18/04/2026

സീത : ഭാഗം 16

രചന – അർച്ചന

തോ ഒരു ഹാലിൽ ആശു അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മനസ്സിൽ മുന്നേ നടന്ന സംഭവം ഓർമ വന്നു….. അപ്പോൾ തന്നെ രണ്ടുപേരെയും നോക്കി ഒന്ന് ഇളിച്ചു കൊടുത്തിട്ട് പുതപ്പ് തലവഴി മൂടി ബെഡിലേക്ക് വീണു…… രണ്ടാളും ഒന്ന് ആക്കി മൂളികൊണ്ട് അവളെയും ചുറ്റി പിടിച്ചു കിടന്നു…….. **** “””ഹനു…ദില്ലു…. എഴുന്നേൽക്ക്…. സമയം ഒരുപാട് ആയി… ഇന്നും കോളേജിൽ പോയില്ലെങ്കിൽ മൂന്നെണ്ണത്തിനേം പിടിച്ചു പുറത്താക്കാൻ ചാൻസ് ഉണ്ട്……”” ആശു “”ഒരു അഞ്ച് മിനിറ്റ് കൂടെ…. “” ഹനു “” അഞ്ച് മിനിറ്റു പോയിട്ട് ഒരു സെക്കൻഡ് പോലും കിടക്കണ്ട….. വേഗം എഴുന്നേൽക്കാൻ നോക്ക്….. “”” അതും പറഞ്ഞു ആശു അവർ മൂടി പുതച്ചിരുന്ന പുതപ്പ് എടുത്തു മാറ്റി… തലയും ചൊറിഞ്ഞു അവളെനോക്കി ഗോഷ്ടി കാണിച്ചു കൊണ്ട് ഹനു ബാത്‌റൂമിലേക്ക് പോയി…… “”ഇനി നിന്നോട് സ്പെഷ്യൽ ആയിട്ട് പറയണോഡി കോപ്പേ…. “” ന്നും പറഞ്ഞു നല്ല സുഖ നിദ്രയിൽ ആയിരുന്ന ദില്ലുന് ഒരു ചവിട്ടും കൊടുത്തു ആശു പുറത്തേക്ക് പോയി….. ദേ പോയി ദാ വന്നു എന്നുപറഞ്ഞപോലെ എല്ലാരും പെട്ടെന്ന് റെഡി ആയി കോളേജിലേക്ക് വിട്ടു……..

“”ഡീ…. നിനിക്ക് ഇന്നലെ ശെരിക്കും കിസ്സ് കിട്ടിയോ…. “” ക്ലാസ്സിൽ ഉറക്കംതൂങ്ങി ഇരിക്കുമ്പോൾ ആണ് ആശുവിന്റെ ചോദ്യം…. വന്ന ഉറക്കം തലയണയും പുതപ്പും എടുത്തു റ്റാറ്റാ ബൈബൈ പറഞ്ഞു പോയി….. “”സെയിം ഡൌട്ട് എനിക്കും ഉണ്ട്…. “” ഹനു കൂടെ അവളുടെ കൂടെ താങ്ങിയപ്പോൾ ഇനി എങ്ങോട്ട് മുങ്ങും എന്ന് ചിന്തിക്കാൻ തുടങ്ങി….. ഇവിടുന്നു എവിടേക്കെങ്കിലും ഇറങ്ങി ഓടാന്ന് വിചാരിച്ചാൽ ഒരു സോഡാ ഗ്ലാസ്‌ മിസ്സ്‌ ക്ലാസ്സ്‌ എടുക്കുകയും ചെയ്യുന്നുണ്ട്….. ഫുൾ ഇംഗ്ലീഷ് ആയതിനാലും ഒരാഴ്ചക്ക് മേലെ ക്ലാസിൽ കയറാത്തതു കൊണ്ടും ഒരു കുന്തവും മനസ്സിൽ ആവുന്നില്ല….. അതുകൊണ്ട് തന്നെ കുറച്ചു നേരം ബുക്കിലേക്ക് നോക്കി ഇരുന്നു കഷ്ടപ്പെട്ട് ഉണ്ടാക്കി എടുത്ത ഉറക്കം ആണ് അവരുടെ ആ ഒരൊറ്റ ചോദ്യം കൊണ്ട് പോയത്….. രണ്ടിനേം ഒന്ന് തറപ്പിച്ചു നോക്കി വീണ്ടും ബുക്കിലേക്ക് നോക്കി….. പഠിക്കാൻ ആണെന്ന് ഒന്നും ആരും വിചാരിക്കല്ലേ….. പോയ ഉറക്കത്തിനെ തിരിച്ചു കൊണ്ട് വരാൻ ഒരു ചിന്ന ശ്രമം…. 😁😁 കുറച്ചു കഴിഞ്ഞപ്പോൾ ആശുവും ഹനുവും അപ്പുറവും ഇപ്പുറവും ഇരുന്നു തോണ്ടാൻ തുടങ്ങി…..

ആദ്യം ഒക്കെ ക്ഷമിച്ചിരുന്നു എങ്കിലും എനിക്ക് പിന്നെ ഇക്കിളി വന്നിട്ട് ഞാൻ കിടന്നും മറിഞ്ഞും ഒക്കെ ചിരിക്കാൻ തുടങ്ങി….. അവസാനം കണ്ണിൽ കൂടെ വെള്ളം ഒക്കെ വന്നപ്പോൾ ഒന്ന് അടങ്ങി ഇരുന്നു ഹനുവിനെ നോക്കി….അവൾ അപ്പോൾ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ മുഖത്ത്‌ ഒരുമാതിരി എക്സ്പ്രഷനൊക്കെ ഇട്ടിട്ട് ആണ് ഇരിക്കുന്നത്…… അവളുടെ ആ ഇരുതംകണ്ടപ്പോൾ കലിപ്പ് കയറി അവളെയും ഇക്കിളി ആക്കി…. ആ കോപ്പ് ആണെങ്കിൽ ചിരിക്കണോ കരയണോ എന്നൊക്കെയുള്ള ഭാവത്തിൽ ആണ്….. അത് കണ്ടപ്പോൾ ഇത് എന്താ സംഭവം എന്ന മട്ടിൽ ഞാൻ അവളിൽ നിന്ന് നോട്ടം മാറ്റിയപ്പോൾ കണ്ടത് എന്നെ തിളയ്ക്കുന്ന എണ്ണയിൽ ഇട്ട് വറുക്കാൻ പാകത്തിന് കലിപ്പും മുഖത്തു ഫിറ്റ്‌ ചെയ്തു നിൽക്കുന്ന നമ്മുടെ സോഡാ ഗ്ലാസ്‌ മിസ്സിനെയാണ്….

“പണി പാളിന്നാ തോനുന്ന്ട്ടാ ഡ്യൂഡേ ” ന്ന് നമ്മളെ മനസ് മന്ത്രിച്ചപ്പോൾ മിസ്സിനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു…. “”””സ്റ്റാൻഡ് അപ്പ്‌.. “””” മിസ്സ്‌ അലറലോടലറൽ…. ഞാൻ നല്ല കുട്ടിആയി സ്റ്റാൻഡ് അപ്പ്‌ ആയപ്പോൾ മിസ്സ്‌ ബാക്കി രണ്ടെണ്ണത്തിനേം നോക്കി…. തനിയെ അവരും സ്റ്റാൻഡ് അപ്പ്‌ ആയി….. അതുകൊണ്ട് കുറച്ചു മനസമാധാനം…. അപ്പോഴാണ് ഞാൻ ആ സത്യം മനസിലാക്കുന്നത്…. ക്ലാസിലെ മുഴുവൻ കുട്ടികളും ഞങ്ങളെ ആണ് ഫോക്കസ് ചെയ്തേക്കുന്നത് എന്ന്….. എല്ലാർക്കും ഒന്ന് ഇളിച്ചു കൊടുക്കുമ്പോഴേക്കും മിസ്സ്‌ അവിടുന്ന് തുടങ്ങി….. ഫുൾ ഇംഗ്ലീഷ് ആയത്cകൊണ്ട് ശ്രദ്ധിക്കാനെ പോയില്ല….. അവസാനത്തെ ഗെറ്റ് ഔട്ട്‌ ഫ്രം മൈ ക്ലാസ്സ്‌ എന്ന് മാത്രം നല്ല വെടിപ്പായിട്ട് കേട്ടു…. അതുകൊണ്ട് വേഗം ഇറങ്ങി ഓടി…. അത്രേം സമാധാനം….

“”ഇനിയെങ്കിലും ഒന്ന് പറഞ്ഞു താ ദില്ലു…. ശെരിക്കും നിനിക്ക് കിട്ടിയോ…. “” ഹനു “”ഒന്ന് മിണ്ടാതെ പോയേ ഹനു… ആദ്യം ഈ ബോണ്ടയും പരിപ്പുവടയും തീർക്കാൻ നോക്ക്… “” ദില്ലു “” പിന്നേ… ആനക്കാര്യം പറയുമ്പോൾ ആണ് അവളുടെ ഒരു ബോണ്ട കാര്യം…. “” ആശു “”അതന്നെ…. നീ പറയുന്നുണ്ടോ ഇല്ലയോ…”” ആശു ക്ലാസ്സിൽ നിന്ന് ഇറക്കി വിട്ടപ്പോൾ നേരെ വന്നത് കാന്റീനിലെക്ക് ആണ്… അവിടെ വന്നാൽ എങ്കിലും കുറച്ചു സമാധാനം കിട്ടും എന്ന് വിചാരിച്ചു…. എവിടെ….. “”നിനിക്ക് ഇന്നലെ കിസ്സ് കിട്ടിയോ ഇല്ലയോ”” ഹനു “”ആഹ് കിട്ടി… ഒന്നല്ല ഒരു അഞ്ചാറെണ്ണം… എന്തേ…. “” കിസ്സ് കിട്ടിയോ കിസ്സ് കിട്ടിയോ എന്ന് ചോദിച്ചു കൊണ്ട് ഒരു നിമിഷം പോലും സ്വസ്ഥത തരാതെ നിൽക്കുന്നതു കേട്ടപ്പോൾ ഏതോ ഒരു നിമിഷത്തിൽ അങ്ങനെ പറഞ്ഞു പോയി.. “””ശെരിക്കും…… “” ഹനു… ആശു “”ഡീ… ഫ്രഞ്ച് ആണോ…. “” ഹനു അറിയാനുള്ള ത്വര കുറച്ചു കൂടുതൽ ആണ്… “”ഫ്രഞ്ച് അല്ല ചൈന…. മിണ്ടാതെ പോയേ രണ്ടും…. “” ഇച്ചിരി കലിപ്പിൽ തന്നെയാണ് പറഞ്ഞത് എങ്കിലും അവർ അതിനെ പുച്ഛിച്ചു തള്ളി കളിയാക്കാൻ തുടങ്ങി…. അവരെ മൈൻഡ് ചെയ്യാതെ വേഗം ഗ്ലാസ്‌ വിന്ഡോയിലൂടെ പുറത്തോട്ട് നോക്കി ഇരുന്നു….. മുന്നിൽ വിച്ചേട്ടന്റെ മുഖം തെളിഞ്ഞു വന്നപ്പോൾ എന്തോ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു……

“”വാ പോവാം…. “” ഹനു തട്ടി വിളിച്ചപ്പോൾ ആണ് ബോധം വരുന്നേ….. പിന്നെ നേരെ ക്ലാസിലേക്ക് വിട്ടു… കുറേ നേരം അവിടെ ഇരുന്നു കത്തി അടിച്ചും വിട്ടു പോയ നോട്ട് എഴുതി എടുത്തും കളിയാക്കിയും തല്ല് കൂടിയും ഒക്കെ അന്നത്തെ ദിവസം കടന്നു പോയി… ***** രാത്രി കിടന്നു കഴിഞ്ഞപ്പോൾ ആണ് വിച്ചേട്ടൻ ഇന്ന് വിളിച്ചില്ലല്ലോ എന്ന് ഓർമ വന്നത്…. ഹനുവും ആശുവും കെട്ടിപിടിച്ചു ഉറങ്ങുന്നുണ്ട്…. അവരെ നോക്കിയ ശേഷം ഫോണും എടുത്ത് വേഗം ബാൽക്കണിയിലേക്ക് നടന്നു….. സമയം പത്തു മണി കഴിഞ്ഞത്രെ…. അതുകൊണ്ട് വിച്ചേട്ടൻ ഉറങ്ങാൻ ആയിട്ടില്ല… ആദ്യത്തെ പ്രാവശ്യം ഫുൾ റിങ് ചെയ്തെങ്കിലും എടുത്തില്ല…. പിന്നെ ആദ്യേ വിളിച്ചു കാൾ കട്ട് ചെയ്യാൻ ആകുമ്പോൾ വന്നു എടുത്തു….. “”എന്താടി…. “” ഫോൺ എടുത്തപ്പോൾ തന്നെയുള്ള അവന്റെ ചോദ്യം കേട്ടതും അവളുടെ മുഖത്തു കലിപ്പ് വരാൻ തുടങ്ങി…. “”ഹലോ… ഹലോ… “” അവൻ അവിടുന്ന് ഹലോ പറഞ്ഞ് കളിക്കുന്നുണ്ട്…. ദേഷ്യം വന്നിട്ട് അപ്പോൾ തന്നെ ഫോൺ കട്ട് ചെയ്തു…. കുറച്ചു കഴിഞ്ഞപ്പോൾ അവൻ വിളിക്കുന്നുണ്ട്…. പക്ഷെ അവൾ ഫോൺ സൈലന്റിൽ ഇട്ടിട്ട് ബാൽക്കണിയിലെ ഊഞ്ഞാലിൽ പോയി ഇരുന്നു…..

വിച്ചേട്ടനോടുള്ള ദേഷ്യം കാരണം ആണ് ഇന്ന് ഈ ബാംഗ്ലൂരിൽ എത്തിയത് തന്നെ….. അതേ ദേഷ്യം കാരണം ആണ് 2 വർഷം ആ മുഖം കാണാതെ ഇവിടെ നിന്നതും…. പക്ഷെ… ഇപ്പൊ… വിച്ചേട്ടനോട്‌ പകരം വീട്ടണം എന്നൊക്കെ ചിന്തിച്ചു കൊണ്ട് തന്നെയാണ് അന്ന് അശ്വതി ഏച്ചിയുടെ കല്യാണത്തിന് പോയത് പോലും….. എന്നിട്ട് അതേ ആളുടെ കൂടെ എൻഗേജ്മെന്റും കഴിഞ്ഞു വന്നേക്കുന്നു… അന്ന് ബാംഗ്ലൂരിലേക്കുള്ള യാത്ര ഒരിക്കലും മറക്കാൻ പറ്റില്ല…. വിച്ചേട്ടനെ മനസിലാക്കാൻ കഴിഞ്ഞത് പോലും ആ യാത്രയിലൂടെ ആണ്….. പ്രായത്തിന്റെ ഓരോ തോന്നൽ ആയിരിക്കും എന്ന് കരുതിയ അതേ പ്രണയം ആണ് ഇന്ന് എന്റെ തൊട്ടടുത്തുള്ളത്….. ഞാൻ പോലും അറിയാതെ ഓരോ നിമിഷവും വിച്ചേട്ടൻ എന്റെ ഉള്ളിൽ നിറയുകയാണ്….. അവന്റെ ചുംബനം എന്നെ ഞാൻ ആക്കി മാറ്റുന്നു….. ആദ്യ പ്രണയം സമ്മാനിച്ച വേദന അതിന്റെ ഇരട്ടി സന്തോഷം ആയി തന്നെ തിരിച്ചു തന്നു….. ഓർമകൾ ഒക്കെ മനസ്സിൽ ഒരു സിനിമ പോലെ മിന്നി മായുമ്പോൾ കയ്യിൽ ഉള്ള ഫോൺ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി… ഒന്ന് ചിരിച്ചു കൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു…

കല്യാണം മൂന്നു മാസം കഴിഞ്ഞേ ഉള്ളൂ എങ്കിലും തിരക്കുകൾ ഒക്കെ ഇപ്പോഴേ വന്ന് തുടങ്ങി… പിന്നെ എന്റെ ജോലി കൂടെ ആയതോടെ ആകെ മൊത്തത്തിൽ ബിസി ആയി പോയി.. അതിനാൽ എന്റെ സീതകൊച്ചിനെ ഒന്ന് വിളിക്കാൻ പോലും നേരം കിട്ടുന്നില്ല… 🔹🔹🔹🔹🔹🔹 ഇന്ന് ഫ്രഷ് ആയി ഇറങ്ങുമ്പോൾ ആണ് അവൾ ഫോൺ വിളിക്കുന്നത് കണ്ടത്… വെറുതെ ഒന്ന് കളിപ്പിക്കാൻ ആണ് ഇച്ചിരി കലിപ്പിൽ “”എന്താടി “” ന്ന് ചോദിച്ചത്… അപ്പോൾ തന്നെ ആ കോപ്പ് ഫോൺ കട്ട് ചെയ്തു….. അമ്മ ഫുഡ്‌ കഴിക്കാൻ വിളിച്ചപ്പോൾ പോയി ഫുഡും കഴിച്ചു വന്നു…. വന്നപ്പോൾ തന്നെ ആദ്യം നോക്കിയത് അവളുടെ കാൾ ഉണ്ടോ എന്നാണ്…. ദുഷ്ടത്തി… ഒന്ന് വിളിക്കുക കൂടി ചെയ്തില്ല… അവളെ പറഞ്ഞിട്ടും കാര്യം ഇല്ല…. മര്യാദക്ക് വിളിച്ച അവളോട്‌ കലിപ്പ് ആവാൻ പോയിട്ടല്ലേ…. അതുകൊണ്ട് ജാഡ കാണിക്കാതെ ഞാൻ തന്നെ വിളിച്ചു….

രണ്ട് ബെൽ അടിച്ചപ്പോൾ തന്നെ കാൾ എടുത്തു…. “”ഹലോ… “” “”” ആ…. “” “” എന്ത് ആ “” “” ഒന്നുല്ല…. “” “”ഓഹ്…. “” “”ആഹ്… “” “”എന്നാ ബൈ.. “” “” മ്മ്മ്…. “” “” ഡീ പോത്തേ…. നിനിക്ക് എന്താ പറ്റിയെ… ഒരു മൈൻഡ് പോലും ഇല്ലല്ലോ…. “” “” ഓഹ്… അപ്പോൾ വിച്ചേട്ടന് വായ തുറന്നു മര്യാദക്ക് പറയാൻ ഒക്കെ അറിയാം അല്ലേ…”” “”” പിന്നേ…. അറിയാല്ലോ… “” “”നീ എന്താ കിടക്കാതെ… പോയി കിടന്നു ഉറങ്ങാൻ നോക്ക് പെണ്ണേ…. “” “” ഓഹ്… അപ്പോൾ അങ്ങനെ ആയല്ലേ… എന്തെങ്കിലും സംസാരിക്കാന്ന് വിചാരിച്ചു ഉറങ്ങാതെ ഇരുന്ന ഞാൻ കുറ്റക്കാരി..ഹും..”‘ “” എന്റെ പൊന്നെ… ഞാൻ ഒന്നും പറഞ്ഞില്ല… “” “” ഹാ… അതാണ് നല്ലത്…. “‘ “” എങ്ങനെ ഉണ്ട് ക്ലാസ്സ്‌ ഒക്കെ… കുറേ നാൾ ആയില്ലേ പോയിട്ട്… “‘ അത് കേട്ടപ്പോൾ തന്നെ അവൾ ഇന്ന് ഹനുവും ആശുവും ചോദിച്ചതും ക്ലാസിൽ നിന്ന് പുറത്താക്കിയതും ഒക്കെ അവന് പറഞ്ഞു കൊടുത്തു…. “”മതി… മതി… നീ പോയി കിടന്ന് ഉറങ്ങാൻ നോക്ക്… എനിക്ക് നല്ല ക്ഷീണം ഉണ്ട്… ഇന്ന് കുറേ അലഞ്ഞു തിരിഞ്ഞു നടന്നിരുന്നു… “” ”

” മ്മ്മ്….. എന്നാ ബൈ… നാളെ വിളിക്കാം.. “” “” മ്മ്മ്… “” കാൾ കട്ട് ചെയ്തു ബെഡിലേക്ക് വീണു…. കണ്ണടക്കുമ്പോൾ മുന്നിൽ ആദ്യം തെളിഞ്ഞു വന്നത് ഇടതൂർന്ന ആ കാച്ചെണ്ണ മണമുള്ള മുടി കുളിപ്പിന്നിൽ ഇട്ട് കയ്യിലെ കുപ്പിവളയും കിലുക്കി പാട്ടുപാവാടയും ഇട്ട് നടക്കുന്ന പെണ്ണിനെയാണ്…. അന്നൊന്നും അവളെ ഞാൻ ശ്രദ്ധിക്കാറില്ല… എന്നാൽ ഇപ്പൊ അവളെ ഓർക്കാത്ത ഒരു നിമിഷം പോലും ഇല്ല എന്ന് വേണം പറയാൻ…. ******* ഓരോ പുലരിയും പതിവിലും ശോഭയോടെ വിടർന്നു…. ദിവസങ്ങൾ കൊഴിഞ്ഞു പോകുന്തോറും അവൻ അവളിലേക്കും അവൾ അവനിലേക്കും ചുരുങ്ങാൻ തുടങ്ങി…….പ്രണയം കൊണ്ട് മഴവില്ല് ചാലിച്ച ഓരോ രാവുകളും കടന്നു പോയി….. *****

“”എല്ലാം പാക്ക് ചെയ്തില്ലേ…. “” ആശു “” ആ… എല്ലാം റെഡി ആയി…. “” ഹനു.. “”ബാഗ് ഒക്കെ പാക്ക് ചെയ്തു കഴിഞ്ഞാൽ താഴെ കൊണ്ട് വയ്ക്ക്…. എന്നിട്ട് നമുക്ക് റെഡി ആവാം… “” ദില്ലു… അങ്ങനെ അവർ ഇന്ന് നാട്ടിലേക്ക് തിരിച്ചു പോവുകയാണ്… ഇനി എന്തായാലും വെക്കേഷൻ കഴിഞ്ഞിട്ടേ എല്ലാരും തിരിച്ചു വരുന്നുള്ളു….അതുകൊണ്ട് ഓരോരുത്തരും ഓരോ ജോലിയിൽ ഏർപ്പെടുന്ന തിരക്ക് ആണ്…. പോകുന്നതിനു മുമ്പ് വീട് വൃത്തിയാക്കി വയ്ക്കാൻ ഹൗസ് ഓണറുടെ നിർദേശം ഉണ്ടായിരുന്നു….. പെട്ടെന്ന് ആണ് ആരോ കാളിംഗ് ബെൽ അടിച്ചത്…. “”ഹനു… ഒന്ന് പോയി ഡോർ തുറന്നെ…. “” ദില്ലു വിളിച്ചു പറഞ്ഞപ്പോൾ ഹനു കയ്യിലെ ചൂൽ താഴെ ഇട്ടിട്ട് ഡോർ തുറക്കാൻ വേണ്ടി പോയി…… ❇️❇️❇️❇️❇️❇️ ( തുടരും)