രചന – മാതു
പിറ്റേന്ന് നേരം പുലർന്നപ്പോ കണ്ണൻ എഴുനേറ്റു ലച്ചൂ നെ നോക്കിയപ്പോ അവളെ കണ്ടില്ല ഇവള് ഇത്ര നേരത്തെ എഴുന്നേറ്റോ അവൻ മനസിൽ ഓർത്തു . ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോ അവനു മനസിൽ ആയി അവള് കുളിക്കുവാണെന്നു . അവൻ കുറച്ചു നേരം കട്ടിലിന്റെ ഹെഡ് ബോർഡിൽ ചാരി ഇരുന്നു . അവള് കുളി കഴിഞ്ഞു ഇറങ്ങി വന്നു . ദാവണി ഒന്നും വൃത്തി ആയി ഇട്ടു നീണ്ട മുടി അവള് വിടർത്തിഇട്ടു . ആഹാ തീവണ്ടി എഴുന്നേറ്റോ അവള് ചോദിച്ചു . അതെ ഇങ്ങനെ ഇരിക്കാതെ വേഗം കുളിച്ചു റെഡി ആകാൻ നോക്കു അവള് അതു പറഞ്ഞിട്ട് താഴേക്കു പോയ് . സരസ്വതി യും സുധ യും അടുക്കളയിൽ ജോലിയിൽ ആയിരുന്നു . ആഹാ ആരാ ഇതു ലച്ചൂ മോളോ ഇത്ര നേരത്തെ ഒക്കെ എഴുനേൽക്കുമോ ഇപ്പൊ സുധ ചോദിച്ചു ഇനി നേരെത്തെ എഴുന്നേറ്റെ അല്ലെ പറ്റു സുധേ അവള് ഇപ്പൊ ഭാര്യ അല്ലെ സരസ്വതി പറഞ്ഞു . ദ മോളെ ഇതു കണ്ണന് കൊണ്ട് കൊടുക്ക് സുധ പറഞ്ഞു . അവള് ചായയുമായ് റൂമിൽ ലേക്ക് പോയ് ..
കണ്ണൻ കുളി കഴിഞ്ഞു തല തോർത്തു വായിരുന്നു . ഡോ തീവണ്ടി ദ ചായ അവള് അതു വെച്ചിട്ട് അവിടെ നിന്നും പോകാൻ തുടങ്ങി തുടങ്ങി പെട്ടന്ന് അവൻ അവളെ ഭിത്തിയോട് ചേർത്ത് നിർത്തി ആര ടി നിന്റെ തീവണ്ടി മ് അവൻ ചോദിച്ചു അന്ന് തന്നതു പോലെ ഒരു ഡോസ് വേണോ അവൻ അവളുടെ ചുണ്ടിൽ തൊട്ടു പറഞ്ഞു. അവൾക്ക് പെട്ടന്ന് അന്നത്തെ കാര്യം ഓർമ്മ വന്നു അയ്യേ അന്നത്തെ പോലെ ഇയാള് എങ്ങാനും എന്നെ പിടിച്ചു ഉമ്മിച്ചാൽ എന്റെ ശിവനെ എനിക്കു ഓർക്കാൻ കൂടി വയ്യ ലച്ചൂ ആത്‌മ . ടി കുള്ളത്തി നീ എന്ത് ആലോചിച്ചു നിൽക്കുവാ എന്റെ നെഞ്ചിന്റെ അത്ര യും പോലും ഇല്ല ഇനി നീ എന്നെ വിളിക്കുവൊടി തീവണ്ടി ന്നു അവൻ ചോദിച്ചു . ഇല്ലന്ന് അവള് കണ്ണു ചിമ്മി കാണിച്ചു . എന്നാൽ പൊക്കോ അവൻ പറഞ്ഞു അവള് അവിടെ നിന്നും ഓടി പോയ് . ..
വൈകുന്നേരം ലച്ചൂ വും കണ്ണനും കൂടി ശ്രീ മംഗലത് പോകാൻ വേണ്ടി ഇറങ്ങി . എല്ലാവരും യാത്ര പറഞ്ഞു അവര് അവിടെ നിന്നും പോയ് . അവര് ശ്രീ മംഗലത് എത്തിയപ്പോ അവരെ കാത്തു അവിടെ ഇന്ദു നിൽപ്പുണ്ടായിരുന്നു . ഞാൻ നിങ്ങളെ കാത്തു ഇവിടെ തന്നെ നിൽക്കുവായിരുന്നു നീ പോയൊണ്ട് എനിക്ക് സംസാരിക്കാൻ ആരും ഇല്ലാതെ നിൽക്കുവായിരുന്നു അവള് ലച്ചൂ നോട് പറഞ്ഞു . നീ വാ അവളുടെ കൈയിൽ പിടിച്ചു ഇന്ദു കൊണ്ട് പോയ് കണ്ണൻ റെഡി ആയി എവിടെ യോ പോയ് പോയ്. അവള് മുറിയിൽ പോയ് ഫ്രഷ് ആയി കുറെ നേരം അവള് മുറിയിൽ തന്നെ ഇരുന്നു . ഒറ്റക്ക് ഇരിക്കുബോൾ മനസിൽ ആവിശ്യം ഇല്ലാത്ത ചിന്ത കൾ കടന്നു കുടും . അതു മതി മനസു അസ്വസ്ഥം മാക്കൻ. അവള് മനസിൽ ഓർത്തു . തനിക്കു എന്ത് കൊണ്ട് ആയിരിക്കും കണ്ണനെ സ്നേഹിക്കാൻ കഴിയാത്തത് . ഇപ്പൊ എനിക്കു അയാളോട് ദേഷ്യം ഒന്നും ഇല്ല എന്തോ ഭർത്താവ് ആയി അംഗീകരിക്കാൻ പറ്റുന്നില്ല . അതു ചിലപ്പോ സച്ചുവേട്ടനെ പൂർണ മായും മനസിൽ നിന്നും പറിച്ചു മാറ്റാൻ പറ്റാത്തോണ്ടു ആയിരിക്കും . ചിന്ത കൾക്ക് വിരാമം ഇട്ടു അവള് താഴേക്ക് ചെന്നു എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു എന്നിട്ടും കണ്ണനെ കണ്ടില്ലല്ലോന്നു അവള് ചിന്തിച്ചു . ..
നീ ഭക്ഷണം കഴിച്ചിട്ട് കിടന്നോ ഏട്ടനൻ ചിലപ്പോ വരാൻ വൈകും ഇന്ദു പറഞ്ഞു . മുറിയിൽ ചേന്നു കിടന്നിട്ടും അവൾക്ക് ഉറക്കം വരുന്നു ഉണ്ടായിരുന്നില്ല . തിരിഞ്ഞു മറിഞ്ഞും കിടന്നു . എന്തോ മനസു അസ്വസ്ഥം ആയിരുന്നു . അൽപ്പം നേരം കഴിഞ്ഞു ബുള്ളറ്റിന്റെ ശബ്ദം കേട്ടു അവള് എഴുനേറ്റു നോക്കി അവൻ ആണെന്ന് മനസിൽ ആയതും അവള് താഴേക്ക് ചേന്നു ലെവ ലേശം പോലും വെളിവ് ഇല്ലാതെ ആണ് കണ്ണൻ കേറി വരുന്നത് ഗോവണി പടി കേറാൻ അവൻ നോക്കിയപ്പോ വീഴാൻ പോയ് . അയ്യോ അത് കണ്ട് അവള് ഓടി പോയ് അവനെ പിടിച്ചു . ആരാടി എന്റെ കൈയിൽ കേറി പിടിച്ചേ ഓ നീ ആയിരുന്നോ രാധ ഈ കണ്ണന്റെ രാധ , ❤️ ഇങ്ങോട്ട് വാ മനുഷ്യ കുടിച്ചു ബോധം ഇല്ലാതെ മനുഷ്യനെ മെനക്കെടുത്താൻ അവള് പറഞ്ഞു. ….
എന്താടി പെണ്ണെ ഞാൻ നിന്റെ കിണ്ണൻ അല്ലെ ചെറുപ്പത്തിൽ അങ്ങനെ അല്ലെ നീ വിളിച്ചോണ്ട് ഇരുന്ന ത് . നിന്നെ ഞാൻ എത്ര വട്ടം കുളിപ്പിച്ചിട്ടുണ്ട്. ഭക്ഷണം വാരി തന്നിട്ടുണ്ട് . അവൻ പറഞ്ഞു . ദേ കുടിച്ചു ബോധം ഇല്ലാതെ വെറുതെ ഓരോന്നും പറഞ്ഞാൽ ഉണ്ടെല്ലോ . ഇങ്ങോട്ട് വാ മനുഷ്യ അവള് അവനെ മുറിയിൽ കൊണ്ട് ഇരുത്തി . എന്താടി വേണേ ഞാൻ നിന്നെ ഇപ്പോഴും കുളിപ്പിക്കും ദേ വൃത്തി കേടു പറഞ്ഞാൽ ഉണ്ടേലോ എന്താടി ഞാൻ പറയും . ഞാൻ നിന്റെ കിണ്ണൻ അല്ലെ നീ എന്റെ രാധ അല്ലെ എന്റെ കുഞ്ഞു രാധ അവൻ ഓരോന്ന് പറഞ്ഞോണ്ട് ഇരുന്നു. ഓ ഇതു ഭയങ്കര കഷ്ടം ആയല്ലോ . ..
അവള് അവനെ ഷവറിന്റെ ചോട്ടിൽ കൊണ്ട് നിർത്തി . ഹായ് മഴ അവൻ വെള്ളം കൈ കൊണ്ട് തട്ടി തെറിപ്പിച്ചു . അതെ ഇവിടെ നിന്നും കുളിച്ചിട്ടു ഇറങ്ങി വന്നാൽ മതി അവള് പറഞ്ഞു . നീ പോകേണ്ട നമുക്ക് രണ്ടു പേർക്കും മഴ നനയം അതു പറഞ്ഞു അവളെ കൂടെ ഷവറിന്റെ ചോട്ടിൽ നിർത്തി . അയ്യോ എന്ത് പണിയ ഈ കാണിച്ചേ എന്റെ ദേഹം മുഴുവൻ നനഞ്ഞു അവള് പറഞ്ഞു . ഇനി ഞാൻ തന്നെ ഇയാളെ കുളിപ്പി ക്കുന്നത നല്ലത് അവള് അവനെ കുളിപ്പിച്ച് എങ്ങനെ ഒക്കെ യോ ഡ്രസ്സ് ഇട്ടു കൊടുത്തു . എന്നിട്ട് അവളും ഡ്രസ്സ് മാറി . .
കിടക്കാൻ നേരം അവളെ വലിച്ചു അവൻ നെഞ്ചത് ഇട്ടു എന്തോ അവള് അതു എതിർക്കാൻ പോയില്ല ഒരു നിമിഷം അവള് കിണ്ണന്റെ ലച്ചൂ വായ് മാറി . അവൻ ഉറക്കത്തിൽ ഇടക്ക് ഇടക്ക് അവളുടെ പേര് പറഞ്ഞോണ്ട് ഇരുന്നു അവള് അവന്റെ നെറ്റിൽ സ്നേഹചുംബനം നൽകി കിണ്ണന്റെ ലച്ചു വായ്. പെട്ടന്ന് അവൾക്ക് ചെറുപ്പത്തിലേ കാര്യം ങ്ങൾ ഓർമ വന്നു എപ്പോഴോ അതൊക്കെ ഓർത്തു അവള് ഉറക്കത്തെ കൂട്ടു പിടിച്ചു . …………
തുടരും

by