20/04/2026

നീർത്തിളക്കം : ഭാഗം 06

രചന – ഷംസിയ ഫൈസൽ

അന്ന് തന്നെ തിരിച്ച് പോയി.,
തളരാന്‍ പറ്റില്ലല്ലോ..,,
അമ്മയും അച്ഛനും സ്വര്‍ഗത്തില്‍ നിന്ന് എന്‍റെ ഉയര്‍ച്ച കാണണമെന്ന് തോന്നി

കച്ചോടം കൂടിയതും വീണ്ടും ഷോപ്പ് വിപുലീകരിച്ചു

ഒന്നുള്ളത് രണ്ടായി.,
രണ്ടുള്ളത് മൂന്നായി,
ഇപ്പോ നാല് ഷോപ്പുണ്ട്.,
പണമുണ്ട് പ്രതാഭമുണ്ട്.,
പക്ഷെ മനസ്സ് തുറന്നൊന്ന് സന്തോഷിക്കാന്‍ പറ്റുന്നില്ല.

നവി നെടുവീര്‍പ്പോടെ ശാലിനിയെ നോക്കിയതും അവള്‍ മുഖം തിരിച്ച് കണ്ണ് തുടച്ചു

”ആ ധന്യയേയും ഐശ്വര്യയേയും വെറുതെ വിടരുത് നവീ..,,

ശാലിനിയുടെ മുഖം വലിഞ്ഞ് മുറുകി

”അവര്‍ക്കുള്ളത് ദൈവം കൊടുത്തോളും.,
ഞാനിനി ഒന്നിനുമില്ല.,
എനിക്ക് സമാധാനം മാത്രം മതി.,
ഒറ്റ ജീവിതമേയൊള്ളു അത് പ്രതികാരം ചെയ്യാനുള്ളതല്ല.,
എനിക്ക് ജീവിക്കണം എന്‍റെ കുഞ്ഞിന്‍റെ അച്ഛനും അമ്മയുമായി..,,

അവനെന്തോ ഒാര്‍ത്ത് ചിരിച്ചു

”’നിന്‍റെ കുഞ്ഞോ..,,

ശാലിനിയുടെ കണ്ണ് മിഴിച്ചു

”എന്‍റെ പൊന്നേ..,,കുഞ്ഞായിട്ടില്ല.,
അതിനെല്ലെ നിന്നെ തേടി വന്നത്,,

”അതിന് എന്നെ തേടിവന്നതെന്തിനാ.,
താനൊരു പെണ്ണ് കെട്ടിയാ പോരേ.,,

അവളവനെ പുച്ഛിച്ചു

”എനിക്കീ കല്ല്യാണമേ വെറുത്തുപോയി.,
നിനക്ക് പറ്റുമെങ്കില്‍ പറ.,,

”’എന്ത്..,,

”എന്ത് എന്നോ..,,
എനിക്കെന്‍റെ ചോരയില്‍ പിറന്ന കുഞ്ഞിനെ കിട്ടിയെ പറ്റൂ..,,
അതിന് എനിക്ക് തോന്നിയ ഐഡിയയാണ്.,
വാടകഗര്‍ഭം.,
ഇപ്പോ ഇതൊക്കെ സര്‍വ്വ സാധാരണമല്ലെ.,
നീ വിചാരിച്ചാല്‍ എല്ലാം സെറ്റാക്കാന്‍ പറ്റും.,,
നീ എന്‍റെ ബാല്യകാലസഖിയല്ലെ.,,

നവി ചിരിച്ചോണ്ടവളെ കവിളില്‍ നുള്ളി

”പ്ഫാ.,,!!കൈയ്യിടുകെടാ നാറി.,
ഞാനപ്പോയാ തന്‍റെ ബാല്യക്കാലസഖി ആയത്.,
വര്‍ഷങ്ങള്‍ കഴിഞ്ഞ് എന്നെ തേടി വന്നേക്കുന്നു കാര്യം സാധിക്കാന്‍.,
എന്നെ കൊണ്ട് പറ്റില്ല.,

അവള്‍ കള്ളദേഷ്യത്തോടെ എണീറ്റുപോയി

” ശാലൂട്ട്യേ..,,പ്ലീസ്.
എന്‍റെ ചക്കരയല്ലെ.,,

”ഞാന്‍ കുട്ടിയൊന്നുമല്ല മുപ്പത്തിനാല് വയസ്സുണ്ട്.,

അവള്‍ ഹാളിലെ സെറ്റില്‍ വന്നിരുന്നു

”വയസ്സ് പറഞ്ഞപ്പോയാ..,,
ഇത്ര വയസ്സായിട്ടും നീ എന്താ കല്ല്യാണത്തെ കുറിച്ച് ചിന്തിക്കാത്തത്.,?

”ഒാ..ഹ് ഞാന്‍ ചിന്തിച്ചില്ലെന്നെയൊള്ളു.,
വീട്ടുക്കാരും ബന്ധുക്കാരും തീരുമാനിച്ച് എന്‍ഗേജ്മെന്‍റെല്ലാം നടത്തി.,,

ശാലിനി താല്‍പര്യമില്ലാതെ പറഞ്ഞു

”നീ ആള് കൊള്ളാലോ..,
എന്നിട്ടിത് വരെ നിന്‍റെ ചെക്കനെ കുറിച്ച് പറഞ്ഞില്ലല്ലോ..,,

നവി കേള്‍ക്കാനുള്ള ആവേശത്തില്‍ സെറ്റിലേക്ക് കാല് കയറ്റിവെച്ച് അവള്‍ക്ക് നേരെ ഇരുന്നു

”ഇനിയിപ്പോ പറഞ്ഞിട്ടും കാര്യമില്ല.,
അത് ബ്രേക്കായതാ..,,

ശാലിനി അവളെ ഫോണെടുത്ത് മെസ്സേജെല്ലാം നോക്കി കൊണ്ട് പറഞ്ഞു

”എന്ത് എന്‍ഗേജ്മെന്‍റ് ബ്രേക്കായന്നോ.,
എങ്ങനെ.,
നീയാ ഫോണ്‍ മാറ്റി വെച്ചേ..,,

നവി ശാലിനിയുടെ ഫോണ്‍ വാങ്ങി വെച്ചു

”പറയാന്‍ മാത്രം ഒന്നുല്ല നവീ..,,
അച്ഛന്‍റെ ഫ്രണ്ടിന്‍റെ മകനുമായിട്ടായിരുന്നു,
പേര് സന്ദീപ്,
എനിക്കൊട്ടും താല്‍പര്യമുണ്ടായിരുന്നില്ല.,
എന്‍ഗേജ്മെന്‍റ് കഴിഞ്ഞതും അയാളന്നോട് ജോലിക്ക് പോകേണ്ടെന്ന്.,

അവന്‍റെ കുടുംബത്തെ വന്ന്കയറുന്ന പെണ്ണ് ജോലി ചെയ്ത് പോറ്റേണ്ട ആവിശ്യമില്ലെന്ന്.,

ഞാനാ സമയത്ത് നാട്ടിലെ ഹോസ്പിറ്റലില്‍ നിന്ന് റിസൈങ് ചെയ്ത് ഇവിടെ ജോയിംങ് ചെയ്തതേയൊള്ളു.,
കഷ്ടപ്പെട്ട് പഠിച്ച് ഡോക്ടറായി ജോലിക്ക് കയറിയതാ.,
ആ സമയത്ത് എന്‍റെ പഠനത്തിന് വേണ്ടി എടുത്ത ലോണ്‍ ഞാന്‍ തന്നെ ജോലി ചെയ്ത് അടച്ചോണ്ടിരിക്കായിരുന്നു.,,
അത് മാത്രമല്ല എന്നും ഹോസ്പിറ്റലിലേക്കിറങ്ങുമ്പോ അവന് വീഡിയോ കോള്‍ ചെയ്യണം.,
ഞാനിട്ട ഡ്രസ്സ് ഇഷടപ്പെട്ടില്ലെങ്കില്‍ വേറെ ഡ്രസ്സിടണം.,
ഞാനൊരു ഗൈനക് ഡോക്ടറല്ലെ.,
എപ്പോയാണ് ഹോസ്പിറ്റലിലേക്ക് പോകേണ്ടി വരുകയെന്ന് പറയാന്‍ പറ്റില്ല.,
എമര്‍ജന്‍സിയായി ഡെലിവെറി കേസ് വന്ന് പെട്ടന്ന് പോയാല്‍ അവനോട് പറയാതെ പോയെന്ന് പറഞ്ഞ് തെറിവിളിയാകും,
അവനെന്തൊക്കെ പറഞ്ഞിട്ടും അവന്‍ പറയുന്ന കാര്യങ്ങളൊന്നും കേള്‍ക്കാതെ ഞാനെന്‍റെ കാര്യം നോക്കി ജീവിച്ചു

ഒരു ദിവസം പുലര്‍ച്ചെ ആരോ നിര്‍ത്താതെ കോളിംങ് ബെല്ലടിച്ച് കൊണ്ടിരുന്നു,
ഞാന്‍ എണീറ്റ് ചെന്ന് ഡോര്‍ തുറന്നപ്പോ മുന്നില്‍ സന്ദീപ്
അന്നാണെങ്കില്‍ അമ്മ നാട്ടിലേക്ക് പോയിരുന്നു

ഡോര്‍ തുറന്നതും എന്നെ പോലും നോക്കാതെ വീട് മുയുവന്‍ തിരഞ്ഞോണ്ടിരിക്കാണ്.,

എന്താന്ന് ചോദിച്ചപ്പോ അമ്മ ഇവിടെ ഇല്ലല്ലോ ആ തക്കം നോക്കി ഞാന്‍ വല്ലവരേയും വിളിച്ച് കയറ്റിയിട്ടുണ്ടോ എന്ന് നോക്കാണെന്ന്..,,

പിന്നെ ഒരു നിമിഷം പോലും വൈറ്റ് ചെയ്യാതെ ഇത്രയും ദിവസത്തെ ദേഷ്യം മുയുവന്‍ ആവാഹിച്ച് കൊണ്ട് അവന്‍റെ മുഖം അടക്കി ഒന്ന് കൊടുത്തു

എന്നില്‍ നിന്നത് പ്രതീക്ഷിക്കാത്തത് കൊണ്ടാവാം അയാളൊന്ന് വേച്ച് പോയി

കവിളില്‍ കൈ വെച്ച് തുറിച്ച് നോക്കിയതും അയാളെ കോളറില്‍ പിടിച്ച് പുറത്തേക്ക് ഒരൊറ്റതള്ള് കൊടുത്തു

”’ഞാന്‍ നിന്‍റെ അടിയമല്ല നീ ഒാരോന്ന് ആജ്ഞാപിക്കുമ്പോ അത് പോലെ അനുസരിക്കാന്‍.,
എന്നെ ഭരിക്കാന്‍ നീ ആയിട്ടില്ല.,
ഇനി ഒരു ബന്ധം പറഞ്ഞ് എന്‍റെ അടുത്തേക്ക് വന്നേക്കരുത്,
ലറ്റ്സ് ബ്രേക്കപ്പ്.,,

ആ മോതിരം അവന്‍റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് വാതിലടച്ചപ്പോ ഒരു ജയില്‍ മോചനം കിട്ടിയ സുഖമായിരുന്നു

അതിന് ശേഷം വീട്ടുക്കാരുമായും ബന്ധുക്കളുമായും അവന്‍റെ പേരില്‍ ഒരുപാട് വഴക്കിടേണ്ടി വന്നു.,
എന്തായാലും ഞാന്‍ പിന്നോട്ടില്ലായിരുന്നു

പക്ഷെ മകന്‍റെ സ്വഭാവം നന്നായിട്ടറിയാവുന്ന അവന്‍റെ അച്ഛന്‍ എന്‍റെ കൂടെ നിന്ന് പ്രശ്നങ്ങളെല്ലാം സോള്വാക്കി തന്നു.,
അതോടെ സന്ദീപെന്ന അദ്ധ്യായം ഞാനങ് ക്ലോസ് ചെയ്തു.,,

”സന്ദീപ് സൈക്കോ ആണോ?
അല്ലെങ്കിലും അതവിടെ തീര്‍ന്നില്ലെ.,
അത് കൊണ്ടാണോ പിന്നെ നീ കല്ല്യാണത്തെ കുറിച്ച് ചിന്തിക്കാത്തത്.,
എന്‍റെ ഒരു കാഴ്ച്ചപാടില്‍ ഇനി വൈകികേണ്ടന്നാ..,,
ഞാന്‍ നല്ലൊരു ചെക്കനെ കണ്ടെത്തി തരട്ടെ?.,

നവി നേരെ ഇരുന്ന് അവളെ പാളി നോക്കി

”നവീ നീ എന്നെ കെട്ടിക്കാനാണോ ഇങ്ങോട്ട് കെട്ടിയെടുത്തത്.,

ശാലിനി ദേഷ്യത്തോടെ എണീറ്റു

”സോ..സോറി.,
നീ എന്തേലും ചെയ്യ്.,
എന്‍റെ കാര്യം ശെരിയാക്കി താ.,,
ഞാന്‍ ഇതിന് വേണ്ടി ഒരുപാട് ഹോസ്പിറ്റലും മറ്റും കയറി ഇറങ്ങിയതാ പക്ഷെ അതിന്‍റെ നിയമവശങ്ങളെല്ലാം എനിക്കെതിരാണ്.,
അപ്പോയാണ് നിന്നെ ഓര്‍മവെന്നത്.,
നിന്നെ കൊണ്ട് റെഡിയാക്കി തരാന്‍ പറ്റുമെന്നെനിക്ക് തോന്നി.,
അതാ കഷ്ടപ്പെട്ട് നിന്നെ തേടി വന്നത്.,,

അവന്‍ പറഞ്ഞത് കേട്ട് അവളെ മുഖത്തൊരു പുച്ഛചിരി വിടര്‍ന്നു

”ഇത്ര വര്‍ഷത്തിടക്ക് ഒരിക്കെ പോലും നിനക്കെന്നെ കാണാന് തോന്നിയിട്ടില്ലെ നവീ.,,

അവളുടെ വാക്കുകളിടറി

”നിനക്ക് സങ്കടായോ..,,
ഡീ പൊട്ടി എന്‍റെ അച്ഛനും അമ്മയും കഴിഞ്ഞാ എനിക്കേറ്റവും പ്രിയപ്പെട്ടത് നീ അല്ലായിരുന്നോ..,,
നിന്നെ എപ്പോയും ഒാര്‍ക്കാറുണ്ടായിരുന്നു.,
ഒാര്‍ക്കാന്‍ ഒരുപാട് ഒാര്‍മകള്‍ നീയെനിക്ക് തന്നിട്ടില്ലെ.,
നിന്‍റെ ചിരിയും കുശുമ്പും വഴക്കും ഞാന്‍ ഒത്തിരി മിസ്സ് ചെയ്തു.,
അതെല്ലാം തിരിച്ച് കിട്ടാത്ത കഴിഞ്ഞ് പോയ നല്ലക്കാലം.,,

അവനെന്തോ ഒാര്‍ത്ത് ചിരിച്ചത് അവളെ ചൊടിയിലേക്കും ആ ചിരി പടര്‍ന്നു

”എന്തായാലും നിന്‍റെ ആവിശ്യം ഞാന്‍ ഏറ്റെടുത്തിരിക്കുന്നു.,
പക്ഷെ ഇന്ത്യയില്‍ ദമ്പതികള്‍ക്ക് മാത്രമെ സറോഗസി പറ്റൂ..,
അതിന് തന്നെ കുറേ നിയമനടപടികളുണ്ട്.,
ഞാന്‍ അന്വേഷിച്ച് കാര്യങ്ങള്‍ നിന്നെ അറിയിക്കാം.,
അല്ല നവീ നീ ഡല്‍ഹിയിലേക്ക് തിരിച്ച് പോകുന്നുണ്ടോ.,
ഇല്ലെങ്കില്‍ വേറെ റൂമൊന്നും എടുക്കേണ്ട ഇവിടെ തന്നെ സ്റ്റേ ചെയ്തോ..,,

അവള്‍ എണീറ്റ് കിച്ചണിലേക്ക് നടന്നു

*(തുടരും..)*