23/04/2026

നില : ഭാഗം 06

രചന – അഹാനിക അനു

നന്ദു വീണ്ടും ചൊറിഞ്ഞോണ്ട് നിന്നപ്പോൾ പാറു ദേഷ്യം പിടിച്ചു ശരത്തിനോട് താഴെ ഇറക്കി തരാൻ പറഞ്ഞു പറയേണ്ട താമസം അവൻ താഴെ ഇറക്കി…… അടുപ്പിന്റെ ചുവട്ടിൽ നിന്ന് ഒരു വടിയെടുത്ത് വരുമ്പോളാണ് കിച്ചു നടന്നു വരുന്നത് കണ്ടത് വടി വേഗം എടുത്ത സ്ഥലത്ത് കൊണ്ട് വച്ചു ഓടി വന്നു ശരത്തിനോട് മുകളിലെ കയറി ഇരുത്താൻ പറഞ്ഞു………….. 3 പേരും അവളെ നോക്കി ചിരിക്കുന്നത് കണ്ടപ്പോൾ പാറു ശരത്തിനെ ദയനീയമായി നോക്കി….. “” എന്നെ ഒന്ന് ബേഗം മുകളിൽ കയറ്റ് കിച്ചു സേട്ടൻ വരുന്നുണ്ട്…….. “” “” ഓ അവൻ കിച്ചു ചേട്ടനും ഞാൻ വിക്രമനും അല്ലേ…… കാണിച്ചു തരാടി നിന്നേ……… “” നന്ദു അവളെ നോക്കി പറയുന്നത് കേട്ടപ്പോൾ പാറു അവനെ കൂർപ്പിച്ചു നോക്കി ……… “” അല്ല പാറുസ് എപ്പോൾ വന്ന്….. “” അടുക്കയിലേക്ക് കയറി സ്ലാബിന്റെ മുകളിലെ കയറി ഇരുന്നു ഒരു പഴം പോരി എടുത്ത് വായയില്ലേക്ക് വച്ചു ചോദിച്ചപ്പോൾ തന്നെ നില അവന്റെ കയ്യിൽ ഒരു കൊട്ട് കൊടുത്തു……

“” പോയി കൈ കഴുകി വാടാ…… പുറത്ത് നിന്ന് വന്നതല്ലേ….. “” “” ഈ മഴയത്തു വണ്ടി ഓടിച്ചു വന്ന എന്നോടോ ബാല ……… ഈ തെണ്ടിയോട് വണ്ടി എടുക്കാൻ പറഞ്ഞാൽ കേൾക്കുല…….അവനപ്പോളും കുതിര പുറത്ത് ഇരിക്കുന്ന പോലെ ഞെളിഞ്ഞു ഇരിക്കും……. “” നന്ദുവിനെ നോക്കി കിച്ചു പറയുന്നത് കേട്ട് പാറുസ് അവനെ നോക്കി ചുണ്ട് ഉള്ളിലേക്ക് പിടിച്ചു ഒന്ന് ആക്കി ചിരിച്ചു……..അവളുടെ ചിരി കണ്ട് നിനക്ക് ഉള്ളത് ഇപ്പോൾ തരാം ട്ടോ എന്ന ഭാവത്തിൽ നന്ദു കിച്ചുവിന്റെ എടുത്തേക്ക് തിരിഞ്ഞു…….. “” എന്നാലും എന്റെ കിച്ചു നമ്മുടെ പാറുസ് നിന്നേ കാണാൻ ഇവിടെ വരെ വന്നിട്ട് നീ അവളെ നോക്കി വേറൊന്നും ചോദിച്ചില്ലല്ലോ……… ഇത് എന്തോന്നാ പറയുന്നത് എന്ന ഭാവത്തിൽ പാറു നന്ദുവിനെ നോക്കിയപ്പോളാണ് തന്നെ നോക്കി നിൽക്കുന്ന കിച്ചുവിനെ കണ്ടത്….. വേഗം തന്നെ ശരത്തിന്റെ കാലിൽ ചവുട്ടി മുകളിൽ കയറി ഇരുന്നു………..

“” എന്റെ പാറുസേ എന്റെ കാല് …… “” “” ശോരി……… “” ഒന്ന് ഇളിച്ചു കൊണ്ട് പതുക്കെ ശരത്തിനോട് പറഞ്ഞു…… “” അല്ല ഏടത്തി ഇവളെ ഈ പരിസരത്തേക്ക് കുറച്ചായി കാണാറില്ലേനല്ലോ ഇപ്പോൾ എന്ത് പറ്റി……… “” “”” ആയ്യോ കിച്ചു അവൾ നിന്നേ കാണാൻ വന്നതാ…… “” നില പറയുന്നതിന് മുന്നേ നന്ദു വിളിച്ചു പറയുന്നത് കേട്ട് പാറു ഇത് നിർത്താൻ ആയില്ലേ എന്ന ഭാവത്തിൽ എല്ലാരേം മാറി മാറി നോക്കി……. “” എന്നെ കാണണോ….. “” “” അതേടാ ഞാൻ ഇവളിലൂടെ ഒരു സെലിനെ കാണുന്നു … “” “” ഏത് സെലിൻ……. “” നിലയാണ് “” നമ്മളെ പ്രേമം സിനിമയിലേ …….. “” നന്ദു പറയുന്നത് കേട്ട് നില അവനെ ദേഷ്യത്തിൽ ഒന്ന് നോക്കി………. “”ഏറ്റില്ല………”” ഒരു വളിഞ്ഞ ചിരി ചിരിച്ചു നന്ദു താടി പിടിച്ചു വലിച്ചു………. ” അത് ആരാ നിലാന്റി……. “” പാറുവിന്റെ ചോദ്യം കേട്ടപ്പോൾ നില നന്ദുവിനെ വീണ്ടും നോക്കി …….

“” എടാ മഹാപാപി എന്തൊക്കെയാടാ കൊച്ചിന്റെ മുന്നിന്ന് പറയുന്നത്…….. “” “” ശെടാ എന്റെ ഏടത്തി ഞാൻ ഒരു കാര്യം പറഞ്ഞതല്ലേ…… അല്ലേൽ കിച്ചു നീ തന്നെ പറ…… നമ്മളെ രണ്ട് പേരെയും കണ്ട് പിടിക്കാൻ കോളേജിൽ ഉള്ളവർക്ക് വരെ കഴിയാറില്ല……….എന്തിനേറെ പറയുന്നു ഇന്ന് കോളേജിൽ വന്ന ആ പെണ്ണിനു പോലും………… നന്ദു ബോധമില്ലാതെ വിളിച്ചു പറയുന്നത് കേട്ട് കിച്ചു ആരും കാണാതെ അവന്റെ കൈ പിറകിലേക്ക് തിരിച്ചു…….. കാര്യം മനസിലായ പോലെ അവൻ ശരത്തിനെ ഒന്ന് നോക്കി……. ശരത് അവരെ രണ്ട് പേരെയും നോക്കി നിൽക്കുന്നത് കണ്ട് നന്ദു ഒരു വളിഞ്ഞ ചിരി ചിരിച്ചു……. “” നീ എന്താ നന്ദു പറഞ്ഞു വന്നത്…… “” അത് ഏട്ടാ………ഇവൾക്കണേൽ ഇവനെയും എന്നെയും കണ്ടപ്പോൾ അപ്പോൾ മനസിലാവും……….. എന്നെ ആണേൽ പുല്ല് വില…… ഇവനെ കണ്ടാലോ പെണ്ണിന്റെ നാവ് ഇറങ്ങും …….. അപ്പോൾ അതിൽ ഒരു സ്പ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ………. “” ” അത് വിക്രമൻ എന്നേ കാനുമ്പോൾ എപ്പോയും തടിച്ചി പാറുന്ന് വിലിച്ചു കലിയാക്കും……… പശേ കിച്ചു സേട്ടൻ എന്നെ പാറുന്ന് മാത്രേ വിലിക്കു….. അത് സേട്ടന് എന്നെ ഈസ്‌ട്ടായിട്ടല്ലേ………അങ്ങനെ ആണ് നിക്ക് മനസിലാകുന്നത്….. “”

“” ഓ കിച്ചു സേട്ടൻ എന്ന് വിളിക്കുമ്പോളേക്കും തേൻ ഒലിക്കുന്നതാ……. നീ ആദ്യം പോയി ചേട്ടൻ എന്നുള്ളത് മര്യാദക്ക് പഠിച്ചിട്ട് വാടി തടിച്ചി പാറു….” “” നന്ദുനെ സേട്ടൻന്ന് വിലിക്കാൻ അറിയാഞ്ഞിറ്റാണ് നാൻ വിക്രമൻ എന്ന് വിലിക്കുന്നത് ……ഈ വിക്രമന് എൻറ്റോരു അസൂയ ആണ്…… “” “” ദേ ഏട്ടാ ഇവൾ എന്റെ പേര് വിളിക്കുന്നു…….. രണ്ട് ചീത്ത പറയി ഏട്ടാ…….. “” എന്റെ പൊന്നു നന്ദു ഇത് ചെറിയ കുട്ടിയാണെന്ന് എങ്കിലും വിചാരിക്കാം……… നിന്നെയോ ……. പോത്ത് പോലെ വളർന്നിലേ അതിന്റെ ഒരു പക്വത എങ്കിലും കാണിച്ചൂടെ………പോയി കുളിച്ചിട്ട് വാടാ….. “” നന്ദു പറയുന്നത് കേട്ട് തലയ്ക്കു കൈ വച്ചു ശരത് പറഞ്ഞു….. “”ഇപ്പോൾ എല്ലാരും ഇവളുടെ ഭാഗത്തു……… ആയിക്കോട്ടെ ഞാൻ കുളിക്കാൻ പോവാണ്……. പിന്നെ ഏട്ടത്തി ഇനി ഒരു പഴം പോരി പോലും ഈ തടിച്ചി പാറുവിന് കൊടുക്കരുത്…….. കേട്ടല്ലോ…..”” നന്ദു പറഞ്ഞു പോവുന്ന കൂട്ടത്തിൽ പാറുവിന്റെ കയ്യിൽ ഉള്ള പഴം പോരി പിടിച്ചു വാങ്ങി പ്ലേറ്റിൽ ഇട്ടു …………. നന്ദുവിന്റെ കൈക്ക് ഒരു കടിയും കൊടുത്തു അവൾ ആ പഴം പോരി എടുത്ത് വായയിൽ ഇട്ടു……. “” “” ആ എന്റെ കൈ…….. നിന്നേ ഞാൻ വന്നിട്ട് എടുത്തോളാം കുട്ടി തേവാങ്കെ……. “” “” ഇത് വിക്രമൻ സോയിച്ചു ബാങ്ങിയതാ…… “” “” ഓ തന്നെ…. “” “” ആ തന്നെ…… “” തറുതല പറയുന്ന പാറുവിന്റെ കവിളിലൊരു കുത്തും കൊടുത്തു നന്ദു ഉള്ളിലേക്ക് പോയി……..

സന്ധ്യയ്ക്ക് വിളക്കു കത്തിക്കുമ്പോളും പാറു വാല് പോലെ നിലയുടെ പിറകെ തന്നെ ഉണ്ടായിരുന്നു ……….. “” ദേവൂറ്റി ന്താ നിലാന്റി എണീക്കാത്തേ…… “” “” അവളെ ആന്റി വിളക്ക് കത്തിച്ചിട്ട് ഇപ്പോൾ എണീപ്പിക്കാം ട്ടോ…… “” “” ആ “” ഒന്ന് മൂളി കൊണ്ട് പാറു അച്ഛന്റെ കൂടെ പടിയിൽ കയറി ഇരുന്നു……… “” അച്ഛച്ച……. “” തൂണിൽ ചാറി ഇരിക്കുന്ന അച്ഛന്റെ കവിളിൽ തോണ്ടി കൊണ്ട് വിളിച്ചപ്പോൾ അയാളൊന്ന് തിരിഞ്ഞു നോക്കി…… “” എന്താടി കാന്താരി…….. “” “” നമുക്ക് വിക്രമനെ എവുടെലും കൊണ്ട് കലഞ്ഞാലോ……. “” “”എടി കാന്താരി അവൻ എന്റെ മോനാടി…..”” “” പശേ എന്തോറു വികൃതി ആനേന്ന് അറിയോ….”” താടിക്ക് കൈ കൊടുത്തു വളരെ നിഷ്കു ഭാവത്തിൽ പാറു പറയുന്നത് കേട്ട് വിളക്ക് കത്തിക്കുന്ന നില വരെ ചിരിച്ചു പോയി………. “” നമ്മൾ പിന്നെ വികൃതി ഒന്നും കളിക്കാത്ത നല്ല കുട്ടിയാണല്ലോ ലേ……. “” “” നാൻ പാവല്ലേ അച്ഛച്ച ………. വികൃതി ഒന്നും കലിക്കലില്ലല്ലോ………. “” “” എന്റെ പൊന്നോ ഞാൻ ഒന്നും പറയുന്നില്ലേ ………. “” അച്ഛൻ ചിരിച്ചു കൊണ്ട് പറയുന്നത് കേട്ട് പാറു ചുണ്ടിൽ കൈ വച്ചു ചിരിച്ചു………

വിളക്ക് കത്തിച്ചു റൂമിലേക്ക് പോയപ്പോൾ ദേവൂട്ടി തണുപ്പടിച്ചു ചുരുണ്ടു കൂടി കിടക്കുന്നത് കണ്ടു….. “” എന്റു രശാ ലേ ആന്റി കിതക്കുന്നത് കാണാൻ നാൻ പോയി വിലിക്കട്ടെ…… “” “” ഹ്മ് പോയി വിളിച്ചോ…… “” നില പറയണ്ട ആവശ്യം പാറു ചാടി ബെഡിൽ കയറി… “”ദേവൂറ്റി…… ദേവൂറ്റി…… എണീക്ക് ശമയം എത്രയായെന്ന് അറിയോ…….. ബേഗം എണീക്ക്….””. വലിയ ആളുകൾ പറയുന്നത് പോലുള്ള അവളുടെ സംസാരം കേട്ട് നില ചിരിച്ചു പോയി………… എന്നാൽ ദേവൂട്ടി ഇതൊക്കെ എന്തെന്ന രീതിയിൽ ആണ്………. എത്ര കുലുക്കി വിളിച്ചാൽ പോലും എണീക്കാത്ത പെണ്ണാണ്……. ആകെപ്പാടെ വിളിക്കാതെ എണീക്ക ഇടി വെട്ടുമ്പോൾ മാത്രമാണ്……….. “” ഏട്ടത്തി ചായ……. “” ഹാളിൽ നിന്ന് കിച്ചു വിളിക്കുന്നത് കേട്ട് നില രണ്ട് പേരെയും നോക്കി പുറത്തേക്ക് നടന്നു………. പാറുവിന്റെ കുലുക്കി ഉള്ള വിളി കേട്ടപ്പോൾ ദേവു ഒന്ന് ചിണുങ്ങി കൊണ്ട് കണ്ണ് തുറന്നു….. കരയാൻ വന്നപ്പോളേക്കും മുന്നിൽ ദേവൂട്ടിയെ കണ്ടപ്പോൾ ആ കരച്ചിൽ ഒരു ചിരിയായി മാറി…………

“” എത്ര നേരായി സേച്ചി വിലിക്കുന്നു എന്നരിയോ… എൻതോരു ഉരക്കായിരുന്നു………എണീക്കണ്ടേ… പാപ്പം കയിക്കൻന്റെ……ആന്റി പാപ്പം ഉൻറ്റാക്കിണ്ട്…….”” പാറു പറയുന്നതിനൊക്കെ ദേവൂട്ടി കൈ കൊട്ടി ഒന്ന് ചിരിച്ചു…….. “” എൻറ്റു രശാ ദേവൂട്ടി സിരിക്കുന്നത് കാനാൻ… ഇങ്ങനെ ആയാൽ മറ്റിയേനി…. സേച്ചിന്റെ പല്ല് കണ്ടിലെ…… ഒരു പല്ല് ഇല്ല….. ഇപ്പോ സിരിച്ചാൽ ഒരു ഭംഗിയും ഇല്ല……….. “” “”എന്നിട്ടും തീറ്റയ്ക്ക് ഒരു കുറവും ഇല്ലല്ലോ…..”” സ്വന്തം പല്ല് തൊട്ട് പാറു പറയുമ്പോളാണ് പിറകിൽ നിന്ന് ഒച്ച കേട്ടത് തിരിഞ്ഞു നോക്കിയപ്പോൾ നന്ദുവിനെ കണ്ടപ്പോൾ ചുണ്ട് കോട്ടി പാറുവിന്റെ എടുത്തേക്ക് ഒന്ന് കൂടി നീങ്ങി ഇരുന്നു……… “” നാൻ വിക്രമനോട്‌ ഒന്നും പരഞ്ഞില്ല……… “” “” ഓ ഞാൻ ഉടുപ്പ് ഇടാതെ ഷെഢി ഇട്ട് നടക്കുന്നവരോടും ഒന്നും പറഞ്ഞില്ല……”” “” ഇത് സേഢി അല്ല സോട്സ് ആണെന്ന് ഞാൻ വിക്രമനോട് പരഞ്ഞതാണ്……. ഇതൊക്കെ ഫാശൻ ആണ്……… ഇതൊന്നും അരിയാത്ത വിക്രമനെ പൊട്ടന്നാ വിലിക്കണ്ടേ…… “” പൊട്ടൻ നിന്റെ അച്ഛൻ….. “” “” ന്റെ പപ്പ പോറ്റനല്ല………….. എന്റെ പപ്പയ്ക്ക് നല്ല ബുദ്ധി ഉണ്ട്…….. “”

“” ഒന്ന് പോടീ നിന്റെ പപ്പാ പൊട്ടനായിട്ടാണ് നിന്നേ പോലെ ഒന്ന് ഉണ്ടായത്…….. “” അതിന് എന്തോ ഒന്ന് പാറു പറയാൻ വന്നതും വേഗം അത് വേണ്ടെന്ന് വച്ചു ദേവൂട്ടിയുടെ മുഖത്തേക്ക് നോക്കി ഇരുന്നു……….. “” എന്തേയ് ഒന്നും പറയാൻ ഇല്ലേ……… അയ്യേ പാറു തോറ്റു പോയെ…….. “” ഇത്രയൊക്കെ പറഞ്ഞിട്ടും ഒന്നും മിണ്ടാതെ നിൽക്കുന്ന പാറുവിനെ കണ്ടപ്പോൾ നന്ദു ഒന്ന് തിരിഞ്ഞു നോക്കി അവിടെ കിച്ചു കൈ കെട്ടി നിൽക്കുന്നത് കണ്ടപ്പോൾ അവനൊന്നു ചിരിച്ചു….. “” ഓ നീ നിന്നിട്ടാണോ ഇവിടെ ഒരാള് മിണ്ടാതെ നിൽക്കുന്നത്………. ഞാനും വിചാരിച്ചു പെട്ടെന്ന് ഇവളുടെ നാവിനു എന്ത് പറ്റിയെന്നു………. നീ ബാ കുറച്ച് നേരം ഇവിടെ ഇരിക്ക് എനിക്ക് ഇവളെ ഒന്ന് പൊരിച്ചു എടുക്കണം…….. “” “” നീ ഒന്ന് എണീച്ചു വന്നേ……. “” “” എന്താടാ കിച്ചു……. “” “” നീ ഒന്ന് ബാ ഒരു കാര്യം ചോദിക്കട്ടെ……… “” “” ആ വിളി ഒരു സുഖം ഇല്ലല്ലോ മോനെ……. “” “” എണീച്ചു വാടാ പന്നി……… “” ഇനി അവൻ വേറെ വല്ലതും വിളിച്ചു പറയുമെന്ന് അറിയുന്നത്കൊണ്ട് പാറുവിന്റെ തലയ്ക്കു ഒരു കോട്ടും കൊടുത്തു എണീച്ചു……….

“” പോവുമ്പോൾ വണ്ടിയിൽ പോയ നീ എന്താ തിരിച്ചു വരുമ്പോൾ ഓട്ടോയിൽ…….. “” “” അത് എന്താ എനിക്ക് ഓട്ടോയിൽ വന്നൂടെ…. “” “” വന്നോ അതിന് കുഴപ്പൊന്നും ഇല്ല…. പക്ഷെ വണ്ടി എവിടെ…… “” “” അത് ബഹുമാന കുറവൊണ്ട് കോളേജിൽ കിടക്കുന്നുണ്ട്……. “” “” ബഹുമാന കുറവോണ്ടോ…. “” “” ആ ബഹുമാന കുറവോണ്ട് തന്നെ…..വീട്ടിൽ നിന്ന് ഇതൊന്നും പഠിപ്പിച്ചു തന്നില്ലല്ലോ……… “” നീ എന്തൊക്കെയാ ശ്രുതി പറയുന്നത്…… “” “” ഒന്നുല്ല അമ്മേ……… ഞാൻ പറയണ്ട്……. അച്ഛൻ വന്നില്ലേ…….. “” “” ഓ വന്നു മുറിയിൽ ഉണ്ട്…… എന്തോ എഴുതുന്നത് കണ്ടു……….. “” “” ഹോ ഇന്നും ഇനി വല്ല സാഹിത്യവും കേൾക്കേണ്ടി വരും ലേ…… “” “” ഒന്ന് പോടീ……. പോയി കുളിച്ചു വാ…… ചായ എടുത്ത് വയ്ക്കാം………. “” “” ഓ ആയിക്കോട്ടെ….. “” ഒന്ന് ചിരിച്ചു കൊണ്ട് മുകളിലേക്ക് കയറിയപ്പോൾ ബാൽക്കണിയിൽ ഇരുന്ന് പുറത്തെ മഴ നോക്കി അച്ഛൻ ഇരിക്കുന്നത് കണ്ടു…..

മനസ് ഇവിടൊന്നും അല്ലായെന്ന് ഒറ്റ നോട്ടത്തിൽ മനസിലാവും…… ഒന്നും മിണ്ടാതെ തന്നെ അവൾ റൂമിലേക്ക് നടന്നു ബാഗ് ബെഡിലേക്ക് വലിച്ചെറിഞ്ഞു……… കണ്ണാടിയുടെ മുന്നിൽ പോയി നിന്നു……. ദേഷ്യത്തിൽ തന്നെ നോക്കി പിന്നെ ഒന്ന് ചിരിച്ചു ……… അപ്പോളും അവളുടെ മനസ്സിൽ തങ്ങി നിന്നത് ആ താളുകളിലെ വാക്കുകളായിരുന്നു…. ഇരച്ചു കയറുന്ന തണുപ്പെന്നെ നിന്റെ ഓർമ്മകളുടെ വാതിൽപ്പടിയിൽ കാഴ്ചക്കാരായി നിർത്തുന്നു ! എത്ര നേരമങ്ങനെ നിന്നുവെന്നറിയില്ല, അവിടം വിട്ടകലാൻ എനിക്കാവുന്നില്ല… എത്ര ഒളിച്ചോടിയാലും എന്നെ പിന്തുടർന്നെത്തുന്ന നിന്റെ ഓർമ്മകൾ.. പൊട്ടിക്കരച്ചിലിനെ നേർത്ത തേങ്ങലുകളാക്കാനുള്ള വിദ്യ ഇന്നെന്റെ തലയിണക്കറിയാം…….
💔 🦋 തിരികെ വരും 🦋