രചന – Aysha Akbar
എന്റെ മോളേ കൊണ്ട് പോവാൻ എനിക്ക് നിന്റെ സമ്മതം വേണോടീ… അവളെ യീ രാഘവൻ കൊണ്ട് പോവുക തന്നെ ചെയ്യും….കണ്ണിലെരിയുന്ന ദേഷ്യത്തിനൊപ്പം അയാൾ അന്നയുടെ കൈകളിലെ പിടുത്തതിനും മുറുക്കം കൂട്ടി…..കയ്യിലണിഞ്ഞിരുന്ന കുപ്പിവളകൾ വെളുത്ത നിറത്തിലുള്ള അവളുടെ കൈകളിൽ മുറിപ്പാടുകൾ ബാക്കിയാക്കി താഴെക്കുതിർന്നു വീണു….
അത്രയും വലിയൊരു മനുഷ്യനെ എതിർക്കാൻ തന്നെ കൊണ്ടാവില്ലെന്നറിഞ്ഞിട്ടും ത്രേസ്സ്യ തന്റെ ശ്രമം തുടർന്ന് കൊണ്ടിരുന്നു…. ആളുകൾ ചുറ്റും കൂടി നിന്നിരുന്നെങ്കിലും ജയിൽ പുള്ളിയായ രാഘവനെ എതിർക്കാൻ ഒരാളുടെയും നാവ് പോലും പൊങ്ങിയില്ല…..എങ്കിലും എല്ലാവരിലും സഹതാപം തളംകെട്ടി നിന്നു…..
കയ്യിൽ കിട്ടിയ വലിയൊരു മരക്കഷണവുമായി ത്രേസ്സ്യ രാഘവന് നേരെ വീശിയെങ്കിലും അവനതിനെ ഇടത് കൈ കൊണ്ട് തടുത്തു അവളെ പിറകിലേക്ക് ശക്തിയായി തള്ളിയിരുന്നു…..ചുമരിൽ ശക്തിയായി ഇടിച്ചതിനാലാവണം ത്രേസ്യയുടെ നെറ്റിയിൽ നിന്നും രക്തം വന്നു കൊണ്ടിരുന്നു…..
അമ്മച്ചീ……… എന്ന് വിളിച്ചു ത്രേസ്സ്യക്കരികിലേക്ക് കുതറിയോടിയ അന്നയെ മുടികുത്തിനു പിടിച്ചയാൾ അയാളിലേക്ക് ചേർത്തു….എടി ത്രേസ്യെ…ഇവളെയിനി നീ കാണില്ല…. ഇവളെ ഞാനങ്ങു കൊണ്ട് പോവാ…തള്ളേടെ സൗന്ദര്യം അപ്പാടെ കിട്ടിയ ഇവളെ കൊണ്ടെനിക്ക് ആവശ്യങ്ങളുണ്ടെന്ന് കൂട്ടിക്കോ…..അയാൾ ക്രൂരമായി അട്ടഹസിച്ചു….ഒരു അപ്പനിൽ നിന്നും വാത്സല്യത്തിന് പകരം വന്ന കാമത്തിന്റെ നോട്ടം അന്നയുടേയുള്ളിലെ മുറിവിന്റെ ആഴം കൂട്ടി കൊണ്ടിരുന്നു…..
എന്റെ മോളേ കൊണ്ട് പോവല്ലെടാ ദുഷ്ടാ….നിലത്തു വീണു കിടക്കുകയായിരുന്ന ത്രേസ്സ്യ അവന്റെ കാലുകൾ കൂട്ടിപ്പിടിച്ചു….രാഘവൻ അവന്റെ കാലുകൾ കൊണ്ടവളെ തൊഴിച്ചെറിഞ്ഞു…..അന്നയുടെ കൈകൾ പിടിച്ചു വലിച്ചു കൊണ്ട് മുറ്റത്തേക്കിറങ്ങിയതും തന്റെ നെഞ്ചിൽ പതിച്ച ശക്തമായ ആ ചവിട്ടിൽ ചവിട്ടിയതാരെന്നറിയും മുന്പേ പിറകിലേക്ക് വീണു പോയിരുന്നയാൾ…
ആ നിമിഷം അന്നയുടെ കൈകളിലെ പിടി വിട്ട് തന്നെ ചവിട്ടിയവനു നേരെ ചീറി വരുമ്പോൾ അയാളോന്നു പതറിയിരുന്നു…..ചുറു ചുറുക്കുള്ള ആ മുഖത്തെ ആ മുഖത്തെ ഗൗരവത്തോടൊപ്പം അവനണിഞ്ഞിരുന്ന കാക്കി കുപ്പായവും രാഘവനെ തെല്ലോന്ന് ഭയപ്പെടുത്തിയിരുന്നു…എങ്കിലും അയാൾ പിന്മാറാൻ ഒരുക്കമല്ലായിരുന്നു….. അയാളുടെ കൈകൾ അവന് നേരെ വീശുമ്പോഴേക്കും ബലിഷ്ടമായ അവന്റെ കൈകളതിനെ തടുക്കാൻ കഴിവുള്ളവയായിരുന്നു…. രാഘവന്റെ കൈകൾ തടുക്കുന്നതോടൊപ്പം ആഞ്ഞടിച്ച അടിയിൽ അവന്റെ മൂക്കിൽ നിന്നും രക്തം വന്നിരുന്നു….
പുതുതായി നമ്മുടെ നാട്ടിൽ ചാർജെടുത്ത എസ്ഐആണ്…..ആൾക്കൂട്ടത്തിനിടയിൽ നിന്നും ആ പിറു പിറുക്കൽ ഉയർന്നു കേട്ടിരുന്നു….ഇനിയും അവനെ എതിർത്തു നിൽക്കാൻകഴിവില്ലെന്നതുറപ്പായത്തിനാലാവാം രാഘവൻ ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി അവിടെ നിന്നും ഓടി രക്ഷപ്പെട്ടിരുന്നു…..
ഇരു കൈകളും ചേർത്ത് പിടിച് കൊണ്ട് ത്രേസ്സ്യ ആ ചെറുപ്പക്കാരനോട് നന്ദി പറയുമ്പോഴും ആ മിഴികൾ നിറഞ്ഞിരുന്നു…..ഞാൻ സിദ്ധാർഥ്… ഇവിടുത്തെ പുതിയ എസ് ഐ യാ….. ഈ വളവ് കഴിഞ്ഞുള്ള തൊമ്മിച്ചായന്റെ വീട്ടിൽ ഞാനുണ്ടാകും…. എന്ത് ആവശ്യത്തിനും എന്നെ വിളിക്കാം….. ഒന്ന് കൊണ്ടും പേടിക്കണ്ട…..
ഗൗരവമുള്ള ആ മുഖത്തെ പുഞ്ചിരിക്ക് വല്ലാത്തൊരു ഭംഗിയായിരുന്നു….
ത്രേസ്സ്യയുടെ മനസ്സിൽ ആശ്വാസത്തിന്റെ പൊൻകിരണങ്ങൾ വീശാൻ കെൽപ്പുള്ളതായിരുന്നവന്റെയാ പുഞ്ചിരി…..അടിക്കിടയിൽ തലയിൽ നിന്നും തെറിച്ചു വീണ തൊപ്പിക്കായി അവൻ ചുറ്റും കണ്ണുകളോടിച്ചു…
അപ്പോഴാണ് വെളുത്തു മെലിഞ്ഞ കൈകൾ തൊപ്പിയുമായി തന്നിലേക്ക് നീണ്ടു വരുന്നതവൻ കണ്ടത്….
സുന്ദരമായ ആ കൈകളിൽ നിന്നും തൊപ്പിയെടുക്കുമ്പോൾ അവൻ പതിയെ തലയുയർത്തി അവളിലേക്ക് നോക്കി….
ഒരു നിമിഷം അവന്റെ ഹൃദത്തിലേക്കാ മിഴികൾ ആഴ്ന്നിറങ്ങിയിരുന്നു…. വിടർന്ന മിഴികൾ കരഞ്ഞു കലങ്ങിയിരുന്നെങ്കിലും അവ ജ്വലിച്ചു നിന്നിരുന്നു…കണ്ണുനീര് പാടുകൾ തീർത്ത അവളുടെ കവിളുകൾ ചെഞ്ചായം പൂശിയ പോലെ തോന്നിയിരുന്നു…..വിറക്കുന്ന അവളുടെ അദരങ്ങൾക്കെന്നോടെന്തോ പറയാനുണ്ടായിരുന്നു…
എന്റെ മോളാ… അന്ന…അന്നയുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന സിദ്ധാർത്തിനോടായി ത്രേസ്സ്യ പറഞ്ഞു…അവരിൽ നിന്നും പുഞ്ചിരിച്ചു കൊണ്ട് നടന്നകലുമ്പോഴും ഹൃദയത്തിലെന്തെന്നറിയാതോരാസ്വസ്ഥത നിറഞ്ഞു നിന്നിരുന്നു…..
പച്ചപ്പരവതാനി പോൽ മഞ്ഞിൽ കുളിച്ചു നിന്നിരുന്ന കാപ്പിതോട്ടങ്ങളും തേയില തോട്ടങ്ങളും നാട്ടിൻ പുറത്തു കാരനായ എൻറെ കണ്ണിനും മനസ്സിനും പുതിയൊരനുഭൂതിയായിരുന്നു……ദിവസങ്ങൾ നീങ്ങി തുടങ്ങിയപ്പോഴേക്കും ഞാനും ആ നാട്ടിലൊരുവനായി മാറിയിരുന്നു…..
പത്തു തരം പായസം കൂട്ടി സദ്യ കഴിച്ചിരുന്നയെനിക്ക് കള്ളപ്പവും പോത്തിറച്ചിയും കൂടി പ്രിയങ്കരമാക്കിയത് ആ നാടായിരുന്നു…..
ക്രിസ്ത്യാനികൾ കൂടുതലുള്ള അവിടുത്തെ ഏക ആരാധനാലയം അവിടുത്തെ പള്ളിയായിരുന്നു….. അവിടെയും ഞാനെന്റെ ദൈവത്തെ കണ്ടു പിടിച്ചിരുന്നു…..മഞ്ഞു മൂടിയ പുലരികളിൽ ഉമ്മറത്തിരുന്നു ചൂട് ചായ മോന്തി കുടിക്കുമ്പോൾ… കാഴ്ചകളെ മറക്കുന്ന പുകയെ വകഞ്ഞു മാറ്റിയവൾ ആ വഴി പോകുന്നത് പതിവായിരുന്നു…..
ആ മിഴികൾ എന്നെ തിരഞ്ഞു വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു… എന്നോടുള്ള നന്ദിയോ കടപ്പാടോ എന്തൊക്കെയാ നിറഞ്ഞു നിന്നിരുന്നാ നോട്ടത്തിൽ…..അവൾക്കായൊരു പുഞ്ചിരി എന്നുമെന്റെ ചൊടികളിൽ നിറഞ്ഞു നിന്നിരുന്നു…..പൈപ്പ് കേടായത് കൊണ്ട് തന്നെ അന്ന് വെള്ളമുണ്ടായിരുന്നില്ല…
കുളിക്കാൻ വേണ്ടി കോൺസ്റ്റബിൾ ജോസഫേട്ടനെന്നെ കൂട്ടി കൊണ്ട് പോയത് അവിടുത്തെ കൊല്ലിയിലേക്കായിരുന്നു …..ആദ്യമായി കേൾക്കുന്ന ആ വാക്കിലുള്ള ആ അത്ഭുതം കാഴ്ചയിലും എനിക്ക് ബാക്കിയായിരുന്നു…..മരങ്ങളാൽ ചുറ്റപ്പെട്ട ആ സ്ഥലത്ത് വെള്ളം കുളം പോൽ കാണപ്പെട്ടു… എന്നാലെന്നെ ആകർഷിച്ചതത്രയും അവയുടെ ഉറവിടമായിരുന്നു….. രണ്ട് മലകൾക്കിടയിൽ നിന്നായിരുന്നു അവ ഒഴുകി വന്നിരുന്നത്…
അവയുടെ കുറച്ചകലെയായി മലകളിൽ നിന്നും വരുന്ന കുഞ്ഞരുവികളുമുണ്ടായിരുന്നു…. കല്ലുകൾ കൂട്ടി വെച്ചവയെ ഒരു വെള്ളക്കെട്ടായി തീർത്തിരുന്നു…..മഞ്ഞു മൂടി കിടന്ന മലകൾ ക്കിടയിലൂടെ വന്നു വീഴുന്ന വെള്ളം കണ്ണിമ വെട്ടാതെ ഞാൻ നോക്കി നിന്നിരുന്നു….മരം കോച്ചുന്ന ആ തണുപ്പിലും ഭാവ ഭേദങ്ങളെതുമില്ലാതെ പല്ല് തേക്കുകയും കുളിക്കുകയും ചെയ്യുന്ന ജോസഫെട്ടനെ ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു….
ഞാൻ നോക്കി നിക്കുന്നത് കണ്ടിട്ടാവണം നരച്ച മുടിയിലൂടെ സോപ്പ് തേക്കുമ്പോഴും വിടവ് വീണ പല്ലുകൾ കാട്ടിയെന്നെ നോക്കി ചിരിച്ചത്…..ഞാനാ വെള്ളത്തിൽ കാൽ വിരലുകൾ കൊണ്ട് പതിയെ തൊട്ട് നോക്കിയിരുന്നു…..സിരകളിൽ ഓടുന്ന രക്തം പോലും ഐസായത് പോലെ തോന്നിയെനിക്ക്….പതിയെ മുട്ടോളം ഞാനാ വെള്ളത്തിലേക്കിറങ്ങി… പിന്നെ ഒന്നും നോക്കിയില്ല.. ഒറ്റ മുങ്ങലായിരുന്നു…..
അധരങ്ങൾ വിറച്ചു മരവിച്ച അവസ്ഥയിൽ നിൽക്കുന്ന എന്നെ കണ്ട് ജോസഫെട്ടൻ ചിരിച്ചോണ്ടിരുന്നു…..എങ്ങനുണ്ട് സാറേ ഞങ്ങളുടെ നാട്…..ജോസഫ് ഏട്ടൻ അത് ചോദിക്കുമ്പോഴേക്കും മലകളും മരങ്ങളും അരുവികലും ചോലകളും വെള്ളച്ചാട്ടങ്ങളും ഭൂമിയെ പൊതിഞ്ഞു ഭംഗിയായി ഒരുങ്ങി നിൽക്കുന്ന കാപ്പി തോട്ടങ്ങളുമെല്ലാം എന്റെ മനസ്സിലേക്കോടിയെത്തിയിരുന്നു…….
മനോഹരം….പറയുമ്പോൾമനസ്സാക്കെയൊന്ന് തണുത്തിരുന്നു….നിങ്ങളുടെ നാടെങ്ങനെയാ…പാടങ്ങളും വയലുകളും കവുങ്ങുകളുംഅവക്കിടയിലൂടെയുഴുകുന്ന ചെറിയ കൈച്ചാലുകൾ അമ്പലത്തിനു മുന്നിലുള്ള കൂറ്റനായ ആൽമരം…. ജാതി മത ഭേദമന്യേ സൗഹൃദങ്ങളെ ഊട്ടിയുറപ്പിച്ചതും അവിടെ വെച്ച് തന്നെയായിരുന്നു…തോട്ടിലേക്ക് തല കുത്തി മറിയുക…മീൻ പിടിക്കുക…
മനോഹരമായ എന്റെ നാട് മനസ്സിലൊരു കുളിര് നിറച്ചു…ഒരു ദിവസം ജോസഫെട്ടനെ കൂട്ടി തീർച്ചയായും നാട്ടിലെക്കൊന്ന് പോകണമെന്ന് ഞാൻ മനസ്സിൽ വിചാരിച്ചിരുന്നു.ഭാര്യയേം മക്കളേം ഒക്കെയൊന്ന് കൊണ്ട് വാ സാറേ… അവരും കാണട്ടെ ഇതൊക്കെ….പെട്ടെന്ന് എന്റെ മുഖത്ത് വന്ന മൗനം അയാൾക്ക് മനസ്സിലായതെങ്ങനെയെന്നറിയില്ല…
എന്നതാ സാറേ….ഭാര്യയൊന്നും കൂടെയില്ല ജോസഫെട്ടാ….നിറഞ്ഞു വന്ന മിഴികൾ ദൂരേക്ക് പായിച്ചു കൊണ്ട് ഞാൻ പറഞ്ഞു നിർത്തി…..എന്താ പിരിഞ്ഞു താമസിക്കുകയാണോ….അങ്ങേയറ്റം സഹതാപത്തോടെ ജോസഫേട്ടൻ ചോദിക്കുമ്പോഴും എന്ത് പറയണമെന്നെനിക്കറിയില്ലായിരുന്നു…..
പിരിഞ്ഞു താമസിക്കുകയാണ്… എന്നെ വേണ്ടാനിട്ടാവും എന്നെ ഇട്ടേച്ചവൾ പോയത്….എന്റെ മുഖത്ത് പടർന്ന കാർമേഘം കാണാൻ കഴിയാനിട്ടാവണം വീണ്ടുമൊരു ചോദ്യത്തിന് ജോസഫേട്ടൻ മുതിരാതിരുന്നത്…..തല തൂവർത്തി ഉമ്മറത്തെ അയയിൽ തോർത്തു മുണ്ട് വിരിച് തിരിയുമ്പോഴാണ് ഞാനവളെ കണ്ടത്….മഞ്ഞു പൊതിഞ്ഞ ആ വഴിയിലൂടെ വരുമ്പോഴേനിക്ക് മുഖം വ്യക്തമായിരുന്നില്ല…
പുക പടലങ്ങൾക്കിടയിൽ നിന്നും അവളുടെ മിഴികൾ ഞാൻ തെളിഞ്ഞു കണ്ടു..മുത്തശ്ശി പറഞ്ഞു കേട്ട കഥകളിലെ ദേവലോകത്തെ അപ്സ്സരസായി തോന്നിയിരുന്നെനിക്കവളെ…..ഇതേയ് അമ്മച്ചി തരാൻ പറഞ്ഞതാ…..എനിക്ക് നേരെ നീട്ടിയ ആ പാത്രം വാങ്ങുമ്പോഴും എന്റെ ചുണ്ടിലൊരു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു…..പാത്രം തുറന്ന് നോക്കിയപ്പോൾ ചൂടു പാറുന്ന കപ്പയായിരുന്നതിൽ.കൂട്ടത്തിൽ കുറച്ചു അച്ചപ്പവുംകുഴലപ്പവുമൊക്കെയുണ്ടായിരുന്നു….
ഞാനതിൽ നിന്നൽപ്പം ചൂട് കപ്പ വായിലേക്കിടുമ്പോഴും അവളെന്നെ തന്നെ നോക്കി നിന്നിരുന്നു…..ചൂടുള്ള കപ്പ തൊണ്ടയിലൂടെ ഇറങ്ങുമ്പോൾ മരവിച്ച അവസ്ഥയിൽ നിന്നും ഒരു ചൂട് ശരീരത്തിലാകെപടർന്നിരുന്നു…..നന്നായിട്ടുണ്ടെന്ന് പറ അമ്മച്ചിയോടു…..പുഞ്ചിരിച്ചു കൊണ്ട് ഞാനത് പറയുമ്പോൾ അവളുടെ മുഖത്തു പ്രകാശം പരന്നിരുന്നു…..അവൾ പോകാനൊരുങ്ങിയെങ്കിലും ഒന്ന്തിരിഞ്ഞു നിന്നു…എന്താണെന്ന അർത്ഥത്തിൽ ഞാൻ അവളെ നോക്കുമ്പോഴേക്കും അവളിരു കൈകളെന്റെ മുമ്പിൽ കൂപ്പിയിരുന്നു…നന്ദിയുണ്ട്….. അണയാൻ പോകുകയായിരുന്ന ഒരു തിരി നാളത്തിന് തണലായതിനു…..പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞു തൂവിയിരുന്നു…..
ഏയ്…. അന്നാ.. കരയല്ലേ…സന്തോഷം കൊണ്ടാണ് സാറേ…..സന്തോഷം കൊണ്ടായാലും സങ്കടം കൊണ്ടായാലും ഈ മിഴികൾ നിറയുമ്പോൾ കാണാൻ തീരെ ഭംഗിയില്ല…ഞാൻ പുഞ്ചിരിച്ചു കൊണ്ടത് പറയുമ്പോൾ അവളുടെ ചൊടികളിൽനാണത്തിൽ കലർന്ന ഒരു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു……ഇതെന്നതാ സാറേ പാത്രത്തിൽ….ജോസഫേട്ടൻ ഉള്ളിൽ നിന്നും ഇറങ്ങി വന്നെന്റെ കയ്യിലെ പാത്രം വാങ്ങി…
ഇതാര് കൊണ്ട് തന്നതാ സാറേ….അത് അന്ന…..ആാാാ…. ത്രേസ്സ്യ കൊടുത്ത് വിട്ടതാകും…. അവറ്റങ്ങൾക്ക് ഇതിന്റെ പണി കൂടിയുണ്ടേയ്യ്…..ഇതൊക്കെ ഉണ്ടാക്കി ടൗണിൽ കൊണ്ട് പോയി കൊടുക്കും… പിന്നെ നമ്മടെ ജോയിടെ എസ്റ്റേറ്റിൽ പണിക്കും പോവും….. ആ പെൺകൊച്ചു കൊറച്ചു പഠിച്ചതാ….. പുറത്തൊക്കെ പോയി ബാക്കി പഠിക്കാനൊന്നും അവരെ കൊണ്ടാവില്ല…
ഇപ്പൊ ആ ബീനേടെ തുന്നൽ പീടിയയിലാ…..കഷ്ടമാണ് സാറേ അതുങ്ങളുടെ കാര്യം….കുഴലപ്പം കടിച്ചു കൊണ്ട് ജോസഫെട്ടനത് പറഞ്ഞു നിർത്തുമ്പോൾ എന്റെ നെഞ്ചിലും ഒരു നോവ് പടർന്നിരുന്നു…..പള്ളിയിൽ അച്ഛനെ കാണാൻ വേണ്ടി പോയപ്പോൾ മനോഹരമായ കോയറിലേക്കെന്റെ ശ്രദ്ധ ഞാൻ പോലുമറിയാതെ നീണ്ടു പോയിരുന്നു…
ഇളം റോസ് നിറത്തിലുള്ള ചുരിദാറായിരുന്നു അവളുടെ വേഷം…. മനോഹരമായി പാടുന്ന അവളെ ഞാൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു…..എന്നെ കണ്ടതും അവളോടി വന്നു….സാറെന്താ ഇവിടെ……അച്ഛനെ കാണേണ്ട ഒരാവശ്യമുണ്ടായിരുന്നു……..അന്ന നന്നായി പാടുന്നുണ്ടല്ലോ….അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി വിടർന്നു….. ആ കണ്ണുകളിലാകെ പ്രകാശം പരന്നു…….
അന്ന വീട്ടിലേക്കാണെങ്കിൽ കയറിക്കോ….ഒന്ന് മടിച്ചു നിന്നെങ്കിലും മനസ്സിലെന്തോ ആലോചിച് അവൾ ജീപ്പിൽ കയറിയിരുന്നു….അന്ന ഏത് വരെ പഠിച്ചു…. പ്ലസ് ടു വരെ… ക്ലാസ്സിലൊക്കെ ഫസ്റ്റ് ഞാനായിരുന്നു…..വല്ലാത്ത സന്തോഷത്തോടെ അവൾ പറഞ്ഞു പിന്നെന്താ തുടർന്ന് പഠിക്കാതിരുന്നത്….ഇവിടുത്തെ സ്കൂളിൽ പ്ലസ് ടു വരെയേ യുള്ളൂ… പിന്നെ ദൂരെ ടൗണിൽ പോയി പഠിക്കണം…. അതൊക്കെ അമ്മച്ചിക്ക് പേടിയാ….
നിരാശയോടെ പറഞ്ഞു നിർത്തുമ്പോൾ അവളുടെ മനസ്സിൽ കുരുങ്ങിക്കിടന്നിരുന്ന നൊമ്പരം ഞാനറിഞ്ഞിരുന്നു….അന്ന് വന്നത് ശെരിക്കും അന്നയുടെ അച്ഛൻ തന്നെയാണോ….എന്റെ ചോദ്യം അവളിലുണ്ടാക്കിയ അസ്വസ്ഥത എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു… ഭയം അവളുടെ മിഴികളെ മൂടിയിരുന്നു….ഇപ്പൊ അന്നയെന്താ ചെയ്യുന്നത്….ചോദിച്ചത് തെറ്റായി പ്പോയിയെന്ന് തോന്നിയത് കൊണ്ട് തന്നെ ഞാൻ വിഷയം മാറ്റാനെന്ന വണ്ണം ചോദിച്ചു…
ഞാൻ രണ്ട് വർഷമായി ബീനേച്ചിടെ കൂടെ തുണികൾ തയ്ക്കുവാ… ആര് ചോദിച്ചാലും ഫാഷൻ ഡിസൈനർ ആണെന്ന് പറയാനാ ബീനേച്ചി പറഞ്ഞിരിക്കുന്നത്….മുഖത്തെ കാർമേഘം നീങ്ങി അവളത് പറയുമ്പോൾ ഞാനും ചിരിച് പോയിരുന്നു….ഈ വഴിയിലേക്കൊന്ന്തിരിയാവോ…..പോകുന്നതിനിടയിൽ അവളൊരു ഇടവഴി ചൂണ്ടി കാണിച്ചു….നമ്മൾ ഇതിലെയല്ലേ പോവാ…ഇതിലെ പോയാലും എത്തും സാറെ….
അവൾ പറഞ്ഞ വഴിയിലൂടെ പോയി എത്തി നിന്നത് മനോഹരമായ ഒരു വെള്ളച്ചാട്ടത്തിനോരത്തായിരുന്നു….മനോഹരമായ ആ വെള്ളം കുത്തിയോഴുകി വരുന്നത് ഒത്തിരി മുകളിൽ നിന്നായിരുന്നു….ഞാൻ മുഖമുയർത്തി വെള്ളച്ചാട്ടത്തിലേക്ക്
നോക്കിയപ്പോഴേക്കുംഇലകൾക്കിടയിലൂടെ ഇഴഞ്ഞു വന്ന ഒരു സൂര്യ കിരണം എന്റെ കാഴ്ച്ചക്ക് തടസ്സം സൃഷ്ടിച്ചിരുന്നു…..വന്നിട്ട് ഇത്ര നാളായിട്ടും ഇതൊന്നും കണ്ടില്ലാന്നു വെച്ചാൽ മോശമല്ലേ….
അവൾ പുഞ്ചിരിച്ചു കൊണ്ട് വെള്ളം കയ്കുമ്പിളിൽ നിറച്ചു മുഖം കഴുകി…. ഞാനും അവളുടെയെടുത്തായിരുന്നു….. ഇലകളെ വകഞ്ഞു മാറ്റി കണ്ണാടി പോലുള്ള വെള്ളത്തിൽ സൂര്യ രശ്മികൾ പതിക്കുമ്പോൾ അവ വെട്ടി തിളങ്ങിയിരുന്നു….ശലഭങ്ങൾ വട്ടമിട്ടു പറക്കുന്ന ആ സ്ഥലം ഒരു ഉദ്യാനമായും തോന്നിയിരുന്നെനിക്ക്….
കല്ലിൽ തട്ടി വീഴാൻ പോയപ്പോഴേക്കും അന്നയെ അവൻ കൈകളിൽ ചേർത്ത് പിടിച്ചിരുന്നു…. അവരുടെ മിഴികൾ തമ്മിൽ കൊരുക്കുമ്പോഴും അവൻ എന്തോ ഓർമയിലെന്ന പോൽ പെട്ടെന്ന് തന്നെ മിഴികളെ പിൻവലിച്ചിരുന്നു…..പിന്നീടുള്ള യാത്രയിലെന്തോ ഒരു മൗനം അവർക്കിടയിൽ കൂട്ട് പിടിച്ചിരുന്നു….
വീട്ടിലേക്കു പോകുമ്പോഴും അവനോടുള്ള ആ വികാരത്തിനു പേരെന്തെന്ന് തിരയുകയായിരുന്നവൾ… അവളറിഞ്ഞു തുടങ്ങിയിരുന്നു അവളുടെ ഹൃദത്തിൽ നുഴഞ്ഞു കയറിയ അവനെ ആട്ടിയോടിക്കാനാവാത്ത വിധം അവൾ ഭലഹീനയാണെന്ന്… ഓർക്കുമ്പോൾ അവളിലൊരു പുഞ്ചിരി തെളിഞ്ഞു നിന്നു…..എന്നാൽ അവൾക്ക് ശേഷം മറ്റാരോടും തോന്നാത്ത ആ അടുപ്പത്തിന് കാരണമെന്തെന്നറിയാതെ കുഴയുകയായിരുന്നവന്റെ മനസ്സ്…..തുടരും

by