പ്രണയമംഗല്യം… 4
പ്രണയ മാഗല്യം💞
അമ്പലത്തിൽ പോയി വന്നതിനു ശേഷം ആഹാരം കഴിക്കലും. വിവാഹത്തിന് വന്നവരെയൊക്കെ യാത്ര അയക്കലുമൊക്കെ ആയിരുന്നു.
എന്നിട്ടും ഏതൊക്കെയോ ബന്ധുക്കൾ വീണ്ടും തങ്ങുന്നുണ്ട്.
അതിലൊന്നും ആർക്കും ഒരു ബുദ്ധിമുട്ട് ഉള്ളതായി തോന്നിയില്ല, തങ്ങളുടെ വീട്ടിൽ രണ്ട് ദിവസം ആരെങ്കിലും വന്നാൽ അപ്പോൾ ഓടും കടം മേടിക്കാൻ…
ഇനിയതിന്റെയൊന്നും ആവശ്യം വരില്ലെന്ന് ഇന്നലെ അമ്മ വന്നപ്പോൾ പറഞ്ഞു. എല്ലാ കടവും രുദ്രേട്ടൻ വീട്ടി.
ചിമ്മുന് ഹൈ കോട്ടിലുള്ള ഏതോ വലിയൊരു അഡ്വക്കേറ്റിന്റെ P. A ആയിട്ടു ട്രെയിനിങ്ങിന് അയക്കുന്നുണ്ടെന്നും.
അങ്ങനെയൊക്കെ ആണേൽ ഞങ്ങളുടെ കുടുംബവും രക്ഷപ്പെടും.
തനു എന്തൊക്കെയോ ആലോചിച്ചു കൂട്ടി.
ആലോചിച്ചു നിൽക്കാതെ മുറിയിൽ പോയി വേഷം മാറുന്നില്ലേ നീ അതോ ഇങ്ങനെ ഇന്ന് മുഴുവൻ നിൽക്കാനാണോ ഭാവം.
മാധു…. നമ്മുടെ വീട്ടിൽ എന്തെങ്കിലും പരിപാടി ഉണ്ടേൽ ഇത്രേം ആളുകൾ വരുവോ വന്നാലും ഇങ്ങനെയൊക്കെ ആണോ ചെയ്യുന്നേ…
ഇവിടെ എല്ലാം പുതുമയ അല്ലേടി.
അല്ലേലും കുപ്പയിൽ കിടക്കുന്നോർക്ക് ഇതൊക്കെ വലിയ കാര്യായി തോന്നും.
എന്റെ പൊന്നുചേച്ചി ചേച്ചിക്ക് ഒട്ടും ഇരിക്കപ്പൊറുതിയില്ലേ… ചേച്ചിയും ആ അങ്കിളിന്റെ കൂടെ പോയിക്കാണുമെന്നോർത്തു പൊക്കൂടായിരുന്നോ ശല്യം…
ടി നീ പോയി വേഷം മാറി വാ.
തനുവിന്റെയും മാധുവിന്റെയും സംസാരം കേട്ട് അരികിലേക്ക് വന്ന കരുണയുടെ അഭിപ്രായവും കേട്ടതോടു കൂടി അതുവരെ താങ്കളെയിട്ട് ചൊറിഞ്ഞവളെ നല്ലോണം മാധുവൊന്ന് മാന്തിവിട്ടു.
💞
റൂമിലേക്ക് ചെന്നപ്പോൾ രുദ്രൻ ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു.
ഇട്ടു മാറാനുള്ള ഡ്രസുമായി പോയവൾ മാറി വന്നു.
തന്മയി തന്റെ നമ്പർ ഒന്ന് വേണം. പിന്നെ ഫാമിലി ഗ്രൂപ്പിൽ, പിന്നെ നമ്മൾ കുറച്ചു പേരുടെ ഗ്രൂപ്പിൽ ഒക്കെയും ആഡ് ചെയ്യണം.
ജനലരികിലേക്ക് ചെന്നു നിന്നവളുടെ പുറകിലായി വന്നുകൊണ്ടവൻ പറഞ്ഞു.
അവൾ വേഗം അവന്റെ ഫോൺ വാങ്ങി നമ്പർ ഡയൽ ചെയ്തു കൊടുത്തു. ശേഷം ടേബിളിൽ ഇരുന്ന അവളുടെ ഫോൺ എടുത്ത് അതിൽ രുദ്രന്റെ പേരും സേവ് ചെയ്തു.
നിമിഷങ്ങൾക്കകം അവളെ ഏതൊക്കെയോ ഗ്രൂപ്പിൽ അവൻ ആഡ് ചെയ്തിരുന്നു.
തനിക്ക് ഈ വിവാഹത്തോട് താല്പര്യക്കുറവ് ഉണ്ടായിരുന്നോ…
ഇല്ല…. പിന്നെ ഞാൻ ഒട്ടും പ്രിപ്പേട് ആയിരുന്നില്ല.
ദേവേട്ടനും അങ്ങനെ ആകും അല്ലേ, ചേച്ചിയെ ആവില്ലേ എന്റെ സ്ഥാനത്തു കൊണ്ടുനടന്നത്..
താൻ പറഞ്ഞതിൽ ഒന്ന് ശരിയാണ് എല്ലാം ശരിയാവില്ല.
ഞാൻ പെണ്ണ് കണ്ടതും, ഭാര്യായി സ്വീകരിക്കാൻ തീരുമാനിച്ചതും തന്റെ ചേച്ചിയെ ആയിരുന്നു. പക്ഷെ, വിവാഹത്തിന്റെ അന്ന് രാവിലെ മുതൽ എന്തൊക്കെയോ നടക്കാൻ പോകുന്നെന്ന തോന്നൽ ഉണ്ടായിരുന്നു.
അതൊരിക്കലും അയാൾ മാറി താൻ എത്തുമെന്ന് കരുതിയില്ല.
മാറാനും മറക്കാനും അടുക്കാനും ഒക്കെയും നമ്മുക്ക് സമയം വേണം.
തനിക്കും അത് ആവശ്യമാണെന്ന് അറിയാം. കാലം മുന്നോട്ട് പോകുവല്ലേ സമയമാകുമ്പോൾ എല്ലാം ആയിക്കോളും. അതുവരെ ഞാൻ തനിക്കും താൻ എനിക്കും ബെസ്റ്റ് ഫ്രണ്ട് ആണ്.
എന്റെ ഓഫീസിലേക്കാര്യങ്ങൾ ഒഴിച്ചാൽ ബാക്കി എന്തും നമ്മുക്ക് പരസ്പരം പങ്കുവെക്കാം. അതിനിടയിൽ സൗഹൃദം വളർന്നു പ്രണയം ആകാനും ജീവിക്കാൻ തുടങ്ങാനും സാധിക്കട്ടെ… അല്ലേ… തനിക്ക് എതിർ അഭിപ്രായം ഉണ്ടോ…?
എനിക്കു മറുത്തൊന്നും പറയാനില്ല. എന്റെ അച്ഛന്റെ കണ്ണുനീർ കണ്ടുകൊണ്ടാണ് ഞാൻ ഈ താലി ഏറ്റുവാങ്ങാൻ സന്നദ്ധയായത്. അപ്പോഴൊന്നും എന്റെ ജീവിതം എങ്ങനെ ആകുമെന്ന് അറിയില്ലായിരുന്നു. ഇപ്പോൾ എവിടോ ഒരു വെട്ടം കാണുന്നു. അതിലൊരു ആശ്വാസം ഉണ്ട്.
ഞാൻ ഒരാഴ്ചത്തേക്കിന് ഇവിടെ ഉണ്ടാവില്ല, താൻ വർക്ക് ഫ്രം ഹോം വെല്ലോം നോക്കുന്നോ?
എങ്കിൽ ഒരു ജോബ് തരാം. ഞാൻ തിരികെ വരുമ്പോഴേക്കും ക്ലിയർ ചെയ്തു വെച്ചാൽ മതി.
അത് ഞാൻ വലിയ കമ്പനിയുടെ ജോലിയൊന്നും ചെയ്തു ശീലമില്ല, പിന്നെ എങ്ങനെയാണ്…
ഹേയ് റിലാക്സ്… കൂടുതലൊന്നും ഇല്ലെടോ ഞാൻ കുറച്ചു ഫയൽസ് തരും അതിൽ കുറേ റെഡ് മാർക്ക് ഉണ്ടാകും. അവയൊക്കെ കറക്റ്റ് ചെയ്യണം. പിന്നെ
എല്ലാ ഫയലിൽ ഉള്ള ഡേറ്റ് മാറ്റി ടു ത്രീ ഡേയ്സ് മുന്നോട്ടോ പുറകോട്ടോ മാറ്റി ഇടണം. അത്രയും ചെയ്താൽ മതി.
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കാൾ ഫോർ മീ.
നല്ലൊരു കൂട്ടുകാരനെപ്പോലെ എല്ലാം വ്യക്തമായ രീതിയിൽ പറഞ്ഞു തന്നിട്ട് പോകുന്നവനെ തെല്ലൊരു അത്ഭുതത്തോടെ നോക്കിപ്പോയവൾ.
അയാളുടെ ജീവിതത്തിൽ പ്രതീക്ഷിക്കാതെ കടന്നുവന്നൊരുവളാണ് താൻ.
Q
മാറ്റാരെങ്കിലും ആയിരുന്നെങ്കിൽ എപ്പോഴേ ഭർത്താവ് എന്ന പദവി ദുരുപയോഗം ചെയ്തേനെ. അവിടെയും മാന്യത കാണിച്ചു.
💞
ശിവയും മാധുവും ഫോൺ വിളികളിലൂടെ ഇഷ്ടമായവർ ആയതിനാൽ ഒരു ജീവിതം തുടങ്ങുവാനവർക്ക് ഒരുപാട് ദിവസം ഒന്നും വേണ്ടി വന്നില്ല.
കീർത്തനക്ക് കൂട്ടെന്ന് പറഞ്ഞു കരുണ വീണ്ടും ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്. അതു ഒരു രീതിയിലും തനുവിനെ ഏൽക്കുന്നില്ലെന്ന് കരുണക്ക് മനസ്സിലായെങ്കിലും എങ്ങാനും ബിരിയാണി കൊടുത്താലോ എന്നോർത്ത് കുട്ടി അങ്ങനെ പോകുന്നു.
ഇന്ന് രുദ്രനും ശിവയും മാധുവും പോയിട്ട് രണ്ടു ദിവസം ആയി.
രുദ്രൻ പറഞ്ഞുകൊടുത്തപോലെയൊക്കെ തനു ഏറെക്കുറെ എല്ലാം ചെയ്ത് കൊടുക്കുന്നുണ്ട്. ഇടക്ക് ന്തേലും സംശയം തോന്നിയാൽ വിളിക്കും. ഫോൺ അറ്റൻഡ് ചെയ്തില്ലെങ്കിൽ വാട്സാപ്പ് മെസ്സേജ് ഇടും.
രണ്ട് ദിവസം കൊണ്ട് അവൾ ഏറെക്കുറെ അവരുടെ ബിസിനസ് ഭാഗമായി മാറിയത് അവൾ പോലും അറിഞ്ഞില്ല.
ആദ്യമൊന്നും കുഴപ്പം ഇല്ലായിരുന്നെങ്കിൽ പോകെ പോകെ തനുവിന് രുദ്രനെ മിസ്സ് ചെയ്തു തുടങ്ങി. അവനും തിരിച്ചു അങ്ങനെയൊക്കെ ആയിരുന്നു.
കൂടുതൽ സമയവും കീർത്തി കൂടെ ഉണ്ടെങ്കിലും രാത്രി രുദ്രന്റെ ഫോൺ കാൾ വന്നതിനു ശേഷം തീർത്തും ഒറ്റപ്പെടൽ ഫീൽ ചെയ്യാൻ തുടങ്ങി.
ഒരുപാട് സംസാരമൊന്നും ഇല്ലെങ്കിലും ആ കഴിച്ചോ കുടിച്ചോ ഇന്ന് എങ്ങനെ ഉണ്ടായിരുന്നു, എന്നു വരും എന്ത് കൊണ്ടുവരും എന്നെക്കെയുള്ള ചോദ്യങ്ങൾ പരസ്പരം ചോദിച്ചും പറഞ്ഞും ഫോൺ വെച്ചാൽ പിന്നെ ഓരോ ചിന്തകൾ ആയിരിക്കും മനസ്സിൽ.
പതിയെ പതിയെ അവർ ഇരുവരുടെയും മനസ്സിൽ എവിടോ ഒരു സ്നേഹം മൊട്ടിട്ടപോലെ.
💞
യാത്രപോയവർ നാളെ തിരിച്ചു എത്തും. അതിന്റെയൊരു സന്തോഷം തനുവിന്റെ മുഖത്തും ഉണ്ട്.
അമ്മേ എനിക്കൊന്ന് പുറത്തു പോകണമായിരുന്നു.
അയ്യോ കാറുകൾ ഒന്നും ഇല്ലെല്ലോ
ഉണ്ടായിരുന്ന രണ്ടെണ്ണത്തിൽ ഒന്നു അച്ഛൻ എടുത്തു. പിന്നെ ഉള്ളവ റെന്റിനു ഓടുന്നുണ്ടല്ലോ അങ്ങനെ പോയേക്കുവാ. മോൾക്ക് സ്ക്കൂട്ടി ഓടിക്കാൻ അറിയാമോ എങ്കിൽ അത് ഉണ്ട് എടുത്തോ.
കൈയിൽ ഒരു ഫയലുമായി വന്ന തനു അമ്മ പറഞ്ഞത് കേട്ട് ആകെ പെട്ടുപോയി. ഇന്ന് വൈകുന്നേരം സബ്മിറ്റ് ചെയ്യേണ്ട ഡോക്യൂമെന്റസ് ആണ്.
എനിക്ക് അറിയില്ല അമ്മേ….
ശോ…. ഇനിയിപ്പോ എന്തോ ചെയ്യും. അല്ല മോൾക്കിപ്പോ പോകണമെന്ന് തന്നെയാണോ.?
അതെയമ്മേ….ഇന്ന് വൈകുന്നേരം സബ്മിറ്റ് ചെയ്യേണ്ട ഡോക്യൂമെന്റസ് ആണ്.
ദേവേട്ടൻ പ്രേത്യേകം പറഞ്ഞതാ.
എന്താ ആന്റി പ്രോബ്ലം…
മോൾക്കൊന്ന് മാർക്കറ്റിൽ പോണം കാറൊന്നും ഇല്ല, പിന്നെ ഉള്ളത് സ്കൂട്ടി ആണ്. അതൊട്ട് ഓടിക്കാനും അറിയില്ല.
ഓഹോ എന്ത്യേ ഇവൾക്ക് കൂട്ടിനിരുത്തിയവൾ
ശരിയാണല്ലോ…. കീർത്തുമോൾ എവിടെ… അവൾക്ക് ഓടിക്കാൻ അറിയാല്ലോ…
കീർത്തി ഒരു ഫ്രണ്ടിനെ കാണാൻ പോയേക്കുവാ.
ആഹ് ബെസ്റ്റ്, നല്ല കൂട്ടുകാരി…
കരുണേ നിനക്ക് വണ്ടി ഓടിക്കാൻ അറിയാല്ലോ. മോളെയൊന്നു കൊണ്ടുപോയി വാ
എല്ലാം പറയുന്നതും കേട്ടതുമൊക്കെയായി തനു കരച്ചിലിന്റെ വക്കിലായി.
രുദ്രൻ ഏൽപ്പിച്ച കാര്യം ഒന്നുപോലും തെറ്റാരുതെന്ന് അവൾക്ക് നിർബന്ധം ഉണ്ടായിരുന്നു. അതാണിപ്പോ ഇല്ലാതാവാൻ പോകുന്നത്. വീട്ടിൽ ഉള്ള പ്രിൻറർ കേടായെന്ന് ഇപ്പോഴാ അറിയുന്നത്. അല്ലെങ്കിൽ രാവിലെ അച്ചന്റെ കൈയിൽ കൊടുത്തു വിടുമായിരുന്നു.
ആഹ് 5 മിനിറ്റ് ഞാൻ റെഡിയായി വരാം.
അകത്തേക്കു പോയവളുടെ ഉള്ളിലിരുപ്പ് മനസിലാക്കുവാൻ ആ അമ്മയ്ക്കും തനുവിനും കഴിഞ്ഞില്ല.
കരുണക്കൊപ്പം തനു വണ്ടിയിൽ പോയത് നോക്കി നിന്ന അരുന്ധതിയുടെ അമ്മായി അമ്മക്ക് അത് അത്ര പിടിച്ചില്ല.
നീയെന്തിനാ അവളുടെ കൂടെ ആ കൊച്ചിനെ പറഞ്ഞു വിട്ടത്.
ന്താമ്മേ ന്തേലും പ്രശ്നം ഉണ്ടോ.
ഉണ്ടെന്ന് എന്റെ മനസ്സിൽ ഇരുന്നാരോ പറയുന്നപോലെ.
അമ്മേ…..
അതേ അരു…. എനിക്കെന്തോ അങ്ങനെയൊക്കെ തോന്നുന്നു. കൃഷ്ണ അതിനെ കാത്തോണേ…..
പ്രാർത്ഥനയോടെ അകത്തേക്ക് പോകുന്നവരെ ഒന്ന് നോക്കിയവർ റോഡിലേക്കും നോക്കി. വെറുതെ…
വണ്ടിയിൽ കയറിയ നിമിഷം മുതൽ എന്തോ ഒരു പേടി തനുവിനുണ്ട്.
ചേച്ചി കുറച്ചു പതിയെ പോകുമോ
അതെന്താ നിനക്ക് സ്പീഡ് പേടിയാണോ
അതേ…
നീയിതിനു മുൻപ് ഇങ്ങനെ പോയിട്ടില്ലേ
ഉണ്ട്
ആഹ് പിന്നെ ന്താ, പിടിച്ചിരുന്നോ അത്രയും സ്പീടൊന്നും ഇല്ല.
തനുവിന്റെ പേടിയെ അത്രയും അവഗണിച്ചുകൊണ്ട് കരുണ സ്പീഡ് ഒന്ന് കൂടി കൂട്ടി.
മാർക്കറ്റിലേക്ക് തിരിയും വഴി ഒരു വളവ് എത്തിയതും എതിർ സൈഡിൽ നിന്നും ഒരു കാർ വന്നതും. സൈഡ് ഒതുക്കാൻ നോക്കിയപ്പോൾ കരുണക്ക് വണ്ടി കൈയിൽ നിൽക്കാതെ പോലെ തോന്നി. അവരുടെ വണ്ടി നേരെ കാറിൽ ചെന്നിടിച്ചു. ഇടിച്ചതിന്റെ ആഘാതത്തിൽ പുറകിൽ വൺ സൈഡ് ഇരുന്ന തനു ഇടതു സൈഡിലേക്ക് തെറിച്ചു വീണു. കരുണയും അവൾക്ക് പുറകെ വീണു.
തനുവിന്റെ കൈയിലും കാലിലും തലക്കും സാരമായ പരിക്കുപറ്റി. കരുണയുടെ കാലൊടിഞ്ഞു.
ആരൊക്കെയോ അവരെ ഹോസ്പിറ്റലിൽ എത്തിച്ചു.
രണ്ടിനും ബോധം ഇല്ലാത്തതുകൊണ്ട് ആരാണെന്നോ എവിടെ നിന്നാണെന്നോ എങ്ങോട്ട് പോയതാ എവിടേക്ക് വന്നതാ ഒന്നും ആർക്കും അറിയില്ല. പോരാത്തതിന് ഫോൺ ഫിംഗർ ലോക്കും.
ഉച്ച കഴിഞ്ഞിട്ടും പോയവർ തിരികെ വന്നില്ല.
കറങ്ങാനും പൈസ ചിലവാക്കാനും കരുണ മിടുക്കി ആയതുകൊണ്ട് മരുമോളെ കൊണ്ടുപോകുന്നതിനു കമ്മീഷനും മേടിച്ചോണ്ടാണ് പോയത്. അതുകൊണ്ട് എവിടേലും കറങ്ങി നിൽപ്പുണ്ടായിരിക്കുമെന്ന് അവർ വിശ്വസിച്ചു.
മോളേ നീ വരും വഴിയിൽ തനുവിനേം കരുണയെയും കണ്ടോ
ഇല്ല ആന്റി അവർ എവിടെ പോയി.
പുറത്തു പോയി തിരിച്ചു വന്ന കീർത്തിയോട് പേടിയോടെ അരുന്ധതി ചോദിച്ചതും. കീർത്തി മറുചോദ്യം ചോദിച്ചതിന് നടന്നതൊക്കെയവർ അവളോട് പറഞ്ഞു.
ആന്റി എന്നാൽ അങ്കിളിനോട് ഒന്ന് വിളിച്ചു ചോദിക്ക്.
കീർത്തി പറഞ്ഞത് കേട്ട് നരേന്ദ്രനെ വിളിക്കാൻ ഫോൺ എടുത്തതും രുദ്രന്റെ കാൾ വന്നതും ഒന്നിച്ചായിരുന്നു.
എന്തു പറയണമെന്ന് അറിയാതെയവർ കീർത്തിയെ നോക്കിയപ്പോ അവളും സങ്കടത്തോടെ നിന്നുപോയി.
കൈയിൽ ഇരുന്ന ഫോൺ ഒരുവട്ടം ബെല്ലടിച്ചു തീർന്നു. സമാധാനത്തോടെ നെഞ്ചിൽ കൈ വെച്ചതും അടുത്ത നിമിഷം കീർത്തിയുടെ ഫോൺ റിങ് ചെയ്തു. ഞെട്ടിയവൾ നോക്കിയതും സ്ക്രീനിൽ രുദ്രന്റെ പേര് തെളിഞ്ഞു. അതും ഓഫായി.
ഇനിയെന്ത് എന്നോർത്തവർ പരസ്പരം നോക്കി നിൽക്കുമ്പോൾ അകത്തു അച്ഛമ്മയുടെ ഫോൺ ബെല്ലടിച്ചതും അച്ഛമ്മ എന്തൊക്കെയോ പറയുന്നതും അവർ കേട്ടു.
അപ്പോൾ തന്നെ നരേന്ദ്രന്റെ കാൾ അരുന്ധതിയെ തേടിയെത്തി.
ചെവിയിലേക്ക് വെച്ച ഫോൺ നിലത്തു വീണ ശബ്ദം കേട്ടു നോക്കിയ കീർത്തി കാണുന്നത് വിയർത്തു കുളിച്ചു സെറ്റിൽ ഇരിക്കുന്ന അരുന്ധതിയെ ആണ്.
പേടിയോടെ വന്നവൾ അവരെ വിളിച്ചിട്ടും അവരൊന്നും പറയാതെ വന്നതും നിലത്തു കിടക്കുന്ന ഫോൺ എടുത്തവൾ ചെവിയിൽ വെച്ചു.
അതിലൂടെ കേട്ട വാർത്തയിൽ തറഞ്ഞിരുന്നുപോയവൾ.
💞
തുടരും….





