The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ആയിഷ അക്ബർ
നീയിവിടെയിരിക്ക്… ഞാൻ ശങ്കരേട്ടനോട് വണ്ടിയെടുത് വരാൻ പറയാം ……അഞ്ചു അതും പറഞ്ഞു നടക്കുമ്പോൾ വേദ അവിടെയൊരു ചെയറിലേക്കിരുന്നു…..ആശുപത്രിയുടെ തിരക്കുകളിലൂടെ കണ്ണോടിച്ചു കൊണ്ടിരിക്കുമ്പോഴാണ് തന്റെ നേർക്കായി നടന്നു വരുന്ന ആളെ അവൾ കാണുന്നത്..നമിത…..അവളടുത്തു വന്നതും വേദ അതും പറഞ്ഞു കൊണ്ട് ഇരുന്നിടത് നിന്ന് പതിയെ എഴുന്നേറ്റിരുന്നു….ഹേയ്… നമിത….. നീ ഇവിടെയാണോ വർക്ക് ചെയ്യുന്നത്…..
അവളുടെ യൂണിഫോമിലേക്ക് നോക്കി കൊണ്ട് വേദ അത് ചോദിക്കുമ്പോൾ ഒത്തിരി നാളുകൾക്ക് ശേഷം സുഹൃത്തിനെ കണ്ട് മുട്ടിയ എല്ലാ ഭാവങ്ങളും അതിലുണ്ടായിരുന്നു….എന്നാൽ അവളുടെ മുഖത്ത് തിരികെ ആ പ്രകാശമില്ല …ഇതിനു മുൻപ് ആ ഫങ്ക്ഷന് വെച്ച് കണ്ടപ്പോഴുണ്ടായിരുന്നതാണ്….
അന്ന് തനിക്കായിരുന്നു ഒട്ടും ഉന്മേഷമില്ലാതിരുന്നത്….പ്രത്യേകിച്ച് അന്ന് താൻ കാരിയിങ് ആയിരുന്നല്ലോ….വേദാ….. നീ…. നീ ഓക്കേ ആണോ……നമിത ഏറെ ഞെരുക്കത്തോടെ അത് ചോദിക്കുമ്പോൾ വേദ പതിയെ യൊന്നു തല കുലുക്കുക മാത്രം ചെയ്തു……
നീയെന്താ ഇവിടെ എന്നൊരു ചോദ്യമായിരുന്നു ആ ചോദ്യത്തിന് പകരമായി വേദ അവളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത്….പക്ഷെ അവളത് ചോദിച്ചില്ല……പ്രസാദ് സർ എന്നെ കാണാൻ വന്നിരുന്നു……അൽപ സമയം തങ്ങി നിന്ന ആ നിശബ്ദതക്ക് ശേഷം നമിത അത് പറയുമ്പോൾ കൈ കാലുകൾ തളർന്നു പോകുന്നത് പോലെ തോന്നിയിരുന്നു വേദക്ക്……പിന്നേ അവളുടെ ശബ്ദം പുറത്തേക്ക് വന്നില്ല…..
നിങ്ങള് തമ്മിലെന്തൊക്കെയോ പ്രശ്നങ്ങളുണ്ടായെന്നും ഡിവോഴ്സ് വേണമെന്ന് പറഞ് നീയിറങ്ങി പ്പോയെന്നുമൊക്കെ പറഞ്ഞു……കുഞ് പോയതിൽ പിന്നെ നീയിങ്ങനെ ആണെന്നും പറഞ്ഞു…..നമിത പതിയെ അത് കൂടി പറഞ് നിർത്തുമ്പോൾ വേദ ഒന്നും മിണ്ടിയില്ല….
എവിടെയാണെങ്കിലും നിന്നേ കണ്ടെത്തിയെ തീരു എന്ന് പറഞ്ഞാണ് പോയത്…..
നിന്നേ കണ്ടാൽ വിളിക്കാൻ പറഞ് നമ്പറും തന്നിട്ടുണ്ട്…….നമിത അത് പറഞ്ഞതും നിറഞ്ഞ കണ്ണുകളോടദയനീയമായി വേദ അവളെ നോക്കി…….ഞാൻ….. ഞാൻ അവിടുന്ന് രക്ഷപ്പെട്ടതാണ് നമി….അവന്റെ കൂടെ ശ്വാസം മുട്ടി കഴിയാൻ എനിക്ക് വയ്യ…….ഇപ്പോൾ അല്പം സമാധാനം അറിഞ്ഞു തുടങ്ങിയിട്ടേയുള്ളു…..
ദയവ് ചെയ്ത് അവനോട് പറയരുത്…..
വേദ പൊട്ടി കരഞ്ഞു കൊണ്ട് അവളുടെ കൈ കൂട്ടി പിടിച്ചു……ഏയ്…… കൂൾ…..
ഞാനായിട്ട് പറയില്ല പോരെ….
നമിത അവളെ ചേർത്ത് പിടിച്ചു കൊണ്ടത് പറയുമ്പോൾ ആളുകളെല്ലാം അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…ഇവിടെ നിനക്ക് ആരെയാ പരിചയം……നമിത അത് ചോദിച്ചപ്പോഴേക്കും അവളെ ആരോ വന്നു വിളിച്ചിരുന്നു……ഇതെന്റെ നമ്പറാണ് ….. നീ ഒഴിവ് പോലെ വിളിക്ക് കേട്ടോ…..അതും പറഞ്ഞവൾ പോക്കറ്റിലെ പേനയെടുത്തൊരു നമ്പർ തനിക്കേഴുതി തന്ന് കൊണ്ട് തന്റെ തോളിലൊന്ന് തട്ടി അവിടെ നിന്നും നടന്നിരുന്നു……വേദ ഒരു നിമിഷം അങ്ങനെ നിന്നു പോയി……വേദാ……അഞ്ചു അല്പം അഅപ്പുറത് നിന്ന് വിളിച്ചപ്പോഴാണ് വേദ ചിന്തകളിൽ നിന്നെന്നോന്നുണർന്നത്…..വാ…..അഞ്ചു വീണ്ടും വിളിച്ചപ്പോഴേക്കും അവളങ്ങോട്ട് നടന്നു….
കാറിൽ കയറിയിരിക്കുമ്പോഴും മനസ്സിൽ മുഴുവൻ ഭയമായിരുന്നു……
അയാൾ തന്നെ തിരഞ്ഞു ഇവിടെ എത്തിയിട്ടുണ്ട്…..ഏത് നിമിഷവും പിടിക്കപ്പെടാം…..തനിക്കയാളിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് മാർഗം….ഭാര്യ യെന്ന ആ സ്ഥാനം കൊണ്ടയാൾ തന്നെ വരിഞ്ഞു മുറുക്കിയാൽ തന്നെ രക്ഷിക്കാൻ മാറ്റാരുമില്ലല്ലോ…. ഭർത്താവ് എന്ന അയാളുടെ ബന്ധത്തിനേക്കാൾ തന്റെ മേലവകാശം പറയാൻ ആരാണുള്ളത്….ആരുമില്ല…….
തനിക്കാരുമില്ല…..തൊണ്ടയിൽ തടഞ്ഞു നിന്ന വിങ്ങലിൽ അവളൊന്നു പിടഞ്ഞു……എന്താ വേദാ… പെട്ടെന്ന് മുഖമൊക്കെ വല്ലാതെ…
അഞ്ചു അവളുടെ കൈ കളിൽ തൊട്ടത് ചോദിച്ച പ്പോൾ ഒന്നുമില്ലെന്ന അർത്ഥത്തിൽ അവളൊന്നു തല കുലുക്കി…..എപ്പോൾ വേണമെങ്കിലും നിങ്ങളെ വിട്ട് ഞൻ പോകുമായിരിക്കുമെന്ന് പറയാൻ തോന്നിയെങ്കിലും അവരെ കൂടെ വെറുതെ സങ്കടപ്പെടുത്തേണ്ടല്ലോ എന്നോർത്തവൾ പറഞ്ഞില്ല…..പോകുന്നത് വരെയെങ്കിലും ഇവരുടെ ലോകത്ത്ഈവേദയായിജീവിക്കാനാണെനിക്കിഷ്ടം……..താൻ ജീവിച്ചിരിപ്പുണ്ടെന്ന് തനിക്ക് തോന്നിയത് ഇവരിലേക്കെത്തിയതിനു ശേഷമാണ്…..
അവൾ അഞ്ജുവിന്റെ തോളിലേക്ക് പതിയെ തല ചായ്ച്ചിരുന്നു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
നമുക്കിന്നൊന്ന് പുറത്ത് പോയാലോ…….
ജോലി കഴിഞ്ഞ് വന്ന ഉടനെ അത് ചോദിച്ചത് ആൻസി യായിരുന്നു……അത് ശെരിയാ…. കുറെ ആയില്ലേ നമ്മളൊന്ന് കറങ്ങാൻ പോയിട്ട്….
ഈ ജോലിയും പ്രാരാബ്‍ദങ്ങളും മാത്രം പോരല്ലോ ജീവിതത്തിൽ….ഇന്നാണെങ്കിൽ വേദയുടെ കാലും അഴിച്ചിട്ടുണ്ട്….ഇവളും ഇവിടെ വന്നു എങ്ങും പോയിട്ടില്ലല്ലോ…..നീലിമ അതും കൂടി പറഞ്ഞതും വേദ ക്ക് സന്തോഷം തോന്നിയെങ്കിലും പെട്ടെന്ന് ഉള്ളിലെന്തോ ഒന്ന് കിടന്നു മറിഞ്ഞു……
പുറത്തെങ്ങാൻ വെച്ച് പ്രസാദ് തന്നെ കണ്ടാലോ…
അവനിവിടെ തന്നെ ഉണ്ടെങ്കിലോ…..
അവളുടെ ഉള്ളിലൊരു വിറയൽ കടന്നു പോയി….
ഞാൻ…. ഞാൻ വരുന്നില്ല… നിങ്ങള് പൊയ്ക്കോ…..അവൾ പതിയെ അത് പറഞ്ഞതും അവർ മൂന്ന് പേരും അവളെ വിടുന്ന ഭാവമില്ലായിരുന്നു…..അവർക്ക് വേണ്ടി അവളും ഒരുങ്ങിയിറങ്കി…..അഞ്ജുവും ആൻസിയും നീലിമയും പുറത്ത് പോകുന്നതിന്റെ ആവേശത്തിലായിരുന്നെങ്കിൽ വേദയുടെ ഉള്ളം വിറക്കുന്നുണ്ടയായിരുന്നു….
പോകുന്ന വഴിക്കെല്ലാം അവളുടെ കണ്ണുകൾ നാല് പാടും ചിതറികൊണ്ടിരുന്നു….ആൾക്കൂട്ടത്തിനിടയിൽ നിന്നവൾ പരമാവധി മുഖം കുനിച്ചു നിന്നു…..
അവർ ആദ്യം പോയത് ബീച്ചിലേക്കായിരുന്നു….
അവർ മൂന്ന് പേരും അവൾക്കിടവും വലവുമായി രുന്നു ചിരിച്ചു കൊണ്ട് പലതും പറയുന്നുണ്ടെങ്കിലും ഒന്നും കേൾക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല വേദ…..എങ്കിലും അവൾ ചിരിചെന്ന് വരുത്തി …
കാലിന്റെ തള്ള വിരൽ കൊണ്ട് അവളാ മണലിൽ പതിയെ കുഴിച്ചങ്ങനെയിരുന്നു…..അസ്തമയ സൂര്യൻ തന്റെ സൗന്ദര്യത്തിനാൽ അലയടിക്കുന്ന സാഗരത്തെ ഒന്നുമല്ലാതാക്കി……
അപ്പോഴും വേദയുടെ കണ്ണുകൾ തന്നിലേക്ക് വന്നണയുന്ന ആ ചെറു തിരമാലകളിലായിരുന്നു…..
തന്റെ ജീവിതവും ഇങ്ങനെയാണ്…..ഓരോ നിമിഷവും തീരത്തെ തൊട്ടെന്ന മൂഢമായ ചിന്തയിലായിരിക്കും താൻ ……
പക്ഷെ….. വീണ്ടും അതിനേക്കാളേറെ വേഗതയിൽ ദുഖത്തിന്റെ ആഴങ്ങളിലേക്ക്…..
തിരികെ ആഴിയിലേക്ക് പോകാനാവാത്ത വിധം താനെന്ന് തീരത്തെ തൊടും…….ഈ മണൽ തരികളോട് കിന്നാരം പറഞ് അസ്തമായ സൂര്യന്റെ ഭംഗിയാസ്വാധിച്ചു ഈ തീരത്തിരിക്കാൻ ആ തിരമാലകൾ കൊതിക്കുന്നത്ര താനും കൊതിക്കുന്നു….ഏറെ സ്വസ്ഥമായൊരു തീരത്തിനു വേണ്ടി……വേദാ…. നിനക്ക് വേണ്ടേ കടല..
ആൻസി കടലയുമായി വന്നു വേദക്ക് നേരെ നീട്ടിയതും അവൾ വേണ്ടെന്ന മട്ടിലൊന്ന് തലയാട്ടി……അവർ നാല് പേരും ചേർന്ന് നിന്ന് ഫോട്ടോയെടുക്കുമ്പോഴും വേദ ചിരിക്കാനേറേ പ്രയാസപ്പെട്ടു….
ആ ഡോക്ടറോട് യാത്ര പറഞ്ഞിറങ്ങും വരെ നല്ല തിളക്കമുണ്ടായിരുന്നല്ലോ മുഖത്ത്….. പിന്നേ പെട്ടെന്നെന്ത് പറ്റി……അഞ്ചു വേദക്ക് നേരെ നിന്നത് ചോദിക്കുമ്പോൾ അതിൽ അല്പം കുസൃതി കലർത്തിയിരുന്നു…..ഡോക്ടറെ കാണുമ്പോൾ തന്റെ മുഖം തിളങ്ങുമെന്ന പോൽ…..വേദ അത് കേട്ട് നിർ വികാരമായോന്ന് പുഞ്ചിരിച്ചു…..
ഡോക്ടർ……പണ്ടും താനയാളെ ആഗ്രഹിച്ചു തുടങ്ങിയിടത് നിന്നാണ് തന്റെ ജീവിതം മാറി മറിഞ്ഞത്…..ഇപ്പൊ വീണ്ടും താൻ പോലുമറിയാതെ വിധി അവനെ തന്നിലേക്കടുപ്പിക്കുമ്പോൾ ഒരിക്കലും അവനിലേക്ക് പതിയാൻ കഴിയാത്ത വണ്ണം താനകന്ന് പോകുകയാണ്….ഏത് നിമിഷവും ഭർത്താവെന്ന കയറുമായി അയാൾ വരും…..അത് വരെ ഒരു സ്വപ്നത്തിലൂടെയെന്ന പോൽ ജീവിക്കണം….
അത് കഴിഞ്ഞാൽ മോഹങ്ങളെല്ലാം കെട്ടി പെറുക്കി അവനോടൊപ്പം ആ അടുക്കളയിലേക്ക്….
പക്ഷെ മുമ്പത്തെത്തിൽ നിന്നും ഒരു വ്യത്യാസമുണ്ട്….തനിക്ക് ഓർക്കാനും സന്തോഷിക്കാനും അത്ര യേറെ മനോഹരമായ ഓർമ്മകൾ പേറിയാണ് താൻ പോകുന്നത്……
നെഞ്ചിൽ നിറഞ്ഞു വന്ന ആ നീറ്റലോട് കൂടി തന്നെ അവൾ അവരുടെ കൂടെ നടന്നു……അത് കഴിഞ്ഞവർ പോയത് അവിടുത്തെ ഏറ്റവും വലിയ മാളിലേക്കായിരുന്നു……ആദ്യം നമുക്ക് വല്ലതും കഴിക്കാം…….വാ…നീലിമ അതും പറഞ് നടക്കുമ്പോൾ അവളും യാന്ത്രി കമായി അവരോടൊപ്പം നടന്നു…..ഒരു മേശയുടെ നാല് പുറവുമായി അവരിരുന്നപ്പോഴും വേദയുടെ ചിന്ത അവർക്കിടയിലായിരുന്നില്ല…..
അവർ മൂന്ന് പേരും ഓർഡർ ചെയ്യുന്നതിനെ പറ്റി ചോദിച്ചെങ്കിലും അവൾ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല…..അവൾ പിൻ ചെയ്ത് വെച്ച ശാളിന്റെ അറ്റം കയ്യിൽ കൂട്ടി പ്പിടിച്ചു കൊണ്ടങ്ങനെയിരുന്നു…..നാലുപുറവും ട്രാൻസ്പരന്റ് ഗ്ലാസുകൾ കൊണ്ടുള്ള ആ കഫ്തെരിയയിലൂടെ അവളൊന്നു കണ്ണുകളോടിച്ചു….
അപ്പോഴാണ് ആ ചില്ലിനുള്ളിലൂടെ അവളുടെ കണ്ണുകൾ അവനിൽ പതിഞ്ഞത്…..അവളൊന്നു കൂടി നോക്കി….ഒരു ബ്ലാക്ക് ഫുൾ സ്ലീവ് ടി ഷർട്ടും പാന്റുമാണ് വേഷം……ഫോണിൽ ആരോടോ സംസാരിക്കുകയാണ്….അതവൻ തന്നെയാണെന്ന് ഉറപ്പിക്കാൻ കയ്യിലുള്ള ആദിയുടെ പിൻ ഭാഗം മാത്രം മതിയായിരുന്നവൾക്ക്…..
നിറം മങ്ങിയ ആ കണ്ണുകളിൽ പ്രകാശം നിറഞ്ഞു…….ചൊടിയിൽ ഏറെ മനോഹരമായൊരു പുഞ്ചിരിയും….ഞാൻ…. ഞാനിപ്പോ വരാം…..പുറത്തേക്ക് തന്നെ നോക്കി കൊണ്ട് അവളതും പറഞ്ഞേഴുന്നേറ്റ് നടക്കുമ്പോൾ അവർ മൂന്ന് പേരും പരസ്പരം എന്തെന്ന് മനസ്സിലാവാതേ ഒന്ന് നോക്കി……അപ്പുറത്തേക്ക് തിരിഞ്ഞു നിൽക്കുന്നവന്റെ പിറകിൽ ചെന്ന് അവളൊന്നു നിന്നു…..ഫോണിൽ സംസാരിച്ചു കൊണ്ട് തന്നെ പിറകിലേക്ക് തിരിഞ്ഞ അവൻ പെട്ടെന്നവളെ പ്രതീക്ഷിക്കാതെ കണ്ടതും ആ കണ്ണുകൾ വല്ലാതെ വിടർന്നിരുന്നു….
നിമിഷ നേരം കൊണ്ടാ ചാര മിഴികൾക്കുണ്ടായ തിളക്കം അവൾ മനസ്സിന്റെ കോണിൽ ഭദ്രമായി സൂക്ഷിച്ചു വെച്ചു…..തന്നിലെ നിറമുള്ള ഓർമ്മകൾ അതാണെന്ന് അവൾക്ക് വ്യക്തമായി അറിയാമായിരുന്നു…ഞാൻ…. ഞാൻ വിളിക്കാം….അവളെ തന്നെ നോക്കി അവൻ അതും പറഞ്ഞു ഫോൺ കട്ട് ചെയ്തപ്പോഴേക്കും ആദി അവളെ കണ്ട് അവൾക്കടുത്തേക്ക് ചാടിയിരുന്നു….
അവന്റെ കുഞ്ഞി കവിളിൽ അവളൊന്നു അമർത്തി ചുംബിച്ചു….താൻ….. താനെന്താ ഇവിടെ…..
അവൻ അത് ചോദിക്കുമ്പോഴും ചുണ്ടിലൊരിളം ചിരിയുണ്ടായിരുന്നു..ഞാൻ…..ഫ്രണ്ട് സിന്റെ കൂടെ..അതും പറഞ്ഞു കൊണ്ടവൾ ആ ഗ്ലാസിനപ്പുറത്തായിരിക്കുന്ന അവരിലേക്ക് വിരൽ ചൂണ്ടി……അവനെ കണ്ടത് കൊണ്ട് തന്നെ അഞ്ചു ഇരിക്കുന്നിടത് നിന്നും എഴുന്നേറ്റു അവർക്കടുത്തേക്ക് നടന്നു…
ഞങ്ങളൊന്നു കറങാനിറങ്ങിയതാണ്…..
ഡോക്ടർക്ക് വിരോധമില്ലെങ്കിൽ ഒരു കപ്പ് കോഫി കുടിക്കാം…..ഓഹ്… ഷുവർ…..അഞ്ചു പറഞ്ഞതിനോട് അവനൊരു പുഞ്ചിരിയോടെ മറുപടി കൊടുക്കുമ്പോൾ വേധയുടെ കണ്ണുകൾ വല്ലാതെ വിടർന്നിരുന്നു…..അഞ്ചു അവനിൽ നിന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അത്……അവളും ഏറെ സന്തോഷത്തോടെ അകത്തേക്ക് നടന്നു…..അവൾക്ക് പിറകെയായി നടന്ന ശിവയോടൊപ്പം വേദയും നടക്കുന്നതിനിടയിൽ എന്തിനെന്നില്ലാതെ ശിവ അവളെയൊന്ന് നോക്കിയിരുന്നു….അവൾക്കെന്തോ ആ നോട്ടത്തെ നേരിടാൻതക്കശേഷിഅപ്പോഴുണ്ടായിരുന്നില്ല…..അവൾ മിഴികൾ പതിയെ താഴേക്ക് ചലിപ്പിച്ചു……
(തുടരും)