19/04/2026

ലയനം : ഭാഗം 20

രചന – നിള നന്ദ

രോഹിണി കണ്ണുകൾ വിടർത്തി മാനവിനെയും ലനയെയും മാറി മാറി നോക്കി.. ആ കാഴ്ച നോക്കി നിൽക്കാൻ ഒരു സുഖം തോന്നിയെങ്കിലും അവൾക്ക് വല്ലാത്ത അതിശയം തോന്നി.. കുറച്ച് നേരം കൂടി അവിടെ നിന്ന് ശബ്‌ദം ഉണ്ടാക്കാതെ അവൾ പിന്തിരിഞ് നടന്നു.. തിരികെ റൂമിൽ ചെന്ന് കിടന്നിട്ടും രോഹിണിയുടെ മനസ്സിൽ മാനവും ലനയും ആയിരുന്നു.. ലന വരുന്നത് അറിഞ്ഞതും ഉറക്കം നടിച്ച് അവൾ കണ്ണടച്ച് കിടന്നു.. ലന ശബ്‌ദം ഉണ്ടാക്കാതെ സനയുടെയും രോഹിണിയുടേയും ഇടയിൽ കയറി കിടന്നു.. ആരും ഒന്നും അറിഞ്ഞില്ലെന്ന വിചാരം.. ശരിയാക്കി തരാം.. ചിരിയടക്കി രോഹിണി മനസ്സിൽ ഓർത്തു.. രാവിലെ തോട്ടിൻ കരയിലെ മരത്തിന് താഴെ ഇരിക്കുകയായിരുന്നു രോഹനും രോഹിണിയും.. ” നീ പറഞ്ഞത് സത്യം തന്നെയാണോ രോഹിണി.. ” രോഹൻ താടി ഉഴിഞ്ഞുകൊണ്ട് രോഹിണിയെ നോക്കി.. ” അല്ലടാ നുണ.. ” അവളുടെ കണ്ണുകൾ കൂർത്തു.. ” ആഹ് അങ്ങനെ പറ.. ഞാനും ഓർത്തു..

” രോഹൻ നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു.. ” ടാ മരമാക്രി ചുമ്മാ കളിക്കല്ലേ.. സീരിയസ് ആയി ഒരു കാര്യം പറയുമ്പോഴാ അവന്റെ ഒരു തമാശ..” രോഹിണി അവന്റെ തലയ്ക്ക് ചെറുതായി ഒരു കിണുക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.. ” അനങ്ങാതെ ഇരിക്കടി.. ” തല ഉഴിഞ്ഞു കൊണ്ട് അവൻ അവളെ തറപ്പിച്ച് നോക്കി.. ” എടാ വഴിക്കിടാതെ ഞാൻ പറഞ്ഞ കാര്യത്തെ പറ്റി ഒന്ന് ആലോജിക്ക്.. ” രോഹിണി അൽപ്പം മയത്തിൽ പറഞ്ഞു.. ഒന്ന് മൂളികൊണ്ട് രോഹൻ എന്തോ ആലോചിക്കുന്ന പോലെ ദൂരേക്ക് നോക്കി.. പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ അവൻ മുഖം തിരിച്ച് രോഹിണിയെ നോക്കി.. ” എടീ ഇന്നലെ ഏട്ടൻ പാട്ട് പാടിയത് നീ ശ്രെദ്ധിച്ചിരുന്നോ..? ” ” ആഹ് നല്ല പാട്ട് ആയിരുന്നു എനിക്ക് ഇഷ്ട്ടം ആയി.. ഏട്ടൻ അല്ലേലും അടിപൊളി ആയിട്ട് പാടുന്നത് അല്ലേ.. ” രോഹിണി നിസ്സാരമായി പറഞ്ഞു.. ” എടീ പൊട്ടി അതല്ല.. പാടി കഴിഞ്ഞിട്ട് ഏട്ടൻ ലന ചേച്ചിയെ തന്നെ നോക്കുന്നുണ്ടായിരുന്നു.. ” രോഹൻ പറഞ്ഞപ്പോൾ ആണ് രോഹിണി അതെ പറ്റി ആലോചിക്കുന്നത്.. ” നീ പറഞ്ഞത് ശരിയാ.. പാടി കഴിഞ്ഞപ്പോൾ ഏട്ടൻ ചേച്ചിയെ തന്നെ നോക്കുന്നുണ്ടായിരുന്നു..

അത് മാത്രമല്ല ചേച്ചി തിരിച്ചും നോക്കുന്നുണ്ടായിരുന്നു.. ” ” രണ്ടാൾക്കും ഇടയിൽ നമുക്ക് അറിയാത്ത എന്തൊക്കെയോ ഉണ്ട്.. അത് കണ്ട് പിടിക്കണം.. ” രോഹൻ പിന്നെയും താടി ഉഴിഞ്ഞുകൊണ്ട് പറഞ്ഞു.. ” നീ എന്താ ഉദ്ദേശിക്കുന്നത്..? ” രോഹിണി സംശയത്തിൽ അവനെ നോക്കി.. ” എടീ ഏട്ടൻ ശരിക്ക് ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ.. ഇവിടെ വന്ന് ചേച്ചിയെ കണ്ടത് മുതൽ ഏട്ടന് എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്.. ” ” നീ അന്ന് പറഞ്ഞത് പോലെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആണോ..? ” രോഹിണി ചിരിയോടെ ചോദിച്ചു.. ” ചിലപ്പോ ആയിരിക്കാം.. അല്ലെങ്കിൽ ഒരുപക്ഷേ ഏട്ടന് മുൻപേ ചേച്ചിയെ അറിയാമായിരിക്കാം.. എന്തായാലും അവർക്കിടയിൽ എന്തോ ഉണ്ട്.. ” രോഹൻ രോഹിണിയെ നോക്കി പറഞ്ഞു.. ” അതിപ്പോ എങ്ങനെയാ കണ്ട് പിടിക്കുന്നേ.” രോഹിണി അവനെ നോക്കി മുഖം ചുളിച്ചു.. ” ഒരു വഴി ഉണ്ട്.. ” അല്പം നേരത്തെ ആലോചനയ്ക്ക് ശേഷം രോഹൻ പറഞ്ഞു.. ” എന്ത് വഴി..? ” രോഹിണിക്ക് പിന്നെയും സംശയം ആയി.. രോഹൻ അതിന് മറുപടി ആയി അവളുടെ കാതിൽ എന്തോ പറഞ്ഞു.. ” ഐഡിയ ഒക്കെ കൊള്ളാം.. പക്ഷേ നടക്കുമോ.. ഏട്ടൻ ഇതിനൊന്നും സമ്മതിക്കുമെന്ന് എനിക്ക് തോന്നിന്നില്ല.. ” രോഹിണി അല്പം നിരാശയോടെ പറഞ്ഞു..

” ഏട്ടനെ കൊണ്ട് സമ്മതിപ്പിക്കാനൊക്കെ ഒരു വഴി ഉണ്ട്.. നീ അതോർത്ത് ടെൻഷൻ ആവണ്ട.. ” രോഹൻ അവളെ ആശ്വസിപ്പിച്ചു.. ” എന്നാലും പ്രശ്നം തീരുന്നില്ലല്ലോ.. സന ചേച്ചിയുടെ കാര്യമോ.. സന ചേച്ചിയോട് ഇപ്പൊ സാരഗ് ചേട്ടനോ നിഖിൽ ചേട്ടനോ ഒന്ന് മിണ്ടുന്നു കൂടിയില്ല.. ഈ പ്ലാൻ വർക്ഔട് ആവുമെന്ന് എനിക്ക് തോന്നുന്നില്ല.. ” രോഹിണി മുഖം തിരിച്ചു.. ” നീ ഓരോന്ന് ഓർത്ത് ടെൻഷൻ ആവണ്ട.. നമുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം.. ഇപ്പൊ വാ.. വീട്ടിൽ പോയി അവിടത്തെ സാഹചര്യം എന്താണെന്ന് നോക്കാം.. പ്ലാൻ പെട്ടന്ന് തന്നെ തുടങ്ങാൻ ഉള്ളതാ.. ” രോഹൻ എഴുനേറ്റ് രോഹിണിയുടെ കയ്യിൽ പിടിച്ചു.. എല്ലാം നടന്നാൽ മതിയായിരുന്നു എന്ന ചിന്തയിൽ രോഹിണി അവനൊപ്പം നടന്നു.. ***

എന്തോ ആലോചനയിൽ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു സന.. മുഖത്ത് ആകെ വിഷാദ ഭാവം ആണ്.. നിറഞ്ഞു തൂവുന്ന കണ്ണുകൾ ഇടയ്ക്കിടയ്ക്ക് തുടയ്ക്കുന്നുണ്ട്.. റൂമിലേക്ക് വന്ന ലന അവളുടെ നിൽപ്പ് കണ്ട് മുഖം ചുളിച്ചു.. ” എന്താണ് പുറത്തേക്ക് നോക്കി പ്രകൃതി ഭംഗി ആസ്വദിക്കുവാണോ..? ” ശബ്‌ദം കേട്ട് സന തിരിഞ്ഞു നോക്കി.. നിറഞ്ഞു നിൽക്കുന്ന അവളുടെ കണ്ണുകൾ കണ്ടപ്പോൾ ലനയ്ക്ക് ആകെ വെപ്രാളം ആയി.. ” എന്താ.. എന്തിനാ കരയുന്നേ..? ” സനയുടെ കവിളിൽ കൈ ചേർത്ത് ലന സ്നേഹത്തോടെ ചോദിച്ചു.. ” ഞാൻ.. ഞാൻ ഇവിടുന്ന് പൊയ്ക്കോട്ടേ ലന.. ” ” ഇപ്പൊ എന്താ പിന്നെയും.. ഇതിനെപറ്റി ഒരിക്കൽ നമ്മൾ സംസാരിച്ചത് അല്ലേ..? ” ” ആണ്.. പക്ഷേ.. എനിക്ക് കഴിയുന്നില്ല.. ഞാൻ ഇവിടേക്ക് വന്നത് മുക്തയുടെ കൂടെ ആണ്.. ഇത് അവളുടെ വീട് ആണ്.. അവൾക്കിപ്പോ എന്നോട് പിണക്കവും ദേഷ്യവും ഒക്കെയാണ്.. അങ്ങനെ ആവുമ്പോ ഞാൻ ഇവിടെ നിൽക്കുന്നത് ശരിയല്ല.. എല്ലാവരുടെ അവഗണന എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആണ്.. ” കവിളിലേക്ക് പടർന്ന കണ്ണുനീർ ഉള്ളം കൈ കൊണ്ട് തുടച്ച് സന ലനയിൽ നിന്ന് മുഖം തിരിച്ചു..

സനയെ തന്നെ നോക്കി ലന അല്പം നേരം എന്തോ ആലോചനയിൽ നിന്നു.. ” എന്നാ അങ്ങനെ ആവട്ടെ.. ഞാൻ തന്നെ നിർബന്ധിക്കുന്നില്ല.. ഇവിടുന്ന് പോവുന്നതാണ് തനിക്ക് സന്തോഷം എങ്കിൽ അങ്ങനെ ആവട്ടെ.. ” ലന സനയുടെ കവിളിൽ ഒന്ന് തട്ടി.. പുറത്ത് എല്ലാം കേട്ട് രോഹനും രോഹിണിയും ഉണ്ടായിരുന്നു.. രോഹിണി അകത്തേക്ക് കയറാൻ തുടങ്ങിയതും രോഹൻ അവളെ തടഞ്ഞു.. ” നീ ഇത് എങ്ങോട്ടാ..? ” രോഹൻ പതിയെ അവളോട് ചോദിച്ചു.. ” സന ചേച്ചിയോട് പോവരുതെന്ന് പറയാൻ.” ” എന്നാ നീ ഇപ്പൊ അങ്ങനെ പറയണ്ട.. ” ” അതെന്താ.. ചേച്ചി പാവം അല്ലേ.. നല്ല വിഷമം ഉണ്ട് പാവത്തിന്.. ” രോഹിണി നിഷ്കളങ്കമായി പറഞ്ഞു..

” എടീ പൊട്ടത്തി നമ്മൾ നേരത്തെ പ്ലാൻ ചെയ്തത് എന്താ.. നീ ഇപ്പൊ പോയി സന ചേച്ചിയോട് സംസാരിച്ചാൽ ശരിയാവില്ല.. ചേച്ചിയോട് പോവണ്ടെന്ന് പറയേണ്ടത് നമ്മൾ അല്ല.. മുമ്മു ചേച്ചി ആണ്.. അങ്ങനെ പറയാനുള്ള കാര്യമാണ് നമ്മൾ ചെയ്യേണ്ടത്.. നീ വാ.. ” കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ രോഹൻ രോഹിണിയെ കൂട്ടി താഴേക്ക് പോയി.. ” ഇന്ന് തന്നെ പോവുന്നുണ്ടോ..? ” സനയെ നോക്കി ലന ചോദിച്ചു.. ” മ്മ്.. പോവണം.. എത്രയും പെട്ടന്ന്.. ” സന പതിയെ മറുപടി പറഞ്ഞു.. ഒന്ന് മൂളിക്കൊണ്ട് ലന റൂമിന് പുറത്തേക്ക് ഇറങ്ങി.. സന കണ്ണ് തുടച്ചുകൊണ്ട് അവൾ പോവുന്നത് നോക്കി നിന്നു.. എനിക്ക് പ്രിയപ്പെട്ട പലതും ഇവിടെ ആണ് ലന.. എങ്കിലും എനിക്ക് പോയെ പറ്റൂ.. ( കാത്തിരിക്കുമല്ലോ.. )