25/04/2026

അഗ്രഹാരം : ഭാഗം 33

രചന – നിവേദ്യ ഹരിഹരൻ

“അമ്മയുടെ ഉള്ളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അതെന്നോട് തുറന്നു പറ ..
അല്ലാതെ എന്തിനാ എന്നെ ഇങ്ങനെ സങ്കടപ്പെടുത്തണത്..??

രാവിലെ അടുക്കളയിൽ നിൽക്കുമ്പോൾ അനു ഗായത്രിയുടെ മുന്നിലേക്ക് കയറി നിന്നുക്കൊണ്ട് മെല്ലെ പറഞ്ഞു..

“ഞാൻ നിന്നെ എന്ത് സങ്കടപ്പെടുത്തിയെന്നാ അനു പറയണത്..
നീ മുന്നീന്ന് മാറിക്കേ…
ദോശ കരിയും..

സ്റ്റൗ ലെ തവയിൽ മൊരിഞ്ഞിരിക്കുന്ന ദോശയിലേക്ക് ഒന്നു നോക്കിക്കൊണ്ട് അനു നീങ്ങി നിന്നു..

ഗായത്രി ദോശ എടുത്ത് പ്ലേറ്റിലേക്കിട്ടു..

“എനിക്കാരെയും വേദനിപ്പിക്കണമെന്നില്ല അനു ..
നീയായിട്ട് ഞങ്ങളെ കണ്ണീരു കുടിപ്പിക്കാൻ ഇടയാക്കരുത്..
അതേ എനിയ്ക് പറയാനുള്ളു..

ദോശ പരത്തുന്നതിൽ ശ്രദ്ധയൂന്നിക്കൊണ്ട് ഗായത്രി പറഞ്ഞു നിർത്തി.

“ഡോക്ടർ നല്ല ആളാന്ന് അമ്മയും പറഞ്ഞതല്ലേ..
ഇപ്പോ മനസ്സു മാറിയോ..
അനു അൽപ്പം നിരാശയോടെ ഗായത്രിയെ നോക്കി.

“ഡോക്ടർ നല്ലവൻ ആണെന്നു തന്നാ ഇപ്പോഴും എന്റെ അഭിപ്രായം..
അതൊരിക്കലും മാറാനും പോണില്ല..

പക്ഷെ അതു മാത്രമല്ല അനു ജീവിതം..
മുന്നോട്ട് ഒരുപാട് കാര്യങ്ങൾ ഉണ്ട്..
നീ അതേപറ്റി കൂടി ആലോചിക്കണം..

“എന്ത് കാര്യം..
എന്താ അമ്മ ഉദ്ദേശിക്കണത്..??
അനുവിന്റെ ഉള്ളിൽ ഒരായിരം ചോദ്യങ്ങൾ തികട്ടി വന്നു.

“ഞാനും ജോർജ്ജും ആയിട്ട് ഉണ്ടായ പ്രശ്നങ്ങൾ നിനക്കറിയാല്ലോ ..
ആ കാര്യങ്ങൾ വച്ചിട്ട് ആളുകൾ നിന്നെ വിലയിരുത്തും അനു …

അതു പിന്നീട് വല്യ പ്രശ്നങ്ങളായി മാറും..
എബിയുടെ ഫാമിലി നിന്നോട് എങ്ങനെ പെരുമാറും എന്നും പറയാൻ പറ്റില്ല..
എല്ലാവരുടെയും കണ്ണിൽ ഞാനും ജോർജും തമ്മിൽ ഉണ്ടായത് മോശം ബന്ധമാ …

അവന്റെ അമ്മയ്ക്ക് ഒക്കെ നിന്നെ അംഗീകരിക്കാൻ നല്ല ബുദ്ധിമുട്ട് കാണും..
അതൊക്കെ കാണേണ്ടി വരുമ്പോൾ നിനക്ക് ചിലപ്പോൾ ഈ എന്നോടു പോലും ദേഷ്യം തോന്നിയേക്കാം…

എല്ലാം ആലോചിച്ചിട്ട് എന്റെ സമാധാനം ഒക്കെ പോയിരിക്ക്യാണ് മോളെ ..
അല്ലാതെ നിന്നോട് പരിഭവം ഉണ്ടായിട്ടല്ല…
ഒരു ദീർഘ നിശ്വാസത്തിന്റെ അകമ്പടിയോടെയാണ് ഗായത്രി അതു പറഞ്ഞു തീർത്തത്..

അനു ഒന്നു നിശബ്ദയായി…
കിച്ചൺ സ്ലാബിൽ ചാരിക്കൊണ്ട് മിഴികൾ താഴേക്കൂന്നി അവൾ നിന്നു.

ഗായത്രി അവൾക്കരികിലേക്കു ചെന്നിട്ട് തോളിൽ കൈ വച്ചു…

“എന്റെ മോളൊന്നു നന്നായ് ആലോചിച്ചു നോക്ക്..
അമ്മ പറഞ്ഞതിൽ കാര്യമുണ്ടെന്ന് നിനക്കും മനസ്സിലാകും…!!

ഗായത്രി സ്‌റ്റൗ ന്റെ അരികിലേക്കു നീങ്ങിക്കൊണ്ട്
വീണ്ടും ദോശ ചുടുന്നതിൽ വ്യാപൃതയായി…

അനു ആ നിൽപ്പങ്ങനെ കുറച്ചു നേരം നിന്നു…
പിന്നെ പതിയെ വാടിയ മുഖത്തോടെ അടുക്കളയിൽ നിന്നും ഇറങ്ങി..

ഗായത്രി അതുവരെ അവളെ ശ്രദ്ധിക്കാത്ത ഭാവത്തിൽ നിന്നെങ്കിലും അനുവിന്റെ സങ്കടപ്പെട്ടുള്ള പോക്കു കണ്ടപ്പോൾ അവളുടെ നെഞ്ചാന്നു വിങ്ങി..

❣️❣️❣️❣️❣️

“മാം…
ഒരാൾ കാണാൻ വന്നിട്ടുണ്ട്..
പേർസണൽ ആയിട്ട് സംസാരിക്കാൻ ആണെന്നു പറഞ്ഞു..

“പേര് പറഞ്ഞോ സിന്ധു..??

“ഇല്ല മാം…
യങ്ങ് ആയിട്ടുള്ള ഒരാളാണ്…

” ഒ പി ക്ലോസ്സ് ചെയ്തില്ലേ..??
പേഷ്യന്റ്സ് ഇല്ലല്ലോ..??

” നോ ആരുമില്ല..
ഓൾറെഡി ക്ലോസ്സ് ചെയ്തു …

“ദെൻ ആളോട് വരാൻ പറയു..

“ഓക്കെ മാം…

ആരാണാവോ എന്നാലോചിച്ചുക്കൊണ്ട് ആഷ്മി സീറ്റിലേക്ക് അമർന്നിരുന്നു…

ഡോർ തുറന്ന് അർജുൻ അകത്തേക്ക് കയറി വന്നു..

“ഹായ് ഡോക്ടർ..
അവനൊന്നു പുഞ്ചിരിച്ചു..

“ഹായ്..
ആഷ്മിയും അവനെ നോക്കി ചിരിച്ചു.

“ഇരിക്കു..
ആഷ്മി മുന്നിൽ കിടന്ന കസേരയിലേക്കു ചൂണ്ടിക്കൊണ്ടു പറഞ്ഞു..

“താങ്ക്യു ഡോക്ടർ..
അർജുൻ കസേരയിൽ ആഷ്മിക്ക് അഭിമുഖമായി ഇരുന്നു..

“സോറി എനിയ്ക്ക് ആളെ മനസ്സിലായില്ല..
അവളൊന്നു മുന്നോട്ടാഞ്ഞിരുന്നു ..

“നമ്മൾ തമ്മിൽ ആദ്യമായിട്ടു കാണുകയാ ഡോക്ടർ.
എന്റെ പേര് അർജുൻ..
ഫ്രം കോട്ടയം …

“കോട്ടയത്തുള്ള അർജുൻ ഇവിടെ എറണാകുളത്ത്..??

ആഷ്മി ചോദ്യഭാവത്തിൽ പുരികം ചുളിച്ചു.

“ആഷ്മി ഡോക്ടറെ ഒന്നു കാണേണ്ട അത്യാവശ്യം ഉണ്ടായിരുന്നു അതാ..
അർജുന്റെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി തങ്ങി നിന്നു..

“ഓക്കെയ് …
പറയൂ അർജുൻ എന്തിനാ എന്നെ കാണാൻ വന്നത്..
ഗൈനക്ക് കേസ് എന്തേലും ആണോ..??

” ഓഹ് നോ ഡോക്ടർ..
അവൻ ഒന്നുറക്കെ പറഞ്ഞു..

“പിന്നെ വേറെന്താ മാറ്റർ…??
കണ്ണുകളിൽ സംശയം നിറച്ചു കൊണ്ടാണ് അവളതു ചോദിച്ചത്.

“ഡോക്ടർക്ക് എബിനെ അറിയോ ..
ഡോക്ടർ എബിൻ ജോർജ് ..??

എബിയുടെ പേര് കേട്ടപ്പോൾ ആഷ്മിയുടെ കണ്ണുകൾ വിടർന്നു..

“യെസ് ഐ നോ ഹിം…
വീ വേർ കോളേജ്മേറ്റ്സ് ..
എന്താ ..?
ആഷ്മി വളരെ താൽപര്യത്തോടെ അർജുനെ ഉറ്റുനോക്കി..

“അങ്ങനെ വെറുതെ കോളേജ്മേറ്റ്സ് ആയിരുന്നോ അതോ …??

അർജുൻ അവിടിരുന്ന പേപ്പർ വെയ്റ്റ് ഒന്നു കറക്കിക്കൊണ്ട് പിന്നോട്ടു ചാരിയിരുന്നു..

“യാഹ് ..യാഹ് …
അറിയും..നന്നായിട്ട്..
വി ആർ വേരി ക്ലോസ്സ്…

ആഷ്മി ഒന്നു പതറി..

“ഡോക്ടർ ഒളിക്കൊന്നും വേണ്ട നിങ്ങൾ തമ്മിൽ നല്ല ഫ്രണ്ട്സ് ആയിരുന്നെന്നും പിന്നീട് ഡോക്ടർ എബിയെ പ്രപ്പോസ് ചെയ്തെന്നും എനിയ്ക്കറിയാം…

അർജുന്റെ സംസാരത്തിലും മുഖഭാവങ്ങളിലും അസ്വസ്ഥതയോടെ ഇരിക്കുകയായിരുന്നു ആഷ്മി..

“സീ അർജുൻ ഞാനിത്തിരി ബിസി ആണ്..
കം ടു ദി മാറ്റർ പ്ലീസ്…
ആഷ്മി വാച്ചിലേക്കൊന്നു ധ്യതിയിൽ നോക്കി..

“ഞാൻ മാറ്ററിലേക്ക് വരുവാ ഡോക്ടർ..
അല്ലേലും അതു പറയാനാണല്ലോ ഞാൻ വന്നത്..

“ദെൻ പ്ലീസ്..
ആഷ്മി കൈകൾ കോർത്തു പിടിച്ചു കൊണ്ട് മേശമേൽ വച്ചിട്ട് അക്ഷമയോടെ അവനെ നോക്കിയിരുന്നു..

“അതായത് ഡോക്ടറെ ..
എബി ഇപ്പോ സ്നേഹിച്ചു കൊണ്ടിരിക്കുന്ന അനുശ്രീ..
അവളെ എനിയ്ക്ക് വല്ലാതെ ഇഷ്ടാണ്..
ഇഷ്ടംന്നു വച്ചാൽ മറ്റെന്തിനേക്കാളും അധികം..

അവളില്ലാതെ എനിയ്ക്ക് മുന്നോട്ടുള്ള ജീവിതത്തെ പറ്റി ചിന്തിക്കാൻ പോലും വയ്യ..
എന്നുവച്ചാൽ അവളെ എനിയ്ക്ക് കിട്ടിയേ പറ്റു..

“ഇതൊക്കെ നിങ്ങൾ എന്നോടു പറയുന്നതെന്തിനാ മിസ്റ്റർ..??

ആഷ്മി എഴുന്നേറ്റ് വൈറ്റ് കോട്ട് ഊരി കസേരയിലേക്ക് ഇട്ടുകൊണ്ട് മുടിയെന്ന് മാടിയൊതുക്കി..

“എന്നെ ഹെൽപ്പ് ചെയ്യാൻ ഡോക്ടർക്കെ പറ്റു..
കാരണം നമ്മൾ ഈക്വലി ദുഖിതരാണ്…

സ്നേഹിച്ച ആളെ മറ്റൊരാൾ സ്വന്തമാക്കുമ്പോൾ ഉണ്ടാകുന്ന വേദന ഞാൻ പറയാതെ തന്നെ ഡോക്ടർക്ക് അറിയാല്ലോ ..

ഐ നോ …
ഡോക്ടർ ആ സിറ്റുവേഷനിൽ കൂടിയാണ് കടന്നുപോകുന്നത്..
ഞാൻ പറഞ്ഞത് സത്യമല്ലേ ..??

മറുപടിക്കായി അർജുൻ ആഷ്മിയെ നോക്കി..

“മ്മ്ഹ്
അവളൊന്നു മൂളിക്കൊണ്ട് താഴേക്ക് ദൃഷ്ടികൾ ഊന്നി..

“നിങ്ങൾടെ പഴയ ഫ്രണ്ട്സിൽ നിന്നും ആഷ്മിക്ക് എബിയെ എത്രമാത്രം ഇഷ്ടമായിരുന്നെന്ന് എനിയ്ക്ക് മനസ്സിലായിട്ടുണ്ട്..

അതേ പോലെ എന്റെ അനുവിനെയും ഞാൻ ഒരുപാടൊരുപാട് സ്നേഹിക്കുന്നു..

“സീ അർജുൻ..
ഇതൊക്കെ എന്നോട് പറഞ്ഞിട്ടെന്താ കാര്യം..
നിങ്ങൾ ആ കുട്ടിയോട് പോയി പറയൂ…

ആഷ്മിയുടെ മുഖത്ത് അനിഷ്ടം പ്രകടമായി…

“അനുവിനോട് ഞാൻ പറഞ്ഞു കഴിഞ്ഞു..
എന്റെ ഫാമിലി പ്രപ്പോസൽ ആയിട്ട് അവളുടെ വീട്ടിലേക്കും പോയിരുന്നു..
പക്ഷെ എബിയാണ് ഞങ്ങൾക്കിടയിലെ തടസ്സം..

അവന്റെ കൃഷ്ണമണികൾ ദേഷ്യത്തിൽ അതിവേഗം ചലിച്ചു..

“ഡോക്ടർക്ക് വേണ്ടതും എബിയെ ..
എനിയ്ക്ക് ഒഴിവാക്കേണ്ടതും എബിയെ..
ഇപ്പോ കുറച്ചൊക്കെ ഡോക്ടർക്ക് മനസ്സിലായി കാണുമല്ലോ..
അല്ലേ..??

അർജുൻ കൂർപ്പിച്ചൊരു നോട്ടം ആഷ്മിയ്ക് നേരെ എയ്തു..

“അർജുൻ പറഞ്ഞത് എനിയ്ക്ക് മനസ്സിലായി…
പക്ഷെ എബിയ്ക്ക് എന്നോട് താൽപര്യം ഇല്ലല്ലോ..
ഞാനെന്ത് ചെയ്യാനാ …

അവളിൽ നിസ്സഹായത നിറഞ്ഞു നിന്നു…

“ഡോക്ടർ എന്റെ കൂടെയൊന്ന് നിന്നാൽ മതി…
നമ്മുടെ രണ്ടു പേരുടെയും കാര്യങ്ങൾ നടക്കും..
നമുക്കൊന്ന് ശ്രമിച്ചുടെ ഡോക്ടറെ…?
അർജുന്റെ കണ്ണുകൾ കുറുകി…

ആഷ്മി കുറച്ചു സമയം ആലോചനയിൽ മുഴുകി…

“എബിയെ വേദനിപ്പിച്ചു കൊണ്ട് എന്നെ ഒന്നിനും നിർബന്ധിക്കരുത് അർജുൻ…
കാരണം ഞാനവനെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്..

വീട്ടിൽ നിർബന്ധിച്ചിട്ടും വിവാഹമേ വേണ്ടെന്ന് പറഞ്ഞ് യു എസ് ലേക്ക് പോകാൻ നിൽക്കുവാ ഞാൻ ..
ആഷ്മിയുടെ കൺകോണിൽ ഒരു നീർത്തിളക്കം ഉണ്ടായി..

“ഡോക്ടർ പോകുന്നതിനെ പറ്റി ഞാൻ അറിഞ്ഞു..
അതാ പെട്ടെന്നു തന്നെ ഞാൻ കാണാൻ വന്നത്…

“അതെ..
ടു വീക്സിനു ശേഷം ഞാൻ പോകും…

” അതിനു മുൻപ് നമുക്കൊരു ചെറിയ ശ്രമം നടത്തിക്കൂടെ ഡോക്ടറെ..
ഡോക്ടർടെ ഈ ഒളിച്ചോട്ടം ചിലപ്പോൾ വേണ്ടി വരില്ലെങ്കിലോ…??

” ബട്ട് അവനെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ഒന്നും ഞാൻ ചെയ്യില്ല അർജുൻ…

“അവരെ നമുക്ക് ചെറുതായി വേദനിപ്പിക്കേണ്ടി വരും ഡോക്ടറെ..
പക്ഷെ പിന്നീട് അജീവനാന്ത കാലം നമുക്കവരെ സ്നേഹിക്കാന്നേ…
അതുപോരെ …??

അർജുന്റെ മുഖത്ത് പ്രതീക്ഷയുടെ പുതുകിരണം തിളങ്ങി…

ആഷ്മി മൗനമായി അവനെയൊന്നു നോക്കി..
ശേഷം സമ്മതത്തിൽ തലകുലുക്കി..

എന്തോ നേടിയ ഭാവത്തോടെ അർജുൻ കാലിനു മീതെ കാൽ കയറ്റി വച്ച് വിശാലമായൊന്നിരുന്നു..
ചുണ്ടിലൊരു ഗൂഢസ്മിതത്തോടെ …

തുടരും