രചന – മാതു
സച്ചിൻ അല്ല സിദ്ധാർഥ് ഞാൻ പറഞ്ഞില്ലേ അമ്മുട്ടി ലച്ചൂ നു ആളു മറുവെന്നു . അവൻ പറഞ്ഞു. ഈ ചേട്ടച്ഛൻ എന്തിനാ ചേച്ചി അമ്മേ വെല്യേട്ടൻ ആണെന്ന് പറഞ്ഞു പറ്റിക്കുന്നെ .
ചേച്ചി അമ്മേ ഇതു ചേട്ടച്ഛൻ തന്നെയാ വെല്യേട്ടൻ താഴെ നിൽക്കുവാ . വെല്യേട്ടൻ ഈ ചേട്ടച്ഛനെ പോലെ അല്ല ഭയങ്കര സീര്യസാ അമ്മുട്ടി പറഞ്ഞു .
എന്താ ലച്ചൂ നീ ഇങ്ങനെ മിഴിച്ചു നോക്കുന്നെ ഞാൻ തമാശ കാണിച്ചതല്ലേ ഇങ്ങനെ നോക്കി നിൽക്കാതെ താഴേക്ക് വാ സച്ചിൻ പറഞ്ഞു .
ചേച്ചി അമ്മേ വാ നമുക്ക് വെല്യേട്ടനെ പരിജയം പെടാം അമ്മുട്ടി ലച്ചൂനെ യും കുട്ടി താഴേക്ക് ചെന്നു . . ഈ വെല്യേട്ടൻ ഇത് എവിടെ പോയ് . ഇവിടെ നിൽക്കുന്ന ത് കണ്ടത് ആണെല്ലോ .
ചിലപ്പോൾ പുറത്തു നിൽക്കുവായിരുക്കും വാ ചേച്ചി അമ്മേ അമ്മുട്ടി അവളെയും കുട്ടി പുറത്തേക്ക് പോയ് . ആ ദ. നിൽക്കുന്നു വെല്യേട്ടൻ
വെല്യേട്ട അമ്മുട്ടി അവനെ നോക്കി വിളിച്ചു ഫോൺ ചെയ്തോണ്ട് ഇരുന്ന ആളു അമ്മുട്ടിയെ തിരിഞ്ഞു . ഒരു നിമിഷം ലച്ചൂ അവനെ തന്നെ നോക്കി നിന്നു .
സച്ചു ഏട്ടന്റെ സാമ്യം ഉണ്ട് പക്ഷെ പക്ഷെ മുഖത്തു സച്ചു ഏട്ടന്റെ കുസൃതി നിറഞ്ഞ പുഞ്ചിരി എല്ലാം ഗൗരവം മാത്രം മേ അവിടെ കാണാൻ സാധിക്കുന്നുള്ളൂ . .
വെല്യേട്ട ഇതാ എന്റെ ചേച്ചി അമ്മ അമ്മുട്ടി അവനെ നോക്കി പറഞ്ഞു . അവൻ ഫോൺ പോക്കറ്റിൽ ഇട്ടിട്ടു അവരുടെ അടുത്തേക്ക് വന്നു .
അപ്പൊ ഇതാണ് മോളുടെ ചേച്ചി അമ്മ അല്ലെ അവൻ ലച്ചൂനെ നോക്കി പറഞ്ഞു . തമ്പുരാൻ മഠത്തിലെ രാധ ലക്ഷ്മി തമ്പുരാട്ടി . കൃഷ്ണ തപസ് മേനോന്റെ ഭാര്യ . അവൻ അവളെ നോക്കി പറഞ്ഞു .
ലച്ചൂ ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു . ഞാൻ സിദ്ധാർഥ് അമ്മുന്റെ വെല്യേട്ടനാ കുറെ വർഷം ഞാൻ ഇവിടെ ഇല്ലായിരുന്നു . സാഹചര്യം മോശം മായപ്പോ ഞാൻ ഈ നാട്ടിൽ നിന്നും പോയ് .
ഇപ്പോൾ കഴിഞ്ഞു കൂടാൻ ഉള്ള വക ആയി അത് കൊണ്ടു തിരിച്ചു പൊന്നു . ഇനി കുറച്ചു കടങ്ങൾ ഒക്കെ വീട്ടാൻ ഉണ്ട് അതൊക്കെ തീർക്കണം . അവൻ പറഞ്ഞു .
നിങ്ങള് ഇവിടെ നിലക്ക് ഞാൻ എന്തെകിലും കുടിക്കാൻ എടുക്കാം ലച്ചൂ അവരെ നോക്കി പറഞ്ഞു .. എന്നിട്ട് അവള് അവിടെ നിന്നും അകത്തേക്ക് കേറി പോയ് . സിദ്ധാർഥ് അവള് പോകുന്നതും നോക്കി നിന്നു .
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
തമ്പുരാൻ മഠത്തിൽ ഗിരി ഏട്ടാ പുറത്തു ഫോൺ ചെയ്തോണ്ട് നിന്ന ഗിരി യെ നോക്കി ഗായു വിളിച്ചു . മ് എന്താ അവൻ ഗായു നോട് ചോദിച്ചു .
അത് പിന്നെ പെണ്ണ് കാണാൻ പോയിട്ട് ആ പെൺ കുട്ടി സുന്ദരി ആണോ . ഗായു വീടിന്റെ തൂണിൽ പിടിച്ചോണ്ട് ചോദിച്ചു .
പിന്നെ സുന്ദരി ആണോന്നോ ഒരുപാടു ഒരുപാട് സുന്ദരി യാ അവള് അവൻ പറഞ്ഞു . ഗായു ന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു .
ആ പെൺ കുട്ടിയുടെ ഫോട്ടോ ഉണ്ടോ കൈയിൽ അവള് ദേഷ്യം മറച്ചു വെച്ച് ചോദിച്ചു . പിന്നെ ഉണ്ട് . എന്താ നിനക്ക് കാണണോ അവൻ ചോദിച്ചു .
അതു ആ വേണം അവള്. പുറകിൽ കൈ കെട്ടി പറഞ്ഞു. അവൻ ഗാലറി യിലെ ആ പെൺ കുട്ടിയുടെ ഫോട്ടോ കാണിച്ചു.
ഗായു ആ ഫോട്ടോ യിലേക്ക് നോക്കി . എന്നിട്ട് അവൾമുഖം ചുളിച്ചു . അയ്യേ ഈ പെൺ കുട്ടി യാണോ ഇത്ര വലിയ സുന്ദരി . എനിക്കു ഇഷ്ട്ടം മായില്ല അവള് പറഞ്ഞു .
അതിനു നീ എന്തിനാ ഇഷ്ട്ടം പെടുന്നെ ഞാൻ അല്ലെ അവളെ കെട്ടുന്നേ ഗിരി പറഞ്ഞു . അവൾക്ക് എന്താ ഒരു കുറവ് അവൻ ചോദിച്ചു .
അതു പിന്നെ ആ പെണ്ണിന് മുടി യില്ല പിന്നെ ഭയങ്കര മോഡേൺ ണ ആ പെണ്ണ് . ഗിരി ഏട്ടന് നാടൻ പെണ്ണാ ചേരുന്നെ അവള് ദാവണി തുമ്പു കറക്കി കൊണ്ടു പറഞ്ഞു .
കുഴപ്പം ഇല്ല എനിക്ക് ഇങ്ങനെ ഉള്ള പെൺ കുട്ടിയെ യ ഇഷ്ട്ടം അവൻ ഫോൺ കൈയിൽ ഇട്ടു കറക്കി പറഞ്ഞു .
അത് പിന്നെ ആ പെണ്ണിന് പൊക്കം ഇല്ല ഗിരി ഏട്ടന് നല്ല പൊക്കം ഉണ്ടെല്ലോ അപ്പൊ പൊക്കം ഉള്ള ഒരു പെണ്ണ് കുട്ടിയ നല്ലത് . അവള് മുഖം ചുളിച്ചു പറഞ്ഞു .
അത് കുഴപ്പം ഇല്ല ലച്ചൂ നു പൊക്കം ഇല്ലല്ലോ എന്നിട്ട് കണ്ണനും ലച്ചു വും മായി നല്ല ചേർച്ച അല്ലെ ഗിരി പറഞ്ഞു .
അത് കണ്ണേട്ടനും ലച്ചുവും ഇതു ഗിരി ഏട്ടനും ആ പെണ്ണും അല്ലെ. ഗായു പറഞ്ഞു . സത്യം ത്തിൽ നിന്റെ പ്രശ്നം എന്താ ഗായു ഗിരി അവളോട് ചോദിച്ചു .
നിങ്ങള് കല്യാണം കഴിക്കണ്ട ഗായു എടുത്തടിച്ച പോലെ പറഞ്ഞു . എ ഞാൻ കല്യാണം കഴിക്കണ്ടന്നോ നീ ഇത് എന്തൊക്കെ യാ വിളിച്ചു പറയുന്നേ അവൻ ഗായു നോട് ചോദിച്ചു .
നിങ്ങള് ആ പെണ്ണിനെ കല്യാണം കഴിക്കുന്നത് എനിക്കു ഇഷ്ട്ടം മല്ല അവള് പറഞ്ഞു . നീ ഇതു എന്താ കൊച്ചേ ഈ പറയുന്നേ നിനക്ക് എന്നെ ഇഷ്ട്ടവും അല്ല ഞാൻ എന്നിട്ട് വേറെ ആരെയും കെട്ടാനും പാടില്ല ഇതു എവിടുത്തെ നയമാ അവൻ ചോദിച്ചു
അപ്പൊ ഗിരി ഏട്ടന് എന്നെ ഇഷ്ട്ടം അല്ലെ അവള് ചോദിച്ചു . അല്ലല്ലോ നിനക്ക് എന്നെ ഇഷ്ട്ടം അല്ലെന്നു പറഞ്ഞോണ്ട് എനിക്കും നിന്നെ ഇഷ്ട്ടം അല്ല അവൻ പറഞ്ഞു .
അപ്പൊ പിന്നെ എന്തിനാ എന്റെ പിറകിൽ ഇഷ്ട്ടം ആണെന്ന് പറഞ്ഞു നടന്നെ എന്നെ എന്തിനാ അന്ന് അവിടെ വെച്ച് ഉമ്മ വെച്ചേ . അവള് കണ്ണു നിറച്ചു ചോദിച്ചു .
ഗിരി അവളെ ചിരിക്കാൻ തുടങ്ങി . ഇയ്യോ എനിക്ക് വയ്യ ഞാൻ ഇതു എന്തൊക്കെ കേൾക്കുന്നേ തമ്പുരാൻ മഠത്തിലെ ഗായത്രി തന്നെ ആണോ ഇത് അവൻ ചോദിച്ചു .
അതെ എനിക്കു നിങ്ങളെ ഒരുപാട് ഇഷ്ട്ട അത് അന്ന് നിങ്ങള് എന്നെ കിസ്സ് ചെയ്തിലെ അന്ന് മുതല് തുടങ്ങി യാത അവള് പറഞ്ഞു
നീ ഇങ്ങു വന്നെ ഗിരി അവളെ ചിരിച്ചോണ്ട് ചേർത്ത് പിടിച്ചു . എടി പൊട്ടി ക്കളി നിന്റെ വായിൽ നിന്നും എന്നെ ഇഷ്ട്ടം മാണെന്ന് കേൾക്കാൻ വേണ്ടിയാ ഞാൻ ഇങ്ങനെ ഒക്കെ ചെയ്തേ .
അല്ലാതെ എന്റെ കല്യാണം ഒന്നും ഉറപ്പിച്ചിട്ടില്ല . അവൻ പറഞ്ഞു . സത്യം ആണോ അവള് ചോദിച്ചു . അതെ പെണ്ണെ . നിന്നെ എന്റെ വരുത്തി കൊണ്ട് വരാൻ ഞാൻ ഒരു നമ്പർ ഇട്ടതല്ലേ . അവൻ പറഞ്ഞു .
അപ്പൊ ആ ഫോട്ടോ യിൽ കണ്ട പെണ്ണ് ഏതാ അവൾ ചോദിച്ചു . അത് എന്റെ ഒരു കൂട്ടുകാരിയുടെ യ നീ ചോദിച്ചപ്പോ ഞാൻ പെട്ടന്ന് കാണിച്ചെന്നെ ഒള്ളു അവൻ പറഞ്ഞു .
ദുഷ്ടൻ അതു പറഞ്ഞു അവള് അവന്റെ നെഞ്ചിൽ ഒരു ഇടി വെച്ച് കൊടുത്തു . അവൻ അവളെ ഒന്നും കുടി ചേർത്ത് പിടിച്ചു.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ശ്രീ മംഗലത് അതെ എന്താ എപ്പോഴും ഇങ്ങനെ സീരിയസായി ഇരിക്കുന്നെ ഇന്ദു സിദ്ധാർഥിനോട് ചോദിച്ചു . അവൻ അതിനു മറുപടി കൊടുത്തില്ല .
ജ്യൂസ് എടുത്തു കുടിക്ക് നല്ല ജ്യൂസ് സാ ഇന്ദു സിദ്ധാർഥ് നെ നോക്കി പറഞ്ഞു . വേണ്ട ഞാൻ കുടിച്ചതാ അവൻ കുറച്ചു ഗൗരവത്തിൽ പറഞ്ഞു .
അതെ ഈ ദേഹം മുഴുവൻ ഇങ്ങനെ ടാറ്റു അടിക്കാൻ ഒരുപാട് കാശു ആയി കാണും അല്ലെ അവള് അവനോട് ചോദിച്ചു . സിദ്ധാർഥ് കുറച്ചു ദേഷ്യം ത്തോടെ അവളെ നോക്കി .
അതിനു ചേട്ടൻ എന്താ എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നേ ഞാൻ ഒരു സംശയം ചോദിച്ചത് അല്ലെ അവള് ചോദിച്ചു.
ഇന്ദു അടുക്കളയിൽ നിന്നും അവളെ മാലിനി വിളിച്ചു . അതെ എന്നെ അമ്മ വിളിക്കുന്നു ഞാൻ ഇപ്പോൾ വരവേ ടാറ്റു ചേട്ടാ അവള് അതു പറഞ്ഞു അവിടെ നിന്നും പോയ് .
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
രാത്രിയിൽ ലച്ചൂ ബാൽക്കണിയിൽ ഇരിക്കുവാന് . അമ്മു ന്റെ വെല്യേട്ടനെ കണ്ടപ്പോ മുതൽ . എന്റെ മനസു അസ്വസ്ഥം ആകുന്ന പോലെ ഇത്രയും നാളും വരാത്ത ആളു ഇപ്പോൾ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നെ അവളുടെ മനസിൽ പലവിധ ചിന്ത കടന്നു കൂടി .
ലെച്ചു ട്ടീ . കണ്ണൻ അവളെ പിന്നിൽ കൂടി വന്നു ചുറ്റി പിടിച്ചു . അവള് കണ്ണനെ തിരിഞ്ഞു നോക്കി . മ് എന്താ എന്റെ പൊന്നിന്റെ മുഖം ഇങ്ങനെ വാടി ഇരിക്കുന്നെ . അവൻ അവളോട് ചോദിച്ചു .
ഏയ് ഒന്നും ഇല്ല അവള് പുഞ്ചിരിക്കാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു . അതെ നല്ല തല വേദന എന്റെ മോളു പോയ് ഏട്ടന് ഒരു ചായ ഇട്ടോണ്ട് വാ അവൻ അവളോട് പറഞ്ഞു .
അവള് ചായയും മായി തിരികെ വന്നപ്പോ അവൻ കുളി കഴിഞ്ഞു ബെഡിൽ ഇരിക്കുവായിരുന്നു . കണ്ണേട്ടാ ദാ ചായ അവള് പറഞ്ഞു .
അവൻ ചായ വാങ്ങി കുടിക്കാൻ തുടങ്ങി . ഇന്ന് സച്ചു ഏട്ടനും അമ്മുട്ടി യും വന്നായിരുന്നു . കൂടെ അവരുടെ വെല്യട്ടനും ഉണ്ടായിരുന്നു .ലച്ചൂ കണ്ണനോട് പറഞ്ഞു .
ആ സച്ചു എന്നോട് പറഞ്ഞായിരുന്നു അവര് വരുന്ന കാര്യം . അവര് രണ്ടു പേരും ഇപ്പോ വലിയ സന്തോഷം ത്തില്ല അവരുടെ വെല്യേട്ടൻ വന്നൊണ്ട് . കണ്ണൻ പറഞ്ഞു .
അവരുടെ വെല്യേട്ടൻ എന്തിനാ ചെറുപ്പത്തിലേ നാട് വിട്ടത് ലച്ചൂ കണ്ണനോട് ചോദിച്ചു .. ആ ആർക്കറിയാം . സച്ചൂന്റെ അച്ഛന്റെ കൂടെ സിദ്ധാർഥ് പണ്ട് ഇവിടെ വെരുവായിരുന്നു .
അന്ന് ഒരു പാവം പിടിച്ചു ഒരു മൂലയിൽ തന്നെ ഒതുങ്ങി കൂടുമായിരുന്നു അവൻ . സച്ചൂന്റെ അച്ഛന്റെ ആദ്യ തെ ബന്ധ ത്തിൽ ഉള്ളതാ ഈ സിദ്ധാർത്ഥൻ അവര് മരിച്ചു പോയപ്പോ 2മത് കെട്ടിയതാ ഈ സച്ചൂന്റെ അമ്മേ അവരുടെ അച്ഛൻ .
അവർക്ക് സിദ്ധർത്ഥനെ വലിയ കാര്യം ഒന്നും അല്ലായിരുന്നു . സച്ചിനും അമ്മുട്ടി യും ഉണ്ടായേ പിന്നെ ആ സ്ത്രി ഇവനെ ഒട്ടും നോക്കാതെ ആയി .
പിന്നെ സച്ചൂന്റെ അച്ഛന് സിദ്ധാർത്ഥിനെ ജീവൻ ആയിരുന്നു . എവിടെ പോയാലും കൂടെ കൊണ്ട് പോകുമായിരുന്നു.
ഇവിടെയും കൊണ്ട് വരും. ബിസിനസിന്റെ കാര്യം സംസാരിക്കാൻ ആയി തമ്പുരാൻ മഠത്തിൽ എന്റെ അച്ഛന്റെ കൂടെ സിദ്ധാർത്ഥിന്റെ അച്ഛനും . നമ്മുടെ അച്ഛനും വരുവായിരുന്നു . കൂടെ അവനെയും കൂട്ടും .
നീ അന്ന് കുഞ്ഞല്ലേ നിന്നെ അവൻ എപ്പോ കണ്ടാലും എടുക്കും . എനിക്കു പക്ഷെ അതു ഇഷ്ട്ടം മല്ലായിരുന്നു . ഞാൻ അവന്റെ കൈയിൽ നിന്നും നിന്നെ തട്ടി മേടിക്കും
കുശുമ്പാൻ അവള് അവന്റെ മൂക്കിൽ പിടിച്ചു വലിച്ചോണ്ട് പറഞ്ഞു.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
അതെ നന്ദു ഏട്ടാ നമുക്ക് കല്യാണം കഴിക്കണ്ടേ ഇന്ദു നന്ദുനോട് ചോദിച്ചു . കല്യണം മോ കല്യാണം കഴിച്ചിട്ട് എന്തിനാ നന്ദു ഇന്ദു നോട് കുസൃതി ആയി ചോദിച്ചു .
ദേ നന്ദു ഏട്ടാ ചുമ്മാ കളിക്കലെ എന്റെ പടുത്തം തീരാറായി . ഇനിയും എനിക്ക് കാത്തിരിക്കാൻ വയ്യ ഇന്ദു പറഞ്ഞു . ഒന്ന് അടങ്ങു പെണ്ണെ നമുക്ക് ഉടനെ വിവാഹം കഴിക്കാം .
അച്ഛനെയും അമ്മയെയും കുട്ടി ഞാൻ അങ്ങോട്ട് വരുന്നുണ്ട് അതിന് മുൻപ് ഗായു നു ഒരു നല്ല ആളെ കണ്ടത്തണം നന്ദു പറഞ്ഞു . മ് എല്ലാം ഏട്ടന്റെ ഇഷ്ട്ടം പോലെ .
ശെരി ഞാൻ ഫോൺ വെക്കുവാ നല്ല ഉറക്കം വരുന്നു ഇന്ദു നന്ദു നോട് പറഞ്ഞു . പെട്ടന്ന് എന്തോ സൗണ്ട് കേട്ടു ഇന്ദു തിരിഞ്ഞു നോക്കി . ആരാ അതു അവള് പേടിയോടെ ചോദിച്ചു .
തുടരും ❤️

by