Karimizhi

The World of Malayalam Stories

തുടർക്കഥകൾ

അവൾ : ഭാഗം 18

രചന – അക്ഷര

ഗൗരിയെ എൽവിസിനോടൊപ്പം കണ്ടവൾ ഞെട്ടി….

ഗൗരി ഒന്ന് പകച്ചെങ്കിലും എൽവിസിന്റെ പിന്നിലേക്ക്  ഒതുങ്ങി …..

*********
“ഗൗരി എന്താ ഇവിടെ ….!”അന്ന ദേഷ്യത്തോടെ  ചോദിച്ചു…

അതിനു മറുപടി പറഞ്ഞത് സ്റ്റെല്ലയാണ്…

“മോളെ  എൽവിച്ചന്റെ പെണ്ണാ ഗൗരി…. !”

“മോൾക്ക് ഗൗരിയെ പരിചയം ഉണ്ടോ … !”
(സ്റ്റെല്ല  ചോദിച്ചത് കേട്ട് ഗൗരിയും ആൽവിനും എന്ത് ചെയ്യണമെന്നറിയാതെ എൽവിസിനെ നോക്കി… അയാൾ ഒരു കുലുക്കവും ഇല്ലാതെ നിൽക്കുകയാണ് … )

അപ്പോഴേക്കും എല്ലാവരും വീടിനകത്തേക്ക്  കയറി….

“ഇച്ചായൻ ഇവളെ വിവാഹം കഴിച്ചെന്നോ…..! “(വിശ്വസിക്കാൻ പറ്റാത്ത പോലെ അന്ന ചോദിച്ചു..)
“ഇല്ല….. ഇച്ചായന്‌ ഈ ജന്മം ഇനി മറ്റൊരാളെ സ്നേഹിക്കാൻ കഴിയില്ല….!”അവൾ  ഭ്രാന്തമായി സ്വയം  പിറുപിറുത്തു കൊണ്ട് ആൽവിന് നേരെ തിരിഞ്ഞു…..

“സത്യമാണോ…. ആൽവിൻ….! ”
(അന്ന ആൽവിനോട് കടുപ്പിച്ചു … )

“അന്ന ചേച്ചി എന്താ ഈ ചോദിക്കുന്നെ ….! ”

“കല്യാണം കഴിക്കാതെ പിന്നെ ഗൗരിയേച്ചി എങ്ങനെയാ ഞങ്ങളുടെ ഇച്ചേച്ചി ആകുന്നേ …!”
അബിയ പറഞ്ഞു….

അബിയ എന്തെങ്കിലും പറഞ്ഞെന്ന പരിഗണന പോലും അവൾക്ക് നൽകാതെ  അന്ന  ആൽവിനിൽ തന്നെ തന്റെ ദൃഷ്ടിയുറപ്പിച്ചു….

“മറുപടി പറയൂ ആൽവിൻ…. ഞാൻ നിന്നോട് ആണ് ചോദിക്കുന്നത്…!”
(അന്നയുടെ ഭാവം മാറി )

ആൽവിൻ തന്റെ മൗനം തുടർന്നു….

“നീ എന്താ അന്നേ ഈ പറയുന്നത്…. ”

“പ്രശ്നങ്ങൾ ഉണ്ടാക്കി നിനക്ക് മതിയായില്ലേ… !”
ആലീസ് അവളെ ശകാരിച്ചു …

ആലിസിന്റെ ശകാരം  അന്നയെ ചൊടിപ്പിച്ചു….

“അതെന്താ  ആന്റി അങ്ങനെ പറഞ്ഞത്….!” (ബ്രിയാൻ അതിലേക്കു ഇടപെട്ടു )

“മരിയ  ഈ കുടുംബത്തിലെ അംഗം ആണ്….. ”

“അവളുടെ ഇച്ചായൻ അല്ലേ എൽവിസ്….!”

(എൽവിസ് ഉൾപ്പെടെ എല്ലാവരും അപ്പോൾ ബ്രിയാനെ നോക്കി…   ).

“I mean cousin…..”

(  എൽവിസിനെ ഒന്ന് നോക്കി പുച്ഛത്തോടെ ചിരിച്ച ശേഷം അയാൾ  തുടർന്നു  )

“എൽവിസ് വിവാഹം കഴിക്കാൻ  അതിന് ഇവൾ  ഹിന്ദു അല്ലേ….!”

“നമ്മുടെ സഭയ്ക്ക് ചേർന്നതാണോ ഈ ബന്ധം….!”

“ഞാൻ ഇവിടെന്നാണ് വിവാഹം കഴിച്ചിട്ടുള്ളത്…!”

” എനിക്ക് പുറത്തിറങ്ങി നടക്കണം….!”
അല്ലെങ്കിലും ഈ  തറവാട്ടിലേക്ക്   കേറി  വരാൻ വേണ്ട  എന്ത്‌ യോഗ്യതയാണ് ഇവൾക്ക് ഉള്ളത്…. !”

എൽവിസിന്റെ നിയന്ത്രണം വിട്ടു അയാൾ ബ്രിയാന്റെ അടുത്തേക്ക് ചെന്നു….

“പന്ന $%#$#$# മോനെ അവളെ പറ്റി  എന്തെങ്കിലും പറഞ്ഞാൽ… നീ വിവരം അറിയും… ! ”

“പരമ  ചെറ്റയായ നിന്നെ വരെ ഈ കുടുംബത്തിലേക്ക് കയറിയില്ലേ…!പിന്നാണോ ഇവൾ… ”

“പിന്നെ യോഗ്യതയുടെ കാര്യം.. ”

ഇവളൊരു  പെണ്ണാണ്… !
അതാണ് യോഗ്യത…. !എനിക്കത് മതി.. ..

“എനിക്ക് ഒരു പെണ്ണിനെയാണ് കല്യാണം കഴിക്കേണ്ടത്….!

( എൽവിസിന്റെ മറുപടി  അന്നയെ തൃപ്തിപെടുത്തിയിരുന്നില്ല…

അന്ന ദേഷ്യത്തോടെ  സ്റ്റെല്ലയിലേക്കു തിരിഞ്ഞു… )

“എന്ത് അസംബന്ധം ആണ് അമ്മച്ചീ നിങ്ങളെല്ലാരും കൂടി ഈ   പറയുന്നത്…. !”

“അന്ന് ഇച്ചായനെ കൂട്ടികൊണ്ട് വരുന്ന വഴി,  ആൽവിന്റെ കാർ  ആക്‌സിഡന്റ് ആയി…. ”

“ആത്മഹത്യക്ക് ശ്രെമിച്ച ഇവളെ എന്റെ ഹോസ്പിറ്റലിലേക്കാണ്  ഇവർ
കൊണ്ട് വന്നത്…!”

“ഒരുപാട് നിർബന്ധിച്ചിട്ടും അവളുടെ ഭൂതകാലത്തെ പറ്റി  ഒന്നും ആരോടും  പറഞ്ഞില്ല ….! ”

“ഇപ്പോഴും എനിക്ക് തോന്നുന്നില്ല……ഇവർക്ക് പോലും അതറിയാമെന്ന്….  !”

“അമ്മച്ചി തന്നെ അത്  ഇവരോട്  ചോദിച്ചു നോക്ക്….!”

(ആ സമയം എൽവിസും ആൽവിനും  ഗൗരിയെ നോക്കി….ഗൗരി എൽവിസിനെയും…..
എൽവിസിന് തന്നോട് ദേഷ്യമുണ്ടെന്നു   ഗൗരിയ്ക്ക് മനസിലായി …  )

“എന്താണ്‌ അവൾ എല്ലാരിൽ നിന്നും മറച്ചു വയ്ക്കുന്നത്…. !”

“ഒന്നുകിൽ അത്രയും മോശം ഭൂതകാലം ഉള്ള പെണ്ണാണിവൾ….”
അല്ലെങ്കിൽ…….

പെരുംകള്ളി ….!”

(എൽവിസിന്റെ കണ്ണുകൾ  ചുവന്നു….  ദേഷ്യം കൊണ്ടയാൾ  തന്റെ മുഷ്ടി ചുരുട്ടി….) ഇത് മനസിലായ ആൽവിൻ അയാളുടെ കയ്യിൽ മുറുകെ പിടിച്ചു ..

ഗൗരിയുടെ കണ്ണുകൾ  നിറഞ്ഞ് ഒഴുകി… .

അന്ന പറയുന്നത് കേട്ട് എല്ലാവരും ഞെട്ടി…. ചാച്ചൻ എൽവിസിനെ  നോക്കി….

അപ്പോഴേക്കും എല്ലാവരുടെയും നോട്ടം  മറ്റൊരു രീതിയിൽ ഗൗരിയിലേക്കു എത്തിപ്പെടാൻ തുടങ്ങി….

അത് എൽവിസ് ശ്രെദ്ധിച്ചിരുന്നു….
തല താഴ്ത്തി  താൻ ചെയ്ത തെറ്റു കൂടി ഏറ്റെടുത്തു  നിൽക്കുകയാണ് പാവം
….

അയാൾക്ക്‌ അവളോട് സഹതാപം  തോന്നി…
“എന്തിനാ പെണ്ണേ നീ ഒറ്റയ്ക്കു അനുഭവിക്കുന്നത്…. നിനക്കെല്ലാം എന്നോട് പറഞ്ഞു കൂടായിരുന്നോ… എത്ര തവണ ഞാൻ ചോദിച്ചതാ…. ”
അയാളുടെ മനസ്സ് അവളോട് മന്ത്രിച്ചു കൊണ്ടിരുന്നു …..

“താനാണ് ഇങ്ങനെ ഒരു സാഹചര്യം അവൾക്ക്  ഉണ്ടാക്കിയത്…”

“നീ ഞങ്ങളെയൊക്കെ ചതിക്കുകയിരുന്നോ എൽവിച്ചാ….ആരാ ഇവൾ !”സ്റ്റെല്ലയുടെ കണ്ണുകൾ നിറഞ്ഞു..

അവർ ഗൗരിയെ  നോക്കി…

അവരുടെ കണ്ണുകളിലെ ഭാവം അവൾക്കുപോലും തിരിച്ചറിയാൻ പറ്റിയില്ല…. .

മാത്തച്ചൻ ഒന്നും മിണ്ടിയില്ല….
അയാൾ എൽവിസിനെയും ഗൗരിയേയും മാറി മാറി ശ്രെദ്ധിച്ചു കൊണ്ടിരുന്നു….
അയാളുടെ മനസ് നീറുന്നുണ്ട്…
അത് ആ കണ്ണുകളിൽ കാണാം…
ഗൗരി അത്രമേൽ പ്രിയപ്പെട്ടതായിരുന്നു അയാൾക്ക്‌ ….  അവളെ ഇങ്ങനെ പ്രതി കൂട്ടിൽ നിർത്തി ചോദ്യം ചെയ്യുന്നത് പോലും അയാൾക്ക് ചിന്തിക്കാൻ  പറ്റാത്ത കാര്യമാണ്…. !

ഗൗരി  എല്ലാവരുടെ മുന്നിലും ഒരു കുറ്റവാളിയെ പോലെ നിന്നു ….

“നിനക്ക് മതിയായോ അബി… !”
“ഞാൻ ആദ്യമേ നിന്നെ വിലക്കിയിരുന്നു…..!”
“ഇച്ചേച്ചി എന്ന് വിളിച്ചു കൊണ്ട് പിറകെ നടക്കരുതെന്ന്‌….!”
എമിയാണ്  പറഞ്ഞത് ….

(അബിയ ഗൗരിയെ എൽവിസിന്റെ ഭാര്യയായി സ്വീകരിച്ചിരുന്നെങ്കിലും,   എമിക്ക് അവളെ അങ്ങനെ കാണാൻ സാധിച്ചിരുന്നില്ല… അതിന്റെ അമർഷം അബിയയോട് എമി  പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്….  )

“എന്നാലും എന്നോട്  ഇത്‌ വേണ്ടായിരുന്നു ഇച്ചേച്ചി. ..!”അബിയാ  ഗൗരിയോട് പറഞ്ഞു….. ഗൗരിക്ക് അബിയയെ നോക്കനേ കഴിഞ്ഞില്ല… അവൾ തന്റെ കണ്ണുകൾ താഴ്ത്തി നിന്നു….
അത് നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു….

“ഞാൻ സമ്മതിക്കില്ല…..ഇവൾ ഇപ്പൊ  ഈ വീട്ടിൽ നിന്നിറങ്ങണം…. !”അന്ന പറഞ്ഞു…

“ഇല്ലെങ്കിൽ…. !” എൽവിസ് ദേഷ്യത്തിൽ അവളുടെ നേരെ ചെന്നു… അപ്പോഴേക്കും ബ്രിയാൻ ഇടയ്ക്ക് കയറി തടഞ്ഞു….

“വലിഞ്ഞു കേറി വരുന്നവർക്ക് താമസിക്കാനുള്ളതല്ല പാലയ്ക്കൽ തറവാട്… !” “ഇച്ചായനെ പോലെ തന്നെ എനിക്കും ഈ വീട്ടിൽ അവകാശം ഉണ്ട്…..!”

“എന്റെ വാക്കുകളും ഇവിടെ മുഖവുരയ്ക്ക് എടുക്കണം…!”
“അല്ലെങ്കിൽ ഞങ്ങൾ നിയമപരമായി പോകും…. !”

“ഏയ്‌ അതിന്റെ  ആവശ്യം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല  അന്നാ…..” ഒരു മിനിറ്റ്….ഞാൻ  ഇപ്പൊ വരാം…! ”

അയാൾ അകത്തു പോയി പെട്ടെന്ന് തന്നെ തിരികെ വന്നു…. എല്ലാവരും എൽവിസിനെ തന്നെ ഉറ്റു നോക്കുകയായിരുന്നു….

അയാൾ ഗൗരിയെ മുന്നിലേക്ക്‌ പിടിച്ചു നിർത്തി….

അയാളുടെ  കയ്യിലിരുന്ന താലി അവളുടെ കഴുത്തിലേക്ക് കെട്ടി ….

“ഇത് ഞാൻ നിനക്കായി കരുതി വച്ചതാണ് അന്നാ…..
“ഞാൻ ഇവൾക്കായി സമ്മാനിക്കുന്നു….” കാരണം ഇവളാണ് ഇതിന്റെ യഥാർത്ഥ അവകാശി..എന്റെ മരണം വരെ   എന്റെ ജീവനും ജീവിതവും ഇവളിലാണ്….. !”

തുടരും…..

LEAVE A RESPONSE