24/04/2026

പ്രിയേ.. പ്രാണനെ : ഭാഗം 98

രചന : ജിഫ്ന നിസാർ ❣️

തിരികെയിറങ്ങി വരുമ്പോഴും ആദിയുടെ ചുണ്ടിലൊരു ഹൃദയം നിറഞ്ഞ ചിരിയുണ്ടായിരുന്നു.
പ്രിയക്കത് മനസ്സിലാവുന്നുണ്ട്.ടെക്സ്റ്റയിൽ ഷോപ്പിൽ നിന്നിറങ്ങിയതോടെ ഷോപ്പിംഗ് തീർന്ന് വീട്ടിലേക്ക് പോകുയാണെന്നുള്ള പ്രിയയുടെ ധാരണകളെ തിരുത്തി കൊണ്ട് ആദിയൊരു ജ്വല്ലറിയുടെ മുന്നിലാണ് കാർ നിർത്തിയത്.”ഇതെന്താ ഇവിടെ..?”
പ്രിയ അവനെ മുഖം ചെരിച്ചു നോക്കി.”ഒരാനയെ വാങ്ങിക്കാൻ വന്നതാ..”സീറ്റ് ബെൽറ്റഴിക്കുന്നതിനിടെ ആദി പറഞ്ഞു.

“ആ.. എങ്കിൽ ഒറ്റയ്ക്ക് പോയങ് വാങ്ങിയാൽ മതി.. ഞാനില്ല അവൾ മുഖം വീർപ്പിച്ചു കൊണ്ട് ആദിയെ നോക്കി.”ഏയ്.. അത് പറ്റില്ല.. എനിക്കീ സെലക്ട് ചെയ്യാൻ അത്രേം മിടുക്കില്ല.. കൃഷ്ണ ഈകാര്യത്തിലെന്നെ ഹെല്പ് ചെയ്തെ പറ്റൂ “കീ ഊരിയെടുതു കൊണ്ടവൻ വളരെ ഗൗരവത്തോടെയാണ് പറയുന്നത്.”സത്യം പറ ആദിയേട്ടാ.. നമ്മളെന്തു വാങ്ങിക്കാൻ വന്നതാ?”
ഡ്രസ്സ്‌ വാങ്ങിയതിനു തന്നെ നല്ലൊരു തുകയായിട്ടുണ്ടെന്ന് അവൾക്കറിയാം.ഇനി സ്വർണം വാങ്ങി കൂടി അവന്റെ കാശ് കളയാൻ അവൾക്കൊട്ടും മനസ്സുണ്ടായിരുന്നില്ല.

“ആ.. അങ്ങനെ മര്യാദയ്ക്ക് ചോദിക്ക്. അപ്പൊ ആദിയേട്ടൻ മര്യാദക്ക് പറഞ്ഞു തരും ”
ആദിയൊരു ചിരിയോടെ അവൾക്ക് നേരെ തിരിഞ്ഞിരിഞ്ഞു.”എനിക്കും നിനക്കും ഒന്നും വാങ്ങിക്കാൻ വന്നതല്ല ഞാനിവിടെ…”ആദി അവളെ നോക്കി പറഞ്ഞതും പ്രിയയുടെ മുഖം ചുളിഞ്ഞു.
“ഇന്ദുലേഖ നിന്റെ ഡിയറെസ്റ്റ് ഫ്രണ്ടല്ലേ..കൃഷ്ണ ?”
ആദി ചിരിയോടെ ചോദിച്ചത് കേട്ടതും പ്രിയ അതേയെന്ന് തലയാട്ടി.”നാളെ അവളുടെ ലൈഫിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമല്ലേ?””മ്മ്..”

“ആസന്തോഷംനിനക്കുമില്ലേ?””മ്മ്..””അങ്ങനെയെങ്കിൽ… അവൾക്കൊരു ഗിഫ്റ്റ് വാങ്ങിച്ചു കൊടുക്കണ്ടേ..?””മ്മ്..””മ്മ്മ്.. അതിനാണിപ്പോ നമ്മളിവിടെ വന്നത്. ഇപ്പൊ സംശയങ്ങൾ മാറിയില്ലേ. ഇനി ഇറങ് “ആദി വീണ്ടും അവളുടെ മൂക്കിൻ തുമ്പിലൊന്നു തട്ടി കുറുമ്പോടെ പറഞ്ഞു കൊണ്ട് ഇറങ്ങാൻ തുനിഞ്ഞു.”പക്ഷേ…”പ്രിയ സങ്കോചത്തോടെ ആദിയുടെ കയ്യിൽ പിടിച്ചു.
“പക്ഷേ..?”അവനും മുഖം ചുളിച്ചു കൊണ്ടവളെ നോക്കി.”സ്വർണം… സ്വർണമൊക്കെ വേണോ.. ഗിഫ്റ്റ് വേറെന്തെലും.. ഇതിനൊക്കെ ഒരുപാട് പൈസയാവില്ലേ?”പ്രിയ ദയനീയമായി അവനെ നോക്കി.

“ഹലോ… നീ നാളെ കൂട്ടുകാരിയുടെ കല്യാണത്തിന് പോണത് വെറും ഒണങ്ങി തൊലിഞ്ഞ കൃഷ്ണപ്രിയ ആയിട്ടല്ല. കൃഷ്ണപ്രിയ ആദിത് മഹാ ദേവായിട്ടാണ്. അതിന്റെയൊരു പവർ കാണിക്കേണ്ടത് എന്റെ ആവിശ്യമാണ്.പിന്നെ ഇത്രക്കങ്ങോട്ട് ആകുലപ്പെടാൻ നീ അല്ലല്ലോ.. ഞാനല്ലേ ബില്ലടക്കുന്നത്?”
ആദി രൂക്ഷമായി നോക്കി കൊണ്ട് ചോദിക്കുമ്പോൾ പ്രിയ അവന്റെ കൈ വിട്ട് കൊണ്ട് തലയാട്ടി.
“ആ.. എന്നാൽ കൂടുതൽ സെന്റിയടിച്ചിരിക്കാതെ അങ്ങോട്ടിറങ്ങ് “പിന്നെയും അവളെയൊന്നും പറയാൻ അനുവദിക്കില്ലെന്നുറപ്പിച്ചത് പോലെ ആദി വേഗം ഡോർ തുറന്നിറങ്ങി.

അവന് പിറകെ അവളും..ടെക്സ്റ്റയിൽസ് പോലെ തന്നെ.. വലിയൊരു ഷോപ്പാണ് അതും.കയറി ചെന്നയുടനെ ചിരിയോടെ അവരെ സ്വാഗതം ചെയ്തു കൊണ്ടൊരാൾ അടുത്തേക്ക് വന്നു.മഞ്ഞളിച്ചു നിൽക്കുന്ന വർണ പ്രഭയിലേക്ക് കണ്ണോടിച്ചു നിൽക്കുന്ന പ്രിയയുടെ കൈ പിടിച്ചു കൊണ്ടാണ് ആദി മുന്നോട്ട് നടന്നത്.”നോക്കിയെടുക്ക് കൃഷ്ണ.. “സാരികൾക്ക് മുന്നിലേക്ക് വലിച്ചു നിർത്തി പറഞ്ഞത് പോലെ തന്നെ ആദി പ്രിയയെ ഏല്പിച്ചു.വേണ്ടാന്ന് പറഞ്ഞിട്ടിനി കാര്യമില്ലെന്നറിയാവുന്നത് കൊണ്ട് തന്നെ.. പ്രിയ വലിയ കട്ടിയും കനവുമില്ലാത്തതിന് വേണ്ടിയാണ് പിന്നെ തിരഞ്ഞത് മുഴുവനും.
പക്ഷേ ആദി മുൻപേ പറഞ്ഞു കൊടുത്തത് കൊണ്ടാണോ എന്തോ.. അവൾക്ക് മുന്നിൽ വരുന്നതിനെല്ലാം ഭംഗിയും അത്യാവശ്യം കനവുമുണ്ടായിരുന്നു.

ഒടുവിൽ.. രണ്ടു പവനിൽ വളരെ ഭംഗിയിൽ ഡിസൈൻ ചെയ്തൊരു ഇറക്കം കുറഞ്ഞ ചോക്കറിൽ പ്രിയ തിരച്ചിൽ മതിയാക്കി.ആദിയത് മാറ്റി വെക്കാൻ ഏല്പിച്ചിട്ട് വീണ്ടും പ്രിയക്ക് നേരെ നോക്കി.”ഇനി പോവല്ലേ..?”അവൻ അവന്റെ നോട്ടം കണ്ടിട്ട് ചോദിച്ചു.”പോവാം.. അതിന് മുന്നേ ചെറിയൊരു ജോലിയുണ്ട്..”അവനത് പറഞ്ഞു നിർത്തും മുന്നേ അവൾക്ക് മുന്നിൽ രണ്ടു മൂന്ന് ബോക്സ്‌ നിരന്നു.കട്ടിയുള്ള നീളൻ ചെയിനുകൾ..
പ്രിയ നെറ്റി ചുളിച്ചു കൊണ്ടവനെ നോക്കി.
“എന്റെ മാലയെനിക്ക് തിരികെ വേണം..”പ്രിയയുടെ കണ്ണുകളിലേക്ക് നോക്കി വല്ലാത്തൊരു ഭാവത്തിൽ അവൾക്ക് മാത്രം കേൾക്കാൻ കഴിയുന്നത്രേം പതിയെ അവനത് പറയുമ്പോൾ.. അവൾ ഞെട്ടി പോയി..

കൈകൾ കഴുത്തിൽ കിടന്ന അവന്റെ മാലയിലേക്ക് നീണ്ടു.”വെറുതെ വേണ്ട കൃഷ്ണ.. നിനക്ക് പറ്റിയോരണ്ണം ഇതിൽ നിന്നും നോക്കിയെടുക്ക്. ഞാനത് വാങ്ങി തരാം. എന്നിട്ട് തിരികെ മതി…”
ആദി അവളുടെ ഭാവം കണ്ടതും ചിരിയോടെ പറഞ്ഞു.ഇത് ഞാൻ തിരികെ തരില്ലെന്ന് പറയണമെന്നുണ്ടായി രുന്നു..ഇതെന്റെ ഇടനെഞ്ചിൽ ചേർന്ന് കിടക്കുമ്പോൾ ഞാനനുഭവികുന്നൊരു സുരക്ഷിതത്വമുണ്ടെന്ന്പറയണമെന്നുണ്ടായിരുന്നു..തിരിച്ചിങ്ങോട്ടൊരുതരി ഇഷ്ടം പ്രകടമാക്കിയില്ലെങ്കിൽ കൂടിയും നിങ്ങൾക്കെന്നെ ഇഷ്ടമാണെന്നതിനുള്ളൊരു ആശ്വാസമാണിതെന്ന് പറയണമെന്നുണ്ടായിരുന്നു..
പക്ഷേ.. ഒന്നും.. ഒന്നിനും കഴിയാതെ അവളതേയിരുപ്പ് തുടർന്നു.

ഒടുവിൽ ആദി തന്നെയാണ് കൂട്ടത്തിൽ മികച്ചൊരു.. ഇറക്കം കുറഞ്ഞ കട്ടിയുള്ള ചെയ്ൻ സെലക്ട്‌ ചെയ്തത്.”നിനക്കിഷ്ടമായോ കൃഷ്ണ “ന്നുള്ള ചോദ്യം വ്യക്തമായും കേട്ടിട്ടും… അവളൊന്നും മിണ്ടിയില്ല.മുഖം കുനിച്ചിരുന്നു.”മാലയിൽ കൊരുത്തിടാൻ താലി വേണ്ടേ… സർ?”. സെയിൽസ്മാൻ ചിരിയോടെ ചോദിച്ചത് കേട്ടതും പ്രിയ പിടച്ചിലോടെ ആദിയെ നോക്കി.അവനാകട്ടെ അപ്പോഴും നേർത്തൊരു ചിരിയോടെ അവളെ തിരികെ നോക്കുകയാണ് ചെയ്തത്.
ഞൊടിയിടക്കുള്ളിൽ അവർക്ക് മുന്നിൽ ഭംഗിയുള്ള നിരവധി താലി ലോകറ്റുകൾ നിരന്നു.

കണ്ണിമവെട്ടാതെ പ്രിയ നോക്കിയിരിക്കെ… അതേ ചിരിയോടെ ആദി തന്നെയാണ് അതിൽ നിന്നോരെണ്ണം സെലക്ട്‌ ചെയ്തു കൊണ്ടെടുത്തു നീട്ടിയത്.അതിനെ കുറിച്ചുള്ള അഭിപ്രായമവൻ പ്രിയയോട് ചോദിച്ചതുമില്ല.പതിനഞ്ചു മിനിറ്റ് കൊണ്ട് തന്നെ ബില്ലടിച്ചു കിട്ടി അവർ തിരികെയിറങ്ങി.
കാറിൽ കയറുമ്പോഴും പ്രിയ ഒന്നും മിണ്ടിയില്ല.
അവൾ കഴുത്തിലെ മാലയിൽ മുറുകെ പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ട് തന്നെ ആദിയിലൊരു ചിരിയുണ്ടായിരുന്നു.”വീട്ടിൽ പോണോ കൃഷ്ണ..?”കുറച്ചു ദൂരം ഓടി കഴിഞ്ഞതിനു ശേഷമാണ് ആദിയുടെ ചോദ്യമെത്തിയത്.

“ഏഹ്…”ഏതോ ഓർമയിൽ പെട്ട് ആലോചനയുടെ കൊടുമുടിയിലായിരുന്ന പ്രിയ പെട്ടന്നത് കേട്ടതുമില്ല.
“ഇവിടൊന്നുമല്ല.. അല്ലേ?”അവനൊരു ചിരിയോടെ ചോദിച്ചു.”തനിക്കെന്ത് പറ്റി കൃഷ്ണ.. പോയപ്പോഴുള്ളതിനേക്കാൾ മൗനമാണല്ലോ ഇപ്പൊ.. എന്തേലും പ്രശ്നമുണ്ടോ?”ആദി അവളുടെ വാടിയ മുഖം കണ്ടിട്ട് തന്നെയായിരുന്നു അങ്ങനെ ചോദിച്ചത്.
“ഒന്നുല്ല…”അത് പറയുമ്പോഴും അവളവനെ നോക്കിയില്ല.”ഒക്കെ.. നിന്റെ വീട്ടിൽ കയറിയിട്ട് പോണോ ന്നാ ഞാൻ നേരത്തേ ചോദിച്ചത്..”ആദി വീണ്ടും അവളെ നോക്കി.”വേണ്ട..”അവരെയെല്ലാം കാണാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നുവെങ്കിലും അപ്പോഴൊന്നിനും തോന്നാതെ അവൾമടിച്ചു.വാങ്ങിയ ഡ്രസ്സ്‌ കൊടുക്കണ്ടേ..? “ആദി ചോദിച്ചു.”അത്.. അത് പിന്നൊരു ദിവസം കൊടുകാം “പ്രിയ പറഞ്ഞു.വീടെത്തുവോളം ആദിയും പിന്നൊന്നും മിണ്ടിയില്ല.

💞💞

തലേന്ന് കണ്ടതിനേക്കാൾ കുറച്ചു കൂടി ഭേദപ്പെട്ട നിലയിലേക്ക് മാറിയിരുന്നു ദുഹാ മോളുടെ അവസ്ഥ.
അതിന്റെയൊരു തിളക്കം ഷമീറിന്റെ മുഖത്തു തന്നെ കാണാനുണ്ട്.മാളുവിനെ കണ്ടതും ദുഹാ മോളുടെ മുഖം തെളിഞ്ഞു.”തന്റെ വീട്ടിൽ… പ്രശ്നമുണ്ടാവോടോ..?”അവളെ കണ്ട നിമിഷം തന്നെ ആദ്യം ഷെമീർ ചോദിച്ചതതായിരുന്നു.ഇല്ല.. ഞാൻ പറഞ്ഞിട്ടുണ്ട് സാറിനെ കുറിച്ചും മോളെ കുറിച്ചും. മോളെ നോക്കാനുള്ള ജോലിക്കെന്ന് കള്ളം പറയേണ്ടി വന്നിട്ടുണ്ട്..”ചെറിയൊരു ചിരിയോടെ മാളവിക പറഞ്ഞു.ഷമീർ അപ്പോഴൊന്നും പറഞില്ലങ്കിൽ കൂടിയും അവന്റെ മനസ്സിൽ നിരവധി കണക്ക് കൂട്ടലുകൾ നടക്കുന്നുണ്ടായിരുന്നു.

ദുഹാ മോളെ അന്നും മാളു തന്നെയാണ് പരിചരിച്ചത്.തലേന്നത്തെ പോലെ തന്നെ ശ്രദ്ധയോടെ.. വാത്സല്യത്തോടെ അവളോരൊന്നും ചെയ്തു കൊടുക്കുന്നത് നോക്കി ഷെമീർ കിടക്കയിലിരുന്നു.ദുഹാ മോൾക്കാതെല്ലാം പുതുമയുള്ള അനുഭവങ്ങൾ പോലായിരുന്നു.അത് കൊണ്ട് തന്നെ അവളതെല്ലാം ഉള്ള ആവാതു വെച്ച് ആസ്വദിക്കുന്നുണ്ട്.മാളു അവളോട് സംസാരിക്കുമ്പോൾ അവളോളം ചെറിയൊരു കുഞ്ഞാവുന്നത് ഷമീർ അത്ഭുതത്തോടെ നോക്കിയിരുന്നു.അതിനിടയിൽ രണ്ടു മൂന്നു തവണ അവന് ഓഫീസിൽ നിന്നും കോൾ വരുന്നത് മാളു ശ്രദ്ധിച്ചിരുന്നു.

അന്ന് കൂടി ലീവെടുത്തത്തിന്റെ പ്രത്യാഗതങ്ങളെ നേരിടാൻ ഒരുങ്ങിയിരുന്നോളാൻ പറഞ്ഞുള്ള ആ വിളികളൊന്നും അവനിലെ പിതാവിനെ തളർത്തിയില്ല.മോളുടെ കൂടി വൈകുന്നേരം വരെയും ഞാനുണ്ടല്ലോ… സാർ വേണമെങ്കിൽ ഓഫീസിൽ പോയി കൊള്ളുവെന്ന് മാളുവാണ് അവനോട് ആവിശ്യപ്പെട്ടത്.വലിയൊരു പ്രതിസന്ധിയെ വളരെ പെട്ടന്ന് പരിഹരിച്ച മാളുവിന്റെ ആ ആശയം അവനൊരുപ്പാട് ആശ്വാസമായിരുന്നു.

❣️❣️

രാത്രിയിൽ സഞ്ജുവിനൊപ്പമാണ് ആദി പിന്നെ വന്നത്.അവളെ വീട്ടിലാക്കി ആ വഴി തന്നെ തിരികെ പോയതായിരുന്നു അവൻ..മാധവൻ മാഷും അവളും കൂടിഓരോവിശേഷങ്ങൾപറഞ്ഞിരിക്കുന്നതിനിടയിലേക്ക് സഞ്ജുവിനോപ്പം ആദി കൂടി വന്നിരുന്നത്തോടെ ഒരു ഓളമുണ്ടായി.ഏറെനേരം അവർ വീണ്ടുമോരോ കാര്യം പറഞ്ഞിരുന്നു.നാളത്തെ കല്യാണത്തിന് പോണില്ലെയെന്ന് മാഷ് ആദിയോട് ചോദിച്ചു.. മുത്തച്ഛൻ വരുന്നുണ്ടോ എന്നവൻ തിരിച്ചു ചോദിച്ചപ്പോൾ നീയും നിന്റെ ഭാര്യയും പോകുന്നതാണ് അതിന്റെ ഭംഗിയെന്ന് പറഞ്ഞു കൊണ്ട് മാഷ് ഒഴിഞ്ഞു മാറി.മാഷിനെ രാജീവ് ക്ഷണിച്ചിട്ടുണ്ടായിരുന്നു.

അന്നവർ ഒരുമിച്ചിരുന്നു അത്താഴം കഴിച്ചത് സന്തോഷത്തോടെയാണ്.. കഴിച്ചു കഴിഞ്ഞതും മാഷ് കിടക്കാൻ പോയി..കൂട്ടുകാരിയുടെ നമ്പറൊന്ന് തന്നെ പെങ്ങളെ.. “പെട്ടന്ന് സഞ്ജുവത് ചോദിച്ചപ്പോൾ പ്രിയക്കൊപ്പംആദിയുടെയുംനെറ്റിചുളിഞ്ഞു.അതെന്തിനാടാ…?ആദിയാണ് ചോദിച്ചത്.ആളേയങ്ങനെ വെറുതെ വിടാനൊക്കില്ലല്ലോ.. ഇവിടെ വരെയും വന്നു കല്യാണം വിളിച്ചു പോയിട്ട് എന്നെയൊന്നു ഫോണിൽ വിളിക്കാൻ കൂടി തോന്നിയില്ലല്ലോ.. ഒന്നുല്ലേലും എന്റെ പെങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയല്ലേ.. ഇങ്ങനെ ചെയ്യാവോ..?”

ഇന്ദുവിനോടുള്ള കലിപ്പ് മുഴുവനും ആ ചോദ്യം ചോദിച്ച ആദിയോട് തീർക്കും പോലെ സഞ്ജു അവന് നേരെ ചാടി.”അല്ല.. സഞ്ജു.. അവള്.. അവള് ഓർത്തു കാണില്ല.. അതാവും..”പ്രിയ ഇന്ദുവിന് വേണ്ടി വെറുതെയൊന്നു വാദിച്ചു.”ആ അതൊന്ന് ഓർമിപ്പിക്കാൻ തന്നെയാണ് ഞാൻ വിളിക്കുന്നതും.. ഒരു കല്യാണം കഴിക്കുന്നെന്ന് വെച്ച് ഇത്രേം മറവി പാടില്ലല്ലോ…”സഞ്ജു കലിപ്പ് വിട്ടില്ല..”ഞാൻ.. വാട്സാപ്പിൽ ഇട്ട് തരാം…”ഒടുവിൽ പ്രിയ തോൽവി സമ്മതിച്ചു കൊണ്ട് പറഞ്ഞു.അന്ന് സഞ്ജു വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞത് പ്രിയയും ആദിയും പരമാവധി തടഞ്ഞിട്ടും അവൻ അനുസരിചില്ല.
“ഞാൻ കൊച്ചു കുട്ടിയൊന്നുമല്ലല്ലോ.. അതോ നിങ്ങൾക്കെന്നെ ഇനിയും വിശ്വാസമില്ലേ “യെന്നവൻ നേർത്തൊരു ചിരിയോടെ ചോദിക്കുമ്പോൾ പിന്നെയും അവനെ നിർബന്ധിക്കാൻ കഴിയാത്തൊരു നിസ്സഹായവസ്ഥയിൽ ആദിയും പ്രിയയും സമ്മതം മൂളി..

💞💞

ഫോൺ കട്ട് ചെയ്തു തിരികെ കിടക്കയിലെക്കിയിട്ട് മലർന്ന് കിടക്കുമ്പോൾ സഞ്ജു അവനെ തന്നെയായിരുന്നു ഓർത്തിരുന്നത്.എല്ലാവരെയും തനിക്ക് മനസ്സിലാവും..എല്ലാവരുടെയും മനസ്സറിഞ്ഞു പെരുമാറാനും തനിക്ക് കഴിയും..എന്നിട്ടുമെന്തെ അന്നാ പാവം പെണ്ണിന്റെ മനസ്സും അതിനുള്ളിൽ തന്നോടുള്ള സ്നേഹവും തനിക്ക് മനസ്സിലാവാതെ പോയത്?ഇന്നിപ്പോൾ അവളുടെ ഓർമകൾ കൊല്ലാതെ കൊല്ലുമ്പോൾ… അന്നത്രയും കാണിച്ച അവഗണനയിൽ സ്നേഹമുണ്ടായിരുന്നുവെന്നാണോ അർഥം?അല്ല…

സ്നേഹത്തിനൊരിക്കലും അവഗണിക്കാൻ കഴിയില്ല..
അവഗണനക്കൊരിക്കലും സ്നേഹമാവാനും കഴിയില്ലെന്നിരിക്കെ… അത് തന്റെ അഹങ്കാരമായിരുന്നു.എത്രയൊക്കെ അകറ്റി നിർത്തിയാലും അവൾക്കുളിലെ സ്നേഹം അവളെ തന്നിൽ നിന്നും വിട്ട് പോകാൻ അനുവദിക്കില്ലെന്നുള്ള അഹങ്കാരമായിരുന്നു..അതാണിന്ന് തകർന്ന് പോയത്..അന്നവൾ അനുഭവിച്ച വേദന.. അളവോട്ടും കുറയാതെ തന്നെയും നീറ്റുന്നുണ്ട്..
തന്റെയൊരു വാക്കിനു വേണ്ടി.. നോക്കിന് വേണ്ടി നോമ്പ് നോറ്റ് നടന്നിരുന്നവളെ അന്നെന്തേ ഇത്തിരി പോലും മനസ്സിലാക്കിയില്ല..?ഇന്നവൾ ഇല്ലാത്തൊരു ജീവിതം ശൂന്യമാണെന്ന് ഓർമിപ്പിക്കും പോലെ എത്രയൊക്കെ സന്തോഷവും സമാധാനവും അഭിനയിച്ചു നടന്നാലും ഒറ്റക്കാവുന്ന നിമിഷങ്ങളിൽ തന്റെ കണ്ണും മനസ്സും കലങ്ങുന്നുണ്ട്..സഞ്ജു ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികളെ അവഗണിച്ചു കൊണ്ടാ കിടപ്പ് ഏറെ നേരം തുടർന്നു….

❣️❣️

വിഷമിക്കാതെ… ഇന്ദു. ഞാൻ. ഞാൻ നാളെ വരുമല്ലോ.. നിന്നോട് ഞാൻ ആദ്യം തന്നെ പറഞ്ഞതല്ലേതലേന്നൊന്നുംവരില്ലെന്ന്..നിനക്കറിയാമല്ലോ.. എന്റെ.. എന്റെ… “ആദി വരുന്നത് കണ്ടതും പ്രിയ വേഗം പറയാൻ വന്നത് നിർത്തി കൊണ്ട് ഗുഡ്നൈറ്റ്‌ പറഞ്ഞു ഫോൺ കട്ട് ചെയ്തു.
“ഇന്ദുവായിരുന്നോ?”വാച്ചും വാലറ്റും ഷെൽഫിലേക്ക് വെക്കുന്നതിനിടെ ആദി മുഖം ചെരിച്ചു നോക്കി കൊണ്ട് പ്രിയയോട് ചോദിച്ചു.”മ്മ്മ്…”അവൾ ചിരിയോടെമൂളി.താനിന്ന്പോവേണ്ടതായിരുന്നില്ലേ…?”
ആദി ഷർട്ടിന്റെ ബട്ടൺ അഴിച്ചെടുത്തു കൊണ്ട് ചോദിച്ചു.

പ്രിയ അതിനൊന്നും ഉത്തരം പറയാതെ ചിരിക്കുക മാത്രം ചെയ്തു.”അവിടെ തന്റെ എക്സ് ലവർ ഉള്ളത് കൊണ്ടാണോ പോവാഞ്ഞത്?”ആദി കുസൃതിയോടെ അവളെ നോക്കി.പ്രിയ അവനെ കൂർപ്പിച്ചു നോക്കി.”ആരാണ് ആദിയേട്ടനീ തെറ്റായ വിവരം തന്നത്…?”പ്രിയ ചൊടിയോടെ ചോദിച്ചു.
“ഇതുള്ളതല്ലെ കൃഷ്ണ..?”ആദി അവളെ നോക്കി.
“രാജീവ് എന്റെ ലവർ ആയിരുന്നില്ല.. ഇന്ദുവിന്റെ കൂടെ എന്നെ കണ്ടിട്ട് തോന്നിയൊരു താല്പര്യമാണ് അയാളുമായൊരു മോതിരമാറ്റം വരെയും എത്തിയത്.. പക്ഷേ എന്തോ… ഉദ്ദേശിച്ചത് പോലെയൊന്നും നടക്കില്ലെന്നു തോന്നിയതും അയാള് തന്നെ ആ മോതിരം തിരികെ വാങ്ങി.. അതോടെ ആ അദ്ധ്യായം അവിടെ അവസാനിച്ചു.. ഇതാണ് ആദിയേട്ടനിപ്പോ പറഞ്ഞ ആ പ്രണയകഥ..”

അത് പറയുമ്പോൾ അവളിലുള്ള ഭാവം തീർത്തും പുച്ഛമാണെന്നുള്ളത് ആദി മനസ്സിലാക്കി.”രാജീവിന് ഭാഗ്യമുണ്ട് ..”അവളെ നോക്കാതെ അത് പറയുമ്പോഴും ആദിക്കൊരു കള്ളത്തരമുണ്ടായിരുന്നു.
“മ്മ്.. സമ്മതിച്ചു. ആ ഭാഗ്യം ആദിയേട്ടന് വേണമെങ്കിലും പറഞ്ഞാൽ മതി കേട്ടോ.. ആ മോതിരമൂരി കൊടുത്തു കൊണ്ടിറങ്ങി പോന്നത് പോലെ തന്നെ ഞാനിറങ്ങി തരും ”
ഉള്ള് പിടഞ്ഞിരുന്നു..എങ്കിലും ഉറപ്പോടെ തന്നെ പ്രിയ ആദിയെ നോക്കി പറഞ്ഞു.”അത്രേം.. സിംപിളായി താനിറങ്ങി പോകുവോ കൃഷ്ണ..?”ആദി അവൾക്കരികിലേക്ക് വന്നു നിന്നിട്ട് ചോദിച്ചു.

“മ്മ്.. നിങ്ങളാവിശ്യപ്പെട്ടാൽ..”പ്രിയ നേർത്തൊരു ചിരിയോടെ അവനെ നോക്കി.”ഉറപ്പാണോ…?”
അവന്റെ ശബ്ദംനേർത്തു..ചുണ്ടിൽഅവൾക്കായൊരു ചിരി വിരിഞ്ഞു.. നോട്ടംഅത്രമേൽ ആർദ്രമായി.
മൂളാൻ കൂടി കഴിയാതെ പകച്ചു നിൽക്കുന്നവളെ നോക്കി പുരികം പൊക്കി കാണിച്ചു കൊണ്ടവൻ ചിരിച്ചു..”ഇപ്പൊ സ്വസ്ഥമായി കിടന്നുറങ് കൃഷ്ണ.. പോവാനാവുമ്പോൾ ഞാൻ പറയാം.. കേട്ടോ..”
അത് പറഞ്ഞു കൊണ്ട് തോർത്തെടുത്തു കൊണ്ടവൻ ബാത്റൂമിലേക്ക് കയറി പോകുമ്പോൾ എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു..

കിടക്കയിലേക്ക് കിടക്കുമ്പോൾ.. നിരവധി ചോദ്യങ്ങൾ അവൾക്കുള്ളിൽ നുരയുന്നുണ്ടായിരുന്നു.
അന്നത്തെ അലച്ചിൽ കൊണ്ടായിരുന്നു… ആദി തിരികെയിറങ്ങി വരുമ്പോഴേക്കും ആ ചിന്തകളുടെ ഭാരവും പേറി അവളുറങ്ങി പോയിരുന്നു..ഒരു നിമിഷം ആ ഉറക്കത്തിലേക്ക് നോക്കി നിന്നവന്റെ കണ്ണുകളിൽ അവളാഗ്രഹിച്ചൊരു ഭാവം വിരിയുന്നതും… നേർത്തൊരു ചിരിയോടെ അവളെ നോക്കി നിൽക്കുന്നതൊന്നുമറിയാതെ അവൾ ഗാഡമായ ഉറക്കിലേക്കാണ്ട് പോയിരുന്നു…

❤️

ആർഭാടം ഒട്ടും കുറയാതെ രാജീവോരുങ്ങിയിറങ്ങി.
കണ്ട് നിന്നവരുടെ എല്ലാവരുടെയും മുഖം തെളിഞ്ഞു പോകും വിധം സന്തോഷത്തിലായിരുന്നു അവനും.
ഒരേ മുഹൂർത്തം തന്നെയാണ് കുറിച്ച് കിട്ടിയിരിക്കുന്നത്.അത് കൊണ്ട് തന്നെ.. മൂന്നു കുടുംബങ്ങളും ഓഡിറ്റൊറിയത്തിലേക്കെത്തി ചേരാമെന്നതാണ് തീരുമാനം.ഇന്ദുവും ഒരുക്കങ്ങളോട്ടും കുറച്ചിട്ടില്ല.മക്കളുടെ മുഖത്തെ സന്തോഷവും അവരുടെ ആഡംബരവും ജയശ്രീയെയും സന്തോഷിപ്പിച്ചു.ചാരുവിന്റെ കല്യാണത്തിന് കൂടാൻ കഴിയാത്ത കുറവ് കൂടി നികത്തുന്ന പോലാണ് രാധാകൃഷ്ണൻ ഓടി പായുന്നത്..

❣️

കൃഷ്ണ.. തീർന്നില്ലേ..? “പുറത്ത് നിന്നും ആദി വിളിച്ചു ചോദിച്ചത് കേട്ടിട്ടാണ് പ്രിയ വാതിൽ തുറന്നത്.പക്ഷേ തൊട്ട് മുന്നിൽ ഒരുങ്ങി നിൽക്കുന്നവനെ കണ്ടതും അവളുടെ ശ്വാസം നിലച്ചത് പോലായി.അത്ര മാത്രം പെർഫെക്ട് ആയിട്ടാണ് ആദിയൊരുങ്ങിയിരിക്കുന്നത്.തന്റെ സാരിയുടെ നിറമുള്ള കരിനീല ഷർട്ടും.. മുണ്ടും.
വലതു കയ്യിൽ വാച്ചാണ് ഭംഗി യെങ്കിൽ.. ഇടതു കയ്യിൽ കിടക്കുന്ന സിൽവർ വളയും ഭംഗിയൊട്ടും കുറച്ചിട്ടില്ല.നെറ്റിയിലേക്ക് ചാഞ്ഞു കിടക്കുന്ന മുടിയിഴകളുടെ മറവിലോളിച്ചത് പോലൊരു ചന്ദനക്കുറി..ആകെക്കൂടി ഒരടിപൊളി ലുക്ക്.
കല്യാണചെക്കൻ പോലും മാറി നിൽക്കുന്നത്രേം ഒരുങ്ങി നിൽക്കുന്നവൻ അവളെ നോക്കിയപ്പോഴും കുസൃതിയോടെ ചിരിച്ചു.

“തീർന്നോ..?”അവൾക്ക് മുന്നിൽ നിന്നിട്ട് മീശ പിരിച്ചൊരു ചിരിയോടെ ആദി ചോദിക്കുമ്പോൾ… പ്രിയ തല കുടഞ്ഞു കൊണ്ട് വേഗം തിരിഞ്ഞു നിന്നു.
ഹലോ.. കല്യാണം കഴിഞ്ഞു പോകും കേട്ടോ. ഇങ്ങനെ നിന്നാൽ.. വാ കൃഷ്ണ.. നമ്മുക്ക് പോണ്ടേ..”അവളുടെ നിൽപ്പ് കണ്ടിട്ട് പൊട്ടി വന്നൊരു ചിരിയൊതുക്കി പിടിച്ചിട്ട് ആദി ചോദിച്ചു.
“ആ തീർന്നു.. പോവാം..”അവനും അവന് നേരെ തിരിഞ്ഞു.”ആദി അവളെ നോക്കിയിട്ട് മുഖം ചുളിച്ചു..”എന്തേ…?”പ്രിയയും അവളെയൊന്നു നോക്കി.”താനിത്തിരി മേക്കപ്പോക്കെയിട്ട് ഒരുങ്ങു കൃഷ്ണ.. എനിക്കൊപ്പം പിടിച്ചു നിൽക്കണ്ടേ ”
ആദി കളിയോടെ ചോദിച്ചു.

“ഞാൻ മേക്കപ്പ് യൂസ് ചെയ്യാറില്ല സർ. പിന്നെ ഈ കോലം കെട്ടിയതിനൊപ്പം പിടിച്ചു നിൽക്കാൻ ഇത് തന്നെ ധാരാളം…”പ്രിയ അവനെ തീർത്തും പുച്ഛിച്ചു കൊണ്ട് പറഞ്ഞിട്ടും ആദി തലയാട്ടി ചിരിക്കുകയാണ് ചെയ്തത്…”നീയിങ് വന്നേ… കുറച്ചു കൂടി റെഡിയാവാനുണ്ട്..”ആദിയവളെ കൈ പിടിച്ചു വലിച്ചു കൊണ്ട് മുറിയിലേക്ക് നടന്നു..

….തുടരും…

ലവനിനി….?ഏയ്…. ഒരുക്കങ്ങൾ പോരാഞ്ഞിട്ട് തന്നെയാവും.. അല്ല്യോ
സ്നേഹത്തോടെ jiff🥰