19/04/2026

നിയോഗം : ഭാഗം 18

രചന – അഹം

ഞാൻ എന്നിലെ കുറവുകളെ പോലും സ്നേഹിക്കുന്ന ഒരുവളെ ആണ് ആഗ്രഹിച്ചത്…. നിന്നിൽ നിന്നും പ്രതീക്ഷിച്ചതു അതായിരുന്നു…. പക്ഷെ നീ……. നീ…. അങ്ങനെ അല്ലെന്ന് മനസ്സിലായി….. എന്നെ വേണ്ടാത്തവളെ ഇനി എനിക്കും വേണ്ട……. “‘

കൈ ചൂണ്ടി പറഞ്ഞുകൊണ്ട് വാതിൽ വലിച്ചടച്ച് മനു പുറത്തേക്ക് ഇറങ്ങി പോയി…

കേട്ടാവാക്കുകളുടെ ആഘാതത്തിൽ ചലിക്കാനാവാതെ സച്ചുവും…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കണ്ണുകൾ ഇടതടവില്ലാതെ പെയ്യുന്നുണ്ട്…..
എത്ര നേരമായി കണ്ണുകളിൽ നിന്നും നീർതുള്ളികൾ പതിച്ചു തുടങ്ങിയിട്ടെന്ന് അവൾക്ക് തന്നെ അറിയില്ല…..
നെഞ്ചോക്കെ വല്ലാതെ വിങ്ങുന്നുണ്ട്…. മനുവിന്റെ അവഗണന താങ്ങാനാവുന്നില്ല അവൾക്ക്……

അത്രമേൽ ഇഷ്ടപെട്ടുവോ ഹൃദയമേ……

അവനായി മാത്രം മിടിക്കാൻ തുടങ്ങിയോ നീ…..

പക്ഷെ അവന് നിന്നെ വേണ്ടെന്ന് ആണെങ്കിലോ…..

അപ്പൊ ഈ മിടിപ്പ് പോലും മറന്ന് പോകുമോ നീ……

വേണ്ടാന്ന് വെക്കാൻ മാത്രം അത്ര വല്യ തെറ്റാണോ ഞാൻ ചെയ്തത്….. അൽപ സമയം മാത്രമല്ലെ ചോദിച്ചുള്ളൂ…. ജീവിതത്തിൽ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് കുറച്ച് നാളുകളായി ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുന്നത്…. ഓരോ കാര്യവും അഡ്ജസ്റ്റ് ചെയ്തു വരുമ്പോഴേക്കും പുതിയ എന്തേലും പ്രതിസന്ധി മുന്നിലേക്ക് വരും….

ബിസിനസുകാരനായ ഭർത്താവിനെ സ്വന്തം സ്റ്റുഡന്റ് ആയി കാണുമ്പോൾ ഏതൊരു ഭാര്യക്കും ഞെട്ടൽ ഉണ്ടാവില്ലേ…. പറ്റിക്കപ്പെട്ടു എന്നൊരു തോന്നൽ ഉളവാകില്ലേ….. തന്നെക്കാൾ ഇളയവനും കൂടി ആണെന്ന് തോന്നിയാലോ…. എല്ലാം തകരില്ലേ……

എന്നിട്ടും ഞാൻ പിടിച്ചു നിന്നില്ലേ….. എല്ലാം ഒന്ന് ഉൾകൊള്ളാൻ സമയം മാത്രം അല്ലെ ചോദിച്ചുള്ളൂ……

അത് തരാമെന്നു പറഞ്ഞിട്ട് അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ വാക്ക് മാറിയവൻ ഞാൻ അല്ലാലോ മനു അല്ലെ…..

ദാമ്പത്യം എന്നത് ശരീരം കൊണ്ട് മാത്രമുള്ള ബന്ധമാണോ…. മനസ്സിന് അവിടെ സ്ഥാനമില്ലേ……

ശരീരം ആഗ്രഹിക്കാതെ എങ്ങനെ വഴങ്ങി കൊടുക്കും…. മനുവിനെ ഇഷ്ടപെടുന്നുണ്ട്…. ഒന്നിച്ചുള്ള ജീവിതം ആഗ്രഹിക്കുന്നുമുണ്ട്…. മനസ്സും ശരീരവും പക്ഷെ അല്പം കൂടി കാത്തിരിക്കാൻ ആവശ്യപ്പെടുന്നു….. അഭിനയിക്കാതെ തുറന്ന് സ്നേഹിക്കാനുള്ളൊരു സമയം മാത്രം മതി എനിക്ക്….. പക്ഷെ അതുപോലും മനസ്സിലാക്കുന്നില്ലാലോ……

അവന് വേണ്ടി മാത്രം ആർത്തലയ്ക്കുന്ന ഹൃദയത്തോട് അവൾ വെറുതെ കലഹിച്ചുകൊണ്ടിരുന്നു…….

മനു പോയ ശേഷം അവൻ നൽകിയ വേദനയാൽ നീറി തളർച്ചയോടെ ആ ബെഡിൽ തന്നെ കിടന്നു അവൾ…..

സമയം കടന്ന് പോയികൊണ്ടിരുന്നു…….

കരഞ്ഞു കരഞ്ഞു തളർന്നുറങ്ങിയ സച്ചു എഴുനേൽക്കുമ്പോൾ തീരെ അവശയായിരുന്നു……

രാവിലെ കഴിച്ച ദോശ മാത്രമായിരുന്നു ആകെ ഉള്ള ആഹാരം….. ഉച്ചയ്ക്ക് ക്യാന്റീനിൽ പോയെങ്കിലും ഒരു വറ്റു ഉള്ളിലേക്ക് ഇറക്കാൻ സാധിച്ചില്ല….. ആകെ മനസ്സുലഞ്ഞു കിടക്കുവായിരുന്നു……

ഉള്ളിൽ ചെന്ന കോഫിയുടെ ബലത്തിലാണ് ഇത്ര സമയം ശരീരം പിടിച്ചു നിന്നത്…. ഇപ്പൊ വിരൽ തുമ്പു പോലും തളർന്നു തുടങ്ങിയിരിക്കുന്നു……

തൊണ്ട വരണ്ടു തുടങ്ങിയപ്പോൾ അവൾ പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു….

ശരീരമാകെ വിറക്കുന്നുണ്ട്…. വിശപ്പും ദാഹവും മാനസീക സങ്കർഷങ്ങളും കാരണം വാടി കുഴഞ്ഞു പോയവൾ…..

ചുമരിൽ പിടിച്ചുകൊണ്ടു പതിയെ അവൾ കിച്ചണിലേക്ക് നടന്നു….. വേച്ചു വേച്ചു ഹാളിലെത്തിയ അവൾ മുൻപോട്ട് ഒരടി വെക്കാനാവാതെ തളർന്നു പോയി……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

“” ടാ എന്താടാ നീ വെടി കൊണ്ട പന്നിയെപ്പോലെ ഇങ്ങോട്ട് ഓടി വന്നത്…. ടീച്ചറെ കാണാൻ ഓടിയ സ്റുഡന്റിന് എന്തു പറ്റി……എന്തേലും കുരുത്തക്കേട് ഒപ്പിച്ചോ നീ……. ടീച്ചറെ കേറി പീഡിപ്പിച്ചോടാ നീ…..കള്ളപ്പന്നി……….”‘

മനുവിന്റെ വയറിനിട്ട് ഒരു കുത്തു കൊടുത്തുകൊണ്ട് കിരൺ കളിയാക്കി ചിരിച്ചു…..

“” മ്മ് പീഡിപ്പിക്കാനങ്ങോട്ടൊന്നു പോയാലും മതി….മനുഷ്യനെ മര്യാദയ്ക്കൊന്നു തൊടാൻ കൂടി സമ്മതിക്കുന്നില്ല… അവള്ടെ ഒലക്കേമേലെ ഒരു പാപം….. @%#&&₹”‘

മനു പിറുപിറുത്തുകൊണ്ട് പല്ലുകൾ ഞെരിച്ചു അമർഷം കടിച്ചോതുക്കി…..

സച്ചുവിനോടുള്ള ദേഷ്യത്തിൽ ബൈക്കും എടുത്ത് മനു നേരെ വന്നത് കിരണിന്റെ വീട്ടിലേക്കാ……

വന്നത് മുതൽ മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതും പിറുപിറുക്കുന്നതുമല്ലാതെ കാര്യമെന്താണെന്നോട്ട് കിരണിനോട് പറഞ്ഞുമില്ല…..

കുറച്ച് നേരം അവനെ നോക്കി നിന്ന ശേഷം അവസാനം കിരണിനും ദേഷ്യം വന്നു തുടങ്ങി…..

“” ആ പല്ല് ഞെരിച്ചു പൊട്ടിക്കാതെ എന്താനാണെന്നൊന്നു പറയെടാ മൈ @%#&#&…. അവന്റെ മറ്റെലെ ഒരു നടത്തവും മുറുമുറുക്കലും….. “”

മനുവിന്റെ പുറത്തിട്ട് തന്നെ രണ്ട് കൊടുത്തു കിരൺ……

വേദന സഹിക്കാനാവാതെ തിരിച്ചും ഒന്ന് കൊടുത്തു മനു……

“”എന്നെ ഇങ്ങനെ തല്ലാതെ നിന്റെ ഇപ്പോഴത്തെ പ്രശ്നം പറ തെണ്ടി…..””

അവസാനം പരസ്പരം മുട്ട് മടക്കി തല്ല് നിർത്തി രണ്ടാളും മുറ്റത്തുള്ള സ്റ്റോൺ ബെഞ്ചിൽ ഇരുന്നു…..

“” അത്…. അതില്ലെടാ….. എനിക്ക് എന്റെ മനസ്സ് കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല….. “”

തുടക്കം കിട്ടാനാവാതെ മനു കൈകൾ കൂട്ടി ഞെരിച്ചു……

“” ങേ….. അപ്പൊ നീ ടീച്ചറെ കേറി പീഡിപ്പിക്കാൻ ശ്രമിച്ചോ കശ്മലാ……. “”

വല്ലാത്തൊരു നാണം അഭിനയിച്ചുകൊണ്ട് കിരൺ പറഞ്ഞു……

“” മ്മ്…..ഏറെ കുറെ……..””

മനു തല കുനിച്ചു……

“” എടാ സാമാദ്രോഹി…. അവൾ ഇന്ന് രാവിലെ ഇങ്ങോട്ട് വന്നല്ലേ ഉള്ളൂ…. നിന്നെ മര്യാദയ്ക്ക് അറിയ കൂടി ഇല്ല കൊച്ചിന്…. കൂടെ കേട്യോൻ പഠിപ്പിക്കുന്ന ക്ലാസ്സിലെ സ്റ്റുഡന്റും….. ഇന്ന് കിട്ടിയ ഷോക്കിൽ നിന്ന് പുറത്ത് വരും മുൻപേ നീ വീണ്ടും അവൾക്ക് ഷോക്ക് കൊടുത്തോ….. ഇവിടെയെങ്കിലും നിന്റെ അംഗവാല് വിടർത്താതിരുന്നുടെടാ നിനക്ക്……. “‘
അല്പം കുസൃതിയോടെ കിരൺ കാര്യം പറഞ്ഞു……

“” എനിക്ക് തന്നെ അറിയില്ലെടാ ഞാൻ എന്താ ഇങ്ങനെ എന്ന്…… അവളെ കാണുമ്പോൾ…. എന്റേതാണെന്ന് ഹൃദയം ആർത്തലയ്ക്കും…. അവളെ ചേർത്ത് നിർത്താനും എന്റേതാക്കാനും വല്ലാതെ കൊതിക്കും…. എത്ര തന്നെ അടക്കി നിർത്തിയാലും പുറത്തേക്ക് ചാടും…. ഇന്ന് വൈകുന്നേരം തന്നെ അവൾ എന്നിൽ നിന്ന് അകലാൻ ശ്രമിക്കുമ്പോൾ ആകെ പിടി വിട്ടു പോയി എന്റെ….. “”

പറയുമ്പോൾ സങ്കടത്താൽ ശബ്ദം വിറച്ചു തുടങ്ങിയിരുന്നു മനുവിന്…..

“” എന്താടാ പ്രശ്നം…. നീ ഒന്ന് ക്ലിയർ ആയി പറഞ്ഞു താ….. “”

ആകെ കൂടി കുഴഞ്ഞു മറിഞ്ഞപോലെ തോന്നി കിരണിന്…..

“” അവൾക്ക് എന്നെ ഭർത്താവായി കാണാൻ പറ്റുന്നില്ലെന്ന്…. അവൾക്ക് അവളുടെ സ്റ്റുഡന്റിനെ…. അവളെക്കാൾ ഇളയവനെ അങ്ങനെ കാണാൻ സാധിക്കില്ല പോലും…… കുറച്ച് പറഞ്ഞു മനസ്സിലാക്കിയപ്പോൾ അവളൊന്നയഞ്ഞു…. പക്ഷെ ആ സമയം എന്തോ എനിക്ക് അവളെക്കാൾ വയസ്സ് കൂടുതൽ ഉണ്ടെന്ന് പറയാൻ തോന്നിയില്ല….. അൻകണ്ടിഷണൽ ആവണം പ്രണയം എന്ന് തോന്നി…. ഞാൻ ഏതു പ്രായക്കാരനാണെങ്കിലും അത് അക്‌സെപ്റ്റ് ചെയ്ത് തുറന്ന മനസ്സോടെ എന്റെ ഭാര്യ ആയി വരണം എന്ന് തോന്നി….. അതുകൊണ്ട് അത് ഞാൻ മറച്ചു വെച്ചു….. അവൾ അതും അക്‌സെപ്റ്റ് ചെയ്യാൻ തയ്യാറായി…. അൽപ സമയം ചോദിച്ചു എല്ലാത്തിനും വേണ്ടി….. പക്ഷെ….. “‘

മനു തല ഉയർത്തി നോക്കി…. കിരൺ അവനെ തന്നെ ശ്രദ്ധിച്ചിരിക്കുവാണ്…..

“”പക്ഷെ…… ചില സമയത്ത് അവളെ അടുത്ത് കാണുമ്പോൾ അറിയില്ലെടാ ഞാൻ എന്നെ തന്നെ മറന്ന് പോകുന്നു…. ചുംബനങ്ങൾ കൊണ്ട് അവളിൽ പ്രണയം നിറക്കാൻ തോന്നുന്നു….. അറിയാതെ തന്നെ അവളിലേക്ക് അടുത്തു പോകുന്നു…… അതിനവൾ പ്രതികരിച്ചു…. അവൾക്ക് സാധിക്കുന്നില്ലെന്നു പറഞ്ഞു….. ഞാനുമായി പ്രണയം പങ്കുവെക്കുമ്പോൾ ഇളയവൻ എന്ന തോന്നൽ അവളെ പിന്നോട്ട് വലിക്കുന്നെന്ന്……. ഞാനും ഈ ബന്ധവും തെറ്റാണെന്നും പാപമാണെന്നൊക്കെ അവൾ പറഞ്ഞെടാ….. ആ ദേഷ്യത്തിൽ അവളെ ഇനി വേണ്ടാന്ന് ഞാനും പറഞ്ഞുപോയി…..
പക്ഷെ എനിക്ക് പറ്റില്ലെടാ…. ഈ ഹൃദയം അവളെപ്പോഴോ കട്ടുകൊണ്ടുപോയി….. അവൾ ഇല്ലാത്തൊരു നിമിഷം പോലും ഓർക്കാൻ കൂടി വയ്യ……””

“” അസ്ഥിക്ക് പിടിച്ചോ……??

“”മ്മ്…..”” ചിരിച്ചുകൊണ്ട് തലയാട്ടി…..

“” നിന്റെ കോൺസെപ്റ്റിലുള്ളവൾ അല്ലാലോ അവൾ….. സൗന്ദര്യത്തിൽ പോലും നീ ആണ് മുൻപിൽ…. എന്നിട്ടും വീണോ….. “‘

കിരൺ അർത്ഥം വെച്ച് നോക്കികൊണ്ട് ചോദിച്ചു…..

“”ആദ്യമൊക്കെ ഞാനും അങ്ങനെ ചിന്തിച്ചിരുന്നു…. അതാ ഡിവോഴ്സ് വേണമെന്ന് പറഞ്ഞേ….. പക്ഷെ ഈ ആറ് മാസത്തിനിടെ ഞാൻ പോലും അറിയാതെ അവൾ എന്റെ ഹൃദയത്തിലേക്ക് അടിച്ചുകയറി….. ഈ ഹൃദയം തന്നെ കട്ടുകൊണ്ടുപോയി….. പിന്നെ സൗന്ദര്യം…… ഞാൻ ആണ് സുന്ദരൻ എന്ന് നിന്നോടാരു പറഞ്ഞു…. വെളുപ്പ് മാത്രമേ എനിക്ക് ഉള്ളൂ…. പക്ഷെ അവളുടെ ആ നിഷ്കളങ്കമായ മുഖം….. ഉഫ്…… അത് മാത്രം കണ്ടാൽ മതി മനസ്സ് നിറയാൻ…..””

അവളോർമ്മയിൽ നെഞ്ചിൽ തട്ടി പുഞ്ചിരിയോടെ പറഞ്ഞു…..

“” ഓഹോ…. അങ്ങനെ ആണല്ലേ……
നിനക്ക് അവളെ ഉൾകൊള്ളാനും സ്നേഹിക്കാനും ഈ ആറുമാസം വേണ്ടി വന്നു….. അവൾ പിന്നെ മെഷീൻ ആണല്ലോ…. രാവിലെ കിട്ടിയ ഷോക്ക് ഉച്ച ആകുമ്പോഴേക്കും മറക്കാനും വൈകുന്നേരം ആകുമ്പോഴേക്കും സതി സാവിത്രി കളിക്കാനും….. അവളും ഒരു മനുഷ്യൻ തന്നെ ആടോ…. എല്ലാം ഉൾക്കൊണ്ട്‌ നിന്നെ സ്നേഹിക്കാൻ ഓടി വന്നപ്പോഴാ ഓർക്കപ്പുറത്ത് വീണ്ടും അടികിട്ടുന്നത്…. അതൊക്കെ പറഞ്ഞു മനസ്സിലാക്കി കൺഫ്യൂഷൻസ് ഒഴിവാക്കുന്നതിനു പകരം ഒന്നും പറയാതെ അവളെ പരീക്ഷിക്കാൻ ഇറങ്ങിയേക്കുന്നു പതിവ്രതനായ ഭർത്താവ്…. അവന്റെ ഒലക്കേമലെ അൻകണ്ടിഷണൽ ലവ്…… നീ ആ മൈഥിലി യെ വളക്കാനാണ് കോളേജിൽ ജോയിൻ ചെയ്തതെന്ന് അവളറിഞ്ഞിരുന്നേൽ നിനക്ക് പകരം അവൾ പറഞ്ഞേനെ നിന്നെ ഇനി വേണ്ടാന്ന്…… പോയി സോറി പറയെടാ തെണ്ടി അവളോട്…….””

കിരണിൽ നിന്നും വരുന്ന വാക്കുകളിൽ മനു വേദനിച്ചു…..

തെറ്റ് മുഴുവൻ ചെയ്തത് താൻ ആണ്…. കുറച്ച് ദിവസം അവൾക്ക് നൽകാമായിരുന്നു…. അവൾ എന്നെയും തിരിച്ച് സ്നേഹിക്കുന്നുണ്ടെന്നു തനിക്ക് അറിയാം പിന്നെ എന്തിനു ഞാൻ ഇത്രയും ഡ്രാമ കാണിച്ചു…..

അവൾക്ക് എത്രമേൽ വേദനിച്ചിട്ടുണ്ടാകും…..

ഇപ്പോൾ നെഞ്ച് പൊട്ടി കരയുന്നുണ്ടാവില്ലേ അവൾ……

തനിച് അറിയാത്തൊരിടത്തു ഒറ്റപെട്ട്… വേദനകൾ പേറി നീറുന്നുണ്ടാവില്ലേ…..

കൂടെ നിൽക്കേണ്ട ഞാൻ തന്നെ അവളെ തള്ളിക്കളഞ്ഞു വന്നിരിക്കുന്നു…..

ഒരു നിമിഷത്തെ ക്ഷോഭത്തിന് പറയാൻ പാടില്ലാത്ത പലതും പറഞ്ഞു പോയി…..

പാവം എന്റെ പെണ്ണ്….. അവൾക്ക് എന്തോരം നൊന്ത് കാണും……

ഓടിപോയി ചേർത്തു പിടിച്ച് തലോടാൻ തോന്നുന്നു…. നിന്നെ ഒരിക്കലും കൈവിടില്ലെന്ന് അലറി പറയാൻ തോന്നുന്നു…..

“” ഡാ….. ഞാൻ വീട്ടിൽ പോകട്ടെ…. അവൾ ഒറ്റയ്ക്കാണവിടെ……. ഒന്നും കഴിച്ചിട്ട് പോലുമുണ്ടാവില്ല…… നാളെ കാണാം…. അവളെ പോയൊന്നു സമാധാനിപ്പിക്കട്ടെ….. “”

പോക്കറ്റിൽ നിന്ന് ബൈക്കിന്റെ കീയുമെടുത്ത് കിരണിനോട് യാത്ര പറഞ്ഞവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു…..

പോകുന്നവഴിയിൽ ഹോട്ടലിൽ നിന്ന് രണ്ടുപേർക്കുള്ള ഫുഡും വാങ്ങിച്ചവൻ…..

ഒന്നും കഴിക്കാതെ…. ഞാൻ എവിടെ പോയെന്ന് അറിയാതെ…… കാത്തിരിക്കുന്നുണ്ടാകുമവൾ….. എത്രയൊക്കെ അകറ്റി നിർത്തിയാലും ആ ഹൃദയവും എനിക്ക് വേണ്ടി മിടിക്കുന്നത് അവളുടെ കണ്ണുകളിൽ തെളിയാറുണ്ട് …..

സച്ചുവിലേക്ക് എത്താനുള്ള അതിയായ ആഗ്രഹത്തോടെ ഫ്ലാറ്റ് ഡോർ തുറന്ന് ഉള്ളിൽ കയറിയവൻ അകത്തെ ഇരുട്ട് കണ്ട് പകച്ചു പോയി…..

തപ്പി തടഞ്ഞു ലൈറ്റ് ഓൺ ചെയ്ത് ചുറ്റും നോക്കുമ്പോൾ കാണുന്നത് ഹാളിൽ ചോരയിൽ കുളിച്ചു കിടക്കുന്ന സച്ചുവിനെ ……

തുടരും…..