The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആയിഷ അക്ബർ
അവളുടേ ഔദാര്യത്തിൽ കഴിയാനൊന്നും എന്നേ കൊണ്ട് പറ്റില്ല…..
ഉള്ളിലെ ദേഷ്യം പല്ലുകൾക്കിടയിലിട്ട് ഞെരിച്ചു കൊണ്ടാണ് അവളത് പറഞ്ഞത്…..
കിരൺ ഫോണിൽ ആരോടോ കേസിന്റെ കാര്യം സംസാരിക്കുന്നത് കേൾക്കാം….
ജാനകി സ്വയം മറന്ന് ഒരേയിരിപ്പാണ്….
ഇടയ്ക്കിടെ നിറഞ്ഞു വരുന്ന കണ്ണുകൾ അമർത്തി തുടക്കുന്നുമുണ്ട്….
വീണയുടെ വാക്കുകൾ അവരാരും കേട്ടതായി പോലും നടിക്കുന്നില്ലെന്നത് കണ്ടതും അവൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…..
ജാനകിയെ കാണും തോറും അവൾക്കുള്ളിലെ ദേഷ്യം ആളി കത്തി…..
അമ്മേ ഞാൻ വക്കീലിനെ കൂട്ടി സ്റ്റേഷൻ വരെയൊന്ന് ചെല്ലട്ടെ…..
കിരണത് പറഞ് കൊണ്ട് പോകാൻ തുടങ്ങിയതും വീണ അവന് മുമ്പിലേക്ക് കയറി നിന്നു…..
എന്താ നിന്റെ ഉദ്ദേശം…..
ഇനിയും ഇവിടെ തന്നെ നിൽക്കാനാണോ….
അവളുടേ കണ്ണിൽ അഗ്നി യായിരുന്നു…
പിന്നെ ഇത്ര വേഗം എങ്ങോട്ട് മാറും…..
അവന്റെ ചോദ്യം ദയനീയമായിരുന്നു….
എങ്ങോട്ട് മാറിയാലും കുഴപ്പമില്ല….
ഏത് നരകത്തിലേക്കായാലും….
എന്നാൽ അവളുടെ ഔദാര്യത്തിൽ നിൽക്കാൻ മാത്രം എന്നേ കൊണ്ട് പറ്റില്ല….
ഈ നിമിഷം ഇവിടെ നിന്നിറങ്ങിയേ തീരു….
വീണ ദേഷ്യത്തോടെ അത് പറയുമ്പോൾ ജാനാകിയവളെയൊന്നു നോക്കി….
മോളേ….. ഇത്ര പെട്ടെന്ന് നമ്മൾ മറ്റെങ്ങോട്ട് പോകും…..
ജാനകി പതിയേ അവളോടത് പറഞ്ഞതും അവൾ ദേഷ്യത്തോടെ അവർക്ക് നേരെ തിരിഞ്ഞു…..
വീണ ജാനകിയെ അമർത്തി നോക്കുമ്പോൾ അതിന്റെ അർത്ഥം വ്യക്തമായി മനസ്സിലായത് കൊണ്ട് തന്നെ അവർ താഴേക്ക് മിഴികളൂന്നി…..
വീണാ…. നീയൊന്നടങ്ങ്….
ഇത്ര പെട്ടെന്ന് നമുക്ക് ഇവിടെ നിന്നു മാറാൻ കഴിയില്ല….
അച്ഛൻ ഏതായാലും ഇങ്ങോട്ടൊന്നു വന്നോട്ടെ….
എന്നിട്ട് തീരുമാനിക്കാം….
പെട്ടെന്നൊരാവേഷത്തിൽ ഇവിടെ നിന്നിറങ്ങിയാൽ നമ്മൾ പിന്നെ എങ്ങോട്ട് പോവും….
കിരണത് ചോദിക്കുമ്പോൾ വീണക്ക് ഭൂമി രണ്ടായി പിളർന്ന് താഴേക്ക് താൻ വീണ് പോയിരുന്നെങ്കിലെന്ന് തോന്നി….
ഇത്രയും സുന്ദരിയായ താൻ….
എത്രയെത്ര ആലോചനകൾ വന്നിരുന്നു….
ഡോക്ടർ…. എഞ്ചിനീയർ അങ്ങനെ പലരും….
അതിനേക്കാളൊക്കെ ആയുഷ്കാലം മുഴുവൻ ആഡംബരമായി ജീവിക്കാൻ വേണ്ടി തന്നെയല്ലേ ഇവിടേക്ക് വന്നത്….
അങ്ങനെ പല ആഗ്രഹങ്ങൾ പേറി വന്ന തന്റെ അവസ്ഥ ഇപ്പോഴേന്താണ്…..
ഇവിടെ നിന്നിറങ്ങിയാൽ എങ്ങോട്ട് പോകുമെന്ന് ചോദിക്കുന്ന ഒരു ഭർത്താവ് തന്റെ സ്വപ്നങ്ങളിൽ നിന്ന് പോലും വിദൂരത്തായിരുന്നില്ലെ …..
അവൾക്ക് ഉള്ളിൽ നിന്നൊരു തേങ്ങൽ തൊണ്ടക്കുഴിയിൽ വന്നങ്ങനെ തടഞ്ഞു നിന്നത് പോലെ തോന്നി…
അവളവനെ തന്നെ നോക്കി ശില കണക്കെ നിന്നു…..
അവൻ തന്നേ മറി കടന്ന് പോകുന്നതൊന്നും അവളറിഞ്ഞില്ല….
കുറച്ച് കഴിഞ്ഞതും അവൾ ആ അബോധവസ്ഥയിൽ നിന്നും പുറത്തേക്ക് വന്നു…
നിങ്ങൾക്കല്ലെ പോകാൻ ഇടമില്ലാത്തതുള്ളു…. എനിക്ക് എന്റെ വീടുണ്ട്….
അവളതും പറഞ് ദേഷ്യത്തോടെ ജാനകിയിലേക്ക് തിരിയുമ്പോൾ അവളുടേ ശബ്ദം വളരേ ഉയർന്നിരുന്നു….
അത് വരെ വീണയുടെ മുഖത്ത് നോക്കാൻ കഴിയാതെ ജാനകി നിന്നിരുന്നെങ്കിൽ കൂടി അത് പറഞ്ഞപ്പോൾ അവർക്കും ദേഷ്യം വന്നു….
നിന്റെ വീടെന്ന് പറയണ്ട…. അതെന്റെ കൂടി വീടാണ്…..
ജാനകിയത് പറയുമ്പോൾ അവളെ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു….
മറുത്തൊന്നും പറയാനില്ലെന്ന പോൽ വീണ നിലത്തു കാലുകൾ അമർത്തി ചവിട്ടി അവിടെ നിന്നും അവളുടേ മുറിയിലേക്ക് നടന്നു…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സൂര്യ മുടിയെല്ലാം ഒന്നോതുക്കി വെച്ചു…
അയാൾ മുടി കുത്തിനു പിടിച്ചത് കൊണ്ട് തന്നെ വല്ലാത്ത വേദന……
ഇനി അവന് വേണ്ടി തനിക്കൊന്നും ചെയ്യാനില്ലെന്ന പോൽ നിസ്സഹായായ ആ രംഗം അവളുടേ ഓർമയിലേക്ക് വന്നു…..
അവൾ കണ്ണുകൾ മുറുകെ ചിമ്മി…..
കണ്ണാടിയിൽ തന്റെ കവിളുകളിൽ കാണുന്ന തിണർത്ത പാടുകളിലൂടെ ഒന്ന് വിരലോടിച്ചു…..
ചുമരിലിടിച്ചത് കൊണ്ടാവാം നെറ്റി ചെറുതായോന്ന് പൊട്ടിയിട്ടുണ്ട്…..
ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും ഒരു ബാൻഡെജ് എടുത്ത് അവൾ ആ മുറിയിൽ ഒട്ടിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു….
വൈകുന്നേരത്തേക്ക് അവനിഷ്ടമുള്ള കറികളെന്തെങ്കിലും തന്നെ ഉണ്ടാക്കണം….
ഇനി ആരെയും ഭയക്കേണ്ട കാര്യമില്ലല്ലോ….
അടുക്കളയിൽ കയറിയപ്പോഴേ കണ്ടിരുന്നു തന്നെ പ്രത്യേക ഭാവത്തോടെ നോക്കി നിൽക്കുന്ന ജയ ചേച്ചിയെയും രമ ചേച്ചിയും….
സ്വത്തുക്കൾ മുഴുവൻ കാശി സാറിന്റേതാണല്ലേ….
അവരുടെ ചോദ്യത്തിൽ അതിശയത്തിൽ പരം ഒരു കുഞ്ഞ് സന്തോഷം കൂടി കലർന്നിരുതായി തോന്നി….
അവളോന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു…..
അപ്പോഴാണ് വെള്ളമെടുക്കാൻ വീണയങ്ങോട്ട് വരുന്നത്…..
എന്നാൽ അടുക്കളയിൽ സൂര്യയേ കണ്ടതും അവൾ നിന്നു പരുങ്ങി….
അവളുടേ മുഖത്ത് നോക്കാൻ കഴിയാത്ത വിധം ഞാൻ പാതാളത്തിലേക്ക് താഴ്ത്തപെട്ടവളായില്ലേ……
അവളോട് പറഞ്ഞതും അഹങ്കാരിച്ചതുമെല്ലാം തന്റെ മനസ്സ് ഓർമ പ്പെടുത്തി കൊണ്ടേയിരിക്കുന്നു…..
എന്നാൽ സൂര്യയിൽ യാതൊരു ഭാവ വ്യത്യാസവും തോന്നുന്നില്ല….
അവളെ നോക്കുമ്പോഴെല്ലാം തന്റെ മനസ്സിലേക്ക് വരുന്നത് താൻ സ്വപ്നം കണ്ട രാജ്ഞി യുടെ വേഷമാണ്……
തന്റെ കയ്പിടിയിൽ നിന്നൂർന്ന് പോയ ആ മോഹം…..
ഇത് പോലൊരു രംഗം താനും സ്വപ്നം കണ്ടിരുന്നു…..
അവളെ ഇവിടെ നിന്ന് ആട്ടിയിറക്കി ഈ കൊട്ടാരത്തിന്റെ റാണിയായി ജീവിക്കുക എന്നുള്ളത്……..
എന്നാൽ വിധി എല്ലാം കീഴ് മേൽ മറിച്ചു….
ഓർക്കാത്തൊരു നേരത്തു എല്ലാം തകർന്നടിഞ്ഞു…..
ഇതെല്ലാം തന്റെ നാട്ടിലറിയുമ്പോഴോ….
വീണ്ടും അവൾക്ക് മുമ്പിൽ താനൊന്നുമല്ലാതാവും…..
അവൾക്ക് എല്ലാം കൂടി ആലോചിച് തല പെരുത്ത് തുടങ്ങിയിരുന്നു……
കോടികൾ വില മതിക്കുന്ന ഈ കൊട്ടാരത്തിൽ നിന്നും തെരുവിലേക്കിറങ്ങേണ്ട അവസ്ഥയാണ്….
ഉള്ളിലൊരു ഗദ്ഗദം വന്നു നിന്നിരുന്നവളുടെ…..
അവൾ വെള്ളം പോലും എടുക്കാതെ ദേഷ്യത്തോടെ മുറിയിലേക്ക് നടന്നു….
സൂര്യ വീണയെ കാണുന്നുണ്ടെങ്കിലും കണ്ടില്ലെന്ന മട്ടിൽ അവളുടേ ജോലികളിലേക്ക് തിരിഞ്ഞു…..
അവനിഷ്ടമുള്ള തെല്ലാം ഉണ്ടാകുമ്പോഴും ഇന്നവന് ഇതൊന്നും ആസ്വദിച്ചു കഴിക്കാൻ പറ്റില്ലെന്ന് അവൾക്കറിയാമായിരുന്നു….
അവനെ ഓർത്തൊരു വിങ്ങൽ അവളിലും നിറഞ്ഞു നിന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കുറച് നേരം കഴിഞ്ഞ് കാശി കയറി വരുമ്പോൾ കൺ പോളകൾക്ക് കനമുണ്ടായിരുന്നു…..
അവനിഷ്ടപ്പെട്ട ഭക്ഷണം അവന് മുമ്പിൽ നിരത്തുമ്പോഴും അവന് കഴിക്കാൻ തോന്നിയില്ല….
നീ…. നീയുണ്ടാക്കിയതാണോ. ഇതെല്ലാം…
അവൻ ചെറു ചിരിയാലെ അവളോട് ചോദിച്ചു….
അവൾ അതേയെന്ന് തലയാട്ടി…..
ഭക്ഷണം നന്നായിട്ടുണ്ട്…. എനിക്കെന്തോ വിശപ്പ് തോന്നാത്തത് കൊണ്ടാണ് കേട്ടോ….
മുഴുവൻ കഴിക്കാതെ എഴുന്നേൽക്കുമ്പോൾ അത് തന്നെ വേദനിപ്പിക്കരുതെന്ന് കരുതി തന്നെയാവും അവൻ കൂട്ടിച്ചേർത്തത്…..
അവന്റെ അവസ്ഥ അറിയുന്നത് കൊണ്ട് തന്നെ തനിക്ക് ദുഖമൊന്നും തോന്നുന്നില്ലെങ്കിൽ കൂടി അവന്റെ ആ ഒരു പരിഗണന മാത്രം മതിയായിരുന്നു മനസ്സ് നിറയാൻ……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രമേ…. ഭക്ഷണം കൊണ്ട് വരൂ…..
പതിവ് പോലെ അത്താഴം കഴിക്കാൻ മേശ മേൽ വന്നിരുന്നതായിരുന്നു ജാനകിയും വീണയും…..
എന്നാൽ ഏറെ നേരം കാത്തിരുന്നിട്ടും ആരും വരാത്തത് കൊണ്ട് തന്നെ അവർ അടുക്കള വരെ ഒന്ന് പോയി…..
രമയും ജയയും അവിടെ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്…..
ജാനകി ദേഷ്യം കൊണ്ട് വിറച്ചു…..
എത്ര നേരമായെടി നിങ്ങളോട് ഭക്ഷണം കൊണ്ട് വരാൻ പറഞ്ഞിട്ട്….
ജാനകി ദേഷ്യത്തോടെയത്
പറയുമ്പോഴും അവർക്കൊരു കുലുക്കവുമുണ്ടായിരുന്നില്ല…….
അവർ കഴിക്കുന്നത് തുടർന്നു….
എത്ര ധൈര്യമുണ്ട് നിങ്ങൾക്ക്…
ഞങ്ങൾ കഴിക്കുന്നതിനു മുന്പേ വെട്ടി വിഴുങ്ങാൻ….
പല്ലുകൾ ഞെരിച്ചു കൊണ്ട് വീണയായിരുന്നു അത് പറഞ്ഞത്…..
അപ്പോഴും അവരിൽ യാതൊരു ഭാവ വ്യത്യാസവുമില്ലാത്തത് ജാനകിയെയും വീണയെയും ചൊടിപ്പിച്ചിരുന്നു…..
ഞങ്ങൾ കഴിക്കാതെ നിങ്ങളങ്ങനെ വീട്ടിവിഴുങ്ങേണ്ട……
അതും പറഞ് വീണ അവരുടെ മുമ്പിലിരുന്ന പാത്രം ഒരൊറ്റ തട്ടായിരുന്നു……
അവൾ ദേഷ്യം കൊണ്ട് നിന്ന് വിറക്കുന്നുണ്ട്….
പാത്രത്തിൽ നിന്നും ക്യാരറ്റ് തോരൻ അവിടമാകെ ചിതറി……
രമയും ജയയും ഭയത്തോടെ ഇരുവരെയും നോക്കി…….
ജാനകി അഭിമാനത്തോടെ തന്റെ മരുമകളിൽ മിഴികൾ പതിപ്പിച്ചു….
എന്താ ഇവിടെ….
സൂര്യയുടെ ശബ്ദം അവിടെ ഉയർന്നതും അവിടമാകെ ഒരു നിശബ്ദത പുൽകി….
വീണയുടെ ഹൃദയം എന്തോ ശക്തിയായി മിടിച്ചു തുടങ്ങി…..
എന്തെന്നറിയില്ല…. ഇപ്പോൾ അവളുടേ സാമീപ്യം പോലും തന്നെ വല്ലാതെ വിറ കൊള്ളിക്കുന്നുണ്ട്….
എന്താ ജയ ചേച്ചി……
വീണയെയും ജാനാകിയെയും കണ്ടില്ലെന്ന് നടിച്ചു സൂര്യ ജയയോടാണ് ചോദിച്ചത്….
അപ്പോഴേക്കും ശബ്ദം കേട്ടത് കൊണ്ടാവാം കാശിയും വാതിൽ പടി വരെ വന്നു അകത്തേക്ക് നോക്കി നിൽക്കുന്നുണ്ട്….
ഞങ്ങൾ…. ഭക്ഷണം കഴിക്കുകയായിരുന്നു മോളേ….
അവരൊന്നും കഴിക്കാതെ ഞങ്ങൾ കഴിച്ചത് കൊണ്ട്…..
ജയ പറഞ് പാതിക്ക് വെച്ച് നിർത്തി……
സൂര്യക്ക് ദേഷ്യം വന്നു…..
നിങ്ങളെന്തിനാ അതിന് പേടിക്കുന്നത്…..
ഞാൻ പറഞ്ഞിരുന്നതല്ലേ ഒമ്പത് മണിക്ക് ശേഷം ആരെയും കാത്തു നിൽക്കേണ്ടതില്ലെന്ന്..
മുമ്പത്തെ പോലെ അർദ്ധ രാത്രി വരെയൊന്നും നിങ്ങള് പട്ടിണി കിടക്കേണ്ട ആവശ്യം ഇനിയില്ല….
ഒമ്പത് മണിക്ക് ശേഷം വരുന്നവർ ആരായാലും സ്വയം ഭക്ഷണം എടുത്ത് കഴിക്കുക…..
അതിനി ആരായാലും….
ഒരു പാത്രത്തിലേക്ക് ഭക്ഷണം വിളമ്പി കഴിക്കാൻ പറ്റാത്തവരൊന്നും ഇപ്പൊ ഇവിടെയില്ല…..
അവൾ ഗൗരവത്തോടെ അത് പറയുമ്പോൾ അത് തങ്ങളെ ഉദ്ദേശിച്ചാണെന്നത് ജാനകിക്കും വീണക്കും മനസ്സിലായിരുന്നു……
അവർ അപമാനത്താൽ തല കുനിച്ചു…..
ഓരോ നിമിഷവും ഇതൊന്നും തങ്ങളുടേതല്ല എന്നത് മനസ്സ് മറന്ന് പോകുകയാണ്…..
എല്ലാം തങ്ങളിൽ നിന്ന് കൈ വിട്ട് പോയി എന്ന് ഉൾകൊള്ളാൻ മനസ്സ് പോലും തയ്യാറായിട്ടില്ല എന്നതാണ് സത്യം….
കാശി അവിടെ നടക്കുന്ന രംഗം വീക്ഷിക്കുന്നത് തല കുനിച്ചു നിൽക്കുകയാണെങ്കിൽ പോലും അവരറിയുന്നുണ്ടായിരുന്നു…..
പിന്നേ…. നിങ്ങള് ഭക്ഷണം കഴിച് കിടന്നോളു….
രാവിലെ നേരത്തെ എണീക്കുന്നതല്ലേ….
ഇതെല്ലാം ആരു ചെയ്തോ അവർ തന്നെ വൃത്തിയാക്കട്ടെ….
തിരിഞ്ഞു നിന്ന് നിലത്തു കിടക്കുന്ന തോരനിലേക്ക് നോക്കി അതും കൂടി കൂട്ടി ചേർത്ത് സൂര്യ പോകുമ്പോൾ വീണ മിഴികളൊന്നുയർത്തി അവളെ ദേഷ്യത്തോടെ നോക്കി….
അവളുടേ കണ്ണുകളിൽ സൂര്യയെ കത്തിയേരിക്കാൻ മാത്രം അഗ്നി പാറുന്നുണ്ടായിരുന്നു…..
ആരുടേയും ദേഷ്യത്തിന് കാത്തു നിൽക്കാതെ അവൾ അടുക്കള വിട്ടിറങ്ങി പ്പോയി….
കാശ്ശിയോടൊപ്പം നടന്ന് പോകുന്ന സൂര്യയേ കാണുമ്പോൾ വീണ്ടും അവളുടേ മനസ്സ് വിങ്ങലിന്റെ അവസാന ആഴവും അറിയുന്നുണ്ടായിരുന്നു…..
(തുടരും)