മോളെ അറിയാത്ത സ്ഥലമാ സൂക്ഷിക്കണം. അമ്മ അങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.

ഗുജറാത്തിലെ ഒരു നഗരത്തിൽ ജോലികിട്ടി പോകുവാൻ തയ്യാറെടുക്കുയാണ് ആരാധി. പെട്ടി എല്ലാം പാക്ക് ചെയ്തു റെയിൽവേ സ്റ്റേഷനിലേക് പോകാൻ ഉള്ള ടാക്സി ഉമ്മറത്തു വന്നിട്ട് കുറച്ചു നേരമായി.
മോളെ ആരാധി ദാ ഈ പൊതിച്ചോർ കൈയിൽ വെച്ചോ അവിടo വരെ എത്തണ്ടതല്ലേ. പിന്നേയ് മോളെ അറിയാത്ത സ്ഥലമാ സൂക്ഷിക്കണം. അമ്മ അങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.
അച്ഛനാവട്ടെ ഒന്നും മിണ്ടുന്നുമില്ല.. അച്ഛന് തീരെ താല്പര്യം ഇല്ല ഇത്രേ ദൂരെ പോകുന്നത് ഒന്നും. പിന്നെ പഠിച്ചത് എന്തിനാ എന്നാ എന്റെ ചോദ്യത്തിൽ ആണ് അച്ഛൻ സമ്മതിച്ചേ. ബാഗ് എടുത്ത് വണ്ടിയിൽ വെച്ചു. അമ്മയുടെ വക ഒരുപാട് സാധനങ്ങൾ ഉണ്ടായിരുന്നു അച്ചാർ ഉപ്പിലിട്ടത് എന്നൊക്കെ പറഞ്.
എല്ലാ സാധനങ്ങളും വണ്ടിയിൽ വെച്ച് അച്ഛൻ കാറിൽ കയറി ഇരിക്കുന്നുണ്ട് അമ്മയോടും സഹോദരങ്ങളോടും യാത്ര പറഞ് ഇറങ്ങി. അപ്പോളും അമ്മയുടെ ടെൻഷൻ മാറിയില്ലായിരുന്നു അവിടെ എത്തി സേഫ് ആണെന്ന് അറിയുന്ന വരെ പേടി ഉണ്ടാവും. മോളെ അവിടെ എത്തിയാൽ ഉടൻ വിളിക്കണം ഫോൺ സൈലന്റ് ആകണ്ടാട്ടോ.

ആ അമ്മേ ശെരി ബൈ….

ഉമ്മറത്തു നിന്നും കാർ പതിയെ റോട്ടിലേക് ഓടിച്ചിറങ്ങി ചെറിയ വിഷമം ഉണ്ടേലും സഹിച്ചു പിടിച്ചു….
പോവുന്ന വഴിയിൽ അച്ഛൻ കഴിക്കാൻ കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങി തരുന്നും ഉണ്ട്. ട്രെയിൻ രാത്രി 8 മണിക്കാണ്.1754 km ഉണ്ട് ഏകദേശം എപ്പോ എത്തും എന്നൊന്നും ഒരു പിടിയും ഇല്ല.. കൃത്യം ഏഴരയോടെ  ട്രെയിൻ കേറി പക്ഷെ 8മണി ആവും ട്രെയിൻ പോകാൻ. ട്രെയിൻ എടുക്കുന്ന വരെ അച്ഛൻ കൂടെ ഇരുന്നു. ഒരുപാട് കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു കൊണ്ടേ ഇരുന്നു.

ട്രെയിൻ വിസിൽ വിളിച്ചു അച്ഛൻ പുറത്തേക് ഇറങ്ങി ജനലിലൂടെ കുറച്ചു ദൂരം ട്രെയിനിന്റെ കൂടെ വന്നു.അച്ഛന്റെ കണ്ണൊക്കെ കലങ്ങിയിരുന്നു …. ട്രെയിൻ കുറച്ചു ദൂരം കടന്ന് പോയി രാത്രി ആയത് കൊണ്ട് തന്നെ ചെറിയ രീതിയിൽ തണുപ് പടർന്നിരുന്നു. ചെറിയ ഒരു പുതപ് അമ്മ ബാഗിൽ വെച്ചിരുന്നു അത് ശരീരത്തിൽ മൂടി ഇരുന്നു. ചെവിയിൽ ഹെഡ്സെറ്റും വെച്ച് പാട്ട് കേട്ട് ചെറിയ മയക്കത്തിലേക് ആണ്ടു..

ഏകദേശം 12 മണിയോടെ അടുത്ത സമയം  തണുപ്പിന്റെ കാടിന്യം കൂടിയത് കൊണ്ട് പെട്ടന്ന് എഴുനേറ്റു പുതപ് കാലിലേക് വലിച്ചിടാൻ എണീറ്റു .. ഹെഡ്‌സെറ്റ് ഊരി പുതപ്  കാലിലേക് ഇടുമ്പോൾ ആണ്   ഒരു കാര്യം ശ്രേദ്ധിച്ചത്. അടുത്തിരുന്ന ഒരുപാട് ആളുകൾ  പല സ്റ്റേഷനിൽ ആയി ഇറങ്ങിയിരിക്കുന്നു. സമയം നോക്കുമ്പോൾ 12 മാണിയും ആയി കൃത്യം. ട്രെയിൻ ഒരു സ്റ്റേഷനിൽ നിർത്തി ആ സ്റ്റേഷനിൽ കൂടെ ഉള്ള ഒരുപാട് പേരിറങ്ങി ഇനി ചുരുക്കം ചിലർ മാത്രം. വീടും ഇരുട്ടിന്റെ അന്തകാരത്തിൽ ട്രെയിൻ ഒരു ചൂളം അടിയോടെ സ്പീഡിൽ പാഞ്ഞു …… 3 സ്റ്റേഷനിൽ ആയി ട്രെയിൻ നിർതി എല്ലാവരും ഇറങ്ങി സമയം ഒരുമണി.
പെട്ടന്ന് ഒരു സ്റ്റേഷനിൽ ട്രെയിൻ നിർത്തി. രാത്രി ഈ സമയം എന്തായാലും ആളുകൾ ഒന്നും കേറാൻ ഉണ്ടാവില്ലല്ലോ അവിടെ ഒരുപാട് നേരം ട്രെയിൻ നിർത്തി ഇട്ടു. ആ സ്റ്റേഷനിൽ വെളിച്ചം ഒക്കെ കുറവായിരുന്നു ആകെ ഒരു കട മാത്രം ആണ് തുറന്നിരിക്കുന്നത് അതാണെങ്കിൽ കുറച്ചു മാറിയാണ്. അവിടെ എങ്ങും നിശബ്ദത പടർന്നു . പെട്ടന്ന് ഉളിലേക്കു ഭയം കടന്നു വന്നു. തൊടണ്ടിൽ നിന്നും ഉമിനീർ ഇറങ്ങിപോകുന്നതിന് വരെ ബുദ്ധിമുട്ടി ഹൃദയമിടിപ് കൂടി.. അവൾ കുറച്ചു നേരം കണടച്ചു.

പെട്ടന്ന് ഒരു സ്ത്രീ കരിമ്പടം ഒക്കെ പുതച് അവളുടെ പിന്നിലൂടെ വന്ന് അവളുടെ തോളിൽ തട്ടി. ഞെട്ടി കണ്ണുതുറന്നു. തിരിഞ്ഞ് നോക്കാൻ പേടിച് പേടിച് നോക്കി ഒരു സ്ത്രീ. അധികം പ്രായം ഒന്നും തോന്നില്ല പക്ഷേ കരിമ്പടം ഒക്കെ പുതച് പേടിപ്പെടുത്തുന്ന പോലെ. പെട്ടന്ന് ശ്വാസം  തിരിച്ചു കിട്ടിയ പോലെ തോന്നി തന്റെ കൂടിന് ആളായാലോ. ആ സ്ത്രീ അവളോട് ചോദിച്ചു ഇത് എങ്ങോട്ടുള്ള ട്രെയിൻ ആണെന്ന് അവൾ അത് പറഞ് കൊടുത്തു. അയ്യോ ട്രെയിൻ മാറിപ്പോയി എന്നും പറഞ് ആ സ്ത്രീയും ഇറങ്ങി പോയി വീണ്ടും പേടി വേട്ടയാടാൻ തുടങ്ങി ആരൊക്കെയോ. തന്റെ അടുത്തുകൂടി നടന്ന് പോകുന്നപോലെ അവൾക് തോന്നി. അവൾ മുൻവശത് ആരെങ്കിലും ഉണ്ടോ എന്ന് നോക്കിയപ്പോൾ അവിടെ ആരോ തന്നെ മാറി നിന്ന് നോക്കുന്ന പോലെ അവൾക് അനുഭവപ്പെട്ടു ആ ഭാഗത്തേക് അവൾ പതിയെ നടന്നു. അപ്പോ തന്റെ പിന്നിലൂടെ ആരോ പോയ പോലെ അവൾക് തോന്നി വേഗം തിരിഞ്ഞു. അപ്പോഴാണ് അവളുടെ ശ്രദ്ധയിൽ ഒരു കാര്യം പെട്ടത് ട്രെയിനിലെ ഓരോ കൂപയിലെയും ലൈറ്റ്റുകൾ ഓഫ്‌ ആവാൻ തുടങ്ങിയിരിക്കുന്നു. അവൾക് തോന്നി ഇവിടെ എന്തോ കുഴപ്പം ഉണ്ടെന്നും താൻ സേഫ് അല്ലാനും. അവൾ പതിയെ ബാഗും സാധനങ്ങളും എടുത്ത് പുറത്തിറങ്ങി ആ കട ഉള്ള ഭാഗം ലക്ഷ്യം വെച്ച് പോകാം എന്ന് വിചാരിച്ചു. എന്നൽ അവിടെ ആ കട പിന്നെ കാണാൻ കഴിഞ്ഞില്ല. എന്തുചെയ്യണം എന്നറിയാതെ ഒരു നിമിഷം പകച്ചു പോയി. അവൾ ആളുകൾ ഉള്ള കമ്പാർട്മെന്റ് നോക്കി നടന്നു നിർബഗ്യം എന്ന് പറയാൻ അവൾക് ആരെയും കാണാൻ കഴിഞ്ഞില്ല. അവൾ ഒരു ആപ്പ് വഴിയാണ്  ട്രെയിൻ ബുക്ക്‌ ചെയ്തത്. അവൾ തന്റെ ഫോൺ എടുത്ത് ട്രെയിൻ ഇത് തന്നെ ആണോ  എന്ന് ചെക്ക് ചെയ്തു. ട്രെയിൻ ഇത് തന്നെ ആണ് പക്ഷെ എന്തൊക്കെയോ കുഴപ്പം ഉള്ള പോലെ. അവൾ പതിയെ ട്രെയിനിന്റെ ഫ്രണ്ട് ഭാഗത്തു എത്തി വണ്ടി ഓടിക്കുന്ന ആളെ കണ്ട് ചോദിക്കാo എന്ന് കരുതി അവിടെ ആണ് അവൾക് തെറ്റിയത്.. ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു അവിടെ. അവൾ അയാളെ വിളിച്ചു

അതെ ഈ ട്രെയിൻ എപ്പോഴാ എടുക്കുന്നെ

പതിയെ അയാൾ തല അവളിലേക്കു തിരിച്ചു
ഒരുഭാഗം കത്തി അഴുകിയ ഒരു രൂപം അവളെ തിരിഞ്ഞു നോക്കി കൊണ്ടിരിക്കുന്നു.
അവൾ അവിടെ നിന്നും ഓടി ഒരു കമ്പർട്ട് മെന്റിൽ കയറി ഒളിച്ചിരുന്ന് എന്നാൽ അവിടെ നിന്നെല്ലാം പല വികൃതമായ രൂപങ്ങൾ അവളെ ലക്ഷയം ആക്കി നടന്നു വരാൻ തുടങ്ങി അവൾ അലറി ഓടി ആരും തന്നെ അവളെ രക്ഷിക്കാൻ അവിടെ ഇല്ല. അങ്ങനെ ട്രെയിനിൽ നിന്ന് ഇറങ്ങി ഓടി അവൾ അവിടുത്തെ ടിക്കറ്റ് കൗൺഡറിൽ  ചെന്നെത്തുന്നു. അവിടെ ലൈറ്റും ഫാനും എല്ലാം ഓൺ ആയിരുന്നു ഒരുപാട് ആളുകൾ  ടിക്കറ്റിനു വരിയിൽ  നില്കുന്നത് അവൾ കണ്ടു പെട്ടന്ന് അമ്പരന്ന് പോയി. അവൾ അവരുടെ അടുത്തേക് ഓടി രക്ഷികണേ എന്ന് പറഞ്ഞു ചെന്നു പെട്ടന്ന്. അവൾ കണ്ട ലൈറ്റ് അണഞ്ഞു ഫാൻ കറക്കം നിലച്ചു പെട്ടന്ന് അവിടെ എങ്ങും ദുർഗന്ധം  പരന്നു മനുഷ്യരെന്ന് തോന്നിച്ച ആ രൂപങ്ങൾ അവളുടെ അടുത്തേക് നടന്നടുത്തു  അവൾ ചുറ്റുഭാഗത്തേക്കും കാണോടിച്ചു പുറത്തേക്കുള്ള വഴിതിരഞ്ഞു… വീണ്ടും ഓടി കിതാച് എത്തിയത് ആദ്യം കണ്ട ആ കടയിലേക്കാണ്  അവൾ  ആ കട ലക്ഷ്യം ആക്കി ഓടി……..

തുടരും     …..

ഓടി എത്തിയ കടയുടെ അരികിൽ അവൾക് ആരെയും കാണാൻ കഴിഞ്ഞില്ല പെട്ടനവൾ തിരിഞ്ഞുനോക്കി. അപ്പോൾ അവിടെ തന്റെ പിറകെ വന്ന ആയ രൂപങ്ങളേയും കാണാൻ കഴിഞ്ഞില്ല..

അവൾ ഒരു നിമിഷത്തേക് ശ്വാസം വലിച്ച് വിട്ടു. അവൾ പതിയെ അവളുടെ ബാഗും സാധനങ്ങളും ഇരിക്കുന്ന ഭാഗത്തേക് നടന്ന് ചെന്ന് ട്രെയിനിൽ കയറി ഇരുന്നു…..

അവൾ ഭയന്നു വിറച്ചാണ് ഇരിക്കുന്നെ ഇനി എന്താവും എന്നാ ചിന്ത അവളെ വെട്ടയാടി

അവൾ ഫോൺ ഓൺ ചെയ്ത് സമയം നോക്കി രണ്ടരയോട് അടുതു പക്ഷെ അവൾക് സമയം ഒരുപാട് ആയപോലെ തോന്നി. പിന്നെയും ഫോണിലേക്കു നോക്കിയപ്പോൾ ആണ് അവളുടെ ശ്രെദ്ധ മിസ്സ്ഡ് കാളിലേക് നീങ്ങിയത് ഒരുപാട് തവണ അമ്മ വിളിച്ചിട്ടുണ്ട്….

പാവം പേടിച്ചിട്ടുണ്ടാവും എന്ന് അവൾക് മനസിലായി
…..

അവൾ ഫോണിലേക്കു നോക്കുമ്പോ തന്നെ അവൾ അറിയാതെ അവളുടെ പിന്നിലൂടെ ഒരുപാട് വികൃത രൂപങ്ങൾ അവളെ ലക്ഷ്യം വെച്ച് നടന്ന് വരുന്നുണ്ടായിരുന്നു…..

അവൾക് ആരോ തന്നെ നോക്കുന്നത് പോലെ തോന്നി അവൾ  ഫോൺ ഓഫ്‌ ചെയ്ത് ഒരു നെടുവീർപ്പോടെ പിന്നിലേക്ക് നോക്കി.

ശരീര ഭാഗങ്ങൾ ആകെ ചീഞ് അളിഞ്ഞ രീതിയിൽ ഒരുപാട് രൂപങ്ങൾ. അവരടുത്തു വരുന്തോരും ദുർഗന്ധം പരന്നിരുന്നു…

അവൾ അവിടെ നിന്നും ട്രെയിനിന്റെ ഉള്ളിലൂടെ ഓടി … അവരെ തിരിഞ്ഞ് നോക്കി ഓടി. പെട്ടന്ന് അവൾ എവിടെയോ പോയി ഇടിച്ചു….

അവൾ അത് എന്തെന്ന് അറിയാൻ നോക്കി അപ്പോൾ ആണ് അതിലെ ഒരുരൂപത്തിൽ പോയി അവൾ ഇടിച്ചതു  അവളുടെ കവിളത്തും കൈയിലുമൊക്കെ ആയ ശരീരത്തിന്റെ കഴുകിയ ഭാഗങ്ങൾ പട്ടി പിടിച്ചു…. പേടിച് അവൾ തല കറങ്ങി വീണു….

പെട്ടന്ന് അവിടെ നിന്ന ഒരു ശരീരം അവളിലേക്കു പ്രവേശിച്ചു അവളുടെ ശരീരവും അഴുകി തുടങ്ങി അവളും അവരിൽ ഒരാളായി….

ആ സംഘത്തിന്റെ കൂടെ അവളും അവളും ഇരുട്ടിന്റെ അന്തകാരത്തിലേക് മാഞ്ഞു പോയി

….

മോളെ…. മോളെ……..

ആ   ഒരു ഞെട്ടലോടെ അവൾ എഴുനേറ്റു….

മോളെ ഈ ബാഗ് മോൾടെ ആണോ  ഇത് കുറച്ച് അപ്പുറത്തേക് വെകുമോ  ഈ കൊച്ചിനെ ഒന്ന് ഇരുത്താന അവൾ ആകെ അമ്പരന്നു

…. ബാഗ് നീക്കി വെച്ചു…. താൻ ഒരു സ്വപ്നത്തിൽ ആണ്ടു പോയി എന്ന് അവൾക് മനസിലായി

അവൾ ഫോണിലേക്കു നോക്കി സമയം പതിനൊന്നരയോടെ അടുത്തിരുന്നു…..

അവൾക് വളരെ പേടി തോന്നാൻ തുടങ്ങി സ്വപ്നത്തിൽ കണ്ടത് പോലെ ആളുകൾ ഓരോന്നായി ഒഴിയാൻ തുടങ്ങി. 12 മണി ആയപ്പോഴേക്കും എല്ലാവരും ഇറങ്ങി കഴിഞ്ഞു….. സ്വപ്നം യാഥാർഥ്യം ആവും എന്ന് അവൾക് ഉറപ്പായി കാരണം ഒരുപാട് പിന്നിലായി ആ കരിമ്പാടം പുതച്ച സ്ത്രീ ഇരിപ്പുണ്ടായിരുന്നു അവൾ ആളുകളുടെ കൂടെ അവിടെ ഇറങ്ങി അതാണെങ്കിൽ ആൾ കൂട്ടം ഉള്ള സ്റ്റേഷൻ ആയിരുന്നു…. അവൾ ഇറങ്ങിയത്  കണ്ട് ആ കരിമ്പാടം പുതച്ച സ്ത്രീ അവളെ തുറിച്ചു നോക്കി കണ്ണിൽനിന്നും ചീഞ്ചലവും രക്തവും        ഒലിപ്പിച്ചു നിൽക്കുന്ന അവൾ. ആ ട്രെയിനിന്റെ കൂടെ അന്തകാരത്തിലേക് ഒരു ചൂളമടിയോടെ നീങ്ങി മറഞ്ഞു……

നന്ദി

Similar Posts

Leave a Reply