The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – റോസിലി
പുലർച്ചെ ഉണരുമ്പോൾ ജയദേവൻ നല്ല ഉറക്കത്തിലായിരുന്നു. അയാളുടെ കൈകൾ അവൾ പതിയെ ശരീരത്തിൽ നിന്നടർത്തി മാറ്റി കുളിമുറിയിലേയ്ക്ക് നടന്നു. കുളിച്ചു വസ്ത്രം മാറി വന്നപ്പോഴും തലയിണയും കെട്ടിപിടിച്ചു പുള്ളിക്കാരൻ നല്ല സുഖകരമായ ഉറക്കം. അവൾ നെറുകയിൽ സിന്ദൂരം ചാർത്തി മെല്ലെ പുറത്തേയ്ക്ക് നടന്നു. പത്രക്കാരൻ പതിവ് പോലെ പത്രം മുറ്റത്തെയ്ക്കു വലിച്ചെറിഞ്ഞിട്ടുണ്ട്. എത്ര പറഞ്ഞാലും കേൾക്കില്ല കടലാസ് കഷ്ണങ്ങൾ ആകെ നാശമായല്ലോ. ഇനി ഇത് കുത്തിയിരുന്ന് അടുക്കണം അമ്മാ പാൽ.. പാൽക്കാരന്റെ ഹോണടി കേട്ട് അവൾ തിരിഞ്ഞു നോക്കി.
ദാ വരുന്നു. പത്രം കയ്യിലെടുത്തു അകത്തേയ്ക്ക് നടക്കുമ്പോഴാണ് കാലൊന്നു ചെറുതായ് സ്റ്റെപ്പിൽ തട്ടിയത്ഭാഗ്യത്തിനു വീണില്ല. തൂണിൽ പിടിച്ചു നിന്നുപോയി. അപ്പോഴേക്കും ജയേട്ടൻ ഉണർന്നിരുന്നു.അകത്തൊന്നും കാണാത്തതിനാലാവാം പുള്ളി പുറത്തെയ്ക്കു വന്നു.
അമ്മാ എനക്ക് പോയിട്ട് നിറയെ വേല ഇറുക്കെ.. പാല്കാരൻ ധൃതി കൂട്ടാൻ തുടങ്ങി. നിക്കടോ ദാ വരുന്നു. അതും പറഞ്ഞവൾ അകത്തേയ്ക്ക് നടന്നു. കാലിന് നല്ല വേദന ഉണ്ട് അപ്പോഴേക്കും ജയദേവൻ അവൾക്ക് മുന്നിലായി വഴി തടഞ്ഞുനിന്നു. എന്താ ശ്രീ നിന്റെ കാലിനെന്തുപറ്റി .? ആ സ്റ്റെപ്പേൽ തട്ടിയതാ എന്നിട്ട്.., വേദന ഉണ്ടോ..? ചെറുതായിട്ട് നീ ഇവിടിരുന്നേ.. ഞാൻ നോക്കട്ടെ.. വേണ്ട ഏട്ടാ സാരല്ല പിന്നേ അത് നീ അല്ല തീരുമാനിക്കുന്നെ ഇവിടിരിക്ക് ശ്രീ.. അവൻ അവളെ പിടിച്ചു കസേരയിൽ ഇരുത്തി.
നഖം ഇളകിയിട്ടുണ്ടല്ലോ.. ആഹ് ഏട്ടാ പതിയെ.. നീ ഇവിടിരിക്ക് ഞാൻ ഇപ്പൊ വരാം ഏട്ടനെവിടെ പോവാ..
ആ പാലുകാരനെ ഒന്ന് പറഞ്ഞു വിട്ടിട്ട് വരാം.. അയാൾ അകത്തേയ്ക്ക് പോയതും അവൾ കാലു മടിയിൽ വെച്ച് നോക്കി. ചെറുതായ് രക്തംപൊടിക്കുന്നുണ്ടായിരുന്നു.
പാല് വാങ്ങി തിരികെ വന്ന ജയദേവൻ അവൾക്കരികിലായി ഇരുന്നു. ശ്രീ കാല് കാണിച്ചേ ഞാൻ നോക്കട്ടെ.. അവൻ തറയിലിരുന്നു അവളുടെ കാല് മടിയിൽ വെച്ചു. ആഹ്.. വേദനിക്കുന്നു ജയേട്ടാ .. സൂക്ഷിച്ചു നടക്കണോന്ന് പറഞ്ഞാൽ കേൾക്കില്ലല്ലോ അനുഭവിച്ചോ.. ആ ഞാൻ സഹിച്ചോളാം ഏട്ടൻ കയ്യ് മാറ്റ്. നിക്ക് വേദനിക്കുന്നു കാത്തു എണീറ്റില്ലേ ഇതുവരെ.. ഇല്ല ഏട്ടൻ വിളിക്കുവൊന്നും വേണ്ട എന്ന് പറഞ്ഞാൽ എങ്ങനെയാ ശ്രീ പെൺകുട്ടികൾ ആയാൽ രാവിലെ എഴുന്നേൽക്കണ്ടേ.. അയാൾ അകത്തേയ്ക്ക് നടന്നു. കാത്തൂ.. വേണ്ട ഏട്ടാ ഏട്ടൻ പോയി കുളിക്ക്. സമയം പോണു. ഹോസ്പിറ്റലിൽ പോകണ്ടേ.. നീ എങ്ങോട്ടാ..?അടുക്കളയിലേയ്ക്ക്.. ആ വേണ്ട വേണ്ട തല്ക്കാലം നീയിപ്പോ അടുക്കളയിൽ ഒന്നും കേറണ്ട അവിടെ പോയിരി.ഏട്ടാ ചായ ഇടണ്ടേ.. അതൊക്കെ ഞാനിട്ടോളം നീ അവിടപോയിരിക്ക് അപ്പോഴേക്കും കാത്തു ഉണർന്നു അടുക്കളയിലേയ്ക്ക് വന്നു
ഏട്ടത്തിയമ്മേ കാപ്പി. കണ്ണു തിരുമ്മികൊണ്ടവൾ പറഞ്ഞു കാപ്പി. നിനക്ക് കുറച്ചു കൂടി നേരത്തെ എണീറ്റു ഏട്ടത്തിയെ സഹായിക്കാൻ മേലെ..ജയേട്ടൻ അരിശപെട്ടുകൊണ്ട് പറഞ്ഞു. വേണ്ട ജയേട്ടാ അവളെ വഴക്ക് പറയണ്ട. ഇതൊക്കെ എനിക്ക് ചെയ്യാവുന്നതെ ഉള്ളു. ഏട്ടൻ മാറു ഞാൻ എടുക്കാം.. ആഹ്.. എന്താ ജയേട്ടാ.. സാരല്ല കയ്യൊന്ന് പൊള്ളിയതാ.. നോക്കട്ടെ അയ്യോ ഒരുപാട് പൊള്ളിയല്ലോ..കാത്തു നീയാ പേസ്റ്റ് ഇങ്ങെടുത്തെ. കയ്യോടെ തേച്ചില്ലെങ്കിൽ കുമിളിക്കും. ഏട്ടാ ഇതുവരെ റെഡിയായില്ലെ..
ചായയും പലഹാരങ്ങളും മേശപ്പുറത്ത് വെയ്ക്കുന്നതിനിടയിൽ അവൾ അകത്തേയ്ക്ക് നോക്കി ചോദിച്ചു ഞാൻ ദേ വരുന്നു ശ്രീ. രാവിലെ തന്നെ ഞാൻ കാരണം സമയം വൈകി അല്ലെ ഏട്ടാ.. ഏയ് അതൊന്നും സാരല്ല. നീയും ഇരിക്കു അവളെവിടെ കാത്തു..? അവളാ മുറിയിൽ തന്നാ ഏതു സമയവും. ഏട്ടൻ കഴിക്ക് ഞാനും കാത്തുവും പിന്നെ കഴിച്ചോളാം.. ശ്രീ നീ തനിയെ അടുക്കളയിൽ കയറി ഒന്നും ചെയ്യണ്ടാട്ടോ കാത്തുവിനെയും സഹായത്തിനു വിളിച്ചോണംമ്മ്.. ശ്രീ സൂക്ഷിക്കണേ..എന്റെ കാലൊന്നു മുറിഞ്ഞപ്പഴേയ്ക്കും ഇങ്ങനെ .., ഈ ഏട്ടന്റെ ഒരു കാര്യം അവൾ പുഞ്ചിരിച്ചു. ആ പുഞ്ചിരിയിലും കണ്ണുനീരിന്റെ നനവുണ്ടായിരുന്നു.
നിന്റെ കാല് കല്ലിൽ തട്ടിയാൽ ഈ ചങ്കാ നീറുന്നത് പെണ്ണേ.. അതും പറഞ്ഞു അവൻ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു. നീ എന്താടാ ഇത്ര വൈകിയത്..? റൂമിലേയ്ക്ക് ചെല്ലുമ്പോൾ തന്നെ അരിശം കൊണ്ട് തുള്ളുന്ന സുലോചനയെ ആണ് കണ്ടത്.ശ്രീദേവിയുടെ കാലൊന്ന് മുറിഞ്ഞമ്മേ സ്റ്റെപ്പിൽ തട്ടിയതാ..അവളെവിടെ നോക്കി നടക്കുവായിരുന്നു. അമ്മ കാപ്പി മേടിച്ചായിരുന്നോ..? ഞാനെവിടെ പോയി മേടിക്കാനാ. എനിക്കിവിടെ ഒന്നും അറിയത്തില്ല അമ്മയ്ക്ക് ആരോടെങ്കിലും ചോദിച്ചാൽ പോരേ.. ഓ ഇവിടെ ആരോട് ചോദിക്കാനാ.. അല്ലാ അവളൊന്നും തന്നു വിട്ടില്ലേ.. മ്മ് തന്നു വിട്ടു ദാ.. അവൻ കയ്യിലിരുന്ന കവർ അമ്മയുടെ കയ്യിലെയ്ക്ക് നീട്ടി.അച്ഛാ ഇപ്പൊ എങ്ങനെ ഉണ്ട് കുറവുണ്ടോ..?
കുറവുണ്ട് മോനേ നമ്മുക്ക് വീട്ടിൽ പോകാം ഇവിടെ എന്തോ പോലെ.. ഒരു സുഖവും ഇല്ല പോകാം അച്ഛാ ഡോക്ടർ പറയട്ടെ അച്ഛാ ഞാൻ പുറത്തെയ്ക്കു ഒന്ന് പോയിട്ട് വരാം. ശരി മോനേ.. സുലൂ..എന്താ മനുഷ്യാ..? എന്തെങ്കിലും താ എനിക്ക് വിശക്കുന്നു മ്മ് ഇത്രയും നേരം വിശപ്പ് സഹിച്ചില്ലേ കുറച്ചു നേരം കൂടി കിടക്ക് മിണ്ടാതെ.. രചന