The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആയിഷ അക്ബർ
അവന്റെ കണ്ണുകൾ ദേഷ്യത്താൽ ചുവന്നിരുന്നു….
അവൻ പെട്ടെന്ന് തന്നെ താഴെക്കിറങ്ങി വന്നു…..
എന്താ…. എന്തായിവിടെ….
പതിയേ മിഴികളാൽ അവളെയൊന്നു തലോടി അവൻ അത് ചോദിക്കുമ്പോൾ അതിലൊരു നനവ് കലർന്നിരുന്നതായി ആലിയക്ക് തോന്നി….
അവന്റെ മിഴികൾ അവളിൽ നിന്നും വേർപ്പെടാൻ കഴിയാതെ നില്കുന്നത് പോൽ….
താൻ വിചാരിച്ചത് പോലെ തന്നെ ഹാഷിക്ക അവളിലേക്ക് ആകർഷിക്കപ്പെടുകയാണോ….
അവനിൽ ഇത് വരെ കാണാത്തൊരു ഭാവമാറ്റം….
നിന്നോടാ ചോതിച്ചത്…..
എന്താ ഇവിടെ നടക്കുന്നതെന്ന്…..
അവന്റെ ശബ്ദം തന്റെ നേർക്കുയർന്നപ്പോൾ ആലിയ ചിന്തകൾക്കിടയിൽ നിന്നൊന്ന് വിറച്ചു….
അത്….. അത് ഹാഷിക്കാ…
ഞാൻ…ഞാനെന്റെ ഷൂ ഒന്ന് തുടക്കാൻ പറഞ്ഞതാണ്……
വേറേ ഒരു പ്രശ്നവുമില്ല….
ആലിയ നിസ്സാരമായി അത് പറഞ് തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ
മുഖം പോലും ഉയർത്താതെ താഴേക്ക് നോക്കി നിൽക്കുന്ന അവളിലേക്ക് അവനൊന്നു നോക്കി…..
ഷൂ തുടക്കാൻ…..
അവൻ ദേഷ്യത്തോടെ ആലിയക്ക് നേരെ പറഞ്ഞ് തുടങ്ങിയതും സാബിറ അത് വഴി വന്നതും ഒരുമിച്ചായിരുന്നു…
റാനി പറയാൻ വന്നതിനെ വിഴുങ്ങി…..
എന്താ രണ്ട് പേരും കൂടെ…
സാബിറ പിറകിലേക്ക് തിരിഞ്ഞോന്ന് ചോദിച്ചു….
ഏയ്….. ഞങ്ങൾ ചുമ്മാ സംസാരിച്ചു നിൽക്കുകയായിരുന്നു…
റാനി യോടുള്ള ആ ചോദ്ധ്യത്തിന് ഇടക്ക് കയറി ഉത്തരം പറഞ്ഞത് ആലിയ തന്നെയായിരുന്നു…..
മ്മ്…. നടക്കട്ടെ… നടക്കട്ടെ….
ഇരുവരെയും നോക്കി ഒരമർത്തി ചിരിയോടെ അതും പറഞ്ഞവർ അകത്തേക്ക് നടന്നു….
ആ…. നൂറാ ഇങ്ങോട്ടൊന്നു വന്നോളൂ കേട്ടോ…
പോകുന്നതിനിടക്ക് ഒന്ന് കൂടി പിറകിലേക്ക് തിരിഞ്ഞവർ വിളിച്ചതും താഴെക്കൂന്നിയിരുന്ന മിഴികൾ അവരിലേക്കൊന്നുയർന്നു…
അവനല്പ നേരം ശ്വാസം പോലും എടുക്കാൻ കഴിയാതെ അവളിലേക്ക് തന്നെ നോക്കി നിന്നു….
അവൾ അറിയാതെ പോലും അവനിലേക്കൊരു നോട്ടം പാറി വീഴരുതെന്ന പ്രാർഥനയോടെ അകത്തേക്ക് നടന്നു…..
അവളെ പിന്തുടരുന്ന അവന്റെ മിഴികളെ ആലിയ ഒരു ഭയത്തോടെയാണ് നോക്കി കണ്ടത്…..
അവളുടേ മിഴികളിൽ കണ്ട ആ നോവ് അവനെ പാടേ തളർത്തിയിരുന്നു….
ഇനി അവൾക്ക് വേണ്ടി എന്ത് ചെയ്താലും അവളുടേ ആത്മാഭിമാനത്തിന് പകരമാവില്ലെന്നു അറിയുന്നത് കൊണ്ട് തന്നെ ഒരു നിർവികാരതയോടെ അവൻ സോഫയിലേക്കിരുന്നു….
ഒരു വിവാഹം അവൾക്ക് നൽകിയ സ്ഥാന ക്കയറ്റം…..
വീട്ടിലെ അടുക്കള ജോലിക്കാരി….
അവന് സ്വയം പുച്ഛം തോന്നി…..
അവൾ സ്വപ്നത്തിൽ പോലും ഇങ്ങനെയൊന്നും വിചാരിച്ചു കാണില്ല..
അവൾ തന്നോട് ചെയ്തത് വിശ്വാസ വഞ്ചന തന്നെയാണ്….
എന്നാൽ താൻ അവളോട് ചെയ്ത് കൊണ്ടിരിക്കുന്നതോ അതിനേക്കാൾ ഒത്തിരി മേലെയല്ലേ….
താൻ അവളെ എന്തൊക്കെ പറഞ്ഞാലും മറ്റൊരാൾ അവളെ ഒരു വാക്ക് കൊണ്ട് പോലും നോവിക്കുന്നത് കാണാൻ തനിക്ക് കഴിയുന്നില്ല….
അവൻ കണ്ണുകളടച് സോഫയിലേക്ക് ചാഞ്ഞിരുന്നു….
അവന്റെ നോക്കിലും പ്രവർത്തിയിലും താൻ പ്രതീക്ഷിച്ചതിനേക്കാൾ മറ്റെന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നത് പോലെ ആലിയക്ക് തോന്നി…
സംഭവിച്ച കാര്യങ്ങൾ അവൾക്കൂഹിക്കാൻ പോലും കഴിയുന്നതിനപ്പുറമായത് കൊണ്ടാവാം അവളൊരു സംശയത്തിൽ തന്നെ തറഞ്ഞു നിന്നത്..
ഹാഷിക്ക…..
അവൾ അവനെതിർ വശത്തായി വന്നിരുന്നു കൊണ്ട് സ്നേഹത്തോടെ അവനെ വിളിച്ചു…
കണ്ണുകൾ തുറന്ന് കൊണ്ട് അവനവളെ നോക്കി….
ഹാഷിക്ക ഇവിടെ യില്ലാത്തപ്പോഴും വല്യു പ്പ നമ്മുടെ നിക്കാഹിന്റെ ചർച്ചകൾ നടത്തിയിരുന്നു…
അവന്റെ നോട്ടത്തിൽ എന്തെന്ന അർത്ഥമുള്ളത് കൊണ്ട് തന്നെ അവന്റെ ചിന്തകളെ തന്നിലേക്ക് കൊണ്ട് വരാനാണത് പറഞ്ഞതെങ്കിലും അവളിലൊരു നാണം പടർന്നിരുന്നു..
റാനി ക്ക് അവളെ കാണുമ്പോഴേ കലി കയറിയിരുന്നു..
സ്വന്തമായി ഷൂ തുടക്കാൻ പോലും അറിയാത്ത നിന്നെയാണോ ഞാൻ നിക്കാഹ് കഴിക്കേണ്ടത്…
ആദ്യം സ്വന്തമായി ഷൂ ഒക്കെ ഒന്ന് തുടച് പഠിക്ക്… എന്നിട്ട് നമുക്കാലോചിക്കാൻ നിക്കാഹ് വേണോ വേണ്ടയോ എന്ന്…..
അവൻ അതും പറഞ്ഞ് ദേഷ്യത്തോടെ എഴുന്നേറ്റ് പോകുമ്പോൾ അവൾക്ക് വല്ലാത്ത സങ്കടം തോന്നിയിരുന്നു..
അവളുടേ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു….
വലിയ സംസാരങ്ങളൊന്നും തങ്ങൾക്കിടയിൽ ഇല്ലെങ്കിൽ കൂടി ആദ്യമായാണ് തന്നോട് ഹാഷിക്ക ഇത്രയേറെ ദേഷ്യപ്പെടുന്നതെന്ന് അവളോർത്തു…..
ഹിമയോടവൾക്ക് വല്ലാത്ത ദേഷ്യം തോന്നി…
അവൾ കാരണം തന്നെയാണ് ഇതെല്ലാം എന്നു തന്റെ മനസ്സ് ആവർത്തിച്ചു പറയുന്നു….
ആരും കാണാതിരിക്കാൻ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ടവൾ അവിടെ നിന്നും മുറിയിലേക്ക് നടന്നു…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ജോലികൾക്കിടയിലും ഹിമയുടെ ചുണ്ടുകൾ അനാവശ്യമായി വിതുമ്പുന്നുണ്ടായിരുന്നു….
കണ്ണു നീർ വരുന്നത് കൊണ്ട് തന്നെ പൈപ്പിൽ നിന്നും മുഖം നന്നായോന്ന് കഴുകി……
കലങ്ങിയ മിഴികൾ ആരിലും ചോദ്യമുണ്ടാക്കാതിരിക്കാൻ അവൾ ആർക്കും മുഖം കൊടുക്കാതെ തന്റെ ജോലിയിൽ തന്നെ ശ്രദ്ധിച്ചു……
അടുക്കളയിലേക്ക് വന്ന ഭാഗ്യത്തിന് അവൾ ജോലി ചെയ്യുന്നത് കണ്ട് വല്ലാത്ത സന്തോഷം തോന്നി….
അവളെ കാണുമ്പോഴൊക്കെ അവളുടേ അച്ഛനാണ് തന്റെ കൺ മുന്നിൽ തെളിയുന്നത്…..
അത്രയേറെ തന്നേ വേദനിപ്പിച്ചവനാണ് അവളുടേ അച്ചൻ….
അതാലോചിച്ചതും അവരുടെ കനലൊന്ന് കൂടി ആളി കത്തി….
കറി വിളമ്പി വെച്ചിരുന്ന പാത്രതിലേക്ക് അവരുടെ മിഴികൾ നീണ്ടു….
അത് കയ്യിലെടുത്തു കൊണ്ട് അവൾ പാത്രങ്ങൾ കഴുകിയെടുക്കുന്ന സിംഗിന്റെ അടുത്ത് കൊണ്ട് വെച്ച ശേഷം അവര് കൈ കൊണ്ടതോരോറ്റ തട്ടലായിരുന്നു…..
പിറകിലേക്ക് തിരിഞ്ഞു നിന്നിരുന്ന ഹിമ ഞെട്ടി….
എല്ലാവരുടെയും ശ്രദ്ധ അവളിലേക്ക് നീങ്ങി…
അവളുടേ അരികിൽ നിന്ന് വീണത് കൊണ്ട് തന്നെ അവളാണെന്ന വിധേന എല്ലാവരും അവളെ നോക്കി….
എന്താ കുട്ടി…. ഒരു ശ്രദ്ധയുമില്ലേ…. എത്ര വില കൂടിയ പാത്രങ്ങളാണെന്നറിയുമോ….
അതിനെങ്ങനെ ഇതൊക്കെ കാണുന്നത് തന്നേ ആദ്യമായിട്ടായിരിക്കില്ലേ….
തന്നെ പരിഹസിച്ചു കൊണ്ട് ഭാഗ്യം അത് പറയുമ്പോൾ ഹിമക്കൊന്നും തോന്നിയില്ല…
അവരെ കുറിച് ഒന്നും തോന്നാൻ കഴിയില്ല….
കാരണം തനിക്ക് മുമ്പിൽ അവരത്ര മാത്രം അധഃപതിച്ചു കഴിഞ്ഞിരിക്കുന്നു….
എന്റെ റാനി അത്ര മേൽ സ്നേഹിക്കുന്ന അവരെ വിശ്വസിച്ച താണ് താൻ ചെയ്ത തെറ്റ്…
അല്ലെങ്കിലിന്ന്…..
ഉള്ളിലെ വിതുമ്പലിനെ മറച്ചു പിടിച്ചവൾ നിലം തൂക്കാൻ തുടങ്ങി….
എല്ലാവരും ഒരു തരം നിസ്സംഗതയോടെ നോക്കി നിൽക്കുമ്പോൾ ഭാഗ്യം ജയിച്ചത് പോൽ അങ്ങനെ നിന്നു…..
കുട്ടി പോയി അകം അടിച്ചു വാരിക്കോളൂ….
ഇതാ ജമീലാത്ത ചെയ്തോളാം….
ഭാഗ്യത്തിന്റെ കാൽക്കീഴിലെന്ന പോലെ ഇരുന്ന് അത് വൃത്തിയാക്കുമ്പോൾ ജമീലാത്ത അതു പറയുന്നതോടൊപ്പം തന്റെ കയ്യിൽ പിടിച്ചിഴുന്നേൽപ്പിച്ചിരുന്നു…
വേണ്ടാ… അതവള് ചെയ്തോളും….
അവളല്ലേ പൊട്ടിച്ചത്….
ഭാഗ്യം നല്ലൊരു കാഴ്ച ആസ്വദിക്കുന്നതിനിടക്ക് തടസം വന്നത് പോലെ അത് പറഞ്ഞതും ജമീലാത്ത അവരെയൊന്നു നോക്കി…
ആര് ചെയ്താലും വൃത്തിയായാൽ പോരെ…
ഞാൻ ഇവിടെ പണിക്ക് നിന്നിട്ട് കൊല്ലം പത്തു പതിനഞ്ചായി….
ഇത് വരെ ആ പണി ഈ പണി എന്ന് പറഞ് ഞാൻ വേർതിരിച്ചിട്ടില്ല…..
പിന്നെ പൊട്ടിച്ചത് ആ കുട്ടിയാണെന്ന് ഞാൻ കണ്ടിട്ടില്ല…..
ജമീലാത്ത അത് പറഞ് നിർത്തുമ്പോൾ അവരുടെ കണ്ണുകൾ തന്നെ കുറ്റപ്പെടുത്തുന്നത് പോലെ തോന്നി….
ഇനി താനത് വീഴ്ത്തിയിടുന്നത് മുമ്പിലായി നിന്നിരുന്ന അവര് കണ്ടോ…
സംശയം തോന്നിയത് കൊണ്ട് തന്നെ ഭാഗ്യം പിന്നീടൊന്നും മിണ്ടിയില്ല…
ജമീലാത്താനെ ആ ജോലി ഏൽപ്പിച്ചു പോകാൻ കഴിയാതെ ഹിമ അവിടെ നിന്നെങ്കിലും അവര് തന്നെ സ്നേഹത്തോടെ പറഞ്ഞയക്കുകയായിരുന്നു …..
ജമീലാത്ത തറയിലെ കുപ്പി ചില്ല് പെറുക്കി തുടങ്ങി…
അവൾ ചൂലുമെടുത് ഹാളിലേക്ക് നടന്നു….
ഭാഗ്യത്തിന് ആദ്യമായി ജമീലതയോടും ദേഷ്യം തോന്നി..
അല്ലെങ്കിലും അടുക്കളയിൽ ആ സ്ത്രീക്ക് നല്ലൊരു സ്ഥാനമുണ്ട്….
ഇവിടുത്തെ ഉമ്മാന്റെ ഉറ്റ സുഹൃത്തായിരുന്നു പോലും…..
ഭാഗ്യം പിന്നീടവിടെ നിന്നില്ല…
ആ വലിയ ഹാൾ ഹിമ അടിച്ചു വാരി തുടങ്ങിയപ്പോൾ പതു പതുത്ത സോഫയിലേക്കവർ ഇരുന്നു….
ഹിമ കണ്ടെങ്കിലും കാണാത്തത് പോലെ അടിച്ചു വാരി തുടങ്ങി….
ഇത് കാണാൻ നിന്റെ അച്ചനൊന്ന് വേണ്ടതായിരുന്നു…
ഹിമ ക്ക് മാത്രം കേൾക്കാൻ പാകത്തിൽ ഭാഗ്യം ചിരിച്ചു കൊണ്ടത് പറയുമ്പോൾ ഹിമ കേട്ടതായി നടിച്ചില്ല….
നിനക്ക് വേറെ ആരെയും കിട്ടിയില്ല അല്ലെടി….
എന്റെ മോനെ വേണം നിനക്ക് അല്ലേ….
ഇവിടെയുള്ള ദിവസങ്ങളിൽ നിനക്ക് മനസ്സിലാവണം ഈ വീട്ടിലെ ഒരു വേലക്കാരിയാകാനുള്ള മൂല്യമേ നിനക്കുള്ളുവെന്ന്…..
അവർ അമർത്തി പറഞ്ഞ് കൊണ്ട് ഒന്ന് പുച്ഛത്തോടെ ചിരിച്ചു….
താഴേക്ക് നോക്കി അടിച്ചു വാരിയിരുന്ന അവൾ അവർക്ക് നേരെ മുഖമുയർത്തിയത് പെട്ടെന്നായിരുന്നു…..
ഭാഗ്യം ഒന്ന് ഞെട്ടി….
അവളുടേ നോട്ടം അത്രമേൽ തീക്ഷണമായിരുന്നു….
അതേ….. നിങ്ങളെ പോലെ തരം താണൊരു സ്ത്രീയുടെ അനന്തരവളായി പിറന്ന് പോയത് കൊണ്ട് മാത്രം എന്റെ മൂല്യം കുറഞ്ഞു പോയിരിക്കുന്നു….
പിന്നെ റാനി..
ഞാനിന്ന് അവന്റെ ഭാര്യയാണെന്ന് നിങ്ങൾ മറന്ന് പോയെന്ന് തോന്നുന്നു…..
നിങ്ങളെത്രയൊക്കെ കള്ളങ്ങൾ പറഞ്ഞകറ്റിയാലും ഞങ്ങൾ കൂടുതൽ കൂടുതൽ അടുക്കുക തന്നെ ചെയ്യും….
അത്ര മേൽ ഞങ്ങളുടെ പ്രണയം ശക്തമാണ്….
ഞാൻ പറയാതെ തന്നെ നിങ്ങളുടെ ഈ മുഖം മൂടി അവൻ വലിച്ചു കീറുന്ന ഒരു ദിവസം തീർച്ചയായും വരാനുണ്ട്….
അന്നൊരു പക്ഷെ ചെയ്തതിനൊക്കെ നിങ്ങളോട് പൊറുത്തു തരാൻ നിങ്ങളെന്നോട് കെഞ്ചും…..
ഞാൻ പൊറുത്തു തന്നില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടമാവുന്നത് സ്വന്തം മോനെ തന്നെയാവും ….
ഈ പറഞ്ഞതിനുള്ള മറുപടിയെല്ലാം ഞാൻ അന്നേക്ക് മാറ്റി വെച്ചിട്ടുണ്ട് മനസ്സിൽ…
ഹിമ അതും പറഞ് കൊണ്ട് അവരുടെ അടുത്ത് കൂടി അമർത്തിയൊന്ന് അടിച്ചു വാരിയപ്പോൾ ചൂല് ഭാഗ്യത്തിന്റെ കാലിൽ തട്ടിയിരുന്നു….
എങ്കിലും അവൾ പറഞ്ഞ ആ വാക്കുകളിലെ ഭയം അവരെ ഒരു നിമിഷത്തേക്ക് വരിഞ്ഞു മുറുക്കിയിരുന്നു…..
(തുടരും)