22/04/2026

ശ്രീനന്ദനം : ഭാഗം 36

രചന – കണ്ണന്റെ മാത്രം

കരയല്ലേ മോളെ… നീ കരഞ്ഞാൽ അവന് സഹിക്കില്ല.. രുദ്രൻ അവളുടെ പുറത്ത് തട്ടി സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു..

കുറച്ചുനേരം എടുത്തു കാത്തു ഒന്ന് ഓക്കേ ആവാൻ… അവൾ സമാധാനത്തിൽ ആയി എന്ന് കണ്ടതും രുദ്രൻ അവളെയും കൂട്ടിപോയി അവിടെ ഉള്ള സെറ്റിയിലേക്ക് ഇരുത്തി… അതിന് ശേഷം ആണ് തനിക്ക് ചുറ്റും നിൽക്കുന്നവരെ അവൻ ശ്രദ്ധിക്കുന്നത്..

ഹായ് സാർ.. ഞാൻ വിശ്വരുദ്ര്.. പാലക്കാട്‌ DCP ആണ്. കാശിയും ഞാനും ഡൽഹിയിൽ ഒരുമിച്ചായിരുന്നു…. രുദ്രൻ പപ്പനേം ഹരിയെയും നോക്കികൊണ്ട്‌ പറഞ്ഞു…

അവരും തിരിച്ച് പരിചയപ്പെടുത്തി. രുദ്രൻ അപ്പോഴും കണ്ണുമിഴിച്ച് നിൽക്കുന്ന പിയയെയും ഗാങിനെയും നോക്കി ഒന്ന് കണ്ണ് ചിമ്മി..

പിന്നെ കുറച്ചുനേരം അവർ കാര്യം പറഞ്ഞിരുന്നു. അപ്പോഴേക്കും കാത്തുവും ഒന്ന് ഓക്കെ ആയിരുന്നു…

വേദേച്ചി എവിടെയാ ഏട്ടാ… കാത്തു ചോദിച്ചു..

അവള് ഡൽഹിയിൽ തന്നെ ആണ് മോളെ. ഈ കൊല്ലം കൂടി സർവീസ് ഉണ്ട് അവൾക്ക്. അതു കഴിഞ്ഞാൽ നാട്ടിൽ സെറ്റിൽ ചെയ്യണം എന്നാണ് മൂപ്പരുടെ ആഗ്രഹം…രുദ്രൻ ഒരു ചിരിയോടെ പറഞ്ഞു..

ബാക്കി ഉള്ളവർ ആരാ ഈ വേദ എന്ന് അറിയാതെ നിന്നു..

എന്റെ ഭാര്യയാണ് വേദലക്ഷ്മി.. അവൾ മിലിറ്ററിയിൽ ഡോക്ടർ ആണ്… എല്ലാവരുടെയും മുഖത്തെ ചോദ്യഭാവം കണ്ടപ്പോൾ രുദ്രൻ പറഞ്ഞു..

എനിക്ക് കാശിയുടെ ആക്‌സിഡന്റ് ഡീറ്റെയിൽസ് ഒന്ന് അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്… രുദ്രൻ എല്ലാവരെയും നോക്കികൊണ്ട്‌ പറഞ്ഞു..

എങ്കിൽ മോൻ ദേ അഭിയോട് സംസാരിക്ക്. അവനാണ് കാശിയെയും മിത്രയെയും ഹോസ്പിറ്റലിൽ ആക്കിയത് ഒക്കെ..ഹരി അഭിയെ കാട്ടിക്കൊണ്ട് പറഞ്ഞു..

എങ്കിൽ ഞാൻ ആളോടൊന്നു സംസാരിക്കട്ടെ.. അതും പറഞ്ഞ് രുദ്രൻ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു..

നമുക്ക് റൂമിലേക്ക് ഇരിക്കാം സാർ.. അഭി അതും പറഞ്ഞ് മുൻപിൽ നടന്നു. അതിന് പിന്നിലായി രുദ്രനും പിയയും നവിയും വിച്ചുവും റൂമിലേക്ക് നടന്നു…

എല്ലാവരും റൂമിൽ സെറ്റായതും വിച്ചു റൂമിന്റെ ഡോർ ലോക്ക് ചെയ്യ്തു.. എല്ലാവരും രുദ്രന് അവരെ പരിചയപ്പെടുത്തി..

അപ്പൊ അഭി അന്ന് എന്താണ് സംഭവിച്ചത്.. രുദ്രൻ അഭിയോട് ചോദിച്ചു..

അത് സാർ അന്ന്..

ഏയ്യ് സാർ വിളി ഒന്നും വേണ്ടടോ.. നിങ്ങൾ കാശിയെ വിളിച്ചിരുന്നപോലെ വിളിച്ചാൽ മതി.. അഭിയെ തടഞ്ഞുകൊണ്ട് രുദ്രൻ പറഞ്ഞു..

അഭി അത് സമ്മതിച്ചുകൊണ്ട് അവന് ആക്‌സിഡന്റ് നടന്ന അന്നത്തെ ഓരോ കാര്യങ്ങളും ഓർത്തെടുത്ത് പറഞ്ഞു കൊടുത്തു…

തനിക്ക് ആ കാർ കണ്ടപ്പോൾ എന്താ തോന്നിയത്… എല്ലാം കേട്ടുകഴിഞ്ഞതും രുദ്രൻ ചോദിച്ചു..

എനിക്കെന്തോ ആദ്യം മുതലേ അത് ആക്‌സിഡന്റ് ആയി തോന്നിയിരുന്നില്ല. ഒന്നാമത് ആ സ്ഥലം. കാശിയേട്ടന് അങ്ങോട്ട് വരേണ്ട ഒരു കാര്യം ഇല്ല. പിന്നെ എന്തെങ്കിലും കേസിന്റെ ആവശ്യത്തിന് ആണെങ്കിൽ തന്നെ മിത്രേച്ചിയേയും കൊണ്ട് പോകില്ലല്ലോ. പിന്നെ രണ്ടാമത്തെ കാര്യം ആ വണ്ടിയുടെ അവസ്ഥ കണ്ടാൽ ഒരിക്കൽ ഇടിച്ചത് പോലെ അല്ല തോന്നുന്നത്. പിന്നെയും പിന്നെയും മറ്റൊരു വണ്ടികൊണ്ട് ഇടിച്ചതുപോലെ തോന്നി. അത് എന്റെ തോന്നലാണോ എന്ന് അറിയില്ല. എനിക്ക് ഒറ്റനോട്ടത്തിൽ അങ്ങനെ ആണ് തോന്നിയത്…

മ്മ്… അതിന് രുദ്രൻ ഒന്ന് മൂളിയതേ ഉള്ളൂ…

രുദ്രേട്ടാ… പിയ വിളിച്ചു..

എന്താ ശ്രീപ്രിയ… രുദ്രൻ അവളോട്‌ ചോദിച്ചു..

ഏട്ടാ ഇതിന്റെ ഒക്കെ തുടക്കം അന്ന് ആഭ്യന്തരമന്ത്രി ധർമപാലൻ രാജിവെക്കാൻ കാരണമായ എന്റെ ആർട്ടിക്കിളിൽ നിന്നാണ്. ആ അന്വേഷണത്തിൽ ആണ് ഞാൻ DD എന്നപേര് ആദ്യമായി കാണുന്നത്…

മനസിലായില്ല… രുദ്രൻ അവൾ പറഞ്ഞത് മനസിലാകാതെ ഒന്നുകൂടി ചോദിച്ചു.

പിയ അപ്പോൾ ആദ്യം മുതൽ ഉള്ള എല്ലാ കാര്യങ്ങളും അവനോട് പറഞ്ഞു… കാശി icuവിലേക്ക് വിളിച്ച് അവരോടു സംസാരിച്ചതടക്കം. ലാപ്ടോപ്പിൽ ഉള്ള തെളിവുകളിലൂടെ കണ്ണോടിക്കുംതോറും അവന്റെ മുഖം ദേഷ്യത്താൽ മുറുകി ചുവന്നു… അവന്റെ മുഖഭാവം കണ്ടതും അവർക്ക് പേടി തോന്നി അത്രയും ദേഷ്യം കാണാമായിരുന്നു അവന്റെ മുഖത്ത്…

എല്ലാം നോക്കി കുറച്ചുനേരം അവൻ കണ്ണടച്ചിരുന്നു.. പിന്നെ കണ്ണ് തുറന്ന് ബാക്കി ഉള്ളവരെ നോക്കികൊണ്ട്‌ ചോദിച്ചു..
നിങ്ങൾക്ക് എന്തു തോന്നുന്നു. കാശിയുടെയും മിത്രയുടെയും ഈ മരണത്തിന് കാരണം ഈ റിപ്പോർട്ട്‌ ആവുമോ..രുദ്രൻ ചോദിച്ചു…

ആകാൻ സാധ്യതയുണ്ട് രുദ്രേട്ടാ.. അഭി അതും പറഞ്ഞുകൊണ്ട് അന്നത്തെ ദത്തൻ ഡോക്ടറുടെ പെരുമാറ്റവും അഭി മിത്രയുടെ കേബിനിലേക്ക് പോയപ്പോൾ കണ്ട ആളെ കുറിച്ചും അഭി പറഞ്ഞു…

എങ്കിൽ ഒരു കാര്യം ഉറപ്പായി… കാശി ഇതിനുപിന്നിൽ ആണെന്നും അവന് അവർക്ക് എതിരെ എന്തൊക്കെയോ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും അവർക്ക് മനസിലായിട്ടുണ്ട്. അതുകൊണ്ടാണ് അവർ ഇങ്ങനെ ഒരു കൊലപാതകം ആസൂത്രണം ചെയ്യ്തത്.. ഇപ്പൊ നിങ്ങൾ തല്ക്കാലം ഒന്നിനും ഇറങ്ങി പുറപ്പെടേണ്ട. എങ്ങനെ ആണോ ഇതുവരെ ഉള്ള ദിവസങ്ങൾ അതേപോലെ അങ്ങ് പോയാൽ മതി. ഒരു രീതിയിൽ ഉള്ള മാറ്റങ്ങളും വേണ്ട… പിന്നെ പിയ തന്റെ പപ്പക്കും ഷെയർ ഉള്ള ഹോസ്പിറ്റൽ ആണെന്നല്ലേ പറഞ്ഞത് അവിടം..

അതേ രുദ്രേട്ടാ… അവൾ പറഞ്ഞു..

മ്മ്… അതിന് അവൻ ഒന്ന് മൂളി..

രുദ്രേട്ടാ അപ്പൊ കാശിയേട്ടന്റെ കൊലപാതകികളെ കണ്ടത്തേണ്ടേ. പിയ അവനോട് ചോദിച്ചു..

വേണം.. തീർച്ചയായും വേണം.. അവരെ കണ്ടെത്തിയാൽ മാത്രം പോരാ. ഇല്ലാതെ ആക്കണം. പക്ഷേ ഇപ്പോൾ അല്ല. ഇപ്പൊ അവർ ഹൈ അലെർട്ടിൽ ആയിരിക്കും. എന്തെങ്കിലും സംശയത്തക്ക മാറ്റം നിങ്ങളിൽ അവർ കണ്ടാൽ അപ്പൊ അവർ നിങ്ങളെ ഉപദ്രവിക്കും… കുറച്ചുനാൾvനമ്മുടെ സൈഡിൽ നിന്ന് ഒരു നടപടിയും ഇല്ലാതെ ആകുമ്പോൾ അവർ ഈ കേസ് വിടും.. അപ്പോൾ നമ്മൾ തിരിച്ചടിച്ചു തുടങ്ങണം..

മ്മ്….

താൻ വിഷമിക്കണ്ടടോ.. എന്റെ കാശിയെ ഇല്ലാതാക്കിയ ഒരുത്തനും അധികകാലം ജീവനോടെ ഇരിക്കില്ല.. അവന്റെ ഒക്കെ കാലൻ അധികം വൈകാതെ അവനൊക്കെ മുന്നിൽ പ്രത്യക്ഷപ്പെടും.. അന്ന് അവന്റെ ഒക്കെ അവസാനത്തെ ദിവസം ആയിരിക്കും..

രുദ്രൻ അത് പറഞ്ഞതും അവിടെ ഉള്ള ഒക്കെത്തിന്റെയും മുഖം തെളിഞ്ഞു…

പിയ നിങ്ങൾക്ക് കാശിയുടെ ഒക്കെ ഓട്ടോപ്‌സി റിപ്പോർട്ട്‌ കിട്ടിയോ…

ഇല്ല പക്ഷേ അതിൽ മിത്രേച്ചിയുടെ കോസ് ഓഫ് ഡെത്ത് എന്ന് പറയുന്നത് തലയിൽ അതി ശക്തിയിൽ കിട്ടിയ അടിയാണ്. സമാനമായ മുറിവ് കാശിയേട്ടന്റെ തലയിലും ഉണ്ടായിരുന്നു…

മ്മ്.. രുദ്രൻ ഒന്ന് അമർത്തി മൂളി…

നിങ്ങളുടെ എല്ലാം നമ്പർ എനിക്ക് വേണം. നിങ്ങൾ വിഷമിക്കേണ്ട അധികം വൈകാതെ ഇവിടത്തെ DCP ആയിട്ട് ഞാൻ വരും…

ഏഹ്ഹ്.. ഏട്ടന് ഇങ്ങോട്ട് മാറ്റം ആണോ… പിയ ആകാംഷയോടെ ചോദിച്ചു..

ഇപ്പോൾ ഇല്ല. പക്ഷേ അധികം വൈകാതെ ഞാൻ ഇവിടെ ജോയിൻ ചെയ്യും.. അതുപോരെ..

അതുമതി.. എല്ലാവരും സന്തോഷത്തോടെ തലയാട്ടി…

എന്റെ കാശിയെ ഇല്ലാതെ ആക്കിയ ഒറ്റൊരുത്തനും ഇനി ഈ ഭൂമിയിൽ വേണ്ട… അത് പറയുമ്പോൾ വല്ലാത്ത ഒരു ക്രൗര്യം ഉണ്ടായിരുന്നു അവന്റെ വാക്കുകളിൽ…

എങ്കിൽ ഞാൻ ഇറങ്ങാൻ നോക്കട്ടെ…. രുദ്രൻ അതും പറഞ്ഞുകൊണ്ട് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു… കൂടെ ബാക്കി ഉള്ളവരും.. അവർ എല്ലാവരും കൂടി പുറത്തേക്ക് പോയി..

എന്തായി മക്കളെ എല്ലാം സംസാരിച്ചോ.. അവർ ഹാളിൽ എത്തിയപ്പോൾ ഹരി ചോദിച്ചു..

ഉവ്വ് പപ്പേ.. രുദ്രേട്ടൻ ആക്സിഡന്റിന്റെ ഡീറ്റെയിൽസ് ചോദിച്ചറിഞ്ഞതാണ്… പിയ പറഞ്ഞു…

എങ്കിൽ ഞാൻ ഇറങ്ങാൻ നോക്കട്ടെ. ഇപ്പൊ ഇറങ്ങിയാൽ ഒരുപാട് വൈകാതെ എനിക്ക് പാലക്കാട്‌ എത്താം…

മ്മ്.. ശരി മോനെ.. പപ്പൻ പറഞ്ഞു..

രുദ്രൻ കാത്തുവിന്റെ അടുത്തേക്ക് വന്നു..
മിടുക്കി ആയിട്ടിരിക്കണം.. വെറുതെ വിഷമിച്ചു ഓരോന്ന് വരുത്തി വെക്കരുത്.. ഒരു ഏട്ടന്റെ അധികാരത്തോടെ അവൻ പറഞ്ഞു…

കാത്തു അതിന് തലയാട്ടിക്കാട്ടി…

രുദ്രൻ പോകാനായി കാറിൽ കയറാൻ നേരത്താണ് മറ്റൊരു കാർ അവരുട ഗേറ്റിലൂടെ ഉള്ളിലേക്ക് വന്നത്… അതിൽ നിന്നും ഇറങ്ങിയ ആളെക്കണ്ടതും രുദ്രൻ വേഗം അയാളുടെ അടുത്തേക്ക് പോയി … ഡിജിപി ദേവദേവൻ ആയിരുന്നു അത്..

താൻ എന്താടോ ഇവിടെ… രുദ്രനെ കണ്ടതും അയാൾ അവനോട് ചോദിച്ചു

കാശി എന്റെ ഫ്രണ്ട് ആണ് സാർ. അവൻ മരിച്ചിട്ട് എനിക്ക് എത്താൻ പറ്റിയില്ല. ഔട്ട്‌ ഓഫ് സ്റ്റേറ്റേഷൻ ആയിരുന്നു . അതുകൊണ്ട് വന്നതാണ്.. സാറ് എന്താ ഇവിടെ…

ദേവൻ എന്റെ ഫ്രണ്ട് ആണ് മോനേ… പപ്പൻ പറഞ്ഞു…

എങ്കിൽ ഞാൻ ഇറങ്ങട്ടെ.. അവൻ എല്ലാവരെയും നോക്കികൊണ്ട്‌ പറഞ്ഞു. ദേവനെ നോക്കി ഒന്ന് അറ്റെൻഷൻ ആയി അവൻ കാറിലേക്ക് കയറി പോയി..

വാടോ… അകത്തേക്ക് ഇരിക്കാം..പപ്പൻ ദേവനെ ഉള്ളിലേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു…

എന്താടോ ഇപ്പൊ ഇങ്ങനെ ഒരു വരവ്.. എന്തെങ്കിലും ആവശ്യം ഉണ്ടോ…

ഞാൻ നീ ഇന്നലെ ഒരു സാധനം ചോദിച്ചിരുന്നില്ലേ. അത് തരാൻ വേണ്ടി വന്നതാണ്.. ദേവൻ അത് പറഞ്ഞതും പപ്പൻ സംശയത്തോടെ അയാളെ നോക്കി.. പപ്പന് അയാൾ എന്താ പറഞ്ഞത് എന്ന് മനസിലായില്ല..

താൻ ഇന്നലെ അവരുടെ ഓട്ടോപ്‌സി റിപ്പോർട്ട്‌ ചോദിച്ചിട്ടുന്നില്ലേ. ദേ ഇത് അതിന്റെ കോപ്പി ആണ്. ഇത് തരാൻ വേണ്ടി വന്നതാണ് ഞാൻ…

ഓഹ് അത്.. ആ കാര്യം ഞാൻ മറന്നെടോ… പപ്പൻ അയാൾ കൊടുത്ത ഓട്ടോപ്‌സി റിപ്പോർട്ട്‌ വാങ്ങിക്കൊണ്ട് പറഞ്ഞു..

പിയ വേഗം പപ്പന്റെ കൈയിൽ നിന്നും ആ റിപ്പോർട്ട്‌ വാങ്ങി നോക്കി…അത് വായിച്ചതും അവളുടെ മുഖത്ത് ഒരു പ്രതീക്ഷിച്ച ഭാവം ആണ് തെളിഞ്ഞത്… അഭി അവളോട് എന്താ എന്ന് കണ്ണുകൊണ്ട് ചോദിച്ചു.. അതിന് അവൾ പറയാം എന്നതുപോലെ കണ്ണ് ചിമ്മിക്കാട്ടി…

തുടരും…