രചന – സെലുനിസു
അവളെ ഓർത്തു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു…..
എന്താ മോനേ മുഖത്തൊരു പുഞ്ചിരിയൊക്കെ പ്രണയിനിയെ ഓർമ വന്നോ…
മ്മ്…. എന്താന്ന് അറിയില്ലെടാ…. അവളെ ഓർക്കുമ്പോ തന്നെ മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നുന്നു…
എന്നിട്ടാണോ നീ അവളെ ഇങ്ങനെ സങ്കടപ്പെടുത്തുന്നേ…
അത് സ്നേഹം കൊണ്ടല്ലെടാ…
പിന്നെ സങ്കടപ്പെടുത്തുന്നതാണല്ലോ സ്നേഹം ഒന്ന് പോടാപ്പാ…
അതും ഒരു തരത്തിൽ സ്നേഹം തന്നെയാടാ…അതൊക്കെ മനസ്സിലാവാണമെങ്കിൽ പ്രണയിച്ചു നോക്കണം…
ഓ… ആയിക്കോട്ടെ…
അല്ല ദാസപ്പാ…നീ എന്താടാ ഇത്ര നാളായിട്ടും ഒന്നിനേം സെറ്റാക്കാത്തേ….നിന്റെ ബാച്ചിൽ ഇഷ്ട്ടം പോലെ കാണുമല്ലോ….
നിന്റെ ബാച്ചിലും ഉണ്ടായിരുന്നല്ലോ കുറേ എണ്ണം എന്നിട്ടെന്തേ നിനക്ക് അവരെയൊന്നും പിടിക്കാഞ്ഞേ…
അതിപ്പോ മനസ്സിന് അങ്ങ് സെറ്റാവണ്ടേ….
ആ അത് തന്നെയാ എന്റെയും പ്രശ്നം. ഏതെങ്കിലും ഒന്നിനെ എടുത്ത് തോളത്തു വെച്ചിട്ട് കാര്യമില്ലല്ലോ… മനസ്സിന് സ്പാർക്ക് വരണ്ടേ….
മ്മ്.. അല്ല ഇനി എന്താ നിന്റെ പ്ലാൻ…
എന്ത് പ്ലാൻ. നാളെ ഒരു ഇന്റർവ്യൂ ഉണ്ട്…. ഇവിടെ അടുത്തെ കോളേജിൽ തന്നെയാ… കിട്ടുമെന്ന് കരുതുന്നു….
ആഹാ… കിട്ടിയാ കോളടിച്ചല്ലോ…സാറേന്നും വിളിച്ചു എത്രയെണ്ണാവും പുറകെ….
ആ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേടാ….
ആ.. ആലോചിക്കട്ടെ…
ദുഷ്ട്ടൻ… നിനക്ക് മെഡിസിന് സീറ്റ് കിട്ടാൻ വേണ്ടി അഞ്ചു തേങ്ങയാടാ ഞാൻ ഉടച്ചേ…..
എത്രയാ കേട്ടില്ല …..എന്ന് ദാസിനെ തുറിച്ചു നോക്കി ഹരി ചോദിച്ചതും അവൻ ഒന്ന് ഇളിച്ചു കാട്ടി ഒരു വിരൽ പൊക്കി….
ഈൗ… ഒന്ന്…..
ആ ആണല്ലോ… ആ തേങ്ങ ഞാൻ നിന്റെ വീട്ടിൽ എത്തിക്കാം നീ പൊട്ടിച്ചു വിഴുങ്….
വെറുതെയല്ലെടാ അവൾ നിന്നോട് ഇഷ്ട്ടമാണെന്ന് പറയാത്തത്…
മോനേ ദാസപ്പാ…. ചില ഇഷ്ട്ടങ്ങൾ തുറന്നു പറയണമെന്നില്ല….അല്ലാതെ തന്നെ മനസ്സിലാക്കാൻ പറ്റും…എന്റെ ലച്ചുവിന് എന്നെ ഇഷ്ട്ടമാണെന്ന് എനിക്കറിയാം…..
ഹ്മ്മ്…നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ…
ആ രക്ഷിക്കും നീ നിന്റെ കാര്യം നോക്കിയാ മതി…
ഓ… ഞാനൊന്നും പറഞ്ഞില്ല…. അല്ല നിന്റെ എക്സാം കഴിഞ്ഞിട്ട് റിസൾട്ട് വരുന്നത് വരെ നീ ഫ്രീയല്ലേ…എന്താ നിന്റെ പ്ലാൻ…..
എന്ത് പ്ലാൻ…. എന്റെ ലച്ചൂന്റെ കൂടെ ഇവിടെ അടിച്ചു പൊളിച്ച് കഴിയണം…..
ഹരി…..
മ്മ്…
നീ പറഞ്ഞ പോലെ ലച്ചുവിന് നിന്നെ ഇഷ്ട്ടമായിരിക്കും. അവളത് തുറന്നു പറയാത്തത് വീട്ടുക്കാരെ പേടിച്ചിട്ടാവും പ്രേത്യേകിച്ചു നിന്റെ അമ്മയെ…..
മ്മ്… അറിയാം….
നിനക്ക് തോന്നുന്നുണ്ടോ.നിന്റെ അമ്മ ലച്ചുവിനെ കല്ല്യാണം കഴിക്കാൻ സമ്മതിക്കുമെന്ന്…. നിന്റെ അമ്മക്ക് അവളോടുള്ള പെരുമാറ്റം എങ്ങനെയാണെന്ന് നിനക്കറിയില്ലേ….. അല്ലെങ്കിലേ ഇന്നേവരെ അതിന് സങ്കടം മാത്രമേ ഉണ്ടായിട്ടുള്ളൂ …. ഇനി നീയും കൂടെ മോഹം കൊടുത്ത് അതിനെ തകർക്കണോടാ…ഒന്നൂടെ ആലോചിച്ചിട്ട് പോരെ……ഇപ്പോഴാണേൽ അവൾക്കും നിനക്കും മറക്കാൻ എളുപ്പമാവും……എന്ന് ദാസ് പറഞ്ഞതും ഹരി അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു…
ആരെക്കാളും കൂടുതൽ എന്നെ അറിയുന്നവനല്ലെടാ നീ..അവളോട് എനിക്ക് ഇഷ്ട്ടമാണെന്നുള്ള കാര്യവും ആദ്യം വിളിച്ചു ഞാൻ നിന്നോടല്ലേ പറഞ്ഞത്… ആ നിനക്ക് എങ്ങനെ പറയാൻ തോന്നി അവളെ ഞാൻ മറക്കുമെന്ന്…. ഒരു കളിക്കല്ല ഹരി ലച്ചുവിനെ പ്രണയിച്ചത്. മരണം വരെ എന്റെ ജീവന്റെ പാതിയായി എന്നിലേക്ക് ചേർത്ത് വെക്കാനാ… നീയല്ല.. ദൈവം തമ്പുരാൻ നേരിട്ട് ഇറങ്ങി വന്ന് പറഞ്ഞാൽ പോലും ഹരികൃഷ്ണൻ ലക്ഷ്മി പ്രിയയെ മറക്കില്ല…… എന്റെ പ്രാണനാടാ അവൾ….. എന്ന് പറഞ്ഞപ്പോഴേക്കും അവന്റെ ശബ്ദം ഇടറിയിരുന്നു….. അവൻ ദാസിന്റെ ഷർട്ടിൽ നിന്നും പിടി വിട്ട് അവിടെ കണ്ട മരച്ചുവട്ടിൽ ചെന്നിരുന്നു ….
അവന്റെ ഇരുത്തം കാണെ ദാസിന് ഒന്നും പറയണ്ടായിരുന്നു എന്ന് തോന്നി… അവൻ ഹരിയുടെ അടുത്ത് ചെന്നിരുന്നു അവന്റെ തോളിൽ കൈ വെച്ചു….
ഹരി… സോറി ഡാ…. നിന്നെയും അവളെയും ശരിക്ക് അറിയാവുന്നത് കൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞത്… അവസാനം രണ്ട് പേരും സങ്കടപ്പെടുന്നത് കാണാൻ വയ്യാഞ്ഞിട്ടാ….നിങ്ങടെ വീട്ടിൽ എല്ലാവരെയും അറിയുന്നവനല്ലേ ഞാൻ..ലച്ചുവിനോടുള്ള അവരുടെ പെരുമാറ്റം കാണാൻ കഴിയാത്തത് കൊണ്ട് മാത്രമാ ഞാൻ അങ്ങോട്ട് വരാത്തത് തന്നെ….. നിനക്ക് ഉറപ്പുണ്ടോടാ അവളെ സ്വന്തമാക്കാൻ പറ്റുമെന്ന്….
എനിക്ക് ഉറപ്പാടാ…. ആരെതിർത്താലും ലച്ചുവിനെ ഞാൻ എന്നോട് ചേർത്ത് വെച്ചിരിക്കും….. ഇനി നീ ഇങ്ങനൊന്നും പറയെല്ലെടാ….. അവളില്ലാതെ ഇനി ഞാനില്ല… അത്രത്തോളം മനസ്സിൽ ആഴ്ന്നിറങ്ങിയിട്ടുണ്ടവൾ.
ഇല്ല ഹരി… ഇനി ഞാൻ ഒന്നും പറയുന്നില്ല…..നിന്റെ ലച്ചു നിന്റെ സ്വന്തമാകും വരെ കൂടെ ഞാനും ഉണ്ടാവും എന്തിനും….അവരൊക്കെ എതിർത്താലും നമുക്ക് ഒളിച്ചോടാടാ…..ഞാനും വരാം കൂടെ…
ഏഹ്… അതെന്തിനാ…
ചുമ്മാ… ഒരു കമ്പിനിക്ക്…..
അയ്യാ….ഒന്ന് പോടാ….എന്നും പറഞ്ഞു ഹരി ദാസിന്റെ തലയിൽ ഒന്ന് കിഴുക്കിയതും അവൻ ഹരിയെ കെട്ടിപിടിച്ചു….
ഹരി…..
എന്താടാ….
നീ നിന്റെ ഈ മുൻകോപം ഒന്ന് കുറക്കണം…. അല്ലേൽ നിന്റെ പെണ്ണിന് എപ്പഴും കരയാനേ നേരം കാണൂ….
ശ്രമിക്കാഞ്ഞിട്ടല്ലെടാ ടാ…. പറ്റുന്നില്ല…. അതും കൂടി ചോദിക്കാൻ വേണ്ടീട്ടാ ഞാൻ നിന്നെ കാണാൻ വന്നത്….അപ്പോഴേക്കും നീ മൂഡ് മാറ്റി…
ഏത് ചോദിക്കാൻ…
ഈ പെട്ടന്ന് ദേഷ്യം വരാതിരിക്കാൻ എന്തേലും വഴിയുണ്ടോന്ന്…
അത് നീ എന്നോട് ചോദിച്ചിട്ട് ഞാൻ എന്ത് പറയാനാ..
എന്തേലും ഒരു വഴി പറഞ്ഞു താടാ…
ആ എന്നാ ഒരു വഴി ഉണ്ട്..
എന്താ പറ….
ദേഷ്യം വരുമ്പോ നീ നിന്റെ വലത്തേ കൈ കൊണ്ട് ഇടത്തേ കവിളിലേക്ക് ആഞ്ഞടിക്കുക…. അപ്പൊ ദേഷ്യം മാറിക്കോളും….
ഓ… ഊള….. നിന്നോട് ചോദിച്ച എന്നെ തല്ലണം…
അത് തന്നെയല്ലേ ഞാനും പറഞ്ഞേ…. നിന്നെ തല്ലണംന്ന്. നിനക്ക് രണ്ട് അടിയുടെ കുറവുണ്ട്….
ഓ…. നിനക്ക് നാളെ ഇന്റർവ്യു കിട്ടാതെ പോട്ടേ…. ഇല്ലേൽ പാവം പിള്ളേരുടെ അവസ്ഥ… ഓ… ആലോചിക്കാൻ വയ്യ…
ഓ പിന്നെ നീ പ്രാകിയാലൊന്നും എനിക്ക് ഏൽക്കില്ല.. നാളെ ഞാൻ ഇന്റർവ്യൂ അറ്റൻഡ് ചെയ്യേം ചെയ്യും അവിടെ തന്നെ അധ്യാപകനായി കയറുകയും ചെയ്യും…..
നീ പോടാ…..
അല്ലേലും ഞാൻ പോവാടാ….. എന്നും പറഞ്ഞു ഹരി ഇരുന്നിടത്തു നിന്നും എഴുന്നേറ്റു….
ഞാൻ ചുമ്മാ പറഞ്ഞതാടാ നീ ഇരിക്ക്…..
ഏയ്…. അത് കൊണ്ടൊന്നും അല്ല…. നേരം ഒരുപ്പാടായി…… നീ നാളെ ഇന്റർവ്യൂ കഴിഞ്ഞ് വിളി നമുക്ക് നാളെ കൂടാം…..
മ്മ്.. ശരി വാ ഞാൻ കൊണ്ട് വിടാം എന്നും പറഞ്ഞു ദാസ് വണ്ടിയിൽ കയറിയതും ഹരി പുറകിൽ ചെന്ന് കയറി….പോകും വഴി മെഡിക്കൽ സ്റ്റോർ കണ്ടതും അവൻ ദാസിനോട് വണ്ടി നിർത്താൻ പറഞ്ഞു….
എന്താടാ…..
ഞാനിപ്പോ വരാം…
എങ്ങോട്ടാ….
ദേ മെഡിക്കൽ ഷോപ്പിലേക്കാ….
മ്മ്മ്…. കല്ല്യാണം കഴിയാതെ കാര്യം സാധിക്കാനുള്ള പുറപ്പാട് ആണല്ലേ കള്ളാ … എന്നും പറഞ്ഞു ഒരു കള്ളച്ചിരിയാലേ ദാസ് ഹരിയുടെ കവിളിൽ ഒന്ന് പിച്ചി വലിച്ചതും അതിന് മറുപടി ഹരിയുടെ രൂക്ഷമായൊരു നോട്ടമായിരുന്നു….
അത് കണ്ടതും അവൻ ചുമ്മാന്നും പറഞ്ഞു കണ്ണ് ചിമ്മി കാണിച്ചു പൊക്കോന്ന് പറഞ്ഞു…
മ്മ്….
മെഡിക്കൽ സ്റ്റോറിലെത്തി അവൻ ചുണ്ടിൽ മുറിവായതിന് പുരട്ടുന്ന ഓയിൽമെന്റും വാങ്ങി വണ്ടിയിലേക്ക് കയറി….
എന്തിനാടാ ഹരി ഇത്….
അതൊക്കെ ആവിശ്യമുണ്ട്..ഭാരിച്ച കാര്യങ്ങൾ അന്വേഷിക്കാതെ മോൻ വണ്ടി എടുത്തേ എന്ന് ഹരി പറഞ്ഞതും ദാസൊന്ന് ചുണ്ട് കോട്ടി വണ്ടി എടുത്തു…..
ഡാ… ദാസപ്പാ ഇറങ്ങിയിട്ട് പോടാ..
അയ്യോ വേണ്ടായേ….എനിക്കിവിട്ടിലുള്ളവരെ കാണുന്നതേ കലിയാ….
ലച്ചൂനെ കാണണ്ടേ നിനക്കപ്പോ….
അവളെ ഞാൻ ഇടക്കൊക്കെ അമ്പലത്തിൽ വെച്ച് കാണാറുണ്ട്…..അത് മതി…. എന്നും പറഞ്ഞു വണ്ടി സ്റ്റാർട്ട് ചെയ്യാൻ ഒരുങ്ങവേ മാലു പുറത്തേക്കിറങ്ങി വന്നു….
ഡാ… ദാസാ… നീ എന്താടാ ഇവിടം വരെ വന്നിട്ട് കയറാതെ പോവുന്നത്…
അത് അമ്മ എനിക്ക് അർജന്റായിട്ട് ഒരു സ്ഥലം വരെ പോവാനുണ്ട്…
എന്ത് അത്യാവിശ്യമാണെങ്കിലും കയറിയിട്ട് പോയാ മതി നീ…… എന്ന് മാലു പറഞ്ഞതും ദാസ് ദയനീയമായി ഹരിയെ ഒന്ന് നോക്കി….
അമ്മ പറഞ്ഞതല്ലേ ഒന്ന് കയറിയേച്ചും പോടാ .. ഞാൻ നിനക്കൊരു ഗിഫ്റ്റും കൊണ്ട് വന്നിട്ടുണ്ട്…അതും എടുത്ത് തരാ വാ എന്നും പറഞ്ഞു ഹരി അവന്റെ ബൈക്ക് ഓഫാക്കി ചാവി എടുത്ത് കയ്യിൽ പിടിച്ചു….
അത് കണ്ട് ദാസ് പിന്നൊന്നും പറയാതെ ഹരിയോടൊപ്പം അകത്തേക്ക് കയറി….
അല്ല ആരിത് ദാസേട്ടനോ…ഇപ്പൊ ഈ വഴിക്കൊന്നും കാണാറില്ലല്ലോ….
മനഃപൂർവം സമാധാനം കളയാൻ ആരെങ്കിലും ശ്രമിക്കുവോ ശ്രീക്കുട്ടി……എന്നവൻ പതിയെ പിറുപിറുത്തു..
ഏഹ്…. എന്താ പറഞ്ഞേ….കേട്ടില്ല.
ടൈം കിട്ടാത്തോണ്ടാന്ന് പറയുവായിരുന്നു…. അല്ല എവിടെ നിന്റെ വാൽ. കൃഷ്ണ പ്രിയ…..
അവൾ കുളിക്കുവാ…..
ഓ…
എന്നാ ഞാനങ്ങോട്ടു പോയാലോ ദാസേട്ടാ…..
വേഗായ്ക്കോട്ടെ….
അല്ല ഹരി ലച്ചുവിനെ കണ്ടില്ലല്ലോ….
മുറിയിലാവും ഞാനൊന്ന് നോക്കട്ടെ…
അങ്ങനെ നീ ഇപ്പൊ ഒറ്റക്ക് പോണ്ടാ ഞാനും കൂടെ വരാം….
വേണ്ടാ നീ ഇവിടിരുന്നാ മതി…..
ദേ അകത്തേക്കു കയറ്റി ആക്ഷേപിക്കരുത്…..
ഞാനും വരാം…
ഇവിടുന്ന് എണീറ്റാൽ നിന്റെ മുട്ട് കാൽ ഞാൻ തല്ലിയൊടിക്കും…..അറിയാലോ നിനക്കെന്നെ… മര്യാദക്ക് ഇവിടിരുന്നോ എന്ന് ഹരി പറഞ്ഞതും എണീറ്റു നിന്ന ദാസ് സ്പോട്ടിൽ സോഫയിലേക്കിരുന്നു…
നല്ല കുട്ടി….. അപ്പൊ സേട്ടൻ പോയിട്ട് വരാവേ… മോൻ അപ്പോഴേക്കും ഇവിടെയൊക്കെ ഒന്ന് ചുറ്റി അടിച്ചേച്ചും വാ…..
എന്നും പറഞ്ഞു ഹരി അവിടെ നിന്ന് പോയതും അവനെ നോക്കി കൊഞ്ഞനം കുത്തി ദാസ് എണീറ്റ് അടുക്കളയിലേക്ക് നടന്നു…
എത്ര നേരമായി ഹരിയേട്ടൻ പോയിട്ട്….. എങ്ങോട്ട് പോയതാവും…. പോയപ്പോ ഒന്ന് പറഞ്ഞാലെന്താ… ഇങ്ങോട്ട് വരട്ടെ മിണ്ടില്ല ഞാൻ …വെറുതെ മനുഷ്യനെ ടെൻഷൻ ആക്കാൻ ആയിട്ട് ഇറങ്ങിയേക്കുവാ…എന്നൊക്കെ ജനലോരം നിന്ന് ഓരോന്ന് പിറുപിറുക്കുന്നവളെ കാണേ ഹരിയൊന്ന് പുഞ്ചിരിച്ചു അവൾക്കരികിലേക്ക് ചെന്നു…..
ലച്ചൂ…..എന്നവൻ വിളിച്ചതും അവൾ പെട്ടന്ന് തിരിഞ്ഞു നിന്നു…..
എവിടെ ആയിരുന്നു… പോയപ്പോ ഒന്ന് പറഞ്ഞിട്ട് പൊക്കൂടായിരുന്നോ…. അതിന് ഞാൻ ആരാലെ…. എന്നും പറഞ്ഞു ലച്ചു താഴേക്ക് നോക്കി നിന്നു….
സോറി ഡീ….അപ്പോഴത്തെ നിന്റെ വേദന നിറഞ്ഞ മുഖം കാണേ ഒന്നിനും തോന്നിയില്ല….എന്റെ ലച്ചു എന്റെ എല്ലാം അല്ലെ…..ഇനി പറയാതെ പോവില്ലാട്ടോ,…. എന്നും പറഞ്ഞവൻ അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ ചുണ്ടിലേക്ക് നോക്കി….
വേദന ഉണ്ടോ ഇപ്പൊ….
ഇല്ല….
ചുമ്മാ പറയുവല്ലേ…..
എന്തെങ്കിലും കഴിക്കുമ്പോ നീറ്റൽ ഉണ്ടന്നേ ഒള്ളൂ….
എന്നാ അത് നമുക്കങ് മാറ്റിയാലോ….
എങനെ….എന്നവൾ ചോദിച്ചതും അവൻ പോക്കറ്റിൽ നിന്ന് ഓയിൽമെന്റ് എടുത്ത് അവൾക്ക് കാണിച്ചു കൊടുത്തു…
ഇത് പുരട്ടിയാ മതി…. മാറിക്കോളും….. എന്നും പറഞ്ഞവൻ അടപ്പ് തുറന്ന് അതിൽ നിന്ന് കുറച്ചു വിരലിലേക്കാക്കി … മുറിവിലേക്ക് വെച്ചതും വേദന കാരണം അവന്റെ ഷർട്ടിൽ കൈ മുറുക്കി അവളൊന്ന് പൊങ്ങി പോയി…..
എന്റെ പൊന്ന് ലച്ചു…. നീ ഇങ്ങനെ ഓരോന്ന് കാണിച്ചു എന്നെ അക്രമകാരിയാക്കരുത്.
എന്നവൻ പറഞ്ഞതും അവൾ അവനെ കൂർപ്പിച്ചൊന്ന് നോക്കി അവന്റെ കയ്യിൽ പിച്ചി വലിച്ചു……
ആ….. രാക്ഷസി….അവളുടെ കോപ്പിലെ യക്ഷി നഖം…പുറത്ത് അല്ലേലെ നീറ്റലുണ്ട്… ഇപ്പൊ ദേ കയ്യും…. ഞാനത് വെട്ടിയെടുക്കും പറഞ്ഞില്ലെന്നു വേണ്ടാ…
അയ്യാ…. ഇങ് വാ… നിന്ന് തരാം…
തരുവോ…ഇതിന് വേണ്ടാ…. വേറെ ചിലത് പറയാം ഞാൻ…,
ശീ… ഈയൊരു ഹരിയേട്ടൻ എന്തൊക്കെയാ പറയുന്നത്…. ഒരു നാണവുമില്ല…
ഞാൻ പറയുന്നത് എന്റെ പെണ്ണിനോടാ…. അപ്പൊ എന്തിനാ നാണിക്കുന്നേ…ദേ… ഹാളിൽ ദാസ് ഇരിപ്പുണ്ട് അങ്ങോട്ട് ചെന്നേ….
വേണ്ടാ…. മുറിവ് എങ്ങനെയാന്നു ചോദിച്ചാ എന്താ പറയാ….
അതൊന്നും അവൻ ചോദിക്കില്ല…. നീ ഇങ് വാ പെണ്ണേ…, എന്നും പറഞ്ഞവൻ അവളുടെ കയ്യിൽ പിടിച്ചു അവന്റെ അടുത്തേക്ക് നടന്നു….
ദാസേട്ടാ….
ആഹാ…. ആരിത്… എവിടെ ആയിരുന്നു എന്റെ ലച്ചു….
മുറിയിലായിരുന്നു….
ബുക്ക് വായിച്ചിരിക്കുവായിരുന്നോ….
ഏയ് അല്ല… ഞാൻ ചുമ്മാ… ജോലിയൊക്കെ കഴിഞ്ഞപ്പോ അവിടെ പോയി ഇരുന്നന്നേ ഒള്ളൂ….
എന്നും പറഞ്ഞവൾ അവനെ നോക്കി ചിരിക്കവേ..,. ദാസിന്റെ കണ്ണുകൾ തന്റെ അധരങ്ങളിലേക്ക് ആണെന്ന് അരിഞ്ഞതും അവൾ പതിയെ ഹരിയുടെ ബാക്കിലേക്ക് നീങ്ങി നിന്നു ……
തുടരും……

by