20/04/2026

അവൾ : ഭാഗം 27

രചന – അക്ഷര

ബാക്കി നാളെ പറയാമെന്നു കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചതിന് ശേഷം അബിയ തന്റെ ബെഡിലേക്കു പോയി…. ഗൗരിയും അവളുടെ അടുത്തായി  കിടന്നു….
******–
ഉറങ്ങാൻ കിടന്നെങ്കിലും പലതരം ചിന്തകൾ ഗൗരിയെ വേട്ടയാടികൊണ്ടിരുന്നു  ….

എൽവിസിന്റെയും ചാച്ചന്റെയും ഭൂതകാലത്തെ പറ്റി അവൾ  ഓർത്തു…

എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു …

*****
ഇന്നലെ താമസിച്ചു കിടന്നത്   കൊണ്ട്  വൈകിയാണ്  ഗൗരി ഉറക്കമെണീറ്റത്…

ഉറക്കമെണീറ്റപ്പോൾ തന്നെ കഴിഞ്ഞ രാത്രി അബി പങ്കു വച്ച ചാച്ചന്റെ കഥകളാണ് അവളുടെ മുന്നിൽ  വന്നത്  ….

അവൾ അബിയെ നോക്കി…
നല്ല  ഉറക്കമാണ്…
ഗൗരി അവളെ ഒന്ന് മെല്ലെ  തലോടി…

അപ്പോഴാണ് എൽവിസിനെ  പറ്റി അവൾ ഓർത്തത്….
ചായ കൊടുത്തില്ലല്ലോ….
ഇച്ചായൻ എണീറ്റു കാണുമോ….
ഇന്നലെ എന്നെ പറ്റി ഓർത്തിട്ടുണ്ടാകുമോ..   എന്നൊക്കെയുള്ള ചിന്തകൾ അവളിലേക്ക് വന്നു   ….

തന്റെ  മനസ് തന്നെ ശെരിക്കും  ഇച്ചായന്റെ  ഭാര്യയായി  അംഗീകരിച്ചിരിക്കുന്നു…

സ്വയം ഒന്ന് പുഞ്ചിരിച്ച  ശേഷം അവൾ തന്റെ ദിനചര്യകളിലേക്കു കടന്നു …. അതിനിടയിൽ അബിയെ വിളിച്ചുണർത്താനും അവൾ മറന്നില്ല…

കുളിച്ചു റെഡിയായ ശേഷം അവൾ കിച്ചണിലേക്കു നടന്നു ….

“ഇച്ചേച്ചി…. ”

അബിയാ ശബ്ദം  കേട്ടാണ് ഗൗരി തിരിഞ്ഞു നോക്കിയത്….

“എന്താ മോളെ.. ”

കുളിച്ചു ഈറനായി നിൽക്കുന്ന ഗൗരിയെ ഒന്ന് നോക്കിയ ശേഷം കുഞ്ഞു പോട്ടെടുത്ത്  ഗൗരിയുടെ നെറ്റിയിൽ തൊട്ടു  കൊടുത്തു….

“ആ… ഇപ്പോഴാ കറക്റ്റ് ആയത്…. “അബി പറഞ്ഞു

ഗൗരി ചിരിച്ചു കൊണ്ട് അവളെ തലോടി…

“എന്റെ ഇച്ചേച്ചി…
എന്ത് ഭംഗിയാണെന്നോ… .. ഇച്ചേച്ചിയെ കാണാൻ…
ചുമ്മാതല്ല  കല്ല് പോലെ നടന്നിരുന്ന ഇച്ചായൻ മൂക്കും കുത്തി വീണത്…. !”

അത് പറഞ്ഞ് അവർ രണ്ടുപേരും ചിരിച്ചു….
അതിന് ശേഷം ഗൗരി അടുക്കളയിലേക്കു നടന്നു …

പതിവിലും കൂടുതൽ സന്തോഷത്തിലായിരുന്നു ഗൗരി..  അത് അവളുടെ സൗന്ദര്യം ഇരട്ടിപ്പിച്ചു …
.
*****
ഗൗരി കിച്ചണിലേക്കു ചെന്നപ്പോൾ എല്ലാവരുടെയും കൂടെ അന്നയും  അവിടെ നില്പുണ്ടായിരുന്നു….

ആള് ചായ കുടിക്കുകയാണ്….

ഗൗരിയെ കണ്ട ഉടനെ ആലീസ് ചോദിച്ചു …

“ആ എന്താ… മോളുടെ മുഖത്ത് എന്തോ ഒരു വ്യത്യാസം  …”

“ഇച്ചേച്ചിക്കു ഞാനൊരു പൊട്ടു തൊട്ടു കൊടുത്തു മമ്മാ … അതാണ് കാര്യം ”

അബിയ  അത് പറഞ്ഞ്  കൊണ്ട് അടുക്കളയിലേക്കു വന്നു സ്ലാബിന്റെ മുകളിൽ കയറിയിരുന്നു …

“നന്നായിട്ടുണ്ട്  മോളെ….” സ്റ്റെല്ലയാണ് പറഞ്ഞത്… എല്ലാവരും അതിനെ പിൻതാങ്ങി…

ഇതെല്ലാം  കേട്ടുകൊണ്ട്  മിണ്ടാതെ നിന്ന അന്ന ഗൗരിയോട്  ചോദിച്ചു…

“ഗൗരിയെന്താ എപ്പോഴും സാരിയിൽ …!
എന്താ മറ്റൊരു ഡ്രെസ്സും  ഇടാറില്ലേ …
അതോ അതേപറ്റി  ഒന്നും അറിയില്ലേ…! പരിഹാസ രൂപേണ അന്ന  ചോദിച്ചു

“സാരിയുടുത്താൽ മതിയെന്ന് ഇച്ചായൻ പറഞ്ഞു … എനിക്കും ശീലം അതാണ്….   ”
ഗൗരി മറുപടി പറഞ്ഞു…

അതു കേട്ട് അന്നയുടെ മുഖഭാവം  മാറി….

ഇത് കേട്ടു നിന്ന അബിയ പറഞ്ഞു…
“ഇച്ചേച്ചിയ്ക് സാരി തന്നെയാ നല്ലത്…. ഇച്ചായനും അതാവും ഇഷ്ടം…. !
സാരി ഉടുക്കുന്നവരെ കൂടി അതിൽ നിന്ന് പിന്തിരിപ്പിക്കല്ലേ  എന്റെ പോന്നു അന്ന ചേച്ചി…!

“ഇച്ചായൻ അതിന് സാരി ഇഷ്ടമാണ് എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ലല്ലോ.. .” അന്നയാണ് പറഞ്ഞത്…

“അന്നചേച്ചിയെ  ഇച്ചായൻ ഇഷ്ടപെട്ടത്  ചാച്ചന്റെ നിർദ്ദേശ പ്രകാരം  അല്ലെ….അതുകൊണ്ടാവും…! അബി ഉരുളക്കുപ്പേരി പോലെ മറുപടി കൊടുത്തു…

ഇത് കേട്ടതും ദേഷ്യം വന്ന അന്ന  കയ്യിലിരുന്ന ചൂട് ചായ എടുത്ത്  ഗൗരിയുടെ മുഖത്തേക്ക് ഒഴിച്ചു…

അന്നയുടെ മട്ടും ഭാവവും,  ഗൗരി വന്നപ്പോൾ അവളോടുള്ള സമീപനവും എല്ലാം ഒരാൾ മിണ്ടാതെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. ആലീസ്…

അന്ന ചായ കുടിക്കാതെ ഗൗരിയെ നോക്കി കയ്യിൽ വച്ചു കറക്കി കറക്കി നില്ക്കുന്നത്  കണ്ടപ്പഴേ ആലീസിനു സംശയം തോന്നി….

അന്നയുടെ സ്വഭാവ വൈകല്യം അറിയാവുന്നത് കൊണ്ട് തന്നെ അന്നയുടെ കൈ ഒന്ന് അനങ്ങിയപ്പോൾ തന്നെ ആലീസ് ഗൗരിയെ പിടിച്ചു മാറ്റിയിരുന്നു…

ചായക്ക് ചൂട് കുറച്ച് കുറഞ്ഞത് കൊണ്ടും ആലീസ് അവളെ പിടിച്ചു മാറ്റിയത് കൊണ്ടും മുഖത്തിന്‌ പകരം ചായ ഒരു വശത്തേക്കും കയ്യിലുമാണ് വീണത്….

“എന്താ മോളെ ഈ കാണിച്ചത്..!” സ്റ്റെല്ല അവളെ ശകാരിച്ചു …

സ്റ്റെല്ല മാത്രമല്ല അവിടെ ഉണ്ടായിരുന്ന എല്ലാപേരും അവളെ വഴക്ക് പറഞ്ഞു…

അന്ന ഒരു കൂസലുമില്ലാതെ ചായ  ഗ്ലാസ്‌ ടേബിളിൽ വച്ച ശേഷം ഗൗരിയെ ഒന്ന്  തുറിച്ചു നോക്കികൊണ്ട് കിച്ചണിൽ നിന്നും ഇറങ്ങി പോയി….

ഗൗരിയുടെ ദേഹത്തും സാരിയിലും വീണ ചായ എല്ലാവരും കൂടി അടുത്തേക്ക് വന്നു തുടച്ചു  കളഞ്ഞു…

സ്റ്റെല്ല അവളുടെ കൈ പിടിച്ചു നോക്കി…

ചൂട് കുറവായത് കൊണ്ട് പൊള്ളിയിട്ടില്ല പക്ഷെ കൈ തണ്ട നല്ലപോലെ ചുവന്നിട്ടുണ്ട്… വെളുത്ത ശരീരം ആയത് കൊണ്ട് അത് നന്നായി  അറിയാം….

സ്റ്റെല്ലയുടെ കണ്ണുകൾ നിറഞ്ഞു…

” എനിക്ക് കുഴപ്പമൊന്നുമില്ല അമ്മച്ചി…” എന്ന് പറഞ്ഞു സ്റ്റെല്ലയെ സമാധാനിപ്പിച്ച ശേഷം   എൽവിസിനുള്ള ചായ എടുത്ത് കൊണ്ടവൾ റൂമിലേക്ക്‌  നടന്നു …

എല്ലാവരും ഗൗരിയെ  തന്നെ നോക്കിനില്ക്കു ന്നുണ്ടായിരുന്നു…

******
“അവളെ  ഇതുവരെ കണ്ടില്ലല്ലോ…!
ശേ… ഒരു ദിവസം മാറി നിന്നപ്പൊ  തന്റെ  ശീലങ്ങളൊക്കെ  അവള്  മറന്നോ …. ! ചാച്ചൻ വന്നു ഇന്നലെ  എല്ലാം  കുളമാക്കി….ചാച്ചന് അങ്ങനൊക്കെ പറയാം….
ഇന്ന് നേരം വെളുത്ത പാട് എനിക്ക് മാത്രേ  അറിയൂ … ഉറങ്ങിയിട്ടില്ല ഇന്നലെ… തന്റെ മനസ് എപ്പോഴും അവൾക്ക് പിറകെയാണ്…ഒരു രാത്രി അകന്ന് നിന്നപ്പോൾ തന്നെ കഴിയുന്നില്ല …  !”

ഇതെല്ലാം നമ്മുടെ നായകന്റെ മൈൻഡ് വോയിസ്‌ ആണ് കേട്ടോ ….

തന്റെ വർക്ക്‌ ഔട്ട്‌ ഒക്കെ  കഴിഞ്ഞ് ഗൗരിയെ പ്രതീക്ഷിച്ചു ഇരിക്കുകയാണ്….

ഗൗരി ഈ തറവാട്ടിലേക്ക് വരും മുൻപ്  വേണമെന്ന് വച്ചാൽ അടുക്കളയിലേക്കു പോയി ചായ കുടിക്കുന്ന നായകൻ ഇപ്പോൾ ആ വഴി പോകാറില്ല….

റൂമിൽ വന്ന ശേഷം അവളോട്‌ ഒറ്റയ്ക്കു മിണ്ടാനാണ് ഈ കാത്തിരിപ്പ്….

കുറച്ച് നേരം അവളെ നോക്കി  കാണാതായി  ക്ഷമ നശിച്ച എൽവിസ് റൂമിനു പുറത്തേക്കിറങ്ങി ..

അപ്പോഴാണ്…ചായയുമായി  വരുന്ന ഗൗരിയെ കണ്ടത്….

അയാൾ തന്റെ റൂമിലേക്ക്‌ കയറി… പഴയത് പോലെ ഡോർ അടച്ചു.. …

നായിക ഇതൊന്നും അറിയാതെ റൂമിലേക്ക്‌ വന്ന് ലോക്ക് തുറന്നു അകത്തു കയറി…

എൽവിസ് അവളെ ഇടുപ്പിലൂടെ ചുറ്റിപിടിച്ചു കൊണ്ട് എടുത്തു പൊക്കി…

ഞെട്ടിപ്പോയ ഗൗരി  കൈയിരുന്ന ചായ ഗ്ലാസ്‌ നിലത്തേക്കിട്ടു  …..

*******

“ഇച്ചായാ.!”

” എന്തായിത്.. …. !”

“ശേ…  കപ്പ്‌ പൊട്ടിയല്ലോ… !”

“എന്നെ താഴെ ഇറക്കിക്കെ…എന്തായിത്  !”

“താഴെ ഇറക്കാം… പക്ഷെ നീ എനിക്ക് ഒരുമ്മ തരണം സമ്മതിച്ചോ… “എൽവിസ് ഒരു കുസൃതിയോടെ ചോദിച്ചു…

ഗൗരി ഞെട്ടി….അവൾ എൽവിസിന്റെ മുഖത്തേക്ക് തുറിച്ചു നോക്കി…

“ശേ…. എന്ത് പണിയാ ഇച്ചായാ  ഈ കാണിച്ചത്….!

“ദേ… നോക്കിക്കേ ചായകപ്പ്  പൊട്ടി… !”.

അവളെ താഴെ ഇറക്കാതെ  തന്നെ എൽവിസ് പറഞ്ഞു…

“ഇന്നലെ എന്റെ ഹൃദയമേ പൊട്ടിപോയതിനു നിനക്ക് കുഴപ്പമൊന്നുമില്ലല്ലേ…!

എന്റെ പൊന്നുമോളെ… ഇന്നലെ ഞാൻ ഉറങ്ങിയിട്ടില്ല അറിയാമോ നിനക്ക് …. . ഇപ്പൊ നീ എനിക്ക് ഒരുമ്മ തന്നേ പറ്റൂ..  !”

“ഒന്ന്  താഴെ ഇറക്ക് ഇച്ചായാ പ്ലീസ്…..
ഇച്ചായന്‌ ചായ വേണ്ടേ… !
ഞാൻ പോയി വേറെ എടുത്തിട്ട് വരാം…      പിന്നെ ഇവിടെ എല്ലാം  ക്ലീൻ ചെയ്യാം … ”

“ആദ്യം ഞാൻ ചോദിച്ചത് നീ സമ്മതിക്ക്‌..” “എനിക്ക് ഒരുമ്മ തരാമെന്നു പറ…. ”
“ഇന്നലത്തെ പോലെ… ”

“എന്താ ഇച്ചായ കൊച്ചു കുട്ടികളെ പോലെ…!”
ഞാൻ ചായ കൊണ്ടു തരാം…
എന്നെ താഴെ ഇറക്കിക്കെ.. !”

നായകൻ ഉമ്മ ഉമ്മ എന്ന് പറയുമ്പോൾ നായിക ചായ ചായ എന്ന് കേട്ടിട്ടാവണം നായകന് ദേഷ്യം വന്നു… അയാൾ പറഞ്ഞു…

“ഓ…. പിന്നെ നിന്റെ ഉണക്ക ചായയ്ക്ക് വേണ്ടിയല്ലേ ഈ  കൊച്ചു വെളുപ്പാം കാലം തൊട്ടു ഞാൻ  നിന്നെയും  കാത്ത്‌ ഇവിടിരുന്നത് …. !”

“നീ ഇന്നലെ എന്നെ മിസ്സ്‌ ചെയ്തില്ലെടീ…..”(കണ്ണുകളിൽ പ്രണയം സൂക്ഷിച്ചു കൊണ്ട് അയാൾ ചോദിച്ചു… )

“ആരു പറഞ്ഞ് മിസ്സ്‌ ചെയ്തെന്നു… ഇല്ല… !”
(ദേഷ്യം  നടിച്ചു കൊണ്ട് ഗൗരി പറഞ്ഞു )

“ആഹാ എന്നാൽ പിന്നെ  ഒട്ടും താഴെ ഇറക്കില്ല…. !”

“ഇച്ചായാ please…. ”

“ഒരു പ്ലീസ്ഉം ഇല്ല…. ഒന്ന് പറയടീ…”

“ഓ….. മിസ്സ്‌ ചെയ്തു പോരെ… !”

“അങ്ങനിപ്പോ വേണ്ട… ”

“എന്റെ കവിളിലൊരുമ്മ തന്നിട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട്,

“ഞാൻ ഇന്നലെ ഇച്ചായനെ മിസ്സ്‌ ചെയ്തു… എന്ന്  പറഞ്ഞാൽ താഴെ ഇറക്കാം…”

” ഇത് എന്താ  വന്ദനം സ്റ്റൈലാ… നോക്കിക്കോ… ഇനി ഞാൻ ചായ കൊണ്ട് വരില്ലട്ടോ.. !”ഗൗരി പരിഭവത്തോടെ  പറഞ്ഞു….

“എന്നാൽ ഞാൻ അവിടെ വന്ന് നിന്നെ പൊക്കിയെടുത്തു ഇങ്ങ് കൊണ്ടു വരും… !”

“താടീ …. ചക്കരേ… ഒരുമ്മയല്ലേ…. !”

“ചക്കരെയെന്നോ…. അയ്യേ എന്താ ഇത്….നാണമില്ലേ… ഇച്ചായന്റെ ആ കലിപ്പൻ മൂഡിൽ   ഇങ്ങനെ സംസാരിക്കാൻ….!”

“കലിപ്പൻ മൂഡോ … ഞാൻ ഒന്നും പറയുന്നില്ല… എന്ത് മൂഡിലാന്ന്….!

“മര്യാദയ്ക്കു ഒരുമ്മ താ… ”

താഴെ ഇറങ്ങാൻ വേറെ വഴിയില്ലാതായപ്പോൾ ഗൗരി എൽവിസിനെ കെട്ടിപിടിച്ചു കൊണ്ട്  കവിളിൽ ഒരുമ്മ നൽകി…

എൽവിസ് ഒരു കുസൃതി ചിരിയോടെ അവളെ താഴെ ഇറക്കി….

“നീ ഇന്നലെ എന്നെ മിസ്സ്‌ ചെയ്തില്ലേ….”
(കണ്ണിൽ ഒരു കുസൃതി ഒളിപ്പിച്ചു കൊണ്ടാണ് ചോദ്യം… )

“ആരു പറഞ്ഞു… !”ഗൗരി കുറുമ്പോടെ  എൽവിസിനെ നോക്കി ചോദിച്ചു…

“നിന്റെ ഈ കണ്ണുകൾ പറയുന്നുണ്ടല്ലോ അത്…”

ഗൗരി പെട്ടെന്ന് തന്റെ കണ്ണുകൾ മാറ്റി….

“ആഹാ… പൊട്ടൊക്കെ തോട്ടോ…. !

“കുറച്ചു കൂടി സുന്ദരി ആയിട്ടുണ്ട് കേട്ടോ… !”

“പിന്നെ മോളുടെ ചുണ്ട് ഒക്കെ ശെരിയായോ..!”.

ഗൗരിയുടെ ചുണ്ടിൽ തലോടി കൊണ്ട് ഒരു കള്ള ചിരിയോടെ ചോദിച്ചു …

ഗൗരി അതിനും  മറുപടി ഒന്നും  പറഞ്ഞില്ല

ഗൗരി തന്നിൽ നിന്നും പിണക്കത്തോടെ മുഖം മാറ്റുന്ന കണ്ട് അയാൾ അവളുടെ കൈ തണ്ടയിലേക്കു പിടിച്ച്  അവളെ തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു… …

“ഇങ്ങോട്ട്  വാടീ…എന്നെ ഇങ്ങനെ കൊതിപ്പിച്ചിട്ട് നീ എവിടെക്കാ ഓടി പോകുന്നത്..!  ”
“ഗൗരി  പെട്ടെന്ന് നിലവിളിച്ചു… (കാരണം എൽവിസ് പിടിച്ചത് ചായ വീണ ഭാഗത്താണ്)

പെട്ടെന്ന് എൽവിസിന്റെ ശ്രെദ്ധ മാറി…
അയാൾ അവളുടെ കൈ വിട്ടു…

“എന്താടീ….. !”

“ഒന്നുമില്ല ഇച്ചായാ…. “അവൾ  തന്റെ കൈ സാരിക്കിടയിൽ ഒളിപ്പിക്കാൻ നോക്കി….

ഇതുകണ്ട എൽവിസ് അവളുടെ കൈ പിടിച്ചു നോക്കി…

അത് നന്നായി ചുവന്നിട്ടുണ്ട്….

അയാളുടെ മുഖ ഭാവം പെട്ടെന്ന് മാറി മറിഞ്ഞു

അവളെ അടിമുടി ഒന്ന് നോക്കിയിട്ട് സാരിയിലെ  ചായക്കറയും കൂടി കണ്ടപ്പോൾ  ദേഷ്യത്തോടെ  ചോദിച്ചു…

“ഇത് എങ്ങനെ പറ്റിയതാടീ… !”

എന്ത് പറയുമെന്നറിയാതെ ഗൗരി മിണ്ടാതെ നിന്നു…
എൽവിസിന് അന്ന എന്തോ പണി കൊടുത്തത് ആണെന്ന് സംശയം ഉണ്ടായി….

“എടി പുല്ലേ നിന്നോടാ ചോദിച്ചത് .. .!”

എൽവിസിന് ദേഷ്യം വന്നു …

“അല്ല നിന്നോട് ചോദിച്ചിട്ട് കാര്യമില്ല…!”

“ഞാൻ ചോദിക്കേണ്ടവരോട് ചോദിച്ചു കൊള്ളാം…!”

“വാ ഇവിടെ….!”

അയാൾ അവളെ കയ്യിൽ പിടിച്ചോണ്ട് പുറത്തേക്കു പോകാൻ ഇറങ്ങി….

“ഇച്ചായാ…. പ്ലീസ് ഇച്ചായാ പ്രശ്നം ഉണ്ടാക്കല്ലേ…. എന്റീച്ചായൻ അല്ലെ…. എന്നോട് സ്നേഹം ഉണ്ടെങ്കിൽ ഒന്നും  ചോദിക്കരുത്…”

ഗൗരി പോകാൻ അനുവദിക്കാതെ  എൽവിസിനോട് അപേക്ഷിക്കാൻ തുടങ്ങി…

അവസാനം ദേഷ്യം വന്ന്  അയാൾ അവളുടെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു…

“ഗൗരി നിന്നോട് ഞാൻ ഇപ്പോഴും പറയുകയാണ് ഗൗരിയല്ല ആൻ മരിയ…!”.

“നീ എന്നോട് ഒന്നും മറച്ചു വയ്ക്കരുത്..അത് നിന്റെ ജീവന് തന്നെ ആപത്താണ്… !”

“അവളെ നിനക്കറിയില്ല …!”

ഇത് പറഞ്ഞ ശേഷം എൽവിസ് ദേഷ്യത്തിൽ ഇറങ്ങിപോയി….

ഗൗരിയുടെ നിർബന്ധം കൊണ്ട് എൽവിസ് ഒന്നും അന്നയോട് ചോദിച്ചില്ല….

പിന്നെ ഗൗരി എൽവിസിനെ അങ്ങനെ  കണ്ടതുമില്ല…

വൈകുന്നേരം ആയപ്പോൾ അവൾ അബിയയുടെ റൂമിലേക്ക് പോയി….

******
കൈ വേദനയുണ്ടോ ഇച്ചേച്ചി….

“ഏയ്‌ ഇല്ല മോളെ… ചായ വീണ സമയത്ത് ഒരു നീറ്റൽ ഉണ്ടായിരുന്നു.. . ഇപ്പോ കുറവുണ്ട്… നീ ഇന്നലത്തെ കഥ ബാക്കി പറ… ”

“ഏത് വരെ എത്തി….” അബി ചോദിച്ചു…

“അന്നയും അഡോണിസും ജനിക്കുന്നത് വരെ…”

“ആ… അതിന് ശേഷം… ഒന്ന് ഓർക്കട്ടെ ചേച്ചി ഒരു മിനിറ്റ്… “അവൾ കുറച്ച് നേരം ഓർത്തു…

“നമ്മുടെ റോസ് ആന്റിയെ  അയാൾ ഇവിടെക്ക് പോലും വിടില്ലായിരുന്നു ….

അന്ന ചേച്ചി ജനിച്ചു കഴിഞ്ഞു അന്നചേച്ചിയെ  റോസ് ആന്റിയിൽ നിന്നും മാനസികമായി അകറ്റി..
അധികം ആന്റിയോട്  അടുക്കാൻ അന്ന ചേച്ചിയുടെ പപ്പ സമ്മതിച്ചിട്ടില്ല….

പക്ഷെ അഡോണിസ് ഇച്ചായന്  റോസ് ആന്റിയെ ഭയങ്കര ഇഷ്ടമാണ്.. ഇച്ചായനെ പറ്റി ഡീറ്റൈൽ ആയി ഞാൻ പിന്നെ പറയാം…

അന്ന ചേച്ചിയെ ശെരിക്കും അച്ഛന്റെ മകളായി വളർത്തി….

അന്നചേച്ചിയുടെ പപ്പ പറഞ്ഞാൽ അന്ന ചേച്ചി എന്തും ചെയ്യും….

18 വയസു വരെയും അന്ന ചേച്ചിയെ ഈ വീട്ടിലേക്കു കൊണ്ട് വന്നിട്ടില്ല…. പിന്നെ അവർ വരാൻ തുടങ്ങി…..

പതിയെ ചാച്ചന് മനസിലായി എസ്തറിന്റെ അസുഖത്തിന്റെ ലക്ഷങ്ങൾ പലതും അന്ന ചേച്ചി കാണിച്ചു തുടങ്ങി എന്ന് ….

അത് അന്നചേച്ചിയുടെ പപ്പയോടു സൂചിപ്പിച്ചപ്പോൾ തന്റെ മോൾക്ക്‌  ഒരു കുഴപ്പവുമില്ല എന്നായിരുന്നു  മറുപടി..

ചാച്ചൻ പിന്നെ ഒന്നും മിണ്ടിയില്ല….

പക്ഷെ അന്ന ചേച്ചി ഇവിടെ വരുമ്പോൾ എല്ലാം ഇച്ചായനെ കാണാറുണ്ട് അവർ നല്ല കമ്പനിയായിരുന്നു…..

ഇതെല്ലാം അറിയാവുന്ന  ആൽവിച്ചായന്
അന്ന ചേച്ചിയോട് ഒരു സോഫ്റ്റ്‌ കോർണർ ഉണ്ടായിരുന്നു….

പതിയെ അന്ന ചേച്ചിയുടെ ഇങ്ങോട്ടേക്കുള്ള വരവ് കൂടി…

അന്ന ചേച്ചിയുടെ സംസാരത്തിൽ നിന്നും ഇച്ചായനെ ചേച്ചിക് ഇഷ്ടമാണെന്നു ചാച്ചൻ തിരിച്ചറിഞ്ഞു….ഇച്ചായനെ വിളിച്ചു ചാച്ചൻ സംസാരിച്ചു ..

ഒരു നല്ല സുഹൃത്തിനപ്പുറം മറ്റൊരു  ഒരു രീതിയിൽ അന്നയെ ഇതുവരെ കണ്ടിട്ടില്ല എന്നായിരുന്നു ഇച്ചായന്റെ മറുപടി…..

ചാച്ചൻ അന്ന ചേച്ചിയെയും കിള്ളിക്കാട്ട് തറവാട്ടിനെയും പറ്റിയെല്ലാം ഇച്ചായനോട് തുറന്നു പറഞ്ഞു…..

അന്ന ചേച്ചിയെ ഇച്ചായന്റെ ഭാര്യ ആയി കൊണ്ട് വന്നാൽ അന്ന ചേച്ചിക്ക് വേണ്ട ട്രീറ്റ്മെന്റ് കൊടുക്കാമെന്നു ചാച്ചൻ കരുതി….

തുടരും….