The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കൃഷ്ണ
ശ… ശെരി…
കരച്ചിൽ പിടിച്ചു നിർത്തി പറഞ്ഞ് പാറു തിരിഞ്ഞു നടക്കാനൊരുങ്ങേ അവൾടെ കൈയ്യിൽ കാർത്തിയുടെ പിടി വീണു…
പാറു കൈയ്യിലേക്കും പിന്നെ കാർത്തിയെയും നോക്കി…
അവന്റെ മുഖത്തെ ഭാവം എന്തെന്ന് അവൾക്ക് മനസിലാകുന്നില്ലായിരുന്നു…
എങ്കിലും അവൻ തടഞ്ഞത് അവളിൽ ഒരു സന്തോഷമുണർത്തി…
പാറുവിന്റെ നോട്ടം കണ്ട് കാർത്തി കൈ അയച്ചു…
താൻ എന്തിനാണ് അവളെ പെട്ടന്ന് തടഞ്ഞത്…
അവൾ തിരിഞ്ഞു നടാനൊരുങ്ങിയതും എന്ത് കൊണ്ടാണ് തന്റെ മനസ് വേവലാതി പെട്ടത്…
എന്തോ വേണ്ട പെട്ടത് അകലുന്ന പ്രതീതി തോന്നിയത്… ഇതിനൊക്കെ അർഥം എന്റെ മനസും പാർവതിയെ ആഗ്രഹിക്കുന്നു എന്നതാണോ…
ഒരു നിമിഷം അവന്റെ മനസ് ചോദ്യങ്ങൾ കൊണ്ട് നിറഞ്ഞു…
ചിന്തയിൽ നിൽക്കുന്ന കാർത്തിയെ പാറു നോക്കി… ചെറിയൊരു പ്രേതീക്ഷ മനസ്സിൽ മുള പൊട്ടിയതായിരുന്നു… അത് വീണ്ടും ഇല്ലാതായിരിക്കുന്നു…
എന്നോട് എന്തേലും പറയാനുണ്ടോ കാർത്തിയേട്ടന്…?
ഏഹ്… ഏയ്… ഇല്ല…
കാർത്തിയുടെ വാക്കുകൾ വീണ്ടും അവളെ നിരാശപ്പെടുത്തുകയും വേദനയുണ്ടാക്കുകയും ചെയ്യിപ്പിച്ചു… എങ്കിലും അവൾ അത് മുഖത്ത് പ്രകടമാക്കിയില്ല…
അവനെ നോക്കിയ ശേഷം പാറു തിരിഞ്ഞു നടന്നു…
പാർവതി…
രണ്ട് ചുവട് വെച്ചതും കാർത്തിയുടെ ശബ്ദമുയർന്നു…
മനസ്സിൽ പ്രേതീക്ഷ ഉറപ്പിച്ചില്ലങ്കിലും അവൾ തിരിഞ്ഞു… അപ്പോഴേക്കും കാർത്തി അവൾക്കടുക്കലേക്ക് വന്നു നിന്നു…
അവൾ എന്തെന്ന ഭാവത്തിൽ അവനെ നോക്കി…
എന്റെ മനസിനെ അസ്വസ്ഥമാക്കി പോകുവാണോ നീ…
കാർത്തി പറഞ്ഞത് കേട്ട് പാറു അവനെ ഉറ്റു നോക്കി…
അവന്റെ മനസിലുള്ളത് വാക്കുകളായി പുറത്തേക്ക് വന്നു…
എനിക്ക് എവിടന്ന് തുടങ്ങണമെന്ന് അറിയില്ല… ഇനിയൊരു പ്രണയം എനിക്ക് ഉണ്ടാകില്ലന്ന് ഉറപ്പിച്ചിരുന്ന വ്യെക്തിയായിരുന്നു ഞാൻ… ആത്‍മാർത്ഥമായി സ്നേഹിച്ചവൾ ഒരു സുപ്രഭാതത്തിൽ വന്ന് ബൈ പറഞ്ഞ് അങ്ങ് പോയി…
കുറച്ച് നാൾ എടുക്കേണ്ടി വന്നു ഒന്ന് ഒക്കെ ആവാൻ… വല്ലാതെ വേദനിച്ചിരുന്നു എന്റെ ഹൃദയം…
ഇപ്പോ ദേ നീ കാരണം വീണ്ടും… എനിക്ക് അറിയില്ല… കൃത്യമായി എന്ത് പറയണമെന്ന്…
എനിക്ക് കുറച്ച് സമയം തരണം പാർവതി നീ…
നിന്നെ അംഗീകരിക്കാൻ കുറച്ച് സമയം…
കാർത്തി പറഞ്ഞ വാക്കുകൾ കേട്ട് വിശ്വസിക്കാനാവാതെ നിന്നു പോയി… സന്തോഷം കൊണ്ട് ഹൃദയം വിങ്ങി… കണ്ണുനീർ ഒഴുകിയിറങ്ങി…
അവൾക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല…
സ… സമയമെടുത്തോളൂ… ഞ… ഞാൻ കാത്തിരിക്കാം…
തനിച്ചാക്കില്ല ഞാൻ… കൂടെ ഉണ്ടാകും…
പാറു പറഞ്ഞത് കേട്ട് കാർത്തിയുടെ ചുണ്ടിൽ ഇളം ചിരി തത്തി…
ഇരുവരും ഒരു നിമിഷം പരസ്പരം നോക്കി നിന്നു…
രണ്ട് പേരുടെയും മനസ് ശാന്തമായിരുന്നു… സന്തോഷത്തിന്റെ തിരമാലകൾ അലതല്ലുകയായിരുന്നു…
ഇനി തിരിച്ചു പോകുന്നുണ്ടോ…?
കാർത്തി ചെറു ചിരിയോടെ ചോദിച്ചു…
മമ്ഹ്ഹ്… ഞാൻ ഇനി പോണില്ല…
മര്യാതയ്ക്ക് പൊക്കോണം… എന്നിട്ട് കോഴ്സ് കംപ്ലീറ്റ് ആക്കണം…
പാറു പറഞ്ഞതിന് മറുപടി എന്നോണം കാർത്തി പറഞ്ഞു…
അവൻ പറഞ്ഞത് കേട്ട് അവൾ അവനെ കൂർപ്പിച്ചു നോക്കി…
അത് കണ്ട് കാർത്തി ചിരിച്ചു പോയി… ഒപ്പം അവളും…
ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…?
മമ് എന്താണ്… ചോദിക്ക്…
അ… അത് പിന്നെ ഞാൻ കിച്ചേട്ടാന്ന് വിളിച്ചോട്ടെ…
മമ്… നാക്കാലിയുടെ ഇഷ്ട്ടം പോലെ വിളിച്ചോ…
കാർത്തി പറഞ്ഞു…
കിച്ചേട്ടാ…
അവൾ ചിണുങ്ങലോടെ വിളിച്ചു പോയി…
എന്തോ……
അവൻ ചിരിയോടെ വിളികേട്ടു…
പാറു വീണ്ടും പഴയ കുറുമ്പിയായി മാറിയത് പെട്ടന്നാണെന്ന് അവൻ ഓർത്തു പോയി… അതിന് താൻ കാരണമാണെന്ന് ഓർക്കെ അവനിലെ ചിരി ഒന്ന് കൂടി വിടർന്നു…
മനസ് വീണ്ടും പ്രണയം തേടി തുടങ്ങിയ പോലെ അവന് തോന്നി…
കാർത്തി ഇമ ചിമ്മാതെ പാറുവിനെ നോക്കി നിന്നു…
®®®®®®®®®®®®®®®®®®®®®®®®®®®®®
ബെഡിൽ കിടന്ന തുണികൾ ഓരോന്നായി മടക്കി വെക്കുവായിരുന്നു അഞ്ചു…
പെട്ടന്ന് പിന്നിലൂടെ പാറു അവളെ ചുറ്റിപ്പിടിച്ചു കൊണ്ട് പുണർന്നു…
അഞ്ചു ഒന്ന് ഞെട്ടി… അവൾ വേഗം പാറുവിന് നേരെ തിരിഞ്ഞു…
ഇവിടന്ന് പോയ പോലെയല്ല തിരികെ വന്നിരിക്കുന്നതെന്ന് മനസിലാക്കാൻ പാറുവിന്റെ മുഖത്തെ തെളിച്ചം തന്നെ ധാരാളമായിരുന്നു അഞ്ചുവിന്…
എന്താടാ പാറു… യാത്ര പറയാൻ പോയ കണക്കെയല്ലല്ലോ തിരിച്ചു വന്നത്… മുഖം കണ്ടാലേ അറിയാം…
അതെ അഞ്ചുസേ… എനിക്ക് സന്തോഷം കൊണ്ട് നിക്കാൻ വയ്യാ…
എന്താണ് കാർത്തിയേട്ടൻ നിന്റെ ഇഷ്ട്ടം അംഗീകരിച്ചോ…
പാറുവിന്റെ സംസാരം കേട്ട് ആകാംക്ഷയോടെ അഞ്ചു ചോദിച്ചു…
ഹാമ്… അഞ്ചു… എന്റെ കിച്ചേട്ടൻ എന്റെ ഇഷ്ട്ടം അംഗീകരിച്ചു… പൂർണ്ണമായും അക്സേപ്റ്റ് ചെയ്യാൻ സമയം വേണമെന്ന് പറഞ്ഞു… എടുത്തോട്ടെ… എത്ര സമയം വേണമെങ്കിലും എടുത്തോട്ടെ… ഞാൻ കാത്തിരിക്കും…
ആവേശത്തോടെ പറയുന്നവളെ അഞ്ചു സ്നേഹത്തോടെ നോക്കി നിന്നു…
കുറച്ച് മുന്നേ വരെ കണ്ടിരുന്ന പാറുവിന്റെ മുഖം മനസിലേക്ക് തെളിഞ്ഞു… ഇന്ന് രാവിലെ തിരികെ പോകുവാണെന്ന് പറയാൻ ഇവിടന്ന് ഇറങ്ങുമ്പോൾ പോലും ഈ മുഖത്ത് നിഴലിച്ച വേദന താൻ വല്ലായ്മയോടെ നോക്കി കണ്ടിരുന്നു… പക്ഷേ ഇപ്പോ തന്റെ പാറുവിന്റെ സന്തോഷം മുഖത്തെ തെളിച്ചം എല്ലാം കാണുമ്പോൾ മനസ് നിറഞ്ഞു…
പാറു കൂടുതൽ വാചാലയായി കൊണ്ടിരുന്നു… പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ആവേശത്തോടെ അതിലുപരി ഹൃദയം വിങ്ങിയ സന്തോഷത്തോടെ പറഞ്ഞു കൊണ്ടിരുന്നു…
അഞ്ചു പുഞ്ചിരിയോടെ അവളെ കേട്ടിരുന്നു…
®®®®®®®®®®®®®®®®®®®®®®®®®®
ജാനു റൂമിലേക്ക് വരുമ്പോൾ അവിടെയെങ്ങും അച്ചുവിനെ കണ്ടില്ല… ബാൽക്കണി ഡോർ തുറന്നു കിടക്കുന്നത് ശ്രെദ്ധയിൽ പെട്ടതും അവൾ അങ്ങോട്ടേക്ക് നടന്നു…
ജാനു ബാൽക്കണിയിലേക്ക് വരുമ്പോൾ അച്ചു ഒരു ചിരിയോടെ ഫോൺ കട്ടാക്കുന്ന കാഴ്ചയാണ്…
അവൾ അവനടുക്കലേക്ക് ചെന്നു നിന്നു… പ്രാണന്റെ സാമിഭ്യം മനസിലാക്കിയ കണക്കെ അച്ചു മുഖം ചരിച്ചു കൊണ്ട് അവളെ നോക്കി…
മമ്… എന്താണ്…? ആരാ വിളിച്ചത്…?
വിളിച്ചതോ… വിളിച്ചത് എന്റെ അളിയൻ കാർത്തി…
ഹേഹ്… ഏട്ടനായിരുന്നോ… എന്നോട് സംസാരിക്കണമെന്ന് പറഞ്ഞില്ലേ…
ജാനുവിന്റെ മുഖം വാടി…
എന്റെ ജാനുമ്മേ… സംസാരത്തിന്റെ തുടക്കത്തിൽ തന്നെ കാർത്തി തിരക്കിയത് എന്റെ പെണ്ണിനെയാ… അപ്പോ ഞാനാ പറഞ്ഞത് ജാനൂട്ടി എന്റടുത്തില്ല താഴെ അമ്മയുടെ കൂടെ ആണെന്ന്…
ജാനുവിനെ ചുറ്റിപ്പിടിച്ചവനിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു…
അത് കേട്ടതും അവൾടെ മുഖത്തെ വാട്ടം എങ്ങോ പോയി…
ഏട്ടൻ ചുമ്മാ വിളിച്ചതായിരുന്നോ…?
ചുമ്മാ വിളിച്ചതല്ല… ഒരു കാര്യം പറയാൻ വേണ്ടി വിളിച്ചതായിരുന്നു…
എന്ത് കാര്യം…?
അതോ അത് എന്റെ ജാനുമ്മേടെ ഏട്ടന് ഒരു പ്രൊപോസൽ വന്നതിനെ കുറിച്ച് പറയാൻ വിളിച്ചതായിരുന്നു…
ഹേങ്… പ്രൊപോസലോ… ഏട്ടനോ…
ജാനു വിശ്വസിക്കാനാവാതെ അച്ചുവിനെ നോക്കി ചോദിച്ചു…
ഹാടി ജാനുമ്മേ…
അവൾടെ നെറ്റിയിൽ നെറ്റി കൊണ്ട് മുട്ടി അച്ചു പറഞ്ഞു…
പ്രെപ്പോസൽ എവിടന്നാ…? കുട്ടിയുടെ പേര്…? എവിടെയാ വീട്…?
ഒന്ന് നിർത്തി നിർത്തി ചോദിക്കെന്റെ പെണ്ണേ…
അച്ചു പറഞ്ഞത് കേട്ട് ജാനു അവനെ നോക്കി…
അവൻ ഒരു ചിരിയോടെ അവളെ ഒന്ന് കൂടി ചേർത്തു പിടിച്ചു…
ഇങ്ങനെ നോക്കാതെ എന്റെ ജാനുവേ…
തമാശിക്കാതെ ചെക്കാ… ഞാൻ ചോദിച്ചതിന് ഉത്തരം പറയ് ആദ്യം…
മമ്… ഒക്കെ… ആദ്യം എന്താണ് ചോദിച്ചത് പ്രൊപോസൽ എവിടന്നാണെന്ന് അല്ലെ…
അത് അവിടത്തെ വീടിനടുത്തു തന്നെയുള്ള കുട്ടിയാണ്… കക്ഷിയാണ് പ്രൊപ്പോസ് ചെയ്തത്…
പിന്നെ പേര്… പേര് പാർവതി…
വീട് ബാംഗ്ലൂർ… അമ്മ വീടാണ് ഇവിടെ…
വീടിനടുക്കലായി അങ്ങനെ… അതും ബാംഗ്ലൂർ നിന്നുള്ള…
ജാനു അച്ചു പറഞ്ഞത് കേട്ട് ആലോചിച്ചു…
അഞ്ചു എന്ന് പറയുന്ന കുട്ടിയുടെ കസിൻ ആണ് ഈ പറഞ്ഞ പാർവതിയെന്നാണ് കാർത്തി പറഞ്ഞത്…
ഹേ… അഞ്ജുവിന്റെ കസിനോ…
എന്നാലും ഏട്ടനെ പ്രെപോസ് ചെയ്തത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല…
ആമ്… അങ്ങനെയാണ് പെൺകുട്ടികൾ… കണ്ട് പടിക്ക്… എന്റെ ഈ കാന്താരിയുടെ പിറകെ എത്ര നടന്നിട്ടാ ഒന്ന് സെറ്റ് ആയത് തന്നെ…
ഓ… അതിന് എന്റെ ഏട്ടന്റെ സ്വഭാവമായിരുന്നോ താന്തോന്നിയുടെ… ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് കൈ ഓങ്ങുവല്ലേ…
പറയണം ജാനുമ്മേ… നീ തന്നെ അത് പറയണം… ഏട്ടനല്ലേ വലുത്…
ജാനു പറഞ്ഞത് കേട്ട് അച്ചു കുശുമ്പ് കുത്തി നോട്ടം മാറ്റി…
അവൾക്ക് അവന്റെ നിൽപ്പ് കണ്ട് ചിരി വന്നു പോയി…
അച്ചോടാ… ഇപ്പോ എന്റെ ചെക്കനെ കാണാൻ എന്ത് ഭംഗിയാണ്… സോ ക്യൂട്ട്…
അച്ചുവിന്റെ കവിളിൽ വലിച്ച് കൊണ്ട് ജാനു കൊഞ്ചലോടെ പറഞ്ഞു…
അവന്റെ ചുണ്ടിൽ ചിരി തത്തിയെങ്കിലും പുറമേ കാട്ടിയില്ല…
ഞാൻ ചുമ്മാ പറഞ്ഞതല്ലേ…
അവന്റെ ഭാഗത്ത് നിന്നും വീണ്ടും അനക്കമില്ല…
ശെരി… ഈ മുഖം തെളിയാൻ ഞാൻ ഒരു കൂട്ടം തരട്ടെ…
ജാനു പറഞ്ഞത് കേട്ട് അച്ചു അവളെ പാളി നോക്കി…
അവൾ അവനെ അവൾക്ക് നേരെ തിരിച്ചു കൊണ്ട് കവിളിൽ ചുണ്ടുകളമർത്തി മുത്തി…
ഇത് ആർക്ക് വേണം… ഈ കിസ്സിൽ എന്റെ പിണക്കം നിക്കൂല…
അവൻ കുറുമ്പോടെ പറഞ്ഞു…
പിന്നെ…
അവൾ അവനെ നോക്കി ചോദിച്ചു…
ജാനുവിന്റെ ചോദ്യത്തിന് അച്ചു അവളെ നോക്കി കണ്ണോടിച്ചു കൊണ്ട് കള്ളച്ചിരി ചിരിച്ചു…
അയ്യടാ താന്തോന്നി…
ജാനു അവനെ നോക്കി പറഞ്ഞു കൊണ്ട് റൂമിലേക്ക് ഓടി…
പ്ലീസ് ഡി ജാനുമ്മേ…
അവൾക്ക് പിന്നാലെ പറഞ്ഞു കൊണ്ട് അച്ചുവും…
തുടരും…