19/04/2026

സിന്ദൂരം : ഭാഗം 07

രചന – ഭവ്യ ഭാസ്കരൻ

ബാലൻ പിണങ്ങി പോവുന്നത് രാമൻ നോക്കി നിന്നു.

രാമൻ വിഷമത്തോടെ അകത്തേക്ക് നടന്നു.

മാളൂ..
ആ വിളിയിൽ ഞെട്ടി കൊണ്ട് മാളു രാമനെ നോക്കി.

മുതിർന്നവരോടെ എങ്ങനെ സംസാരിക്കണം എന്ന് അറിയണ്ടായോ നിനക്ക്. രാമൻ കോപത്തോടെ ചോദിച്ചു.

അച്ഛാ.. ഞാൻ..

എല്ലാം എന്റെ തെറ്റാ.. അളവിൽ കൂടുതൽ നിന്നെ സ്നേഹിച്ചു ലാളിച്ചു. അതിന് നീ എനിക്ക് തരുന്ന ശിക്ഷയാണോ..? ശബ്ദം ഇടറി കൊണ്ടയാൾ ചോദിച്ചു.

അവൾ രാമന്റെ കാലിൽ വീണു.

സോറി.. എനിക്ക് ബാലമാമ പറഞ്ഞത് സഹിച്ചില്ല. അത് കൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞത്. എന്നോട് ക്ഷമിക്ക്‌ അച്ചേ.. അവളുടെ കണ്ണു നീർ അയാളുടെ കാലിൽ പതിച്ചു.

രാമന്റെ കണ്ണുകൾ നിറഞ്ഞു. തനിക്കു പ്രിയപ്പെട്ട മകളാണ്. തന്റെ ഓമനപുത്രി. ഇന്ന് വരെ അവളുടെ ഒരു ആഗ്രഹത്തിന് എതിര് നിന്നിട്ടില്ല. ഉണ്ണിയുമായ് വിവാഹത്തിന് താല്പര്യമില്ലങ്കിൽ കൂടി ഞാൻ അതിന് സമ്മതിച്ചത് മാളുവിന്റെ സന്തോഷത്തിന് വേണ്ടിയാണ്.

അയാൾ അവളെ പിടിച്ചു എഴുനേൽപ്പിച്ചു.

കരയണ്ട. അവളുടെ കണ്ണുനീർ തുടച്ചു കൊണ്ടയാൾ പറഞ്ഞു.

ഭാനുമതിയുടെ കണ്ണുകൾ നിറഞ്ഞു.

അവൾ അയാളുടെ നെഞ്ചിലേക്ക് വീണു.

ഇനി മാളു അച്ഛനെ വേദനിപ്പിക്കുന്ന തരത്തിൽ ഒന്നും പറയില്ല. കണ്ണു നിറച്ചു രാമനെ നോക്കി കൊണ്ട് പറഞ്ഞു.

മ്മ്.
അയാൾ അവളിൽ നിന്നും അകന്ന് മാറി.

ഭാനു.. എന്റെ ഷർട്ട്‌ എടുക്ക്. എനിക്ക് ഒരാളെ കാണാൻ പോവണം.

ആരെ കാണാനാ.. ഭാനു ആവലാതിയോടെ ചോദിച്ചു.

അത് പറഞ്ഞാലേ ഷർട്ട്‌ കൊണ്ടു വരൂ.. നീ. ഗൗരവത്തോടെയാൾ ചോദിച്ചു.

ഭാനു മറുത്ത് ഒന്നും പറയാതെ റൂമിലേക്ക് നടന്നു.

മാളു.. കഴിഞ്ഞത് കഴിഞ്ഞു. പോയി പഠിക്ക്.

മ്മ്.
അവൾ റൂമിലേക്ക് പോയി.

കുറച്ച് കഴിഞ്ഞു ഭാനു ഷർട്ടുമായ് വന്നു.

രാമൻ ഷർട്ട്‌ മാറി ഭാനുവിനോട്‌ ഒന്ന് പറയുകപോലും ചെയ്യാതെ പുറത്തേക്ക് ഇറങ്ങി.

ഭാനു ഉമ്മറം വരെ അയാൾക്കൊപ്പം ചെന്നു.

രാമന്റെ കാർ ഗേറ്റ് കടന്ന് പോവുന്നത് വരെ നോക്കി നിന്നു.

അമ്മേ.. മാളു പതിഞ്ഞ സ്വരത്തിൽ വിളിച്ചു.
ഭാനു അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറി പോയി.

മാളു സങ്കടത്തോടെ ഭാനു പോവുന്നത് നോക്കി നിന്നു. അവളുടെ മനസാകെ നീറി പുകഞ്ഞു.

എത്രെയും വേഗം ഉണ്ണിയേട്ടനെ കാണണം. സംസാരിക്കണം. അവൾ മനസ്സിൽ ഉറപ്പിച്ചു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

രാമൻ വരുന്നത് കണ്ട് കേശവൻ ചെയറിൽ നിന്നുo എഴുന്നേറ്റ് രാമന്റെ അടുത്തേക്ക് നടന്നു.

എന്താ രാമാ.. ഒരു മുന്നറിയിപ്പ് കൂടാതെ ഇങ്ങോട്ട്..? കേശവൻ ചോദിച്ചു.

നേരിട്ട് കണ്ട് കുറച്ച് സംസാരിക്കാൻ ഉണ്ട്. ഗൗരവത്തോടെയാൾ പറഞ്ഞു.

നമ്മുക്ക് ഓഫീസിലേക്ക് ഇരിക്കാം. കേശവൻ പറഞ്ഞു.

വേണ്ട. ആലിൻചോട്ടിലേക്ക് പോയിരിക്കാം. രാമൻ പറഞ്ഞു.

ആഹ്.
അവർ ആലിൻ ചോട്ടിലേക്ക് നടന്നു.

എന്താ രാമാ.. പെട്ടന്ന്.. കേശവൻ ചോദിച്ചു.

എന്താ.. ഉണ്ണിയുടെ ഉദ്ദേശം.. എന്തിനാ അവൻ എന്റെ കുട്ടിക്ക് ആശ കൊടുക്കുന്നത്. ദേഷ്യത്തോടെ രാമൻ ചോദിച്ചു.

എന്താ രാമാ.. ഉണ്ണിയുടെ മാളുവിന്റെ വിവാഹം നമ്മൾ നിശ്ചയ്ച്ചത് അല്ലെ..?

അത് ശെരിയാണ്. പക്ഷേ അവൻ എന്റെ മോളെ ചതിക്കല്ലേ..? രാമൻ കോപത്തോടെ പറഞ്ഞു.

ചതിക്കേ.. എന്താ നീ പറയുന്നത്. കേശവൻ ചോദിച്ചു.

ജാനകിയുടെ മകൾ സ്മിതയുമായി തന്റെ മകൻ ഇഷ്ടത്തിൽ അല്ലെ.., അവരുടെ ലീലവിലാസം നാട്ടുകാർ പൊക്കിയപ്പോൾ, എല്ലാവരുടെ മുന്നിൽ ഇപ്പോ തന്റെ മകൻ പകൽ മാന്യൻ.

രാമാ.. കേശവൻ ദേഷ്യം കൊണ്ടു വിറച്ചു.

നാക്കിന് എല്ലില്ലയെന്ന് കരുതി എന്തു പറയാം എന്ന് കരുതരുത്. കേശവൻ കത്തുന്ന മിഴികളോടെ രാമനെ നോക്കി കൊണ്ട് പറഞ്ഞു.

പിന്നെ ഞാൻ എന്ത് പറയണം. ദേഷ്യത്തോടെ രാമൻ ചോദിച്ചു.

നീ അറിഞ്ഞത് ശെരിയാണ്. ആ കുട്ടിയോടെ ചെറുപ്പത്തിൽ എപ്പോഴോ ഒരിഷ്ടം അവന് തോന്നിയിരുന്നു. പക്ഷേ അവൻ തന്നെ ആ ഇഷ്ടം പിന്നീട് വേണ്ടന്ന് വച്ചു. ഞങ്ങളെ കുരുക്കാൻ അവർ എല്ലാവരും കൂടി ഒത്തു കളിച്ച കളിയാണ്. ഉണ്ണി തന്റെ മകളെ സ്നേഹിക്കുന്നത് ആത്മാർത്ഥമായിട്ടാണ്. കേശവൻ കിതച്ചു കൊണ്ടു പറഞ്ഞു നിർത്തി.

അച്ഛാ.. ആഹ് വിളിയിൽ രാമനും കേശവനും തിരിഞ്ഞു നോക്കി.

ഉണ്ണി.. അയാൾ മൊഴിഞ്ഞു.

ഉണ്ണി രാമന്റെ അരികിലേക് വന്നു. രാമന്റെ കൈയിൽ പിടിച്ചു. രാമൻ അവന്റെ കൈകൾ ദേഷ്യത്തോടെ തട്ടി മാറ്റി.

അച്ഛാ.. എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കണം. അപേക്ഷയോടെ ഉണ്ണി പറഞ്ഞു.

ഇതിൽ കൂടുതൽ നിനക്ക് എന്താ.. ഉണ്ണി പറയാൻ ഉള്ളത്. എല്ലാം കണ്ടും കേട്ടും അറിഞ്ഞില്ലേ. ഒന്നും മനസിലാവാത്തത് എന്റെ മോൾക്കാ. നിന്നോട് ഉള്ള അന്തമായ പ്രണയം മൂലം അവൾ ചുറ്റും നടക്കുന്നത് മനസിലാക്കാൻ ശ്രെമിക്കുന്നില്ല. ഞാൻ നിന്റെ മുമ്പിൽ കൈ കൂപ്പുന്നു. എന്റെ മോള് വെറുതെ വിടണം. രാമൻ അവന് മുന്നിൽ കൈ കൂപ്പി.

ഉണ്ണി രാമന്റെ കൈ പിടിച്ചു.

അച്ഛാ.. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് അതിന് കഴിയില്ല. മാളുവിനെ എനിക്ക് അത്രക്ക് ഇഷ്ടമാണ്. ഉണ്ണി പറഞ്ഞു.

രാമൻ ദേഷ്യത്തോടെ ഉണ്ണിയെ നോക്കി. കൈ കുടഞ്ഞു.

രാമാ.. സത്യം അറിയാൻ ഒന്ന് ശ്രെമിക്ക്‌. അവന് പറയാൻ ഉള്ളത് നീനക്ക് ഒന്ന് കേട്ടു കൂടെ. പിന്നീട് അതോർത്തു വിഷമം തോന്നിയിട്ട് കാര്യമില്ല. മാളു നിന്റെ മകൾ ആണ് നിനക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാം. ഞങ്ങൾ ഒരിക്കലും ആ കുട്ടിക്ക് ദോഷം വരുന്നത് ഒന്നും ചെയ്യില്ല. ആൽത്തറയിൽ ചാരി നിന്ന് കൊണ്ട് കേശവൻ പറഞ്ഞു.

കേശവൻ പറയുന്നത് ശെരിയാണെന്ന് രാമന് തോന്നി.

അവനെ കേൾക്കാൻ എന്നോണം രാമൻ അവനെ നോക്കി.

ഉണ്ണി അന്ന് നടന്നതെല്ലാം രാമനോട് പറഞ്ഞു. അവൻ പറഞ്ഞതെല്ലാം കേട്ട് രാമന്റെ മനസ് അലിഞ്ഞു.

ഉണ്ണി അയാളുടെ കൈകൾ പിടിച്ചു.

അച്ഛാ.. മാളുവിനെ എനിക്ക് തന്നൂടെ. ഉണ്ണി കെഞ്ചി കൊണ്ട് അയാളോട് ചോദിച്ചു.

മ്മ്. രാമൻ അവന്റെ കൈയിന് മീതെ കൈ വച്ചു. കേശവൻ ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ച് കൊണ്ടവരെ നോക്കി.

ഈ കല്യാണം നടക്കണമെങ്കിൽ ആദ്യം ആ പെൺകുട്ടിയുടെ വിവാഹം നടക്കണം. ആ കുട്ടിയുടെ ശാപം എന്റെ മോൾക്ക് ഉണ്ടാവരുത്. രാമൻ അവരെ നോക്കി ഉറച്ച സ്വരത്തിൽ പറഞ്ഞു.

അതിന് ശേഷം ഉണ്ണിയും മാളുവും തമ്മിൽ ഉള്ള വിവാഹം നടത്താം. രാമൻ പറഞ്ഞു.

മ്മ്. അത്‌ മതി. കേശവൻ പറഞ്ഞു.

ഉണ്ണിയുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

മാസങ്ങൾക്ക് ശേഷം.

ഭാരതിയുടെ കൈയിൽ നിന്നും നിലവിളക്ക് വാങ്ങി മാളു വലതുകാൽ വച്ച് ആ വീടിന്റെ പടികൾ കയറി.

ഈ സമയം തന്റെ കഴുത്തിലെ താലി വലിച്ചു പൊട്ടിച്ചു രാകേഷിന്റെ മുഖത്തേക്കവൾ വലിച്ചു എറിഞ്ഞു.

രാകേഷ് അവളുടെ ആ പ്രവർത്തിയിൽ തറഞ്ഞു നിന്നു.

മോളെ.. സ്മിത.. രാകേഷിന്റെ അമ്മ അവളുടെ അടുത്തേക്ക് വന്നു.

അവൾ ബാഗ് എടുത്ത് ആരെയും ശ്രെദ്ധിക്കാതെ ആ വീടിന്റെ പടികൾ ഇറങ്ങി നടന്നു.

തന്റെ ജീവിതം മാറ്റി മറക്കാനുള്ള അദ്ധ്യായം തുടങ്ങി എന്നറിയാതെ അവൾ നല്ലൊരു ജീവിതത്തിന് വേണ്ടി ഭഗവാന്റെ മുന്നിൽ കൈ കൂപ്പി.

തുടരും.