23/04/2026

അനുരാഗി : ഭാഗം 17

രചന: ആയിഷ അക്ബർ

അവൾ വേഗം അകത്തേക്ക് കടന്ന് മുത്തശ്ശിയുടെ കയ്യിലെ ആദിയെ വാങ്ങി…….അവനിന്നലേ പറഞ്ഞത് മോള് മനസ്സിൽ വെക്കേണ്ട കേട്ടോ..
ഇവിടെ ആരും കുഞ്ഞിനെ എടുക്കുന്നത് അവനത്ര ഇഷ്ടമല്ല….അതിന്റെ കൂടെ അവൻ കരയുകയും കൂടി ചെയ്യുന്നത് കണ്ടപ്പോൾ പെട്ടെന്നുള്ള ദേഷ്യത്തിന് പറഞ്ഞതാവും….അവനിങ്ങനെയൊന്നും അല്ലായിരുന്നു….ആർക്കും ആദ്യ കാഴ്ചയിലേ അവനെ ഇഷ്ടപ്പെടുമായിരുന്നു…ആ സ്ഥാനത്താണ് ആദ്യമായി കണ്ടൊരാളോട് പോലും അവൻ വല്ലാതെ മോശമായി പെരുമാറുന്നത്..

അവന്റെ അവസ്ഥ കൊണ്ട് അവനങ്ങനെ ആയി പോയതാണ്…..അത്……അത് സാരമില്ല മുത്തശ്ശി…. എനിക്ക്…. എനിക്ക് കുഴപ്പമില്ല……
അതും പറഞു കണ്ണുകൾ അമർത്തി തുടക്കുന്ന മുത്തശ്ശിയെ നോക്കി അവളതും പറഞ്ഞു മുകളിലേക്ക് കയറുമ്പോൾ മനസ്സ് അവനെയോർത്ത് അസ്വസ്ഥമായിരുന്നു…..ആ രാത്രി അവളൊന്നോർത്തു നോക്കി…..പ്രകൃതി മനോഹരമായ വയനാട്ടിലേ ഒരു റിസോർട്…..
തങ്ങൾ പഠന യാത്രയുടെ ഭാഗമായി പോയതാണവിടെ…..അതേ സമയം അവിടെയുണ്ടായിരുന്ന ഡോക്ടർസിന്റെ ഇടയിൽ നിന്ന് ആ ചാര കണ്ണുള്ളവൻ മാത്രമെന്തോ തന്റെ കണ്ണുകളിലൂടക്കിയിരുന്നു…

അവരോരു ക്യാമ്പും വർക്ക്‌ ഷോപ്പുമൊക്കെയായാണ് അവിടെയെത്തിയിരിക്കുന്നത് എന്നത് കൊണ്ട് തന്നെ എപ്പോഴും ഓരോ പ്രോഗ്രാംസും അവിടെ നടത്തി കൊണ്ടിരുന്നു…..ചടുലമായ അവന്റെ വാക്കുകളും ഏറെ പൌരുഷം നിറഞ്ഞ അവന്റെ ശരീര ഭാഷയും അതിലേറെ തിളങ്ങി നിൽക്കുന്ന അവന്റെയാ ചാര നിറത്തിലുള്ള കണ്ണുകളും തന്നെ ഏറെ ആകർഷിച്ചിരുന്നു…..കോളേജ് മുഴുവൻ പിറകെ നടന്നിട്ടും തിരിഞ്ഞു നോക്കാത്ത വേദ വിശ്വ നാദിന്റെ മനസ്സിൽ പറ്റി പ്പിടിച്ച ആ ഡോക്ടറെ കാണാൻ തന്റെ കൂട്ടുകാരെല്ലാം തിരക്ക് കൂട്ടി..അവന്റെ സംസാരങ്ങൾക്ക് താൻ കാതോർത്തു….
അവന്റെ കണ്ണുകൾ പതിച്ചതത്രയും തന്റെ ഹൃദയത്തിലായിരുന്നു…….

അവീടെ നിന്ന് തിരികെ പോരും മുമ്പ് അവനോടൊന്ന് സംസാരിക്കുക യെങ്കിലും വേണമെന്ന് അതിയായി താനാഗ്രഹിച്ചിരുന്നു……എന്നാൽ അന്നാണ് പ്രസാധേട്ടൻ തന്നോടിഷ്ടമാണെന്ന് പറയുന്നത്…..പറ്റില്ലെന്ന് തീർന്ന് പറഞ്ഞപ്പോൾ മനസ്സിൽ മറ്റാരെങ്കിലുമുണ്ടേന്നായിരുന്നു അടുത്ത ചോദ്യം…..ദേ… അത് പോലൊരാളാണ് എന്റെ മനസ്സിലുള്ളതെന്ന് പറഞ്ഞു താനവനെ പ്രസാദേട്ടന് നേരെ ചൂണ്ടി കാണിക്കുമ്പോൾ മനസ്സിൽ മുഴുവൻ അവൻ തന്നെയായിരുന്നു…..എന്നാൽ അന്ന് മുതൽ മറ്റൊന്നും ഓർക്കാൻ കഴിയാത്ത വിധം തന്റെ ഒരു വീഡിയോ പകർത്തി പ്രസാദ് തന്നെ തളച്ചിട്ടു…..

അവന്റെ ഭീഷണിയേക്കാൾ തന്റെ ജീവിതത്തിനു വില കൊടുക്കേണ്ടതായിരുന്നെന്ന് മനസ്സിലാക്കാനുള്ള പാകവും പക്വതയും അന്നില്ലെന്നതാണ് തനിക്ക് പറ്റിയെ തെറ്റ്…..മാത്രവുമല്ല….. മനസ്സ് തുറന്ന് സങ്കടങ്ങൾ പറയാനോ തനിക്കാരുമുണ്ടായിരുന്നില്ലല്ലോ…..അവൻ മനസ്സിൽ അത്രയേറെ പതിഞ്ഞത് കൊണ്ടായിരിക്കും മനസ്സിൽ പ്രയാസം തോന്നുന്ന നിമിഷങ്ങളിലൊക്കെ ഒരു ചാര കണ്ണുകൾ തന്റെരക്ഷക്കെത്തിയിരുന്നത്…അത്….. അത് തന്റെ മനസ്സ് സങ്കല്പിച്ചെടുത്ത ഒരു മായാ ലോകമായിരിക്കാം…….വർഷങ്ങൾക്ക് ശേഷം ഇവിടെ വെച്ച്  വീണ്ടും അവനെ കണ്ടപ്പോൾ തനിക് തോന്നിയതെന്തെന്ന് തനിക്ക് പോലും അറിയില്ലായിരുന്നു…..

മനസ്സിലെപ്പോഴോ തോന്നിയ ആദ്യാനുരാഗം പൊട്ടി പുറപ്പെടാൻ പറ്റിയ അവസ്ഥയിലല്ല താനിപ്പോളെന്നത് കൊണ്ട് തന്നെ മനസ്സ് മുഴുവൻ ഒരു നിർവികാരതയാണ്……..എങ്കിലും ഓർമകളിൽ നിന്ന് മായാൻ മടിച്ചു നിന്ന്തന്നിലെപ്പോഴും കുളിര് പകർന്നിരുന്ന ആ ചാര കണ്ണുകൾ മാത്രം മനസ്സിലങ്ങനെ കൊളുത്തി വലിക്കുന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അന്ന് രേവതിയെയും മറ്റുള്ളവരെയും കാണുമ്പോൾ അവൾക്കല്പം ഭയം തോന്നിയിരുന്നു..കുഞ്ഞിനെ അവരിനിയും എടുക്കുമോയെന്ന ഭയം….കഴിഞ്ഞ ദിവസം കേട്ട വഴക്കുകൾ തന്റെ കാതുകളിൽ അങ്ങനെ നിൽക്കുകയാണ്….എന്നാൽ രേവതി അല്പം അകലെ നിന്ന് ഏറെ സ്നേഹത്തോടെ അവനെ നോക്കുക മാത്രമാണ് ചെയ്തത്…..
അതവളിലൊരു ആശ്വാസം നൽകിയിരുന്നു……
ആധിയോടൊപ്പം ആ മുകളിലെ വരാന്തയിൽ അവളങ്ങനെ കഴിച്ചു കൂട്ടുമ്പോൾ അവൾക്കോട്ടും മടുപ്പ് തോന്നിയിരുന്നില്ല…..കൂടുതൽ അവനിലേക്കടുത് കൊണ്ടിരുന്നു…നടന്നു തുടങ്ങിയിട്ടില്ലെന്നത് കൊണ്ട് തന്നെ അവൻ തന്റെ അരികിലൂടെ മുട്ട് കുത്തി നടന്നു……

അവന്റെ കലിപ്പാട്ടങ്ങളോരോന്നും കാണിച് അവനെ കളിപ്പിക്കുമ്പോൾ അവന്റെ കിലു കിലെയുള്ള ആ ചിരി മനസ്സിന് വല്ലാത്ത തണുപ്പ് നൽകിയിരുന്നു……പാൽ കുപ്പി വായിൽ വെച്ച് അവനെ തന്റെ ചൂടിൽ പൊതിഞ്ഞു പിടിച്ചതും അവൻ പതിയെ മയങ്ങി പോയിരുന്നു……
ആദിയുറങ്ങിയല്ലോ…..എന്നാ മോള് പൊയ്ക്കോ…
ഇനി എഴുന്നേൽക്കുമ്പോഴേക്കും ശിവ വന്നോളും….
കുഞ്ഞിനെ ഉറക്കി കിടത്തി തീരിഞ്ഞപ്പോഴാണ്
മുത്തശ്ശി അവളോടത് പറഞ്ഞത്…..അവനാ പറഞ്ഞതിൽ അവൾക്കുള്ളിലുള്ള പ്രയാസം മറക്കുന്നതിന് മുന്പേ അവർ തമ്മിൽ കാണാതിരിക്കുന്നതാണ് നല്ലതെന്ന് അവർക്ക് തോന്നിയിരുന്നു…..

വേദക്കും അതല്പം ആശ്വാസം നൽകിയിരുന്നു…
രണ്ട് മൂന്ന് ദിവസം അതേ പോലെ കടന്ന് പോയി…..ശങ്കരേട്ടന്റെ കൂടെ വേദ പോകുന്നൊരാ സമയം വീട്ടിലേക്ക് വരുന്ന അവനെ അവൾ കണ്ടിരുന്നു…..ആ ചാര കണ്ണുകളിലേക്ക് അവൾ അറിയാതെ നോക്കി പോകുമ്പോൾ അറിയാതെ പോലും അവന്റെ നോട്ടം അവളിലേക്ക് പാറി വീണിരുന്നില്ല…..അല്ലെങ്കിലും തനിക്കല്ലേ അവനെ പരിചയം….അവനു താൻ വെറുമൊരു ആയയാണല്ലോ….അവളൊന്നു നെടു വീർപ്പിട്ടു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അന്ന് ഉച്ച സമയം……കയ്യിൽ കിടന്നുറങ്ങിയ ആദിയെ തൊട്ടിലിലേക്ക് കിടത്തി തിരിയുമ്പോഴാണ് മുറ്റത് ഒരു കാറ് വന്നു നിന്നത് അവൾ ജനലിലൂടെ കണ്ടത്……ഒരു നിമിഷം അവളൊന്നെത്തി നോക്കി……ആ കാറിൽ നിന്നുമിറങ്ങിയ സുന്ദരിയായൊരു പെൺകുട്ടി…..സ്വർണ നിറം കലർന്ന അവളുടെ മുടിയിഴകൾ തോളോടൊപ്പം വെട്ടി മിനുസപ്പെടുത്തിയിട്ടുണ്ട്….വരച്ചു വെച്ചത് പോൽ നിൽക്കുന്ന പുരികക്കൊടി…..ഇളം കാപ്പി കലർന്നൊരു ചുവപ്പ് ചായം തേച്ച ചുണ്ടുകൾ……
മൂക്കിൽ അത്യാവശ്യം കാണാൻ തക്ക വലിപ്പമുള്ളൊരു മൂക്കുത്തിയുമുണ്ട്……ആരോ അഥിതി വന്നിരിക്കുകയാണെന്ന് തോന്നിയത് കൊണ്ട് തന്നെ അവൾ താഴേക്ക് പോകാതെ അവിടെ തന്നെ നിന്നു…..മോളെ…. ഗായത്രി…

കാറിൽ നിന്നിറങ്ങിയവളെ രേവതി കെട്ടി പിടിച്ചു..
ആ….. മുത്തശ്ശിയുടെ കുട്ടി ഒത്തിരിയായല്ലോ ഈ വഴിയൊക്കെ വന്നിട്ട്………ഇവിടേക്ക് വരാനുള്ള ഒരു ഇന്റെറെസ്റ് തോന്നിയത് ഇപ്പോഴാണ് മുത്തശ്ശി…..മുത്തശ്ശി പരിഭവത്തോടെ അത് ചോദിക്കുമ്പോൾ ഗായത്രി അർത്ഥം വെച്ചത് പറഞ്ഞു നിർത്തി…..ആ… അവിടെ തന്നെ സംസാരിച്ചു നിൽക്കാതെ മോൾ അകത്തേക്ക് കയറു…..
അവരുടെ സംസാരം അവിടെ വെച് മുറിക്കാനെന്ന പോൽ രേഖ അത് പറഞ്ഞതും അവളകത്തേക്ക് കയറി…….ശിവ വന്നില്ലേ…..ഇല്ലാ…. അവൻ വൈകീട്ടെ വരു……ഗായത്രിയുടെ ചോദ്യത്തിന് രേവതി പതിയെ മറുപടി പറഞ്ഞു…..ആദി മോനോ…അവനാ പെണ്ണിന്റെ കൂടെ മുകളിലുണ്ട്…ഗായത്രി വീണ്ടുമത് ചോദിക്കുമ്പോൾ അരുണിമയാണത് പറഞ്ഞത്…

എങ്കി…. ഞാനാദ്യം അവനെയൊന്ന് കാണട്ടെ….
അതും പറഞ്ഞു ഗായത്രി എഴുന്നേറ്റതും അരുണിമയും കൂടെ നടന്നു…….കോണിപ്പടികൾ കയറി അവളാ മുറിയിലേക്കെത്തിയതും മുറിയുടെ പടിയിൽ നിൽക്കുന്ന വേദയെ കണ്ട് അവളൊന്നു നോക്കി….
കുഞ്ഞിനെ നോക്കാൻ നിൽക്കുകയെന്ന് പറഞ്ഞപ്പോൾ താനിങ്ങനെയൊരാളേയല്ല പ്രതീക്ഷിച്ചത് എന്ന പോൽ….മോനെവിടെ……ഉറങ്ങി…..
അരുണിമ അല്പം ഗൗരവത്തോടെ ചോദിച്ചതും അവൾ പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു……ഗായത്രി അത് കേട്ടിട്ടും അകത്തേക്ക് കയറുമ്പോൾ അവളുടെ കണ്ണുകൾ ചുറ്റും അങ്ങനെ പറക്കുന്നുണ്ടായിരുന്നു…..ശിവയുടെ മുറി…..
പഴയ ഒരുപാട് ഓർമ്മകൾ അവളിലേക്ക് വന്നു നിറഞ്ഞു…….

പിന്നേ അവിടെ യുള്ള ആ തൊട്ടിലിലേക്ക് അവളൊന്നു നോക്കി….അതിൽ കിടന്നുറങ്ങുന്ന ആ രാജ കുമാരനെ അവളൊരു നിമിഷം നോക്കി നിന്നു പോയിരുന്നു……മോനെ…. ആദി കുട്ടാ…..
അവനെ ഉണർത്തേണ്ട….ഗായത്രി കുഞ്ഞിനെ വിളിച്ചതും പെട്ടെന്നായിരുന്നു വേദയുടെ ശബ്ദം ഉയർന്നത്……ഗായത്രിയും അരുണിമയും  ഒരു പോലെ ഞെട്ടിയിരുന്നു……അത് പറയാൻ നീയാരാടി….അവളെയ് ഇവിടുത്തെ കുട്ടിയാ….. ശിവ കെട്ടാൻ പോകുന്ന കുട്ടി……നീയോ….. പൈസ തന്ന് കുഞ്ഞിനെ നോക്കാൻ വന്ന വെറുമൊരു ആയ….എന്നിട്ടാണോ നിനക്കിത്ര അഹങ്കാരം…….അരുണിമ ദേഷ്യത്തോടെ അവൾക്ക് നേരെ നിന്നത് ചോദിക്കുമ്പോൾ ഗായത്രിയും അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു…..

ഇപ്പോ ഉറങ്ങിയതേയുള്ളു…. ഇനി ഉറക്കം മതിയായില്ലെങ്കിൽ അവൻ കരഞ്ഞു കൊണ്ടിരിക്കും…..അത് കൊണ്ടാ…. ഞാൻ…..
വേദ പതിയെയത് പറഞ്ഞതും നേരത്തെ ശബ്ദം ഉയർന്നു പോയതിലുള്ള ഒരു കുറ്റ ബോധം അവളിലുണ്ടായിരുന്നു….ചെയ്യാൻ പാടില്ലാത്തതായിരുന്നു….ആദി അവരുടേതല്ലേ….അപ്പൊ ആദിയെ കുറിച് മാത്രമാണ് ഓർത്തത്….
അത് കൊണ്ട് അറിയാതെ പറ്റിപ്പോയതാവും…….
അവൾ അവർക്ക് മുമ്പിൽ തല കുനിച്ചു നിന്നതും ദേഷ്യത്തോടെ അരുണിമ അവളിൽ നിന്നും മുഖം തിരിച്ചിരുന്നു…….

ഏയ്…. എഴുന്നേൽക്കേടാ….ഗായത്രി വീണ്ടും കുഞ്ഞിനെ വിളിച്ചു..എഴുന്നേൽക്കുന്നില്ലെന്ന് കണ്ടതും പിന്നേ അവൾ വിളിച്ചില്ല….അവനാണ് ശിവയുടെ ജീവിതത്തിലേക്കുള്ള തന്റെ ടിക്കറ്റേന്ന് അവൾക്കറിയാമായിരുന്നു…..എനിക്ക്…. എനിക്കല്പ നേരം ഇവിടെയൊന്നു ഒറ്റക്കിരിക്കണം…..ഏട്ടത്തി താഴേക്ക് പൊയ്ക്കോളൂ……ഗായത്രി അത് പറഞ്ഞതും അരുണിമ അവിടെ നിന്നും നടക്കുമ്പോൾ വേദയെ അമർത്തി നോക്കാനും മറന്നിരുന്നില്ല…..ഇനി തന്നോട് പോകാൻ ആദ്യം പറയണോ….വാതിൽ പടിയിൽ നിൽക്കുന്ന വേദയെ നോക്കി ഗായത്രി അത് ചോദിക്കുമ്പോൾ നേരത്തെ പറഞ്ഞതിനുള്ള ദേഷ്യം കലർന്നിരിപ്പുണ്ടായിരുന്നു….അതിലേറെ  ജോലിക്കാരിയോടുള്ള പുച്ഛവും…..വേദ പതിയേ അവിടെ നിന്നും താഴേക്ക് നടന്നു…..
അപ്പോഴും അവളുടെ മനസ്സാ തൊട്ടിലിലായിരുന്നു…….

             (തുടരും)