയോ ചെറിയൊരു ഭയം അവൾക്ക് തോന്നി.. എന്നാൽ ആ ഭയത്തിനേക്കാൾ മുന്നിൽ അവളുടെ മനസിലേക്ക് ദേവയുടെ മുഖം മിന്നി മറഞ്ഞു… ഒപ്പം തന്റെ പ്രാണനായവരുടെയും…
ചേതൻ നോക്കികാണുകയായിരുന്നു അവളെ.. ഭയം മൂലം ഓടി മറയും എന്ന് വിചാരിച്ച അവനെ ഞെട്ടിച്ചു കൊണ്ട് അവൾ അവനോട് ഒന്ന് പുഞ്ചിരിച്ചു…
“ഹായ്.. ചേതൻ മാധവ്.. സുഖമല്ലേ?? ഇങ്ങനൊരു കൂടികഴ്ച പ്രതീക്ഷിച്ചില്ല അല്ലെ?? ”
അവളുടെ വാക്കുകൾ അവനിൽ ഒരു ഞെട്ടൽ തീർത്തെങ്കിലും അത് മറച്ചുവെച്ചു ഒരു പുച്ഛചിരി ചിരിച്ചു അവൻ..”സുഖം തന്നെ… ഇപ്പോൾ ഒരു കൂടി കാഴ്ച ഞാൻ പ്രതീക്ഷിച്ചില്ല.. പിന്നെ നാലു വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ പുരോഗതി ഉണ്ട്.. പേടിച്ചു ഒതുങ്ങി സ്വപ്നങ്ങൾ വേണ്ടെന്നു വെച്ച പെണ്ണ്. അതെ സ്വപ്നത്തോടെ പേടി ഇല്ലാതെ എന്റെ മുന്നിൽ നിൽക്കുന്നു..””അത് ശരിയാണ്.. ഒരിക്കൽ നീയായി തകർത്തത് ഞാൻ നേടി എടുത്തിട്ടുണ്ടെങ്കിൽ ഓർത്തോ നിന്റെ തകർച്ചയ്ക്കുള്ള സമയവും അടുത്തു തുടങ്ങി എന്ന്…”
“പിന്നെ.. എന്റെ തകർച്ച അതും നീ മൂലം… കേൾക്കുമ്പോൾ ഒരു രസമൊക്കെ ഉണ്ട്… പക്ഷെ നീ മറന്നു ഇത് ചേതനാണ്… നാലു വർഷം ഭീരുവിനെ പോലെ ഒളിച്ചിരുന്ന് അവസാനം ആരുടെയൊക്കെയോ സഹായത്താൽ ഒരു നൃത്തം ചെയ്തപ്പോൾ അവൾ അങ്ങ് അഹങ്കരിക്കുന്നു… എന്നാലും ഞാൻ ഹാപ്പി ആണുട്ടോ.. അന്ന് ഒരു തൊട്ടാവാടി ആയിരുന്നപ്പോൾ നിന്നോട് പകവീട്ടാൻ ഒരു ത്രിൽ ഇല്ലായിരുന്നു.. പക്ഷെ ഇപ്പോൾ ഒരു ത്രില്ലൊക്കെ തോന്നുന്നുണ്ട്..””അഹങ്കാരത്തിന്റെ നെറുകയിൽ നിൽക്കുന്ന നീ ഒന്ന് മനസിലാക്കണം നിന്റെ അതെ രക്തം തന്നെയാണ് ഞാനും.. ഇത്രയും കാലം കൂടപ്പിറപ്പല്ലേ എന്ന് കരുതി സ്നേഹിച്ചു.. പിന്നീട് നിന്റെ തന്നെ പ്രവർത്തിയാൽ ഭയന്നു ജീവിച്ചു … പക്ഷെ ഇന്ന് നിന്റെ മുന്നിൽ നിൽക്കുന്ന ഋതു പുതിയ ആളാണ്.. എനിക്ക് നിന്നോട് തോന്നുന്നത് ഒരുതരം വെറുപ്പാണ്.. നീ കുറിച്ചിട്ടോ എന്നെ കണ്ട ഇന്ന് ഈ നിമിഷം മുതൽ നിന്റെ തകർച്ചയുടെ ആരംഭമാണ്… അപ്പോൾ കാണാം… ”
ചേതനെ മറികടന്നു ഋതു പോയപ്പോഴും അവൻ അവളുടെ അവസാന വാക്കുകളിൽ കുരുങ്ങി നിൽക്കുകയായിരുന്നു.. എവിടെയോ ഒരു അസ്വസ്ഥത അവനെ പൊതിഞ്ഞു.. കൂടുതൽ ആലോചനയ്ക്ക് ഇടക്കൊടുക്കാതെ അവൻ അവിടെ നിന്നും നടന്നു…ഗ്രീൻ റൂമിൽ എത്തിയ അവളെ മായ ഒത്തിരി സ്നേഹത്തോടെ പുണർന്നു…
“നന്നായി ചെയ്തു.. ഒരുപക്ഷെ എന്നേക്കാൾ ഒരു പടി മുകളിൽ.. നീ എന്റെ ശിഷ്യയായതിൽ ഞാൻ അഭിമാനിക്കുന്നു..””അയ്യോ ടീച്ചർ ഇങ്ങനൊന്നും പറയല്ലേ.. ടീച്ചർ പഠിപ്പിച്ചത് അതുപോലെ ചെയ്തു എന്നല്ലാതെ കൂടുതൽ ഒന്നും ഞാൻ ചെയ്തിട്ടില്ല.. എനിക്ക് ഇത്രയും ആശംസകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അതിനു പിറകിൽ ടീച്ചറുടെ മാത്രം കഴിവാണ്.. പരിശ്രമമാണ്…”
“മതി.. ബാക്കി പിന്നീട് സംസാരിക്കാം.. ഡ്രസ്സ് മാറി വാ.. ഞാൻ പുറത്തുണ്ടാകും..”അവളോട് പറഞ്ഞു പുറത്തേക്ക് നടക്കുമ്പോൾ എന്തുകൊണ്ടാണ് ലിനു അവളെ ഇത്രയും സ്നേഹിക്കുന്നത് എന്നതിന്റെ ഉത്തരം മായക്ക് ലഭിച്ചിരുന്നു.. മറ്റുള്ളവരെ സ്വന്തം കഴിവിൽ അഹങ്കരിക്കാതെ സന്തോഷത്തോടെ ചേർത്തു നിർത്താൻ അവൾക്ക് മാത്രമേ കഴിയു..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഡ്രസ്സ് മാറി റൂമിൽ നിന്നും പുറത്തേക്കിറങ്ങിയതും ഋതു കണ്ടു തന്നെ കാത്തിരിക്കുന്ന നാലുപേരെയും..
തനുവും ദേവയും വന്നു അവളെ കെട്ടിപ്പിടിച്ചു..വിക്കി അവളുടെ തലയിൽ ഒന്ന് തലോടി… മൂന്നു പേരുടെയും ആഹ്ലാദ പ്രകടനം കഴിഞ്ഞതും അവൾ റിച്ചുവിന്റെ നെഞ്ചിലായി തല വെച്ചു.. അവൻ അവളുടെപുറത്ത് പതിയെ തട്ടിക്കൊണ്ടിരുന്നു…
“ഒത്തിരി സന്തോഷം തോന്നുന്നു ഋതു നിന്നെ ഇങ്ങനെ കാണുമ്പോൾ… പേടി ഉണ്ടായിരുന്നു എനിക്ക് ചേതനെ നീ കാണുന്ന ആ രംഗം ഓർത്തു.. ഇപ്പോൾ എനിക്ക് ആ പേടി ഇല്ല.. എന്നും ഇതുപോലെ ബോൾഡായി നിൽക്കണം എന്റെ അനിയത്തികുട്ടി.. ”
അവളുടെ നെറുകയിൽ ഉമ്മവെച്ചു അവൻ പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.
കണ്ടു നിന്ന മറ്റുള്ളവരും അതെ അവസ്ഥയിൽ ആയിരുന്നു…”ചെല്ല്.. നിന്റെ റൂമിൽ ഉണ്ട് ഇച്ചായൻ.. പോയി വാ..”ഒത്തിരി സന്തോഷത്തോടെ ഋതു തന്റെ റൂമിലേക്ക് നടന്നു…ചാരിയിരുന്ന വാതിൽ തള്ളി തുറന്ന് അകത്തേക്ക് കടന്നതും വാതിൽ പിറകിൽ നിന്നും ലോക്ക് ആയതും ഒരുമിച്ചാണ്… ഒന്നിച്ചായിരുന്നു…
തൊട്ടടുത്ത നിമിഷം അവൾ വായുവിൽ ഉയർന്നു പൊങ്ങി..
ഒന്ന് പേടിച്ചെങ്കിലും അവന്റെ കഴുത്തിലൂടെ തന്റെ രണ്ടു കൈയും ചേർത്തു അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. ലിനു അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു.. പിന്നെ അവളെ താഴെ നിർത്തി…
“ഞാൻ ഒരുപാട് ഹാപ്പി ആണ് പെണ്ണെ… എന്റെ തൊട്ടാവാടി ഇത്രയും സ്മാർട്ടആകുമെന്ന് ഞാൻ വിചാരിച്ചില്ല… “”അതൊക്കെ നിങ്ങൾ ഓരോരുത്തരും എനിക്ക് തന്ന ധൈര്യമല്ലേ… അല്ല എന്റെ ഡാൻസനെ കുറിച്ച് ഒന്നും പറയാനില്ലേ???”
“ഡാൻസ് ആ ഒപ്പിക്കാം..”
ആ മറുപടി പ്രതീക്ഷിക്കാത്ത ഋതുവിന്റെ മുഖം ഒന്നുമങ്ങി… പിണക്കമായതുപോലെ അവളുടെ ചുണ്ടുകൾ കൂർത്തു.. മുഖം വീർത്തു.. ഇതൊക്കെ കണ്ട ലിനുവിന്റെ മുഖത്ത് ഒരു കള്ള ചിരി വിരിഞ്ഞു.. പെട്ടെന്ന് തന്നെ അവൻ അവളെ ഇറുക്കെ പുണർന്നു…മുഖം ചുംബനങ്ങളാൽ മൂടി..
അങ്ങനൊരു നീക്കം അവനിൽ നിന്നും അവൾ പ്രതീക്ഷിച്ചില്ല.. എങ്കിലും അവൾ അവനോട് ചേർന്ന് നിന്നു.. അവന്റെ സ്നേഹം ഏറ്റുവാങ്ങി…
“എന്റെ പെണ്ണിന്റെ നൃത്തം ഇച്ചായന് ഒരുപാട് ഇഷ്ട്ടമായി…. പക്ഷെ എല്ലാരും എന്റെ കൊച്ചിനെ കണ്ണിമ്മ ചിമ്മാതെ നോക്കിയത് എനിക്കു അത്രക്ക് അങ്ങ് പിടിച്ചില്ല..””ഓ.. എന്റെ ഇച്ഛന് കുശുമ്പ് തീരെ ഇല്ലല്ലോ..”
“അതേടി കുശുമ്പ് തന്നെയാ… നീ എന്റേതാണ്… ഇടയ്ക്ക് കുശുമ്പൊക്കെ വരും.. എന്നാലും iam proud of u my love..”കുറച്ചു നേരത്തിനു ശേഷം ലിനു മറ്റുള്ളവരെ കൂടി റൂമിലേക്ക് വരുത്തി…
“എന്താ ഇച്ചായ??””നമുക്ക് ചേതന് ഒരു ഡോസ് കൊടുക്കാൻ സമയമായി…””എന്നുവെച്ചാൽ??”
“ഇപ്പോൾ റോൾ ഉള്ളത് ഋതുവിനും ദേവയ്ക്കുമാണ്.. നമുക്ക് മാറി നിന്നു സംഭവിക്കുന്നത് കാണാം…”
“ഏട്ടാ.. ഞാൻ എന്ത് ചെയ്യാനാ??””ദേവൂട്ടി നിനക്ക് അവനോട് പകരം ചോദിക്കണ്ടേ??? “”വേണം പക്ഷെ..””ഒരു പക്ഷെയുമില്ല… നീ പേടിക്കുന്ന വീഡിയോ ഇപ്പോൾ അവന്റെ കൈയിൽ ഇല്ല.. അതൊക്കെ ഡിലീറ്റ് ആക്കി കളഞ്ഞു..”
“ഇച്ഛ… ഇതെപ്പോ??””അതൊക്കെ നടന്നു… ഇനി നിങ്ങൾ രണ്ടുപേരും അവന്റെ മുന്നിലേക്ക് പോകണം.. പോയി അവന്റെ പ്രൊഗ്രാം കാണെന്നെ .. അവന്റെ ഒരു പാട്ടെങ്കിലും താളം തെറ്റിയാൽ അവിടെ നിങ്ങളുടെ വിജയം തുടങ്ങി എന്ന് ഞാൻ പറയും…പോയിവാ..പ്രോഗ്രാംതുടങ്ങാറായി…””പോയി വാ രണ്ടുപേരും…. ഞങ്ങൾ നിങ്ങളുടെ അരികിലായ് തന്നെ ഉണ്ടാകും..” എന്ന റിച്ചുവിന്റെ വാക്കുകൾ കേട്ട് അവർ പ്രോഗ്രാം ഹാളിലേക്ക് നടന്നു…
തുടരും
പറഞ്ഞ വാക്ക് പാലിച്ചിട്ടുണ്ടേ.. എത്രത്തോളം നന്നായെന്നറിയില്ല…
🦋SRee

by