നിയോഗം : ഭാഗം 10

രചന – അഹം

“” പൊക്കൊളു….. സമാധാനത്തോടെ ആഗ്രഹങ്ങളെ എത്തിപ്പിടിക്ക്……. സ്വപ്നം കണ്ട പുരുഷനെ തന്നെ ജീവിതത്തിൽ ലഭിക്കാൻ പ്രാർത്ഥിക്കാം…. ഇനി ഒരു കൂടി കാഴ്ച നമ്മൾ തമ്മിൽ ഉണ്ടാകില്ല…. ബാക്കി പ്രോസസ്സ് ഒക്കെ സമയമാകുമ്പോൾ ഞാൻ ചെയ്തോളാം… എല്ലാത്തിനും ഞാൻ വഴി കണ്ടെത്തിയിട്ടുണ്ട്….. “‘

ചെറു ചിരിയോടെ അവളെ ചേർത്തുപിടിച്ച് കാറിലിരുത്തി അവൻ….ഒരു തുള്ളി അവളുടെ കണ്ണിൽ നിന്നും ഉതിർന്നു വീണു….

വണ്ടി അകന്നു പോകുമ്പോൾ എന്തിനോ ഇരു ഹൃദയവും വല്ലാതെ വേദനിച്ചു………

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

നിർത്താതെ ഉള്ള കാളിങ് ബെൽ കേട്ട് മനു കണ്ണുകൾ വലിച്ചു തുറന്നു…..

തുറക്കും തോറും അടഞ്ഞു പോകുന്ന കൺപോളകളെ പണിപ്പെട്ടു തടഞ്ഞു നിർത്തി അവൻ….

ഹാളിലാണ് കിടക്കുന്നത്…. ടീ പോയിൽ കിടന്ന ഫോൺ എടുത്തു നോക്കി….

സ്വിച്ച് ഓഫ്‌…..

ക്ലോക്കിലേക്ക് നോക്കിയപ്പോ 5 മണി…..

എഴുന്നേറ്റ് പോയി വാഷ് ബേസിൻ പൈപ്പ് ഓൺ ചെയ്ത് മുഖം കഴുകി…….

ഇന്നലത്തെ കെട്ട് വിട്ടിട്ടില്ല…… ചുറ്റും ഒന്ന് നോക്കി….. കുപ്പിയും ടച്ചിങ്സുമൊക്കെ അവിടവിടായി ചിതറി കിടക്കുന്നു……

അവന്മാരെ ഒന്നും കാണാൻ ഇല്ലാലോ…. എപ്പോ എഴുന്നേറ്റ് പോയോ എന്തോ…..

ഒരാഴ്ചയായി ആഘോഷമായിരുന്നു…. നാലുപേരുമൊത്ത് ഒരു ഗോവൻ ട്രിപ്പ്‌…. കുടിച്ചും കറങ്ങിയും ആർമാദിച്ചു….. ഇന്നലെ നൈറ്റ്‌ ഫ്ലാറ്റിൽ തിരിച്ചെത്തി അതിന്റെ ബാക്കി പൂരം ഇവിടെ തീർത്തു….. അവന്മാർ എപ്പോ പോയെന്ന് പോലും ഓർമ്മയില്ല…. അത്രയ്ക്ക് വീശായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ…..

കാളിങ് ബെല്ലിന്റെ ശബ്ദം പിന്നെയും കേട്ടപ്പോൾ ഡോർ തുറക്കാനായി മനു മുൻപോട്ട് നടന്നു….. നടത്തതിന് ഒരു കുഴച്ചിൽ ഉണ്ട്…. തല പൊളിയുന്ന പോലെ…. ഒരു കൈയാൽ തല അമർത്തി മനു മുൻപോട്ട് നടന്നു….

പുറത്തുള്ളവരോടുള്ള ദേഷ്യം കൊണ്ട് അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു………

അവന്മാരായിരിക്കും….. ആരെ കെട്ടിക്കാനാവോ മൈ &#%%&# ഇത്ര രാവിലെ തിരികെ വന്നത് ….. ഉറക്കം മുറിഞ്ഞ മുഷിച്ചലിൽ പിറുപിറുത്ത് കൊണ്ടവൻ ഡോർ ഓപ്പൺ ചെയ്തു….

മുൻപിൽ നിൽക്കുന്നവരെ കണ്ടപ്പോൾ കുടിച്ച മൊത്തം ഒരുനിമിഷം കൊണ്ട് ആവി ആയി….. കണ്ണുകൾ മിഴിഞ്ഞു പോയി….

“” അച്ഛ….. അച്ഛനെന്താ ഇവിടെ…..??”‘

ഉമിനീരിറക്കി മനു…..

“”എന്തെ എനിക്ക് ഇവിടെ വന്നൂടെ…. ഇത് ഇപ്പോഴും എന്റെ ഫ്ലാറ്റ് ആണ്…. അത് ഓർമയിൽ നിന്നാൽ നല്ലത്…..””

താക്കീതോടെ പറഞ്ഞുകൊണ്ട് ശിവശങ്കരൻ അവനെ തള്ളിമാറ്റി ഉള്ളിലേക്ക് കയറി…… ഉള്ളിൽ കയറുമ്പോൾ കണ്ട ഹാളിന്റെ കോലം അയാളിൽ അമർഷം നിറച്ചു…..

അച്ഛനെ തിരിഞ്ഞുനോക്കി മുൻപോട്ട് നോക്കിയ മനു പുറകെ കയറി വരുന്നവരെ കണ്ട് അന്താളിച്ചു പോയി……

അമ്മയും പുറകിൽ അവളും…..

അവളെന്നു പറഞ്ഞാൽ ഞാൻ ആറ് മാസം മുൻപ് താലികെട്ടിയ എന്റെ ഭാര്യ സൗപർണിക……

മിഴിച്ചു നിൽക്കുന്ന മനുവിനെ നോക്കി അവളൊന്ന് പുഞ്ചിരിച്ചു……

മറവിയിൽ തള്ളിയ രൂപം വീണ്ടും മിഴിവോടെ മുൻപിൽ വന്ന് നിൽക്കുന്നു…..

പണ്ടത്തെ പോലെ അല്ല….രൂപത്തിലൊക്കെ ഒരു മാറ്റം…..മുഖം ഒന്നൂടെ തുടുത്തിട്ടുണ്ട്….. ഇരു നിറമാണെങ്കിലും വല്ലാത്തൊരു തിളക്കം…….. നെറ്റിയിൽ ചെറുതായി സിന്ദൂരം ഉണ്ട്…..മോഡേൺ വേഷമാണ്…. നാടൻ പോലെ തന്നെ മോഡേണും അവൾക്ക് ചേരുന്നുണ്ട്…..

പെട്ടെന്ന് അവളെ കണ്ടപ്പോൾ അവന് കണ്ണുകളെടുക്കാൻ കഴിഞ്ഞില്ല…….

നെഞ്ചിൽ വല്ലാത്തൊരു തണുപ്പ് പൊതിയും പോലെ….

ഉഷ വന്ന് കെട്ടിപിടിച്ചപ്പോഴാണ് അവളിൽ നിന്നുള്ള നോട്ടം പിൻവലിച്ചത്…..

“” എത്ര നാൾ ആയെടാ നിന്നെ ഒന്ന് കണ്ടിട്ട്……… കല്യാണം കഴിഞ്ഞ് മൂന്നാം നാൾ ഇറങ്ങിയതാ നീ….. പിന്നെ ഞങ്ങളെയൊ മോളെയോ ഒന്ന് കാണാൻ പോലും വന്നിട്ടില്ല…. എപ്പോ വിളിച്ചാലും അവനൊരു തിരക്ക്….. ഈ അമ്മയെ വേണ്ടാതായോ നിനക്ക് “‘

കണ്ണീരോടെയുള്ള അമ്മയുടെ വാക്കുകൾ മനുവിലും സങ്കടം ഉളവാക്കി….

“” ഓഫീസിൽ കുറച്ച് തിരക്കായതുകൊണ്ടാ അമ്മേ…. ന്യൂ പ്രൊജക്റ്റ്‌ സ്റ്റാർട്ട്‌ ചെയ്തിട്ടുണ്ട്…. അതിന്റെ പിന്നാലെയാ ഞാൻ….. പിന്നെ ഒരിക്കൽ ഞാൻ ഇവളുടെ വീട്ടിൽ പോയിരുന്നു…. അന്ന് അവിടെ ഇല്ലാതിരുന്നത് എന്റെ തെറ്റല്ല…….”‘

“” ആ പോയ കഥ ഒന്നും നീ പറയണ്ട… എന്റെ നിർബന്ധത്തിന് വഴങ്ങി പോയതല്ലേ…. അതും അവിടെ ആരും ഇല്ലാത്ത നേരം നോക്കി…. ഇനി പോയോ എന്ന് തന്നെ ആർക്ക് അറിയാം…. നീ പറഞ്ഞു ഞാൻ അത് വിശ്വസിച്ചു….. പിന്നെ നിന്റെ തിരക്ക്……. അത് കൂടിയതുകൊണ്ടാകുമല്ലേ നീ കൃത്യമായി ഓഫീസിൽ പോലും പോകാത്തത്…. അമ്മയെ പറഞ്ഞു പറ്റിക്കുംപോലെ എന്നെ വിഡ്ഢി ആക്കാം എന്ന് വിചാരിക്കണ്ട…. കൃഷ്‌ണൻ പറഞ്ഞല്ലോ നീ കുറെ നാളായി കൃത്യമായി ഓഫീസിൽ പോകുന്നില്ലെന്ന്….. വല്ലപ്പോഴും പോകും അത് തന്നെ ഏറി വന്നാൽ രണ്ടു മണിക്കൂർ ഇരിക്കും… അതിനുമാത്രം ഇവിടെ നിനക്ക് വേറെ എന്താ പരിപാടി…. ഹേ….. ഞങ്ങൾ രണ്ടു ദിവസമായി നിന്നെ നിരന്തരമായി വിളിക്കുന്നു…. ഫോണും സ്വിച്ച് ഓഫ്‌ ചെയ്ത് വെച്ച് നീ എവിടെ പെറ്റു കിടക്കുവായിരുന്നേടാ…… ഇന്നലെ രാവിലെ ഫ്ലാറ്റിൽ വന്ന് നോക്കുമ്പോൾ ഇത് പൂട്ടി കിടക്കുന്നു…. ഒരാഴ്ചയായി നീ ഇവിടെ ഇല്ലെന്ന് സെക്യൂരിറ്റി പറഞ്ഞു….. എവിടേലും പോകുമ്പോൾ ഒരു വാക്ക് പറയാൻ നീ ഇതുവരെ പഠിച്ചിട്ടില്ലേ….. നീ രാത്രി എത്തിയത് പോലും സെക്യൂരിറ്റി പറഞ്ഞാ അറിഞ്ഞേ…. സ്വന്തമായി വീട് ഉണ്ടായിട്ടും ഞങ്ങൾ ഇന്നലെ ഹോട്ടലിലാ നിന്നെ….. അതും സച്ചുവിനെ ആദ്യമായി ഇങ്ങോട്ട് കൊണ്ടുവന്നപ്പോൾ തന്നെ……”‘

ശിവശങ്കരന്റെ വാക്കുകളിൽ അതുവരെ ഉള്ള അദ്ദേഹത്തിന്റെ അമർഷം കൂടി കലർന്നിരുന്നു…..

മറുതൊന്നും പറയാനാകാതെ മനു തലകുനിച്ചു….. ആ നിൽപ്പ് അയാളിൽ അല്പം സങ്കടം നിറചെങ്കിലും കണ്ടഭാവം നടിച്ചില്ല…….

“” ഓഫീസ് കാര്യങ്ങൾ കൃത്യമായി നടന്ന് പോകുന്നതുകൊണ്ടാണ് ഞാൻ ഇതുവരെ എല്ലാം അറിഞ്ഞിട്ടും മിണ്ടാതിരുന്നത്…….. നീ എന്തുകൊണ്ടാ പോകാത്തത് എന്ന് എനിക്ക് അറിയില്ല……. പക്ഷെ എന്ത് കമ്മിറ്റിമെൻറ്സ് ആയാലും ഉടനെ അത് തീർത്ത് കൃത്യമായി വർക്കിൽ കോൺസെൻട്രേറ്റ് ചെയ്തോളണം…… കേട്ടോ നീ….. “”

അച്ഛനെ നോക്കി തല തലകുലുക്കി മനു……

“”ഞാ…..ഞാൻ ചെയ്തോളാം അച്ഛാ……
എനിക്ക് കുറച്ചു ദിവസം കൂടി സമയം തരണം…. അപ്പോഴേക്കും ഞാൻ ഫ്രീ ആകും… പിന്നെ ഓഫീസിൽ ഫുൾ ടൈം വർക്ക്‌ സ്റ്റാർട്ട്‌ ചെയ്തോളാം…. ഇപ്പോഴും ഞാൻ ഡെയിലി മോർണിംഗ് ഓർ ഈവെനിംഗ് പോയി സൂപ്പർവൈസ് ചെയുന്നുണ്ട്….. എന്റെ ഭാഗത്തു നിന്ന് ഇനി ഒരു തെറ്റും വരില്ല….. ആം സോറി അച്ഛാ..
.. നിങ്ങൾ വരുന്നത് ഞാൻ അറിഞ്ഞില്ല….. അറിയുമായിരുന്നെങ്കിൽ ഞാൻ എങ്ങോട്ടും പോകില്ലായിരുന്നു…..”‘

അവസാനമായപ്പോഴേക്കും മനു ഇടറിപോയി……

എത്ര ബോൾഡ് എന്ന് പറഞ്ഞാലും അവൻ അച്ഛനും അമ്മയ്ക്കും മുൻപിൽ എന്നും കൊച്ചു കുഞ്ഞായിരുന്നു…..

ഉഷ വേഗം അവനെ ചേർത്ത് പിടിച്ചു…..

“” മ്മ്…. പോട്ടെ സാരില്യ…. അച്ഛൻ ആ ദേഷ്യത്തിൽ പറഞ്ഞതല്ലേ…. അത് വിട്ടേക്ക്…. എന്റെ മോൻ ഇങ്ങ് വാ….. ഇവിടെ ഇരിക്ക്…. “‘

അമ്മയുടെ കൈ പിടിച്ച് സോഫയിൽ ഇരിക്കുമ്പോൾ കണ്ടിരുന്നു അച്ഛന്റെ അടുത്ത് ഇതൊക്കെ നോക്കി അന്തം വിട്ടിരിക്കുന്ന സൗപർണികയെ…..

“” മനു മോൾക്ക് ഇങ്ങോട്ട് ട്രാൻസ്ഫർ ആയി…. ഇന്ന് ജോയിൻ ചെയ്യണം… മോളെ ഇവിടെ ആക്കാനാ ഞങ്ങള് വന്നേ…. എന്തായാലും മേലെപ്പാട്ട് ദേവി കൂടെ തന്നെ ഉണ്ട്… അതല്ലേ വീണ്ടും രണ്ടാളെയും ഒരു കുടകീഴിൽ കൊണ്ട് വന്നേ…….. ഇനി പരസ്പരം മനസ്സിലാക്കി…. താങ്ങായി…
രണ്ടുപേരും എന്നും കൂടെ ഉണ്ടാകണം …. കേട്ടോ…..”‘

തലയിൽ തഴുകികൊണ്ട് ഉഷ പറയുമ്പോൾ മനു ഒന്ന് ഞെട്ടി…..

സൗപർണികയെ നോക്കുമ്പോൾ അവളും അവനെ നോക്കി ഇരിക്കുവായിരുന്നു…. അവനിൽ വിരിയുന്ന ഭാവം അറിയാനെന്ന പോലെ………

“” മോള് ചെന്ന് ഫ്രഷ് ആകൂ…. അതാ സച്ചുവിന്റെ റൂം…. “‘

അവളുടെ ബാഗ് കൈയിൽ കൊടുത്ത് എന്റെ റൂമും കാണിച്ചു കൊടുത്തു അമ്മ…..

അച്ഛനും അമ്മയും എല്ലാം പ്ലാൻ ചെയ്തുള്ള വരവാണെന്ന് അതോടെ മനുവിന് മനസ്സിലായി…..

രണ്ടു ബെഡ്‌റൂം ഉള്ള ഫ്ലാറ്റ് ആയിരുന്നു അത്….
മനുവിന്റെ റൂമിലേക്ക് സച്ചുവിനെ പറഞ്ഞയച്ച ശേഷം ശിവശങ്കരനും ഉഷയും രണ്ടാമത്തെ റൂമിലേക്ക് കയറിപോയി…..

സോഫയിലിരുന്ന മനുവിന് ഇനി എന്ത് ചെയ്യണമെന്ന് യാതൊരു നിശ്ചയവുമില്ലാതായി…..

അവളെ കാണുവാനുള്ള മടികൊണ്ടാണ് യാഗത്തിന്റെ അവസാന ദിവസം പോലും തിരക്കാണെന്നു പറഞ്ഞ് പോകാതിരുന്നത്….

വീട്ടിലേക്ക് പോയില്ലെങ്കിലും അറിയുന്നുണ്ടായിരുന്നു അച്ഛനും അമ്മയും അവളെ കാണാൻ അവളുടെ വീട്ടിൽ പോകുന്നതും മിക്ക വീക്കെൻഡ്സിലും അവൾ വീട്ടിലേക്ക് വരുന്നതും…..

അവളെ ഫേസ് ചെയുന്നതോർത്താണ് അങ്ങോട്ടേക്ക് പോകാതിരുന്നത്…. അവളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാൻ തീരുമാനിച്ചാണ് അന്ന് വീടിന്റെ പടി ഇറങ്ങിയത്…… പക്ഷെ വിവാഹം കഴിഞ്ഞ് രണ്ടാം നാൾ നടന്ന സംഭവം ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്…. അവളിലേക്ക് മനസ്സിനെ പലപ്പോഴും ആ നിമിഷങ്ങൾ അടുപ്പിച്ചിട്ടുണ്ട്…..ഇപ്പോഴും അവളുടെ ശരീരത്തിന്റെ ചൂടും മാറിടങ്ങളുടെ മാർദ്ദവവും തന്റെ കൈകളിൽ തങ്ങി നിൽക്കുന്നുണ്ട്…. ആ ഗന്ധത്തിൽ അടിമപ്പെടുന്നുണ്ട്….. ചിലപ്പോഴൊക്കെ അവളെ കാണാൻ മനസ്സ് തുടിച്ചിട്ടുണ്ട്……. അകലാൻ നോക്കുമ്പോഴുക്കെ അരികിലേക്ക് വെളിച്ചെടുപ്പിക്കുന്ന എന്തോ ഒന്ന് അവളിൽ ഉണ്ട്……. പ്രണയമാണോ കാമമാണോ…. അതോ ഭാര്യ എന്ന വികാരമാണോ….. അത് മാത്രം തിരിച്ചറിയാനാകുന്നില്ല……

ഇപ്പൊ അവൾ വീണ്ടും കണ്മുൻപിൽ വന്ന് നിൽക്കുമ്പോൾ മാസങ്ങളായുള്ള ശ്രമത്തിന്റെ ഫലമായി മറന്ന് തുടങ്ങിയതെല്ലാം തെളിവോടെ പുറത്തേക്ക് വരുന്നു……….

ചിന്തകൾ പുകഞ്ഞു തുടങ്ങിയപ്പോൾ തലയൊന്നു കുടഞ്ഞവൻ എഴുന്നേറ്റ് കിച്ചനിലേക്ക് നടന്നു ….

എല്ലാമോന്ന് നോക്കി….

ഫ്രിഡ്ജിൽ ഒന്നുമില്ല…. ഒരാഴ്ചയായി നാട്ടിൽ ഇല്ലാത്തതുകൊണ്ട് ഒന്നും തന്നെ വാങ്ങി വെച്ചിട്ടില്ല…. താഴെ പോയി പാലും ബ്രേക്ക്‌ഫാസ്റ്റും വാങ്ങി വരണം…..

വാല്ലറ്റ് എടുക്കാനായി മനു റൂമിലേക്ക് നടന്നു….

ഡോർ തുറക്കാനായി ഹാൻഡ്‌ലിൽ പിടിച്ച കൈ പെട്ടെന്ന് തന്നെ പിൻവലിച്ചു…..

ഒരിക്കൽ ഉണ്ടായ അനുഭവം…..

ടൂ ഹോട്….. ഇനി ഒരിക്കൽ കൂടി താങ്ങില്ല…..

ഡോർ നോക് ചെയ്ത് വെയിറ്റ് ചെയ്തു മനു…..

ഡോർ ഓപ്പൺ ചെയ്ത് തിരിഞ്ഞു നടക്കുന്ന സച്ചുവിനെ അവനൊന്നു നോക്കി…. അവനെ മൈൻഡ് പോലും ചെയ്യുന്നുണ്ടായിരുന്നില്ല അവൾ…..

വേഷം മാറി മിഡിയും ടോപ്പും ഇട്ടിട്ടുണ്ടവൾ…… ഇപ്പൊ കാണാൻ കൊച്ചു കുട്ടിയെപോലുണ്ട്……

നോക്കുമ്പോൾ കണ്ടു പുറം തിരിഞ്ഞ് തന്റെവാർഡ്രോബിൽ അവളുടെ വസ്ത്രങ്ങൾ അടുക്കി വെക്കുന്നത്…..

ഇവള് ഇത് എന്ത് ഭാവിച്ചുള്ള പുറപ്പാടാണവോ…..

എന്തായാലും അച്ഛനും അമ്മയും പോയ ശേഷം സംസാരിക്കാം

അവളെ നോക്കികൊണ്ട് തന്നെ വാല്ലറ്റ് എടുത്ത് പുറത്തേക്കിറങ്ങി…….

അതുവരെ ശ്രദ്ധിക്കാതിരുന്ന സച്ചു അവൻ പോകുന്നത് തിരിഞ്ഞോന്ന് നോക്കി…..

ആ കണ്ണുകളിൽ പ്രണയം നിറഞ്ഞിരുന്നു ……

“” ഒന്ന് ശ്രമിച്ചു പോലും നോക്കാതെ നിന്നെ വിട്ടുകളയാൻ തോന്നുന്നില്ല…. ഈ ആറ് മാസം മറക്കാൻ ശ്രമിച്ചു…. പക്ഷെ ഉള്ളിൽ നിറയെ ഈ താലി മാത്രമായിരുന്നു…. ഒരുമിച്ച് ജീവിക്കുമ്പോഴല്ലേ അറിയൂ മുൻപോട്ട് പോകുമോ ഇല്ലയോ എന്ന്….. ആദ്യം നമുക്ക് ഒന്ന് നോക്കാം……… “‘

താലിയിൽ ഒന്ന് മുത്തി മനസ്സിൽ പറഞ്ഞുകൊണ്ട് തന്റെ ജോലി തുടർന്നു…..

തുടരും……

തുടരും…..

Leave a Reply