The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അരുന്ധതി
“ഇനി കാത്തിരിക്കണ്ട ആവശ്യമില്ല അച്ചുവേട്ടാ,,, ”
അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവളത് പറഞ്ഞതും,
കേട്ടത് വിശ്വസിക്കാനാവാതെ അവൻ ഒരു നിമിഷത്തേക്ക് തറഞ്ഞു നിന്നു. പിന്നെ അവന്റെ കയ്യിലേക്കും, അവളുടെ കൈകളിലേക്കും നോക്കി.
“എന്താ അച്ചുവേട്ടാ, വിശ്വാസമായില്ലേ. പറഞ്ഞത് സത്യമാ. ”
പെട്ടെന്ന് അവൻ കൈ വിടുവിച്ച് തിരിഞ്ഞ് വാതിലിനടുത്തേക്ക് നടന്നു.
അവനിൽ നിന്നും അങ്ങനെയൊന്ന് പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് അവളുടെ മിഴികൾ നിറഞ്ഞൊഴുകി. അവന്റെ ആ അകൽച്ച അവൾക്ക് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു.
വാതിലിനടുത്തെത്തി അവൻ ഒരു നിമിഷം നിന്നു. തിരിഞ്ഞു നോക്കുമ്പോൾ പെണ്ണിരുന്ന് കരയുന്നു. കാര്യം കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും ഇച്ചിരി ബലം പിടിച്ച് തന്നെ നിന്നു. തന്റെ വേർപാട് താങ്ങാൻ പറ്റാത്തത് കൊണ്ടല്ലേ കരയുന്നത് എന്നോർത്തപ്പോൾ ഉണ്ടായ ചിരികടിച്ച് പിടിച്ച് വാതില് കുറ്റിയിട്ട് കാറ്റുപോലെ അവൻ അവളുടെ അടുത്തെത്തി.
“എന്താ പെണ്ണേ നീ പേടിച്ചു പോയോ?
മ്മ്മ്മ്മ് “?
അവളുടെ തടിയിൽ പിടിച്ചുയർത്തി അത് ചോദിക്കുമ്പോഴും പെണ്ണിന്റെ കണ്ണിലെ നനവ് മാറിയിരുന്നില്ല.
ആ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് തന്റെ അധരങ്ങൾ അവളുടെ നെറ്റിയോട് ചേർക്കാൻ അവന്റെ മനസ്സ് കൊതിച്ചു.
” ചെവി കേൾക്കുന്നില്ലേ? .
ഇത്രയും ദിവസം യാതൊരു
കുഴപ്പമൊന്നുമില്ലായിരുന്നല്ലോ? ”
അവന്റെ കാഠിന്യമേറിയ ഓരോ വാക്കുകളും അവളുടെ കണ്ണിലെ കണ്ണുനീരിന്റെ അളവ് കൂട്ടിക്കൊണ്ടിരുന്നു.
” എന്താടി ഉണ്ടക്കണ്ണി നിന്റെ നാവിറങ്ങി പോയോ? ”
മീശ കടിച്ച് പിടിച്ച് ചിരിച്ചു കൊണ്ട് അവൻ അവളെ തന്നെ നോക്കി നിന്നു.
“മ്മ്ഹ്ഹ് ”
ഇല്ല എന്നവൾ തലയാട്ടി.
“ആട്ടെ നീ എന്താ എന്നെ വിളിച്ചേ,, മ്മ്മ്മ്മ്മ്??? “”‘
അപ്പോഴാണ് കുറച്ച് മുൻപ് താൻ എന്താണ് വിളിച്ചത് എന്നുള്ള ബോധ്യം അവൾക്ക് വന്നത്.
ജാള്യത കൊണ്ട് അവൾ നാവു കടിച്ച് മുഖം താഴേക്ക് കുനിച്ചു നിന്നു .
” ഇതെന്താ കേൾക്കാൻ വയ്യേ? ”
അവൻ അവൾക്കടുത്തേക്ക് കുറച്ച് കൂടി അടുത്ത് നിന്നു. ഇപ്പോൾ ഒരു ശ്വാസത്തിന്റെ അകലം മാത്രമേ തമ്മിലുള്ളൂ എന്ന തിരിച്ചറിവ് അവളിലെ നാണത്തെ ഉണർത്തി .
“അ,,, അത്,, ”
“അത്,,,,
എന്റെ പെണ്ണിന്റെ ചെവിക്ക് വല്ല കുഴപ്പവുമുണ്ടോ നോക്കട്ടെ.
അവളുടെ ചെവിക്കടുത്ത് വന്ന് അവൻ പതിയെ ദേവി എന്ന് വിളിച്ചു.
ആ ശബ്ദം കാതിൽ പതിഞ്ഞതും,,,,
ശരീരത്തിലൂടെ ഒരു മിന്നൽ പാഞ്ഞത് പോലെ തോന്നിയവൾക്ക്.
“ഒന്ന് കൂടി വിളിച്ചേ,, ഞാനൊന്ന് കേൾക്കട്ടെ… ”
“മ്മ്ഹമ്മ്മ്,,, ”
ഇല്ലാന്നവൾ തലയാട്ടി.
“അപ്പോൾ നീ വിളിക്കില്ലാ,,,
ശെരി,, ആയിക്കോട്ടെ,,
എങ്കിലേ ഇത് വെച്ചോ ”
പറഞ്ഞ് തീർന്നതും അവളുടെ കവിളിൽ അവന്റെ അധരങ്ങൾ പദിപ്പിക്കാനായി അവൻ മുൻപോട്ടാഞ്ഞു.
” അച്ചൂ,,,,,,,,
ഒന്നിങ്ങ് താഴോട്ട് വന്നേ,, ”
ദേവകിയമ്മയുടെ ശബ്ദം കേട്ടതും സ്വിച്ചിട്ടത് പോലെ അവൻ നിന്നു.
“അച്ചൂ,,,
നീ അവിടെ എന്തെടുക്കുവാ. ഇങ്ങോട്ട് വന്നേ… ”
ഒന്ന് കൂടി വിളിക്കുന്നത് കേട്ടതും, അവൾക്ക് ചിരി സഹിക്കാനായില്ല.
“നിന്നെ ഞാൻ പിന്നെ എടുത്തോളാം”.
അതും പറഞ്ഞ് മുഖവും വെട്ടിച്ച് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ മുറിക്കു പുറത്തേക്ക് പോകുന്ന അർജുനെ കണ്ണിമ വെട്ടാതെ അവൾ നോക്കിയിരുന്നു.
“എന്താ അമ്മേ,,,
എന്തിനാ അമ്മ ഇങ്ങനെ കിടന്ന് വിളിച്ചു കൂവുന്നേ, ഞാനിവിടെ തന്നെയില്ലേ? ”
” നീ ഇവിടെ തന്നെ ഉള്ളത് കൊണ്ടാ വിളിച്ചു കൂവുന്നത് ”
അവന്റെ ചെവിക്ക് പിടിച്ച് അമ്മ പറഞ്ഞത് കേട്ടതും അവന് ഏകദേശം കാര്യങ്ങളൊക്കെ മനസ്സിലായി.
“അത്,,, അമ്മേ,,, ഞാൻ,,, ”
വാക്കുകൾ കിട്ടാതെയവൻ തപ്പിത്തടഞ്ഞു.
” ഇനി നീ വീട്ടിൽ വന്നാൽ കുളിച്ച് അപ്പോൾ തന്നെ താഴെ ഇറങ്ങി വന്നോളണം.”
“ഓഓഓ,,
ദേവകിയമ്മക്ക് ബുദ്ധിയുണ്ട്…
പക്ഷേ ഞാൻ വൈകിട്ട് കിടക്കാൻ മുകളിലേക്ക് പോകുവല്ലോ ആഹാ…”
ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞ് അവൻ അമ്മയെ നോക്കി.
“ആ പിന്നെ വൈകിട്ട് നീ പോയി കഴിഞ്ഞ് ഞാൻ തന്നെ വന്ന് മുറി പുറത്ത് നിന്നും പൂട്ടും, ”
ഇപ്പോൾ ഞാൻ ശെരിക്കും ചമ്മി. ദേവകിയമ്മ എന്നെ കടത്തി വെട്ടി.
അങ്ങനെ മനസ്സിൽ പറഞ്ഞു കൊണ്ട്,
“അത് പറ്റില്ല,,, ”
“അതെന്താ പറ്റത്തെ? പുരികമുയർത്തിയുള്ള അമ്മയുടെ ചോദ്യം കേട്ടതും പ്രത്യേകിച്ചൊരു ഉത്തരമില്ലാതെ അവൻ തപ്പിത്തടഞ്ഞു.
“അ,,,,,,,
അപ്പോൾ എന്റെ ജോഗിങോ? ”
എങ്ങനെയോ അവനത് പറഞ്ഞൊപ്പിച്ചു.
“അതിന് നീ എഴുന്നേൽക്കും മുൻപേ ഞാൻ എഴുന്നേൽക്കുമല്ലോ. അപ്പോൾ മുറി തുറന്നിട്ടോളാം. ”
” ഞാൻ അവളെ കാണുന്നതിനാണോ ന്റെ ദേവകിയമ്മേ ഈ പരാക്രമം. ”
കവിളിൽ പിടിച്ചു കൊണ്ടവൻ അവസാന ശ്രമമായി ചോദിച്ചു.
” കാണുന്നതിനല്ല,
നീയാ മുറിയിൽ പോകുന്നതിനാ, ”
“അതെന്താ ദേവകിയമ്മക്ക് എന്നെ തീരെ വിശ്വാസമില്ലേ? ”
കാര്യം വലിയ ഗുമ്മിലാണ് ചോദിച്ചതെങ്കിലും, തിരിച്ചു വന്ന ഉത്തരം കേട്ട് ചോദിക്കേണ്ടിയിരുന്നില്ലന്നു തോന്നിപോയി.
” എന്റെ മകനായത് കൊണ്ട് പൊക്കിപ്പറയുവല്ല,
ഈ കാര്യത്തിൽ ലെവലേശം നിന്നെ ഞാൻ വിശ്വസിക്കൂല്ല. അതുകൊണ്ട് കല്യാണം കഴിയാതെ അവളുടെ അടുത്ത് കൂടുതൽ സമയം നിൽക്കാം എന്ന് നീ ചിന്തിക്കുവേ വേണ്ട. ”
“അമ്മേ,,,, ”
“എന്താടാ ഒച്ച വെക്കുന്നത്? ”
“ഒന്നുവില്ല,
എങ്കിൽ ഞാനങ്ങോട്ട് ,, ”
“എങ്ങോട്ട് ??? ”
“എന്റെ മുറിയിലോട്ട് എന്റെ പൊന്നോ ”
കൈ തൊഴുതു കൊണ്ടുള്ള അവന്റെ പോക്ക് കണ്ട് പൊന്തി വന്ന ചിരി ദേവകിയമ്മ കടിച്ച് പിടിച്ചു.
പിന്നീട് അർജുന്റെ വക അവനും, ദേവിയുടെ വക അവളും ഭാമയെ വിളിച്ച് എല്ലാം പറഞ്ഞു.
പക്ഷേ അവരിലും മുന്നേ തന്നെ ദേവകിയമ്മ എല്ലാം ഭാമയെ വിളിച്ചറിയിച്ചിരുന്നു.
അങ്ങനെ കുറേ ദിവസങ്ങൾ മുൻപോട്ട് പോയി. ഇതിനിടയിൽ അർജുന്റെ ശ്രമങ്ങളെല്ലാം ഗംഭീരമായി പരാജയപ്പെട്ടു കൊണ്ടേയിരുന്നു. കാലിന് ഭേദമായി തുടങ്ങിയതുകൊണ്ട് അവള് താഴെക്കൊക്കെ വരാനും അവരുടെ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനും ഒക്കെ തുടങ്ങി. ആ സമയത്തു മാത്രമാണ് അവന് അവളെ അടുത്തൊന്ന് കാണാൻ പറ്റുന്നത്.
ഈ സമയം അമ്മ കാണാതെ കണ്ണ് കൊണ്ടവർ പരസ്പരം സ്നേഹിക്കും.
💟💟💟💟💟💟💟
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന അർജുൻ ഹാളിലിരിക്കുന്ന ദേവിയെയും, അമ്മയെയും ശ്രദ്ധിക്കാതെ മുറിയിലേക്ക് കയറി പോയി.
“ഇവനിതെന്താ പറ്റിയെ ഒന്നും മിണ്ടാതെ കലി തുള്ളി കയറി പോയത് ? ”
ദേവിയോട് പറഞ്ഞു കൊണ്ട് ദേവകിയമ്മ അവൻ കയറി പോയ വഴിയേ നോക്കി.
” പുറത്താരോടെങ്കിലും വല്ല പ്രശ്നവും,,,? ”
“ഏയ്,, പുറമേ ഉള്ള പ്രശ്നത്തിനൊന്നും വീട്ടിൽ വന്നവൻ ഇങ്ങനെ പെരുമാറിയിട്ടില്ല.”
“അമ്മ ചെന്ന് ചോദിക്ക്,, ”
“ഹാ,,,
എന്താണോ എന്തോ ഭഗവാനെ ”
എളിക്ക് കൈ കൊടുത്ത് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ്,
അമ്മ അവന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ ഷെൽഫിലുള്ളതൊക്കെ തട്ടി തെറിപ്പിച്ച്, അവൻ വന്ന വേഷത്തിൽ തന്നെ കയറി കിടക്കുന്നു.
ദേവകിയമ്മ പതുക്കെ അടുത്തിരുന്ന് മുടിയിൽ തഴുകി,,,
“അച്ചൂ,,
എന്താടാ, എന്തുപറ്റി, ”
പെട്ടെന്ന് അവൻ എഴുന്നേറ്റ് അവരുടെ മടിയിലേക്ക് തല ചായ്ച്ചു കിടന്നു.
അവന്റ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീര് അവരുടെ കയ്യിലേക്ക് വീണു.
“എന്താടാ,,,
എന്തിനാ നീ കരയുന്നെ, അമ്മയോട് പറ മോനേ ”
” എന്റെ പെണ്ണിന്റെ മാനത്തെ ചോദ്യം ചെയ്താൽ എനിക്ക് പൊള്ളില്ലേ അമ്മേ??? അന്ന് ദേവിയെ ഉപദ്രവിക്കാൻ ശ്രമിച്ച അവനോട് കൂറുള്ള കുറച്ചെണ്ണം ഉണ്ട്. അവൻ ജയിൽ ആയതിന് എന്നോട് നല്ല ചൊരുക്കും ഉണ്ട്. ദേവിയെ അതുകൊണ്ട് ഫ്ലാറ്റിൽ നിർത്താൻ പറ്റില്ല. അവിടെ അവള് ഒട്ടും സുരക്ഷിതയല്ല. അതുകൊണ്ടല്ലേ എല്ലാം ഭേദമായിട്ടും ഭാമയും, നമ്മളും ഒക്കെ അവളെ ഇവിടെ തന്നെ നിർത്തിയിരിക്കുന്നത്.? ”
“അതേ,,
അതൊക്കെ എനിക്കറിയാവുന്ന കാര്യമല്ലേ
ഇപ്പോൾ എന്തുപറ്റി? ”
” ശേഖറിനേ കുറിച്ച് ഞാൻ അമ്മയോട് പറഞ്ഞിട്ടില്ലേ, ട്രെയിനിങ് ടൈം തൊട്ടേ അവന് എന്നോടുള്ള ദേഷ്യം അമ്മക്കറിയാമല്ലോ.
അവൻ ഇന്നെന്റെ മുഖത്ത് നോക്കി പറഞ്ഞു. എന്റെ ദേവിയെ എനിക്ക് മതിയായെങ്കിൽ അവന് കൊടുക്കാൻ. അവന് വേണമെന്ന്.
പറഞ്ഞു മുഴുവിപ്പിക്കും മുൻപേ കൊടുത്തു കുറേ എണ്ണം. മൂക്കിൽ നിന്നൊക്കെ ചോര വരുന്നുണ്ടായിരുന്നു. പിന്നെ എല്ലാവരും കൂടി വന്ന് പിടിച്ച് മാറ്റി.
ഒരു സസ്പെൻഷൻ പ്രതീക്ഷിച്ചതാ. പിന്നെ സാറിന് എന്റെ സ്വഭാവവും, അവന്റെ സ്വഭാവവും അറിയാം. അതുകൊണ്ട് അതുണ്ടായില്ല. ”
“പ്രശ്നമെല്ലാം തീർന്നില്ലേ ഇനിയെന്താ നിനക്ക് വിഷമം? ”
“അല്ലമ്മേ ഞാനെന്റെ ജീവനേക്കാളേറെ സ്നേഹിക്കുന്ന അവളെ കുറിച്ചല്ലേ അവൻ അത്രയും മോശമായി പറഞ്ഞത്. ഇന്ന് എന്റെ മുന്നിൽ പറഞ്ഞത് കൊണ്ട് ഞാൻ പ്രതികരിച്ചു.
നാളെ ഞാൻ കേൾക്കാതെ പറഞ്ഞു തുടങ്ങും, അവസാനം എന്റെ പെണ്ണിന്റെ പരിശുദ്ധിയെ അവന്മാര് ചോദ്യം ചെയ്യുന്നത് നോക്കി നിൽക്കേണ്ടി വരില്ലേ ഞാൻ. ”
“ഇല്ലാ,,,
ഇനിയാരും നിങ്ങൾക്ക് നേരെ വിരൽ ചൂണ്ടില്ല.
അതിന് നീ എത്രയും വേഗം അവളെ കല്യാണം കഴിക്കണം. ”
“പക്ഷേ അമ്മേ അവള് ,,, ”
“ഞാനും ഭാമയും തമ്മിൽ ഈ കാര്യം നേരത്തേ സംസാരിച്ചതാ. നിങ്ങളോട് പറയാൻ ഇരിക്കുവാരുന്നു.
ഇപ്പോൾ ഈശ്വരനായിട്ട് അതിനായി ഒരു നിമിത്തം കൊണ്ടു വന്നു. അത്രേം വിചാരിച്ചാൽ മതി. ഇനിയെല്ലാം മംഗളമായി തന്നെ നടക്കും ”
അതും പറഞ്ഞ് നേരെ ദേവിയുടെ അടുത്തേക്കാണ് ദേവകിയമ്മ പോയത്.
മുറിയിൽ ചെല്ലുമ്പോൾ ജനലരികിൽ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ദേവി.
“മോളെ,,,
അമ്മക്കൊരു കാര്യം പറയാനുണ്ട് ”
“ഞാനെല്ലാം കേട്ടു അമ്മേ…. ”
” മോളേ ഇതല്ലേ നല്ലത്. എപ്പോഴായാലും നടക്കേണ്ടതല്ലേ… ”
“മ്മ്മ്മ്മ്മ്മ്മ് ”
ദേവി ഒന്ന് മൂളുക മാത്രം ചെയ്തു.
” എങ്കിൽ അമ്മ നാളെ തന്നെ കല്യാണത്തിനുള്ള ഏർപ്പാടുകളൊക്കെ ചെയ്യട്ടെ? ”
അതിനും ഒരു മൂളലിൽ മാത്രം അവള് ഉത്തരമൊതുക്കി.
സന്തോഷത്തോടെയുള്ള അമ്മയുടെ പോക്ക് കണ്ടതും, അത്രയും സമയം അടക്കി വെച്ചിരുന്ന സങ്കടം മുഴുവൻ പുറത്തേക്ക് വന്നു. അവള് കട്ടിലിൽ കയറി കിടന്ന് മുഖം പൊത്തി ഒരുപാട് കരഞ്ഞു. അപ്പോഴെല്ലാം അവൾക്ക് അച്ഛന്റെ മുഖം ഓർമ്മ വന്നു.
അച്ഛൻ കൈ പിടിച്ച് കൊടുക്കുന്ന ആൾക്കൊപ്പം മാത്രമേ താൻ ജീവിക്കൂ എന്ന് ഓർമ്മ വെച്ച കാലം മുതൽ പറഞ്ഞിരുന്ന അച്ഛന്റെ പഴയ ദേവിക്കുട്ടിയെ അവളോർത്തു.
അടക്കാനാവാത്ത വിധം കണ്ണ് നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു. നെഞ്ച് വിങ്ങി പൊട്ടുന്നത് പോലെ തോന്നി അവൾക്ക്.
അച്ഛന്റെ സ്നേഹത്തോടെയുള്ള ഒരു തലോടലിനായി അവൾ കൊതിച്ചു.
പെട്ടന്ന് ആരോ മുടിയിൽ കൂടി തലോടുന്നത് പോലെയവൾക്ക് തോന്നി. എഴുന്നേറ്റ് നോക്കുമ്പോൾ തന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന അർജുനെ കണ്ടതും, പെട്ടെന്നവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
തുടരും,,,